Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മുതല്‍ കുറയും
പങ്കുവയ്ക്കുക

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മുതല്‍ കുറയും

പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയതിലേയ്ക്ക് മാറുന്നതിനാലാണിത്.

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരും.

പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയതിലേയ്ക്ക് മാറുന്നതിനാലാണിത്.

2012-14ലെ മോര്‍ട്ടാലിറ്റി റേറ്റാണ് പുതിയതായി പരിഗണിക്കുന്നത്. ഇതുവരെ 2006-08ലെ റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത്.

22നും 50നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് കുറവുവരിക. പുതിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം 4 മുതല്‍ 16 ശതമാനംവരെ കുറവ് വന്നിട്ടുണ്ട്.

അതേസമയം, പ്രായംമേറെയുള്ളവരുടെ പ്രീമിയത്തില്‍ വര്‍ധനവിനും സാധ്യതയുണ്ട്. 82നും 105നുമിടയില്‍ പ്രായമുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ധിച്ചതിനാലാണിത്. 3-21ശതമാനമാണ് ഈ വിഭാഗത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ്.

80 വയസ്സിനുമുകളിലുള്ളവര്‍ക്ക് വളരെ കുറച്ച് പ്ലാനുകള്‍മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്‍ഷുറന്‍സ് മേഖലയില്‍നിന്നുള്ളവരുടെ വിലയിരുത്തല്‍.

Living Longer
Avg Mortality Rates
Age bracket 2006-08 2012-14 % Change
20-25 0.97 0.93 -4%
26-30 1.03 0.95 -8%
31-35 1.2 1.10 -9%
36-40 1.62 1.47 -10%
41-45 2.51 2.17 -13%
46-50 4.26 3.59 -16%
51-55 6.97 6.21 -11%
56-60 10.38 9.67 -7%
61-65 15.21 13.86 -9%
66-70 22.96 20.44 -11%
71-75 35.16 31.95 -9%
76-81 56.27 54.33 -3%
Back to top