വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കുന്നതിനുളള പദ്ധതി
വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കുന്നതിനുളള പദ്ധതി – തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച്
- Contents
വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കുന്നതിനുളള പദ്ധതി – തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച്
നന്പര് 2-4/2007-ഡിഡിIII (വോള്യം. III )
ഗവണ്മെന്റ് ഓഫ് ഇന്ത്യ
സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം
(വൈകല്യത്തിനുവേണ്ടിയുളള വിഭാഗം)
ശാസ്ത്രിഭവന്, ന്യൂഡല്‍ഹി
ഫെബ്രുവരി 26,2008
- ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ എല്ലാ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സെക്രട്ടറിമാര്‍
- ചീഫ് സെക്രട്ടറിമാര്‍
- എല്ലാ സംസ്ഥാനങ്ങളിലെയും വൈകല്യമുളളവരുടെ ക്ഷേമത്തിനായുളള സെക്രട്ടറിമാര്‍ അഥവാ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വ്യവസായവകുപ്പു സെക്രട്ടറിമാര്‍
- എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വൈകല്യമുളളവര്ക്കായുളള സ്റ്റേറ്റ് കമ്മീണര്മാര്
- സാമൂഹികക്ഷേമ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുളള ദേശീയസ്ഥാപനങ്ങള്‍
- സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുളള ജില്ലാതല വൈകല്യ പുനരധിവാസ കേന്ദ്രങ്ങള്‍
- സെക്രട്ടറി ജനറല്‍, പി.എച്ച്.ഡി ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, പി.എച്ച്.ഡി ഹൌസ്, 4/2, സിരി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ആഗസ്റ്റ് ക്രാന്തി മാര്‍ഗ്ഗ്, ന്യൂഡല്‍ഹി
- സെക്രട്ടറി ജനറല്‍, അസോചം, 1, കമ്യൂണിറ്റി സെന്റര്‍, സമുര്ദ്പൂര്, കൈലാഷ് കോളനി, ന്യൂഡല്‍ഹി
- ഡയറക്ടര്‍ ജനറല്‍, സിഐഐ, ദി മന്തോഷ് സോന്തി സെന്റര്‍, 23, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയ, ലോധി റോഡ്, ന്യൂഡല്‍ഹി
- സെക്രട്ടറി ജനറല്‍, ഫിക്കി, ഫെഡറേഷന് ഹൌസ്, ടാന്സെന് മാര്‍ഗ്ഗ്, ന്യൂഡല്‍ഹി
- വൈകല്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാരിതര സംഘടനകള്‍ക്കും.
വിഷയം: വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കുന്നതിനുളള പദ്ധതി – തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച്
സര്/മാഡം,
വൈകല്യമുളളവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രധാനഘടകം അവരുടെ സാന്പത്തിക പുനരുദ്ധാരണമാണ്. ജോലിയോ സ്വയംതൊഴിലോ നല്‍കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. നാഷണല്‍ ഹാന്‍ഡിക്യാപ്പ്ഡ് ഫിനാന്‍സ് ആന്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് മുഖേന സ്വയംതൊഴിലും വായ്പയും ലഭ്യമാക്കുകവഴി വൈകല്യമുളളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇക്കൂട്ടര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം മുഖേന ജോലി നല്കിവരുന്നു. 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിലെ 33-ാം വകുപ്പനുസരിച്ച്, നിശ്ചിത എണ്ണം തസ്തികകളില്‍ മൂന്നുശതമാനം സംവരണം വികലാംഗര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമേഖല ഉള്‍പ്പെടെയുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ (കാഴ്ച കുറഞ്ഞവര്‍ അഥവാ അന്ധര്‍, ബധിരര്‍, ചലനവൈകല്യം അഥവാ സെറിബ്രല്‍ പാള്‍സി ഉളളവര്‍ എന്നിവര്‍ക്ക് ഒരു ശതമാനം വീതം). വികലാംഗര്‍ക്ക് സ്വകാര്യമേഖലയിലെ ജോലിസാധ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യമേഖലയിലെ തൊഴില്‍ ദാതാക്കള്‍ക്ക് സാന്പത്തികാനുകൂല്യങ്ങള് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
- 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിലെ 41-ാം വകുപ്പ് പ്രകാരം, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരില്‍ അഞ്ചുശതമാനം പേരെങ്കിലും വൈകല്യമുളളവരാണെങ്കില് തൊഴില്‍ ഉടമ സാന്പത്തികാനുകൂല്യത്തിന് അര്‍ഹനാണ്. സ്വകാര്യമേഖലയില്‍ വികലാംഗര്‍ക്ക് ജോലി ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് തൊഴില്‍ ദാതാക്കള്‍ക്ക് സാന്പത്തികാനുകൂല്യങ്ങള്, അവാര്‍ഡ്, നികുതിയിളവുകള്‍ മുതലായവ നല്‍കണമെന്ന് 2006 ല്‍ അംഗീകരിച്ച വികലാംഗര്‍ക്കായുളള ദേശീയനയം വ്യക്തമാക്കുന്നു. അതനുസരിച്ച്, സംഘടിതമേഖലയിലെ വികലാംഗര്‍ക്കായി ജോലിക്കുളള പദ്ധതി ബജറ്റ പ്രസംഗത്തില്‍ ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
- ഇതു പരിഗണിച്ച സര്‍ക്കാര്‍, വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്കി. ഇതനുസസരിച്ച്, 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ്, 1999ലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്റ്റ് എന്നിവയില്‍ പറയുന്ന തരത്തിലുളള വൈകല്യമുളളവരും സ്വകാര്യമേഖലയില്‍ പ്രതിമാസം 25,000 രൂപവരെ വേതനം ലഭിക്കുന്നവരുമായവര്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 1.4.2008നോ അതിനുശേഷമോ നിയമനം ലഭിച്ച വികലാംഗര്‍ക്ക് പദ്ധതി ബാധകമാകും.
- ഈ പദ്ധതിയെക്കുറിച്ച് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സ്പെഷ്യല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങള്‍ എന്നിവരുള്‍പ്പെടെയുളള എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തണമെന്ന് താല്പര്യപ്പെടുന്നു. വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് ഇത് അവസരമൊരുക്കും.
- പദ്ധതി നടപ്പാക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നപക്ഷം, അക്കാര്യം ശ്രീ അശോക് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, റൂം നന്പര് 610, എ വിങ്, സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം, ശാസ്ത്രിഭവന്, ന്യൂഡല്‍ഹി – 110 001 എന്ന വിലാസത്തില്‍ അറിയിക്കണം. (ഫോണ്‍: 011-2338 3853, ഇ-മെയില്‍: kmashish@nic.in)
- ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ഡിവിഷന്റെ 25.2.2008 ലെ ID No. 3118/DS(F) പ്രകാരമുളള അനുമതിയോടെയാണ് ഈ കത്ത് പുറപ്പെടുവിക്കുന്നത്.
വിശ്വസ്ഥതയോടെ
(ഒപ്പ്)
(ആര്.കെ. മഗ്ഗോ)
അണ്ടര്‍ സെക്രട്ടറി
കോപ്പി:
- സെക്രട്ടറി, തൊഴില്‍ മന്ത്രാലയം, ശ്രമശക്തിഭവന്, ന്യൂഡല്‍ഹി. പദ്ധതി ബന്ധപ്പെട്ട എല്ലാവരുടേയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മേല്‍ വിവരിച്ചതരത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലും സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് സ്കീമിലും അതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഭേദഗതി വരുത്തണമെന്നും അപേക്ഷിക്കുന്നു.
- സെക്രട്ടറി (എക്സ്പെന്‍ഡിച്ചര്‍), ധനമന്ത്രാലയം, എക്സ്പെന്‍ഡിച്ചര്‍ വകുപ്പ്, നോര്‍ത്ത് ബ്ലോക്ക്, ന്യൂഡല്‍ഹി.
- സെക്രട്ടറി, ആസൂത്രണക്കമ്മീഷന്, യോജന ഭവന്, ന്യൂഡല്‍ഹി.
- സെക്രട്ടറി, വ്യവസായ-വാണിജ്യ മന്ത്രാലയം, ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന് വകുപ്പ്, ഉദ്യോഗ് ഭവന്, ന്യൂഡല്‍ഹി. പദ്ധതി എല്ലാവരുടേയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു.
- ജോയിന്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്, സൌത്ത് ബ്ലോക്ക്, ന്യൂഡല്‍ഹി - 110 011.
- ജോയിന്റ് സെക്രട്ടറി ആന്റ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം, ശാസ്ത്രിഭവന്, ന്യൂഡല്‍ഹി – 110 001.
- ആസൂത്രണക്കമ്മീഷന്, സാമൂഹികക്ഷേമവിഭാഗം, യോജന ഭവന്, ന്യൂഡല്‍ഹി.
- ആസൂത്രണക്കമ്മീഷന്, പി.എം.ഡി വിഭാഗം, യോജന ഭവന്, ന്യൂഡല്‍ഹി.
- സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍, ഭവിഷ്യനിധി ഭവന്, 14, ബിക്കാജി കാമാ പ്ലെയിസ്, ന്യൂഡല്‍ഹി – 110 066. (മേല്‍ നടപടിക്കായി)
- ഡയറക്ടര്‍ ജനറല്‍, ഇ.എസ്.ഐ.സി, പഞ്ച്ദീപ് ഭവന്, സി.ഐ.ജി റോഡ്, ബാലഭവനുസമീപം, ന്യൂഡല്‍ഹി – 110 002. (മേല്‍ നടപടിക്കായി)
- ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ഡിവിഷന്, ശാസ്ത്രി ഭവന്, ന്യൂഡല്‍ഹി. ബജറ്റ് വിഹിതം വകയിരുത്തുന്നതിനായി ഡിമാന്റ്സ് ഫോര്‍ ഗ്രാന്റ്സില്‍ പുതിയ സബ് ഹെഡ് തുറക്കണമെന്ന് അപേക്ഷിക്കുന്നു.
കോപ്പി
- സെക്രട്ടറിയുടെ പി.പി.എസ്സിന് (എസ്.ജെ ആന്റ് ഇ)
- എ.എസ്സിന്റെ (എസ്.ജെ ആന്റ് ഇ) പി.പി.എസ്സിന്
- ഡി.ഡി.ജിയുടെ പി.പി.എസ്സിന്
(ഒപ്പ്)
(ആര്.കെ. മഗ്ഗോ)
അണ്ടര്‍ സെക്രട്ടറി
വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുളള പദ്ധതി
വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് സാന്പത്തികാനുകൂല്യങ്ങള് നല്കുന്നതു സംബന്ധിച്ച് കേന്ദ്രലസര്ക്കാര് അംഗീകരിച്ച പദ്ധതി ചുവടെ.
മൊത്തം ചെലവ്: പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 1,800 കോടി രൂപ
- ബാധകമായ മേഖല: സ്വകാര്യമേഖല
- സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍: പ്രതിവര്‍ഷം ഒരുലക്ഷം
- വേതനപരിധി: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രതിമാസം 25,000 രൂപവരെ വേതനം ലഭിക്കുന്ന വികലാംഗര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
- സാന്പത്തികാനുകൂല്യം: തൊഴില്ദാതാക്കള്ക്കുളള സര്‍ക്കാരിന്റെ പണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലും സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് സ്കീമിലും ആദ്യത്തെ മൂന്നുകൊല്ലം ലഭിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍സ് ആക്റ്റിനുകീഴില്‍ വരുന്ന തൊഴിലാളികളുടെ വേതനത്തിന്റെ 1.1 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് തൊഴില്‍ദാതാവ് തന്നെ നല്‍കുന്നത് തുടരും.
വ്യവസ്ഥകള്‍:
താഴെപ്പറയുന്ന വിഭാഗത്തില്‍പെട്ട വൈകല്യമുളളവര്‍ക്ക് പദ്ധതി ബാധകമായിരിക്കും.
1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ്, 1999ലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്റ്റ് എന്നിവയുടെ കീഴില്‍ വരുന്നവര്‍.
1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍ ആക്റ്റിന്റെയും 1948 ലെ പദ്ധതിയിലും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്റ്റിന്റെയും പരിധിയില്‍ വരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ രാജ്യത്താകമാനമുളള സ്വകാര്യമേഖലയിലെ തൊഴിലാളികള്‍. ജമ്മു കാശ്മീരില്‍, 1961 ലെ ജമ്മു കാശ്മീര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് മിസ്ലേനിയസ് പ്രൊവിഷന്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളെ ഇ.പി.എഫില്വ രജിസ്റ്റര്‍ ചെയ്യും.
1.4.2008 നോ അതിനുമുന്‍പോ നിയമനം ലഭിച്ചവര്‍.
- ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയിന്കീഴില് ആദ്യമായി ക്ലെയിം ഉന്നയിക്കുന്പോള്‍, 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ്, 1996ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) റൂള്‍സ് എന്നിവപ്രകാരമുളള ബന്ധപ്പെട്ട അധികാരി വികലാംഗ ഉദ്യോഗസ്ഥനു നല്കിയ വൈകല്യസര്ട്ടിഫിക്കറ്റിന്റെ കോപ്പി തൊഴില്‍ദാതാവ് സമര്‍പ്പിക്കണം.
- 1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍ ആക്റ്റിന്റെയും 1948 ലെ പദ്ധതിയിലും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്റ്റിന്റെയും കീഴില്‍ വരുന്ന പദ്ധതികളിലേയ്ക്കുളള തൊഴില്‍ദാതാവിന്റെ വിഹിതം സര്‍ക്കാര്‍ നേരിട്ടുനല്‍കും. പരമാവധി മൂന്നുവര്ഷത്തേയ്ക്കായിരിക്കും ജീവനക്കാരന് ഇത് നല്‍കുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍സ് ആക്റ്റിനുകീഴില്‍ വരുന്ന തൊഴിലാളികളുടെ വേതനത്തിന്റെ 1.1 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് തൊഴില്‍ദാതാവ് തന്നെ നല്‍കുന്നത് തുടരും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് എന്നിവയ്ക്ക് സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം മുന്‍കൂറായി ഫണ്ട് നല്‍കും. പദ്ധതിപ്രകാരം, തൊഴില്ദാതാക്കളില്നിന്നു ലഭിക്കുന്ന വ്യക്തിഗത ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് ഇത് ഉപയോഗിക്കും. കൃത്യമായ ഇടവേളകളില്‍ ആവശ്യത്തിനു പണം നല്‍കും. ഇരുസംഘടനകള്‍ക്കും ആദ്യം അഞ്ചുകോടിരൂപ വീതം നല്‍കും. ഈ തുക പിന്നീട് ആവശ്യാനുസരണം വര്‍ധിപ്പിക്കും. മുന്‍കൂര്‍ നല്കുന്ന തുക ഒരു ഉന്നതാധികാരസമിതി മൂന്നുമാസത്തിലൊരിക്കല്‍ വീതം വിലയിരുത്തും.
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെയും സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിന്റെയും സംയുക്ത അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി രൂപീകരിക്കും. സമിതിയുടെ ഘടന താഴെപ്പറയുന്നവിധമായിരിക്കും.
- കേന്ദ്ര തൊഴില്‍ മന്ത്രാലയം സെക്രട്ടറി – അധ്യക്ഷന്‍
- സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം സെക്രട്ടറി – ഉപാധ്യക്ഷന്‍
- കേന്ദ്ര തൊഴില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി – അംഗം
- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ - അംഗം
- എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് കമ്മീഷണര്‍ - അംഗം
- കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെയും സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും സാന്പത്തികോ പദേശകരും – അംഗങ്ങള്‍
- സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥന് - മെന്പര് സെക്രട്ടറി
സമിതി ആവശ്യാനുസരണം ചേരുന്നതാണ്. സമിതി കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും ചേരുകയും പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യും.
സർ ഞാൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ രണ്ട് ഇൻറർവ്യൂ കഴിഞ്ഞു ആ ഹോസ്പിറ്റൽ ഞാൻ മൂന്നര വർഷം ഡെയിലി വെൽ സായി ജോലി ചെയ്തിരുന്നു ഇൻറർ വിക്കി സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചോദിച്ചിരുന്നു വികലാംഗൻ നാല് 4% സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കി എന്നിട്ടും ആ ജോലി കിട്ടിയില്ല അതുപോലെ വിദ്യാഭ്യാസ ഡയറക്ടർ ബോർഡിലും പാർട്ട് ടൈം ഇൻറർവ്യൂ ഉണ്ടായിരുന്നു അതിലും എനിക്ക് ജോലി കിട്ടിയില്ല എന്താണ് കാരണംതിരക്കിയപ്പോൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മറുപടി പറഞ്ഞില്ല ഞങ്ങൾ വികലാംഗരായ ജനിച്ചതാണോ തെറ്റ് പിന്നെ എന്താ സാർ നിങ്ങൾക്ക് ജോലിയൊന്നും തരാത്തത് എൻറെ കല്യാണം കഴിഞ്ഞ രണ്ടു പെൺമക്കളാണ് അവരെ വളർത്താൻ വലിയ പ്രയാസമാണ് കൂലിക്ക് ഒരു ഓട്ടോ ഓടുന്നു വേറെ മാർഗമൊന്നും ഇല്ല സ്വന്തമായി വീടുപോലും ഇല്ലാത്ത ഒരാളാണ് ഞാൻ പലയിടത്തും അപേക്ഷ കൊടുത്തു ഒരു പ്രയോജനവും ഇല്ലായിരുന്നു ഞങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച് അന്വേഷിച്ചു ഒരു തീരുമാനമെടുക്കണം പ്ലീസ് സർ ഇത് എൻറെ ലാസ്റ്റ് അതെ അപേക്ഷയാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസിൽ വികലാംഗർക്ക് കൈവല്യ എന്ന് പദ്ധതി ഉണ്ടായിരുന്നു സ്വയംതൊഴിൽ കണ്ടെത്തുക എന്നായിരുന്നു അതിന് ഞങ്ങൾ കലക്ടർ ഓഫീസിൽ വെച്ച് ഇൻറർവ്യൂ കഴിഞ്ഞിരുന്നു ഒന്നര വർഷമായി ഇതുവരെ ഒരു നടപടിയുംകൈ കൊണ്ടില്ല അതിൽ പത്ത് പേർക്ക് ധനസഹായം കൊടുത്തു ഞങ്ങൾ തിരക്കിയപ്പോൾ ഫണ്ടില്ല എന്ന് കാര്യമാണ് ഓഫീസിൽ പറയുന്നത് ഇത് എന്താണെന്ന് സാർ തിരക്കണം ജീവിക്കാൻ വേറെ മാർഗ്ഗമില്ല സ്വന്തമായി ഇത് അന്വേഷിക്കുമെന്ന് വിശ്വസിക്കുന്നു ശ്യാം പ്രസാദ് ഹൗസ് നമ്പർ 319 രാജാജി നഗർ തമ്പാനൂർ വാർഡ് ഹൗസിംഗ് ബോർഡ് ജംഗ്ഷൻ തിരുവനന്തപുരം ജി പി ഓ മൊബൈൽ നമ്പർ 9 8 9 5 3 8 11 0 7സാർ ഇതാണ് എൻറെ അഡ്രസ്