অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, തിരുവനന്തപുരം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, തിരുവനന്തപുരം

1. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി)

2008 - 09ല്‍ ഭാരതസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഒരു നൂതന തൊഴില്‍ദാന പദ്ധതിയാണിത്.  ദേശീയതലത്തില്‍ ഖാദി കമ്മീഷന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.  സംസ്ഥാനതലത്തില്‍ ഖാദി കമ്മീഷനും ഖാദി ബോര്‍ഡും ഗ്രാമപ്രദേശങ്ങളിലും, ജില്ലാ വ്യവസായ കേന്ദ്രം പട്ടണപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു.  ഉല്പാദനമേഖലയില്‍ 25 ലക്ഷം രൂപാ വരെയും സേവനമഖലയില്‍ 10 ലക്ഷം രൂപാ വരെയും മുതല്‍ മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് പദ്ധതിപ്രകാരം ധന-ഹായം നല്‍കുന്നു.  വ്യക്തികള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, സ്വയംസഹായസംഘങ്ങള്‍, എന്നിവര്‍ ഇതിന്റെ ഗുണഭോക്താക്കളാകാവുന്നതാണ്. നിര്‍മ്മാണമേഖലയില്‍ 10 ലക്ഷത്തിനു മുകളിലും സേവനമേഖലയില്‍ 5 ലക്ഷത്തിനു മുകളിലും പദ്ധതി ചെലവുദ്ദേശിക്കുന്ന സംരംഭകര്‍ എട്ടാം ക്ലാസ്സ് പാസായവരായിരിക്കണം. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബാങ്ക് വായ്പ ലഭ്യമാക്കുന്ന സംരംഭകര്‍ക്ക് പദ്ധതിചെലവിന്റെ 25% മുതല്‍ 35% വരെ മാര്‍ജിന്‍ മണിഗ്രാന്റായി നല്‍കിവരുന്നു.  ലഭ്യമാകുന്ന മാര്‍ജിന്‍മണി 3 വര്‍ഷക്കാലത്തേക്ക് സംരംഭകന്റെ പേരില്‍ വായ്പ ലഭ്യമാക്കിയ ബാങ്കില്‍ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുന്നു. സംരംഭം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ച് 3 വര്‍ഷങ്ങള്‍ക്ക് ശേഷം ടി. മാര്‍ജിന്‍ മണി സംരംഭകന്റെ വായ്പയില്‍ വരവ് വയ്ക്കുന്നു. പദ്ധതിയുടെ മാര്‍ഗ്ഗരേഖയും വ്യവസ്ഥകളും സംബന്ധിച്ച ലഘുലേഖയും അപേക്ഷയുടെ പകര്‍പ്പും അനുബന്ധമായി ചേര്‍ത്തിട്ടിട്ടുണ്ട്.

1. എന്റെ ഗ്രാമംഗ്രാമവ്യവസായ പദ്ധതി

സംസ്ഥാന -ര്‍ക്കാരിന്റെ പ്രത്യേക തൊഴില്‍ദാന പദ്ധതിയാണിത്. വ്യവസായസംരംഭകര്‍ക്ക് ധനസഹായം മാര്‍ജിന്‍ മണിയായി നല്‍കുന്നു പദ്ധതിയുടെ പരമാവധി ചെലവ് 5 ലക്ഷം രൂപയാണ്. ധനകാര്യസ്ഥാനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കി റുകിടവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് പദ്ധതിചെലവിന്റെ 25% മുതല്‍ 40% വരെ തുക മാര്‍ജിന്‍ മണിധനസഹായമായി നല്‍കുന്നു.  പദ്ധതിയുടെ മാര്‍ഗ്ഗരേഖയും വ്യവസ്ഥകളും സംബന്ധിച്ച ലഘുലേഖയും അപേക്ഷയുടെ പകര്‍പ്പും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate