Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / കുടുംബശ്രീയുടെ ആരംഭം
പങ്കുവയ്ക്കുക

കുടുംബശ്രീയുടെ ആരംഭം

സംസ്ഥാനത്തെ കേവല ദാരിദ്ര്യം പത്തു വർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (എസ്. ജെ.എസ്.ആർ.വൈ) പദ്ധതി പ്രകാരം കേരള സർക്കാർ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംസംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. ദാരിദ്ര്യ വനിതകളെ സ്വയം സഹായ ലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച് ലഭ്യമായ ആശയ വിഭവ സ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന സമീപനമാണ് കുടുംബശ്രീയുടെ മിഷൻ സ്റ്റേറ്റ്മെന്റ്. 1998 മെയ് 17ന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1999 ഏപ്രിൽ 1ന് കുടുംബശ്രീ - സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. എസ്.ജെ.എസ്.ആർ.വൈയിൽ 2 പദ്ധതികളാണുള്ളത്. നഗരപ്രദേശങ്ങളിലുള്ള ജനങ്ങളെ സ്വയം തൊഴിൽ ഏർപ്പെടുത്തുന്നതിനായി രൂപവത്ക്കരിച്ച അർബൻ സെൽഫ് എംപ്ലോയ് പ്രോഗ്രാം (യു.എസ്.ഇ.പി) യും നഗരപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ലക്ഷ്യമിട്ടുള്ള ഡെവലപ്മെന്റ് ഓഫ് വുമൺ ആൻഡ്‌ ചിൽഡ്രൻ ഇൻ അർബൻ ഏരിയാസ്(ഡി.ഡബ്ബ്യു.സി.യു. എ) പദ്ധതിയും രൂപികരിക്കപ്പെട്ടു. കുടുംബശ്രീയുടെ ഘടന പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആയി നിയന്ത്രിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽകൂട്ടം (എൻ.എച്ച്.ജി) നെയ്ബർ ഹുഡ് ഗ്രൂപ്പ് എന്നാണ്. അതിൽ നിന്നും 5 അംഗങ്ങളെ നേത്യ സ്ഥാനത്തേക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്നു. ഓരോ വാർഡിലും /ഡിവിഷനിലും ഉള്ള വിവിധ അയൽകൂട്ടങ്ങളെ ഏകോപിപ്പിക്കുന്ന ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികൾ (എ ഡി എസ്) ആണ്. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചു കൊണ്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ (സി ഡി എസ് ) പ്രവർത്തിക്കുന്നു. കുടുംബശ്രീയിൽ ആരോഗ്യവാളന്റിയർമാരും ഉണ്ട്.കുടുംബശ്രീ അംഗങ്ങൾ ഏതുതരം പദ്ധതികൾക്കണോ വായ്പ എടുക്കുന്നത് ആ പദ്ധതികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതാണ്. കുടുംബശ്രീ ലക്ഷ്യങ്ങൾ സ്ത്രീ മുൻനിർത്തി ദാരിദ്ര്യത്തിനെതിരെ പെരുതുവാൻ തുടക്കം കുറിച്ച ഒരു നൂതന സമൂഹം 1998മെയ് 17 -ൽ സംസ്ഥാനത്ത് ദാരിദ്ര്യ നിയന്ത്രണത്തിന് തുടക്കം കുറിച്ചു. പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് കുടുംബശ്രീയ്ക്ക് ഉണ്ടായിരുന്നത്. 1. സ്ത്രീത്രീ ശക്തികരണം 2. ചെറുവായ്പ 3. സംരഭകത്വം 4. പത്തു വർഷത്തിനുള്ളിൽ ദാരിദ്ര്യം ഇല്ലാതാക്കുക എന്നിവയായിരുന്നു അത്. കുടുംബശ്രീയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ തുല്യതയിൽ എത്തിക്കുന്നതിനായി സ്ത്രീശക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.ചെറു വായ്പയിലൂടെ ചെറിയ തരത്തിലുള്ള കൃഷിയും ചെറുകിട വ്യവസായങ്ങളും ആരംഭിക്കാൻ കഴിഞ്ഞു. നിർദിഷ്ട പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി അംഗങ്ങൾക്ക് അക്കൗണ്ടിംഗ് ,വ്യക്തിത്വരൂപവത്കരണം, സാമ്പത്തികം, ഉത്പന്നങ്ങളുടെ വിപണനം എന്നി വിഷയങ്ങളിലും പ്രത്യേക പരിശീലനങ്ങളായ പേപ്പർ ബാഗ് ,സോപ്പ്, കുട എന്നിങ്ങനെയുള്ള ഉൽപന്നങ്ങൾക്ക് പരിശീലനം നൽകി. ജിൻസ് റ്റി.ജെ

താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന് അനുയോജ്യമായ ഫോറംതിരഞ്ഞെടുത്ത്, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കു ചേരുകയോ, പുതിയ ചര്‍ച്ച ആരംഭിക്കുകയോ ചെയ്യാം.
No forums exist in this board yet, use the add menu to add forums.
നവിഗറ്റിഒൻ
Back to top