অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂലി നിരക്കിലുള്ള അസമത്വം

കൂലി നിരക്കിലുള്ള അസമത്വം

ഇന്‍ഡ്യയിലെയും സംസ്ഥാനത്തിലെയും സ്ത്രീകള്‍ കാര്‍ഷിക ജോലിയിലും പരമ്പരാഗത വ്യവസായത്തിലും (പ്രധാനമായും ഔപചാരികമല്ലാത്ത അസംഘടിത മേഖലയില്‍) ആണ് വ്യാപൃതരായിരിക്കുന്നത് (സെന്‍സസ് 2011). എന്നാല്‍ അസംഘടിതമേഖലയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ ലിംഗപദവി അസമത്വം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടേയും സ്ത്രീകളിടേയും വേതന നിരക്കിലെ അസമത്വത്തിന്റെ വ്യാപ്തി തൊഴിലും തൊഴിലാളിക്ഷേമവും എന്ന മേഖലയില്‍ (ഭാഗം.4) വിവരിച്ചിട്ടുണ്ട്. സാമ്പത്തിക ശാക്തീകരണവും സാമൂഹ്യ ശാക്തീകരണവും പരസ്പര പൂരകങ്ങളാണ്. സ്ത്രീകള്‍ സാമ്പത്തിക ശാക്തീകരണം നേടണമെങ്കില്‍ അവര്‍ തൊഴില്‍ സേനയുടെ അവിഭാജ്യഘടകമായി മാറുകയും വീടിന്റെ മുഴുവന്‍ ഭാരവും ചുമതലയും വഹിക്കാതെ വരുമാനമുള്ള ജോലിയിലേര്‍പ്പെടേണ്ടതുമാണ്. ഇത് അംഗീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. വരുമാനം ലഭിക്കാത്ത വീട്ട്ജോലിയുടെ ഭാരവും സംരക്ഷണ ചുമതലയും കുറയ്ക്കുന്നതിനും വീടിനുള്ളില്‍ തന്നെ അത് പങ്ക് വയ്ക്കുന്നതിനുമുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന പോളിസികള്‍/പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതിന് സംസ്ഥാനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate