Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / മാത്തമാറ്റിക്കല്‍ സമ്മര്‍ സ്‌കൂള്‍: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
പങ്കുവയ്ക്കുക

മാത്തമാറ്റിക്കല്‍ സമ്മര്‍ സ്‌കൂള്‍: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്നിവ സംയുക്തമായി നടത്തുന്ന മാത്തമാറ്റിക്കല്‍ ഫിനാന്‍സ് സമ്മര്‍ സ്‌കൂള്‍ 2019-ലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്നിവ സംയുക്തമായി നടത്തുന്ന മാത്തമാറ്റിക്കല്‍ ഫിനാന്‍സ് സമ്മര്‍ സ്‌കൂള്‍ 2019-ലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

ഈ വിഷയത്തിലും അതോടു ബന്ധപ്പെട്ടുള്ള മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ഉള്‍പ്പെട്ട വിവിധ മേഖലകളിലേക്ക് ആമുഖം നല്‍കുന്ന പ്രോഗ്രാം മേയ് 20 മുതല്‍ ജൂണ്‍ 21 വരെ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് (എച്ച് 1, സിപ്കോട്ട് ഐ.ടി. പാര്‍ക്ക്, സിറുശേരി) നടത്തും. അപേക്ഷകര്‍, സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് പ്രോഗ്രാമുകളില്‍ രണ്ടാം/മൂന്നാം/നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയോ ആദ്യവര്‍ഷ പി.ജി. വിദ്യാര്‍ഥിയോ ആയിരിക്കണം.

മാത്തമാറ്റിക്സ് പശ്ചാത്തലം, ഫിനാന്‍സ് മേഖലയില്‍ താത്പര്യം, സി ++, പൈത്തണ്‍, ജാവ എന്നിവയിലൊരു പ്രോഗ്രാമിങ്ങില്‍ പരിചയം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് പഠിക്കാന്‍ താത്പര്യം എന്നിവ വേണം. ലാപ്ടോപ് കൊണ്ടുപോകണം.

സ്റ്റൈപ്പന്‍ഡ് 10,000 രൂപ. പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റും കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cmi.ac.in/~sourish/MathFin2019/

Back to top