Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ആധാറിലെ അഡ്രസും മാറ്റാം ഒാൺലൈനായി
പങ്കുവയ്ക്കുക

ആധാറിലെ അഡ്രസും മാറ്റാം ഒാൺലൈനായി

ലളിതമായ മൂന്നു ഘട്ടങ്ങളാണ്​ ഇതിനുള്ളത്

ആധാർ കാർഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റാണോ പ്രതിസന്ധി സൃഷ്​ടിക്കുന്നത്​. വിഷമിക്കേണ്ട ഒാൺലൈനായി തന്നെ പരിഹാരം കാണാമെന്നാണ്​ യുനീക്​​ ​െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ്​ ഇന്ത്യയുടെ വാഗ്​ദാനം. ആധാറു​പയോഗിച്ച്​ ലോഗിൻ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ അപ്​ലോഡ്​ ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ തിരഞ്ഞെടുക്കുക എന്നീ ലളിതമായ മൂന്നു ഘട്ടങ്ങളാണ്​ ഇതിനുള്ളത്​. പക്ഷേ, ലോഗിൻ ചെയ്യാനാവശ്യമായ പാസ്​വേഡ്​ ലഭിക്കാൻ ആധാറിനായി അപേക്ഷിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പർ അനിവാര്യമാണ്​.

യു.​െഎ.ഡി.എ.​െഎയുടെ വെബ്​സൈറ്റി​െല അപ്​ഡേറ്റ്​ ആധാർ ഡീറ്റെയിൽസ്​ (ഒാൺലൈൻ) എന്ന ടൂൾ ഉപയോഗിച്ചാണ്​ മാറ്റങ്ങൾ വരുത്തേണ്ടത്​. ഇവിടെ 12 അക്ക ആധാർ നമ്പർ നൽകിയാൽ രജിസ്​റ്റർ ചെയ്​തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക്​ ലോഗിൻ ചെയ്യാനുള്ള ഒറ്റത്തവണ പാസ്​വേഡ് ലഭിക്കും. നിർദിഷ്​ട സ്​ഥലത്ത്​ ഇൗ ഒ.ടി.പി നൽകി ലോഗിൻ ചെയ്യാം. തുടർന്ന്​ അടുത്ത പേജിൽ പേര്​, വിലാസം, ലിംഗം, ജനനത്തീയതി, വിലാസം തുടങ്ങിയവയിൽ ഏതിലാണ്​ മാറ്റംവരുത്തേണ്ടത്​ എന്നത്​ സെലക്​ട്​ ചെയ്യാം. തുടർന്ന്​ ശരിയായ വിശദാംശങ്ങൾ നൽകാം.

ഇവിടെ ഇംഗ്ലീഷിൽനിന്ന്​ തദ്ദേശീയ ഭാഷകളിലേക്ക്​ തർജമ ചെയ്യപ്പെടുന്നത്​ ശരിയായ രീതിയിലാണെന്ന്​ ഉറപ്പുവരുത്തണം. ഇതിനുശേഷം ആവശ്യപ്പെടുന്ന തിരുത്തൽ സാധൂകരിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. അംഗീകൃത രേഖകളുടെ സ്​കാൻ ചെയ്​ത്​ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളാണ്​ അപ്​ലോഡ്​ ചെയ്യേണ്ടത്​. തുടർന്ന്​ തിരുത്തലിനാവശ്യമായ സമയവും ബി.പി.ഒ സേവനദാതാക്കളെയും സിസ്​റ്റം കാട്ടിത്തരും. ഇതുകൂടി തിരഞ്ഞെടുത്താൽ അപ്​ഡേറ്റ്​ റിക്വസ്​റ്റ്​ നമ്പർ (യു.ആർ.എൻ) ലഭ്യമാവും. ഇത്​ പ്രി​​െൻറടുക്കുകയോ ഡൗൺ​േലാഡ്​ ചെയ്യുകയോ ചെയ്യാം. ഇതുപയോഗിച്ച്​ അപേക്ഷയുടെ തൽസ്​ഥിതി പിന്നീട്​ കണ്ടെത്താനാവും.

ആധാറിലെ ​േമൽവിലാസം തിരുത്തുന്നതിന്​ പാസ്​പോർട്ട്​, ബാങ്ക്​ സ്​റ്റേറ്റ്​മ​െൻറ്​/പാസ്​ബുക്ക്​, പോസ്​റ്റ്​ ഒാഫിസ്​ അക്കൗണ്ട്​/ പാസ്​ബുക്ക്​, റേഷൻകാർഡ്​, വോട്ടർ ​െഎ.ഡി, ഡ്രൈവിങ്​ ലൈസൻസ്​, വാട്ടർ ബിൽ, ടെലിഫോൺ ബിൽ തുടങ്ങിയവ​യിൽ ഏതെങ്കിലും രേഖ സമർപ്പിക്കാം. ബില്ലുകൾ ആണെങ്കിൽ മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്​.

Back to top