অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി

കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി

കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളും അവയ്ക്കുളള മാനദണ്ഡങ്ങളും ചുവടെ ചേര്‍ക്കുന്നു.
അവശതാ പെന്‍ഷന്‍
പദ്ധതിയിലെ ഒരംഗത്തിന് സ്ഥായിയായ അംഗവൈകല്യം സംഭവിച്ച്  തൊഴില്‍ ചെയ്യാന്‍  പറ്റാത്ത സാഹചര്യം കാണിച്ച്   അംഗീകൃത മെഡിക്കല്‍ ആഫീസറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍  പരമാവധി 1000/ രൂപ വരെ ധന സഹായമായി  നല്‍കുന്നതും ഭരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍  മിനിമം  പെന്‍ഷന്‍ അനുവദിക്കുന്നതുമാണ്. ഇതിനായി അംഗമായി 2 വര്‍ഷം പൂര്‍ത്തീകരിക്കണം.
വിദ്യാഭ്യാസാനുകൂല്യം
പദ്ധതിയില്‍ അംഗമായി ചേര്‍ന്ന് 1 വര്‍ഷം കഴിയുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു വേണ്ടി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു.  പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.ടി.സി, സാനിട്ടറി കോഴ്‌സ്, എസ്.എസ്.എല്‍.സി യ്ക്കു ശേഷമുളള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മാത്രം) എന്നീ കോഴ്‌സുകള്‍ക്ക് 500/  രൂപയും ഡിഗ്രി, പ്ലസ്ടു കഴിഞ്ഞുളള പി.ജി.ഡി.സി.എ ബി.എഡ് കോഴ്‌സുകള്‍ക്ക് 750/ രൂപയും, പോസ്റ്റ് ഗ്രാജ്വേഷന്‍ പോളി ടെക്‌നിക്, എന്‍ജിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍ വെറ്റിനറി തുടങ്ങിയ പ്രൊഫഷണല്‍  കോഴ്‌സുകള്‍, എം.ഫില്‍, എം.സി.എ തുടങ്ങിയ  പോസ്റ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്  1500/  രൂപയും സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. അംഗീകൃത സര്‍വ്വകലാശാലയുടെ അഫിലിയേഷനുളള സ്ഥാപനങ്ങളില്‍  റെഗുലര്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുളളൂ. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി അംഗങ്ങള്‍ക്ക് പദ്ധതിയില്‍  2 വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കണം. ഇതിനുളള അപേക്ഷ നിശ്ചിത ഫാറത്തില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 60 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം.  ഓരോ കോഴ്‌സിനും പ്രവേശനം ലഭിക്കുന്ന ആദ്യവര്‍ഷം മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ.
മരണാനന്തരാനുകൂല്യവും റിട്ടയര്‍മെന്റ് ആനുകൂല്യവും
അംഗമായിരിക്കെ  മരണമടയുന്ന അംഗത്തിന്റെ  അവകാശിക്ക് 10,500/  രൂപ ധനസഹായം നല്‍കുന്നു.  അംഗങ്ങളുടെ  ശവസംസ്‌കാര ചെലവിനായി  1000/ രൂപ  നല്‍കി വരുന്നു.  60 വയസ്സ്  പൂര്‍ത്തിയാകുന്ന അംഗത്തിന്റെ  അംഗത്വം സ്വമേധയാ നഷ്ടപ്പെടുന്നതാണ്.  പദ്ധതിയില്‍ 42 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരംഗത്തിന് ആനുകൂല്യമായി സര്‍ക്കാര്‍ അംശാദായം  ഉള്‍പ്പെടെ 62,750/  രൂപ ലഭിക്കുന്നതാണ്.  അംഗങ്ങള്‍ക്ക് അവരുടെ  അംഗത്വത്തിന്റെ  ദൈര്‍ഘ്യമനുസരിച്ച്  ആനുപാതികമായി  റിട്ടയര്‍മെന്റ് ആനുകൂല്യം ലഭിക്കുന്നതാണ്. 60 വയസ്സ് തികഞ്ഞ അംഗമോ, മരണപ്പെട്ട  അംഗത്തിന്റെ  അവകാശിയോ ധനസഹായം ലഭിക്കുന്നതിന് അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രസ്തുത  തീയതി മുതല്‍ മൂന്ന് മാസത്തിനകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ക്ക് നല്‍കേണ്ടതാണ്.  പരാതി ഉണ്ടെങ്കില്‍ അംഗത്തിനോ അവകാശിക്കോ ഉത്തരവ് കൈപ്പറ്റി 90 ദിവസത്തിനകം ഭരണ സമിതി മുന്‍പാകെ അപ്പീല്‍  സമര്‍പ്പിക്കാവുന്നതാണ്. നാമനിര്‍ദ്ദേശം ചെയ്തിട്ടുളള അവകാശി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ മരണാനന്തര ആനുകൂല്യം ജില്ലാ സഹകരണ ബാങ്കില്‍ അവകാശി പ്രായപൂര്‍ത്തിയാകുന്നതുവരെ  നിക്ഷേപിക്കുകയോ അല്ലെങ്കില്‍ അവകാശി ആശ്രയിച്ചു കഴിയുന്ന രക്ഷകര്‍ത്താവിന് നല്‍കുകയോ ചെയ്യാവുന്നതാണ്. ഇതിന് ബന്ധപ്പെട്ട  റവന്യൂ അധികാരികളില്‍ നിന്നും  അവകാശിയും  രക്ഷകര്‍ത്താവും തമ്മിലുളള  ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്.
പണിയായുധം വാങ്ങാനുളള സഹായം
പദ്ധതിയിലെ അംഗങ്ങള്‍ക്ക് പണിയായുധം വാങ്ങാനായി  അംഗം  പദ്ധതിയില്‍ അടച്ചിട്ടുളള തുകയുടെ 75  ശതമാനം വരുന്ന തുകയോ 2000/ രൂപയോ ഏതാണ് കുറവ് ആ തുക  അംഗത്തിന് നല്‍കുന്നതാണ്. ഇതിന് പലിശ ഇഡടാക്കുകയില്ല. അനുവദിക്കുന്ന തുക ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ നിശ്ചയിക്കുന്ന തവണകളായി മാസംതോറും തിരിച്ചടയ്‌ക്കേണ്ടതാണ്.
പ്രസവ  ധനസഹായം
പദ്ധതിയില്‍  അംഗത്വം ലഭിച്ച് കുറഞ്ഞത് 1 വര്‍ഷം കഴിയുന്ന ഒരു വനിതാ അംഗത്തിന് പ്രസവാനുകൂല്യമായി  1000/ രൂപ വീതം നല്‍കുന്നതാണ്.  ഈ  ആനുകൂല്യം 2 തവണ കൈപ്പറ്റുവാന്‍ അര്‍ഹതയുണ്ടായിരിക്കും.
വിവാഹ ധനസഹായം
പദ്ധതിയില്‍ അംഗത്വം  ലഭിച്ച് 1 വര്‍ഷം  കഴിഞ്ഞ അംഗങ്ങളുടെ  പെണ്‍മക്കള്‍ക്ക് വിവാഹ ചെലവിനു വേണ്ടി 2000/ രൂപ നല്‍കുന്നതാണ്.
പെന്‍ഷന്‍ ആനുകൂല്യം
(1) കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ് കേരള കൈ തൊഴിലാളി വിദഗ്ദ്ധ  തൊഴിലാളി ക്ഷേമ പദ്ധതിയില്‍  അംഗമായിരുന്ന് 60 വയസ്സ്  തികഞ്ഞ  റിട്ടയര്‍മെന്റ് ആനുകൂല്യം കൈപ്പറ്റിയിട്ടുളള എല്ലാ അലക്ക്‌തൊഴിലാളികള്‍ക്കും മറ്റ് ക്ഷേമ പെന്‍ഷനൊന്നും ലഭിക്കുന്നില്ലെങ്കില്‍  പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. (2) കേരള അലക്ക്  തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗമായി കുറഞ്ഞത് 10 വര്‍ഷമെങ്കിലും  മുടക്കം കൂടാതെ അംശാദായം അടച്ച് 60 വയസ്സില്‍ റിട്ടയര്‍മെന്റ് ആനുകൂല്യം  കൈപ്പറ്റി പിരിയുന്ന ഒരംഗത്തിന്   മാത്രമേ ഇഡ പെന്‍ഷന്  അര്‍ഹതയുളളൂ. നിലവില്‍  ഒരു അംഗത്തിന്  400/ രൂപ  വീതം  മാസപെന്‍ഷന്‍  നല്‍കി വരുന്നു.  ഖണ്ഡിക 1,2 പ്രകാരം പെന്‍ഷന് അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന പൊതുവായ കാര്യങ്ങള്‍ പാലിക്കേണ്ടതാണ്.
  1. പെന്‍ഷനുളള  അപേക്ഷ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷയോടൊപ്പം അപേക്ഷകന്റെ  പാസ്‌പോര്‍ട്ട് സൈസിലുളള രണ്ട് ഫോട്ടോയും  ഹാജരാക്കേണ്ടതാണ്.
  2. അപേക്ഷകന് റിട്ടയര്‍മെന്റാനുകൂല്യം അനുവദിച്ച്  നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കണം.
  3. അപേക്ഷകന്‍  പെന്‍ഷന് അര്‍ഹനാണെന്ന് കണ്ടാല്‍  ജില്ലാ ആഫീസര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ്  ആഫീസറില്‍ നിന്നും  ആദ്യ ഗഡു പെന്‍ഷന്‍ ലഭിക്കുന്നതോടൊപ്പം കൈപ്പറ്റിയിരിക്കണം.
അപേക്ഷകന്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍  സ്ഥാപനങ്ങളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന ആളാണെങ്കില്‍ ഈ പദ്ധതി പ്രകാരമുളള  പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇപ്രകാരം അര്‍ഹത നഷ്ടപ്പെടുന്ന അംഗം പെന്‍ഷന്‍ ഫണ്ടിലേക്കൊടുക്കിയിട്ടുളള പ്രതിമാസ തുകയായ 10 രൂപ  അംശാദായമായി കണക്കാക്കി സാധാരണ അംഗത്തിന് കിട്ടുന്ന റിട്ടയര്‍മെന്റ് തുകയുടെ ഇരട്ടി തുക ലഭിക്കുന്നതാണ്. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗം മരണമടഞ്ഞാല്‍ ടി പെന്‍ഷന്‍ മറ്റാര്‍ക്കും  ലഭിക്കുന്നതല്ല. ഏതെങ്കിലും പെന്‍ഷണര്‍  മരിച്ചുപോകാന്‍ ഇടയായാല്‍  അദ്ദേഹത്തിന് കിട്ടാന്‍ കുടിശ്ശികയുളള പെന്‍ഷന്‍ തുക  അദ്ദേഹത്തിന്റെ നിയമപ്രകാരമുളള അവകാശിക്ക് ലഭിക്കുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate