অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികളും സ്കീമുകളും

ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികളും സ്കീമുകളും

ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം പല തരത്തിലുള്ള പദ്ധതികളും സ്കീമുകളും ഇന്ത്യയിലെ ന്യൂനപക്ഷ ജനങ്ങൾക്ക് (മുസ്ലീം,ക്രിസ്ത്യൻ,സിഖ് ,ബുദ്ധമതം,പാർസികൾ )നൽകുന്നു.

പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ്

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതൽ 10 വരെ ഉള്ള വിദ്യാർഥികൾക്ക് നൽകുന്നു

യോഗ്യതകൾ

- ഗവ.സ്കൂളുകൾ,സ്ഥാപനങ്ങൾ,എയ്ഡഡ് പ്രൈവറ്റ് സ്കൂളുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടി

- മാതാപിതാക്കളുടെ വാർഷികവരുമാനം ഒരു ലക്ഷത്തിന്റെ മുകളിൽ ആകരുത്

- മുൻകാല പരീക്ഷകളിൽ 50 % മാർക്ക് നേടിയിരിക്കണം

- ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നേടുന്ന കുട്ടികൾ മറ്റ് സ്കോളർഷിപ്പിന് അർഹരല്ല

  1. തലങ്ങൾ

- അഡ്മിഷൻ ഫീസ്‌ 6-10 - ക്ലാസ്സുകൾക്കായി 500 /- വർഷം

- ട്യുഷൻ ഫീസ്‌ 6-10 ക്ലാസ്സുകൾക്കായി 500 മാസം

- പലവക ചിലവകുകൾക്കായി 1-5 ക്ലാസ് കുട്ടികൾക്കായി 100 മാസം

- പലവക ചിലവുകൾ  6-10 ക്ലാസ്സ് -600 മാസം

- ഹോസ്റ്റൽ ചിലവ് 6-10 ക്ലാസ്സ് -100/- മാസം

- 30 % സ്കോളർഷിപ്പുകൾ പെണ്‍കുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു

- കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ കാണുക

    പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ്

9  - പി ഏച്ച് ഡി വിദ്യാർഥികൾക്കായി ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു

യോഗ്യതകൾ

- ഗവ.സ്കൂളുകൾ,കോളേജുകൾ ,വകുപ്പുകൾ,അംഗീകൃത പ്രൈവറ്റ് സ്കൂളുകൾ,ഐ.റ്റി.ഐ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കും

- വാർഷിക വരുമാനം 2 ലക്ഷത്തിന്റെ മുകളിൽ കവിയരുത്

- മുൻകാല പരീക്ഷകളിൽ 50 % മാർക്ക് നേടിയിരിക്കണം

- ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പുകൾ കിട്ടുന്നവർ വേറെ സ്കോളർഷിപ്പുകൾക്ക് അർഹരല്ല

തലങ്ങൾ

- 9 -12 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക്  ട്യുഷൻ ഫീ ഇനത്തിൽ 7000/- രൂപ വർഷത്തിൽ

- അഡ്മിഷൻ ഫീയും കോഴ്സ് ഫീസും കൂടി 9 -12 നും വൊക്കേഷണൽ കോഴ്സുകൾക്കും കൂടി 10000 /- രൂപ വർഷത്തിൽ

- പലവക അലവൻസ് 380/- - മാസത്തിൽ- ഹോസ്റ്റലുകാർക്കും 230/- മാസത്തിൽ വന്നു പോകുന്ന കുട്ടികൾക്കും 9-12,സാങ്കേതിക സ്ഥാപനം,വൊക്കേഷണൽ സ്ഥാപനങ്ങൾ

- പി ജി വിദ്യാർഥികൾക്ക് 570/-ഉം (ഹോസ്റ്റൽ ) 300 /- (വന്നു പോകുന്ന ) മാസത്തിൽ

- എം.ഫിൽ,പി .ഏച്ച് .ഡി ആളുകൾക്ക് 1200 /- 9 ഹോസ്റ്റൽ ) 550 - ( വന്നു പോകുന്നവർ )

- 30% സ്കോളർഷിപ്പുകൾ വനിതകൾക്ക്

- ഗവ. സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ & ടെക്നിക്കൽ കോഴ്സുകൾ

- ന്യൂനപക്ഷ വിദ്യാർഥികൾക്ക് - സാങ്കേതിക സ്ഥാപനങ്ങൾ ബിരുദം മുതൽ ബിരുദാനന്തര ബിരുദം വരെ

- വാർഷിക വരുമാനം 2.5 ലക്ഷത്തിന്റെ മുകളിൽ ആകരുത്

- മുൻ പരീക്ഷകളിൽ 50% മാർക്ക് നേടിയിരിക്കണം

തലം

- പലവക അലവൻസ് 10000 /- 10 മാസങ്ങളിൽ ( ഹോസ്റ്റൽ ) 5000/- വന്നുപോകുന്നവർക്ക്

- കോഴ്സ് ഫീസ്‌ - 20000/- വർഷം

- 30 % സ്കോളർഷിപ്പ് പെണ്‍കുട്ടികൾക്ക്

- കൂടുതൽ വിവരങ്ങൾ വെബ്‌ സൈറ്റിൽ

  1. C. ഫ്രീ കോച്ചിംഗ് & അലൈഡ് സ്കീം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനം നൽകുന്നു.വിവിധ മത്സര പരീക്ഷകളിൽ കുട്ടികൾക്കായി സൗജന്യ പരിശീലനം നൽകുന്നു

യോഗ്യത

- നല്ല മാർക്കോടെ ഉള്ള വിജയം

- ഫാമിലി വരുമാനം 2.5 ലക്ഷത്തിന് മുകളിൽ ആയിരിക്കും

തലം

- ഗ്രൂപ്പ് എ കോച്ചിംഗ് - 20000 /- സ്റ്റൈപ്പൻഡ്  1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- ഗ്രൂപ്പ് എ കോച്ചിംഗ് - 15000/-   സ്റ്റൈപ്പൻഡ്   1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- ഗ്രൂപ്പ് സി  -10000/- സ്റ്റൈപ്പൻഡ്   1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- എൻട്രൻസ് പരീക്ഷക്ക് 20000/- സ്റ്റൈപ്പൻഡ്   1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

    മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡൻസ്

എം. ഫിൽ - പി ഏച്ച്.ഡി വിദ്യാർഥികൾക്ക്

യോഗ്യത

- ഈ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം

- യു.ജി.സി അംഗീകാരം ഉണ്ടായിരിക്കണം

- നെറ്റ് കിട്ടിയവർക്ക് അർഹത ഇല്ല

- ബിരുദാനന്തര ബിരുദത്തിന് 50% മാർക്ക് ഉണ്ടായിരിക്കണം

- വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടുതൽ ആകരുത്

    സ്കീം ഫോർ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് ഓഫ് മൈനോരിറ്റി വുമണ്

സർക്കാർ ഓഫീസുകൾ,അർദ്ധ സർക്കാർ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക്

യോഗ്യത

- 2.5  ലക്ഷത്തിന് മേൽ വാർഷിക വരുമാനം പാടില്ല

- 18-65 വയസ്സിനിടയിൽ ആയിരിക്കണം

രണ്ടു തരത്തിലുള്ള പരിശീലനം

1. ഗ്രാമതലത്തിൽ

2. താമസിച്ചുള്ളത്

- 6 ദിവസ പരിശീലനം

    മൗലാന ആസാദ് എജ്യുക്കെഷൻ ഫൗണ്ടേഷൻ

1989 ൽ നിലവിൽ വന്നു.10 ക്ലാസ് ജയിച്ച പെണ്‍കുട്ടികൾക്ക് 11-12 ക്ലാസ്സുകൾ പഠിക്കാനുള്ള സ്കോളർഷിപ്പുകൾ നൽകുന്നു

യോഗ്യത

- എസ്.എസ്.എൽ.സി ക്ക് 55% മാർക്ക്

- വാർഷിക വരുമാനം 1 ലക്ഷം

തലം

- 6000/- വർഷത്തിൽ

    നാഷണൽ മൈനോരിറ്റി ഡവലപ്പ്മെന്റ് ആൻഡ്ഫിനാൻസ് കോപ്പറേഷൻ

ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.രണ്ടുതരത്തിലുള്ള പദ്ധതികൾ വനിതകൾക്കായി നീക്കിവച്ചിരിക്കുന്നു

1. ടേം ലോണ്‍ സ്കീം

2. മൈക്രോ- ഫിനാൻസ് സ്കീം

ടേം ലോണ്സ്കീം

- കൃഷി- ബന്ധപ്പെട്ട മേഖലകൾ

- സാങ്കേതിക വകുപ്പ്

- ചെറുകിട വ്യവസായം

- കരകൌശല മേഖല

- പരമ്പരാഗത തൊഴിലുകൾ

- ഗതാഗതം

- സേവന മേഖല

യോഗ്യത

- ദാരിദ്ര രേഖയ്ക്ക് താഴെ തട്ടിലുള്ളവർക്ക്

- വാർഷിക വരുമാനം 4000 - 5000 വരെ ഉള്ളവർക്ക്

തലം

- പ്രോജെക്റ്റ്‌ 5 ലക്ഷം വരെ ഗ്രൂപ്പിന് കൊടുക്കും

- 3% പലിശ

മൈക്രോ ഫിനാൻസ് സ്കീം

സ്വയം സഹായ സംഘങ്ങൾ, NGO’s എന്നിവയിലെ അംഗങ്ങൾക്കായി ഈ പദ്ധതി നീക്കിവച്ചിരിക്കുന്നു.

യോഗ്യത

- ദാരിദ്ര രേഖയ്ക്ക് താഴെ തട്ടിലുള്ളവർ

- വാർഷിക വരുമാനം 40000 /-  - 55000 /- ആയിരിക്കും

- മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാത്തവർ

തലം

- ലോണ്‍ തുക പരമാവധി 25,000/- ഒരാൾക്ക്

- SHG ക്ക് - 5 % പലിശ

- NGO    - 1 % പലിശ

(www.minorityaffairs.gov.in)

 

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate