অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശിശു സംരക്ഷണം

നവജാതശിശു വിദ്യാഭ്യാസ പരിപാടി

നവജാതശിശു അസ്ഫയ്സിയാ

നവജാതശിശു അസ്ഫയ്സിയാ എന്നത് പ്രസവശേഷം ശിശു കരയാനോ ശരിയായി ശ്വസിക്കാനോ കഴിയാതെ വരുന്ന അവസ്ഥയാണ്. സാധാരണ നവജാത ശിശുക്കള്‍ പരസഹായം കൂടാതെ ശ്വസിക്കുകയും കരയുകയും ചെയ്യാറുണ്ട്. പ്രസവിച്ച് ഒരു മിനിട്ടിന് ശേഷം ഏറിയ പങ്ക് നവജാത ശിശുക്കളും ശ്വസിക്കുകയോ കരയുകയോ ചെയ്യും. നവജാത ശിശു ആവശ്യാനുസരണവും തുടര്‍ച്ചയായും ശ്വസിക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അത്തരം ശിശുക്കളെ നിയോനാറ്റല്‍ അസ്‌ഫൈസിയ എന്ന് പറയുന്നു. ഇത്തരം ശിശുക്കള്‍ ജനനശേഷം ശരിയായി ശ്വസിക്കുന്നില്ല. നിയോനാറ്റല്‍ അസ്‌ഫൈസിയയിലായ ശിശുവിന് വേഗം ബോധം വരുത്തിയില്ലെങ്കില്‍ ഹൈപോക്സിയയ്ക്ക് കാരണമാകും.

നിയോനാറ്റല്‍ അസ്ഫൈസിയ ശരിയായി നിയന്ത്രിച്ചില്ലെങ്കില്‍ ശിശുമരണ കാരണങ്ങളില്‍ ഒരു പ്രധാന കാരണമാണ് ഇത്.

ഹൈപ്പോക്സിയ

ഹൈപ്പോക്സിയ നിര്‍വചിക്കപ്പെടുന്നത് നവജാത ശിശുവിന്‍റെ ശരീരകോശങ്ങളില്‍ ഓക്സിജന്‍റെ അളവ് വളരെ കുറച്ച് എന്നാണ്. ഹൈപ്പോക്സിയ ഗര്‍ഭസ്ഥശിശുവിലും നവജാത ശിശുവിലും പ്രത്യക്ഷപ്പെടാം. മറുപിള്ള (പ്ളാസെന്‍റ) ഗര്‍ഭസ്ഥശിശുവിന് വേണ്ടത്ര ഓക്സിജന്‍ ഹൈപ്പോക്സിയയ്ക്ക് കാരണമാകുകയും ഗര്‍ഭസ്ഥശിശുവിന് അപകടം സംഭവിക്കുകയും ചെയ്യാം. അതുപോലെ ജനിച്ച ഉടന്‍ ശരിയായി ശ്വസിക്കാന്‍ പരാജയപ്പെട്ടാലും ഹൈപ്പോക്സിയ കാരണം ശ്വാസോച്ഛോസം നിരക്ക് കുറയുന്നു. സെന്‍ട്രല്‍ സിനോസിസ് ഉടലെടുക്കുന്നു. അങ്ങനെ ശിശു ഹൈപ്പോടോണിക് അവസ്ഥയിലോ പ്രതികതരണം ഇല്ലാതാകുകയോ ചെയ്യാം. മിക്ക ഗര്‍ഭസ്ഥ ഹൈപ്പോക്സിയയും സംഭവിക്കുന്നത് തൊഴില്‍ സമയത്താണ്.

ഈ നിര്‍വചനങ്ങള്‍ പരിശോധിക്കുമ്പോള്‍ നവജാതശിശു അസ്ഫീസിയയും ഹൈപ്പോക്സിയയും ഒന്നല്ല. അതേ സമയം, ഗര്‍ഭസ്ഥ ശിശു ഹൈപ്പോക്സിയ നിയോനാറ്റല്‍ അസ്ഫീസിയയ്ക്കും അത് ഹൈപ്പോക്സിയയ്ക്കും കാരണമാകാം. ശിശുവിന് വളരെ പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ പ്രസവ സമയത്ത് ഗര്‍ഭസ്ഥശിശുക്കളിലെ ഹൈപോക്സിയ ഉള്ളവരാണെങ്കിലും ജനന സമയത്ത് കരയാന്‍ സാധിക്കുന്നു. ആയതിനാല്‍ ജനന സമയത്തെ അസ്ഫിക്സിയ.

എ പി ജി എ ആര്‍ സ്‌കോര്‍?

ഒരു ശിശുവിന്‍റെ പ്രസവശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി അളക്കാന്‍ ഉപയോഗിക്കുന്ന രീതിയെയാണ് എ പി ജി എ ആര്‍ എന്ന് പറയുന്നത്. 5 പ്രധാന ലക്ഷണങ്ങളാണ് എ പി ജി എ ആര്‍ സ്‌കോര്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്

  1. ഹൃദയസ്പന്ദന നിരക്ക്
  2. ശ്വോസോച്ഛോസ പ്രയത്നം
  3. സെന്‍ട്രല്‍, പെരിഫറല്‍ സൈനോസിന് പ്രത്യക്ഷമോ അപ്രത്യക്ഷമോ ആകാം
  4. മാംസപേശിയുടെ ആരോഗ്യം
  5. ഉത്തേജകങ്ങളോടുളള പ്രതികരണം

ഓരോ പ്രധാന ലക്ഷണങ്ങള്‍ക്കും 0 അഥവാ 1 അഥവാ 2 എന്നീ സ്‌കോര്‍ (മൂല്യങ്ങള്‍) നല്‍കും. ഒരു പ്രധാന ലക്ഷണത്തിന് സ്‌കോര്‍ ലഭിച്ചാല്‍ അത് സാധാരണം, 1 ലഭിച്ചാല്‍ കഠിനമല്ലാത്ത അസ്വാഭാവികത്വം ഉണ്ട്, സ്‌കോര്‍ 0 ആണെങ്കില്‍ കഠിനമായ അസ്വാഭിവകത ഉണ്ട്. ഇത്തരം വ്യക്തിഗത പ്രധാന ലക്‍‌ഷ്യങ്ങളും ആകെ തുക 10 ന് കണക്കാക്കിയാണ് എ പി ജി എ ആര്‍ സ്‌കോര്‍ നല്‍കുന്നത്. എ പി ജി എ ആര്‍ ന്‍റെ ഏറ്റവും താഴ്ന്ന സ്‌കോര്‍ പൂജ്യവുമാണ്.

സാധാരണ എ പി ജി എ ആര്‍ മൂല്യം 7 ഉം 10 ഇടയ്ക്കാണ്. 4 മുതല്‍ 6 വരെ സ്‌കോറുള്ള കുട്ടികളില്‍ പ്രധാന ലക്ഷണങ്ങള്‍ മിതമായ വിഷാദം ഉണ്ടാകും. 0 മുതല്‍ 3 വരെയുള്ള സ്‌കോറുള്ള കുട്ടികളില്‍ പ്രധാന ലക്ഷണങ്ങള്‍ അമിതമായ വിഷാദം ആയിരിക്കും.

പെരിഫറ സൈനോസിന്‍റെ സാന്നിദ്ധ്യം മിക്കവാറും കുട്ടികളിലും ജനിച്ച ഉടന്‍ 1 മിനിട്ട് കൊണ്ട് 10 സ്‍‌കോറില്‍ എത്താന്‍ സാധ്യമല്ല. 5 മിനിട്ട് കൊണ്ട് സ്‌കോര്‍ 10 ആകുന്നു. എ പി ജി എ ആര്‍ സ്‌‌കോര്‍ ഊഹിക്കുകയോ കൃത്യമായി വിശകലനം ചെയ്യാതിരിക്കുകയോ ചെയ്താല്‍ സ്‍‌കോര്‍ സാധാരണയ്ക്ക് ഉയര്‍ന്നിരിക്കും. ഇതാണ് എ പി ജി എ ആറില്‍ ഉണ്ടാക്കുന്ന പൊതുവായ തെറ്റ്.

സാധാരണ എ പി ജി എ ആര്‍ സ്‌കോര്‍ 7 അഥവാ ഉയര്‍ന്നതോ ആകാം

എപ്പോഴാണ് നിങ്ങള്‍ എ പി ജി എ ആര്‍ സ്കോര്‍ അളക്കുന്നത്?

എ പി ജി എ ആര്‍ സ്‌കോര്‍ അടയാളപ്പെടുത്തുന്നത് സാധാരണയായി ജനിച്ച് ഒരു മിനിട്ടിനുള്ളിലാണ്. കാരണം ജനനസമയത്ത് ആരോഗ്യ നിലയും ശിശുവിന് ഉത്തേജനം ആവശ്യമാണോ എന്നെക്കെ തീരുമാനിക്കുവന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു മിനിട്ടിലെ എ പി ജി എ ആര്‍ സ്‌കോര്‍ 7 ന് താഴെയാണെങ്കില്‍ ഉത്തേജനത്തിന്‍റെ വിജയ പരാജയങ്ങള്‍ രേഖപെടുത്താന്‍ എ പി ജി ആര്‍ സ്‌കോര്‍ 5 മിനിട്ട് വരെ ആവര്‍ത്തിക്കപ്പെടണം. 5 മിനിട്ടിലെ സ്‌കോറും താഴ്ന്ന നിലയിലാണെങ്കില്‍ എല്ലാ 5 മിനിട്ടിലും എ പി ജി എ ആര്‍ സ്‌കോര്‍ ഏഴോ അതില്‍ കൂടുതലോ ആകുന്നതുവരെ ആവര്‍ത്തിക്കണം. നിരവധി ആശുപത്രികളില്‍ 1 മിനിട്ട് സ്‌കോര്‍ സാധാരണ നിലയിലാണെങ്കിലും 5 മിനിട്ട് ഇടവിട്ടുള്ള സ്‌കോര്‍ ആവര്‍ത്തിക്കുന്നു. ഇത് ആവശ്യമില്ലാത്തതും കുഞ്ഞിനെ മാതാവിന് കൈമാറേണ്ടതുമാണ്. ഐ. പി. ജി. എ. ആര്‍ സ്‌കോറിംങ് കുഞ്ഞിന്‍റെ ആരോഗ്യനില രേഖപ്പെടുത്തുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ്. ഉത്തേജകപ്രക്രിയയും ആശുപത്രി അഥവാ ചികിത്സാ രേഖകളില്‍ രേഖപ്പെടുത്തേണ്ടതാണ്.

എല്ലാ ശിശുക്കളും എ. പി. ജി.എ. ആര്‍. ഒരു മിനിട്ടില്‍ സ്വീകരിച്ചിരിക്കണം

കുറഞ്ഞ എ. പി. ജി. എ. ആറിന് കാരണങ്ങള്‍ ഏവ?

ഇതിന് കാരണങ്ങള്‍ നിരവധിയാണ്. അവ താഴെ പറയുന്നു:

  1. പ്രസവത്തിന് മുമ്പുള്ള ഹൈപ്പോക്സിയ മൂലമുള്ള ഗര്‍ഭസ്ഥശിശുവിന്‍റെ വിപത്ത് (പ്രത്യേകിച്ച് പ്രസവ സമയത്ത്)
  2. പൊതു മാതൃ അനസ്‌ത്തേഷ്യ അഥവാ അടുത്ത കാലത്ത് സംഭവിച്ച അനന്‍ജീസിയ
  3. മാസം തികയാതെ ജനിച്ച ശിശു
  4. പ്രയാസമേറിയതോ അബോധാവസ്ഥയിലുള്ളതോ ആയ പ്രസവം
  5. പ്രസവശേഷമുള്ള അമിതമായ വായു വലിച്ചെടുക്കല്‍
  6. അതി കഠിനമായ സ്വാസോച്ഛോസ ക്ലേശം

 

ഹൈപ്പോക്സിയ മൂലം ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശു അപകടാവസ്ഥയാണ് നവജാതശിശു അസിയക്ക് കാരണം.

താഴ്ന്ന ഒരു മിനിട്ട് എ.പി.ജി.എ. ആര്‍. സ്‌‍കോറിന് കാരണം കണ്ടെത്തുന്നതും ശ്രമം നടത്തുന്നതും എപ്പോഴും വളരെ പ്രധാനമാണ്. എ.പി.ജി.എ. ആര്‍. സ്കോര്‍ 5 മിനിട്ടിലും താഴ്ന്നതാണെങ്കില്‍ ഉത്തേജകസഹായം മെച്ചപ്പെടുത്തണം. ഇത്തരം കുട്ടികളില്‍ സാധാരണ ജനനസമയത്ത് ഗര്‍ഭസ്ഥശിശു ഹൈപ്പോക്സിയ ഉണ്ടായിരിക്കും.

ഇന്‍ഡ്രാപാര്‍ട്ടും ഹൈപോക്സിയയാണ് നവജാതശിശു മരണത്തിന് പ്രധാന കാരണം

ഏറ്റവും കുറഞ്ഞത് 10 അഥവാ അതില്‍ കൂടുതല അളവ് ആമ്പ്രിക്കല്‍ ആര്‍ട്ടറി രക്തത്തിന് കുഞ്ഞിന്‍റെ ജനനസമയത്ത് ഹൈപ്പോക്സിയ ഉണ്ടോ എന്ന് വ്യക്തമാക്കാന്‍ സാധിക്കും. ഈ അറിവ് ഗര്‍ഭസ്ഥശിശു വിപത്ത് മൂലമുണ്ടാകുന്ന ജനനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കൂടാതെ ഇത്തരം അറിവ് ജനനസമയത്ത് ആര്‍ക്കൊക്കെയാണ് പുനര്‍ ഉത്തേജകം നല്‍കേണ്ടത് എന്നും അറിയിക്കുന്നു.

എന്താണ് ശിശു പുനര്‍ ഉത്തേജകം?

പുനര്‍ ഉത്തേജകം എന്നത് നിറം, സ്വരം, പ്രവൃത്തി പ്രധാന എ.പി.ജി.എ.ആര്‍. ലക്ഷണങ്ങള്‍ എല്ലാം താഴ്ന്ന കുട്ടികളെ നിരന്തര പ്രവൃത്തികളായ സാധാരണ ശ്വസനം, ഹൃദയമിടിപ്പ്, നിറം, സ്വരം, പ്രവൃത്തി എന്നിവകളിലൂടെ വീണ്ടെടുക്കുക എന്നതാണ്.

എത്തരം കുട്ടികള്‍ക്കാണ് പുനര്‍ ഉത്തേജനം ആവശ്യമായി വരിക?

പ്രസവശേഷം ശ്വസിക്കാത്ത എല്ലാ കുട്ടികള്‍ക്കും എ. പി.ജി.എ. ആര്‍. സ്‍‌കോര്‍ 1 മിനിട്ടില്‍ 7 ന് താഴെയും ആയ കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് പുനര്‍ ഉത്തേജനം നല്‍കേണ്ടതാണ്. എ.പി.ജി.എ.ആര്‍. സ്കോര്‍ താഴുംതോറും പുനര്‍ ഉത്തേജനത്തിനുളള ആവശ്യകതയും ഏറും. ജനനശേഷം ശ്വസനം നിലച്ചതും കുറഞ്ഞ പ്രധാന ലക്ഷണങ്ങളോടുകൂടിയതോ നഴ്സറിയില്‍ പ്രവേശിപ്പിക്കപെട്ട കുട്ടികള്‍ക്കും പുനര്‍ ഉത്തേജനം ആവശ്യമാണ്. ആയതിനാല്‍ ജനിച്ച ഉടന്‍ എല്ലാ കുഞ്ഞുങ്ങളുടെയും ശാരീരിക ശേഷി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

മിനിട്ടില്‍ എ.പി.ജി.എ. ആര്‍. സ്‌കോര്‍ 7 ന് താഴെയായ എല്ലാ കുട്ടികള്‍ക്കും പുനര്‍ ഉത്തേജനം ആവശ്യമാണ്.

പ്രവൃത്തിയില്‍, ഒരു മിനിട്ടിന് ശേഷം ഒരു കുഞ്ഞിന് പുനര്‍ ഉത്തേജനം വേണം എന്ന് സ്പഷ്ടമാക്കും. അതുകൊണ്ട്, ചില ചികിത്സാ രേഖകള്‍ അഭിപ്രായപ്പെടുന്നത് പുനര്‍ ഉത്തേജനത്തിന്‍റെ ആവശ്യകത ജനിച്ച് 30 മിനിട്ടുകള്‍ക്ക് ശേഷം തീരുമാനിച്ചാല്‍ മതി. എന്നിരുന്നാലും കുഞ്ഞിനെ വൃതതിയാക്കുന്നതിന് സാധാരണ ഒരു മിനിട്ട് മതി. ശേഷം കോടുമായി സംയോജിപ്പിക്കുകയും ഒരു അതിവേഗ പൊതു പരിശോധനയും നടത്തുന്നു.

ജനനനേരത്ത് പുനര്‍ ഉത്തേജനം ആവശ്യമായവരെ മുന്‍കൂട്ടി അറിയാന്‍ കഴിയുമോ?

അതെ, താഴെ പറയുന്ന ചികിത്സ ആവശമായ അവസ്ഥകള്‍ സാധാരണ നവജാത അസ്ഫൈസിയേഡ്, അല്ലെങ്കില്‍ താണ എ.പി.ജി.എ.ആര്‍. ജനിച്ച ഒരു മിനിട്ടില്‍ പ്രകടിപ്പിക്കാം:

  • പ്രസവസമയത്തെ ഗര്‍ഭസ്ഥശിശു അപായത്തിന്‍റെ ലക്ഷണങ്ങള്‍
  • 37 ആഴ്ചക്കുമുമ്പുള്ള പ്രസവം
  • അസാധാരണമായി ദൂഷം കാണപ്പെടുക
  • പ്രയാസമേറിയതോ അബോധാവസ്ഥയിലുള്ളതോ ആയ പ്രസവം
  • സാധാരണ അനസ്ത്തേഷ്യ അഥവാ സമീപകാലത്തെ അനല്‍ജീസിയ

 

ഓര്‍മ്മിക്കുക, ഒരു കുഞ്ഞും മുന്‍ സൂചനകളോടെ നവജാത അസ്‌ഫൈസിയയുമായി ജനിക്കുന്നില്ല. ആയതിനാല്‍ ഒരു നവജാത ശിശുവിന് പുനര്‍-ഉത്തേജനം നല്‍കാന്‍ തയാറായി ഇരിക്കുക ഏറ്റവും അത്യാവശ്യമാണ്. കുഞ്ഞിന് ജന്‍‌മം നല്‍കുന്ന ഏതൊരാളും പുനര്‍-ഉത്തേജനം നല്‍കാന്‍ പ്രാപ്തരായിരിക്കണം.

ഏതൊരു കുഞ്ഞിനും മുന്‍ ലക്ഷണങ്ങള്‍ ഒന്നും കൂടാതെ നവജാത അസ്പിക്സിയ യാതൊരു സൂചനകളും കൂടാതെ പ്രസവസമയത്ത് ഉണ്ടാകാം.

അടിസ്ഥാന ശിശു പുനര്‍-ഉത്തേജനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഏവ?

അടിസ്ഥാന ഉപകരണങ്ങള്‍ ഉണ്ടായിരിക്കുക എന്നത് വളരെ വേണ്ടപ്പെട്ട കാര്യമാണ്. ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമവും എളുപ്പം ലഭ്യമാകുന്നതും ആയിരിക്കണം. ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കണം.

പുനര്‍-ഉത്തേജക ഉപകരണങ്ങള്‍ പ്രസവ മുറിയുടെ ഇളംചൂടുള്ളതും പ്രകാരമുള്ളതുമായ മൂലയില്‍ ഉണ്ടായിരിക്കണം. തലയ്ക്കു മുകളിലുള്ള റേഡിയന്‍റ് വാര്‍ണര്‍ പോലുള്ള ചൂടിന്‍റെ ഉറവിടം കുഞ്ഞിനെ ഇളംചൂട് നിലനിര്‍ത്താന്‍ ആവശ്യമാണ്. വരള്‍ച്ച ഒഴിവാക്കുക. അങ്കില്‍ പോയിസ് ലാംബ് പോലുള്ള നല്ല പ്രകാശം നല്‍കുന്ന ഉപകരണം പുനര്‍ ഉത്തേജന സമയത്ത് കുഞ്ഞിന് അടുത്ത് വീക്ഷിക്കാന്‍ സഹായിക്കുന്നു.

ജനിച്ച ഉടനെ ശ്വാസോച്ഛോസം ഉത്തേജിപ്പിക്കുന്നത് എങ്ങനെ?

ജനിച്ച ഉടനെ എല്ലാ കുഞ്ഞുങ്ങളെയും അതിവേഗം ഇളംചൂടുള്ള തുണി കൊണ്ട് പൊതിയുന്നു. അതിന് ശേഷം രണ്ടാമത്തെ ഇളം ചൂടുള്ളതും ഉണങ്ങിയതുമായ തുണിയിലേക്ക് മാറ്റുന്നു. ഇതിന് ശേഷമാണ് കുഞ്ഞിനെ പരിശോധിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതു കാരണം ബാഷ്പീകരണം മൂലമുള്ള പെട്ടെന്നുള്ള താപനഷ്ടം തടയുന്നു. ഉണങ്ങിയ തുണിയില്‍ പൊതിരുന്നതും തിരുമുന്നതും കുഞ്ഞ് ശ്വസിക്കാന്‍ ഉത്തേജനം നല്‍കുന്നു. കുഞ്ഞിന്‍റെ കാല്‍പാദത്തില്‍ ചെറുതായി തട്ടുന്നതും ശ്വസനത്തിനുള്ള ഉത്തേജകമാണ്. ഇത്തരം ഉത്തേജം മാത്രം കൊണ്ട് ഏകദേശം എല്ലാ കുട്ടികളും ശ്വസനം ആരംഭിക്കുന്നു. കുഞ്ഞിന്‍റെ വായില്‍ ധാരാളം ദ്രാവകം ഉണ്ടെങ്കില്‍ ശുദ്ധമായ തുണി ഉപയോഗിച്ച് തുടയ്ക്കുക. കുഞ്ഞിനെ ശ്വസിപ്പിക്കാന്‍ ഉമ്മ വയ്ക്കേണ്ട ആവശ്യം ഇല്ല. ഊര്‍ജ്ജസ്വലവും നന്നായി ശ്വസിക്കുന്നവരും ഇളം ചുവപ്പ് നിറം ഉള്ളവരുമായ കുഞ്ഞുങ്ങളെ അമ്മയ്ക്കൊപ്പം കിടത്താം. ഇത്തരം കുഞ്ഞുങ്ങളെ കങ്കാരു മതര്‍ കെയര്‍ സ്ഥിതിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഒപ്പം മുലപ്പാല്‍ കുടിക്കാനും അനുവദിക്കാം. ഒരു കുഞ്ഞിന്‍റെ പ്രസവസമയത്തും പുനര്‍-ഉത്തേജകസമയത്തും കൈ ഉറ ധരിക്കണം.

പ്രസവശേഷം കുഞ്ഞിനെ വേഗം തുടയ്ക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുക.

പ്രസവശേഷം കുഞ്ഞിന്‍റെ മൂക്കിലൂടെയും വായിലൂടെയും വായു നല്‍‌ക്കേണ്ട ആവശ്യം ഇല്ല, എങ്ങനെയാണ് ഒരു കുഞ്ഞിന് പുനര്‍ ഉത്തേജനം നല്‍കുന്നത്?

കുഞ്ഞിനെ ഉണക്കുകയും ഉത്തേജിപ്പിക്കുമ്പോഴും പ്രതികരിച്ചില്ലെങ്കില്‍ ഉടനെ പുനര്‍-ഉത്തേജനത്തിന് വിധേയമാക്കേണ്ടതാണ്. പദവി നോക്കാതെ ഏറ്റവും പരിചയ സമ്പന്നര്‍ വേണം കുഞ്ഞിന് പുനര്‍-ഉത്തേജനം നല്‍കാന്‍. എങ്കിലും, പ്രസവമെടുക്കുന്ന എല്ലാ ആളുകളും ഇത് അറിഞ്ഞിരിക്കണം. ഇത് പുനര്‍-ഉത്തേജനത്തിന് സഹായിക്കുന്ന ഒന്നാണ്.

സാധാരണമായി പുനര്‍-ഉത്തേജനത്തിന് 3 ഘടകങ്ങളാണുളളത്. അത് വളരെ എളുപ്പം മനസ്സിലാക്കാം. അക്ഷരമാലയിലെ ആദ്യ നാല് അക്ഷരങ്ങള്‍ ഓര്‍ത്തിരുന്നാല്‍ മതി. എ.ബി.സി.ഡി. എയര്‍‌വേ (വായുവിലൂടെയുള്ള) ബ്രീത്തിംഗ് (ശ്വസനം) സര്‍ക്കുലേഷന്‍ (ചുറ്റിത്തിരിഞ്ഞുള്ള) ഡ്രഗ്ഗ്‌സ് (മരുന്നുകള്‍)

കുഞ്ഞിന്‍റെ തലയുടെ ഭാഗം നിവര്‍ത്തി വായു സഞ്ചാരമുള്ള സ്ഥിതിയില്‍ തുറന്നുപിടിക്കുക. കഴുത്ത് വളയുകയോ അധികം നീട്ടുകയോ പാടില്ല. കുഞ്ഞിനെ ബലമുള്ള ഒരു പ്രതലത്തില്‍ നിവര്‍ത്തി കിടത്തുന്നതാണ് ഉത്തമം.

സാവകാശം തൊണ്ട ശുചിയാക്കുക, കഫം, രക്തം എന്നിവ കാരണം കുഞ്ഞിന്‍റെ ശ്വസനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ട്, ഉത്തേജനത്തിനു ശേഷവും കുഞ്ഞ് ശ്വസിക്കുന്നില്ലെങ്കില്‍ എഫ് 10 കത്തീറ്റള്‍ ഉപയോഗിച്ച് വായുടെ പുറകുവശവും തൊണ്ടയിലും വലിക്കുക. വായു പാത ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ കുഞ്ഞ് ഉത്തേജിതനായി കഴിഞ്ഞാല്‍ ശ്വസനവും നിറവും ഹൃദയമിടിപ്പിന്‍റെ തോതും ശ്രദ്ധിക്കുക.

വെന്‍റിലേഷനാണ് നവജാത ശിശു പുനര്‍-ഉത്തേജനത്തിന്‍റെ പ്രധാന ഘട്ടം. കുഞ്ഞ് ശ്വസാക്കാതെ വരുകയോ ഹൃദയമിടിപ്പ് 100-ന് താഴെ ആകുകയോ ചെയ്താല്‍ വെന്‍റിലേഷന്‍

അത്യാവശ്യമാണ്. ശ്വസനം സാധാരണഗതിയിലും ഹൃദയമിടിപ്പ് നല്ലതും എന്നാല്‍ സെന്‍ഡ്രലി സൈനോ‌യ്ഡ് ആകുകയും ചെയ്താല്‍ ഓക്സിജന്‍ മാത്രം നല്‍കിയാല്‍ മതി. ആവശ്യമായ വെന്‍റിലേഷന്‍ നല്‍കുന്നതിലൂടെ കുഞ്ഞ് ശ്വസിക്കാനും തുടങ്ങുന്നു.

മാസ്ക് വെന്‍റിലേഷന്‍

ഉത്തേജനത്തിനു ശേഷവും വായു പുതയുടെ തടസ്സം മാറിയതിനു ശേഷവും കുഞ്ഞ് ശ്വസിക്കുന്നില്ലെങ്കില്‍ കൃത്രിമ വെന്‍റിലേഷന്‍ അത്യാവശ്യമാണ്. ഏകദേശം എല്ലാ കുഞ്ഞുങ്ങളെയും ബാഗും മാസ്കും ഉപയോഗിച്ചാണ് വെന്‍റിലേറ്റ് ചെയ്യുന്നത്. മാസ്ക് കുഞ്ഞിന്‍റെ മൂക്കിലും വായിലും മുറുകെ കെട്ടുന്നു. തല കൃത്യമായ ദിശയിലും വായുസഞ്ചാരം കൃത്യമാണെന്നും ശ്രദ്ധിക്കുക.

ഇന്‍റുബലേഷനും വെന്‍റിലേഷനും:

വെന്‍റിലേഷന് ഏറ്റവും പ്രയോജനകരമായ മാര്‍ഗ്ഗം എന്‍റോട്രാകിയല്‍ ടൂബിലൂടെയുള്ള രീതിയാണ്. മാസ്ക് മൂലമുള്ള വെന്‍റിലേഷന്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ ഇന്‍റുബലേഷന്‍ നല്‍കണം. കുഞ്ഞിന് മിനിട്ടില്‍ 40 തവണ ശ്വസിക്കുന്ന രീതിയിലായിരിക്കണം വെന്‍റിലേഷന്‍ നല്‍കാന്‍. ഓരോ ശ്വസനത്തിലും കുഞ്ഞിന്‍റെ നെഞ്ച് ചലിക്കുന്നതും ശ്വസിക്കുന്നതും ശ്രദ്ധിക്കുക. രണ്ട് ഭാഗത്തെയും വായു സഞ്ചാരം കേള്‍ക്കുന്നു. ദൂരെ നിന്നുള്ള ആവശ്യമായ വെന്‍റിലേഷനാണ് ധാരാളം അസ്പിക്സിയ ബാധിച്ച നവജാത ശിശുക്കളിലെ പുനര്‍-ഉത്തേജനം.

ഏകദേശം എല്ലാ കുട്ടികളെയും മാസ്കും ബാഗും ഉപയോഗിച്ച് വെന്‍റിലേറ്റ് ചെയ്യാം.

വെന്‍റിലേഷനിലൂടെ നല്‍കുന്നത് സാധാരണ ശ്വാസോച്ഛോസം വീണ്ടെടുക്കും വരെ ആവശ്യത്തിന് ഓക്സിജന്‍ നല്‍കിക്കൊണ്ടാണ്.

3 പ്രധാനപ്പെട്ട എ.പി.ജി.എ.ആര്‍. ലക്ഷണങ്ങളും സാധാരണമാകണം.

എല്ലാ 3 എ.പി.ജി.ആര്‍ സ്‌കോറുകളും സാധാരണ നിലയിലേക്ക് മടങ്ങുന്നു.

  • മിനിട്ടില്‍ 100 തവണയുളള ഹൃദയമിടിപ്പ് ആബ്ലിക്കല്‍ കോഡ് (umbilical cord) വഴിയുള്ള ശ്വസനം ശ്രദ്ധിക്കുകയോ സ്റ്റെതെസ്‌കോപ്പ് ഉപയോഗിച്ച് നെഞ്ച് പരിശോധിക്കുന്നതിലൂടെയും ഇത് മനസ്സിലാക്കാം..
  • നല്ലവണ്ണം കരയുകയോ ശ്വസിക്കുകയോ ചെയ്യുകയാണെങ്കില്‍ കൃത്യമായ ശ്വസനം ഉറപ്പുതരുന്നു.
  • ഇളംചുവപ്പ് നിറത്തിലുള്ള നാവ്. ഇത് സൂചിപ്പിക്കുന്നത് തലച്ചോറിലേക്കുള്ള നല്ല രക്തചംക്രമണത്തെയാണ്. എന്നാല്‍ ചുണ്ടുകളിലെയൊ ബക്കല്‍ മ്യൂക്കസ (buccal mucosa) എന്നിവയുടെ നിറം നോക്കി പറയരുത്.

കൃത്യമായ വെന്‍റിലേഷന്‍റെ ലക്ഷണമാണ് നല്ല ഹൃദയമിടിപ്പ്

എത്തരം ആളുകള്‍ക്കാണ് പുനര്‍-ഉത്തേജനം ആവശ്യമായി വരുന്നത്?

പുനര്‍-ഉത്തേജനം ആവശ്യമായ കുട്ടികളെ ജനിച്ച് 4 മണിക്കൂറെങ്കിലും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം. താപനില, ഹൃദയമിടിപ്പ് നില, നിറം, പ്രവൃത്തി എന്നിവ രേഖപ്പെടുത്തുക. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവും പരിശോധിക്കുക. ഇത്തരം കുട്ടികളെ ഇളംചൂടില്‍ സൂക്ഷിക്കണം. ദ്രാവകവും ഊര്‍ജ്ജവും ത്വക്കിന് അടിയിലൂടെയോ വായുവിലൂടെയോ നല്‍കണം. ഇത്തരം കുട്ടികളെ അടച്ച ഇന്‍കുബേറ്ററിലാണ് സൂക്ഷിക്കുന്നത്. പരിപൂര്‍ണ്ണമായും ഭേദപ്പെടാതെ കുഞ്ഞിനെ കുളിപ്പിക്കരുത്.

കുഞ്ഞ് ശ്വാസതടസ്സലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ പുനര്‍-ഉത്തേജനത്തിന് ശേഷം മുറിയിലെ വായുവില്‍ സെന്‍ലി സൈനോസിഡ് (centrally cyanosed) ആകുകയോ ചെയ്താല്‍ ശിശു നഴ്സറിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഓക്സിജന്‍ നല്‍കേണ്ടതാണ്. ചില കുട്ടികള്‍ക്ക് യാത്രയുടെ നടുവിലും വെന്‍റിലേഷന്‍ ആവശ്യമായി വരും.

ശ്രദ്ധാപൂര്‍വ്വം ജനനസമയത്ത് ആരോഗ്യനിലയെക്കുറിച്ച് രേഖപ്പെടുത്തണം. നവജാത ശിശുക്കളെ ബാധിക്കുന്ന അസ്ഫക്സിയയാണ് പുനര്‍ ഉത്തേജനത്തിനും കാരണം.

കുട്ടികളിലെ വളര്‍ച്ചാ നാഴികകല്ലുകള്‍

ഒരു കുട്ടിയുടെ വളര്‍ച്ച സങ്കീര്‍ണ്ണവും തുടരുന്നതുമായ പ്രക്രിയയാണ്. ഇത്തരക്കാര്‍ ചില വയസ്സില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകണം. ഇവയെയാണ് വളര്‍ച്ചാ നാഴികകല്ലുകള്‍ എന്ന് പറയുന്നത്. രക്ഷകര്‍ത്താവ് എന്ന നിലയില്‍, ഒരിക്കലും രണ്ട് കുട്ടികള്‍ ഒരുപോലെ വളരുന്നില്ല. അതുകൊണ്ട്, അടുത്ത വീട്ടിലെ കുട്ടി പലതും ചെയ്യുന്നു എന്നാല്‍ എന്‍റെ കുട്ടി പലതും ചെയ്യുന്നില്ല എന്ന ധാരണ ആവശ്യമില്ലാത്തതാണ്. വ്യത്യസ്തമായ പ്രവൃത്തികള്‍ക്ക് വയസ്സ് ആവശ്യപ്പെടുന്ന സമയത്ത് കുട്ടിയെ വീക്ഷിക്കുക.

ചില മാസാവസാനങ്ങളില്‍ കുട്ടികള്‍ ചില പ്രത്യേക പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുക. കുഞ്ഞ് രോഗം കാരണമോ മറ്റോ പ്രത്യേക രീതിയില്‍ പെരുമാറിയാല്‍ അത്തരം പ്രവൃത്തികള്‍ ശ്രദ്ധിക്കണം. ചില കുട്ടികളില്‍ ചില പ്രവൃത്തികള്‍ മന്ദഗതിയിലാണെങ്കിലും മറ്റ് പല പ്രവൃത്തികളിലും സമൃദ്ധനും ആയിരിക്കും. നടക്കാറാകാത്ത കുട്ടിയെ നടത്തിക്കുന്നത് കുഞ്ഞിനെ ഒരു വിധത്തിലും സഹായകമാകില്ല.

വളച്ചാ വ്യതിയാനങ്ങളെ വേഗം നിരീക്ഷിക്കല്‍

  • 2 മാസങ്ങള്‍ -  പുഞ്ചിരി
  • 4 മാസങ്ങള്‍ -  തല ഉറയ്ക്കുന്നു
  • 8 മാസങ്ങള്‍ -  സ്വയമേ ഇരിക്കുന്നു
  • 12 മാസങ്ങള്‍ -  നല്‍കുന്നു

ജനനം മുതല്‍ 6 ആഴ്ചകള്‍

  • തല ചരിച്ച് കുഞ്ഞ് നിവര്‍ന്ന് കിടക്കുന്നു.
  • പെട്ടെന്നുള്ള ശബ്ദം ഞെട്ടിക്കുന്നു.
  • മടിക്കിപ്പിടിച്ച കൈകള്‍.‍
  • കൈയില്‍ കിട്ടുന്ന എന്തും മുറുകെ പിടിക്കുന്നു.

6 മുതല്‍ 12 ആഴ്ചകള്‍

  • തല നിവര്‍ത്തിപ്പിടിക്കാന്‍ പഠിക്കുന്നു.
  • കണ്ണ് വസ്തുക്കളില്‍ പതിപ്പിക്കാന്‍ കഴിയുന്നു.

3 മാസങ്ങള്‍

  • നിവര്‍ന്ന് കിടന്ന് കൈകളും കാലുകളും ഒരുപോലെ ചലിപ്പിക്കുന്നു. ചലനങ്ങള്‍ ഒരിക്കലും കുലുക്കമുള്ളതോ ഏകോപനമില്ലാത്തവയോ അല്ല. കൃത്യമല്ലാത്തതും അല്ലാത്തതുമായ ശബ്ദങ്ങള്‍ കരച്ചിലിനൊപ്പം പ്രകടിപ്പിക്കുന്നു.
  • ശിശു അമ്മയെ തിരിച്ചറിയുകയും ശബ്ദത്തിന് മറുപടി നല്‍കുകയും ചെയ്യുന്നു.
  • കുഞ്ഞിന്‍റെ കൈകള്‍ സര്‍വ്വതാ തുടയ്ക്കുന്നു.
  • കുറെ നേരം തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നു.

6 മാസങ്ങള്‍

  • കൈ തട്ടി കുഞ്ഞ് കളിക്കാന്‍ തുടങ്ങുന്നു.
  • ശബ്ദം കേള്‍ക്കുന്ന ദിശയിലേക്ക് തിരിയുന്നു.
  • കുഞ്ഞ് ഉരുളാന്‍ തുടങ്ങുന്നു.
  • പരസഹായം കൂടാതെ ഇരിക്കുന്നു.
  • എണീക്കാന്‍ ആരംഭിക്കുമ്പോള്‍ കാലില്‍ കുറച്ച് ഭാഗം താങ്ങുന്നു.
  • കമഴ്ന്നുകിടക്കുന്ന കുഞ്ഞിന് ശരീരഭാഗം കൈകള്‍ കൊണ്ട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നു.

9 മാസങ്ങള്‍

  • കൈത്താങ്ങില്ലാതെ ഇരിക്കുന്നു.
  • കാല്‍മുട്ടിലോ കൈകള്‍ കൊണ്ടോ ഇഴയാന്‍ ആരംഭിക്കുന്നു.

12 മാസങ്ങള്‍

  • എണീക്കാന്‍ ശ്രമം നടത്തുന്നു.
  • കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങുന്നു. ഉദാ : അമ്മ.
  • വസ്തുക്കള്‍ പിടിച്ച് നടക്കുന്നു.

18 മാസങ്ങള്‍

  • ഗ്ലാസ് കൈയില്‍ പിടിക്കാനും കളയാതെ വെള്ളം കുടിക്കാനും പഠിക്കുന്നു.
  • മുറിയിലൂടെ സ്വന്തമായി നടക്കുന്നു.
  • ചില വാക്കുകള്‍ ഉച്ചരിക്കുന്നു.
  • തനിയെ കഴിക്കാന്‍ പഠിക്കുന്നു.

2 വര്‍ഷങ്ങള്‍

  • തുണികള്‍ ധരിക്കാന്‍ പഠിക്കുന്നു.
  • വീഴാതെ ഓടാന്‍ തുടങ്ങുന്നു.
  • ചിത്രപുസ്തകത്തിലെ ചിത്രങ്ങളോട് ഇഷ്ടം തുടങ്ങുന്നു.
  • കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ പറയാന്‍ തുടങ്ങുന്നു.
  • മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നു.
  • ശരീരത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

3 വര്‍ഷങ്ങള്‍

  • പന്ത് എറിയാന്‍ പഠിക്കുന്നു.
  • ചെറിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ഉദാ : നീ ആണാണോ? പെണ്ണാണോ?
  • കുഞ്ഞ് സാധനങ്ങള്‍ എറിയാന്‍ തുടങ്ങുന്നു.
  • കുറഞ്ഞത് ഒരു നിറത്തിന്‍റെയെങ്കിലും പേര് പറയാന്‍ കഴിയുന്നു.
  • 4 വര്‍ഷങ്ങള്‍

    • സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നു.
    • പുസ്തകത്തിലെ പടങ്ങളുടെ പേര് പറയാന്‍ പഠിക്കുന്നു.

    5 വര്‍ഷങ്ങള്‍

    • തുണിയിലെ ബട്ടന്‍ ഇടാന്‍ സാധിക്കുന്നു.
    • കുറഞ്ഞത് 3 നിറങ്ങള്‍ പറയുന്നു.
    • കാലെടുത്ത വച്ച് പടിക്കെട്ട് ഇറങ്ങുന്നു.
    • കുഞ്ഞ് ചാടാന്‍ പഠിക്കുന്നു.

    അവലംബം: Doctor NDTV team

അവസാനം പരിഷ്കരിച്ചത് : 1/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate