Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ജനുവരി ഒന്നു മുതൽ
പങ്കുവയ്ക്കുക

സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ജനുവരി ഒന്നു മുതൽ

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ ധാരണ.

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ ധാരണ. അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഫയൽ ധനവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.

പദ്ധതി നടപ്പാക്കാൻ തയാറുള്ള ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുക, ഇൻഷുറൻസ് തുകയുടെ പരിധി നിശ്ചയിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കണം. മൂന്നു ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകാമെന്നു ധനവകുപ്പ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ലക്ഷമെങ്കിലുമാക്കണമെന്നു സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാരിൽ നിന്നു പ്രതിമാസം 300 രൂപ  ഈടാക്കും. പെൻഷൻകാർക്ക് ഇപ്പോൾ 300 രൂപ പ്രതിമാസ മെഡിക്കൽ അലവൻസ് നൽകുന്നുണ്ട്. ഈ തുക ഇൻഷുറൻസ് പദ്ധതിയിലേക്കു മാറ്റും. അംഗത്തിനും കുടുംബത്തിലെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ) അംഗീകൃത ആശുപത്രികളിൽ നിന്നു പണമടയ്ക്കാതെ ചികിൽസ തേടാം. വിരമിച്ചവരാണെങ്കിൽ ജീവിത പങ്കാളിക്കുകൂടി ആനുകൂല്യം ലഭിക്കും. ഔട്ട് പേഷ്യന്റ് ചികിൽസയ്ക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും. ജീവനക്കാരനോ, പെൻഷൻകാരനോ (കുടുംബാംഗങ്ങൾ ഒഴികെ) ഒപി ചികിൽസകൾക്കും പരിരക്ഷ ലഭിക്കും.

11.5 ലക്ഷം പേർക്കു പ്രയോജനം

ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ അഞ്ചര ലക്ഷം പേരും പെൻഷൻകാർ ആറു ലക്ഷത്തിലേറെ പേരും ഉണ്ട്. ഇൻഷുറൻസ് പദ്ധതിക്കു വേണ്ടി 360 കോടിയാണു സമാഹരിക്കുന്നത്.

Back to top