കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അണ് അറ്റാച്ച്ഡ്, അറ്റാച്ച്ഡ്, സ്കാറ്റേര്ഡ്വിഭാഗങ്ങളിലായി തൊഴിലാളികള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്ചുവടെസൂചിപ്പിക്കുന്നു.
അണ് അറ്റാച്ച്ഡ്വിഭാഗം ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍
- ബോണസ്: ഓണം,വിഷു എന്നിവയിലേതെങ്കിലും ആഘോഷാവസരങ്ങളില്‍ തൊഴിലാളിതൊട്ടുമുന്പത്തെ സാമ്പത്തികവര്‍ഷം നേടിയ ആര്‍ജ്ജിത വേതനത്തിന്റെ 12% ബോണസായിനല്കുന്നു.
- അവധിവേതനം: വര്‍ഷത്തില്‍ 9 അവധിദിനങ്ങള്തൊഴിലാളികള്ക്ക് നല്കുന്നു. തൊഴിലാളികളുടെ ഓരോ ദിവസത്തെ ശരാശരിവേതനം കണക്കാക്കിയാണ്അവധിഅലവന്സ്നല്കുന്നത്.
- പ്രതിവര്ഷംവിദ്യാഭ്യാസ ധനസഹായം: അംഗീകൃതവിദ്യാഭ്യാസസ്ഥാപനങ്ങളില് പഠിക്കുന്നകുട്ടികളുള്ള തൊഴിലാളികള്‍ക്ക് സ്കൂള്തുറക്കുന്നസമയത്ത് 300 രൂപവിദ്യാഭ്യാസധനസഹായമായിനല്കുന്നു.
- സ്കോളര്‍ഷിപ്പ്: തൊഴിലാളികളുടെ 5 ാം ക്ളാസ്സ് പാസ്സായതുമുതല്ബിരുദാനന്തരകോഴ്സുകള്, പ്രൊഫഷണല്കോഴ്സുകള്എന്നിവയ്ക്ക്പഠിക്കുന്നകുട്ടികള്ക്ക് 200 രൂപമുതല്‍ 5000/ രൂപവരെസ്കോളര്ഷിപ്പായി നല്കുന്നു.
- പ്രതിമാസ സ്കോളര്‍ഷിപ്പ് (2വര്‍ഷത്തേയ്ക്ക്) : എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് (+2 പഠനത്തിന്) 2 വര്‍ഷത്തേയ്ക്ക് 150 രൂപാവീതംപ്രതിമാസ സ്കോളര്ഷിപ്പായിനല്കുന്നു.
- വിവാഹ വായ്പ: ശരാശരി മാസവേതനത്തിന്റേയും (ശരാശരിമാസവേതനത്തിന്റെ മൂന്നിരട്ടി) ടി.ബി.എഫ്ന്റെയും അടിസ്ഥാനത്തില്പലിശരഹിതവായ്പയായി 5000/ രൂപനല്കുന്നു.
- പ്രത്യേക വിവാഹ വായ്പ: ശരാശരി വേതനത്തിന്റെ അഞ്ചിരട്ടിയോ 25,000/ രൂപയോഏതാണ് കുറവ് ആയത് 8% പലിശയോടുകൂടി പ്രത്യേകവിവാഹവായ്പയായി നല്കുന്നു.
- വിവാഹഗ്രാന്റ് : മകളുടെയോ ആശ്രിതയായ സഹോദരിയുടെയോ വിവാഹത്തിന് തൊഴിലാളിയുടെ മാസവേതനമോ 2,500/ രൂപയോഏതാണ് കുറവ് ആയത് വിവാഹ ഗ്രാന്റായി അനുവദിക്കുന്നു.
- മെഡിക്കല്‍ റീ ഇംമ്പേഴ്സ്മെന്റ് (തൊഴിലാളി): ശരാശരി വേതനത്തിന്റ് മൂന്നിരട്ടിയോ അല്ലെങ്കില്‍ 10,000/ രൂപയോഏതാണ് കുറവ് ആയത് ഓരോ സാമ്പത്തികവര്‍ഷവും മെഡിക്കല്‍ റീഇംപേഴ്സായിനല്കുന്നു.
- പ്രത്യേക ചികിത്സാധനസഹായം: ക്യാന്‍സര്‍, കിഡ്നി, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയമാരകരോഗങ്ങളുടെ ചികിത്സയ്ക്കായി 35,000/ രൂപപ്രത്യേകചികിത്സാ ധനസഹായമായി മെഡിക്കല്‍രേഖകളുടെ അടിസ്ഥാനത്തില്നല്കുന്നു.
- ചികിത്സാദുരിതാശ്വാസം: കിടത്തി ചികിത്സിക്കുന്നകാലയളവില്പ്രതിദിനം 60/രൂപാനിരക്കിലും (പരമാവധി 60 ദിവസം) വിശ്രമകാലയളവില്പ്രതിദിനം 30/ രൂപനിരക്കിലും (പരമാവധി 60 ദിവസം) തൊഴിലാളിയുടെ വേതനത്തെ അടിസ്ഥാനമാക്കിപരമാവധി 5,400/ രൂപവരെ നല്കുന്നു.
- ആശ്രിതര്‍ മരണ മടഞ്ഞാല്‍ : ശരാശരി 160 ഹാജരെങ്കിലും നേടിയിട്ടുള്ളതൊഴിലാളിയുടെ മതാപിതാക്കള്‍ മരണമടഞ്ഞാല്‍ മരണാനന്തര ദുരിതാശ്വാസമായി 1,000/ രൂപനല്കുന്നു.
- തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ചികിത്സാധനസഹായം : ശരാരശരി 160 ഹാജരെങ്കിലും നേടിയിട്ടുള്ള തൊഴിലാളിയുടെ ആശ്രിതര്‍ക്ക് (ആശ്രിതരായ കുട്ടികളുടെ പ്രായം 18 വയസ്സില്‍താഴെ) പരമാവധി 2,000/ രൂപവരെ ചികിത്സാധനസഹായമായിനല്കുന്നു.
- അവശതാ ധനസഹായം: പെന്ഷന് ലഭിക്കുന്നതിനുള്ള കാലയളവ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ശാരീരികാവശതമൂലം സേവനത്തില്‍നിന്നും വിരമിക്കുന്ന തൊഴിലാളിക്ക്ടി.ബി.എഫ് തുകയുടെ മൂന്നിരട്ടിയ്ക്ക് തുല്യമായ തുകയും ടി.ബി.എഫ് തുകയുംചേര്ത്ത്പരമാവധി 10,000/ രൂപാ അവശതാ ധനസഹായമായി നല്കുന്നു.
- ആശ്വാസ ധനസഹായം : മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതര്‍ക്ക് തൊഴിലാളി മരണ മടഞ്ഞ തീയതി മുതല്‍ തൊട്ടടുത്ത മൂന്നു മാസത്തേയ്ക്ക്
- പ്ര തിമാസം ടിയാന്റെ ശരാശരിമാസ വേതനത്തിന്റെ പകുതിയോ 1500/ രൂപയോ ഏതാണ്കുറവ് ആയത് നല്കുന്നു.
- ഉത്സവവായ്പ: കമ്മറ്റികളിലെ റോളിലുള്ള തൊഴിലാളിക്ക് വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും ഒരു ഉത്സവത്തോടനുബന്ധിച്ച്കമ്മറ്റിമുഖേന കൈപ്പറ്റുന്ന ശരാശരിമാസ വേതനത്തിന്റെ അടിസ്ഥാനത്തില്‍ 10,000/ രൂപവരെ പലിശരഹിത വായപയായിനല്കുന്നു.
- അവശതാ പെന്ഷന്: പ്രതിവര്‍ഷം 170 ഹാജരും അഞ്ചുവര്‍ഷത്തെ സേവന ദൈര്ഘ്യംപി.ഡബ്ള്യു.എഫ് വിഹിതം അടവുമുള്ള തൊഴിലാളിക്ക് 400/ രൂപ അവശതാ പെന്ഷന് നല്കുന്നു.
- ടെര്‍മിനല്‍ ബനിഫിറ്റ് തുക : ആര്‍ജ്ജിത വേതനത്തിന്റെ 10% ടി.ബി.പി.എഫ്വിഹിതമായി മാറ്റുകയും പെന്ഷന്സമയത്ത് 1% അധികമായി നല്‍കുകയും ചെയ്യുന്നു.
- സൂപ്പര്‍ ആനുവേഷന് അസിസ്റ്റന്‍സ് : പെന്ഷന് അര്‍ഹതനേടുന്നതിനുള്ള സേവന ദൈര്‍ഘ്യം നേടിയിട്ടില്ലാത്ത സൂപ്പര്‍ ആനുവേഷന് ആകുന്ന തൊഴിലാളിക്ക് ടി.ബി.എഫ് തുകയുടെ അഞ്ചിരട്ടിയോ 15,000/ രൂപയോ ഇതിലേതാണോകുറവ് ആതുക നല്കുന്നു.
- മരണാനന്തര ധനസഹായം : റോളിലുള്ള തൊഴിലാളി മരണപ്പെട്ടാല്സ് പെഷ്യല്ഡെത്ത് എക്സ് ഗ്രേഷ്യയായിടിയാന്റെ നോമിനിക്ക് സ്വാഭാവികമരണത്തിന് 20,000/ രൂപയുംഅപകടമരണത്തിന് 50,000/ രൂപയുംനല്കുന്നു.
- വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ : പണിക്കിടയിലുള്ള അപകടമരണത്തിന്വര്ക്ക് മെന്കോമ്പന്സേഷന് പ്രകാരമുള്ള ആനുകൂല്യം നല്കുന്നു.
- ഭവന നിര്‍മ്മാണ വായ്പ: പുതിയവീട് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തുകയുടെ 9 ശതമാനം/ 4 ലക്ഷമോശരാശരി അറ്റവേതനത്തിന്റെ 35 ഇരട്ടിയോഏതാണ് കുറവ് ആയത് നല്കുന്നു. വീട് പുതുക്കിപണിയുന്നതിന്എസ്റ്റിമേറ്റിന്റെ 80% ശരാശരി വേതനത്തിന്റെ 30 ഇരട്ടിയോ രണ്ട് ലക്ഷം രൂപയോ ഏതാണ് കുറവ് ആയത് നല്കുന്നു.
- കുടുംബാസൂത്രണം: തൊഴിലാളിക്കാണെങ്കില്‍ 1,650/ രൂപയുംഭാര്യയ്ക്കാണെങ്കില് 1,250/ രൂപയും നല്കുന്നു.
- കലാമിറ്റി റിലീഫ്: പ്രകൃതിദുരന്തം മൂലം വാസസ്ഥലത്തിന് നഷ്ടം സംഭവിച്ചാല്‍ ശരാശരിവേതനത്തിന്റെ മൂന്നിരട്ടിയോ വില്ലേജാഫീസര്‍ തയ്യാറാക്കിയനാശനഷ്ടത്തിന്റെ തുകയോ 10,000/ രൂപയോഏതാണ് കുറവ്ആ സംഖ്യ ആശ്വാസ ധനസഹായമായി നല്കുന്നു.
- വിവിധോദ്ദേശ വായ്പ: കമ്മറ്റിയുടെ റോളിലുള്ള തൊഴിലാളികള്‍ക്ക് ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവവാങ്ങുന്നതിനും, കടംനിവാരണം, കുട്ടികളുടെവിദ്യഭ്യാസം, കുടുംബാംങ്ങളുടെ ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി തൊഴിലാളികളുടെ ടി.ബി.എഫ് സംഖ്യയ്ക്കാനുപാതികമായികമ്മിറ്റി ഫണ്ടില്‍ നിന്നും വായ്പയായിനല്കുന്നു. ശരാശരിവേതനത്തിന്റെഅഞ്ചിരട്ടിയോ 50,000/ രൂപയോഏതാണ്കുറവ്ആയത് 8% പലിശനിരക്കില്നല്കുന്നു.
- സൂപ്പര്ആനുവേഷന്പെന്ഷന് : 60 വയസ്സ് പൂര്‍ത്തിയായി റോളില്‍നിന്നും വിരമിക്കുന്ന തൊഴിലാളികള്‍ക്ക് അവരവരുടെസേവനകാലത്തിന്റെ അടിസ്ഥാനത്തില്പുതുക്കിയപെന്ഷന് പദ്ധതിപ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി 1,000/ രൂപമുതല്‍ 3,500/ രൂപവരെപെന്ഷന് അനുവദിക്കുന്നു. പുതുക്കിയ പെന്ഷന് നിബന്ധനകള്‍ പാലിക്കാത്തവര്ക്ക്നിലവിലുള്ളപെന്ഷന്പദ്ധതിപ്രകാരം 400 രൂപ മുതല്‍ 2,400/ വരെ സൂപ്പര്ആനുവേഷന്പെന്ഷനായിനല്കുന്നതാണ്.
- ഫാമിലി പെന്ഷന് : സൂപ്പര്ആനുവേഷന് പെന്‍ഷന്റെ 50% തുകഫാമിലിപെന്ഷനായി നല്കുന്നു.
- ഇന്‍വാലിഡ് പെന്ഷന് : അവശതമൂലം മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്റോളില് നിന്നുംനീക്കം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇന്വാലിഡ്പെന്ഷനായി 400/ രൂപ നല്കിവരുന്നു.
- മാരക രോഗങ്ങള്‍ക്ക് ടി.ബി.എഫ് ല്‍ നിന്നും പലിശരഹിതവായ്പ : മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി ടി.ബി.എഫ് തുകയെ അടിസ്ഥാനപ്പെടുത്തി 50% തുകപലിശരഹിതവായപ്യായിഅനുവദിക്കുന്നു.
അറ്റാച്ച്ഡ് വിഭാഗം ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍
- ശാരീരികാവശതയ്ക്കുള്ള ധനസഹായം : 5,000/രൂപ
- ശാരീരികാവശതയ്ക്കുള്ള പെന്ഷന് : പ്രതിമാസം 100/ രൂപവീതംതൊഴിലാളിക്ക് 6 വയസ്സ് പൂര്ത്തിയാകുന്നതുവരെനല്കുന്നു.
- കുടുംബ പെന്ഷന്: (മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പ്രതിമാസം 60/ രൂപവീതംഅടുത്ത 7 വര്ഷത്തേയ്ക്ക്നല്കുന്നു.)
- ചികിത്സാ സഹായം: പ്രതിവര്‍ഷം 300/ രൂപ.
- ആശ്രിത മരണ ധനസഹായം: തൊഴിലാളികളുടെആശ്രിതര്മരണപ്പെടുമ്പോള് 500/ രൂപ.
- വിദ്യാഭ്യാസ ധനസഹായം: 10 ാംതരംമുതല്ഡിഗ്രിതലംവരെ 100/ രൂപമുതല്‍ 300/ രൂപവരെ കൂടാതെ തൊഴിലധിഷ്ഠിത കോഴ്സുകള്ക്ക്പ്രതിവര്ഷം 1000/രൂപ. മറ്റ് ഇതരകോഴ് സുകള് അനുവദിക്കുന്നതിന് പദ്ധതിഭേദഗതിയ്ക്കായിബോര്ഡ് അംഗീകരിച്ച്സര്ക്കാരിലേയ്ക്ക്ശുപാര്ശചെയ്യുവാന്തീരുമാനിച്ചിട്ടുണ്ട്.
- വിവാഹ ധനസഹായം: പെണ്മക്കളുടെവിവാഹത്തിന് 1000/ രൂപ.
- മരണാനന്തര ധനസഹായം: 10,000/ രൂപ (തൊഴിലാളി 60 വയസ്സിനു മുന്‍പ് മരണപ്പെട്ടാല്‍)
- ഡെത്ത് കം റിട്ടയര്‍മെന്റ് ആനുകൂല്യം: സേവനകാലയളവ്കണക്കാക്കിസ്ലാബ്തുകനല്കുന്നു.
സ്ക്കാറ്റേര്ഡ് വിഭാഗം ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍
- ശാരീരികാവശതയ്ക്കുള്ള ധനസഹായം: തൊഴിലാളികളുടെ സ്ലാബുതുകയുടെ അടിസ്ഥാനത്തില്‍ 5,000/ രൂപമുതല്‍ 12,500/ രൂപവരെ.
- ശാരീരികാവശതയ്ക്കുള്ള പെന്ഷന്: സ്ലാബു തുകയുടെ അടിസ്ഥാനത്തില്‍ 100/ രൂപമുതല്‍ 225/ രൂപ 60 വയസ്സ്പൂര്ത്തിയാകുന്നതുവരെ.
- കുടുംബ പെന്ഷന്: മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സ്ലാബുതുകയുടെ അടിസ്ഥാനത്തില്‍ 100/ രൂപമുതല്‍ 225/ രൂപവരെ 7 വര്‍ഷത്തേയ്ക്ക്.
- ചികിത്സാധനസഹായം: പ്രതിവര്‍ഷം 1000/ രൂപ.
- ആശ്രിത മരണ ധനസഹായം: തൊഴിലാളികളുടെ ആശ്രിതര്‍ മരണപ്പെടുമ്പോള്‍ 500/ രൂപധനസഹായം.
- വിദ്യാഭ്യാസധനസഹായം: 10 ാം തരം മുതല്‍ ഡിഗ്രിതലം വരെ 200/ രൂപമുതല്‍ 400/ രൂപവരെ. കൂടാതെതൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 1000/രൂപ.
- വിവാഹ ധനസഹായം: പെണ്മക്കളുടെവിവാഹത്തിന് 1500/ രൂപ.
മരണാനന്തര ധനസഹായം: സ്ലാബുതുകയുടെ അടിസ്ഥാനത്തില്‍ 20,000/ രൂപമുതല്‍ 50,000/ രൂപവരെ (തൊഴിലാളി 60 വയസ്സിന്മുന്പ്മരണപ്പെട്ടാല്)
- ഡെത്ത് കം റിട്ടയര്‍മെന്റ് ആനുകൂല്യം: പദ്ധതി വിഹിതമായ തൊഴിലാളികള്‍ അടച്ച തുകയുടേയും അംഗത്വകാലയളവ്കണക്കാക്കിനല്കുന്നു.
- സൂപ്പര്ആനുവേഷന്പെന്ഷന്: സ്ലാബുതുകയുടെ അടിസ്ഥാനത്തില്‍ 300/ രൂപമുതല്‍ 400/ രൂപവരെ. കൂടാതെ 10 വര്‍ഷത്തിലധികം സേവനദൈര്ഘ്യമുള്ളവര്ക്ക്പൂര്ത്തിയായ ഓരോ വര്‍ഷത്തിലും അര്‍ഹതപ്പെട്ട പെന്ഷന് തുകയുടെ 5% വീതം അധികമായിനല്കി വരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.