Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചുമയും ആസ്ത്മയും

വിശദ വിവരങ്ങള്‍

ചുമയോ ആസ്തമയോ?

ചുമയും ആസ്തമയും തികച്ചും വ്യത്യസ്‍തങ്ങളായ രണ്ട് കാര്യങ്ങളാണ്. എന്നാലും ആസ്തമയുള്ള ആളുകള്‍ക്ക് സാധാരണ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും അവര്‍ മിക്ക സമയങ്ങളിലും നന്നായി ചുമയ്ക്കുകയും ചെയ്യാറുണ്ട്. ചുമ നിയന്ത്രിക്കാനായി നിങ്ങളോ നിങ്ങളുടെ കുട്ടിയോ പതിവായി ചുമയ്ക്കുള്ള മരുന്ന് കഴിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ പ്രശ്നം മറ്റെന്തെങ്കിലുമായിരിക്കാം. വാസ്തവത്തില്‍, തുടര്‍ച്ചയായുള്ള ചുമ ആസ്തമയുടെ ലക്ഷണമാകാം. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ ആസ്തമയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍, എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കാരണം ഇത് നിയന്ത്രണവിധേയമാക്കാമെന്ന് മാത്രമല്ല ആസ്തമയുള്ള മറ്റ് ലക്ഷക്കണക്കിന് ആളുകളുടേതുപോലെത്തന്നെ സാധാരണ രീതിയിലുള്ള ഊര്‍ജ്ജസ്വലമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും

എന്താണ് ചുമ?

നിങ്ങള്‍ക്ക് ജീവിതത്തില്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ചുമ വന്നിട്ടുണ്ടാകും. എന്നാല്‍ എന്തുകൊണ്ട് ചുമയ്ക്കുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ നിങ്ങള്‍ അറിയുന്നുണ്ടാവില്ല. ലളിതമായി പറഞ്ഞാല്‍, ശ്വാസകോശങ്ങളില്‍ നിന്ന് ദോഷകരമായ വസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതിനായി ശരീരം നടത്തുന്ന സ്വാഭാവിക പ്രതികരണമാണ് ചുമ. ഈ വസ്തുക്കള്‍ സാധാരണ പൊടി, വൈറസുകള്‍, ബാക്ടീരിയ, കഫം എന്നിവയാകാം. 

അതിനാല്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി ശക്തമായ ചുമ അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ശ്വാസകോശങ്ങളില്‍ എന്തോ പ്രശ്നമുണ്ടെന്നാകാം അത് സൂചിപ്പിക്കുന്നത്. 

നിങ്ങള്‍ ചുമ മാറുന്നതിനായി സിറപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ദയവായി ഓര്‍ക്കുക, മിക്ക കഫ് സിറപ്പുകളിലും ശ്വാസകോശ പ്രശ്നത്തെ മറച്ചുവച്ച് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍‌കാന്‍ കഴിയുന്ന ഉപദ്രവകാരികളായ ഉത്തേജകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ക്ക് തുടര്‍ച്ചയായ ചുമ അനുഭവപ്പെടുകയാണെങ്കില്‍, വൈകാതെ ഒരു ഡോക്ടറെ സന്ദര്‍ശിക്കുക.

എന്താണ് ആസ്തമ?

നിങ്ങളുടെ ശ്വാസകോശത്തിലെ ശ്വാസനാളികളെ അതായത് ശ്വാസകോശത്തിലേക്കും തിരിച്ചും വായു എത്തിക്കുന്ന ട്യൂബുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ആസ്‌തമ. ആസ്തമ സമയത്ത്, ശ്വാസനാളികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ വലിഞ്ഞുമുറുകുകയും സങ്കോചിക്കുകയും ചെയ്യും. ഇതാണ് ശ്വസനം ബുദ്ധിമുട്ടുള്ളതാക്കുന്നത്. ശ്വാസനാളികളില്‍ നടക്കുന്ന കോശജ്വലനം അല്ലെങ്കില്‍ വഴുവഴുപ്പുള്ള മൂക്കളയോ കഫമോ രൂപപ്പെടല്‍ എന്നിവയും ശ്വസനം ആയാസകരമാക്കാം. സമയത്ത് പലപ്പോഴും വിസിലടിക്കുന്ന പോലുള്ള ശബ്ദം കേള്‍ക്കാനാകും. . ആസ്‍തമയുള്ളപ്പോള്‍ നിങ്ങളുടെ ശ്വാസനാളികള്‍ വളരെ സെന്‍സിറ്റീവായതിനാല്‍ അവ, സിഗരറ്റ് പുക, പൂമ്പൊടി, വായുവിലെ ഈര്‍പ്പം തുടങ്ങി ട്രിഗറുകള്‍ എന്ന പേരിലറിയപ്പെടുന്ന മിക്ക അസ്വസ്ഥകളോടും പ്രതികരിക്കും

ഇനി നിങ്ങള്‍‌ക്കോ അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന മറ്റാര്‍‌ക്കെങ്കിലുമോ ആസ്തമയുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം ഇതാണ്:വിഷമിക്കാതിരിക്കുക. നിങ്ങള്‍ തനിച്ചല്ല. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ പ്രകാരം, നിലവില്‍ ഏതാണ്ട് 300 ദശലക്ഷം ആളുകള്‍ക്കാണ് ആസ്തമയുള്ളത്. കുട്ടികളില്‍ സര്‍വസാധാരണമായി കാണുന്ന ഒരു വിട്ടുമാറാത്ത (കൂടുതല്‍ കാലം നീണ്ടുനില്ക്കുന്ന) രോഗമാണിത്. ഇന്ത്യയില്‍ മാത്രം 25 - 30 ദശലക്ഷം ആളുകള്‍ക്ക് ആസ്തമയുണ്ടെന്നാണ് WHO റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുന്‍‌കാലങ്ങളില്‍ ആസ്തമ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും, ഇന്ന് ഈ രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവിന്‍റെയും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെയും ഫലമായി, , ആസ്തമയുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് സാധാരണഗതിയിലുള്ള ഊര്‍ജ്ജസ്വലമായ ജീവിതം നയിക്കാനാകും.സിനിമാതാരങ്ങള്‍ക്ക് ആസ്തമയുണ്ട്, ക്രിക്കറ്റ് താരങ്ങള്‍ക്ക് ആസ്തമയുണ്ട്, പ്രമുഖരായ ബിസിനസുകാര്‍ക്ക് ആസ്തമയുണ്ട്, എന്നാല്‍ ഇവരാരും അതിനെ തങ്ങളുടെ വിജയത്തിലേക്കുള്ള പാതയില്‍ ഒരു തടസ്സമായി മാറാന്‍ അനുവദിക്കാറില്ല. അതുകൊണ്ട് ജീവിതം കൂടുതല്‍ ആസ്വദിക്കുന്നതില്‍ നിന്ന് നിങ്ങളേയോ നിങ്ങളുടെ പ്രിയപ്പെട്ടവരേയോ തടയാന്‍ ആസ്തമയെ അനുവദിക്കേണ്ട യാതൊരു ആവശ്യവുമില്ല.

ആസ്തമയുടെ ലക്ഷണങ്ങള്‍

ആസ്തമയുടെ സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്:

നെഞ്ചില്‍ വലിഞ്ഞ് മുറുക്കം: നെഞ്ചില്‍ ആരെങ്കിലും അമര്‍ത്തുകയോ കയറിയിരിക്കുകയോ ചെയ്യുന്നതു പോലുള്ള ഒരു വലിവ് അനുഭവപ്പെടുന്നു.

ശ്വാസമെടുക്കുന്നതിന്‍റെ കുറവ്: ശ്വാസംമുട്ടല്‍, അതായത് ശ്വാസകോശങ്ങളിലേക്കും തിരിച്ചും ആവശ്യത്തിന് വായു എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. പ്രത്യേകിച്ചും ഉച്ഛ്വസിക്കുന്നതിനായിരിക്കും കൂടുതല്‍ ബുദ്ധിമുട്ട്.

ആവര്‍ത്തിച്ചുള്ള അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള ചുമ: വിട്ടുമാറാത്ത ചുമ. മിക്കപ്പോഴും രാത്രിയിലോ വ്യായാമത്തിന് ശേഷമോ ആയിരിക്കും ചുമ അനുഭവപ്പെടുക.

വലിവ്: പുറത്തേക്ക് ശ്വാസമെടുക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഒരു വിസിലടിക്കുന്നപോലുള്ള ശബ്ദം കേള്‍ക്കുക.

 • മറ്റ് ലക്ഷണങ്ങള്‍:

രാത്രി ചുമകാരണം ഉറക്കത്തിന് തടസ്സം നേരിടുക

വ്യായാമം ചെയ്യുന്ന സമയത്ത് ശ്വാസംമുട്ടല്‍ അനുഭവപ്പെടുക

ദയവായി ശ്രദ്ധിക്കുക: ആസ്തമ ലക്ഷണങ്ങള്‍ വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചിലരില്‍ എല്ലാ ലക്ഷണങ്ങളും കാണപ്പെടുമ്പോള്‍ മറ്റ് ചിലരില്‍ ചുമയും വലിവും മാത്രമേ പ്രകടമാകൂ. നിങ്ങളുടെ രോഗാവസ്ഥ ശരിയായി മനസ്സിലാക്കാന്‍ ലക്ഷണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും അവ ഡോക്ടറോട് പറയുകയും ചെയ്യുക. ഓര്‍ക്കുക, ശരിയായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് ആസ്തമ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനാകും.

ആസ്തമ നിര്‍ണ്ണയം

ആസ്തമ എങ്ങനെ നിര്‍ണ്ണയിക്കാം?
നിങ്ങള്ക്കോ് നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കോാ ആസ്ത‍മയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ല. പരിഭ്രമിക്കുകയോ അല്ലെങ്കില്‍ ജോലിയോ നഗരമോ മാറേണ്ടതുമില്ല. ഒളിമ്പിക്സ് അത്ലഅറ്റുകള്ക്ക് , മികച്ച ക്രിക്കറ്റുകളിക്കാര്ക്ക് , അഭിനേതാക്കള്ക്ക് , രാഷ്ട്രീ യ നേതാക്കള്ക്ക് എല്ലാം ആസ്ത‍മയുണ്ട് പക്ഷേ അവരാരും ആസ്തേമയെ അവരുടെ നിത്യജീവിതത്തിന് വിഘാതമാക്കാന്‍ അനുവദിച്ചില്ല. 

ആസ്തമയെ നിയന്ത്രണ വിധേയമാക്കാനുള്ള പ്രധാന ഘടകങ്ങള്‍ നിങ്ങളുടെ ട്രിഗറുകള്‍ എന്താണെന്ന് മനസിലാക്കുക,, watch out for ലക്ഷണങ്ങള്‍ , ശ്രദ്ധിക്കുക, ഒപ്പം നിങ്ങള്‍ മരുന്ന് ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നിവയാണ്. 

ശ്രദ്ധിക്കുക, ഒപ്പം നിങ്ങള്‍ മരുന്ന് ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നിവയാണ്. പക്ഷെ എല്ലാത്തിനും ഉപരിയായി ആദ്യം അത് ശരിയായ രീതിയില്‍ നിര്ണ്ണായിക്കേണ്ടതാണ്. ഇന്ത്യയില്‍, പല മാതാപിതാക്കളും തങ്ങളുടെ കുട്ടിയ്ക്ക് ആസ്താമയുണ്ടെന്ന് അംഗീകരിയ്ക്കാ ന്‍ വൈമുഖ്യമുള്ളവരാണ്. 'ആസ്ത മ' എന്ന വാക്കിനേക്കാള്‍ തങ്ങളുടെ കുട്ടിയ്ക്ക് "വീസിംഗ് ബ്രോങ്കൈറ്റിസ്" അല്ലെങ്കില്‍ "അലര്ജി്ക്ക് ബ്രോങ്കൈറ്റിസ്" ഉണ്ടെന്ന് കേള്ക്കാ നാണ് അവര്‍ താല്പ്പൈര്യപ്പെടുന്നത്. അവര്‍ ഡോക്ടിര്മാ്രെ മാറിമാറിക്കാണിക്കുന്നു. ഇത് കുട്ടിയ്ക്കും രക്ഷിതാക്കള്ക്കും ഒരു പോലെ ബുദ്ധിമുട്ടും മാനസിക സംഘര്ഷ്വും ഉണ്ടാക്കുന്നു, ആസ്ത്മ എത്രയും വേഗം തിരിച്ചറിഞ്ഞ് ചികി‌ല്‍‌സ തേടുന്നവോ അത്രയും വേഗത്തില്‍ അവരുടെ കുട്ടിയ്ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയും. കുട്ടികള്‍ കുട്ടികളായി തന്നെയിരിക്കണം ഒപ്പം ശരിയായ ചികി‌ല്‍‌സ ലഭ്യമാക്കുകയാണെങ്കില്‍ ആസ്തകമയുള്ള ഒരു കുട്ടിയ്ക്ക് സാധാരണ കുട്ടികളെപ്പോലെ എല്ലാം ചെയ്യാന്‍ കഴിയും – പതിവായി സ്ക്കൂകളില്‍ പോകുന്നത്, കായിക വിനോദങ്ങളില്‍ ഏര്‍‌പ്പെടുന്നത്, എന്തിന് ഒരു ഐസ്ക്രീം കഴിക്കാന്‍ പോലും കഴിയും!

ആസ്തമ തിരിച്ചറിയാന്‍ എളുപ്പമാണ് പക്ഷേ പല സന്ദര്ഭതങ്ങളിലും അത് തുടര്ച്ച യായുള്ള ചുമ മാത്രമായി തെറ്റിദ്ധരിച്ച് ഗൌരവമായി പരിഗണിക്കാതെയും ചികിത്സിക്കാതെയുമിരിക്കാം അല്ലെങ്കില്‍ ചുമയ്‌ക്കുള്ള സിറപ്പുകള്‍ ഉപയോഗിച്ച് ചികില്സിതച്ചുവെന്ന് വരാം. പലപ്പോഴും ആസ്തകമ കുടുംബത്തില്‍ തന്നെയുണ്ടാകും. നിങ്ങളുടെ അല്ലെങ്കില്‍ കുട്ടിയുടെ ആസ്ത.മ നിര്ണ്ണതയിക്കാന്‍ ഡോക്ടിറെ സഹായിക്കുന്നതിന്, ഡോക്ടടറുടെ ചോദ്യങ്ങള്ക്ക്ു കഴിയുന്നതും കൃത്യമായ ഉത്തരം നല്കുുക. നിങ്ങളുടെ ലക്ഷണങ്ങള്‍, കുടുംബ ചരിത്രം, നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍, നിങ്ങള്ക്കുുള്ള അലര്ജിുകള്‍ എന്നിവയെ സംബന്ധിച്ച ചോദ്യങ്ങളുണ്ടാകാം. ഇതിനെ മെഡിക്കല്‍ ചരിത്രം എന്നറിയപ്പെടുന്നു. മെഡിക്കല്‍ ചരിത്രത്തെ ആസ്പയദമാക്കിയാണ് ഭൂരിഭാഗം രോഗ നിര്ണ്ണകയനങ്ങളും നടത്തുക. ഡോക്ടറര്‍ ചില ശാരീരിക പരിശോധനകള്‍ നടത്തുകയും പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍), സ്‌പൈറോമെട്രി പോലുള്ള ചില പരിശോധനകള്‍ നടത്താന്‍ നിര്ദ്ദേ ശിക്കുകയും ചെയ്യും.

പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍)

പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍)‍ ലളിതവും, അധിക വിലയില്ലാത്തതും, കൈയില്‍ പിടിക്കാവുന്നതുമായ ഒരു ഉപകരണമാണ്, അത് കുട്ടികളിലും മുതിര്ന്നിവരിലുമുള്ള ശ്വസന പ്രശ്‌നങ്ങളും ആസ്‌തമയും നിര്ണ്ണീയിക്കാന്‍ സഹായിക്കുന്നു.

നിങ്ങളുടെ രക്തസമ്മര്ദ്ധം് അളക്കാന്‍ ബിപി ഉപകരണവും പ്രമേഹം അളക്കാന്‍ ഗ്ലൂക്കോമീറ്ററും ഉപയോഗിക്കുന്നത് പോലെ നിങ്ങളുടെ ആസ്തമ അളക്കുന്നതിനുള്ള തെര്‍‌മോമീറ്ററാണ് പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍). ഒരു രോഗി എന്ന നിലയില്‍ നിങ്ങള്‍ ഉപകരണത്തിന്റെ മൌത്ത്‌പീസിലൂടെ ഉച്ഛ്വസിക്കുക, നിങ്ങളുടെ ശ്വാസകോശത്തിന്റെഒ ശക്തി അളക്കുന്നതിന് റീഡിംഗ് എടുക്കും. ഭൂരിഭാഗം ഡോക്ടര്മാെരുടെ ക്ലിനിക്കിലും ഈ ഉപകരണം ഉണ്ടായിരിക്കും നിങ്ങളുടെ ആസ്തമ സ്വയം പരിശോധിച്ചറിയാന്‍ നിങ്ങള്ക്ക്ു സ്വന്തമായി ഒരെണ്ണം വേണമെന്നുണ്ടെങ്കില്‍ പ്രമുഖ കെമിസ്റ്റുകളുടെ കൈയിലും അവ ലഭ്യമാണ്.

നിങ്ങള്ക്ക്ക ആസ്തമയുണ്ടെങ്കില്‍ പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍), ആസ്‌തമ മെച്ചപ്പെടുന്നുണ്ടോ അല്ലെങ്കില്‍ പുരോഗതിയുണ്ടാകുന്നുണ്ടോയെന്ന് അളക്കാന്‍ ഉപയോഗിയ്‌ക്കാന്‍ കഴിയും. നിങ്ങളുടെ പ്രായവും ഉയരവും അനുസരിച്ച് പീക്ക് ഫ്ലോ മീറ്ററിലെ (ബ്രീത്തോമീറ്റര്‍) ഏത് നമ്പര്‍ അല്ലെങ്കില്‍ റീഡിംഗാണ് നിങ്ങള്ക്ക്ോ നല്ലത് അല്ലെങ്കില്‍ സാധാരണ നിലയിലുള്ളത് എന്ന് ഡോക്ടതര്‍ നിങ്ങള്ക്ക്ല കാണിച്ചു തരും. റീഡിംഗില്‍ കുറവുണ്ടെങ്കില്‍, അത് അര്ത്ഥുമാക്കുന്നത് ആസ്‌തമ മികച്ച രീതിയില്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്നും സമീപ ഭാവിയില്‍ അല്ലെങ്കില്‍ ദിവസങ്ങള്ക്കു ള്ളില്‍ നിങ്ങള്ക്ക്ു രോഗം ഉണ്ടാകുമെന്നുമാണ്. ഡോസ് വര്ദ്ധി്പ്പിക്കുന്നതിനുള്ള അല്ലെങ്കില്‍ മരുന്ന് കഴിക്കുന്ന തവണകള്‍ വര്ദ്ധിമപ്പിക്കുന്നതിനുള്ള മുന്‍‌‌കുട്ടിയുള്ള ഒരു പ്രവചനം പോലെയാണിത്. നമ്പര്‍ നേരത്തെയുള്ള റീഡിംഗിനെക്കാള്‍ കൂടുതലാണെങ്കില്‍, ആസ്‌തമ മികച്ച രീതിയില്‍ നിയന്ത്രിച്ചുവെന്നും നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നുവെന്നുമാണ്. നിങ്ങളുടെ പീക്ക് ഫ്ലോ മീറ്റര്‍ (ബ്രീത്തോമീറ്റര്‍) റീഡിംഗ് സാധാരണ നിലയിലായിക്കുമ്പോള്‍ (ഡോക്ടമര്‍ നിങ്ങളോട് ഒരു സംഖ്യ പറയും) , നിങ്ങളുടെ ആസ്തസമ നിയന്ത്രണ വിധേയമാണന്നാണ് അത് സൂചിപ്പിക്കുന്നത്.

സ്‌പൈറോമെട്രി പരിശോധന

ആസ്‍തമയുടെ ലക്ഷണങ്ങള്‍ വളരെ മുന്കൂചട്ടി തന്നെ തിരിച്ചറിയുന്ന കൂടുതല്‍ സംവേദനത്വവും സാങ്കേതിക തികവും ഉള്ള പരിശോധനയാണ് സ്‌പൈറോമെട്രി പരിശോധന. നിങ്ങളുടെ ശ്വാസകോശത്തിന് എത്രത്തോളം വായു ഉള്ക്കൊമള്ളാന്‍ കഴിയുമെന്നും എത്ര ഫല പ്രദമായി വായു ശ്വസകോശത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്നുവെന്ന് അളക്കാനും സ്‌പൈറോമീറ്റര്‍ ഉപയോഗിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നിങ്ങളുടെ ശ്വസകോശത്തെക്കുറിച്ചും നിങ്ങളുടെ ശ്വസന ക്ഷമതയെക്കുറിച്ചും മികച്ചതും കൃത്യവുമായി വിവരങ്ങള്‍ ഇത് നല്കുളന്നു. പരിശോധന നടത്തുന്ന ലാബ് അല്ലെങ്കില്‍ ഡോക്ടോര്‍ നിങ്ങള്ക്ക്് റീഡിംഗിന്റെ ഒരു ഗ്രാഫ് അച്ചടിച്ച് നല്കുംക, നിങ്ങള്‍ ഇസിജി എടിക്കുമ്പോള്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാഫ് പോലെ.

പീക്ക് ഫ്ലോ മീറ്ററും (ബ്രീത്തോമീറ്റര്‍) സ്‌പൈറോമെട്രി പരിശോധനയും ആസ്തെമ നിര്ണ്ണ്യിക്കാന്‍ ഉപയോഗിയ്ക്കു ന്നു കൂടാതെ നിങ്ങളുടെ ആസ്തിമ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ പുരോഗതി അളക്കാനും സഹായിക്കും.

എന്നിരുന്നാലും, ഈ പരിശോധനകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികള്ക്ക് നിര്‍‌ദ്ദേശിതമല്ലാത്തതിനാല്‍, ഒരു രക്ഷകര്ത്താതവ് എന്ന നിലയില്‍ നിങ്ങള്‍ ശിശുരോഗ വിദഗ്ദ്ധനുമായി സഹകരിച്ച്, നിങ്ങളുടെ കുടുംബ ചരിത്രവുംട്രിഗറുകളും . മുന്നിശര്ത്തി നിങ്ങളുടെ കുട്ടിയുടെ ആസ്തgമ നേരത്തെയും ശരിയായും നിര്ണ്ണ്യിച്ചുവെന്നും ഉറപ്പാക്കുക. നിങ്ങള്‍ പതിവായി ഡോക്ടറെ സന്ദര്ശികക്കുക അതിലൂടെ നിങ്ങളുടെ കുട്ടിയുടെ പുരോഗതി നിങ്ങള്ക്ക്ക നിരീക്ഷിയ്ക്കാുന്‍ കഴിയും.

ആസ്തമ ട്രിഗറുകളും അവ എങ്ങനെ ഒഴിവാക്കാനാകുമെന്നതും

ശ്വാസകോശ നാളങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും ആസ്തമ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നതുമായ എന്തിനേയും ട്രിഗര്‍ എന്ന് വിളിക്കുന്നു.ഓരോരുത്തരിലും ആസ്തമ വ്യത്യസ്തമായിരിക്കും മാത്രമല്ല ആസ്തമയ്ക്ക് ഒന്നിലധികം ട്രിഗറുകള്‍ കാരണമാകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ട്രിഗര്‍ വീട്ടിലെ പൊടി ചെള്ളുകള്‍, വളര്‍ത്തുമൃഗങ്ങള്‍, മാലിന്യങ്ങള്‍, പൂമ്പൊടി തുടങ്ങി എന്തുമാകാം. നിങ്ങളുടെ ട്രിഗര്‍ എന്താണെന്ന് മനസ്സിലാക്കി അവ ഒഴിവാക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം ആസ്തമയെ നിയന്ത്രിക്കാനും നിങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാനുമാകും. 

നിങ്ങളുടെ സവിശേഷ ട്രിഗര്‍ എന്താണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കാം എങ്കിലും ചില സമയങ്ങളില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കാറുണ്ട്. ഉദാ: ഒരു പൂച്ചയേയോ പട്ടിയേയോ പക്ഷിയേയോ കയ്യിലെടുത്ത് മിനിറ്റുകള്‍ക്കകമാണ് നിങ്ങളില്‍ ലക്ഷണങ്ങള്‍ തുടങ്ങുന്നതെങ്കില്‍. അല്ലെങ്കില്‍ കരിമരുന്നില്‍ നിന്നുള്ള പുക മൂലം വായു മലിനമാകുമ്പോഴാണ് ലക്ഷണങ്ങള്‍ തുടങ്ങുന്നതെങ്കില്‍. നിങ്ങള്‍ക്ക് വായുവിലുള്ള എന്തിനോടെങ്കിലും അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അവ നിങ്ങളുടെ ശ്വാസനാളികളെ അസ്വസ്ഥമാക്കുകയും അസ്വസ്ഥമാക്കുകയുംആക്രമണം തുടങ്ങുകയും ചെയ്യുന്നു.

വീട്ടിലെ പൊടി ചെള്ളുകള്‍‍, പുകവലി, ജോലിസ്ഥലത്തെ അസ്വസ്ഥയുണ്ടാക്കുന്ന രാസവസ്തുക്കള്‍ (കല്‍ക്കരി, സിമന്‍റ്, പെയ്ന്‍റ്, ആസ്‌ബെ‌സ്റ്റോസ്, ഘനനം, പഞ്ചസാര, കീടനാശിനികള്‍ തുടങ്ങിയ പോലുള്ള വ്യവസായങ്ങളില്‍), വായു മലിനീകരണം, പൂമ്പൊടി പോലെ വെളിയിലുള്ള അലര്‍ജിക് വസ്തുക്കള്‍ എന്നിവപോലെ അലര്‍ജിക് പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതും അല്ലെങ്കില്‍ ശ്വാസനാളങ്ങളെ അസ്വസ്ഥമാക്കുന്നതുമായ, ശ്വാസവായുവില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളോടും ഘടകങ്ങളോടുമുള്ള സമ്പര്‍ക്കമാണ് ആസ്തമ ഉണ്ടാകാനുള്ള സര്‍വ്വ സാധാരണമായ കാരണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും, ഈര്‍പ്പമുള്ള ഭിത്തികളുമായും വിറക് കത്തിച്ച് പാചകം ചെയ്യുമ്പോഴുള്ള പുകയുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും ഇത് വരാനുള്ള സാധ്യത അധികമാണ്.

ചില സാധാരണ ട്രിഗറുകളും ആസ്തമയുടെ ആക്രമണം ഒഴിവാക്കുന്നതില്‍ സഹായകരമായ ടിപ്പുകളുമാണിവിടെ.

വീട്ടിലെ പൊടി ചെള്ളുകള്‍:
വീട്ടിലെ പൊടി ചെള്ളുകളാണ് സര്‍വസാധാരണമായ ട്രിഗര്‍. കാര്‍പ്പറ്റ്, പായ, സോഫ, കര്‍ട്ടന്‍ എന്നിവയിലും മൃദുവായ കളിപ്പാട്ടങ്ങളിലും ജീവിക്കുകയും വളരുകയും ചെയ്യുന്ന സൂക്ഷ്മ പ്രാണികളാണ് ഇവ. 

സഹായകരമായ ടിപ്പുകള്‍: കഴിയുമെങ്കില്‍ കാര്‍പ്പറ്റ് ഒഴിവാക്കുക കൂടാതെ അടിച്ചുവാരാനായി ആരെയെങ്കിലും ഏര്‍പ്പാടാക്കുക. നിങ്ങള്‍ക്ക് ആസ്തമയുണ്ടെങ്കില്‍ വൃത്തിയാക്കാന്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും നിങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ വൃത്തിയാക്കുകയും ചെയ്യുക. നിങ്ങളുടെ കുട്ടികള്‍ക്ക് ആസ്തമയുണ്ടെങ്കില്‍ അവര്‍ സ്കൂളില്‍ പോയ സമയത്ത് വീട് വൃത്തിയാക്കുക.

കിടക്കയില്‍ നിന്ന് എല്ലാ മൃദുവായ കളിപ്പാട്ടങ്ങളും ഒഴിവാക്കുക. 

ഓരോ 2 ആഴ്ച കൂടുമ്പോഴും മൃദുവായ കളിപ്പാട്ടങ്ങള്‍ കഴുകിയെടുക്കുകയും വെയിലില്‍ ഉണക്കുകയും ചെയ്യുക.

വളര്ത്തു മൃഗങ്ങള്‍:
ആസ്തമ ലക്ഷണങ്ങളുടെ സാധാരണ ട്രിഗറാണ് വളര്ത്തു മൃഗങ്ങള്‍. അവയുടെ രോമങ്ങള്‍, ചിറകുകള്‍, ഉമിനീര്‍, ചര്മ്മaപാളികള്‍, തൊലി, മൂത്രം എന്നിവ ആസ്തമ ലക്ഷണങ്ങള്ക്ക്ര കാരണമാകാം.

സഹായകരമായ ടിപ്പുകള്‍: രോമങ്ങളുള്ളതും തൂവലുകളുള്ളതുമായ വളര്ത്തു മൃഗങ്ങളെ ഒഴിവാക്കുക. അവയെ നിങ്ങളുടെ പ്രധാന താമസ ഭാഗത്ത് നിന്നും ഉറങ്ങുന്നിടത്തുനിന്നും അകലെ നിലനിര്ത്തു്ക. 

ഒരു വളര്ത്തു മൃഗം വേണമെന്ന് നിര്ബറന്ധമാണെങ്കില്‍ മത്സ്യം വളര്ത്തി ക്കൊള്ളൂ

നിങ്ങളുടെ ജോലി/ജോലിസ്ഥലം:
നിങ്ങളുടെ ജോലിയോ ജോലിസ്ഥലമോ ചില അവസരങ്ങളില്‍ ഒരു ട്രിഗര്‍ ആയേക്കാം. ജ്വല്ലറി ബിസിനസ്, പ്രിന്‍റിംഗ്, കീടനാശിനി, ക്വാറികള്‍, പെയ്‍ന്‍റിംഗ്, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ എന്നിവയില്‍ പണിയെടുക്കുന്നവര്‍, പാചകക്കാര്‍, ബേക്കര്‍മാര്‍, സോള്‍ഡര്‍മാര്‍, മെറ്റല്‍ പ്ലേറ്റര്‍മാര്‍, ഫോം തൊഴിലാളികള്‍, സ്‌പ്രേ പെയിന്‍റര്‍മാര്‍‍, മുടി വെട്ടുന്നവര്‍, ആശാരിമാര്‍ എന്നിവര്‍ക്ക് ആസ്തമ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു പക്ഷേ, ചില രാസവസ്തുക്കളുടെ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക വസ്തുക്കളുടെ ഗന്ധമാകാം ശ്വാസകോശങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാകുന്നത്. 

സഹായകരമായ ടിപ്പുകള്‍: ഉചിതമായ മുന്‍‌കരുതലുകള്‍ എടുക്കുക‍, നിങ്ങളുടെ കണ്‍‌ട്രോളര്‍ കൃത്യമായും പതിവായും ഉപയോഗിക്കുക, നിങ്ങളെ ഉപദേശിക്കാന്‍ ഏറ്റവും ഉചിതനായ ഡോക്ടറെ തീര്‍ച്ചയായും കാണുക.

ജലദോഷവും വൈറസുകളും:
ജലദോഷവും വൈറസ് ബാധകളും ആസ്തമയുടെ സാധാരണ ട്രിഗറുകളാണ്. എല്ലാവര്‍ക്കും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ജലദോഷം ഉണ്ടായിട്ടുണ്ടാകാമെന്നതിനാല്‍ ഇത് പൂര്‍ണ്ണമായി ഒഴിവാക്കുക അസാധ്യമാണ്. 

സഹായകരമായ ടിപ്പുകള്‍: നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെയിരിക്കുക. കഴിയുമ്പോഴെല്ലാം കൈകള്‍ കഴുകുക. വിരലുകള്‍ ഉപയോഗിച്ച് മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണം:
ആസ്തമയുള്ള മിക്ക ആളുകള്‍ക്കും ഒരു കര്‍ശന ഡയറ്റ് പാലിക്കേണ്ടതില്ല എന്നാല്‍ ചില ആളുകള്‍ക്ക് പരിപ്പുകള്‍, മുട്ട, മത്സ്യം, പശുവിന്‍ പാല്‍, ഷെല്‍ ഫിഷ്, യീസ്റ്റ് ഉല്പ്പന്നങ്ങള്‍, ചില ഭക്ഷണ നിറങ്ങള്‍, കേടുവരാതെ നിലനിര്‍ത്തുന്നതിനുള്ള വസ്തുക്കള്‍, വൈനുകള്‍, പതയുള്ള പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍… എന്നിവയോട് അലര്‍ജി ഉണ്ടാകാം 

സഹായകരമായ ടിപ്പുകള്‍: കേടുവരാതെ നിലനിര്‍ത്തുന്നതിനുള്ള വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണവും പാക്ക് ചെയ്ത കൃത്രിമ ഭക്ഷണങ്ങളും ഒഴിവാക്കുക. നിങ്ങള്‍ക്ക് അലര്‍ജി പരിപ്പുകളോടാണോ മുട്ടയോടാണോ പശുവിന്‍ പാലിനോടാണോ ഷെല്‍ ഫിഷിനോടാണോ യീറ്റ്സ് ഉല്പ്പന്നങ്ങളോടാണോ എന്ന് പരിശോധിക്കുക. പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്ക് മുകളിലുള്ള ഫൈന്‍ പ്രിന്‍റ് ശ്രദ്ധയോടെ വായിക്കുക. 

ഒരു അലര്‍ജി പരിശോധന നടത്തുന്നത് സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കുക.

ഹോര്‍‌മോണുകള്‍:
അതെ, ഹോര്‍‌മോണുകളും ഒരു ആസ്തമ ട്രിഗറാകാം, പ്രത്യേകിച്ചും സ്ത്രീകളില്‍. ചിലര്‍ക്ക് യൌവ്വനാരംഭത്തിലും ആര്‍ത്തവത്തിന് മുമ്പായും,ഗര്‍ഭവേളയിലും,, ആര്‍ത്തവ വിരാമഘട്ടത്തിലും ആസ്തമ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. 

സഹായകരമായ ടിപ്പുകള്‍: ഹോര്‍‌മോണുകള്‍ നിങ്ങളില്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്ന് തോന്നുകയാണെങ്കില്‍ ഡോക്ടറെ ബന്ധപ്പെടുക.

പായല്‍, ഫംഗസ്, പൂമ്പൊടി തുടങ്ങിയവ:
പുഷ്പ്പിക്കുന്ന സസ്യങ്ങള്‍ പുറത്തുവിടുന്ന പൂമ്പൊടി ലക്ഷണങ്ങള്‍ക്ക് കാരണമാകാം. ഈര്‍പ്പമുള്ള ഭിത്തികള്‍, വസ്ത്രങ്ങള്‍, നനവുള്ള കുളിമുറികള്‍, കുന്നുകൂടി കിടക്കുന്ന പൂന്തോട്ടത്തിലെ ചീഞ്ഞ ഇലകള്‍ എന്നിവയിലുള്ള ഫംഗസുകളേയും നിങ്ങള്‍ ശ്രദ്ധിക്കണം.

സഹായകരമായ ടിപ്പുകള്‍: നിങ്ങളുടെ വീട് നല്ലപോലെ വായു സഞ്ചാരമുള്ളതായി നിലനിര്‍ത്തുക. വീട്ടിലെ ചുമരുകളില്‍ ഈര്‍പ്പമില്ലെന്ന് ഉറപ്പാക്കുക.

കാലാവസ്ഥ:
താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, കാറ്റുള്ള ദിവസങ്ങള്‍, ആര്‍ദ്രതയേറിയ ഉഷ്‍ണ ദിവസങ്ങള്‍ തുടങ്ങിയവയും ചിലരില്‍ ട്രിഗറുകളാകാം.

സഹായകരമായ ടിപ്പുകള്‍: മഞ്ഞുള്ള ദിവസങ്ങളില്‍ അതിരാവിലെയുള്ള നടത്തം ഒഴിവാക്കുക. കാറ്റുള്ള സമയങ്ങളില്‍ നിങ്ങളുടെ മുഖത്ത് ഒരു മുണ്ട് ചുറ്റുക. നന്നായി ചൂടുള്ള പ്രദേശത്തേക്കും തിരിച്ചുമുള്ള സഞ്ചാരം ഒഴിവാക്കുക ...ഒരു എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ നിന്ന് പുറത്തെ ആര്‍ദ്രതയേറിയ ചൂടിലേക്ക്.

കൊതുക് തിരികള്‍, റൂം ഫ്രെഷ്നറുകള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍:
ഈ ഉല്‍പ്പന്നങ്ങളിലുള്ള രാസവസ്തുക്കള്‍ ചിലരില്‍ ട്രിഗറുകളാകാം. വാസ്തവത്തില്‍, പൂനെയിലെ ചെസ്റ്റ് ഗവേഷണ ഫൌണ്ടേഷന്‍ നടത്തിയ ഒരു സ്വതന്ത്ര പഠനത്തില്‍ കണ്ടെത്താനായത്, ഒരു കൊതുക് നാശിനി കത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് 75 മുതല്‍ 137 വരെ സിഗരറ്റുകള്‍ക്ക് തുല്യമായ വായു മലിനീകാരികള്‍ നേരിടേണ്ടിവരുമെന്നാണ്!

സഹായകരമായ ടിപ്പുകള്‍: കൊതുകുകളെ അകറ്റാന്‍ ജനാലകളില്‍ വയര്‍ മെഷ് കൊതുകുവലകള്‍ സ്ഥാപിക്കുക. കടുത്ത ഗന്ധമുള്ള ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക കൂടാതെ കൃത്രിമമായ റൂം ഫ്രെഷ്നറുകള്‍ ഉപയോഗിക്കുന്നതിന് പകരം മുറികള്‍ നന്നായി വായു സഞ്ചാരമുള്ളതാക്കി നിലനിര്‍ത്തുക.

ദയവായി ശ്രദ്ധിക്കുക: രോഗം വരാതെ തടയുന്നതാണ് ചികില്‍‌സയേക്കാള്‍ നല്ലത്" എന്ന പഴമൊഴി അന്വര്‍ത്ഥമാണ്. നിങ്ങള്‍ക്ക് ആസ്തമയുണ്ടെങ്കില്‍, ട്രിഗറുകളെ നന്നായി നിരീക്ഷിക്കുകയും അവയെ ഒഴിവാക്കുകയും ചെയ്യുകയാണ് ഏറ്റവും നല്ലത്. നിങ്ങളുടെ ട്രിഗറുകളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ചികില്‍‌സയെക്കുറിച്ചും ഉള്ള സംശയങ്ങള്‍ ഏത് സമയത്തും ഡോക്ടറുമായി ചര്‍ച്ച ചെയ്യുക

ചുമയെക്കുറിച്ച് കൂടുതലറിയുക

നിങ്ങള്‍ ചുമയ്ക്കുമ്പോള്‍ ശ്വാസകോശത്തിലുള്ള അണുക്കളും സ്രവങ്ങളും നീക്കം ചെയ്യപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തിന് അണുബാധയേല്‍‌ക്കുന്നത് തടയാന്‍ സഹായിക്കുന്നതിനായി ശരീരം സ്വീകരിക്കുന്ന സ്വാഭാവിക മാര്‍ഗമാണ് ചുമ.

എന്നിരുന്നാലും ചുമ ചില സമയങ്ങളില്‍ അസഹ്യമാകാം. ചുമ മൂലം നിങ്ങള്‍ ക്ഷീണിക്കുകയും നിങ്ങളുടെ ഉറക്കം തടസ്സപ്പെടുകയും ചെയ്യാം. ചുമ തുടര്‍ച്ചയായുള്ളതും കഠിനവുമാണെങ്കില്‍, നിങ്ങളുടെ ശ്വാസകോശങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ട് എന്നാവാം ഇത് സൂചിപ്പിക്കുന്നത്.

ചുമയെ അതിന്‍റെ ദൈര്‍ഘ്യമനുസരിച്ചാണ് സാധാരണ തരംതിരിക്കുന്നത്. നിങ്ങളുടെ ചുമ 3 ആഴ്ചയില്‍ കുറവ് മാത്രം നീണ്ടു നിന്നാല്‍ അതിനെ തീവ്ര ചുമ എന്ന് വിളിക്കുന്നു. ചുമ 8 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍ അത് വിട്ടുമാറാത്ത ചുമ എന്നറിയപ്പെടുന്നു.

 • തീവ്ര ചുമയ്ക്കുള്ള കാരണങ്ങള്‍:

ഉപരി ശ്വാസനാളത്തിലെ വൈറല്‍ ബാധ (ജലദോഷം, പനി)

ശ്വാസനാളത്തില്‍ പുറത്തുനിന്നുള്ള ഘടകങ്ങള്‍

 • വിട്ടുമാറാത്ത അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള ചുമയുടെ കാരണങ്ങള്‍:

ആസ്തമ
ആസ്ത വിട്ടുമാറാത്ത ചുമയുടെ ഒരു സാധാരണ കാരണമാണ്, പ്രത്യേകിച്ചും കുട്ടികളില്‍. ആസ്തമയുമായി ബന്ധപ്പെട്ട ചുമ തുടര്‍ച്ചയായുള്ളതും ആവര്‍ത്തിച്ച് ഉണ്ടാകുന്നതും കാലികമായതുമാകാം. ഉപരി ശ്വാസനാളത്തിലെ അണുബാധ മൂലമോ അല്ലെങ്കില്‍ പൊടി ചെള്ളുകള്‍, വളര്‍ത്തുമൃഗങ്ങള്‍, പുകവലി, വായു മലിനീകാരികള്‍ തുടങ്ങിയ നിരവധി ട്രിഗറുകളുടെ ഫലമായോ ഇത് ഉണ്ടാകാം.

അലര്‍ജിക് റൈനൈറ്റിസ്(മൂക്കിലൂടെയുള്ള അലര്‍ജി)
ആസ്തമയുള്ള നിരവധി രോഗികള്‍ക്ക് അലര്‍ജിക് റൈനൈറ്റിസും ഉണ്ടാകും, മൂക്ക് ശ്വാസനാളത്തിന്‍റെ ഭാഗം തന്നെയാണ് എന്നതാണ് ഇതിന് കാരണം. സാധാരണ ആദ്യം മൂക്കില്‍ ബാധയേറ്റശേഷമാണ് ശ്വാസനാളങ്ങളെ ബാധിക്കാറ്. അലര്‍ജിയുണ്ടാക്കുന്ന പൊടി, രോമങ്ങള്‍, പൂമ്പൊടി തുടങ്ങിയവ ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് അലര്‍ജിക് റൈനൈറ്റിസ്‍. ലക്ഷണങ്ങള്‍ കാലികമാകാം അല്ലെങ്കില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഉണ്ടാകാം.

 • ലക്ഷണങ്ങള്‍ ഇവയാണ്: 
  മൂക്കൊലിപ്പ് (മൂക്കില്‍ നിന്ന് തുടര്‍ച്ചയായി വെള്ളമൊലിച്ചുകൊണ്ടിരിക്കുക) 
  തുമ്മല്‍ 
  മൂക്കടപ്പ് 
  മൂക്കിനുള്ളില്‍ ചൊറിച്ചില്‍ (മൂക്കിനുള്ളിലോ, കണ്ണുകളിലോ അണ്ണാക്കിലോ ചൊറിച്ചില്‍)

  പോസ്റ്റ് നേസല്‍ ഡ്രിപ്പ് (അതായത്, മൂക്കില്‍നിന്നൊലിക്കുന്ന വെള്ളം താഴെ കണ്ഠ നാളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് അസ്വസ്ഥതയ്ക്കും തുടര്‍ന്ന് ചുമയ്ക്കും കാരണമാകുന്നു.

നീര്‍‌വറ്റ് രോഗം
ആസിഡ് റിഫ്ലക്സ് അതായത് ആമാശയത്തിലുള്ള ആസിഡ് ഭക്ഷണ നാളത്തിലേക്ക് (ഈസോഫാഗസ്) തിരിച്ച് ഒഴുകുമ്പോള്‍ (റിഫ്ലക്സ് ചെയ്യുമ്പോള്‍). ഇത് ട്രിഗറായി പ്രവര്‍ത്തിക്കുകയും വിട്ടുമാറാത്ത അസ്വസ്ഥതയ്ക്കും ചുമയ്ക്കും കാരണമാകുകയും ചെയ്യുന്നു.

അണുബാധ
ക്ഷയം, മറ്റ് വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവപോലുള്ള ശ്വാസകോശ അണുബാധയുമായും ദീര്‍ഘകാലമായുള്ള ചുമ ബന്ധപ്പെട്ടിരിക്കുന്നു. നെഞ്ച് വേദന, ഉറക്ക തടസ്സം, പരുക്കന്‍ ശബ്ദം, ചില സമയങ്ങളില്‍ താല്‍‌ക്കാലിക ബോധക്ഷയം, ഛര്‍ദ്ദി, മൂത്രാശയത്തിലുള്ള നിയന്ത്രണം നഷ്ടമാകല്‍ തുടങ്ങിയവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ശ്രദ്ധിക്കുക: മിക്ക കഫ് സിറപ്പുകളിലും ശ്വാസകോശ പ്രശ്നത്തെ മറച്ചുവച്ച് നിങ്ങള്‍ക്ക് താല്ക്കാലിക ആശ്വാസം നല്‍‌കാന്‍ കഴിയുന്ന ഉപദ്രവകാരികളായ ഉത്തേജകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് 3 ആഴ്ചയില്‍ കൂടുതലുള്ള തുടര്‍ച്ചയായ ചുമ അനുഭവപ്പെടുകയാണെങ്കില്‍, കൃത്യമായ വിശകലനത്തിനും ചികില്‍‌സയ്ക്കുമായി ഡോക്ടറെ ബന്ധപ്പെടുക.

കടപ്പാട് : www.breathefree.com

3.18181818182
ശിജിൻ Jan 22, 2018 12:42 PM

അലർജി ചുമ മാറാൻ എന്ത് ഒറ്റമൂലി ആനെ ഉള്ളത്

ഹരീഷ് Sep 17, 2017 12:07 AM

ഏത് ഡോക്ടറെയാണ് കാണേണ്ടത്?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Has Vikaspedia helped you?
Share your experiences with us !!!
To continue to home page click here
Back to top