অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അയഡിനെ പരിചയപ്പെടാം

അയഡിനെ പരിചയപ്പെടാം

 

അയഡിന്റെ ഉറവിടവും അതിന്റെ ധർമങ്ങളും
എന്താണ് അയഡിൻ ചെയ്യുന്നത് രണ്ട് തൈറോയ്ഡ് ഹോർമോണുകളെയും ഉത്പാദിപ്പിക്കുന്നു അത് ഉപാപചയപ്രവർത്തനങ്ങളെയും വളർച്ചയെയും ത്വരിതപ്പെടുത്തുന്നു.
ദിവസേനആവശ്യമുള്ളത് (ശിശുക്കൾ110-130 മൈക്രോഗ്രാം) (കുട്ടികൾ 90-150 മൈക്രോഗ്രാം)(ശപുരുഷന്മാർ 150 മൈക്രോഗ്രാം) (സ്ത്രീകൾ 150 മൈക്രോഗ്രാം) (ഗർഭിണികൾ 220 മൈക്രോഗ്രാം) (മുലയൂട്ടുന്നവർ 290 മൈക്രോഗ്രാം)
മതിയായരീയിലില്ലെങ്കിൽ തൂക്കക്കുറവ്, ഹൈപ്പോതൈയ്‌റോയ്ഡിസം, ഗോയിറ്റർ, കുട്ടികളിൽ ക്രെറ്റനിസവും മറ്റു പലതും.
മ്്്റ്റ് കാര്യങ്ങൾ ഓക്കാനം , വയറിളക്കം, ഛർദി, ക്ഷീണം, ഗോയിറ്റർ
ഭക്ഷണങ്ങൾ അയോഡൈസ്ഡ് ഉപ്പ്, സമുദ്രജന്യ ഭക്ഷണങ്ങൾ, പാലുത്പന്നങ്ങൾ, റൊട്ടി, സിവീഡ്, അയഡിൻ സമ്പുഷ്ടമായ ഭൂമിയിൽ വളരുന്ന പച്ചക്കറികൾ.

അയഡിനെ പരിചയപ്പെടാം
അയഡിൻ എന്നത്  പ്രകൃത്യാ ശരീരത്തിൽ കണ്ടുവരുന്ന ഒരു പോഷകധാതുവാണ്. ഇത് ഹാലോജനുകളുടെ കൂട്ടത്തിൽപ്പെടുന്നു. മനുഷ്യനടക്കം പ്രകൃതിയിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും അത്യാവശ്യമായ ഒന്നാണിത്. ഈ മൂലകത്തിന്റെ നിറം വയലറ്റാണ്. ലോകമെങ്ങും ഒക്‌ടോബർ 21 അയഡിൻ അപര്യാപ്തതാദിനമായി ആചരിച്ചുവരുന്നു.


അയഡിന്റെ ധർമം
ശരീരകോശങ്ങളുടെ ഉപാപചയ പ്രവർത്തനത്തിന് അത്യാവശ്യമായൊരു മൂലകമാണ് അയഡിൻ. ഉപാപചയപ്രവർത്തനമെന്നത് ഭക്ഷണത്തെ ഊർജമായി പരിവരത്തിപ്പിക്കുന്ന പ്രക്രിയയാണ്. മനുഷ്യരിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലൂടെ ഹോർമോണുകളുടെ ഉത്പാദനത്തിനാണ്  അയഡിൻ ഉപയോഗിക്കുപ്പെടുന്നത്.

അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ


അയഡിൻ അടങ്ങിയ ഒട്ടേറെ ഭക്ഷണസ്രോതസ്സുകളുണ്ട്. ഒന്നാമതും പ്രധാനമായും അയഡിൻ ചേർത്ത അയോഡൈസ്ഡ് ഉപ്പാണ് ഭക്ഷണസ്രോതസ്സ്. നാം ഉപയോഗിക്കുന്ന ഉപ്പ് അയോഡൈസ്ഡ് ആയാൽ ദിനംപ്രതിഅത്യാവശ്യം അയഡിൻ നമ്മുടെ ശരീരത്തിൽ എത്തും. കൂടാതെ കടൽജന്യഭക്ഷ്യവസ്തുക്കളിലും അയഡിൻ ധാരാളം അടങ്ങിയിരിക്കുന്നു. കോഡ്, സീബാസ്, ഹാഡക്ക് , പെർച്ച് എന്നിങ്ങനെയുള്ള കടൽ മത്സ്യങ്ങളിൽ അയഡിൻ ധാരാളം അടങ്ങിയിരിക്കുന്നു. കെല്പ് എന്ന ഒരിനം കടൽച്ചെടിയിൽ ധാരാളം അയഡിനുണ്ട്. കൂടാതെ പാൽകൊണ്ട് നിർമിക്കുന്ന എല്ലാത്തരം ഭക്ഷ്യ വസ്തുക്കളിലും അയഡിൻ അടങ്ങിയിരിക്കുന്നു. അയഡിൻ സമ്പുഷ്ടമായ മണ്ണിൽ വളരുന്ന ചെടികളും അയഡിന്റെ സ്രോതസ്സാണ്.


പാർശ്വഫലങ്ങൾ
അയഡിന്റെ കുറവ് ജീവജാലങ്ങളിലും മനുഷ്യനിലും ഒട്ടേറെ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നതുറപ്പാണ്. അങ്ങനെയാണ് പഠനങ്ങൾ തെളിയിക്കുന്നതും. എല്ലാമൂലകങ്ങളുടെയും സ്രോതസ്സ് മണ്ണാകുന്നതുപോലെ  മണ്ണാണ് അയഡിന്റെയും അടിസ്ഥാന ഉറവിടം.   മതിയായരീതിയിൽ അയഡിൻ അടങ്ങിയിട്ടില്ലാത്ത മണ്ണ് ഉള്ള സഥലങ്ങളിൽ താമസിക്കുന്നവർക്ക് ശരിയായ അളവിൽ അയഡിൻ ലഭിക്കില്ല. അയഡിൻ ഡെഫിഷെൻസി ഡിസോർഡേഴ്‌സ് (IDD) എന്നാണ് മൊത്തത്തിൽ ഇത് അറിയപ്പെടുന്നത്.കുറേയേറെ മാസങ്ങൾ ഒരു വ്യക്തിയുടെ ഭക്ഷ്യക്രമത്തിൽ അയഡിന്റെ അപര്യാപ്തത വരികയും അയാളുടെ ഉപാപചയ പ്രവർത്തനത്തെ അത് ബാധിക്കുകയും തൈറോയ്ഡ് ഗ്രന്ഥി ശരിയായരീതിയിൽ പ്രവർത്തിക്കാതാവുകയും ചെയ്താൽ  അയാൾക്ക് ഹൈപ്പോ തൈറോഡിസമോ ഗോയിറ്ററോ വരാം. ശരിയായ അളവിൽ അയഡിൻ ലഭിച്ചില്ലെങ്കിൽ അയാളുടെ തൈറോയ്ഡ് ഗ്രന്ഥിയും കോശങ്ങളും വീർത്ത് തടിച്ച് മുഴപോലെയാകാം. അയഡിന്റെ കുറവുകൊണ്ടുണ്ടാകുന്ന തൈറോയ്ഡ് പ്രശ്‌നങ്ങൾ പുരുഷൻ്മാരിലെക്കാളും അധികമായി കണ്ടുവരുന്നത് സ്ത്രീകളിലും ഗർഭിണിയായസ്ത്രീകളിലും കുട്ടികളിലും മുതിർന്ന സത്രീകളിലുമാണ്. ഭക്ഷ്യക്രമത്തിലുണ്ടാകുന്ന അയഡിന്റെ കുറവ് കുട്ടികളെ ബാധിക്കുന്നത് ബുദ്ധിഭ്രമത്തോടുകൂടിയ പിള്ളവാതത്തിന്റെ അഥവാ ക്രെറ്റനിസത്തിന്റെ രൂപത്തിലാണ്. അമേരിക്കയിൽ ക്രെറ്റനിസം ബാധിച്ച കുട്ികൾ വളരെ അപൂർവമാണ് അതിന് കാരണം അമേരിക്കയിൽ അയഡിന്റെ അപര്യാപ്തത പൊതുവായി ഒരു പ്രശ്‌നമല്ലെന്നതാണ് കാരണം. ഇതിനൊരു മറുവശവുമുണ്ട് അയഡിൻ ഭക്ഷ്യക്രമത്തിൽ അമിതമായാലും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാവുമെന്നതാണ്.
നൽകാവുന്ന നിർദേശങ്ങൾ
ലോകമാകമാനം ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും അതിൽനിന്നും ഉരുത്തിരിഞ്ഞുവരുന്ന മാർഗനിർദേശങ്ങളും അയഡിൻ അപര്യാപ്തതയെ മറികടക്കാൻ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നാമതായി നമ്മുടെ ഭക്ഷ്യക്രമത്തിൽ മതിയായതും അത്യാവശ്യത്തിനുള്ളതുമായ വിറ്റാമിനുകളും മിനറലുകളും ഉൾപ്പെടുത്തുകയെന്നതാണ്. നമ്മുടെ ഭക്ഷ്യക്രമം പച്ചക്കറികും ധാന്യങ്ങളും മറ്റ് പയർവർഗങ്ങളും ചേർത്ത് വൈവിധ്യവത്കരിക്കുകയെന്നതാണ് ചെയ്യാവുന്നത്. മാൽ ടീസ്പൂൺ അയഡൈസ്ഡ് ചെയ്ത ഉപ്പിൽ നിന്ന് ഏകദേശം 95 മൈക്രോഗ്രാം അയഡിൻ ലഭിക്കുന്നു. സമുദ്രജന്യമത്സ്യങ്ങളിൽ 6 ഔൺസിന് 650 മൈക്രോഗ്രാം അയഡിൻ പ്രധാനം ചെയ്യാൻ കഴിവുണ്ട്.ഭൂരിപക്ഷം വ്യക്തികളും തങ്ങൾക്കാവശ്യമായ അയഡിൻ നേടിയെടുക്കുന്നത് സമുദ്രജന്യ  ഭക്ഷ്യവസ്തുക്കളിൽനിന്നും അയഡൈസ്ഡ്‌ചെയ്ത ഉപ്പിൽ നിന്നും നല്ലവണ്ണം അയഡിൻ നിറഞ്ഞപ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളിൽനിന്നുണ്ടാക്ുന്ന ഭക്ഷണപദാർഥങ്ങളിൽ നിന്നുമാണ്.ഉപ്പ് വാങ്ങുമ്പോൾകൃത്യമായും 'അയഡൈസ്ഡചെയ്തത്' എന്ന ലേബൽനോക്കി ഉറപ്പുവരുത്തി വാങ്ങണം.  
ഇൻസ്റ്റിറ്റിയൗട്ട് ഓഫ് മെഡിസിനിലെ ഫുഡ് ആൻഡ് ന്യൂട്ീഷ്യൻ ചാർട്ട് പ്രകാരം അയഡിൻ ഉള്ളിലേക്കെത്തുന്ന ഭക്ഷ്യക്രമം താഴെപ്പറയുന്നു.


ശിശുക്കളിൽ
0-6 മാസംവരെ -110 മൈക്രോഗ്രാം ദിവസത്തിൽ
5-12 മാസംവരെ -130 മൈക്രോഗ്രാം ദിവസത്തിൽ
ഒരു വയസ്സു മുതൽ മൂന്നുവയസ്സുവരെ 90 മൈക്രോഗ്രാം ദിവസേന.

കുട്ടികളിൽ
്ഒരു വയസ്സു മുതൽ മൂന്നുവയസ്സുവരെ 90 മൈക്രോഗ്രാം ദിവസേന
നാലു വയസ്സു മുതൽ എട്ടുവയസ്സുവരെ 90 മൈക്രോഗ്രാം ദിവസേന
ഒമ്പത് വയസ്സു മുതൽ പതിമ്മൂന്നുവയസ്സുവരെ 120 മൈക്രോഗ്രാം ദിവസേന
മുതിർന്നവരിൽപുരുഷന്മാർക്ക് 14 വയസ്സുമുതൽ പ്രായമാവുന്നതുവരെ 150 മൈക്രോഗ്രാം ദിവസേന
സ്ത്രീകൾക്ക് 14 വയസ്സുമുതൽ പ്രായമാവുന്നതുവരെ 150 മൈക്രോഗ്രാം ദിവസേന
ഇതുമാത്രമല്ല മറ്റ് പല അവസ്ഥകളും പരിഗണിച്ച് ഇതിന്റെ അടിസ്ഥാന അളവിൽ മാറ്റം വരാം. ഗർഭകാലം, മുലയൂട്ടൽ കാലം എന്നിങ്ങനെയുള്ളഅവസ്ഥകളിൽ ഇതിൽക്കൂടുതൽ അളവ് ആവശ്യമായിവരും. അതിനെക്കുറിച്ച് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർമാരോട് കൂടുതൽ ചോഡിച്ച് വിശദമായി കൃത്യമായ അളവ് അറിയാവുന്നതാണ്.


അയഡിന്റെ ഉറവിടവും അതിന്റെ ധർമങ്ങളും
എന്താണ് അയഡിൻ ചെയ്യുന്നത് രണ്ട് തൈറോയ്ഡ് ഹോർമോണുകളെയും ഉത്പാദിപ്പിക്കുന്നു അത് ഉപാപചയപ്രവർത്തനങ്ങളെയും വളർച്ചയെയും ത്വരിതപ്പെടുത്തുന്നു.
ദിവസേനആവശ്യമുള്ളത് (ശിശുക്കൾ110-130 മൈക്രോഗ്രാം) (കുട്ടികൾ 90-150 മൈക്രോഗ്രാം)(ശപുരുഷന്മാർ 150 മൈക്രോഗ്രാം) (സ്ത്രീകൾ 150 മൈക്രോഗ്രാം) (ഗർഭിണികൾ 220 മൈക്രോഗ്രാം) (മുലയൂട്ടുന്നവർ 290 മൈക്രോഗ്രാം)
മതിയായരീയിലില്ലെങ്കിൽ തൂക്കക്കുറവ്, ഹൈപ്പോതൈയ്‌റോയ്ഡിസം, ഗോയിറ്റർ, കുട്ടികളിൽ ക്രെറ്റനിസവും മറ്റു പലതും.
മ്്്റ്റ് കാര്യങ്ങൾ ഓക്കാനം , വയറിളക്കം, ഛർദി, ക്ഷീണം, ഗോയിറ്റർ
ഭക്ഷണങ്ങൾ അയോഡൈസ്ഡ് ഉപ്പ്, സമുദ്രജന്യ ഭക്ഷണങ്ങൾ, പാലുത്പന്നങ്ങൾ, റൊട്ടി, സിവീഡ്, അയഡിൻ സമ്പുഷ്ടമായ ഭൂമിയിൽ വളരുന്ന പച്ചക്കറികൾ.

പ്രമോദ്കുമാർ വി.സി.

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate