অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രത്യുല്പ്പാദന ആരോഗ്യം

പ്രത്യുല്പ്പാദന ആരോഗ്യം

ഗര്‍ഭം അലസല്‍

എല്ലാ ഗര്‍ഭവും ഒമ്പത് മാസം അഥവാ 40 ആഴ്ച നീണ്ടുനില്‍ക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്യാറില്ല. ചില കേസുകളില്‍ ഗര്‍ഭം താനേ ഇല്ലാതാകും. ഇതിനെ സ്വാഭാവിക ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ മിസ് കാരേജ് എന്നു പറയും. സാധാരണ 26 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭം അലസും. ചിലപ്പോള്‍ ഗര്‍ഭം ഒരു ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കും. ഇതിനെ അലസിപ്പിക്കല്‍ എന്നു പറയും.

സ്വാഭാവിക ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ മിസ് കാര്യേജ് :

ഓരോ നൂറ് ഗര്‍ഭത്തിലും 10 മുതല്‍ 20 വരെ മിസ് കാരേജ് ആകുന്നു. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത ഇല്ലാത്തപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭത്തിന്‍റെ ആദ്യ 12 ആഴ്ചയ്ക്കുള്ളില്‍ ഇതുണ്ടാകും.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്ബീജസങ്കലനം നടന്ന അണ്ഡത്തില്‍ എന്തോ കുഴപ്പം പറ്റിയതാണ് സാധാരണയായി കാരണമാകുന്നത്. ഈ അണ്ഡം വളര്‍ന്നു വികസിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് കടുത്ത വൈകല്യങ്ങളോടെ ജനിക്കാന്‍ ഇടയാകുമായിരുന്നു. മിസ് കാരേജ് ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കാനുള്ള പ്രകൃതിയുടെ സ്വാഭാവിക രീതിയാണ്. ഒരു മിസ്കാരേജ് സ്ത്രീയെ ഗുരുതരമായ രോഗത്തിലേക്ക് കൊണ്ടെത്തിച്ചേക്കാം: മലേറിയ, സിഫിലിസ്, തളര്‍ന്നുപോവുക, ചിലപ്പോള്‍ ജനനേന്ദ്രിയങ്ങള്‍ക്കും തകരാര്‍ സംഭവിക്കാം. ചില മിസ്കാരേജുകള്‍ ഗര്‍ഭപാത്രത്തിലല്ലാതെ ഫാലോപ്യന്‍ ട്യൂബില്‍ അണ്ഡം

വളരുന്നതുകൊണ്ടാണുണ്ടാകുന്നത്. അത്തരം ഗര്‍ഭങ്ങള്‍ മിക്കവാറും അലസുന്നു. അവ വളരെ അപകടകരവുമാണ്.

ഇത്തരം അലസലിന്‍റെ സൂചന :

രണ്ടുതരം സൂചനകളാണ് മിസ്കാരേജില്‍ കാണുന്നത് - യോനിയില്‍നിന്നുള്ള രക്തസ്രാവവും അടിവയറ്റിലെ വേദനയും. രക്തസ്രാവം സാധാരണ ചെറിയ തോതില്‍ തുടങ്ങി കൂടിക്കൂടി വരികയും അവസാനം കട്ടിയായി മാറുകയും ചെയ്യുന്നു. രക്തസ്രാവവും വേദനയും കടുത്ത ആര്‍ത്തവകാലത്തേതിനു സമാനമായിരിക്കും, പ്രത്യേകിച്ചും ആദ്യസമയത്തെ മിസ്കാരേജാണെങ്കില്‍. അതുകൊണ്ട് എപ്പോഴാണ് മിസ്കാരേജ് സംഭവിച്ചതെന്നുപോലും ചിലപ്പോള്‍ അറിയില്ല., ഗര്‍ഭം സംശയിക്കപ്പെടാതിരുന്നാല്‍.

"പൂര്‍ണമായ" മിസ്കാരേജ് :

ഒരു മിസ്കാരേജിനെ പൂര്‍ണം എന്നു വിശേഷിപ്പിക്കുന്നത് വളരുന്ന ശിശുവിന്‍റെ എല്ലാ ടിഷ്യുവും, ഗര്‍ഭപിണ്ഡവും മറുപിള്ളയും പൂര്‍ണമായും യോനിവഴി പുറത്തേക്കു സ്രവിച്ചുകഴിയുമ്പോളാണ്. ഒരു പൂര്‍ണമായ മിസ്കാരേജ് കഴിഞ്ഞാല്‍ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ രക്തസ്രാവം നിലയ്ക്കും. ഈ അവസ്ഥയില്‍ സ്ത്രീ വിശ്രമിക്കുകയും രണ്ട് മൂന്ന് ആഴ്ചത്തേക്ക് ഭാരം എടുക്കല്‍ തുടങ്ങിയ കഠിന ജോലികള്‍ ചെയ്യാതിരിക്കുകയും വേണം. സ്വയം വൃത്തിയായിരിക്കാനും ലൈംഗിക ബന്ധത്തില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം.

അപൂര്‍ണമായ മിസ്കാരേജ് : വളരുന്ന ശിശുവിന്‍റെ അംശമോ മറുപിള്ളയോ ഗര്‍ഭ പാത്രത്തില്‍ ശേഷിക്കുകയാണെങ്കില്‍ അതിനെ അപൂര്‍ണമായ മിസ്കാരേജ് എന്നു പറയും. ഗര്‍ഭത്തിന്റെ 10, 20 ആഴ്ചയ്ക്കുള്ളില്‍ സംഭവിക്കുന്ന മിസ്കാരേജ് അപൂര്‍ണമാകാനാണ് സാധ്യത. രക്തസ്രാവം തുടരുകയും ഗര്‍ഭപാത്രത്തിലെ മരിച്ച ടിഷ്യുകള്‍ അണുബാധിതമാകുകയും ചെയ്യും, ഇത് പനിയും അടിവയറ്റില്‍ വേദനയുമുണ്ടാക്കും. ഒരു മിസ്കാരേജ് അപൂര്‍ണമാകുമ്പോള്‍ ഗര്‍ഭപാത്രം എത്രയും പെട്ടന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരോ ആശുപത്രിയോ ക്ളിനിക്കോ സഹായിക്കും. ഒരു അപൂര്‍ണ മിസ്കാരേജ് അണുബാധിതമാകുമ്പോള്‍ അത് ജനനേന്ദ്രിയങ്ങളില്‍ പനിയും വേദനയും ഉണ്ടാക്കുന്നു, അവ തുടരുകയും ചെയ്യുന്നു. അഥവാ അണുബാധയെ ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ ഫാലോപ്യന്‍ ട്യൂബില്‍ അത് മുറിവുകളുണ്ടാക്കുകയും സ്ത്രീ വന്ധ്യയായി മാറുകയും ചെയ്യാം. ഒരു സ്ത്രീക്ക് മിസ്കാരേജിനു ശേഷം അണുബാധയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ഉടന്‍തന്നെ ചെക്കപ്പിനു പോകേണ്ടതാണ്.

ഒരു മിസ്കാരേജിന് (പ്രത്യേകിച്ചും അപൂര്‍ണമെങ്കില്‍) ശേഷം സ്ത്രീ നിരവധി മാസങ്ങള്‍ കാത്തിരുന്നേ വീണ്ടും ഗര്‍ഭവതിയാകാന്‍ പാടുള്ളു. ഇക്കാലത്ത് ഗര്‍ഭം ഒഴിവാക്കാന്‍ കുടുംബാസൂത്രണ സംവിധാനം ഉപയോഗിക്കണം.

ആവര്‍ത്തിച്ചുള്ള മിസ്കാരേജ്ചില സ്ത്രീകള്‍ക്ക് ആവര്‍ത്തിച്ച് മിസ്കാരേജ് ഉണ്ടാകും. ഒന്നോ രണ്ടോ മിസ്കാരേജിനു ശേഷം സ്ത്രീയെ അത് ഉണ്ടാവില്ലെന്നും ഉല്‍കണ്ഠ വേണ്ടെന്നും ആശ്വസിപ്പിക്കണം. എന്നാല്‍ മൂന്നോ നാലോ മിസ്കാരേജ് സംഭവിച്ചാല്‍ അവളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി കാരണം കണ്ടുപിടിക്കാനാവുമോ എന്നു നോക്കണം.

ഗര്‍ഭം അലസിപ്പിക്കല്‍ : മിസ് കാരേജുകളെ സ്വാഭാവിക അലസല്‍ എന്നു വിളിക്കാം, കാരണം അവ സ്വമേധയാ സംഭവിക്കുന്നതാണ്. എന്നാല്‍ ചിലപ്പോള്‍ സ്ത്രീ ഒരു ഗര്‍ഭം അലസിപ്പിച്ചുകളയുന്ന സന്ദര്‍ഭമുണ്ടാകാം. ഗര്‍ഭാരംഭത്തിലാണ്, ആദ്യത്തെ മൂന്നു മാസം, ഇത് ചെയ്യുന്നത്. സ്ത്രീയ്ക്ക് വേദന കുറയ്ക്കാന്‍ ഒരു മരുന്നു കുത്തിവയ്ക്കുന്നു, എന്നിട്ട് അവളുടെ യോനിയിലൂടെ ഡോക്ടര്‍ ഉപകരണങ്ങള്‍ കയറ്റി ഗര്‍ഭപാത്രം ശുദ്ധിയാക്കുന്നു. ഈ ശസ്ത്രക്രിയ 15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഒരു പരിശീലനം ലഭിച്ച വ്യക്തി ശരിയായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശുദ്ധമായ അന്തരീക്ഷത്തിലാണ് ഇത് ചെയ്യുന്നതെങ്കില്‍ ഈ ശസ്ത്രക്രിയ അപകടകരമല്ല.

സുരക്ഷിതമല്ലാത്ത അലസിപ്പിക്കല്‍ രീതികള്‍ ഉപയോഗിച്ചാല്‍ സ്ത്രീയ്ക്ക് അവളുടെ ജനനേന്ദ്രിയങ്ങളില്‍ ഗുരുതരമായ അണുബാധ ഉണ്ടായെന്നിരിക്കാം.

അഥവാ ഗര്‍ഭം അലസിപ്പിച്ച ശേഷം അവള്‍ക്ക് പനി, വിറയല്‍, അടിവയറ്റില്‍ വേദന, പുറംവേദന, കോച്ചിവലിപ്പ്, യോനിയില്‍നിന്ന് നിര്‍ത്താതെയുള്ള രക്തസ്രാവം ചിലപ്പോള്‍ യോനീസ്രവത്തില്‍നിന്നും ദുര്‍ഗന്ധം, അടുത്ത ആര്‍ത്തവം നടക്കാന്‍ 6 ആഴ്ചയോ അതില്‍ കൂടുതലോ എടുക്കുക എന്നിങ്ങനെയുള്ള അടയാളങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഉടനേ ആശുപത്രിയില്‍ എത്തി ചികിത്സിക്കണം. വൈകിയാല്‍ മരണം സംഭവിക്കാം.

നിയമനിര്‍മ്മാണം :

ജനസംഖ്യയെ നിയന്ത്രണ വിധേയമാക്കുക എന്ന 2000‏ലെ ദേശീയ ജനസംഖ്യാ നയത്തിന്‍റെ ഉദ്ദേശ്യ ലക്‌ഷ്യം നിര്‍ഭയമായും ഫലപ്രദമായും നടപ്പാക്കാന്‍ ഉപകരിക്കുന്ന സമഗ്രവും അനുയോജ്യവുമായ നിയമനിര്‍മാണം അത്യന്താപേക്ഷിതമാണ്. രണ്ട് പ്രത്യേകമായ ആക്റ്റുകള്‍ ഈ ഉദ്ദേശ്യം വച്ചുകൊണ്ട് ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. അവ :

പ്രീ നേറ്റല്‍ ഡയഗ്ണോസ്റ്റിക് ടെക്നിക് (നിയന്ത്രണവും തടയലും ആക്റ്റ് ) 1994:

ഈ ആക്റ്റും നിയമങ്ങളുടെ 1996 ജനുവരി ഒന്നു മുതല്‍ നിലവില്‍ വന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ വൈകല്യങ്ങളെ ജനനത്തിനു മുമ്പ് നിര്‍ണയിക്കാവുന്ന ടെക്നിക്കുകള്‍ സംബന്ധിച്ച കണ്ടീഷനുകളാണ് ഈ നിയമത്തില്‍ പറയുന്നത്. ഇതനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗം വെളിപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷാവിധികള്‍ വിധിച്ചിട്ടുണ്ട്.

പ്രീനേറ്റല്‍ ഡയഗ്‍‌ണോസ്റ്റിക് ടെക്നിക് (നിയന്ത്രണവും ദുരുപയോഗവും തടയല്‍ നിയമം) പെണ്‍ ഭ്രൂണഹത്യ എന്ന സാമൂഹ്യ രീതിയെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള പുരോഗമനപരമായ ഒരു നിയമനിര്‍മ്മാണമാണ്. ജനനത്തിനു മുമ്പേ ലിംഗനിര്‍ണയം ചെയ്യുന്നതു മൂലമാണ് സംഭവിക്കുന്നത്.

വൈദ്യശാസ്ത്രത്തിലൂടെ ഗര്‍ഭം അലസിപ്പിക്കാനുള്ള നിയമം (എം.ടി.പി) :

ഗര്‍ഭം അലസിപ്പിക്കുന്നതിലൂടെ സംഭവിക്കുന്ന ദൂഷ്യവും മരണവും തടയാനും നിയന്ത്രിക്കാനും ഉദ്ദേശിച്ചുകൊണ്ടുവന്ന എം.ടി.പി ആക്റ്റ് 1971ലാണ് പാര്‍ലമെന്‍റ് പാസ്സാക്കിയത്. 1972ല്‍ ഇത് ഇന്‍ഡ്യയില്‍ നടപ്പാക്കി. ജമ്മു കാശ്മീരില്‍ 1976 മുതല്‍ നടപ്പാക്കി.

1971ലെ എം.ടി.പി ആക്റ്റ് ഗര്‍ഭം അലസിപ്പിക്കലിന് ചില നിബന്ധനകള്‍ നിര്‍‌ദ്ദേശിച്ചിട്ടുണ്ട്. ആര്‍‌ക്കൊക്കെ ഗര്‍ഭം അലസിപ്പിക്കാം, ഏത് സ്ഥലങ്ങളില്‍ വച്ചാകാം എന്നാണിതില്‍ പറയുന്നത്.

താഴെപ്പറയുന്ന നിബന്ധനകള്‍ ആക്റ്റില്‍ പറഞ്ഞിരിക്കുന്നു:

അമ്മയുടെ മെഡിക്കല്‍ അവസ്ഥ :

അമ്മ ശാരീരികവും മാനസികവുമായി രോഗഗ്രസ്ഥയാണെങ്കില്‍ അഥവാ അങ്ങനെയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍, ഗര്‍ഭം തുടരുന്നതുകൊണ്ട് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ അല്ലെങ്കില്‍ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം അപകടകരമാകുമെങ്കില്‍.
യൂജനിക് : വൈറല്‍ അണുബാധ, കഴിച്ച മരുന്നുകള്‍, ഗര്‍ഭകാലത്ത് എക്സ്റേയ്ക്കും റേഡിയേഷനും എക്സ്പോസ് ആവുക, രക്തത്തില്‍ ചേര്‍ച്ചയില്ലായ്മ, ഭ്രാന്ത് തുടങ്ങിയവ മൂലം കുഞ്ഞ് വളരെ ഗുരുതരമായ ശാരീരികമോ മാനസികമോ ആയ വൈകല്യത്തോടെ ജനിക്കാന്‍ ഇടയുണ്ട്.

മാനുഷികം: മാനഭംഗത്തിനിരയായി ഗര്‍ഭിണിയായാല്‍

ഗര്‍ഭം : കുടുംബാസൂത്രണം ചെയ്തിട്ടും ഗര്‍ഭിണിയായാല്‍. ഈ വകുപ്പ് അലസിപ്പിക്കുന്നതിനുള്ള സ്ത്രീയുടെ അഭ്യര്‍ഥന പ്രകാരമേ പാടുള്ളു.

സാമൂഹ്യ സാമ്പത്തിക നിബന്ധനകള്‍ അമ്മയുടെ ആരോഗ്യത്തെ അപകടപ്പെടുത്തുമെങ്കില്‍. ഈ വകുപ്പ് അഭ്യര്‍ഥനപ്രകാരമുള്ള ഒരുപാട് അലസിപ്പിക്കലിനു കാരണമാകുന്നു.


ഈ നിയമപ്രകാരം നിശ്ചിത ഒ.ബി.ജി പരിശീലനം ലഭിച്ച ഒരു അംഗീകൃത രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടിഷണര്‍ക്കു മാത്രമേ എം.ടി.പി ചെയ്യാന്‍ അര്‍ഹതയുള്ളു.ഗര്‍ഭം 12 ആഴ്ചയില്‍ കുറവാണെങ്കില്‍ ഡോക്ടര്‍ക്ക് മറ്റൊരു ഡോക്ടറോട് കണ്‍സള്‍ട്ട് ചെയ്യാതെ ഗര്‍ഭം അലസിപ്പിക്കാം. പക്ഷേ 12 ആഴ്ചയ്ക്കു ശേഷമാണ് അലസിപ്പിക്കല്‍ എങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ കൂട്ടായി അലസിപ്പിക്കലിന്‍റെ ആവശ്യകത തീരുമാനിക്കണം. രണ്ടുപേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അലസിപ്പിക്കാം. അടിയന്തര ഘട്ടത്തില്‍ ഗര്‍ഭം 20 ആഴ്ചയോ അതിനു മുകളിലോ ആയാല്‍ ഒറ്റ ഡോക്ടര്‍ക്ക് മറ്റൊരു ഡോക്ടറെ നിര്‍‌ദ്ദേശിക്കാതെ എം.ടി.പി ചെയ്യാം; അംഗീകൃതമല്ലാത്ത ഒരു ആശുപത്രിയിലോ ക്ളിനിക്കിലോ വച്ചുപോലും.

സ്ത്രീയുടെ രേഖാമൂലമുള്ള സമ്മതപത്രം എഴുതിവാങ്ങിയിരിക്കണമെന്നുള്ളത് പ്രധാനമാണ്. സ്ത്രീ അഥവാ പ്രായപൂര്‍ത്തി എത്താതിരിക്കുക, അല്ലെങ്കില്‍ ഷോക്കില്‍ ആയിരിക്കുക, അല്ലെങ്കില്‍ മനോരോഗി ആയിരിക്കുക എങ്കില്‍ രക്ഷകര്‍ത്താവിന്‍റെ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങണം. എം.ടി.പി നിയമപ്രകാരമുള്ള ഗര്‍ഭം അലസിപ്പിക്കല്‍ ഒരു സ്വകാര്യ കാര്യമായതിനാല്‍ ഇത് അതീവ രഹസ്യമായി ചെയ്യേണ്ടതാണ്. സ്ത്രീയുടെ ഐഡന്‍റിറ്റി രഹസ്യമാക്കിത്തന്നെ വയ്ക്കണം.

ഇത് ചെയ്യുന്ന ഡോക്ടര്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാം എടുക്കുകയും ആവശ്യമായ പാലന നല്‍കുകയും ചെയ്തുകൊണ്ടാണ് ഗര്‍ഭം അലസിപ്പിച്ചതെങ്കില്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടുന്നതാണ്. അഥവാ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടര്‍ ശിക്ഷയ്ക്ക് അര്‍ഹനാണ്, 1000 രൂപയുടെ ഫൈന്‍ ഉഴ്‍‌പ്പെടെ.

ഗര്‍ഭം അലസിപ്പിക്കല്‍ മെഡിക്കല്‍ കാരണത്താലോ യൂജനിക് കാരണത്താലോ ആണെങ്കില്‍ അത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. എന്നാല്‍ വേണ്ടാത്ത കുഞ്ഞിനെ, പ്രത്യേകിച്ച് പെണ്‍കുഞ്ഞിനെ, ഇല്ലാതാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ അത് സദാചാരവിരുദ്ധവും സമൂഹവിരുദ്ധവുമാണ്; നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആവര്‍ത്തിച്ചുള്ള അലസിപ്പിക്കല്‍ അമ്മയുടെ ആരോഗ്യത്തിനും മരണത്തിനും രോഗാവസ്ഥയ്ക്കും കാരണമാകും. സ്ത്രീകള്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കപ്പെടണം; ഗര്‍ഭപ്രതിരോധത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം.

എം.ടി.പി ആക്റ്റ് 1975ല്‍ ഭേദഗതി ചെയ്തു. ഭേദഗതികള്‍ ഇനി പറയുന്നവയാണ്.

  • അബോര്‍ഷന്‍ നിര്‍വഹിക്കാവുന്ന ഡോക്ടര്‍ ക്വാളിഫൈഡ് ആണെന്ന് സര്‍ട്ടിഫൈ ചെയ്യുന്നത് ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും. നേരത്തേ ഇത് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ആയിരുന്നു.
  • അബോര്‍ഷന്‍ നിര്‍വഹിക്കാനുള്ള ക്വാളിഫിക്കേഷനുകള്‍: (എ) 25 എംടിപി എങ്കിലും നിര്‍വഹിച്ചു കഴിഞ്ഞ ഒരു രജിസ്റ്റേര്‍ഡ് ഡോക്ടര്‍. (ബി) ഒബിജിയില്‍ ആറുമാസത്തെ ഹൌസ്മാന്‍ഷിപ്പ് ചെയ്തിട്ടുള്ള ഡോക്ടര്‍. (സി) ഒബിജിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയുള്ള ആള്‍. (ഡി) 1971ല്‍ നിയമം പാസാക്കുന്നതിനു മുമ്പ് ഗ്രാജ്വേറ്റ് ചെയ്യുകയും ഒബിജിയില്‍ മൂന്നുവര്‍ഷത്തെ പരിശീലനം നേടുകയും ചെയ്ത ഡോക്ടര്‍. (ഇ) നിയമം വന്നതിനു ശേഷം ഗ്രാജ്വേറ്റ് ചെയ്യുകയും ഒബിജിയില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടുകയും ചെയ്ത ഡോക്ടര്‍.
  • ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ലൈസന്‍സ് നേടിയ ഗവണ്‍മെന്‍റേതര സംഘടനകള്‍ക്കും അബോര്‍ഷന്‍ സേവനം ചെയ്യാവുന്നതാണ്.

ഈ നിയമം വരികയും അതനുസരിച്ചുള്ള സേവനം ലഭ്യമാക്കുകയും ചെയ്തിട്ടും ഉള്‍പ്രദേശങ്ങളായ മലമ്പ്രദേശങ്ങളിലും ആദിവാസി കേന്ദ്രങ്ങളിലും ചില നഗരപ്രദേശങ്ങളില്‍ പോലും പരിശീലനമില്ലാത്ത അനംഗീകൃത വ്യക്തികള്‍ എംജിപി ചെയ്യുന്നുണ്ട്.

ഇതിന്‍റെ പ്രധാന കാരണം ഇനി പറയുന്നു :
a) a)സുരക്ഷിതമായ അബോര്‍ഷന്‍ ക്ളിനിക്കുകള്‍, ഗ്രാമീണ മേഖലയിലോ, ഉള്‍ക്കാടുകളിലോ ആദിവാസി കേന്ദ്രങ്ങളിലോ ഇല്ലാത്തതും നഗരങ്ങളിലെ ക്ളിനിക്കുകളില്‍ എത്തിപ്പെടാന്‍ വേണ്ട സാമ്പത്തികസ്ഥിതിയില്ലാത്തതും.
b) സുരക്ഷിതമായ അലസിപ്പിക്കല്‍ സേവനത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത്.
c) ഗവണ്‍മെന്റ് ക്ളിനിക്കുകളിലും എം.ടി.പി സേവനമുള്ള ആശുപത്രികളിലും ഗര്‍ഭം അലസിപ്പിക്കുന്നതില്‍ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ കഴിയായ്ക.
d) അവിവാഹിതരോ വിധവകളോ ആയ സ്ത്രീകള്‍ ക്ളിനിക്ക്/ആശുപത്രിയില്‍ പോകാന്‍ മടിക്കുക.

അലസിപ്പിക്കലിനു മുമ്പുള്ള പരിപാലനം :

സ്ത്രീ ഗര്‍ഭവതി ആവേണ്ടത് ആവശ്യമാണെന്ന് സ്ഥാപിക്കുകയാണ് ആദ്യപടി. ഗര്‍ഭത്തിന്‍റെ സമയം എത്രയായി, ഇന്‍ട്രായൂറ്ററൈന്‍ (ഗര്‍ഭാശയത്തിനു പുറത്ത്) ഗര്‍ഭമാണോ എന്നും ഉറപ്പാക്കണം. അലസിപ്പിക്കലില്‍, ശരിയായ മാര്‍ഗ്ഗത്തില്‍ ചെയ്താലും ഗര്‍ഭത്തിന്‍റെ കാലാവധി നീളുന്നതനുസരിച്ച് അപായസാധ്യതയും കൂടും. അതിനാല്‍ എന്തുതരം അലസിപ്പിക്കല്‍ മാര്‍ഗ്ഗം ഉപയോഗിക്കണമെന്നുള്ളത് ഗര്‍ഭ കാലാവധിയുടെ ദൈര്‍ഘ്യമനുസരിച്ചാണ് നിര്‍ണയിക്കപ്പെടുക.

എല്ലാ ആരോഗ്യ സേവന കേന്ദ്രങ്ങളിലും പരിശീലനം നേടിയ പ്രാപ്തരായ സ്റ്റാഫ് ഉണ്ടാകേണ്ടതാണ്. സ്ത്രീയുടെ ചരിത്രം എടുക്കാനും ഒരു ബൈ മാന്വല്‍ ഫെല്‍വിക് പരീക്ഷണം (ആന്തരിക പരിശോധന) നടത്താനും ഇവര്‍ക്കു കെല്‍പ്പുണ്ടാകണം. അലസിപ്പിക്കലിന് വേണ്ടത്ര ഉപകരണങ്ങളും സ്റ്റാഫും ഇല്ലാത്ത ആരോഗ്യകേന്ദ്രങ്ങള്‍ സ്ത്രീകളെ കൃത്യമായി അടുത്തുള്ള സേവാകേന്ദ്രത്തിലേക്ക് അയക്കണം. സ്ത്രീയെ കൗണ്‍സിലിംങിലൂടെ അവളുടെ ഓപ്ഷന്‍ തീരുമാനിക്കാന്‍ പ്രാപ്തരാക്കാന്‍ കഴിയുന്നവരായിരിക്കണം സ്റ്റാഫ് അംഗങ്ങള്‍.

ശാരീരിക പരിശോധനയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗര്‍ഭപാത്രത്തിന്‍റെ പൊസിഷന്‍ (നേരെയാണോ, തിരിഞ്ഞാണോ, മറ്റേതെങ്കിലും പൊസിഷനിലാണോ) എന്ന് തിട്ടപ്പെടുത്തണം; ലൈംഗിക പകര്‍ച്ചവ്യാധി ഇല്ലെന്ന് ഉറപ്പാക്കണം; ജനനേന്ദ്രിയ കുഴലുകളില്‍ അണുബാധയില്ലെന്ന് അനീമിയ, മലേറിയ, അധിക ചികിത്സാ ആവശ്യം വേണ്ടിവരുന്ന അല്ലെങ്കില്‍ റഫറല്‍ മെഡിക്കല്‍ പരിപാലനം വേണ്ടിവരുന്ന മറ്റെന്തെങ്കിലും രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം. സെര്‍വിക്കല്‍ പാതോളജി ഗുരുതരമായി കാണപ്പെടുകയാണെങ്കില്‍ സ്ത്രീയെ കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യണം.

അള്‍ട്രാസൗണ്ട് സ്തുടക്കസമയത്തുള്ള അലസിപ്പിക്കലിന് അള്‍ട്രാസൗണ്ട് സ്കാന്‍ ആവശ്യം വരും. ഏതാണ്ട് ആറ് ആഴ്ച കഴിഞ്ഞ ഗര്‍ഭം അള്‍ട്രാസൗണ്ട് ചെയ്താല്‍ അള്‍ട്രാസൗണ്ടിലൂടെ ഇക്ടോപിക് പ്രഗ്നന്‍സി കണ്ടുപിടിക്കാന്‍ കഴിയും. അലസിപ്പിക്കുന്നതിനു മുമ്പും അലസിപ്പിക്കല്‍ ചെയ്യുമ്പോഴും ചിലര്‍ ഈ ടെക്‌‌നോളജി സഹായകമാണെന്നു കരുതുന്നു. സേവാകേന്ദ്രങ്ങളില്‍ അള്‍ട്രാസൗണ്ട് ചെയ്യുമ്പോള്‍ അത് മറ്റു പ്രീനേറ്റല്‍ പരിപാലനം ചെയ്യുന്ന സ്ഥലത്തുനിന്നും മാറ്റി പ്രത്യേക സ്ഥലത്തുവച്ച് ചെയ്യേണ്ടതാണ്.

നേരത്തേ നിലനില്‍ക്കുന്ന നിബന്ധനകള്‍ :

ഗര്‍ഭം ഉറപ്പാക്കാനും കാലാവധി നിര്‍ണയിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ മുഴുവന്‍ മെഡിക്കല്‍ ഹിസ്റ്ററിയും ശേഖരിക്കണം; അലസിപ്പിക്കല്‍ നിയമത്തിന്‍റെ പരിധിയില്‍ വരാവുന്ന മറ്റു ഘടകങ്ങളും അവര്‍ വിലയിരുത്തണം; സ്ത്രീ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും മരുന്നുകള്‍ അലസിപ്പിക്കലിനുശേഷം ഉപയോഗിക്കുന്ന മരുന്നുമായി പ്രതിപ്രവര്‍ത്തനം ചെയ്യാന്‍ ഇടയുണ്ടോ എന്നു നോക്കണം.

ഒരു ക്ലിനിക്കല്‍ വീക്ഷണകോണത്തില്‍, എച്ച്ഐവി ബാധിത സ്ത്രീ അലസിപ്പിക്കലിനു വിധേയമാവുകയാണെങ്കില്‍ മറ്റു മെഡിക്കല്‍/ സര്‍ജിക്കല്‍ ഇടപെടലുകളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതാണ്. സ്ത്രീ എച്ച്ഐവി പോസിറ്റീവ് ആണെങ്കില്‍ അവര്‍ക്ക് പ്രത്യേക കൗണ്‍സലിംങ് നല്‍കണം.

പ്രത്യുല്‍പാദനഭാഗത്തുണ്ടാകുന്ന അണുബാധ :

അടിഭാഗത്തുള്ള പ്രത്യുല്‍പാദന സ്ഥലങ്ങളില്‍ അലസിപ്പിക്കല്‍ സമയത്ത് അണുബാധയുണ്ടെങ്കില്‍ അലസിപ്പിക്കലിനു ശേഷം പ്രത്യൂല്‍പാദനകേന്ദ്രങ്ങളില്‍ അണുബാധ തുടരാന്‍ സാധ്യതയുണ്ട്. ആന്‍റിബയോട്ടിക്സിന്‍റെ ഉപയോഗം മൂലം അലസിപ്പിക്കലിനു ശേഷമുള്ള അപായസ്ഥിതിയെ ഏതാണ്ട് പകുതികണ്ട് കുറയ്ക്കാന്‍ കഴിയും. എന്നാലും പ്രോ ഫൈലാക്റ്റിക് ഉപയോഗത്തിനുള്ള ആന്‍റിബോഡികള്‍ ലഭ്യമല്ലെങ്കില്‍ അലസിപ്പിക്കല്‍ ചെയ്യേണ്ടതാണ്. വളരെ കര്‍ശനമായ ശുചിത്വവും അണുബാധ ഉണ്ടാവാതിരിക്കാനുള്ള മറ്റു നടപടിക്രമങ്ങളും പോസ്റ്റ് പ്രൊസീജിയറല്‍ ഇന്‍‌ഫെക്ഷനെ തടയുന്നതില്‍ നിര്‍ണായകമാണ്.

അണുബാധ ഉണ്ടായി എന്ന് ക്ലിനിക്കല്‍ സൂചന ലഭിച്ചാല്‍ ഉടന്‍തന്നെ സ്ത്രീയെ ആന്‍റിബോഡീസ് നല്‍കി അബോര്‍ഷന് വിധേയമാക്കേണ്ടതാണ്. പ്രത്യുല്‍പാദന ട്രാക്റ്റില്‍ അണുബാധയുണ്ടോ എന്ന ലാബ്ടെസ്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ അതിന്‍റെ റിസല്‍ട്ട് വരാന്‍ കാത്തിരിക്കാതെതന്നെ ഗര്‍ഭം അലസിപ്പിക്കാം.

ഇക്കോടോപ്പിക് ഗര്‍ഭം

ബീജസങ്കലനം നടന്ന അണ്ഡം ഗര്‍ഭാശയത്തിന്‍റെ പുറത്തുള്ള ക്യാവിറ്റിയില്‍ ഭ്രൂണമായി വളരുകയാണെങ്കില്‍ അതൊരു വികലാവസ്ഥയാണ്. അതിനെയാണ് ഇക്കോടോപ്പിക് ഗര്‍ഭം എന്നു പറയുന്നത്. ഇത് സാധാരണ സംഭവിക്കുന്നത് ഫാലോപ്യന്‍ ടൂബ്, അണ്ഡകോശം (ഓവറി), ഡഗ്ലസ് പൗച്ച് (ഗര്‍ഭാശയത്തിന്‍റ് പിന്‍ഭാഗം) എന്നിവിടങ്ങളിലാണ്.

ഇക്കോടോപ്പിക് ഗര്‍ഭം ജീവന്‍ അപകടത്തില്‍ പെടുത്താം. ഗര്‍ഭാശയത്തിനു പുറത്തുള്ള ഗര്‍ഭം സൂചിപ്പിക്കുന്നത് ഗര്‍ഭപാത്രത്തിന് ആവശ്യത്തിനുള്ള വലിപ്പമില്ലെന്നാണ്. അടിവയറ്റില്‍ വേദനയും യോനീ രക്തസ്രാവവും രക്തത്തുള്ളിയും തലചുറ്റലും ബോധക്ഷയവും വിളര്‍ച്ചയും ചില സ്ത്രീകളില്‍ അഡ്നക്സല്‍ മാസും കാണപ്പെടുന്നു. ഇക്കോടോപ്പിക് പ്രഗ്നന്‍സി കണ്ടാല്‍ വളരെപ്പെട്ടന്നുതന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയോ അല്ലെങ്കില്‍ ഇതിനുള്ള ചികിത്സ നല്‍കാന്‍ കഴിയുന്ന ഒരു കേന്ദ്രത്തിലേക്ക് സ്ത്രീയെ മാറ്റുകയോ ചെയ്യണം.

സെര്‍വിക്കല്‍ സൈറ്റോളജി :

An abortion request may be an opportunity for assessing cervical cytology of women, especially when there is a high prevalence of cervical cancer and STIs. However, accepting such services must never be a condition for a woman to obtain an abortion and these services are not required in order to perform abortion safely.

വിവരവും കൗണ്‍സിലിംങും

അലസിപ്പിക്കല്‍ സേവനങ്ങള്‍ ചെയ്യുമ്പോള്‍ വിവരം അതിന്‍റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. നല്‍കുന്ന വിവരം പൂര്‍ണവും കൃത്യവും പെട്ടന്ന് മനസ്സിലാകുന്നതുമായിരിക്കണം, സ്ത്രീയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ളതുമാകണം.

തീരുമാനം - കൗണ്‍സിലിംങിലൂടെ

എന്ത് തീരുമാനമെടുക്കണമെന്ന് സ്ത്രീക്ക് നിശ്ചയിക്കാന്‍ ഉതകുന്നവിധം കൗണ്‍സിലിംങ് നടത്തണം; അവള്‍ എല്ലാവിധ സമ്മര്‍ദത്തില്‍നിന്നും മുക്തയായിരിക്കണം. കൌണ്‍സിലിങ് സ്വമേധയാ ഉള്ളതും ഒരു ശിക്ഷണം ലഭിച്ചയാള്‍ നല്‍കുന്നതുമായിരിക്കണം.

സ്ത്രീ അലസിപ്പിക്കല്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതിനുവേണ്ടുന്ന എന്തെങ്കിലും നിയമകാര്യങ്ങളുണ്ടെങ്കില്‍ അവരെ അറിയിക്കണം. സ്ത്രീയ്ക്ക് തീരുമാനമെടുക്കാന്‍ ആവശ്യമായ സമയം നല്‍കണം, അത് ക്ളിനിക്കിലേക്ക് പിന്നീട് തിരിച്ചുവരാനുള്ളതാണെങ്കില്‍ പോലും. നേരത്തേയുള്ള അലസിപ്പിക്കല്‍ സുരക്ഷിതമാണെന്നും അതെത്ര ഫലപ്രാപ്തമെന്നും വിവരിച്ചുകൊടുക്കണം; റഫറല്‍ ഉള്‍‌പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ത്രീയ്ക്ക് വിവരിച്ചുകൊടുക്കണം.

ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുടുംബത്തില്‍നിന്നോ ഗര്‍ഭപങ്കാളിയില്‍ നിന്നോ അലസിപ്പിക്കണമെന്ന സമ്മര്‍ദത്തിന് വിധേയരാവാം. എച്ച്ഐവി ബാധിച്ച അവിവാഹിത കൗമാരക്കാരും സ്ത്രീകളും ഈ സമ്മര്‍ദ്ദത്തിന് കൂടുതല്‍ ഇരയാണ്. എച്ച്ഐവി ബാധിതരായ എല്ലാ സ്ത്രീകളും ഗര്‍ഭം സ്വ ആരോഗ്യത്തിന് ഉണ്ടാക്കാവുന്ന അപായത്തെയും വൈറസ് കുഞ്ഞിലേക്ക് പകരാനുള്ള സാധ്യതയേയും കുറിച്ച് അറിഞ്ഞിരിക്കണം. അവര്‍ക്ക് ലഭിക്കാവുന്ന ചികിത്സ, കുഞ്ഞിലേക്ക് പകരുന്നത് തടയാന്‍ ലഭ്യമായ ചികിത്സാ വിധികള്‍, നിയമം അനുവദിക്കുമോ എന്നിവ അവര്‍ അറിഞ്ഞിരിക്കണം; ഗര്‍ഭം തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കാന്‍ ഇത് അവരെ സഹായിക്കും. അവര്‍ കുടുതല്‍ കൗണ്‍സിലിംങ് ആവശ്യപ്പെട്ടേക്കാം. അവര്‍ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് സ്റ്റാഫിന് അറിയുകയോ അല്ലെങ്കില്‍ അങ്ങനെ സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെ അനുയോജ്യമായ സ്ഥലത്ത് വേറെ കൗണ്‍സിലിംങിനും ചികിത്സയ്ക്കും അയയ്‌ക്കണം. എല്ലാ സ്റ്റാഫിനും ആരോഗ്യരംഗത്തേയും സമൂഹത്തിലേയും ഇത്തരം സൗകര്യങ്ങളെക്കുറിച്ച് അറിവുണ്ടെന്ന് സേവാകേന്ദ്രം മാനേജര്‍മാര്‍ ഉറപ്പാക്കണം.

അലസിപ്പിക്കല്‍ ക്രമങ്ങളെക്കുറിച്ചുള്ള അറിവ്

സ്ത്രീക്ക് ഇത്രയും മിനിമം വിവരങ്ങളെങ്കിലും നല്‍കണം.

  1. അലസിപ്പിക്കല്‍ നടപടി നടക്കുമ്പോഴും ശേഷവും എന്ത് ചെയ്യും?
  2. അവര്‍ എന്തെക്കെ അനുഭവിക്കേണ്ടിവരും. ഉദാഹരണത്തിന് കോച്ചിവലിപ്പ്, തരിപ്പ്, വേദന, രക്തസ്രാവം.
  3. എത്രനേരം ഈ നടപടിക്രമം നീണ്ടുനില്‍ക്കും?
  4. എന്ത് വേദനാസംഹാരികള്‍ ലഭ്യമാണ്?
  5. ഈ രീതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അപകടവും സങ്കീര്‍ണതയും
  6. എന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം; ലൈംഗികവേഴ്ച ഉള്‍‌പ്പെടെ
  7. തുടര്‍ ശുശ്രൂഷകള്‍.

അലസിപ്പിക്കലിന് പല മാര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ അതില്‍ ഏതാണ് ഉത്തമ മാര്‍ഗ്ഗമെന്ന് സ്ത്രീയെ ധരിപ്പിക്കണം. ഗര്‍ഭത്തിന്‍റെ ദൈര്‍ഘ്യം, ആരോഗ്യനില, അപായസാധ്യത എന്നിവ കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുക.

ഗര്‍ഭനിരോധന അറിവും സേവനവും

ഗര്‍ഭപ്രതിരോധ അറിവും സേവനവും അലസിപ്പിക്കല്‍ ചികിത്സയിലെ സുപ്രധാന ഭാഗമാണ്. കാരണം ഭാവിയില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഇതുപകരിക്കും.

അലസിപ്പിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ഓവുലേഷന്‍ വീണ്ടും ഉണ്ടാകുമെന്നതിനാല്‍, ഗര്‍ഭനിരോധന രീതികള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഉടന്‍ ഒരു ഗര്‍ഭധാരണ സാധ്യത ഉണ്ടെന്ന അപകടം അവര്‍ അറിഞ്ഞിരിക്കണം. ഏത് ഗര്‍ഭനിരോധന രീതിയാണ് ഉചിതമെന്ന് നിശ്ചയിക്കാനുള്ള അറിവ് അവര്‍ക്ക് ലഭിക്കണം. ഗര്‍ഭനിരോധന സംവിധാനം ഉപയോഗിച്ചിട്ടുമുണ്ടായ ഗര്‍ഭമാണ് അലസിപ്പിക്കാന്‍ എത്തുന്നതെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരോധനരീതി തെറ്റായാണോ ഉപയോഗിച്ചതെന്ന് സ്ത്രീയോട് ചര്‍ച്ച ചെയ്യണം. അത് ശരിയായി ഉപയോഗിക്കാന്‍ പറഞ്ഞുകൊടുക്കണം. മറ്റൊരു രീതിയാണ് ഉചിതമെങ്കില്‍ അതും നിര്‍‌ദ്ദേശിക്കണം. പക്ഷേ എന്ത് നിശ്ചയിക്കണമെന്നുള്ള അവകാശം അന്തിമമായി സ്ത്രീയ്ക്ക് ആയിരിക്കണം.

നിശ്ചിതമായ എന്തെങ്കിലും ഗര്‍ഭനിരോധനമാര്‍ഗ്ഗം അലസിപ്പിക്കാനുള്ള മുന്നുപാധിയായി മാറാന്‍ പാടില്ല.

അലസ്സലിന്‍റെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നത് :

വേണ്ട പരിശീലനം ലഭിച്ചവര്‍ അലസിപ്പിക്കല്‍ നടത്തിയാല്‍ കുഴപ്പങ്ങള്‍ അപൂര്‍വ്വമാണ്. എന്നിരുന്നാലും എല്ലാ സേവന കേന്ദ്രത്തിലും അലസിപ്പിക്കലിലെ സങ്കീര്‍ണതകള്‍ തിരിച്ചറിയാനും അവരെ പരിചരിക്കാനും അഥവാ റഫറലിലേക്ക് അയക്കാനും വേണ്ട സംവിധാനവും പരിശീലനം നേടിയ സ്റ്റാഫും 24 മണിക്കൂറും ഉണ്ടാകണം. മിസ്കാരേജിനുള്ള അതോ സൗകര്യവും പരിചയസമ്പന്നതയും അലസിപ്പിക്കല്‍ നടത്തുന്നിടത്തും ഉണ്ടാകണം.

അപൂര്‍ണമായ അലസിപ്പിക്കല്‍

വാക്യും ആസ്പിറേഷനിലൂടെ അലസിപ്പിക്കല്‍ ഒരു പരിചയസമ്പന്നന്‍ നിര്‍വഹിക്കുമ്പോള്‍ അപൂര്‍ണമായ അലസിപ്പിക്കല്‍ സാധാരണമല്ല. മെഡിക്കല്‍ രീതിയിലൂടെ അലസിപ്പിക്കുമ്പോള്‍ അത് കൂടുതല്‍ സാധാരണമാണ്. അതിന്‍റെ അടയാളവും ലക്ഷണവും ഇവയാണ്. യോനീ രക്തസ്രാവം, വയറുവേദന, അണുബാധയുടെ ലക്ഷണം. ഗര്‍ഭത്തിന്‍റെ പഴക്കത്തെ സര്‍ജിക്കല്‍ അബോര്‍ഷനില്‍ ആസ്പിറേറ്റ് ചെയ്ത ടിഷ്യു അംഗീകരിച്ചിട്ടില്ലെന്ന് സംശയിക്കാം. വാക്യൂം ആസ്പിറേഷനിലൂടെ ഗര്‍ഭപാത്രം വാക്യുവേറ്റ് ചെയ്യാന്‍ പരിശീലനം നേടിയവരും അതിനു വേണ്ട ഉപകരണങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലൂം ഉണ്ടായിരിക്കണം. ഹെമറേഷും അണുബാധയും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

പരാജയപ്പെട്ട അലസിപ്പിക്കല്‍

സര്‍ജിക്കലോ മെഡിക്കലോ രീതിയിലുള്ള അലസിപ്പിക്കല്‍ ചിലപ്പോള്‍ പരാജയപ്പെടാം. അടുത്ത ഫോളോഅപ്പ് സന്ദര്‍ശനത്തിനു വരുമ്പോള്‍ ഗര്‍ഭം തുടരുന്നുവെങ്കില്‍ വാക്യൂം ആസ്പിറേഷനോ ഡി ആന്‍ഡ് ഇയോ (രണ്ടാം ത്രൈമാസമാണെങ്കില്‍) വഴി ഗര്‍ഭം ഇല്ലാതാക്കണം.

ഹെമറേജ് /രക്തസ്രാവം

ഗര്‍ഭധാരണത്തിലെ ശേഷിപ്പുകള്‍, മനോവേദന, സെര്‍വിക്സിനു പറ്റിയ ക്ഷതം, ഗര്‍ഭാശയത്തില്‍ അസാധാരണമായുണ്ടാകുന്ന ദ്വാരം തുടങ്ങിയ കാരണങ്ങള്‍ രക്തസ്രാവത്തിന് കാരണമാകാം. കാരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള റീ ഇവാക്യുവേഷന്‍, രക്തസ്രാവം നിര്‍ത്താനുള്ള യൂറോടോണിക് മരുന്നുകള്‍, ഇന്‍ട്രാവീനസ്, ദ്രാവകം മാറ്റല്‍, ഗുരുതരാവസ്ഥയില്‍ രക്തം മാറ്റുന്ന ലാപ്രോസ്‌കോപ്പി ട്രാന്‍സ്ഫ്യൂഷന്‍ അല്ലെങ്കല്‍ ലാപ്രോടോമി എന്നിവ ഉള്‍‌പ്പെടുന്നു. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഓക്സിടോസിന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. രക്തസ്രാവം കഠിനമെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമാണ്. പ്രൈമറി കേന്ദ്രങ്ങളില്‍ രക്തസ്രാവം തടഞ്ഞുനിര്‍ത്താനും സ്ത്രീയെ പെട്ടന്നുതന്നെ റഫര്‍ ചെയ്യാനും സൗകര്യമുണ്ടാകണം.

അണുബാധ

ശരിയാംവണ്ണം നടത്തിയ അലസിപ്പിക്കലില്‍ അണുബാധ സാധാരണമല്ല. സാധാരണ ലക്ഷണങ്ങള്‍: പനി, വിറയല്‍, യോനിയില്‍ ദുര്‍ഗന്ധം, സെര്‍വിക്കല്‍ ഡിസ്ചാര്‍ജ്, വയര്‍ അല്ലെങ്കില്‍ വസ്തിപ്രദേശത്ത് വേദന, നീണ്ടുനില്‍ക്കുന്ന യോനീ രക്തസ്രാവം, രക്തത്തുള്ളികള്‍, ഗര്‍ഭാശയം മൃദുലമാവുക, ഡബ്ല്യൂബിസി കൂടുക തുടങ്ങിയവ. അണുബാധ കണ്ടാല്‍ ഉടന്‍ ആന്‍റിബയോട്ടിക് നല്‍കണം. അലസിപ്പിച്ചതിന്‍റെ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ റീ ഇവാക്വേറ്റ് ചെയ്യണം. അണുബാധ കഠിനമെങ്കില്‍ കിടത്തി ചികിത്സിക്കണം. ആന്‍റി ബയോട്ടിക്കിന്‍റി പ്രോഫിലാക്റ്റിക് പ്രിസ്ക്രിപ്ഷന്‍ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് കണ്ടിട്ടുണ്ട്.

ഗര്‍ഭാശയ ദ്വാരം

സാധാരണ ഇത് കാണപ്പെടാതെ പോവുകയും സ്വയം സുഖപ്പെടുകയുമാണ് പതിവ്. ആദ്യ ത്രിമാസത്തില്‍ അലസിപ്പിക്കലും ലാപ്രോസ്‌കോപ്പിക് സ്റ്റെറിലൈസേഷനും നടത്തിയ 700 സ്ത്രീകളെ നിരീക്ഷിച്ചതില്‍ 14 -ല്‍ 12 പേര്‍ക്കും ലാപ്രോസ്‌കോപ്പി ചെയ്തില്ലെങ്കില്‍ കാണാന്‍ കഴിയാത്തവിധം വളരെ ചെറിയ ഗര്‍ഭാശയദ്വാരം ഉണ്ടായിരുന്നു. ലാപ്രോസ്‌കോപ്പി പരിശോധന ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് രോഗം നിര്‍ണയിക്കാം. ഇതും രോഗിയുടെ നിലയും വച്ച് കുടല്‍, രക്തധമനികള്‍, മറ്റേതെങ്കിലും ഭാഗങ്ങള്‍ എന്നിവയ്ക്ക് തകരാര്‍ പറ്റിയിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. എന്നാല്‍ അത് പരിഹരിക്കാന്‍ ലാപ്രോടോമി ആവശ്യമുണ്ട്.

അനസ്തീഷ്യയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍

ലോക്കല്‍ അനസ്തീഷ്യയാണ് ജനറല്‍ അനസ്തീഷ്യയേക്കാള്‍ സുരക്ഷിതം. ആദ്യ ത്രിമാസത്തിലെ വാക്യും ആസ്പിറേഷനും രണ്ടാം ത്രിമാസത്തിലെ ഡി ആന്‍ഡ് ഇ -ക്കും ഇത് ഉത്തമം. ജനറല്‍ അനസ്തീഷ്യ ഉപയോഗിക്കുന്നിടത്ത് സ്റ്റാഫ് സ്റ്റെബിലൈസേഷന്‍ മാനേജ്മെന്റിലും കാര്‍ഡിയോ റസ്പിറേറ്ററി പ്രവര്‍ത്തനത്തിലും വിദഗ്ധരായിരിക്കണം. നര്‍ക്കോട്ടിക് റിവേഴ്സല്‍ ഏജന്റ്സ് അവിടെ ലഭ്യമായിരിക്കണം.

ദീര്‍ഘകാല ശരീരാവസ്ഥ :

ശരിയായ രീതിയില്‍ ഗര്‍ഭമലസിപ്പിക്കല്‍ നടത്തിയ ഭൂരിപക്ഷം സ്ത്രീകളിലും അവരുടെ പൊതുവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തില്‍ എന്തെങ്കിലും തകരാറുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാണാറില്ല. എന്നാല്‍ ചുരുക്കം ചില സ്ത്രീകളില്‍ കുഴപ്പങ്ങള്‍ സംഭവിക്കാറുണ്ട്. പഠനങ്ങള്‍ കാണിക്കുന്നത് ആദ്യ ത്രിമാസത്തിലെ അലസിപ്പിക്കലും തുടര്‍ന്നുള്ള ഗര്‍ഭങ്ങളിലുണ്ടാകുന്ന പ്രതികൂല കാര്യങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സ്ത്രീകളില്‍ സ്തനാര്‍ബുദം ഇതുമൂലം ഉണ്ടാകുന്നില്ലെന്നും എപ്പിഡെമിയോളജിക്കല്‍ ഡേറ്റാ തെളിവ് നല്‍കുന്നു. അര്‍ബുദത്തിന് നേരത്തേ തന്നെ നിലനിന്നിരുന്ന മറ്റു കാരണങ്ങളാണ്.

അലസിപ്പിക്കലിനു ശേഷമുള്ള പരിപാലന നിര്‍‌ദ്ദേശം

അലസിപ്പിക്കല്‍ കഴിഞ്ഞ് ആരോഗ്യകേന്ദ്രം വിടുമ്പോള്‍ സ്ത്രീകള്‍ ആവശ്യമായ നിര്‍‌ദ്ദേശങ്ങള്‍ വ്യക്തമായും ലളിതമായും രേഖാമൂലവും അല്ലാതെയും സ്വീകരിച്ചുവേണം പോകാന്‍. മെഡിക്കല്‍ പരിചരണം ആവശ്യമായി വരാവുന്ന പ്രശ്നസന്ദര്‍ഭങ്ങളെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിരിക്കണം. ഒരു അലസിപ്പിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ ഫിസിഷ്യനെയോ ആരോഗ്യപ്രവര്‍ത്തകരെയോ കണ്ട് സംശയം തീര്‍ക്കേണ്ടതും സഹായം സ്വീകരിക്കേണ്ടതുമാണ്.

നിലവിലെ സ്ഥിതി അവലോകനം ചെയ്യല്‍

ഗര്‍ഭമലസിപ്പിക്കല്‍ നിയമവിധേയമായി അഭ്യര്‍ഥനപ്രകാരമാണെങ്കില്‍ പോലും ഇതിനെക്കുറിച്ച് ഈ സേവനം ചെയ്യുന്നവരില്‍ തന്നെ ചിലപ്പോള്‍ നെഗറ്റീവ് ധാരണ ഉണ്ടാകാറുണ്ട്. യോഗ്യരായ സ്ത്രീകള്‍ക്ക് ഈ സേവനം ലഭ്യമാക്കാന്‍ പദ്ധതികള്‍ ഉറപ്പാക്കേണ്ടതാണ്.

ദേശീയ നിബന്ധനയും നിലവാരവും

ഗുണനിലവാരമുള്ള നിയമവിധേയ അലസിപ്പിക്കല്‍ സേവനം ഉറപ്പാക്കാന്‍ ദേശീയ നിബന്ധനയും നിലവാരവും രൂപീകരിക്കേണ്ടതാണ്. പബ്ളിക്, പ്രൈവറ്റ്, നോണ്‍ ഗവണ്‍മെന്റേതര ഏജന്‍സികള്‍ വഴി ഗുണമേ•യുള്ള അലസിപ്പിക്കല്‍ നടപ്പാക്കാന്‍ നിര്‍ണായകമായ ഇന്‍ഡിക്കേറ്ററുകള്‍ രൂപീകരിക്കണം.

  • എന്തെല്ലാം തരം അലസിപ്പിക്കല്‍ സേവനം, എവിടെ കിട്ടും?
  • അത്യാവശ്യ ഉപകരണങ്ങള്‍, മരുന്ന്, മറ്റു സൗകര്യങ്ങള്‍.
  • റഫറന്‍സ് സംവിധാനം.
  • സ്ത്രീകളുടെ തീരുമാനത്തിനെ മാനിക്കല്‍ - സ്വയം നിര്‍ണയം, രഹസ്യസ്വഭാവം, കൗമാരക്കാര്‍ക്ക് പ്രത്യേക ശ്രദ്ധ.
  • മാനഭംഗത്തിന് ഇരയായവര്‍ക്ക് പ്രത്യേക പ്രൊവിഷനുകള്‍.

എന്തെല്ലാം തരം അലസിപ്പിക്കല്‍ സേവനം, എവിടെ കിട്ടും :

പ്രൈമറി കേന്ദ്രങ്ങളില്‍ ഗര്‍ഭം നേരത്തേതന്നെ അലസിപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ അര്‍ഹരായ സ്ത്രീകള്‍ക്ക് അതുപയോഗിക്കാനുള്ള സൌകര്യം വര്‍ധിക്കും. അലസിപ്പിക്കലിന് പ്രാഥമികതലത്തില്‍ ആരോഗ്യപ്രവര്‍ത്തകരേയും സൗകര്യങ്ങളും സജ്ജമാക്കേണ്ടതുണ്ട്. ആവശ്യമായ റഫറലുകളാണ് ഒരുക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു സൗകര്യം. ഗുണനിലവാരമുള്ള പ്രത്യുല്‍പാദന ആരോഗ്യ സംവിധാനം പ്രാഥമിക തലത്തിലില്ലെങ്കില്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഫലപ്രദമായ റഫറല്‍ സംവിധാനം തീര്‍ച്ചയായുമുണ്ടാകണം.

സാമൂഹിക തലം

സാമൂഹ്യാധിഷ്ഠിത ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ ആവശ്യമില്ലാത്ത ഗര്‍ഭം ധരിക്കാതിരിക്കാന്‍ വേണ്ടുന്ന അറിവും ഗര്‍ഭനിരോധന സംവിധാനങ്ങളും, സുരക്ഷിതമില്ലാത്ത അലസിപ്പിക്കലിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അറിവും നല്‍കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. സ്ത്രീകളെ എങ്ങനെ സുരക്ഷിതവും നിയമപരവുമായ അലസിപ്പിക്കല്‍ സാധ്യമാക്കാമെന്ന് അറിയിക്കുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ അവരെ അത്തരം സ്ഥലത്തേക്ക് റഫര്‍ ചെയ്യിക്കാനും അവര്‍ക്കു കഴിയണം.

പ്രാഥമിക തല പരിപാലനം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സാധാരണ പരിശീലനം ലഭിച്ച പ്രവര്‍ത്തകരും വേണ്ടത്ര മെഡിക്കല്‍ സൗകര്യവും ഉണ്ടാക്കും. വാക്യും ആസ്പിറേഷനും അലസിപ്പിക്കാനുള്ള മെഡിക്കല്‍ രീതികളും ഇവിടെ ഉണ്ടാക്കാവുന്നതാണ്. കാരണം അതിന് രാത്രി ചികിത്സ വേണ്ടിവരുന്നില്ല.

ദേശീയ നിബന്ധനകളും നിലവാരവും രൂപീകരിക്കല്‍

സ്റ്റാഫ് എന്നത് നഴ്സ്, മിഡ്വൈഫ്, ഹെല്‍ത്ത് അസിസ്റ്റന്‍ഡ്, ചിലയിടത്ത് ഫിസിഷന്‍ എന്നിവയാണ്. വസ്തിപ്രദേശം പരിശോധിക്കാനും ഗര്‍ഭഅടയാളങ്ങള്‍ തിരിച്ചറിയാനും പരിശീലനം കിട്ടിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ഐയുഡി ഇന്‍സര്‍ഷന്‍ പോലുള്ള ട്രാന്‍സ് സെര്‍വിക്കല്‍ രീതിയും പരിശീലിപ്പിച്ചുകൊടുക്കാവുന്നതാണ്. അലസിപ്പിക്കലിനുള്ള മെഡിക്കല്‍ രീതികള്‍ ഉള്ളയിടങ്ങളില്‍ സ്റ്റാഫിനെ അത് ചെയ്യാനും മേല്‍നോട്ടം നല്‍കാനും പരിശീലിപ്പിക്കാം.

സാധാരണ പ്രസവവും സ്വാഭാവിക അലസലും മാനേജ് ചെയ്യുമ്പോള്‍ ഉയര്‍ന്ന തലത്തിലുള്ള പരിരക്ഷ ഉറപ്പാക്കാനായി റഫറല്‍ സംവിധാനവും റെഡിയാക്കിയിരിക്കണം. ഇതിനായി ആവശ്യമെങ്കില്‍ ഡ്യുട്ടി കഴിഞ്ഞുള്ള സമയത്ത് പരിശീലനം ലഭിച്ച സ്റ്റാഫ് എത്താന്‍ സംവിധാനമൊരുക്കണം.

ജില്ലാ ആശുപത്രി - ഒന്നാം റഫറല്‍ തലം :

ജില്ലാ ആശുപത്രികളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ള എല്ലാ അലസിപ്പിക്കല്‍ സംവിധാനവും ഉണ്ടാകണം. അലസിപ്പിക്കലിന് സാധാരണ രീതിയില്‍ പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാല്‍, സൗകര്യങ്ങളുടെ പരിമിതി മൂലം, പ്രത്യേക പരിചരണം ഒരു ദൈനംദിന സംവിധാനമായി മാറ്റരുത്. ഉദാഹരണത്തിന് ആദ്യകാലത്തെ അലസിപ്പിക്കലിന് അള്‍ട്രാസൗണ്ട് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ആവശ്യമില്ല; അഥവാ അതുപയോഗിച്ചാല്‍ ആരോഗ്യ സംവിധാനങ്ങളിലെ ചെലവ് വര്‍ദ്ധിക്കും.

ആദ്യകാല അലസിപ്പിക്കലിന് ചെലവും അപായസാധ്യതയും കുടുതലുള്ള ജനറല്‍ അനസ്തീഷ്യ നല്‍കുന്നതും ആവശ്യമില്ലാത്തതാണ്. ആശുപത്രികളില്‍ അതുകൊണ്ട് അലസിപ്പിക്കലിന് ഒ.പി. ചികിത്സ സ്വീകരിച്ചാല്‍ മതി, ഇത് ചെലവ് കുറയ്ക്കാനും സൗകര്യപ്രദമാകാനും നല്ലതാണ്.

രണ്ടാം തല മൂന്നാം തല റഫറല്‍ ആശുപത്രികള്‍

രണ്ടാംതല മൂന്നാംതല റഫറല്‍ ആശുപത്രികളില്‍ നിയമം അനുവദിക്കുന്ന എല്ലാ അലസിപ്പിക്കല്‍ സംവിധാനവും ചെയ്യാനും, സുരക്ഷിതമല്ലാത്ത അബോര്‍ഷനുകള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ മാനേജ് ചെയ്യാനും സംവിധാനമുണ്ടാകണം. പഠിപ്പിക്കുന്ന ആശുപത്രികളില്‍ ആരോഗ്യ പ്രൊഫണലുകള്‍ അലസിപ്പിക്കലില്‍ പ്രാവീണ്യം നേടാനായി അവരുടെ ക്ളിനിക്കല്‍ ട്രെയിനിങ് റെട്ടേഷനില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

വന്ധ്യത

എന്താണ് വന്ധ്യത?

വന്ധ്യത ഒരു രോഗമാണ്. ഇതിലൂടെ ശരീരത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തികളിലൊന്നായ ഗര്‍ഭധാരണം നിര്‍വഹിക്കാന്‍ കഴിയാതാകുന്നു. ഗര്‍ഭധാരണം പല ഘടകങ്ങളെ ആശ്രയിച്ചുള്ള അതിസങ്കീര്‍ണമായ ഒരു നടപടിക്രമമാണ്: പുരുഷന്‍റെ ആരോഗ്യമുള്ള ബീജം, സ്ത്രീയുടെ ആരോഗ്യമുള്ള അണ്ഡം; ബീജത്തിന് അണ്ഡത്തിലെത്താന്‍ തടസ്സമില്ലാത്ത ഫാലോപ്യന്‍ ട്യൂബ്; അണ്ഡത്തില്‍ എത്തുമ്പോള്‍ അതിനെ പുഷ്കലമാക്കാനുള്ള ബീജത്തിന്‍റെ ശേഷി; സംയോഗം കഴിഞ്ഞ അണ്ഡത്തിന് (എംബ്രിയോ - ഗര്‍ഭപിണ്ഡം) സ്ത്രിയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിക്കാനുള്ള കഴിവ്; എംബ്രിയോയുടെ ഗുണമേന്‍മ.

ഗര്‍ഭം അതിന്‍റെ പൂര്‍ണകാലം പൂര്‍ത്തിയാക്കണമെങ്കില്‍ ഗര്‍ഭപിണ്ഡം (എംബ്രിയോ) ആരോഗ്യമുറ്റതാകണം, സ്ത്രീയുടെ ഹോര്‍മോണുകള്‍ അതിന്‍റെ വളര്‍ച്ചയ്ക്കനുസൃതമായി ഉല്‍പാദിപ്പിക്കുവാന്‍ കഴിയണം. ഇപ്പറഞ്ഞ ഏതെങ്കിലും ഒന്ന് വികലമായാല്‍ വന്ധ്യത സംഭവിക്കും.

എന്താണ് വന്ധ്യതയ്ക്കു കാരണം?

പുരുഷന്‍മാരുടെ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ആവശ്യമായ ബീജം ഉല്‍പാദിപ്പിക്കപ്പെടാത്തതാണ്. ചിലപ്പോള്‍ ബീജകോശങ്ങള്‍ അണ്ഡത്തില്‍ എത്തുംമുമ്പ് നശിച്ചുപോകുന്നു. സ്ത്രീയുടെ വന്ധ്യതയുടെ പ്രധാന കാരണം ഓവുലേഷനിലുള്ള ക്രമമില്ലായ്മയാണ്. മറ്റു കാരണങ്ങളില്‍ ഫാലോപ്യന്‍ ട്യൂബിന്‍റെ ബ്ലോക്ക്, ഗര്‍ഭാശയത്തിന്‍റെ ഘടനയില്‍ ജന്‍മനാ ഉള്ള തകരാര്‍, യൂറ്ററൈന്‍ ഫൈബ്രോയിഡ്സ് തുടങ്ങിയവയാണ്; ഇത് ആവര്‍ത്തിച്ചുള്ള മിസ്കാരേജിന് ഇടയാക്കുന്നു.

എന്താണ് ടെസ്റ്റ്ട്യൂബ് ബേബി അല്ലെങ്കില്‍ ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ (ഐ.ബി.എഫ്)?

ഐബിഎഫ് എന്ന പ്രക്രിയ ഇതാണ് : അണ്ഡം ശസ്ത്രക്രിയയിലൂടെ ഓവറിയില്‍നിന്നും പുറത്തുകൊണ്ടുവന്ന് അത് ശരീരത്തിനു പുറത്തുവച്ച് ബീജവുമായി സംയോഗം ചെയ്യിക്കലാണ്. 40 മണിക്കൂറിനു ശേഷം ബീജത്തിനെ ഈ അണ്ഡത്തെ പുഷ്കലമാക്കാന്‍ കഴിഞ്ഞോ എന്നും കോശങ്ങളായി വിഘടിക്കുന്നുവോ എന്നും നോക്കുന്നു. ഇങ്ങനെ പുഷ്കലമായ അണ്ഡം (എംബ്രിയോ) സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിഷേപിക്കുന്നു; ഫാലോപ്യന്‍ട്യൂബിലൂടെ കടത്തിവിടാതെതന്നെ.

ഗര്‍ഭനിരോധനം

ഗര്‍ഭം ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇത്. അണ്ഡവും ബീജവും സംയോഗം ചെയ്ത് ഉണ്ടാകുന്ന സൈഗോട്ട് ഗര്‍ഭപാത്രത്തിന്‍റെ ലൈനിംഗിനോടു സ്വയം ഒട്ടിനില്‍ക്കുകയും അവിടെ വളരുകയും ചെയ്യുന്നു. ഈ പ്രക്രിയ മനസ്സില്‍ വച്ചുകൊണ്ട്, ഗര്‍ഭധാരണം ഒഴിവാക്കാന്‍ അഞ്ച് അടിസ്ഥാനരീതികള്‍ അവലംബിക്കാം:

  • ലൈംഗികവേഴ്ച ഒഴിവാക്കുന്നതാണ് ഏറ്റവും എളുപ്പം. ലിംഗവും യോനിയും പരസ്പരം ബന്ധപ്പെടാതിരിക്കുക. സ്ത്രീക്ക് ഗര്‍ഭധാരണം നടക്കാന്‍ ഇടയുള്ള ദിവസങ്ങളില്‍ ലൈംഗികബന്ധം ഉണ്ടാകരുത്.
  • മറ്റൊരു ലളിതമായ രീതി ബീജം അണ്ഡത്തില്‍ എത്താതിരിക്കുന്നതാണ്. ഇതിന് സ്ത്രിക്കും പുരുഷനും കോണ്ഡം, ഡയാഫ്ര, സെര്‍വിക്കല്‍ ക്യാപ് തുടങ്ങിയ തടസ്സപ്പെടുത്തല്‍ രീതികള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ വാസക്ടമി (പുരുഷ വന്ധ്യംകരണം), ട്യൂബുള്‍ലിഗേഷന്‍ (സ്ത്രീ വന്ധ്യംകരണം) എന്നീ സ്ഥിരം സംവിധാനവും ഉപയോഗിക്കാം.
  • മൂന്നാമത്തെ മാര്‍ഗ്ഗമാണ് സ്ത്രീ അണ്ഡവും പുരുഷ ബീജവും ഉല്‍പാദിപ്പിക്കാതിരിക്കുക. ഇതിന് ഹോര്‍മോണ്‍ രീതികളായ ഗര്‍ഭനിരോധ ഗുളികകള്‍ തൊലിക്കടിയില്‍ ഇഞ്ചക്ഷന്‍, ഇംപ്ലാന്‍റ് എന്നിവ ചെയ്യുന്നു. ഇരുവര്‍ക്കും പ്രത്യൂല്‍പാദനം തടയാന്‍ കഴിയുന്ന കുത്തിവയ്പ്പുകളുണ്ട്. .
  • സൈഗോട്ട് ഗര്‍ഭാശയ ഭിത്തിയില്‍ ഒട്ടിച്ചേരുന്നത് തടയുന്ന രീതിയാണ് മറ്റൊന്ന്. ഇതിന് ഇന്‍ട്രാ യൂറ്ററൈന്‍ സംവിധാനം (ഐയുഡി), നോണ്‍ സ്റ്റിറോയ്ഡല്‍ ഗുളികകള്‍ എന്നിവ ഉപയോഗിക്കുന്നു.
  • അഞ്ചാമത്തെ മാര്‍ഗ്ഗം ഗര്‍ഭധാരണത്തിനു ശേഷം ഗര്‍ഭപിണ്ഡം നീക്കം ചെയ്യുന്നതാണ്. ഇതിന്‍റെ ഉദാഹരണമാണ് അലസിപ്പിക്കലും അതിനുള്ള ഗുളിക കഴിപ്പിക്കലും.
  • ഇങ്ങനെ വിവിധ നിരോധനരീതികള്‍ ഉള്ളതിനാല്‍ ഇരുവരും സ്വആരോഗ്യത്തിനും ജീവനും ആപത്ത് വരാത്തവിധം യുക്തമാര്‍ഗ്ഗം തെരഞ്ഞെടുക്കണം. എന്നാലും ഇത് ഒരാള്‍ക്ക് ജീവിതകാലം മൊത്തത്തിലേക്കും എടുക്കാവുന്ന ഒരു തീരുമാനമല്ല

    യുക്തമായ ഗര്‍ഭനിരോധനം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സഫലത. അതായത് ഗര്‍ഭസാധ്യതയുണ്ടോ?
  • അപകടരഹിതമാണോ? ഗുരുതര പാര്‍ശ്വഫലമുണ്ടോ?
  • ദീര്‍ഘകാല പ്രത്യാഘാതമുണ്ടോ?
  • മുലയൂട്ടിനെ ബാധിക്കുമോ? മുലപ്പാലിലേക്ക് എന്തെങ്കിലും ദൂഷ്യം കടക്കുമോ?
  • ഉദരത്തിലെ കുഞ്ഞിന്‍റെ ഭാവി ആരോഗ്യത്തെ ബാധിക്കുമോ?
  • നിരോധന വസ്തുവിന് എന്തെങ്കിലും പ്രത്യേക നിര്‍‌ദ്ദേശമുണ്ടോ? ഉദാഹരണത്തിന് രക്തസ്രാവമുള്ള സ്ത്രീകളും അണുബാധയുള്ളവരും ഉപയോഗിക്കാന്‍ പാടില്ലെന്നുണ്ടോ?
  • ഗര്‍ഭനിരോധത്തിന്‍റെ മേലെ ഉള്ള നിയന്ത്രണം അത് ഉപയോഗിക്കുന്ന ആള്‍ക്കാണോ? അതോ വിദഗ്ധനെ ആശ്രയിക്കണോ?
  • പ്രകൃതിദത്ത മാര്‍ഗ്ഗം - ഗര്‍ഭധാരണം നടക്കാവുന്ന ദിവസങ്ങളില്‍ പരസ്പരം ബന്ധപ്പെടാതിരിക്കുക :

    ഏറ്റവും അപായം കുറഞ്ഞതും എളുപ്പവുമുള്ള മാര്‍ഗ്ഗം ഗര്‍ഭധാരണം നടക്കാവുന്ന ദിവസങ്ങളില്‍ പരസ്പരം ബന്ധപ്പെടാതിരിക്കുകയാണ്. ജനനേന്ദ്രിയങ്ങള്‍ തമ്മില്‍ ചേരുന്നത് ഒഴിവാക്കിയുള്ള മറ്റു ലൈംഗിക പ്രവര്‍ത്തികളാണ് മറ്റൊരു മാര്‍ഗ്ഗം. കാലങ്ങളായി സ്ത്രീകള്‍ക്ക് അറിയുന്ന ഒരു കാര്യമുണ്ട് : മാസത്തിന്‍റെ ചില ദിവസങ്ങളില്‍ മാത്രമേ ഗര്‍ഭവതിയാകൂ. അതുകൊണ്ട് ആ ദിവസങ്ങളില്‍ ലൈംഗികബന്ധം ഉണ്ടാവാതിരുന്നാല്‍ ഗര്‍ഭം ഒഴിവാക്കാന്‍ കഴിയും. ഇപ്പോള്‍ കൃത്രിമമായ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കാതെതന്നെ താഴെ പറയുന്ന രീതികളില്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍ കഴിയും.

    • കലണ്ടര്‍ രീതി അഥവാ താളക്രമ (റിഥം) രീതി:ഇതനുസരിച്ച് ആര്‍ത്തവചക്രം ആരംഭിച്ച് 10 ദിവസമാണ് സ്ത്രി പുഷ്പിതയാകാന്‍ ഇടയുള്ളത്, അതിനാല്‍ ഈ 10 ദിവസവും ലൈംഗികബന്ധം പാടില്ല. സുരക്ഷിതകാലം എന്നു കരുതുന്നത് ആര്‍ത്തവത്തിന് മുമ്പ് ഒരാഴ്ചയും ആര്‍ത്തവത്തിന് ശേഷം ഒരാഴ്ചയും. ഇത് എന്തായാലും വിശ്വസനീയമായ ഒരു രീതിയല്ല. കാരണം ആര്‍ത്തവചക്രം തെറ്റിവരാറുണ്ട്. കലണ്ടര്‍ രീതി ഗണിക്കുന്നത് ഒരു സ്ത്രീയ്ക്ക് 28 ദിവസത്തെ ആര്‍ത്തവസൈക്കിള്‍ ഉണ്ടെന്നും അതിന്‍റെ മധ്യഭാഗത്താണ് ഓവുലേഷന്‍ സംഭവിക്കുന്നതെന്നുമാണ്. എന്നാല്‍ ഓരോ സ്ത്രീയ്ക്കും ഈ ചക്രത്തിന്‍റെ ദൈര്‍ഘ്യം വ്യത്യസ്ഥപ്പെട്ടിരിക്കുന്നു; ഓവുലേഷന്‍ വ്യത്യസ്ഥമായ സമയങ്ങളില്‍ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഒരു രീതിയും അവലംബിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് മേല്‍പ്പറഞ്ഞ രീതി എന്നു മാത്രം.
    • സെര്‍വിക്കല്‍ മ്യൂക്കസ് /വില്ലിംങ്സ് ഓവുലേഷന്‍ രീതി :മിക്ക സ്ത്രീകള്‍ക്കും ഏതാണ്ട് മാസത്തിന്‍റെ മിക്ക സമയവും യോനിയിലൂടെ എന്തെങ്കിലും സ്രാവകം പുറത്തുവരാറുണ്ട്. ഇത് പൂര്‍ണ ആരോഗ്യത്തിന്‍റെ സൂചനയാണ്. ഈ സ്രവം അളവിലും നിറത്തിലും വരവിന്‍റെ സമയത്തിലും ഒക്കെ വ്യത്യസ്ഥപ്പെട്ടിരിക്കാറുണ്ട്. ചിലപ്പോള്‍ അത് ഒട്ടിയും വെളുത്തുമിരിക്കും. ചിലപ്പോള്‍ അത് തെന്നിയും തെളിഞ്ഞുമിരിക്കും. അതായത് ആര്‍ത്തവ സൈക്കിളിന്‍റെ വിവിധ ഘട്ടമനുസരിച്ച് ഇതും വ്യത്യസ്ഥമായിരിക്കും. ആര്‍ത്തവം കഴിഞ്ഞാലുടന്‍ വരുന്ന സ്രവം താരതമ്യേന കുറവും ഉണങ്ങിയും കട്ടിയുള്ളതും വെളുത്തതും ആവും. ഓവറിയില്‍ ഒരു അണ്ഡം പാകമാകാന്‍ തുടങ്ങുന്നതോടെ ശരീരത്തിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഈ യോനീസ്രവത്തെ തെളിച്ചമുള്ളതും തെന്നുന്നതും നീണ്ടതുമാക്കുന്നു. ഓവുലേഷന്‍ നാളും പിറ്റേന്നും ഈ തെന്നലും നീളിച്ചയുമുള്ള യോനീസ്രവം അവള്‍ ഗര്‍ഭധാരണത്തിന് പാകമാണെന്നുള്ള ആദ്യത്തേതും വ്യക്തവുമായ സൂചനയാണ്. ഒരു സ്ത്രീയ്ക്ക് അവളുടെ സെര്‍വിക്കല്‍ സ്രവത്തിന്‍റെ സ്വഭാവം കൈകൊണ്ടു തൊട്ടുനോക്കി അവള്‍ ഗര്‍ഭം ധരിക്കാനിടയുള്ള ദിവസങ്ങളും അല്ലാത്ത ദിവസങ്ങളും തിരിച്ചറിയാന്‍ കഴിയും.
    • അടിസ്ഥാന ശരീരതാപം : സ്ത്രീയ്ക്ക് അവളുടെ അടിസ്ഥാന ശരീരതാപവും ഇതുപോലെ നിര്‍ണയിച്ചെടുക്കാം. അതിരാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ശരീരതാപത്തെയാണ് അടിസ്ഥാന താപനില എന്നു പറയുന്നത്. ഓവുലേഷന്‍ കാലത്ത് ഈ താപം കാര്യമായി വര്‍ധിക്കും (ഏതാണ്ട് 1 - 2 ഡിഗ്രി ഫാരന്‍ഹീറ്റ്). അടുത്ത പീരിയഡ് വരെ ഈ താപം തുടരുകയും ചെയ്യും. ഈ രീതി മാത്രം അവലംബിക്കുകയാണെങ്കില്‍ താപം ഇങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഏതാണ്ട് 1 - 16 ദിവസങ്ങളില്‍ ജനനേന്ദ്രിയങ്ങള്‍ തമ്മില്‍ ചേരുന്ന ലൈംഗികബന്ധം പാടില്ല. ഓവുലേഷന്‍ സംഭവിച്ചുകഴിഞ്ഞാല്‍ അടുത്ത രണ്ടു ദിവസങ്ങള്‍ ഗര്‍ഭധാരണത്തിന് പറ്റിയ സമയമായി കരുതപ്പെടുന്നു. അങ്ങനെ സുരക്ഷിതമായ ലൈംഗികബന്ധത്തിനുള്ള ദിവസങ്ങള്‍ താരതമ്യേന കുറവാണ്. മാത്രമല്ല ദിവസവും താപനില പരിശോധിക്കുന്ന ഈ രീതി ക്ളേശകരവുമാണ്.

    പ്രതിവിധി : അണ്ഡവും ബീജവും സംയോഗിക്കുന്നത് തടയാനുള്ള രീതികള്‍ :

    ഇങ്ങനെ തടസ്സപ്പെടുത്തുന്നതിന് താഴെ പറയുന്ന രീതികള്‍ ഉണ്ട്.
    പുരുഷ കോണ്ടം : ഇതൊരു ലിംഗത്തില്‍ ധരിക്കാവുന്ന ഒരുറയാണ്. യോനിയിലേക്കുള്ള ബീജസ്രവം ഇത് തടയുന്നു. ഇത് ചുരുളഴിച്ചാണ് ലിംഗത്തിലേക്ക് കടത്തുന്നത്. യോനി - ലിംഗ സ്പര്‍ശനത്തിനു മുമ്പുതന്നെ ഉറ ഉപയോഗിക്കുന്നു, കാരണം സ്കലനത്തിനു മുമ്പുതന്നെ ബീജത്തിന്‍റെ ഏതാനും തുള്ളികള്‍ പുറത്തേക്കു വരാം. ചിലപ്പോള്‍ അത് ലൈംഗികരോഗങ്ങള്‍ പരത്തുന്നതുമാകാം. സ്കലനം കഴിഞ്ഞാല്‍ യോനിയില്‍നിന്നും ലിംഗം സൂക്ഷിച്ചു പുറത്തേക്കെടുക്കണം; ശുക്ലം ഒട്ടുംതന്നെ യോനിയില്‍ വീഴാത്തവിധം. ഈ കോണ്ടം ഉപേക്ഷിക്കേണ്ടതാണ്. ഒന്നിലധികം തവണ ഒരു കോണ്ടം ഉപയോഗിക്കാന്‍ പാടില്ല. പുരുഷകോണ്ടമാണ് ഗര്‍ഭനിരോധനത്തിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായിട്ടുള്ള മാര്‍ഗ്ഗം. ഇത് സ്ത്രീയിലോ പുരുഷനിലോ ഒരു പാര്‍ശ്വഫലവുമുണ്ടാക്കുന്നില്ല. കോണ്ടം എയഡ്സും എസ്റ്റിഡിയും തടയാന്‍ ഫലപ്രദമാണ്. കോണ്ടമാണ് ഏറ്റവുമധികം ഉപയോഗിക്കുന്ന നിരോധനമാര്‍ഗ്ഗം.

    ചില പുരുഷന്‍മാര്‍ കോണ്ടത്തെ ഇഷ്ടപ്പെടുന്നില്ല, അത് ലൈംഗികസുഖം നഷ്ടപ്പെടുത്തുന്നു എന്നാണ് അവര്‍ കരുതുന്നത്. മറ്റു ചിലര്‍ക്ക് കോണ്ടം ഉണ്ടാക്കുന്ന ലറ്റക്സ് റബ്ബര്‍ അലര്‍ജിയുണ്ടാക്കും. കോണ്ടം ഒരുപാട് നാള്‍ പഴകിയതോ ചൂടടിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചതാണെങ്കില്‍ കീറാനും ലീക്ക് ചെയ്യാനും സാധ്യതയുണ്ട്. ലൈംഗികബന്ധത്തിന്‍റെ സമയത്ത് വേണ്ടത്ര വലിവ് കോണ്ടത്തിന് ഇല്ലാതിരിക്കുകയും, കോണ്ടം തെറ്റായി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കീറാം, ഉദാഹരണത്തിന് അത് മൃദുലമായിട്ടല്ല ചുരുളഴിച്ചു കയറ്റിയതെങ്കില്‍ ജനനനിയന്ത്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരുപാട് പുരുഷന്‍മാര്‍ക്കുമുള്ള മടിയാണ് ഇത്രയും ഫലപ്രദമായ ഒന്നായിട്ടും കോണ്ടം ഉപയോഗിക്കുന്നതിന് പുരുഷന്‍മാര്‍ ഇഷ്ടപ്പെടാത്തത്.

    ഡയഫ്രം :: 19‏ -ാം നൂറ്റാണ്ടില്‍ ഡയഫ്രം കണ്ടുപിടിച്ചത് സ്ത്രീകള്‍ക്ക് അവരുടെ പ്രത്യൂല്‍പാദനത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള വലിയൊരു കാല്‍വയ്പ്പായിരുന്നു. ഡയഫ്രം ഒരു വൃത്താകൃതിയില്‍, ഗോപുരം പോലുള്ള ഒരു റബ്ബര്‍ ഡിസ്കാണ്. അതിന്‍റെ ശക്തിയുള്ള റിം യോനിയില്‍ കയറ്റി സെര്‍വിക്സിനെ മറയ്ക്കുന്നു. അതിനാല്‍ ബീജത്തിന് അവിടെ പ്രവേശനം ലഭിക്കില്ല. ഡയഫ്രം ആദ്യം ഒരു ഡോക്ടറോ ആരോഗ്യപ്രവര്‍ത്തകരോ ആണ് ഇന്‍സര്‍ട്ട് ചെയ്യുന്നത്. യോനിയുടെ മുകള്‍ഭാഗത്തിന്‍റെ വലിപ്പമനുസരിച്ച് 2 -4 ഇഞ്ച് വരെ പല സൈസിലുള്ള ഡയഫ്രമുണ്ട്. ശരിയായ അളവിലുള്ള ഡയഫ്രം ഒരിക്കല്‍ വച്ചുകഴിഞ്ഞാല്‍ സ്ത്രീക്കുതന്നെ സ്വയം വയ്ക്കാനും നീക്കാനും കഴിയും. ഒരു ലൈംഗികബന്ധത്തിനു മുമ്പായി വയ്ക്കുന്ന ഡയഫ്രം അത് കഴിഞ്ഞ് ആറ് മണിക്കൂറെങ്കിലും അവിടെ വച്ചിരിക്കണം, യോനിക്കുള്ളില്‍ ശേഷിക്കുന്ന ബീജം പൂര്‍ണമായും നശിക്കുംവരെ. അതുകഴിഞ്ഞ് അത് പുറത്തെടുത്ത് സോപ്പുവെള്ളത്തില്‍ ഉണക്കി വീണ്ടും ഉപയോഗിക്കാനായി സൂക്ഷിക്കണം.

    ഡയഫ്രത്തിനു സംഭവിക്കാവുന്ന ഒരു പ്രശനമുണ്ട്; അത് മുമ്പോട്ടു തള്ളുകയും ഗര്‍ഭാശയത്തിലോ യൂറിത്ര ബ്ളാഡറിലോ ചുളുക്ക് ഉണ്ടാക്കിയെന്നിരിക്കാം. ചില സ്ത്രീകള്‍ക്ക് ഇത് യൂറിത്രൈറ്റിസ് അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള സിസ്റ്റൈറ്റിസ് ഉണ്ടാക്കാം. അതുകൊണ്ട് മൂത്രാശയ അണുബാധയോ ഗര്‍ഭാശയത്തിന് തള്ളലോ ഉണ്ടാകുന്ന സ്ത്രീകള്‍ ഇതുപയോഗിക്കാന്‍ പാടില്ല. എന്നാലും ഒരു ശ്രദ്ധേയമായ നേട്ടം ഇതാണ് ഡയഫ്രം സ്ത്രീയുടെ നിയന്ത്രണത്തിലിരിക്കുന്നു. ഡയഫ്രം ഇന്‍ഡ്യയില്‍ അത്ര എളുപ്പം ലഭ്യമല്ല. ചില സ്ത്രീ സംഘടനകള്‍ ഇത് ഇറക്കുമതി ചെയ്യാന്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഒരു ഡയഫ്രത്തിന് ഏതാണ്ട് 400 രൂപ ചെലവ് വരും. ഇത് കൂടുതലാണെന്നു തോന്നാം. എന്നാലും വീണ്ടും ഉപയോഗിക്കാവുന്നതാണ്, നന്നായി സൂക്ഷിക്കുകയാണെങ്കില്‍ 3 വര്‍ഷംവരെ ഉപയോഗിക്കുകയും ചെയ്യാം എന്നോര്‍ക്കണം.

    സെര്‍വിക്കല്‍ ക്യാപ്പ്ഇത് സെര്‍വിക്സിനു പുറത്ത് ഉപയോഗിക്കാവുന്ന വിരലുറയിലുള്ള ഷെയ്പ്പിലുള്ള റബ്ബര്‍ ക്യാപ്പാണ്. ഡയഫ്രം പോലെ ഈ ക്യാപ്പ് ബീജം ഗര്‍ഭാഗത്തില്‍ കടക്കുന്നതിനെ തടയുന്നു. സെര്‍വിക്കല്‍ കാവാടത്തെ ഒരു സീല്‍വച്ചു മുറുക്കിയതുപോലെ അനുഭവപ്പെടും. സര്‍ഫസ് ടെന്‍ഷനോ സക്ഷനോ ആണ് ഇതിനെ സെര്‍വിക്സില്‍ ചേര്‍ത്തുനിര്‍ത്തുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതും ഇന്‍ഡ്യയില്‍ ലഭ്യമല്ല.

    സ്ത്രീകളുടെ കോണ്ടം: സ്ത്രീ കോണ്ടം ഒരു മൃദുവായ അയഞ്ഞുനില്‍ക്കുന്ന ഒരു ഉറയാണ്. പോളി യുറത്തൈന്‍ കൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത് ഇത് യോനിക്കുള്ളിലേക്ക് ബീജം കടക്കുന്നതിനെ തടയുന്നു. ലൈംഗികബന്ധത്തിനുമുമ്പ് യോനിക്കുള്ളില്‍ ഈ കോണ്ടം കയറ്റിവയ്ക്കുന്നു. ലൈംഗികബന്ധത്തിനു ശേഷം സൂക്ഷിച്ച്, ബീജം യോനിക്കുള്ളില്‍ തൂകാതെ ഇത് സ്ത്രീ എഴുന്നേല്‍ക്കുംമുമ്പു പുറത്തെടുക്കണം. സ്ത്രീകളുടെ ഈ കോണ്ടം ഡയഫ്രത്തിന്‍റെയും കോണ്ടത്തിന്‍റെയും വിശേഷതകള്‍ കൂടിച്ചേര്‍ന്നതാണ്. ഡയഫ്രം അകത്തേക്ക് തള്ളിവയ്ക്കുന്ന രീതിയിലാണ് ഇതും വയ്ക്കുന്നത്. എന്നാല്‍ സെര്‍വിക്സ് നേരിട്ട് കവര്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടിവരുന്നില്ല. പുരുഷ കോണ്ടം പോലെ സ്ത്രീ കോണ്ടം ഒരുതവണയേ ഉപയോഗിക്കാന്‍ പാടുള്ളു.

    സ്ത്രീ കോണ്ടം യോനീഭിത്തികളെ മാത്രമല്ല, സെര്‍വിക്സിനെയും കവര്‍ ചെയ്യുന്നു. ഇതുമൂലം പുരുഷ കോണ്ടം പോലതന്നെ ഇതും ഗര്‍ഭത്തെ തടയുന്നതോടൊപ്പം എച്ച്ഐവി, എസ്റ്റിഡി തുടങ്ങിയ രോഗങ്ങളില്‍നിന്നും സംരക്ഷ നല്‍കുന്നു. ലൈംഗികബന്ധത്തിനു വളരെ മുമ്പേതന്നെ ഇത് കയറ്റിവയ്ക്കാം എന്നുള്ളതുകൊണ്ട് ലൈംഗികബന്ധത്തിനിടയില്‍ തടസ്സം ഉണ്ടാക്കേണ്ടിവരുന്നില്ല എന്നൊരു മെച്ചം ഇതിനുണ്ട്. ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് വലിപ്പത്തിലാണ് വരുന്നത്. അതുകൊണ്ട് ഫിറ്റ് ചെയ്യാന്‍ ഡോക്ടറുടെ സഹായം ആവശ്യമില്ല. സ്ത്രീ കോണ്ടത്തിന്‍റെ മുഖ്യ ന്യൂനത വിലയാണ്. മറ്റൊന്ന് ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥജനകമായ ശബ്ദമാണ്. അതുപോലെ വായ് കൊണ്ടുള്ള ലൈംഗികതയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് യോനീഛദ (ക്ലൈറ്ററീസ്) ത്തിന്‍റെ പുറംഭാഗം ഇതു മൂടുന്നതിനാല്‍ പല സ്ത്രീകള്‍ക്കും പൂര്‍ണ ലൈംഗിക തൃപ്തി ലഭിക്കുന്നില്ല. സ്ത്രീ കോണ്ടം ഇന്‍ഡ്യയില്‍ ലഭ്യമല്ല. ഇത് സന്നദ്ധ സംഘടനകള്‍ വഴി വിതരണം ചെയ്യുന്നു.

    സ്‍പെര്‍മിസൈഡ് :സ്‌പെര്‍മിസൈഡ്സ് ഒരു രാസവസ്തുവാണ്. അത് ബീജത്തെ നശിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നു. ഗുളികയായും ഫോം ആയും ജെല്ലിയായും ക്രീമായും ഇത് ലഭ്യമാണ്. ലൈംഗികബന്ധത്തിനു മുമ്പായി ഇത് യോനിയില്‍ വയ്ക്കുന്നു. ചിലപ്പോള്‍ കോണ്ടത്തിന്‍റെയും ഡയഫ്രത്തിന്‍റെയും ഫലം കൂട്ടാന്‍ വേണ്ടിയും ഇത് ഉപയോഗിക്കാറുണ്ട്. 6 -26 ശതമാനം വരെ ഇത് പരാജയത്തിനുള്ള സാധ്യതയുമുണ്ട്. ഈ സ്‌പെര്‍മിസൈഡ്സിന് പൊതുവെ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ല. എങ്കിലും ചില സ്ത്രീകള്‍ക്ക് ജനനേന്ദ്രിയത്തില്‍ ചൊറിച്ചിലോ അലര്‍ജിയോ സംഭവിക്കാറുണ്ട്.

    പാരമ്പര്യ രീതികള്‍ :

    മുലയൂട്ടല്‍ : കുഞ്ഞ് ജനിച്ച ശേഷം ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് സ്ത്രീകള്‍ക്ക് സാധാരണ ആര്‍ത്തവവും ഓവുലേഷനും തിരിച്ചുവരിക. ആര്‍ത്തവമില്ലാത്ത ഈ മുലയൂട്ടല്‍ പിരീഡിനെ ലാക്ടേഷണല്‍ അമനോറിയ എന്നു പറയും. പൂര്‍ണമായി മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് അതായത് മറ്റു ഭക്ഷണങ്ങളൊന്നും കൊടുക്കാതെ കുഞ്ഞിനെ രാത്രിയും പകലും പോറ്റുന്ന അമ്മമാര്‍ക്ക് ഇത് നീണ്ടുപോകാം. ഈ കാലത്ത് വീണ്ടും ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണ്. എന്നാലും ആദ്യത്തെ ആര്‍ത്തവത്തിനു മുമ്പുതന്നെ ഓവുലേഷന്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ആര്‍ത്തവമുണ്ടാകാതെതന്നെ ഗര്‍ഭിണിയാകാനുള്ള സാധ്യതയുമുണ്ട്.

    കോയിറ്റസ് ഇന്‍ററപ്റ്റ്സ് (ഊരിയെടുക്കല്‍): സ്കലനത്തിനു മുമ്പ് ലിംഗം പുറത്തെടുത്ത് യോനിയിലേക്ക് ബീജം കടക്കാതെ നോക്കുന്ന രീതിയാണിത്. ഇതൊരു ഫലപ്രദമായ രീതിയല്ല. കാരണം സമയം ചിലപ്പോള്‍ തെറ്റിപ്പോകാം. മാത്രമല്ല, യോനിയുമായോ യോനീനാളവുമായോ ഉള്ള സ്പര്‍ശം ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. അതിനും പുറമേ ഉത്തേജനമുണ്ടാകുമ്പോള്‍ തന്നെ ബീജത്തിന്‍റെ ഒരംശം പുറപ്പെടുവിക്കുന്നുണ്ട്, അതു മതി ഗര്‍ഭമുണ്ടാകാന്‍.

    ഗര്‍ഭധാരണത്തെ തടയുന്ന രീതികള്‍

    ഇന്‍ട്രാ യൂറ്ററൈന്‍ ഡിവൈസ് (ഐയുഡി) : ഐയുഡി എന്നത് ഗര്‍ഭാശയത്തില്‍ ഫിറ്റ് ചെയ്യാവുന്ന ഒരു ചെറിയ അയവുള്ള പ്ലാസ്റ്റിക് സംവിധാനമാണ്. ഇതില്‍ കോപ്പറോ സിന്തറ്റിക് പ്രോജസ്റ്ററോണോ ആണ് പ്രധാനമായുമുള്ളത്. ഐയുഡി സെര്‍വിക്സിലൂടെ ഗര്‍ഭാശയത്തില്‍ കടത്തിവയ്ക്കുന്നു. ഒരിക്കല്‍ അത് സ്ഥാനത്ത് വച്ചുകഴിഞ്ഞാല്‍ ഐയുഡിയുടെ രണ്ട് വള്ളികള്‍ പുറം യോനിവരെ നീണ്ടുനില്‍ക്കുന്നു. യോനിക്കുള്ളിലേക്ക് വിരല്‍ കടത്തി ഐയുഡി യഥാര്‍ഥ പൊസിഷനിലാണോ എന്ന് സ്ത്രീയ്ക്കു തൊട്ടുനോക്കിയാല്‍ അറിയാം.

    ഐയുഡിയുടെ പ്രവര്‍ത്തനം പൂര്‍ണമായും മനസ്സിലായിട്ടില്ല. ഐയുഡി പ്രത്യേകിച്ചും കോപ്പര്‍ ഉള്ളത് ഗര്‍ഭാശയത്തിനുള്ളില്‍ അണുബാധയോ ഗുരുതരമായ ഇന്‍ഫെക്ഷനോ ഉണ്ടാക്കാം. ഇത് ബീജത്തെ നശിപ്പിക്കുകയും ഗര്‍ഭധാരണത്തെ തടയുകയും ചെയ്യുന്നു. ഐയുഡി അണ്ഡത്തെ ഫാലോപ്യന്‍ ട്യൂബിലൂടെ പെട്ടന്നു കൊണ്ടുവരികയും ബീജവുമായി സംയോഗം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്. അഥവാ ബീജസങ്കലനം പൂര്‍ത്തിയായാലും ഒരു വിദേശവസ്തു അകത്തിരിക്കുന്നതിനാല്‍ അകത്തിരിക്കുന്നതിന്‍റെ അസ്വസ്ഥത കാരണം ഗര്‍ഭധാരണം നടക്കുന്നില്ല.

    ഇന്‍ഡ്യയില്‍ സാധാരണമായി ഉപയോഗിക്കുന്ന ഐയുഡി കോപ്പര്‍ ടി ആണ് സാധാരണ 2 -3 വര്‍ഷത്തേക്കാണ് ഐയുഡി ഉപയോഗിക്കേണ്ടത്, അതുകഴിഞ്ഞ് അത് മാറ്റണം. ഐയുഡി ഒരു ഡോക്ടറാണ് അകത്തുവയ്ക്കുന്നത്. ആര്‍ത്തവകാലത്തോ അതിനു തൊട്ടു ശേഷമോ, അതായത് ആ സമയത്ത് ഗര്‍ഭമില്ലെന്ന് ഉറപ്പാക്കിയിരിക്കണം. ഐയുഡി വളരെ ഫലപ്രദമായ നിരോധനമാര്‍ഗ്ഗമാണ്. പക്ഷേ അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. ചിലത് വളരെ ഗുരുതരവും.

    • സ്ഥാപിച്ച ശേഷം ആദ്യത്തെ മൂന്നോ അഞ്ചോ ദിവസം വല്ലാത്ത കൊളുത്തിവലിച്ചിലും വേദനയും തോന്നും.
    • ആര്‍ത്തവകാലത്ത് കടുത്ത രക്തസ്രാവവും ഇടക്കാലത്തും ബ്ളീഡിങ് ഉണ്ടാകാം. ഇത് വിളര്‍ച്ചയിലേക്ക് നയിച്ചേക്കാം.
    • അപൂര്‍വമായ കേസുകളില്‍ ഗര്‍ഭാശയ ഭിത്തികളില്‍ ദ്വാരമുണ്ടാകാം. ഐയുഡിക്കു ചുറ്റും ഗര്‍ഭാശയപാളി ചിലപ്പോള്‍ വളര്‍ന്നു എന്നിരിക്കാം, ഇങ്ങനെ എംബഡ്ഡ് ചെയ്യുന്ന ഐയുഡി നീക്കം ചെയ്യുന്ന സമയത്ത് കൂടുതല്‍ വേദന അനുഭവപ്പെടാം, ചിലപ്പോള്‍ നീക്കം ചെയ്യാന്‍ ഡി ആന്‍ഡ് സി വേണ്ടിവരും.
    • പെല്‍വിസ് ഇന്‍ഫ്ളമേറ്ററി ഡിസീസ് (പിഐഡി) എന്ന രോഗത്തിന് സാധ്യതയുണ്ട്. ഗര്‍ഭാശയ പാളികളില്‍, യൂറ്ററൈന്‍ ഭിത്തിയില്‍, ഫാലോപ്യന്‍ ട്യൂബില്‍, ഓവറിയില്‍, യൂറ്ററൈന്‍ മെംബ്രൈനില്‍, ഗര്‍ഭാശയ ലിഗമെന്‍ഡുകളില്‍, പെല്‍വിക് ഭിത്തിയിലുള്ള മെംബ്രൈനുകളില്‍ ഒക്കെ ഇന്‍ഫെക്ഷന ഉണ്ടാക്കുന്നതാണീ രോഗം. ഗൊണോറിയ ക്ളമീഡിയ തുടങ്ങിയ ഇന്‍ഫെക്ഷ്യസ് വസ്തുക്കള്‍ ആണ് ഈ രോഗമുണ്ടാക്കുന്നത്. ഒരു നിരോധനവും ഉപയോഗിക്കാത്ത സ്ത്രീകളില്‍ ഇരട്ടിയോളം സ്ത്രീകള്‍ക്ക് ഈ രോഗം കാണാറുണ്ട്.
    • എക്ടോപ്പിക് ഗര്‍ഭം ഐയുഡി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതലാണ്. (കോപ്പര്‍ ഉപയോഗിക്കുന്നവരില്‍ 3 ശതമാനം സാധ്യത). എക്ടോപ്പിക് ഗര്‍ഭം (ഗര്‍ഭപാത്രത്തിനു പുറത്ത്, സാധാരണ ഫാലോപ്യന്‍ ട്യൂബില്‍ ഉണ്ടാകുന്ന ഗര്‍ഭം) ഹെമറേജ് ഉണ്ടാക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് അണുബാധ, വന്ധ്യത, ചിലപ്പോള്‍ മരണം എന്നിവയും സംഭവിക്കാം. (അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍).
    • ഐയുഡി ഒരു നിരോധന മാര്‍ഗ്ഗമായി ഉപയോഗിക്കുന്നത് വളരെ ആലോചിച്ചു മാത്രമേ പാടുള്ളു. ഒരു കുട്ടിയുമില്ലെങ്കില്‍ ഐയുഡി ഉപയോഗിക്കുന്നത് നല്ലതല്ല. ജനനേന്ദ്രിയത്തില്‍ അണുബാധ, എക്ടോപ്പിക് ഗര്‍ഭത്തിന്റെ ചരിത്രം, വേദനാ നിര്‍ഭരമായ ആര്‍ത്തവം എന്നിവയുള്ള സ്ത്രീകള്‍ക്ക് ഇത് നന്നല്ല.

    മിക്ക ഗവണ്‍‌മെന്‍റും ആരോഗ്യകേന്ദ്രങ്ങളിലൂം ആശുപത്രികളിലും പ്രസവമോ ഗര്‍ഭം അലസിപ്പിക്കലോ കഴിഞ്ഞാലുടന്‍ ഐയുഡി ഉപയോഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തീര്‍ച്ചയായും ഇത് അങ്ങേയറ്റം അപകടകരമാണ്.

    നോണ്‍ സ്റ്റിറോയിഡല്‍ ഗുളിക – സെന്‍റെക്രോമന്‍ : ഇത് ഇന്‍ഡ്യയില്‍ സഹേലി അല്ലെങ്കില്‍ ചോയ്സ് 7 എന്ന ബ്രാന്‍ഡിലാണ് വിപണിയിലുള്ളത്. ഇത്തരം ഗുളികകള്‍ ഗര്‍ഭാശയത്തിലേക്ക് ഓവ കടക്കുന്നതിനെ വേഗത്തിലാക്കുന്നു, ഇത് ഗര്‍ഭധാരണം സംഭവിച്ചുകഴിഞ്ഞാലും പ്രവര്‍ത്തിക്കാം. ഈ നോണ്‍ സ്റ്റിറോയിഡല്‍ പില്‍സ് മികച്ച ഗര്‍ഭനിരോധന മാര്‍ഗ്ഗമായി ഗവണ്‍‌മെന്‍റ് പ്രചരിപ്പിക്കുന്നുണ്ട്. എന്തായാലും ഈ ഹോര്‍‌മോണ്‍ ഗുളിക സ്ത്രീയുടെ ഈസ്ട്രജന്‍ പ്രോജസ്ട്രജന്‍ പ്രവര്‍ത്തനങ്ങളെ മാറ്റുന്നു. സെന്‍റക്രോമന്‍ ഓവറിയില്‍ സിസ്റ്റുകള്‍ക്ക് കാരണമാകുന്നു.

    അബോര്‍ഷന്‍ :

    അബോര്‍ഷന്‍ പൂര്‍ത്തിയാകുംമുമ്പ് ഗര്‍ഭത്തെ ഇല്ലാതാക്കുന്ന പ്രക്രിയയാണ്. സ്വഭാവിക അലസല്‍ അല്ലെങ്കില്‍ മിസ് കാരേജ് ആണ് സാധാരണ സംഭവിക്കുന്നവ. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എം.ടി.പി) ആണ് ഗര്‍ഭം അലസിപ്പിക്കല്‍. നിരോധമാര്‍ഗ്ഗങ്ങളുപയോഗിച്ചാലും ഗര്‍ഭമുണ്ടാകാം. ബലാല്‍സംഗം, ഭീഷണിപ്പെടുത്തിയുള്ള ലൈംഗികബന്ധം, നിഷിദ്ധ ബന്ധം തുടങ്ങിയവകൊണ്ടും ഗര്‍ഭമുണ്ടാകാം. അപ്പോള്‍ സ്ത്രീ അലസിപ്പിക്കാന്‍ തീരുമാനിക്കും. കാലാതീതമായി ഗര്‍ഭമലസല്‍ പ്രത്യൂല്‍പാദന നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗമാണ്. ആവശ്യമില്ലാത്ത ഗര്‍ഭം ഇല്ലാതാക്കാന്‍ പുറത്തു തടവുക, കഠിനമായ കായികജോലി ചെയ്യുക, ഗര്‍ഭാശയത്തില്‍ കൂര്‍ത്ത വസ്തുക്കള്‍ കയറ്റി നശിപ്പിക്കുക, പച്ചമരുന്നുകള്‍ ഉപയോഗിക്കുക തുടങ്ങിയ പല രീതികളും അവലംബിച്ചിരുന്നു. പല സമൂഹങ്ങളും അലസിപ്പിക്കലിനെതിരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ജീവന്‍ നശിപ്പിക്കുന്നത് തെറ്റാണെന്നുള്ള ചിന്താഗതിയാണ് ഇതിനു കാരണം. ലോകത്ത് പല രാജ്യങ്ങളിലും ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിരുദ്ധമാണ്. എന്നാല്‍ വനിതാ സംഘടനകള്‍ ലോകമെമ്പാടും നിയമപരവും സുരക്ഷിതവും താങ്ങാവുന്നതുമായ ഗര്‍ഭമലസിപ്പിക്കല്‍ അവകാശമാണെന്ന് വാദിച്ചുവരുന്നു. ഇന്‍ഡ്യയില്‍ എം.ടി.പി ആക്ട് 1972ല്‍ രൂപംകൊണ്ടതോടെയാണ് ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിധേയമാക്കിയത്. അലസിപ്പിക്കുന്നതിലൂടെ ഗര്‍ഭപിണ്ഡവും പ്ലാസന്‍റയും ഗര്‍ഭത്തിന്‍റെ പ്രായമനുസരിച്ച് പല വ്യത്യസ്ത രീതികളും അവലംബിക്കുന്നുണ്ട്.

    1. സക്ഷന്‍ (വലിച്ചെടുക്കല്‍) : ഇത് 6 ‏ - 8 വരെയുള്ള മാസം ഗര്‍ഭമലസിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ്. ഒരു കാനുല അല്ലെങ്കില്‍ ട്യൂബ് അകത്തേക്കു കടത്തുന്നു. ഒരു സക്ഷന്‍ പമ്പില്‍ ചേര്‍ത്തുവച്ചിട്ടുള്ള ഈ ട്യൂബ് ഉപയോഗിച്ച് ഗര്‍ഭാശയത്തില്‍ നിന്നും ഭ്രൂണം പുറത്തേക്കു വലിച്ചുകളയുന്ന രീതിയാണിത്. ഏതാനും മിനിട്ടുകൊണ്ട് ഇത് പൂര്‍ത്തിയാകും. ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. ലോക്കല്‍/ ജനറല്‍ അനസ്തീഷ്യ ഉപയോഗിക്കുന്നു.
    2. ഡി ആന്‍ഡ് സി : 8 -16 വരെയുള്ള ആഴ്ചയ്ക്കുള്ളിലുള്ള ഗര്‍ഭം ഒരു ഡൈലേറ്റിങ് റോഡുപയോഗിച്ച് ഡൈലേറ്റ് ചെയ്യുകയും ക്യുററ്റ് ഉപയോഗിച്ച് കഷണങ്ങളാക്കി നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. ഇതിന് ജനറല്‍ അനസ്തീഷ്യ ഉപയോഗിക്കുന്നു.
    3. ഇന്‍ഡ്യൂസ്ഡ് ലേബര്‍ : 16 -20 ആഴ്ച കഴിഞ്ഞ ഗര്‍ഭം നീക്കം ചെയ്യുന്ന രീതിയാണിത്. ഇത് അമ്നിയോട്ടിക് സഞ്ചിയിലേക്ക് ഉപ്പുവെള്ളവും യൂറിയയും പ്രോസ്റ്റാഗ്ളാന്‍ഡിനും അടങ്ങിയ സെലൂഷന്‍ കുത്തിവച്ച് അകത്തുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നു. ഇതിന് ലോക്കല്‍ അനസ്തീഷ്യ ചെയ്യും. ഒന്നോ രണ്ടോദിവസം ആശുപത്രിയില്‍ കിടക്കണം..
    4. അലസിപ്പിക്കല്‍ ഗുളിക : മിഫെ പ്രിസ്റ്റേണ്‍ ആന്‍ഡ് മിസോ പ്രോസ്റ്റല്‍ എന്നീ മരുന്നുകള്‍ ഉപയോഗിച്ചു നടത്തുന്ന മെഡിക്കല്‍ അബോര്‍ഷനാണിത്. ഇത് ഇപ്പോള്‍ ഇന്‍ഡ്യയില്‍ നിയമവിധേയമാക്കിയിട്ടുണ്ട്. മിഫെ പ്രിസ്റ്റോണ്‍ (ആര്‍.യു 486) എന്നും അറിയപ്പെടുന്നു. ഒരു അലസിപ്പിക്കല്‍ ഗുളികയാണിത്. പക്ഷേ അതില്‍ അത്ര വിശ്വാസ്യത പോരാത്തതുകൊണ്ട് പ്രോസ്റ്റാ ഗ്ലാന്‍ഡിന്‍ (മിസോ പ്രോസ്റ്റല്‍) കൂടി കൊടുക്കുന്നു. ആദ്യത്തെ 6 -8 ആഴ്ച വരെയുള്ള ഗര്‍ഭമേ അലസിപ്പിക്കാന്‍ കഴിയൂ. ഡോക്ടറുടെ മേല്‍നോട്ടത്തിലേ ഈ ഗുളിക കഴിക്കാവൂ. കാരണം നിയന്ത്രണാതീതമായ രക്തസ്രാവത്തിനു ഇടയാകുന്നുണ്ട്. അറിയപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ ഇവയാണ് ഛര്‍ദിയും ഓക്കാനവും, ബോധക്ഷയത്തിലേക്കു നീങ്ങാവുന്ന കടുത്ത രക്തസ്രാവം, ഗര്‍ഭം അലസാന്‍ 12 ദിവസം വരെ സമയമെടുക്കും ഈ ദിവസം അത്രയും സ്ത്രീ ബ്ലീഡ് ചെയ്തുകൊണ്ടിരിക്കും. ആര്‍.യു 486 വളരെ നേരത്തേയുള്ള ഗര്‍ഭത്തിനു മാത്രമേ ഫലപ്രദമാകൂ. അഥവാ ഗര്‍ഭം അലസിയില്ലെങ്കില്‍ ആ ഭ്രൂണത്തിന് എന്തു സംഭവിക്കുമെന്ന് ഇതുവരെ പഠിച്ചിട്ടില്ല.
    5. ഹോര്‍മോണല്‍ രീതികള്‍ :

      ഈസ്ട്രജന്‍ പ്രോജസ്ട്രജന്‍ ഹോര്‍മോണുകളെ സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍ നല്‍കി ഓവുലേഷനും ബീജ ഉല്‍പാദനവും തടയുന്ന രീതിയാണിത്. സെര്‍വിക്കല്‍ സ്രവത്തെ ഇത് കടുപ്പമുള്ളതാക്കുന്നു. ഇതുവഴി ബീജം ഗര്‍ഭാശയത്തില്‍ കടക്കുന്നത് തടയാനാവും. ചില കേസുകളില്‍ ഗര്‍ഭാശയത്തിനകത്തും ഫാലോപ്യന്‍ ട്യൂബിലും ഇത് തടസ്സമുണ്ടാക്കുകയും ഗര്‍ഭധാരണം തടയുകയും ചെയ്യും. ഈ ഹോര്‍‌മോണ്‍ രീതി ശരീരത്തിന്‍റെ വളരെ സൂക്ഷ്മമായ ഹോര്‍‌മോണ്‍ ബാലന്‍സിനെ തെറ്റിക്കാനിടയുണ്ട്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും ഇത് ഇടയാക്കും. ശരീരത്തിന്‍റെ ആകെ മൊത്ത മാറ്റങ്ങള്‍ക്ക് കാരണമാകാം. എന്നിട്ടും ഗവണ്‍മെന്‍റ് നിരോധപ്രചാരകര്‍ ഇതൊരു ഉത്തമ നിരോധ രീതിയായും വളരെ ഫലപ്രദമായും പ്രചരിപ്പിക്കുന്നു.

      വായിലൂടെ നല്‍കുന്ന നിരോധ രീതികള്‍: വായിലൂടെ നല്‍കുന്ന നിരോധ രീതികള്‍ പലതരത്തിലുണ്ട്. അവ

      കംബൈന്‍ഡ് ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് :രണ്ട് ഹോര്‍മോണ്‍ ഗുളികകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. അവ അണ്ഡത്തിന്റെ വളര്‍ച്ചയെ തടയുന്നു, ഈസ്ട്രജന്‍ ലവല്‍ കൂട്ടിയാണിത് ചെയ്യുന്നത്. ഇന്ന് ലഭ്യമായ താഴ്ന്ന ഡോസിലുള്ള മാലാ -ഡി പോലുള്ള ഗുളികകള്‍, ഓവറാള്‍ പോലുള്ള ഗുളികകളേക്കാള്‍ താരതമ്യേന അപായം കുറവാണ്. എന്തായാലും ഈ നിരോധരീതി പല സ്ത്രീകള്‍ക്കും ചേരുന്നില്ല.
      പ്രോജസ്റ്റെറോണ്‍ - ഒണ്‍ലി പില്‍ :പ്രോജസ്റ്റെറോണ്‍ - ഒണ്‍ലി പില്‍ സെര്‍വിക്കല്‍ സ്രവത്തെ കട്ടിയുള്ളതാക്കി ബീജവും അണ്ഡവും സംയോജിച്ച് ഗര്‍ഭാശയ പാളിയില്‍ എത്തി വളരുന്നതിനെ തടയുന്നു. ഈ ഗുളിക വളരെ ഫലപ്രദമാണ്, സൗകര്യപ്രദമാണ്. ലൈംഗികബന്ധത്തില്‍ ഇതൊരിക്കലും തടസ്സങ്ങളുണ്ടാക്കുന്നില്ല. എന്നാലും നിരവധി അസ്വസ്ഥജനകമായ പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്.

      കുത്തിവയ്ക്കാവുന്ന നിരോധ രീതികളഎന്നിവയാണ് കുത്തിവയ്ക്കാവുന്ന പ്രോജസ്റ്റെറോണ്‍ - നിരോധ മരുന്നുകള്‍. Depo Provera മരുന്നിന്‍റെ ഫലം മൂന്നുമാസം വരെ നില്‍ക്കും. Net En ന്‍റെ ഫലം രണ്ടുമാസം വരെ നില്‍ക്കും.

      കുത്തിവയ്പ്പ് സൗകര്യപ്രദമായ ഒരു നിരോധമാര്‍ഗ്ഗമാണ്. എന്നാലും ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്. ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളും കൂടുതലാണ്. വളരെ ഹൈഡോസില്‍ ഇവ നല്‍കുന്നതുകൊണ്ട് ഇതിന്‍റെ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ വളരെ ഗുരുതരമാണ്. ഇതുവരെ ഈ കുത്തിവയ്പ്പുകള്‍ നാഷണല്‍ ഫാമിലി വെല്‍‌ഫെയര്‍ പ്രോഗ്രാമില്‍ ലൈസന്‍സ് ചെയ്തിട്ടില്ല. 1994ല്‍ പ്രൈവറ്റ് പ്രാക്ടിഷണേഴ്സ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില എന്‍ജിഒകള്‍, 'സൊസിലാ മാര്‍ക്കറ്റിങ്ങിലും'.

      പ്രോജസ്റ്റെറോണ്‍ - ഒണ്‍ലി കുത്തിവയ്ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങള്‍ :

      • ആര്‍ത്തവ അസ്വസ്ഥതകള്‍ - നീണ്ടകാലം സ്പോട്ടിങ്, കഠിനമായ ബ്ളീഡിങ്, ചിലപ്പോള്‍ പൂര്‍ണമായ ബ്ളീഡിങ്ങ് ഇല്ലായ്മ
      • അതിറോസ്ക്ളെറോസിസ് - രക്തധമനികള്‍ കട്ടിയാവുന്നു, ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത.
      • ത്രോംബോഎംബോളിസം - അപ്രതീക്ഷിത സ്ഥാനങ്ങളില്‍ രക്തം കട്ടപിടിക്കുന്നു, ഇത് ഹൃദയം, ശ്വാസകോശം, തലച്ചോര്‍ എന്നിവയെ നശിപ്പിക്കുന്നു.
      • ഓസ്റ്റിയോപൊറോസിസ്/ എല്ലിന്‍റെ ശക്തികുറവ് - ഇത് എല്ലിന് ഇടയ്ക്കിടെ പൊട്ടലുണ്ടാകാന്‍ ഇടയാക്കുന്നു.
      • ഭാരം വ്യത്യാസപ്പെടുന്നു.
      • മറ്റു മെറ്റബോളിക് മാറ്റങ്ങള്‍ സംഭവിക്കുന്നു - ഷുഗര്‍ ലവല്‍, ക്ഷീണം കാരണമുള്ള ഡിപ്രഷന്‍, ലൈംഗിക താല്‍പര്യക്കുറവ് തുടങ്ങിയവ.
      • പ്രത്യൂല്‍പാദന ശേഷി തിരിച്ചുവരാനുള്ള സാധ്യത പ്രവചിക്കാനാവില്ല.
      • അര്‍ബുദ സാധ്യത
      • ഗര്‍ഭഭ്രൂണത്തിന് അപകടകരമാകാവുന്ന ഫലങ്ങള്‍.(അഥവാ യാദൃശ്ചിതകമായി ഗര്‍ഭമുണ്ടായാല്‍)

      എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍ അഥവാ മോണിംങ് ആഫ്റ്റര്‍ പില്‍ :
      സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഈ എമര്‍ജന്‍സി ഓറല്‍ കോണ്‍ട്രാസെപ്ഷന്‍ മൂലം ഗര്‍ഭത്തെ തടയാം. ഇതിനെ മോണിങ് ആഫ്റ്റര്‍ അല്ലെങ്കില്‍ പോസ്റ്റ് കോയിറ്റല്‍ കോണ്‍ട്രാസെപ്ഷന്‍ എന്നും പറയും. സ്ത്രീ ബലാല്‍സംഗത്തിനിടയാവുകയോ അവളുടെ ഇഷ്ടത്തിനെതിരായി അല്ലെങ്കില്‍ നേരത്തേ പ്ലാന്‍ ചെയ്യാതെ ഉള്ള ലൈംഗികബന്ധം സംഭവിച്ചാല്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ബന്ധത്തിനു ശേഷം മൂന്നു ദിവസത്തിനുള്ളില്‍ ഈ മരുന്ന് ഉപയോഗിക്കണം. നാല് സ്റ്റാന്‍‌ഡേര്‍ഡ് ഡോസ് അല്ലെങ്കില്‍ ലോ ഡോസ്. മാലാ-ഡി അല്ലെങ്കില്‍ മാലാ-എന്‍ അടിയന്തര നിരോധ മരുന്നായി ഉപയോഗിക്കാം. ലവനര്‍ജസ്റ്ററല്‍ എന്ന മരുന്നും മോണിങ് ആഫ്റ്റര്‍ പില്‍ ആയി കുടുംബാസൂത്രണ പദ്ധതിയില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് സുരക്ഷിതമല്ലാത്ത വേഴ്ചയ്ക്കു ശേഷം നാല് ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം.
      ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ : ഓക്കാനവും ഛര്‍ദിയും, അടുത്ത ആര്‍ത്തവ കാലത്തിന്റെ തകര്‍ച്ച. ഓവുലേഷനെ ഇത് തടയുമെന്നും ബീജസംയോജനം അസാധ്യമാക്കുമെന്നും (അഥവാ സംയോഗം സംഭവിച്ചു എങ്കില്‍ പോലും) കരുതപ്പെടുന്നു. എന്തായാലും ഇത് 100 ശതമാനം ഫലപ്രദമല്ല. ആര്‍ത്തവ സൈക്കിളിന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ ഒറ്റത്തവണ ബന്ധപ്പെടുന്നതുമൂലമുള്ള ഗര്‍ഭധാരണ സാധ്യത എട്ട് ശതമാനമാണ്. ഈ എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷനു ശേഷം അത് 2 ശതമാനമായി കുറയുന്നു.
      പ്രധാനമായും ഓര്‍ത്തിരിക്കേണ്ട കാര്യം എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷന്‍ അഥവാ ഫലപ്രദമായില്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ജന്‍മത്തകരാറുകള്‍ ഉണ്ടാകാമെന്നതാണ്. അതുകൊണ്ട് എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷന്‍ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ.

      സ്ഥിരം രീതികള്‍ :

      സ്ഥിരം രീതികള്‍ സ്ത്രീകളിലും പുരുഷന്‍‌മാരിലും അണ്ഡവും ബീജവും എത്തിക്കുന്ന ഞരമ്പ് മുറിച്ചുകളയുന്നതാണ് സ്ഥിരമായ ഒരു രീതി. പുതിയ മെഡിക്കല്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് ഈ ട്യൂബുകള്‍ വീണ്ടും കൂട്ടിയോജിപ്പിക്കാന്‍ കഴിയുമെങ്കിലും അവ പൂര്‍ണമായും വിജയപ്രദമാകണമെന്നില്ല. ഈ വന്ധ്യംകരണം വളരെ ഫലപ്രദമാണ്; പ്രത്യേകിച്ചും ആവശ്യമായ മക്കള്‍ ആയി എന്നും ഇനി കൂടുതല്‍ കുട്ടികള്‍ വേണ്ടെന്നും തീരുമാനിക്കുന്നവര്‍ക്ക്.

      1. വാസക്ടമി /പുരുഷ വന്ധ്യംകരണം :

      വാസക്ടമി പുരുഷന്‍മാാരെ വന്ധ്യംകരിക്കുന്ന ശസ്ത്രക്രിയാ രീതിയാണ് പുരുഷന്‍മാാരിലെ വാസ് ഡെഫറന്‍സ് ബ്ലോക്ക് ചെയ്ത് ലിംഗത്തിനുള്ളില്‍ ബീജം ശുക്ളത്തിലേക്ക് വന്നെത്തുന്നത് തടയാന്‍ കഴിയും. പുരുഷന് സ്കലനം ഉണ്ടാകുമെങ്കിലും അത് ഗര്‍ഭത്തിനുപകരിക്കില്ല. ആവശ്യമായ കൗണ്‍സിലിങ് മൂലം അവന്‍റെ പുരുഷത്വത്തെയും ലൈംഗിക പ്രകടനത്തെയും കുറിച്ചുള്ള ഉല്‍കണ്ഠകള്‍ മാറ്റാം.

      'നോ സ്കാല്‍പല്‍' വാസക്ടമിയില്‍ സ്‌ക്രോട്ടത്തിന് ഇരു സൈഡിലായി ഒരു ചെറിയ ദ്വാരമുണ്ടാക്കി വാസ് ഡെഫറന്‍സിനെ എക്സ്‌പോസ് ചെയ്യുന്നു. പിന്നീടത് മുറിക്കുകയും ക്ലിപ്പിടുകയും ചെയ്യും. ലോക്കല്‍ അനസ്തീഷ്യയാണ് ഇതിനുപയോഗിക്കുന്നത്.

      വാസക്ടമി ലളിതമായ ശസ്ത്രക്രിയയാണ്. പക്ഷേ മനുഷ്യര്‍ 48 മണിക്കൂര്‍ വിശ്രമിക്കേണ്ടിവരും. ഒരാഴ്ചത്തേക്ക് കഠിനവസ്തുക്കളൊന്നും പൊക്കരുത്. എല്ലാ അസ്വസ്ഥതകളും മാറിയിട്ടേ, മിക്കവാറും ഒരാഴ്ച കഴിഞ്ഞേ ലൈംഗികബന്ധം പാടുള്ളു. വാസക്ടമി കഴിഞ്ഞാലും രണ്ടുമൂന്നു മാസം ബീജക്കുഴലില്‍ ബീജം ഉണ്ടാകാമെന്നതുകൊണ്ട് മറ്റു നിരോധമാര്‍ഗ്ഗങ്ങളുപയോഗിച്ചു വേണം ബന്ധപ്പെടാന്‍. അഥവാ ഓപ്പറേഷന് ശേഷം കടുത്ത പനി, കഠിനമായ രക്തസ്രാവം, നീര്, വേദന എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണണം.

      പുരുഷന് വന്ധ്യംകരണം എളുപ്പമുള്ളതാണ് കാരണം ജനനേന്ദ്രിയം പുറത്തായതിനാല്‍ വാസക്ടമി ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെ സ്പര്‍ശിക്കാത്തതിനാല്‍ കുഴപ്പങ്ങളും കുറവാണ്. അടുത്തകാല പഠനങ്ങള്‍ കാണിക്കുന്നത് പ്രോസ്ട്രെയ്റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ്. വാസക്ടമി മറ്റു ദീര്‍ഘകാല പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല.

      2.ട്യൂബക്ടമി/ സ്ത്രീ വന്ധ്യംകരണം

      സ്ത്രീയുടെ ഫാലോപ്യന്‍ട്യൂബ് മുറിച്ച് ക്ലിപ്പ് ചെയ്യുന്നതിന് ഒരു ചെറിയ ശസ്ത്രക്രിയ നടത്തിയാണ് ഈ വന്ധ്യംകരണം ചെയ്യുന്നത് ഇതിന് ലോക്കല്‍ അനസ്തേഷ്യ ഉപയോഗിക്കുന്നു. ഫാലോപ്യന്‍ട്യൂബ് ബ്ലോക്ക് ചെയ്യുന്നതോടെ അണ്ഡത്തിന് ഓവറിയില്‍നിന്നും ബീജസങ്കലനത്തിന് വരാന്‍ കഴിയുന്നു. ശരിയായ രീതിയില്‍ നടത്തിയ സ്ത്രീ വന്ധ്യംകരണം വളരെ ഫലപ്രദമാണ്, എന്നാലും ചില കുഴപ്പങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അണുബാധ, ആന്തരിക രക്തസ്രാവം, ഗര്‍ഭാശയത്തിലും കുടലുകളിലും ദ്വാരങ്ങള്‍ എന്നിവയാണത്. ഹൃദ്രോഗം, കൃത്യമല്ലാത്ത ബ്ളീഡിങ്, ആര്‍ത്തവ സമയത്തെ കടുത്ത വേദന, ആവര്‍ത്തിച്ച് ഡി ആന്‍ഡ് സി ചെയ്യേണ്ടിവരിക തുടങ്ങിയവയാണ് മറ്റു പാര്‍ശ്വഫലങ്ങള്‍. വന്ധ്യംകരണത്തിനു മുമ്പും തുടര്‍ന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂര്‍ വിശ്രമിക്കണം. സാധാരണ ജീവിതത്തിലേക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചുവരാം. പക്ഷേ ഒരാഴ്ച ഭാരവസ്തുക്കള്‍ എടുക്കരുത്. ലൈംഗികബന്ധം ഒരാഴ്ച കഴിഞ്ഞേ ആകാവൂ.

    അവസാനം പരിഷ്കരിച്ചത് : 5/26/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate