Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹൃദയാരോഗ്യവും ചികിത്സകളും

കൂടുതല്‍ വിവരങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ശദ്ധിേക്കണ്ട കാര്യങ്ങള്‍
കേരളം ഹൃദ്രോഗികളുടെ സംസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനംകേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി തെളിക്കുന്ന കാരണങ്ങൾ. ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരുന്നു.

എന്താണ് ഹാർട്ടിന്റെ ധർമംശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുകയാണല്ലോ ഹാർട്ടിന്റെ ധർമം. വിശദമായിപറഞ്ഞാൽ ഹാർട്ടിനു നാലു അറകളാണ് ഉള്ളത്. ഓറിക്കിളുകളും വെന്ട്രിക്കുകളും. വലതു ഓറിക്കിളിലെ അശുദ്ധ രക്തം വലതു വെന്ട്രിക്കിളിലേക്ക് വരികയും അവിടെ നിന്ന് ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിൽ എത്തിക്കുകയും ശുദ്ധീകരണം നടക്കുകയും ഈ ശുദ്ധരക്തം ശ്വാസകോശ സിര വഴി ഇടതു ഓറിക്കിളും കടന്നു ഇടതു വെന്ട്രിക്കിലേക്ക് എത്തുന്നു. ഇവിടെ എത്തുന്ന ശുദ്ധരക്തം മഹധമനി വഴി മറ്റു ധമനികളിലേക്ക് എത്തുകയും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?

മേൽ പറഞ്ഞ പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കിൽ ഹൃദയ പേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. മഹധമനിയിൽ നിന്നും പുറപ്പെടുന്ന കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയത്തിലെ വലതു വെന്ട്രിക്കിളിലേയും ഓറിക്കിളിലേയും പേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശി കള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.

ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. നെഞ്ചിന്റെ മധ്യഭാഗത്തു അനുഭവപ്പെടുന്ന വേദന കഴുത്തിലേക്കും തോളിലേക്കും ഇരുകൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കും

പുറംഭാഗത്തേക്കും പടരാനിടയുണ്ട്. മാത്രമല്ല, നെഞ്ചിൽ പുകച്ചിൽ, ഭാരം കയറ്റി വച്ച അവസ്ഥ, വരിഞ്ഞു മുറുക്കുന്ന അവസ്ഥ എന്നിവയൊക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെട്ടുവെന്നുംവരാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരാം

നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. സൈലന്റ് അറ്റാക്ക് എന്ന ഓമനപേരിൽ വിളിക്കുന്ന ഇത് ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും പ്രമേഹരോഗികളിലും സ്ത്രീകളിലുമാണ് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികളിൽ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദന രഹിതമായ ഹൃദയാഘാതത്തിന് കാരണം. സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല, ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. ചിലപ്പോൾ ഇതു മരണത്തിനു കാരണമാകാം. അല്ലെങ്കില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.

ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ ജീവിതത്തിന്റെ നല്ലകാലം അസ്തമിച്ചുവെന്ന് കരുതുന്നവരന് ഒട്ടു മിക്കവരും. ഹാര്‍ട്ട് അറ്റാക്ക്‌ വലിയ ഒരു ആഘാതമാണെന്ന് വിശ്വസിക്കുന്നവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കൂ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. നിങ്ങളുടെ ഹൃദയത്തിന്റെ  ആരോഗ്യം വിശദമായ പരിശോധനയിലൂടെ ഉറപ്പുവരുത്താവുന്നതാണ് .  ഹൃദ്രോഗ സാധ്യതകൾ ലക്ഷണങ്ങളിലൂടെ മുൻപേ മനസിലാക്കിയാൽ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്‌. ഹൃദയ സംബന്ധമായ രോഗങ്ങൾ നിർണയിക്കാനുള്ള ഒരു പ്രധാന വഴി ഇസിജി പോലുള്ള പരിശോധനകളാണ് .

ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം..

 • അമിത വണ്ണം
 • ക്ഷീണം
 • കിതപ്പ്‌
 • അമിതമായ  വിയര്‍പ്പ്‌
 • നെഞ്ചുവേദന
 • ശ്വാസംമുട്ടൽ
 • ഉയർന്ന പ്രമേഹനിരക്ക്

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക്  പരിശോധനകള്‍ നടത്തുന്നത്‌ ഒരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. മധ്യവയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. തുടക്കത്തിലെ തന്നെയുള്ള പരിശോധനയും ചികിത്സയുമാണ്‌ ഹൃദയ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം.

ഹൃദ്രോഗത്തിന്റെ അപകട കാരണങ്ങള്‍

ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. പുകവലി, കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം, വ്യായാമമില്ലായ്മ, പാരമ്പര്യം, സ്‌ട്രെസ്  തുടങ്ങിയവയാണ് ഹൃദ്രോഗത്തിന്റെ പ്രധാന അപകട കാരണങ്ങള്‍. മധ്യവയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. ആരോഗ്യകരമായ ജീവിതരീതിയാണെന്ന് ഹൃദ്രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

ഹൃദ്രോഗം തടയാനുള്ള മാർഗങ്ങൾ

കൂടുതലായി ഭക്ഷണക്രമത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. നിത്യേനയുള്ള വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെയേറെ നല്ലതാണ് .വറത്തതും ഉപ്പും മധുരവും ഉള്ള ഫുഡ് പ്രധാനമായും ഒഴിവാക്കണം. വെള്ളം ധാരാളമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. പുകവലിയുടെയും ആല്‍ക്കഹോളിന്റെയും ഉപയോഗം പരമാവധി കുറയ്ക്കണം. നിരന്തരമായ ഉപയോഗം പുകവലിയുടെയും ആല്‍ക്കഹോളിന്റെയുംഹൃദ്രോഗ രോഗങ്ങൾക്കും  മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

ഹാര്‍ട്ട് അറ്റാക്ക് തടയാം

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.

ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് (Coronary Artery disease) നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്.

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍

 • നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
 • നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കും, കഴുത്തിലേയ്ക്കും, കൈയ്യിലേയ്ക്കും പടരുന്ന വേദന
 • ശ്വാസ ഗതിയിലുള്ള വ്യതിയാനം
 • പെട്ടെന്ന് വിയര്‍ക്കല്‍
 • നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ഹൃദയാഘാതം വരാതെ എങ്ങനെ സൂക്ഷിക്കാം

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത്  കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

ബൈപാസ് ശസ്ത്രക്രിയ

ബൈപാസ് ശസ്ത്രക്രിയ കുറഞ്ഞ ചിലവിൽ

ശരീരത്തിന്റെ പ്രധാന ഭാഗമാണ് ഹൃദയം.  ഹൃദയത്തിലേക്ക്  രക്തം കിട്ടാതെ വരുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതിനു ഒരു പ്രതിവിധിയാണ്  ബൈപാസ് സർജറി. തെറ്റായ ജീവിധ ശൈലി ആണ് ഹൃദയഗധതാണ്  ഇടവരുതുനതു . ഹൃദയത്തിലേക്ക് ശുദ്ധരക്തം വരുന്ന കുഴലുകളിൽ ഉണ്ടാവുന്ന മുഴ ആണ്  കൊറോണറി ആർട്ടറി ഡിസീസ്. ഈ മുഴ കാരണം ഹൃദയത്തിലേക്കുള്ള  രക്ത സഞ്ചാരം കുറയുന്നു. ബൈപ്പാസ് ശസ്ത്രക്രിയയിൽ ഈ തടസ്സം ഒഴിവാക്കി പുതിയ വഴി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നാലു അഞ്ചു മണിക്കൂർ നേരമാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരിക. ശസ്ത്രക്രിയ ചെയ്യുന്നത് മുൻപ് അനസ്തേഷ്യ കൊടുക്കും.

ശസ്ത്രക്രിയ കഴിഞ്ഞു ആദ്യ ദിവസം തന്നെ രോഗിക്ക് കസേരയിൽ ഇരിക്കവുന്നതാണ്.  ബൈപ്പാസ്  ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ഐ.സി.യു.നിരീക്ഷണത്തിലായിരിക്കും. മൂന്നാം ദിവസം രോഗിയെ വാർഡിലേക്കോ റൂമിലേക്കോ മാറ്റുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 6-10 ആഴ്ച്ചവരെ കഴുത്ത്, തോൽ, നെഞ്ച്, പുറം എന്നിവിടങ്ങളിലെ മാംസപേശികളിൽ വേദന അനുഭവപ്പെടാം. ഇതുകുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. ശസ്ത്രക്രിയക്കുശേഷം 3 മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂർണ്ണമായുണങ്ങുന്നതു വരെ 5 കിലോയിൽ കൂടുതൽ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ പാടില്ല.

പല ആശുപത്രികളിലും ധനകൊതി മൂലം ആവശ്യമിലാത്ത അവസ്ഥയിൽ ഹൃദയശസ്ത്രക്രിയ ചെയാൻ രോഗിയോട് ആവശ്യപെടും. ഈ സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ പലരുടെയും അഭിപ്രായങ്ങൾ തേടി വേണം ശസ്ത്രക്രിയ്ക്കു ഒരുങ്ങാൻ.

ഇപ്പോൾ തൃശ്ശൂരിൽ ബൈപാസ് സർജറി കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നുണ്ട്. കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നിർധേശിക്കുന്നത്.

ഇനി സാമ്പത്തിക പ്രധിസന്ധി മൂലം ഹൃദയ ശസ്ത്രക്രിയ മാറ്റി വെക്കെണ്ടതില്ല.

ഹൃദ്രോഗം എങ്ങനെ തടയാം

ഹൃദ്രോഗം എങ്ങനെ തടയാം എന്ന് നിങ്ങൾ ആലോചിട്ടുണ്ടോ? രോഗം വരുന്നതിനു മുൻപേ അതു തടയുന്നതു അല്ലേ നല്ലത് ? ഒരു ഹാർട്ട്‌ അറ്റാക്ക്‌ വരുന്നതു വരെ കാത്തിരിക്കണോ ?

ഹൃദ്രോഗം ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ..

1. ദിവസവും വ്യായാമം ചെയുക

എല്ലാ ദിവസവും കുറഞ്ഞതു അരമണികൂർ എങ്കിലും വ്യായാമം ചെയുക. വ്യായാമം ചെയുന്നതു വഴി നിങ്ങളുടെ ശരീര ഭാരം കുറയുകയും, ശരീര ഭാരം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഹൃദയ രോഗങ്ങളെ തടയുവാനും സാധിക്കും. വീട്ടുജോലികൾ ചെയുന്നത് വളരെ ഉപകാരപ്രദമാണ് . പൂന്തോട്ടം നനയ്ക്കുന്നതും വീട്ടിലെ പടികൾ കയറി ഇറങ്ങുന്നതും നല്ലതാണ് .

2. പുകവലി ഒഴിവാക്കുക

പുക വലിക്കുന്നവർക്ക് ഹൃദയ രോഗം വരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. പുകവലി മൂലം രക്തത്തിൽ ഉള്ള ഓക്സിജന്റെ അളവ് താഴും. രക്തത്തിൽ ആവശ്യമുള്ള ഓക്സിജൻ ഇല്ലാത്തതിനാൽ ഹൃദയ നിരക്ക് കൂടുകയും ചെയും. ഇതു ഹൃദയ രോഗത്തിനു വഴി തെളിക്കും . പുകവലി വീട്ടിലെ കുഞ്ഞുങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനെ മോശമായി ബാധിക്കും .

3. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക

ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങളും പച്ചകറികളും ധാന്യങ്ങളും ഉൾപെടുത്താൻ ശ്രദ്ധിക്കുക . വീട്ടിൽ ഉണ്ടാകുന്ന പേരക്ക,പപ്പായ, ചക്ക, മാങ്ങ, പഴം ഇവ കഴിക്കുക.കടയിൽ നിന്നും വാങ്ങുന്ന പഴവർഗങ്ങളിൽ മരുന്ന് ഉള്ളതു കൊണ്ട് അത് ഒഴിവാക്കുന്നതു നല്ലതാണ് . വെണ്ടയ്ക്ക, പയർ, ചീര, വഴുതനങ്ങ,കോവക്ക, തക്കാളി, കിഴങ്ങ് എന്നിവ വീട്ടിൽ തന്നെ വച്ച് പിടിപ്പിക്കാവുന്നതാണ് . കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.

4. ആവശ്യത്തിനു ഉറങ്ങുക

7 മുതൽ 9 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.ഉറക്കമില്ലായ്മ അമിത വണ്ണം, പ്രമേഹം,ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാവും.അലാറം വെയ്ക്കാതെ തന്നെ നിങ്ങൾ എഴുന്നേൽക്കുകയും ഉണർവ് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിനു ഉറക്കം ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം.രാത്രി ഉറങ്ങുന്നതിനു കൃത്യമായി സമയം ശീലിക്കുക . കിടപ്പ് മുറിയിൽ വെളിച്ചം കടക്കാതെ നോക്കുക. ഇതു നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. നിങ്ങൾ കുറെ നേരം ഉറങ്ങുകയും, പകൽ സമയത്ത് ക്ഷീണം തോന്നുകയും ചെയുന്നുണ്ടെങ്കിൽ ഡോക്ടറിനെ സമീപിക്കുന്നത് നല്ലതാണ്.

5. ശരീര ഭാരം നിലനിർത്തുക

അമിത വണ്ണം വരാതിരിക്കാൻ ശ്രദ്ധിക്കുക. ബി എം ഐ കണക്കു നോക്കി ശരീരഭാരം നിലനിർത്തുന്നതാണ് നല്ലത്.അമിത വണ്ണം പല രോഗങ്ങൾക്കും ഇടവരുത്തുന്നു.പുരുഷന്മാരിൽ waist ന്റെ അളവ് 45 ഇഞ്ചിനും സ്ത്രീകളിൽ35 ഇഞ്ചിനും കൂടുതൽ ആണെങ്കിൽ ,അമിത വണ്ണമായി കണക്കാക്കാം . അമിത വണ്ണം ഉള്ളവർ കൂടുതൽ വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

മേല്പപറഞ്ഞ മുൻകരുതലുകൽ സ്വീകരിച്ചാലും ഹൃദയ രോഗം പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കില്ല.ഇടയ്ക്കിടെയുള്ള ഹൃദയ പരിശോധനങ്ങൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ഹൃദയസംബന്മായ അസുഖങ്ങളിൽ നിന്നും മോചനം നേടാം ..

ഇനി ഹൃദയ ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ടതില്ല

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.

ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് (Coronary Artery disease) നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്.

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍

 • നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
 • നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കും, കഴുത്തിലേയ്ക്കും, കൈയ്യിലേയ്ക്കും പടരുന്ന വേദന
 • ശ്വാസ ഗതിയിലുള്ള വ്യതിയാനം
 • പെട്ടെന്ന് വിയര്‍ക്കല്‍
 • നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ഹൃദയാഘാതം വരാതെ എങ്ങനെ സൂക്ഷിക്കാം ?

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത് കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

ബൈപാസ് സർജറിയുടെ ആവശ്യം

ഹൃദയധമനികളിൽ ബ്ലോക്കുണ്ടാകുകയും രക്തസഞ്ചാരം ദുഷ്കരമാവുകയും ഹൃദയപേശികള്‍ക്ക്‌  രക്‌തം കിട്ടാതെ നിര്‍ജീവമായിത്തീരുകയും ചെയ്യുന്ന അവസരത്തിലാണ് ബൈപാസ് സർജറി ആവശ്യമായി തീരുന്നത്. കലശലായ നെഞ്ചുവേദനയാണ് ഇതിന്റെ ലക്ഷണം. ചിലപ്പോൾ മിക്ക കൊറോണറി ധമനികളിലും ബ്ലോക്കുകൾ പ്രത്യക്ഷപ്പെടുകയും ഹൃദയസങ്കോചന ക്ഷമത ക്രമേണ കുറയുകയും ചെയ്യുന്നു. ബ്ലോക്കുകളുടെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നിശ്‌ചയിക്കുന്നത്. കൂടുതല്‍ ഹൃദയധമനികളെ ബാധിക്കുകയും പ്രമേഹമുണ്ടാവുകയും  സങ്കോചന ശേഷി കുറയുകയുമൊക്കെ ചെയ്‌താല്‍ ആന്‍ജിയോപ്ലാസ്‌റ്റി സാധ്യമാവില്ല.  ബൈപാസ്‌ സര്‍ജറി തന്നെ വേണ്ടവരും.

കുറച്ചു നാളുകൾക്ക്  മുൻപ് കാലിൽ നിന്നും എടുക്കുന്ന ഞരമ്പുകലാണ് ബ്ലോക്കുള്ള ഹൃദയധമനിയുടെ പിന്‍ഭാഗത്ത്‌  തുന്നിപ്പിടിക്കുന്നത്. ഇതു വഴി രക്ത പ്രവാഹം സുഗമമാക്കുന്നു. ഞരമ്പുകളുടെ ആയുര്‍ദൈര്‍ഘ്യം കൂടി വന്നാല്‍ 11 - 12 വര്‍ഷം മാത്രമാണ്‌. അപ്പോഴേക്കും അവ അപചയപ്പെട്ടു തുടങ്ങും. അതിനാൽ ഇപ്പോൾ കയ്യിൽ നിന്നും ശുദ്ധരക്‌ത വാഹിനികളായ ആര്‍ട്ടറികളാണ്‌  ഉപയോഗിക്കുന്നത്. അവയ്ക്ക്  ആയുർദൈര്‍ഘ്യം കുടുതലാണ്.

തുടയില്‍ നിന്നും ഞരമ്പുകള്‍ എടുത്താൽ പകരം മറ്റൊന്നും തുന്നിച്ചേര്‍ക്കാറില്ല. ആ സ്ഥാനത്ത്  കാലക്രമത്തില്‍ സൂക്ഷ്‌മങ്ങളായ ചെറിയ ഞരമ്പുകള്‍ രൂപപ്പെട്ട്‌ രക്‌തസഞ്ചാരം സുഗമമാവും.
കുറഞ്ഞ രക്‌തസമ്മര്‍ദം ഹൃദയാഘാത്തിനു കാരണമാകാം. ഹൃദയസ്‌പന്ദനം വേഗത്തിലോ മന്ദഗതിയിലോ ആയാല്‍ മസ്‌തിഷ്‌കത്തിലേക്കുള്ള രക്‌തസഞ്ചാരം കുറഞ്ഞ്‌ മോഹാലസ്യം ഉണ്ടാകാം.
താങ്കള്ക്ക് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തീര്‍ച്ചയായും വിദഗ്‌ധ പരിശോധനകള്‍ക്ക്‌ വിധേയമാകണം

കുഞ്ഞുങ്ങളെ ബാധിക്കുന്ന CHD ( Congenital Heart Disease )

നിങ്ങളുടെ കുഞ്ഞിനുCHD ഉണ്ടെന്നു കണ്ടെത്തിയാൽ നിങ്ങൾ അമിതമായി ഭയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ CHD എന്താണെന്നോ അതിന്റെ ചികിത്സാരീതികൾ എതുരീതിയിലാണെന്നോ നിങ്ങൾക്ക് അറിവില്ലായിരിക്കും. CHD-യെക്കുറിച്ച് കൂടുതല് അറിയുന്നത് കുഞ്ഞിന്റെ ആരോഗ്യമുള്ള നല്ല ഭാവിക്ക് സഹായകമാകും

എന്താണ് Congenital Heart Disease?

ലോകത്ത് പിറന്നു വീഴുന്ന നൂറിൽ ഒരു കുഞ്ഞിന് CHD ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രസവത്തിനു മുൻപേ തന്നെ കുഞ്ഞിന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന തകരാറുകളാണ് പൊതുവിൽ Congenital  Heart Diseases എന്ന് അറിയപ്പെടുന്നത്.

ചില കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ചെറിയ തകരാറുകൾ ചികിത്സ ആവശ്യമില്ലാത്തവയായിരിക്കും. ചിലരിൽ സങ്കീർണ്ണമായ തകരാറുകൾ ഉണ്ടാവുകയും, അതിന് ശസ്ത്രക്രിയകൾ ഉള്പ്പെടുന്ന ഏതാനും വർഷങ്ങൾ നീണ്ടു നില്ക്കുന്ന ചികിത്സ നടത്തുകയും വേണ്ടിവരും. എന്തുതന്നെയായാലും, ചികിത്സയില്ലാത്ത ഒരു തകരാറല്ല ഇതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കണം.

രോഗ ലക്ഷണങ്ങൾ ?

ഗുരുതരമായ CHD കുഞ്ഞു ജനിച്ച് മണിക്കൂറുകൾക്കുള്ളിലൊ ദിവസങ്ങൾക്കുള്ളിലോ തിരിച്ചറിയപ്പെടും.

 • ത്വക്കിന്റെ നിറവ്യതിയാനം
 • ത്വക്കിന്റെ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം (cyanosis)
 • വേഗത്തിലുള്ള ശ്വാസോച്ഛാസം
 • വയറിലോ കാലിലോ കണ്ണുകളുടെ താഴെയോ ഉണ്ടാകുന്ന വീക്കം
 • മുലയൂട്ടുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസ്സവും തുടര്ന്നുണ്ടാകുന്ന ഭാരക്കുറവും.

മാരകമല്ലാത്ത CHD ബാല്യത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയപ്പെടുന്നത്. പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന പ്രത്യക്ഷലക്ഷണങ്ങൾ കുറവായിരിക്കും.

 • വ്യായമം ചെയ്യുമ്പോൾ വളരെ പെട്ടന്ന് അനുഭവപ്പെടുന്ന ശ്വാസതടസം
 • കായികാധ്വാനത്തിനിടക്ക് പെട്ടന്ന് ക്ഷീണിതനാകുക
 • കൈകളിലോ കണങ്കാലിലോ കാൽപ്പാദത്തിലൊ ഉണ്ടാകുന്ന വീക്കം

നിങ്ങളുടെ കുഞ്ഞിനു ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണം കണ്ടെത്തിയാൽ ഉടനടി ഒരു ഹൃദ്രോഗ വിദഗ്ദ്ധനെ കണ്ട് വേണ്ട വിധം പരിശോധന നടത്തുകയാണെങ്കിൽ CHD ചികിത്സിച്ചു ബേധപ്പെടുത്താവുന്നതേയുള്ളൂ.

സാധാരണ കണ്ടു വരാറുള്ള CHD തകരാറുകൾ?

 • ഹൃദയ ഭിത്തികളിലെ തുള
 • രക്തയോട്ടത്തിലെ തടസ്സങ്ങൾ
 • തകരാറുള്ള രക്തക്കുഴലുകൾ
 • ഹൃദയ വാൽവുകളിലെ തടസ്സം
 • മേൽപ്പറഞ്ഞവയിൽ ഒന്നിലധികം തകരാറുകൾ  ചേർന്ന് കാണപ്പെടുന്ന അവസ്ഥ
 • Rubella (German measles) എന്ന വൈറസ് രോഗം ഗർഭ കാലത്ത് അമ്മയെ ബാധിക്കുന്നത്
 • പ്രമേഹ രോഗം (Diabetes) ഗര്ഭ കാലത്ത് അമ്മയെ ബാധിക്കുന്നത്.
 • മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഗര്ഭ കാലത്ത് അമ്മ ഉപയോഗിക്കുന്നത്
 • പാരമ്പര്യമായി പകര്ന്നു കിട്ടുന്ന ജീനുകൾ

എന്താണ് CHD ഉണ്ടാവാൻ ഉള്ള  കാരണങ്ങൾ ?

കുഞ്ഞിന്റെ ആരോഗ്യത്തിനു ഗര്ഭകാലത്ത് മാതാവ് മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവതി ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

അപകടങ്ങൾ എന്തൊക്കെ ?

CHD-യുടെ ഇരയായ കുഞ്ഞിന്റെ ശാരീരിക വളർച്ച, വൈകാരിക പ്രശ്നങ്ങൾ എന്നിവ അപകടകരമായ അവസ്ഥയിൽ എത്തിച്ചേരും. ശ്വാസ തടസ്സവും ശരീരഭാരത്തിലെ കുറവും വലിയ ദോഷങ്ങൾ ഉണ്ടാക്കും. ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധ രോഗങ്ങൾക്കുമുള്ള സാധ്യതയും വർദ്ധിക്കുന്നു. ഹൃദയ സ്പന്ദനത്തിലെ തകരാറുകൾ മുതൽ സ്ട്രോക്ക് (Stroke) വരെയുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കാം.

കുഞ്ഞിന്റെ ജനനത്തിനു മുന്പ് തുടങ്ങി പ്രായപൂര്ത്തി ആകുന്നതു വരെ കൃത്യമായ ഇടവേളകളിൽ അവരുടെ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. നിങ്ങൾക്ക് ഏറ്റവും  വിശ്വാസം തോന്നുന്ന ഒരു ഡോക്ടറുടെ സേവനം ഇതിനായി തേടുക.

മാനസിക സമ്മര്ദ്ദം ( STRESS ) ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

സ്ട്രെസ്സ് (stress) ദൈനംദിന ജീവിതത്തിൽ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ മാനസിക പ്രശ്നം മാത്രമാണ്. പക്ഷെ അനിയന്ത്രിതമായ അളവിൽ സ്ട്രെസ്സ് അനുഭവിക്കേണ്ടി വരുമ്പോൾ അത് ആ വ്യക്തിയില് വൈകാരികവും ശരീരശാസ്ത്രപരവുമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കിത്തീര്കും.

നെഞ്ച് വേദന ( Chest Pain ), ഹൃദയസ്പന്ദനത്തിൽ വരുന്ന അസ്വാഭാവികമായ വ്യതിയാാനങ്ങൾ, ഉയര്ന്ന രക്തസമ്മർദ്ദം (Hypertension), ഹൃദ് രോഗങ്ങൾ എന്നിങ്ങനെ ഉണ്ടായിക്കാണാറുണ്ട്.

സ്ട്രെസ്സ് കാരണം ഉയരുന്ന രക്തസമ്മർദ്ദം അമിതമായി ഭക്ഷണം കഴിക്കുന്നതിനിടയാക്കും. വ്യായാമം ചെയ്യതിരിക്കുവാനും പുകവലി പോലുള്ള തെറ്റായ ശീലങ്ങളിലേക്ക് കടക്കാനും ഇത് യുവാക്കളില് പ്രേരണയാകുന്നുണ്ട്.

തീവ്രമായ മാനസിക സമ്മര്ദ്ദം (Chronic stress) ഉണ്ടാകുമ്പോൾ രക്തത്തിൽ ചില ഹോർമോണുകൾ (Adrenaline and Cortisol) കൂടുതാലായി ഉണ്ടാകുന്നു. ചില പഠനങ്ങളിൽ രക്തം കട്ടപിടിക്കുന്ന പ്രവര്ത്തനത്തിൽ  മാറ്റങ്ങളുണ്ടാക്കാൻ സ്ട്രെസ്സ് കാരണമാകുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇത് ഹൃദയാഘാതാത്തിനു(Heart Attack) വരെ കാരണമായേക്കാം.

പൊതുവില് ഹൃദയാരോഗ്യത്തിന്‌ വലിയ ദോഷം ചെയ്യുന്ന പ്രശ്നമായി അനിയാന്ത്രിതമായ സ്ട്രെസ്സ് വിയിരുത്തപ്പെടുന്നു.

സ്വകാര്യ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്  സാങ്കേതിക രംഗത്തും മറ്റും തൊഴിലെടുക്കുന്ന യുവാക്കൾക്ക്‌ ജോലി സംബന്ധമായ മാനസിക സമ്മർദ്ദങ്ങള് സ്വാഭാവികമായും ഉണ്ടാകുന്നതാണ്. അതിനെ ഫലപ്രദമായി നേരിടാൻ ഉള്ള ചില നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

 • സ്ട്രെസ്സിന്റെ മൂലകാരാണത്തെ കണ്ടെത്തുക, അത് പാരിഹരികകുവാൻ ശ്രമിക്കുക.
 • സ്ട്രെസ്സിനെ തണുപ്പിക്കാൻ നിങ്ങൾ കണ്ടെത്തിയ വഴികൾ ശരിയാണോയെന്നു സ്വയം വിലയിരുത്തുക.
 • നിങ്ങളെ സ്ട്രെസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തികളെ  ശ്രദ്ധിക്കാതിരിക്കുക.
 • ചെയ്യാനുള്ള കാര്യങ്ങള് മുന്കൂട്ടി തീരുമാനിച്ചു കുറിച്ച് വക്കുക.
 • വികാര-വിചാരങ്ങള് സുഹൃത്തുക്കളുമായി തുറന്നു സംസാരിക്കുക.
 • സമയം സമർത്ഥമായി വിനിയോഗിക്കുന്നതിൽ ശ്രദ്ധിക്കുക.
 • കൃത്യമായ ഇടവേളകളിൽ ഹൃദയാരോഗ്യം പരിശോധിച്ച് സാധാരണ സ്ഥിതി ഉറപ്പു വരുത്തുക.

ജോലിത്തിരക്കുകൾക്കിടക്ക് സ്വന്തം ഹൃദയാരോഗ്യം നഷ്ട്ടപ്പെടുത്താതിരിക്കാൻ ഇത്തരം ചെറിയ കാര്യങ്ങൾ നമുക്ക് ശ്രദ്ധിച്ച് കൂടെ?

3.17647058824
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top