অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൈറോയിഡ്‌ നിസാരമാക്കരുത്‌

തൈറോയിഡ്‌ രോഗങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. ശരീരത്തിന്‌ അമിതമായ ക്ഷീണവും തളര്‍ച്ചയും വരുമ്പോള്‍ മിക്കവരും സ്വാഭാവികമെന്നു കരുതി അതു തള്ളിക്കളയും. ഇത്‌ മിക്കപ്പോഴും തൈറോയിഡിന്റെ ലക്ഷണമാണ്‌ .

മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ ശരിയായ അളവിലുള്ള ഹോര്‍മോണുകള്‍ അത്യാവശ്യമാണ്‌. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ തൈറോയിഡ്‌ ഹോര്‍മോണ്‍. കഴുത്തില്‍ സ്‌ഥിതി ചെയ്യുന്ന തൈറോയിഡ്‌ ഗ്രന്ഥിയാണിത്‌ ഉല്‍പാദിപ്പിക്കുന്നത്‌.

െൈതറോയിഡ്‌ ഹോര്‍മോണിന്റെ കുറവു മൂലം ശരീരം വണ്ണം വയ്‌ക്കുക, ക്ഷീണം, തളര്‍ച്ച എന്നിവ പ്രത്യക്ഷപ്പെടാറുണ്ട്‌. തൈറോയിഡ്‌ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ഗ്രന്ഥിയാണ്‌.

തൊണ്ട മുഴക്കു തൊട്ടു താഴെയായാണ്‌ ഇത്‌ സ്‌ഥിതി ചെയ്യുന്നത്‌. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ്‌ തൈറോയിഡു ഗ്രന്ഥികള്‍.

തൈറോയിഡു ഗ്രന്ഥിയുടെ പ്രവര്‍ത്തനം

തൈറോയിഡു പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌ മസ്‌തിഷ്‌ക്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌. രക്‌തത്തിലെ ഇവയുടെ അളവു നോക്കിയാണ്‌ തൈറോയിഡു ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്‌.

ഗോയിറ്റര്‍, ഹൈപ്പോ തൈറോയിഡിസം, എന്നിവയെല്ലാം തൈറോയിഡിനെ ബാധിക്കുന്ന രോഗങ്ങളാണ്‌.

ഹോര്‍മോണ്‍ കുറയുമ്പോള്‍

ഹൈപ്പോ തൈറോയിഡിസം എന്നതാണ്‌ ഈ അവസ്‌ഥ അറിയപ്പെടുന്നത്‌. ഒരു വ്യക്‌തിയുടെ ശരീരത്തില്‍ തൈറോയിഡു ഹോര്‍മോണ്‍ കുറയുന്നതിന്റെ ഫലമായി ആ വ്യക്‌തി പല വിഷമതകളും അനുഭവിക്കുന്നു.

പെട്ടെന്നു തൂക്കം വര്‍ധിക്കുക, കാലില്‍ നീര്‌, ആര്‍ത്തവം ക്രമം തെറ്റുക, മലബന്ധം, ഉത്സാഹക്കുറവ്‌, ക്ഷീണം എന്നീ ലക്ഷണങ്ങളാണ്‌ ഹൈപ്പോ തൈറോയിഡിസം ഉള്ളവരില്‍ കാണപ്പെടുന്നത്‌.

ഹോര്‍മോണ്‍ വ്യതിയാനം സാവധാനത്തില്‍ ആയതിനാല്‍ മിക്ക വ്യക്‌തികളും ഹോര്‍മോണിന്റെ കുറവ്‌ ആരംഭത്തില്‍ തിരിച്ചറിയണമെന്നില്ല. അതിനാല്‍ ഹൈപ്പോ തൈറോയിഡിസം ഉണ്ടോ ഇല്ലയോ എന്ന്‌ അറിയാന്‍ രക്‌ത പരിശോധന നടത്തി ഹോര്‍മോണ്‍ നില കൃത്യമായി അറിയണം.

കുറയാനുള്ള കാരണങ്ങള്‍

തൈറോയിഡ്‌ ഹോര്‍മോണ്‍ കുറയാനുള്ള ഏറ്റവും പ്രധാന കാരണം ണ്ണന്റന്ഥദ്ധണ്ഡഗ്നന്ധഗ്നന്ഥ സ്സത്നത്സഗ്നദ്ധദ്ധ്രന്ധദ്ധന്ഥ എന്ന അവസ്‌ഥയാണ്‌. ആന്റിബോഡി പരിശോധനയിലൂടെ ഇത്‌ അറിയാന്‍ കഴിയുന്നതാണ്‌.

തൈറോയിഡ്‌ ഹോര്‍മോണിന്‌ അതിന്റെ ധര്‍മ്മം നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന അവസ്‌ഥയാണിത്‌. ശസ്‌ത്രക്രിയക്കുശേഷം ഗ്രന്ഥികള്‍ എടുത്തു മാറ്റുന്നവരിലും ഹോര്‍മോണിന്റെ കുറവ്‌ അനുഭപ്പെടാം.

ഇവരില്‍ ശസ്‌ത്രക്രിയക്കുശേഷം ഹോര്‍മോണിന്റെ കുറവ്‌ അനുഭവപ്പെടുകയാണെങ്കില്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കാന്‍ നല്‍കുന്നു. ചില കുട്ടികളില്‍ ജന്മനാല്‍ തന്നെ ഈ ഗ്രന്ഥി കാണപ്പെടുന്നില്ല.

കുട്ടികളിലെ ബുദ്ധി വളര്‍ച്ചക്ക്‌ തൈറോയിഡ്‌ ഹോര്‍മോണ്‍ ഒരു പ്രധാന ഘടകമാണ്‌. അതിനാല്‍ തൈറോയിഡ്‌ ഹോര്‍മോണിന്റെ കുറവ്‌ കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിനു കാരണമാവാം.

കൂടുന്ന അവസ്‌ഥ

നിരവധി കാരണങ്ങളാല്‍ തൈറോയിഡ്‌ ഹോര്‍മോണ്‍ കൂടുന്നു. ടോക്‌സി മള്‍ട്ടിനോഡുലര്‍ ഗോയിറ്റര്‍ എന്ന അവസ്‌ഥയാണ്‌ കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്‌.

തൈറോയിഡ്‌ ഗ്രന്ഥിയില്‍ നിരവധി മുഴകള്‍ ഉണ്ടാകുകയും ഈ മുഴകളില്‍ നിന്നു അമിതമായി ഹോര്‍മോണ്‍ പുറത്തേക്കു വരികയും ചെയ്യുന്ന അവസ്‌ഥയാണിത്‌.

ഇവ കൂടാതെ ട്ടത്സന്റത്മനുന്ഥ ദ്ധ്രന്ഥനുന്റന്ഥനു എന്ന രോഗാവസ്‌ഥമൂലവും തൈറോയിഡ്‌ ഹോര്‍മോണ്‍ ശരീരത്തു കൂടുന്നതിന്റെ ഫലമായി ഉണ്ടാകാം.

ഗ്രന്ഥിയിലെ മുഴകള്‍

തൈറോയിഡു ഗ്രന്ഥിയില്‍ ഉണ്ടാകുന്ന മുഴകളാണ്‌ തൈറോയിഡ്‌ രോഗങ്ങള്‍ക്കുള്ള മറ്റൊരു കാരണം. ഒന്നോ അതിലധികമോ മുഴകള്‍ തൈറോയിഡ്‌ ഗ്രന്ഥിയില്‍ ഉണ്ടാകാം. ഇതുമൂലം ശ്വാസതടസം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്‌, സ്വരത്തില്‍ പതര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം.

അപൂര്‍വ്വമായ ഈ മുഴകള്‍ കാന്‍സറായി രൂപപ്പെടാനുള്ള സാധ്യതയുണ്ട്‌. തൈറോയിഡ്‌ ഗ്രന്ഥിക്കുണ്ടാവുന്ന വീക്കമാണ്‌ ഗോയിറ്റര്‍. മുഴയുടെ രൂപത്തില്‍ പലരിലും ഇതു പ്രകടമാകും.

ഇവ അപകടകാരിയല്ല. എന്നാല്‍ മുഴയുടെ വലിപ്പം കൂടുക, മറ്റ്‌ അസ്വസ്‌ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ സൂക്ഷിക്കണം. ആവശ്യത്തിന്‌ അയഡിന്‍ നല്‍കുന്നതിലൂടെ തൊണ്ടവീക്കം പരിഹരിക്കാവുന്നതാണ്‌.

ചികിത്സ വൈകരുത്‌

തൈറോയിഡ്‌ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്‌. തൈറോയിഡ്‌ ഹോര്‍മോണിന്റെ കുറവു പരിഹരിക്കാന്‍ സാധാരണയായി ഗുളികളാണ്‌ നല്‍കുന്നത്‌.

ഭൂരിപക്ഷം രോഗികള്‍ക്കും ഈ ഗുളികകള്‍ ജീവിതകാലം മുഴുവനും കഴിക്കേണ്ടതായി വരുന്നു. രാവിലെ വെറുംവയറ്റിലാണ്‌ ഗുളിക കഴിക്കേണ്ടത്‌. ശരീരത്തില്‍ സ്വാഭാവികമായും ഉണ്ടാകേണ്ട ഹോര്‍മോണാണിത്‌.

ഇത്‌ ഉണ്ടാകാത്തതിനാല്‍ പുറമേനിന്നു നല്‍കുന്നു എന്നു മാത്രം. ഗുളികകളുടെ സഹായത്തോടെ തൈറോയിഡ്‌ ഹോര്‍മോണിന്റെ അളവ്‌ കുറയ്‌ക്കാനും സാധിക്കുന്നതാണ്‌. എന്നാല്‍ വിദഗ്‌ധനായ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ തൈറോയിഡ്‌ രോഗത്തിനുള്ള ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ.

തൈറോയിഡ്‌ ഗ്രന്ഥിയില്‍ ഉണ്ടാവുന്ന മുഴകള്‍ സൂക്ഷിക്കേണ്ടതാണ്‌. ഇവ അപകടകാരിയാണോ അല്ലയോയെന്ന്‌ ബയോപ്‌സിയിലൂടെ അറിയാന്‍ കഴിയും.

പരിശോധനയില്‍ മുഴ അപകടകാരിയാണെന്ന്‌ തിരിച്ചറിയുകയോ അല്ലെങ്കില്‍ കാഴ്‌ചയില്‍ മുഴയുടെ വലിപ്പം അഭംഗിയായി തോന്നുകയോ ചെയ്‌താല്‍ ശസ്‌ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാവുന്നതാണ്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. ജിം ഫിലിപ്പ്‌

കണ്‍സള്‍ട്ടന്റ്‌
എന്‍ഡക്രനോളജിസ്‌റ്റ്, എറണാകുളം

അവസാനം പരിഷ്കരിച്ചത് : 3/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate