Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / സ്വകാര്യബസുകളുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
പങ്കുവയ്ക്കുക

സ്വകാര്യബസുകളുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

ഡിജിറ്റൈസ് നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റൈസ് ചെയ്യുന്നു. ബസുകളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍മുതല്‍ ഏത് സ്ഥലത്ത് എപ്പോള്‍ എത്തുമെന്നുവരെയുള്ള വിവരങ്ങള്‍ ഇതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കുമെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

പതിനാറായിരത്തിലധികം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതോടെ സമയം പാലിച്ചുകൊണ്ടുള്ള ബസ് യാത്ര ജനങ്ങള്‍ക്ക് ഉറപ്പാക്കാനാകും.

ബസിന്റെ സമയക്രമം, നിലവില്‍ എവിടെ, എത്രസമയം കൊണ്ട് സ്റ്റോപ്പില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ കിട്ടും. ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കും. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) ആണ് ഇതിനുവേണ്ട സോഫ്‌റ്റ്വേര്‍ നിര്‍മിക്കുന്നത്.

നവംബറോടെ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിവരശേഖരണവും ഡിജിറ്റെസ് ജോലികളുമാണ് നടക്കുന്നത്. ഇതോടൊപ്പം എല്ലാ ബസിലും ജി.പി.എസ്. ഘടിപ്പിക്കും.
Back to top