Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / ന്യൂന പക്ഷ ക്ഷേമം / വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശകൾ
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശകൾ

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ വികസനത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും രൂപീകരിക്കുവാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന ശുപാര്‍ശകള്‍ താഴെപ്പറയുന്നു.

എ. പട്ടികജാതി വികസനം

സംസ്ഥാനത്തെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അധീനതയിലുള്ളതും, നിയമവിരുദ്ധമായി കൈവശം വച്ചതിന് സര്‍ക്കാര്‍ പിടിച്ചെടുത്തതുമായ ഭൂമിയില്‍നിന്നും കറഞ്ഞത് ഒന്നുമുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി നല്കുക. തരിശ്ശായി കിടക്കുന്ന ഭൂമിയും മറ്റ് കൃഷിഭൂമികളും പട്ടികജാതി തൊഴിലാളികള്‍ക്ക് പാട്ട വ്യവസ്ഥയില്‍ നൽകുക.

ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകിച്ചും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രത്യേക പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍, മെന്റര്‍സപ്പോര്‍ട്ട്, സാമ്പത്തിക സഹായം മുതലായവ ആവശ്യമാണ്. സംസ്ഥാനത്തെ മറ്റ് സ്വകാര്യ മാനേജ്മെന്റുകളെ പോലെ പട്ടികജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റിതര സമൂഹങ്ങളുടെ നിലയിലേക്ക് അവരെ എത്തിക്കുന്നതിനുമായി സ്ഥാപനങ്ങളെ മാനേജ് ചെയ്യുന്നതിന് പട്ടികജാതി സംഘടനകളെ തെരഞ്ഞെടുക്കേണ്ടതാണ്.

സംസ്ഥാനത്ത് പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് മുഖേന സര്‍ക്കാരിന്റെ സംവരണ ഒഴിവുകള്‍ നികത്തുന്നതിനായി കൂട്ടായ പരിശ്രമം ആവശ്യമാണ്.

ആരോഗ്യ മേഖലക്ക് വേണ്ടി പ്രത്യേക പരിപാടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള ഒരു സമഗ്ര ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നത് ഏറെ പ്രയോജനപ്പെടും

മറ്റ് ഏജന്‍സികള്‍, സ്റ്റാര്‍ട്ട് അപ് മിഷന്‍ എന്നിവയുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്‍ അവര്‍ക്കാവശ്യമായ സംരംഭക നൈപുണ്യവികസന വൈദഗ്ദ്ധ്യ മേഖലയില്‍ പരിശീലനം നല്കുക. തൊഴിലധിഷ്ഠിത കോഴ്സുകള്‍ നൽകുന്നതിലും പ്രത്യേക വൈദഗ്ദ്ധ്യവും പുതിയ കഴിവുകളും വികസിപ്പിക്കുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

എസ്.സി.എസ്.പി/റ്റി.എസ്.പി ആക്ട്-എസ്.സി.എസ്.പി ഫണ്ടിന്റെ പ്രയോജനം പൂര്‍ണ്ണമായും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമാകന്നതിനായി ഫണ്ടിന്റെ നിയന്ത്രണത്തിനുവേണ്ട നിയമ നിര്‍മ്മാണം.

ബി. പട്ടികവര്‍ഗ്ഗ വികസനം

പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണമായി ബന്ധപ്പെട്ട പട്ടികവര്‍ഗ്ഗ വികസനത്തിനുവേണ്ടി താഴെപ്പറയുന്ന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് വികസന തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കേണ്ടത്.

 • സാമൂഹിക സാമ്പത്തിക വികസന പ്രക്രിയ വേഗത്തിലാക്കുക
 • ചൂഷണം ഇല്ലാതാക്കുക
 • ജീവിത ഗുണനിലവാരം ഉയര്‍ത്തുക
 • ഗോത്ര ജനവിഭാഗങ്ങളുടെ ജന്മസിദ്ധമായ കഴിവുകള്‍ വളര്‍ത്തുകയും അതോടൊപ്പം അവരെ സ്വയം പ്രാപ്തരാക്കുകയും ചെയ്യുക.
 • ഭൂമി അന്യവല്ക്കരണം തടയുന്നതിനും പുനസ്ഥാപിക്കുന്നതിനും വേണ്ടി പ്രത്യേക നിയമനിര്‍മ്മാണവും എക്സിക്യുട്ടീവ് ഉപാധികളും സ്വീകരിക്കുക.
 • പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലഭ്യമാകുന്ന പൊതു സേവന പ്രദാനത്തിന്റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തുവാന്‍ നൂതന തന്ത്രങ്ങൾ‍ രൂപീകരിക്കുക.
 • കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പട്ടികവര്‍ഗ്ഗ വികസനത്തിനുള്ള തന്ത്രങ്ങളും മാര്‍ഗ്ഗരേഖകളും തമ്മില്‍ അനുരഞ്ജനം ഉണ്ടാകുക.
 • പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ നിർവ്വഹണവും പരിസ്ഥിതി സംരക്ഷണവും
 • പങ്കാളിത്ത സാമൂഹിക പരിപാലന വികസനം.
 • സാമൂഹിക സാംസ്ക്കാരിക മൂല്യങ്ങളുടെ സംരക്ഷണം.
 • വിവിധ സ്റ്റേറ്റ് ഹോള്‍ഡര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും സംയോജനവും.
1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top