অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്തനാര്ബു്ദ പരിശോധന തനിയെ നടത്താം

സ്തനാര്ബു്ദ പരിശോധന തനിയെ നടത്താം

  1. സ്ത്രീകള്‍ അധികം ഇരുന്നാല്‍....
  2. കത്തിച്ചു കളയൂ, നിങ്ങളുടെ ബ്രാ....
  3. സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം
  4. സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍
  5. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
  6. അബോര്‍ഷന്‍ നടത്തിയാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍!
  7. ഉറക്കക്കുറവ് സ്തനാര്‍ബുദമുണ്ടാക്കും
  8. ആണിനും വരും സ്തനാര്‍ബുദം
  9. ബ്രെസ്റ്റ് ക്യാന്‍സര്‍ പാരമ്പര്യം?
  10. മുലയൂട്ടി ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാം
  11. മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിയൂ
  12. സ്തനാര്‍ബുദം കണ്ടത്താന്‍ മുടി പരിശോധന
  13. പുകവലി സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷം
  14. സ്തനപരിരക്ഷ പ്രധാനം
  15. ഡിയോഡറന്റ് സ്തനാര്‍ബുദമുണ്ടാക്കും
  16. സ്തനാര്‍ബുദം കണ്ടെത്താന്‍ റോബോട്ട്
  17. സ്തനാര്‍ബുദചിത്രങ്ങള്‍ ഫേസ്‍ബുക്കിലിടാം
  18. ജീവിതശൈലികൊണ്ടും സ്തനാര്‍ബുദം വരാം
  19. സ്തനാര്‍ബുദം തടയാന്‍ ഡയറ്റ്
  20. സ്‌തനാര്‍ബുദം കാരണവും നിവാരണവും
  21. 20വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്വയം സ്തനപരിശോധന നടത്തണം
  22. സ്തനാര്‍ബുദം - ചില സ്ഥിതി വിവരക്കണക്കുകള്‍
  23. സ്തനാര്‍ബുദത്തെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ?

സ്ത്രീകള്‍ അധികം ഇരുന്നാല്‍....

ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണ് ഇന്ന് പകുതിയിലധികം പേരും. ഏതു രംഗത്തായാലും കമ്പ്യൂട്ടറിനു മുന്നിലുള്ള ഇരുത്തം സ്ത്രീക്കാണെങ്കിലും പുരുഷനായാലും ദോഷം ചെയ്യും. എന്നാല്‍ ഇരുന്നു കൊണ്ടുള്ള ജോലി ദോഷം ചെയ്യുന്നത് കൂടുതല്‍ സ്ത്രീകളെയാണെന്നാണ് പറയപ്പെടുന്നത്. ചില അടിസ്ഥാന ഓഫീസ് മര്യാദകള്‍ ഇരുന്നു കൊണ്ടുള്ള ജോലി സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യതയ്ക്കു കാരണമാകും. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതയാണ് കൂടുതലായി കണ്ടു വരുന്നത്. മണിക്കൂറുകളോളമുള്ള ഇരുപ്പ് പല ദോഷങ്ങളും വരുത്തി വെയ്ക്കാം. 'ഈ ചാറ്റിംഗ് ഒരു തരം ചീറ്റിംഗ്' ചിലപ്പോള്‍ രാവിലെ മുതല്‍ തുടങ്ങിയ ജോലി വൈകിട്ടായിരിക്കും അവസാനിക്കുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം എത്രമാത്രമാണെന്നും അവ താങ്ങാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടോ എന്നും സംശയമാണ്.

കത്തിച്ചു കളയൂ, നിങ്ങളുടെ ബ്രാ....

കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടാകും. മാറിടസൗന്ദര്യത്തിന് പ്രധാനമെങ്കിലും ബ്രാ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാം പോലും കരുതാത്ത പല പ്രശ്‌നങ്ങളും ബ്രാ വരുത്തി വയ്ക്കും. മലബന്ധം, സര്‍ക്യുലാര്‍ ടിഷ്യുവിനുണ്ടാകുന്ന പ്രശ്‌നം തുടങ്ങിയ പല അവസ്ഥകള്‍ക്കും ബ്രാ കാരണമാകുന്നുണ്ട്. ബ്രാ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ബ്രാ വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തിലെ മെലാട്ടനിന്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവു വരുത്താന്‍ ബ്രാ കാരണമാകും. ഇത് പ്രതിരോധശേഷി കുറയ്ക്കും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും, ചര്‍മപ്രായം കൂടുതല്‍ തോന്നിയ്ക്കുകയും ചെയ്യും.

സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം

സ്ത്രീ സൗന്ദര്യത്തിന് സ്തനസൗന്ദര്യവും പ്രധാനം. എന്നാല്‍ ഈ സ്തനങ്ങള്‍ തന്നെ പല സ്ത്രീകളുടേയും അന്ത്യത്തിനു വഴിയൊരുക്കാറുമുണ്ട്, സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ വഴി. ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുകയാണെങ്കില്‍ പൂര്‍ണായും സുഖപ്പെടുത്താവുന്ന ഒന്നാണിത്. ഇതുകൊണ്ടു തന്നെ സ്തനാര്‍ബുദ പരിശോധനയ്ക്കും പ്രാധാന്യമേറുന്നു. ആക്‌സിലറി ലിംഫ് നോഡിനെ ബാധിയ്ക്കുന്ന ഈ അസുഖം വളരെ സാവധാനമാണ് പടരുക. മാറിടത്തിലെ ഈ ട്യൂമര്‍ 1 സെന്റീമീറ്റര്‍ വലിപ്പത്തിലെത്താന്‍ 6-8 വര്‍ഷം വരെ വേണ്ടി വരും. 

സ്തനാര്‍ബുദ പരിശോധന മാമോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. 40 വയസുള്ള സ്ത്രീകളാണ് സ്ഥിരം ഈ പരിശോധനയ്ക്കു വിധേയമാകേണ്ടതെന്നു പറയും. എന്നാല്‍ കുടുംബത്തിലാര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍, കോളന്‍ ക്യാന്‍സര്‍, ഓവറി ക്യാന്‍സര്‍ തുടങ്ങിയ വന്നിട്ടുണ്ടെങ്കില്‍, 30നുശേഷം ഗര്‍ഭം ധരിച്ച സ്ത്രീകള്‍ എന്നിങ്ങനെയുള്ളവര്‍ 40നു മുന്‍പേ തന്നെ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണ്. മാമോഗ്രാഫിയല്ലാതെ തന്നെ ഒരോ സ്ത്രീകള്‍ക്കും സ്താനാര്‍ബുദ പരിശോധന തനിയെ നടത്താം. ഇത് സ്ഥിരമായി ചെയ്യുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കും. കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചും മാറിടങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. സ്തനങ്ങളില്‍ എന്തെങ്കിലും തടിപ്പുകളോ മുഴകളോ വേദനയോ ഉണ്ടാവുകയാണെങ്കിലും സ്തനത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലെ ദ്രാവകം വരികയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക തന്നെ വേണം.

സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

ഹോളിവുഡ് താരം ആന്‍ജലീന ജോളി സ്തനാര്‍ബുദം ഭയന്ന് മാറിടങ്ങള്‍ നീക്കം ചെയ്തതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്തനാര്‍ബുദ സാധ്യത ഒഴിവാക്കാനുമുള്ള മുന്‍കരുതലെന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് പിന്‍തുടരാവുന്ന മാര്‍ഗമെന്ന നിലയ്ക്കും ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാണ്. സ്തനാര്‍ബുദം ഇക്കാലത്ത് സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയായി നില്‍ക്കുന്ന ഒരു രോഗം തന്നെയാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്ന്. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ കഴിയ്ക്കൂ. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിന് നല്ലതാണ്. ഇതില്‍ ഫോളേറ്റ്, വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കുന്നതു തടയും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും തടയും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ പാലുല്‍പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്താര്‍ബുദ സാധ്യത കുറയ്ക്കും. ഇവയില്‍ കാല്‍സ്യം, അയേണ്‍, മറ്റു ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പാലുല്‍പന്നങ്ങള്‍ സ്തനാര്‍ബുദ സാധ്യത 19 ശതമാനം കുറയ്ക്കുന്നുമുണ്ട്.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം

 

സ്ത്രീകള്‍ക്ക് ഏറ്റവും ഭീഷണിയായിരിക്കുന്ന രോഗങ്ങളിലൊന്നാണ് ക്യാന്‍സറെന്നു പറയാം. പ്രത്യേകിച്ച് മെനോപോസ് സമയത്ത് ഈ രോഗം സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യതകള്‍ ഏറെയാണ്. സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ ഏറെയുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണ, ജീവിത രീതികള്‍ വരെ ഇതിന് കാരണമായി പറയാം. ഏതു രോഗങ്ങളെയും പോലെ ചില മുന്‍കരുതലുകളെടുത്താല്‍ സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷ നേടാനാകും.

അബോര്‍ഷന്‍ നടത്തിയാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍!

 

സ്തനാര്‍ബുദം സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടു വരുന്നത്. ഹോര്‍മോണ്‍ തകരാറുകള്‍, കുടുംബ പാരമ്പര്യം, അനാരോഗ്യകരമായ ജീവിത രീതികള്‍ എന്നിങ്ങനെ സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ പലതും പറയാറുണ്ട്. എന്നാല്‍ അബോര്‍ഷന്‍ സ്തനാര്‍ബുദ കാരണമാകുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. തനിയെ സംഭവിക്കുന്നതല്ലാതെ അബോര്‍ഷന്‍ നടത്തുന്നവര്‍ക്കിടയിലാണ് ഇവിടെ സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളത്. ഇതിന് കാരണവുമുണ്ട്. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് സ്തനവളര്‍ച്ചയ്ക്കും മുലപ്പാലുണ്ടാകാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അബോര്‍ഷന്‍ നടത്തുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മൂന്നാം മാസത്തിനു ശേഷം അബോര്‍ഷന്‍ സംഭവിക്കുന്നത് സ്തനാര്‍ബുദ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ തുടക്കത്തില്‍ തന്നെ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ തിരിച്ചറിയാവുന്നതേയുള്ളൂ. ഇത് തനിയെ പരിശോധിച്ചു കണ്ടെത്താം.  ഇതിനായി ആദ്യം കിടക്കയില്‍ മലര്‍ന്നു കിടന്ന് ഇടതു കൈത്ത മുകളിലേക്കുയര്‍ത്തി തലയുടെ പുറകിലായി വയ്ക്കുക. പിന്നീട് വലതു കൈവിരലുകള്‍ കൊണ്ട് കക്ഷത്തിനും തോളിനും ഇടയില്‍ നിന്നും തുടങ്ങിയ സ്തനങ്ങളിലേക്കും പതുക്കെ അമര്‍ത്തി പരിശോധന നടത്തുക. ഇതേ രീതിയില്‍ മറ്റേ ഭാഗവും പരിശോധിക്കുക. മാറിടത്തില്‍ അസഭാവികമായ വളര്‍ച്ചയോ മുഴകളോ ഉ െങ്കില്‍ ഉടനടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗം എളുപ്പത്തില്‍ കണ്ടെത്തേണ്ട ആവശ്യകതയെ കാണിക്കുന്നു

ഉറക്കക്കുറവ് സ്തനാര്‍ബുദമുണ്ടാക്കും

ഉറക്കക്കുറവ് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കേസ് വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആര്‍ത്തവവിരാമത്തിന് ശേഷം ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന 412 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ക്യാന്‍സറും ക്യാന്‍സര്‍ സാധ്യതയും തുടക്കത്തില്‍ തന്നെ കണ്ടുപിടിയ്ക്കുന്ന ഓങ്കോടൈപ്പ് ഡിഎക്‌സിന്റെ സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്. പഠനത്തില്‍ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന സ്ത്രീകളിലാണ് സ്താനാര്‍ബുദ സാധ്യത കൂടുതലായി കണ്ടെത്തിയത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍. ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളും ഉറക്കവുമായി ബന്ധമുള്ളതായിരിക്കും ഇത്തരം അവസ്ഥയ്ക്കു കാരണമെന്നാണ് ഗവേഷകരുടെ അനുമാനം. ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എങ്കില്‍ മാത്രമെ ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ.

ആണിനും വരും സ്തനാര്‍ബുദം

സ്തനാര്‍ബുദം സ്ത്രീകളെ മാത്രമല്ലാ, പുരുഷന്മാരെയും ബാധിക്കാന്‍ സാധ്യതയുള്ള രോഗമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളെ അപേക്ഷിച്ച് പുരുഷനുള്ള സ്തനാര്‍ബുദ സാധ്യത 1 ശതമാനം മാത്രമാണെങ്കിലും ഈ രോഗസാധ്യത തള്ളിക്കളയാനാവില്ല. പുരുഷന് സ്തനാര്‍ബുദം വരാനുള്ള കാരണങ്ങള്‍ പലതാണ്. ഇതിലൊന്ന് പാരമ്പര്യം തന്നെയാണ്. കുടുംബത്തിലെ സ്ത്രീകളില്‍ ആര്‍ക്കെങ്കിലും ഇത്തരം രോഗം വന്നിട്ടുണ്ടെങ്കില്‍ പുരുഷനും സ്തനാര്‍ബുദ സാധ്യത കൂടുതല്‍ തന്നെയാണ്. പാരമ്പര്യത്തിനു പുറമെ ജീനുകളുടെ ജനിതക ഘടനയിലുള്ള വ്യത്യാസങ്ങള്‍, ക്ലിന്‍ഫെല്‍ട്ടര്‍ സിന്‍ഡ്രോം, വൃഷണങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഇതിന് കാരണമാകും. സാധാരണ സ്ത്രീകളില്‍ കണ്ടു വരാറുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുന്നതും മറ്റൊരു കാരണമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരുടെ മാറിടത്തിലും ഒരു ചെറിയ കൂട്ടം ടിഷ്യൂവുണ്ട്. ഇവ പാലുല്‍പാദിക്കാന്‍ ശേഷിയില്ലാത്തവയാണ്. ഇവയിലുണ്ടാകുന്ന സെല്ലുകളുടെ വളര്‍ച്ചയും ഇരട്ടിക്കലുമാണ് പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മാറിടത്തില്‍ എന്തെങ്കിലും വളര്‍ച്ചയോ മുഴകളോ കാണുകയാണെങ്കില്‍ ഇത് സ്തനാര്‍ബുദ സാധ്യതയുമാകാം. ഇതിന് പുറമെ മുലഞെട്ട് ഉള്ളിലേക്കു വലിയുക, രക്തമോ മറ്റെന്തിങ്കിലും ഡിസ്ചാര്‍ജുകളോ ഉണ്ടാവുക, മുലഞെട്ട് വിണ്ടുപൊട്ടുകയോ ചര്‍മം പൊളിയുകയോ ചെയ്യുക തുടങ്ങിയവ സ്തനാര്‍ബുദ ലക്ഷണമായി കണക്കാക്കാം. സാധാരണ സ്തനാര്‍ബുദ ചികിത്സക്കുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് പുരുഷന്മാര്‍ക്കുള്ള സ്തനാര്‍ബുദ ചികിത്സയിലും ഉപയോഗിക്കുന്നത്. റേഡിയേഷന്‍, സര്‍ജറി തുടങ്ങിയ മാര്‍ഗങ്ങളെല്ലാം തന്നെ ഇവിടെയും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സിസ്റ്റമാറ്റിക് തെറാപ്പി എന്നൊരു മാര്‍ഗം കൂടി സ്തനാര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ സ്തനാര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ കുത്തിവയ്ക്കുകയോ കഴിയ്ക്കുകയോ ആണ് ചെയ്യുന്നത്.

ബ്രെസ്റ്റ് ക്യാന്‍സര്‍ പാരമ്പര്യം?

ചിലതരം ക്യാന്‍സറുകളും, പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ പാരമ്പര്യമായി വരാനുള്ള സാധ്യത കൂടുതലാണ്. ജീനുകളില്‍ സംഭവിക്കുന്ന ബിആര്‍സിഎ 1, 2 തുടങ്ങിയ ചില ചെറിയ മാറ്റങ്ങള്‍പോലും ക്യാന്‍സര്‍ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഇത്തരം ജീനുകള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് എളുപ്പത്തില്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഒരു വീട്ടില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അടുത്ത തലമുറയിലെ സ്ത്രീകള്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ കൃത്യമായ പരിശോധന നടത്തിയാല്‍ രോഗമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും. ഹൃദയപ്രശ്‌നങ്ങള്‍ പൂര്‍ണമായും പാരമ്പര്യമാണെന്നു പറയാനാവില്ല. എന്നാല്‍ പാരമ്പര്യമായി ഇതു വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. രക്തധമനികളിലുണ്ടാകുന്ന തടസം, ജന്മനാ ഉണ്ടാകുന്ന ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ പാരമ്പര്യമായി വരുംതലമുറകളിലേക്കു പകരാനുള്ള സാധ്യത കൂടുതലാണ്. ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയവയും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഇതും ഹൃദയപ്രശ്‌നങ്ങളുണ്ടാക്കാനുള്ള ചില കാരണങ്ങളാണ്. പാരമ്പര്യമായി ഇത്തരം രോഗങ്ങളുള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ടെന്‍ഷന്‍ കാരണം വരുന്ന ബിപി, അമിതമായ കൊഴുപ്പു കഴിച്ചുണ്ടാകുന്ന കൊളസ്‌ട്രോള്‍ എന്നിവ പാരമ്പര്യ ഗണത്തില്‍ പെടുത്താനാവില്ല. ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്നൊരു രോഗമുണ്ട്. എല്ലുതേയ്മാനം എന്നു പറയാം. സന്ധികളിലെ എല്ലുകള്‍ ദ്രവിക്കുന്ന രോഗമാണിത്. ഇതും പാരമ്പര്യമാണെന്നു പറയാം. കാരണം നമ്മുടെ എല്ലുകളുടെ ഘടനയും ബലവും കുറേയൊക്കെ പൂര്‍വികരില്‍ നിന്നും ലഭിക്കുന്നതാണ്. ഇത്തരം അസുഖമുള്ളവരുടെ സന്ധികളില്‍ വേദന അനുഭവപ്പെടും. ഇത് എല്ലുതേയ്മാനം സംഭവിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്. സ്ത്രീകളില്‍ മെനോപോസ് സമയത്ത് എല്ലുതേയ്മാനം വരാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാല്‍സ്യത്തിന്റെ കുറവുമാണ് ഇതിന് കാരണമാകുന്നത്. പാരമ്പര്യമായി എല്ലുതേയ്മാനമുള്ളവര്‍ നേരത്തെ തന്നെ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കണം. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് എല്ലുതേയ്മാനം തടയാന്‍ ഒരു പരിധി വരെ സഹായകമാണ്. പാലുല്‍പന്നങ്ങള്‍, മുട്ട, മീന്‍ തുടങ്ങിയവ കഴിയ്ക്കുന്നത് എല്ലുതേയ്മാനം തടയുന്നതിന് സഹായിക്കും.

മുലയൂട്ടി ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാം

സ്ത്രീകളെ ബാധിക്കാനിടയുള്ള ക്യാന്‍സറുകളില്‍ പ്രധാനമെന്നു വേണമെങ്കില്‍ ബ്രെസ്റ്റ് ക്യാന്‍സറിനെ വിശേഷിപ്പിക്കാം. പലര്‍ക്കും മരണമണി മുഴക്കുന്ന രോഗം. മുലപ്പാല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ടിഷ്യൂവിനെയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധാരണ ബാധിക്കുക. ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാന ഘടകമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകും. നേരത്തെ ആര്‍ത്തവമാരംഭിക്കുന്നവരിലും വൈകി മെനോപോസ് സംഭവിക്കുന്നവരിലും ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളില്ലാത്തവരിലും കുഞ്ഞുങ്ങളെ മുലയൂട്ടാത്തവരിലും ഈ രോഗത്തിന് സാധ്യതകളേറുന്നു. വൈകി ഗര്‍ഭം ധരിക്കുന്നവരിലും ബ്രെസറ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യതകള്‍ ഏറെയാണ്. ഇവയ്്ക്കു പുറമെ, ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍, ഗര്‍ഭനിരോധന ഗുളികളുടെ ഉപയോഗം,ചിട്ടയില്ലാത്ത ജീവിതക്രമം, ഡയറ്റിലെ പ്രശ്‌നങ്ങള്‍ എന്നിവയും ബ്രെസ്റ്റ് ക്യാന്‍സറിന് വഴിയൊരുക്കും.

മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിയൂ

കുഞ്ഞിന്റെ വളര്‍ച്ചക്കു മാത്രമല്ലാ, ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിനും മുലൂയൂട്ടല്‍ വളരെ പ്രധാനമാണ്. സ്തന കോശങ്ങളില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍സിനോജന്‍ എന്ന പദാര്‍ത്ഥം ഇതില്‍ ധാരാളം സംഭരിക്കപ്പെടും. ഇത് ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുകയാണ് ചെയ്യുന്നത്. മുലയൂട്ടലിലൂടെ കൊഴുപ്പു കുറയും. ക്യാന്‍സറിന് കാരണമായ ജീന്‍ മ്യൂട്ടേഷനും കുഞ്ഞിനെ പാലൂട്ടുമ്പോള്‍ കുറയും. ആരോഗ്യകരമായ ജീവിതരീതികളും ഭക്ഷണങ്ങളും സ്വായത്തമാക്കുകയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടുത്തു നിര്‍്ത്താനുള്ള ഒരുമാര്‍ഗം. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇവ രണ്ടും ഒഴിവാക്കുക. പോഷകങ്ങളടങ്ങിയ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്. മുലയൂട്ടല്‍ സ്തനഭംഗി നശിപ്പിക്കുമെന്ന തെറ്റിദ്ധാരണയാണ പലരെയും ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. ഇത് തികച്ചും അബദ്ധധാരണയാണ്. മുലയൂട്ടല്‍ വഴി സ്തനാര്‍ബുദ സാധ്യത കുറയുക മാത്രമല്ലാ, അമ്മയ്ക്ക് മാനസിക സന്തുഷ്ടിയും കുഞ്ഞിന് ആരോഗ്യവും നല്‍കും. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് മുലയൂട്ടലിലൂടെ സാധ്യമാവുന്നത്.

സ്തനാര്‍ബുദം കണ്ടത്താന്‍ മുടി പരിശോധന

 

ഈ നൂറ്റാണ്ടില്‍ സ്ത്രീകളുടെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. കണ്ടെത്തുവാന്‍ വൈകിയാല്‍ കാലനായി മാറുന്ന ഈ രോഗത്തിന് കാരണങ്ങളും പലതാണ്. എന്നാല്‍ തുടക്കത്തിലെ രോഗം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. സ്തനാര്‍ബുദം കണ്ടെത്താന്‍ സാധാരണയായി മാമോഗ്രഫിയെയാണ് ആശ്രയിക്കാറ്. എന്നാല്‍ മുടി പരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താനാവുമത്രെ. ആസ്‌ത്രേലിയയിലെ എസ്ബിസി റിസര്‍ച്ച് എന്ന കമ്പനിയാണ് മാമോഗ്രഫിക്കു പകരമുള്ള ഈ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. സ്തനാര്‍ബുദമുള്ള സ്ത്രീകളുടെ മുടിയുടെ കോശഘടന വ്യത്യസ്തമായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം. സ്തനാര്‍ബുദ ബാധയുടെ 70 ശതമാനം സ്ത്രീകളുടെ മുടിയിലും വ്യത്യസ്തമായ റിംഗ് ആകൃതിയിലുള്ള കോശം കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ ബാധയില്ലാത്ത സ്ത്രീകളുടെ മുടിയില്‍ ഇല്ല. സിങ്കോര്‍ട്രന്‍ എന്ന എക്‌സ്‌റെ ഉപയോഗിച്ചാണ് മുടിയിടെ കോശങ്ങളെ തിരിച്ചറിയുന്നത്. മാമോഗ്രഫി സാധാരണയായി 50 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് കൂടുതല്‍ നിര്‍ദേശിക്കാറ്. എന്നാല്‍ മുടി പരിശോധനക്ക് ഇത്തരം നിബന്ധനകളില്ലെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ക്യാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ സ്വീകരിക്കാനും ഇത്തരം പരിശോധന സഹായിക്കുന്നുണ്ട്.

 

പുകവലി സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷം

പുകവലിക്ക് ഇപ്പോള്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാല്‍ പുരുഷന്മാരേക്കാള്‍ പുകവലി കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. സ്ത്രീകളില്‍ ഗര്‍ഭസാധ്യത കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് പുകവലി. ഗര്‍ഭിണികളായ സ്ത്രീകള്‍ പുകവലിച്ചാല്‍ അബോര്‍ഷന്‍ നടക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനും കുഞ്ഞിന് മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുമുണ്ട്. പുകവലിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുവാന്‍ പുകവലിക്കാത്ത സ്ത്രീകളേക്കാള്‍ 30 ശതമാനം കൂടുതല്‍ സമയം സമയമെടുക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പുകവലി ശീലമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് സ്റ്റെഫാനി യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്തനാര്‍ബുദത്തിന് പുറമെ ലംഗ്‌സ് ക്യാന്‍സറിനുള്ള സാധ്യതയും പുക വലിയ്ക്കുന്ന സ്ത്രീകളില്‍ കൂടുതലാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ പുകവലിക്കുന്ന സ്ത്രീകളില്‍ 25 ശതമാനം കൂടുതലാണ്. സ്ത്രീകള്‍ പുക വലിയ്ക്കുമ്പോള്‍ അസുഖങ്ങളും ക്യാന്‍സറുമുണ്ടാക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലായി വലിച്ചെടുക്കുന്നുണ്ട്. എന്നാല്‍ പുകവലി ഉപേക്ഷിച്ചാല്‍ ആറുമാസം കൊണ്ടു തന്നെ ഹൃദയാരോഗ്യം വീണ്ടെടുക്കാനും സാധിക്കും. പുകവലി ശീലം സ്ത്രീകളില്‍ ആര്‍ത്തവവിരാമം അഥവാ മെനോപോസ് നേരത്തെയാക്കുന്നുണ്ട്. സ്ത്രീകളുടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപെറോസിസ് എന്ന രോഗത്തിലും പുകവലി പ്രധാന കാരണമാണ്. 

സ്തനപരിരക്ഷ പ്രധാനം

സ്ത്രീകളില്‍ സ്തനാരോഗ്യ പ്രശ്‌നങ്ങള്‍ അസാധാരണമല്ല. എന്നാല്‍ പൊതുവെ സ്താര്‍ബുദം എന്നൊരു വാക്കില്‍ സ്തനപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇതല്ലാതെയും പ്രശ്‌നങ്ങളുണ്ട്. സ്തനങ്ങളിലെ മുഴകള്‍ സ്താനാര്‍ബുദ ലക്ഷണമാണെന്നാണ് പറയാറ്. എന്നാല്‍ ഇത് ക്യാന്‍സര്‍ തന്നെയാവണമെന്നില്ല. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും സ്തനങ്ങളില്‍ മുഴ കാണാം. ഇവ സാധാരണ ശസ്ത്രക്രിയയിലൂടെ മാറ്റുകയാണ് പതിവ്. സ്തനങ്ങളില്‍ നിന്ന് പാല്‍ വരിക, രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുമ്പോഴാണ് പാല്‍ വരുന്നത്. ഇതിന് ചികിത്സ ആവശ്യമാണ്. സ്തനത്തില്‍ നിന്നും രക്തം വരുന്നത് ഒരുപക്ഷേ ക്യാന്‍സര്‍ ലക്ഷണമാകാന്‍ വഴിയുണ്ട്. രക്തം വരുന്നതിനൊപ്പം മുഴകള്‍ കൂടിയുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയാണ് നല്ലത്. ആര്‍ത്തവസമയത്തു മാത്രം ചിലരുടെ മാറിടത്തില്‍ മുഴകള്‍ കണ്ടുവരാറുണ്ട്. ഇത് ഫൈബ്രോസിസ്റ്റിക് എന്നാണ് അറിയപ്പെടുന്നത്. ഇത് തനിയെ മാറും. കുഞ്ഞിന് പാലൂട്ടുന്ന നേരത്ത് ചില സ്ത്രീകളുടെ മുലക്കണ്ണു വിണ്ടു കീറി വേദനിക്കാന്‍ ഇടയുണ്ട്. ഗര്‍ഭിണിയായിരിക്കെ തന്നെ എണ്ണ പുരട്ടി മുലക്കണ്ണു പുറത്തേക്കു വലിക്കുന്നത് ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കും. കുഞ്ഞ് പാല്‍ കുടിക്കുമ്പോള്‍ മുലക്കണ്ണടക്കമുള്ള ഭാഗം കുഞ്ഞിന്റെ വായില്‍ വരാന്‍ ശ്രദ്ധിക്കണം.

ഡിയോഡറന്റ് സ്തനാര്‍ബുദമുണ്ടാക്കും

സ്തനാര്‍ബുദം ഇപ്പോള്‍ ധാരാളം സ്ത്രീകളില്‍ കണ്ടുവരുന്നുണ്ട്. ജീവനു തന്നെ ഭിഷണിയായതിനാല്‍ വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു രോഗമാണിത്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരു രോഗമാണിത്. എന്നാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ഈ രോഗത്തിന്റ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും സ്തനത്തില്‍ കണ്ടുവരുന്ന മുഴകള്‍ സ്തനാര്‍ബുദ ലക്ഷണവുമാകാം. അതുകൊണ്ട് ഇത്തരം മുഴകള്‍ അവഗണിക്കരുത്. ഫൈബ്രോസിസ്റ്റിക് മാറ്റങ്ങള്‍, മില്‍ക് സിസ്റ്റുകള്‍, ലിപോമ തുടങ്ങിയവയാണ് പലപ്പോഴും ഇത്തരം മുഴകള്‍ക്ക് കാരണമാകാറ്. ഇത്തരം മുഴകള്‍ അപകടകാരിയാണോയെന്ന് തിരിച്ചറിയുവാന്‍ ചില ലക്ഷണങ്ങളുമുണ്ട്. മാറിടത്തില്‍ ചുളിവുകളുണ്ടാകുക, ചുവന്ന നിറം വരിക, മാറിയ വേദനയും പനിയും, നിപ്പിളുകളുടെ ആകൃതിയില്‍ വ്യത്യാസം വരികയും രക്തമോ മറ്റെന്തെങ്കിലും ദ്രാവകങ്ങള്‍ വരികയോ ചെയ്യുക എന്നിവയോടൊപ്പം മാറിടത്തില്‍ മുഴകളുണ്ടെങ്കില്‍ ഇവ ബ്രസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. സ്തനാര്‍ബുദമല്ലാതെ അയോഡിന്‍, വൈറ്റമിന്‍ ബി6 എന്നിവയുടെ കുറവു കാരണവും മാറിടത്തില്‍ മുഴകളുണ്ടാകാം. നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബീന്‍സ്, കാബേജ്, വെളുത്തുള്ളി, ധാന്യങ്ങള്‍, ഫഌക്‌സ് സീഡ്‌സ് എന്നിവ സ്തനങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുവാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളുണ്ട്. ഉള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ, കോളിഫഌര്‍, ആസ്പരാഗസ്, ബ്രൊക്കോളി എന്നിവ ഇതിന് സഹായിക്കും. ധാരാളം വെള്ളം കുടിയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും മാറിടത്തിലെ മുഴകള്‍ക്കുള്ള പരിഹാരമാര്‍ഗമാണ്. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം, കൊഴുപ്പ് എന്നിവ ഒഴിവാക്കുന്നത് ഇത്തരം മുഴകള്‍ വരാതിരിക്കുവാന്‍ നല്ലതാണ്. ചില ഡിയോഡറന്റുകള്‍ വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു. ഈ വിയര്‍പ്പ് മാറിടത്തില്‍ ചെന്നടിഞ്ഞ് പിന്നീട് മുഴകള്‍ക്കും അര്‍ബുദത്തിനും കാരണമാകുന്നു. പാരാബെന്‍സ് ഇല്ലാത്ത ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. വല്ലതെ ഇറുകിയ ബ്രാ രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും അങ്ങനെ മാറിടത്തില്‍ മുഴകളുണ്ടാക്കുകയും ചെയ്യുന്നു. ഇത് സ്തനാര്‍ബുദത്തിന് കാരണമാകുകയും ചെയ്യും. ഏതു പ്രായക്കാരിലും ഇത്തരം മുഴകളും സ്തനാര്‍ബുദവും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മാറിടത്തിലെ മുഴകളെ അവഗണിക്കാതെ തക്ക സമയത്ത് തന്നെ ചികിത്സ നേടുക.

സ്തനാര്‍ബുദം കണ്ടെത്താന്‍ റോബോട്ട്

ആരോഗ്യ രംഗത്ത് എന്തെന്ത് പുരോഗതികളുണ്ടായിട്ടും കാന്‍സര്‍ എന്ന രോഗത്തിന് മുന്നില്‍ ഇന്നും മനുഷ്യരാശി നിരായുധരാണ്. കാന്‍സര്‍ ചികിത്സയ്ക്കായി കൃത്യമായ ഒരു മരുന്ന് കണ്ടെത്താന്‍ ഇന്നേവരെ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം ലോകമൊട്ടുക്കുമായി കാന്‍സര്‍ ബാധമൂലം മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം ഒട്ടേറെയാണ്. രോഗിയുടെ മാനസികധൈര്യം പോലും തളര്‍ത്തിക്കളഞ്ഞ് മരണത്തോട് അടുപ്പിക്കുന്നൊരു സ്വഭാവമാണ് ഈ രോഗത്തിന്റേത്. അപൂര്‍വ്വം ചിലരില്‍ നേരത്തേ കണ്ടെത്തുന്നതുകൊണ്ടും മറ്റും ഇത് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്നുണ്ട്. എങ്കിലും ഇന്നും ജനം ഭയത്തോടെ മാത്രം നോക്കുന്ന രോഗമാണിത്. അതുകൊണ്ടുതന്നെ കാന്‍സറിനെ തടുക്കാനായി ആരോഗ്യരംഗത്ത് അനുദിനമെന്നോണം പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുകയാണ്. ഈ സ്ഥിരോത്സാഹത്തിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സ, പ്രത്യേകിച്ച് സ്ത്രീകളെകൂടുതലായി ബാധിക്കുന്ന സ്തനാര്‍ബുദ ചികിത്സയില്‍ ഏറെ സഹായകമായേയ്ക്കാവുന്ന ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നു. സ്തനാര്‍ബുദത്തെ വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്ന ഒരു യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇറാനിലെ ശാസ്ത്രജ്ഞര്‍. ഇറാനിലെ ടെഹ്‌റാന്‍ പോളിടെക്‌നിക് എന്നറിയപ്പെടുന്ന അമീര്‍ കബീര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് റോബോട്ടിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ യന്ത്രമനുഷ്യന്‍ മൂന്നു രീതിയിലുള്ള പരിശോധനയിലൂടെയാണ് സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ കണ്ടെത്തുന്നത്. മാരകമായ രോഗാവസ്ഥയെയും അപകടകരമല്ലാത്ത രോഗബാധയെയും 95 ശതമാനം കൃത്യതയോടെ ഇതിന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ പരിശോധനയിലൂടെ രോഗിയ്ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയുമില്ല. ഇപ്പോള്‍ സ്തനാര്‍ബുദ ബാധ തിരിച്ചറിയാന്‍ മാമോഗ്രാഫിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

സ്തനാര്‍ബുദചിത്രങ്ങള്‍ ഫേസ്‍ബുക്കിലിടാം

ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ്‍ബുക്കില്‍ സ്തനാര്‍ബുദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുമതിയായി. നേരത്തെ സ്തനാര്‍ബുദ മുറിവുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഫേസ്ബുക്ക് തടഞ്ഞിരുന്നു. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഇക്കാര്യത്തിലുള്ള വിലക്ക് ഫേസ്ബുക്ക് മാറ്റിയിരിക്കുന്നത്. സ്തനാര്‍ബുദ രോഗിയുടെ, രോഗവുമായി ബന്ധപ്പെട്ടുള്ള ഓരോ വിവരങ്ങളും ചിത്രങ്ങളും അവരുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നതില്‍ തെറ്റില്ലെന്നും രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഇത്തരം പോസ്റ്റുകള്‍ക്ക് സാധിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 2009ല്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. പിന്നീട് ഈ നടപടിയില്‍ ഫേസ്ബുക്ക് മാപ്പുപറയുകയും ചെയ്തു. സ്തനാര്‍ബുദ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയാണ് തന്റെ മാറിടത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍, ഇത് ലൈംഗിക ചൂഷണത്തിന് സമമാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക് അധികൃതര്‍ ചിത്രം നീക്കം ചെയത്. ഇതിനെതിരെ ഫേസ്ബുക്കിലെ ഒട്ടേറെ അംഗങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആയിരത്തോളം വരുന്ന അംഗങ്ങള്‍ ഈ ചിത്രം വീണ്ടും അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടന്ന് ഷാരോന്‍ എന്ന സ്ത്രീ തന്നെ സ്തനാര്‍ബുത ചിത്രം വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ഫേസ്ബുക്ക് മേധാവി പറഞ്ഞു. എന്നാല്‍, ഈ ചിത്രത്തില്‍ പഠിക്കാന്‍ ഏറെയുണ്ടെന്നും ലൈംഗികമായി ഒന്നും കാണാനാകിലെന്നുമാണ് ചിത്രം അപ്‌ലോഡ് ചെയ്ത ഷാരോന്‍ അഭിപ്രായപ്പെട്ടത്. നല്ല മനസ്സോടെയാണ് താന്‍ ഈ ചിത്രം അപ്‌ലോഡ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ പിന്നീട് ഏറെ ചര്‍ച്ച നടത്തിയെന്നും തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് മനസ്സിലായെന്നും ഫേസ്ബുക്ക് വക്താവ് സൈമന്‍ ആക്‌സ്‌റ്റെന്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ചിത്രങ്ങളാണ് നീക്കം ചെയ്യേണ്ടി വരുന്നത്. ഇതിനിടയില്‍ എല്ലാ ചിത്രങ്ങളും വ്യക്തമായി വിലയിരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിതശൈലികൊണ്ടും സ്തനാര്‍ബുദം വരാം

ഇന്ത്യയിലെ യുവതികളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അര്‍ബുദ മരണങ്ങളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന സ്തനാര്‍ബുദം ആര്‍ത്തവവിരാമമുള്ളവരിലാണ് കൂടുതലുണ്ടാവുകയെന്ന ധാരണയെ അസ്ഥാനത്താക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത ഏറുകയാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 22 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുള്ളതായും പഠനം പറയുന്നു. ഓരോ 6.5 മിനിറ്റിലും ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബാംഗ്ലൂരില്‍ മാത്രം ഒരു ലക്ഷം പേരില്‍ 25.5 പേര്‍ക്ക് സ്തനാര്‍ബുദമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷം പേരില്‍ 18.2 പേര്‍എന്ന നിരക്കിലാണ് സ്തനാര്‍ബുദമുണ്ടായിരുന്നത്. അതായത് ഒരു ലക്ഷം പേരില്‍ 7.3 പേരുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇതേ പ്രവണതയാണുള്ളതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂരില്‍ 14 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടെന്ന പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ 28 മുതല്‍ 40 വയസ്സുവരെയുള്ളവരാണ്. ജീവിതശൈലിയും ഭക്ഷണ ക്രമവുമാണ് ഇവയ്ക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. നേരത്തേ 50 വയസ്സിന് (ആര്‍ത്തവവിരാമത്തിന് ശേഷം) മുകളിലുള്ളവര്‍ക്കാണ് സ്തനാര്‍ബുദ സാധ്യതയെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 28 വയസ്സുള്ളവര്‍ക്കുവരെ അസുഖം പിടിപെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 15 ശതമാനം പേരിലും സ്തനാര്‍ബുദം പാരമ്പര്യമായാണ് ഉണ്ടാകുന്നത്. ബാക്കി 85 ശതമാനം മറ്റ് കാരണങ്ങള്‍ മൂലമാണ്.ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, അബോര്‍ഷന്‍, അമിത തടി, കുട്ടികളില്ലാത്തവര്‍, നേരത്തേ ആര്‍ത്തവമാരംഭിക്കുന്നവര്‍ എന്നിവരിലും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

സ്തനാര്‍ബുദം തടയാന്‍ ഡയറ്റ്

 

പലരോഗങ്ങളും വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിലും നല്ലത് അവ വരാതിരിക്കാന്‍ ശ്രമിക്കുന്നതാണ്. ഭക്ഷണരീതികള്‍, ജീവിതരീതി എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് പലര്‍ക്കും ഇക്കാര്യത്തില്‍ സഹായകമാകാറുമുണ്ട്. സ്ത്രീരോഗങ്ങളില്‍ പ്രധാനമായ സ്തനാര്‍ബുദത്തിന്റെ കാര്യത്തിലും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. കാരണം പതിനാലില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് മരണകാരണംവെരയായേയ്ക്കാവുന്ന സ്തനാര്‍ബുദം കണ്ടുവരുന്നത്. അര്‍ബുദംവളരുന്നത് തടയാന്‍ നമ്മുടെ നിത്യോപയോഗ ഭക്ഷണങ്ങളില്‍ പലതിനും കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഒന്നു ക്രമീകരിച്ചാല്‍ ഒരു പരിധിവരെ രോഗമുണ്ടാകുന്നത് തടയാന്‍ കഴിയും. പച്ചക്കറികള്‍ ധാരാളമായി പച്ചക്കറികള്‍ കഴിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ദിവസം ഒന്‍പത് തവണയെങ്കിലും പച്ചക്കറികള്‍ കഴിയ്ക്കാമെന്നാണ്, വേവിച്ചും പകുതി വേവിച്ചും ഒട്ടും വേവിക്കാതെയും പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളില്‍ മിക്കവയിലും കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന ഫോട്ടോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ചീരവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികളും വിവിധതരം കാബേജുകളിലും ഇവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബ്രൊക്കോളി, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, മത്തന്‍ തുടങ്ങിയവയിലും ഫോട്ടോകെമിക്കലുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ കടുംനിറത്തിലുള്ള പഴങ്ങളാണ് കൂടുതല്‍ കഴിക്കേണ്ടത്. കറുത്ത മുന്തിരി, പലതരം ബെറികള്‍, പീച്ച്, ചുവന്ന ആപ്പിള്‍ എന്നിവയ്‌ക്കെല്ലാം സ്തനാര്‍ബുദം ചെറുക്കാന്‍ കഴിവുണ്ട്. മൂന്നു തവണയായി ദിവസം ഇത്തരം പഴങ്ങള്‍ കഴിയ്ക്കാം. 

സ്‌തനാര്‍ബുദം കാരണവും നിവാരണവും

സ്‌തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ പിന്നിലല്ല.നഗരപ്രദേശങ്ങളില്‍ ലക്ഷത്തില്‍ 85 പേര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ ലക്ഷത്തില്‍ 30 പേര്‍ക്കും സ്‌തനാര്‍ബുദം മുണ്ടെന്നാണ്‌ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.രാജ്യത്ത്‌ നാല്‍പ്പതു മുതല്‍ അന്‍പതു വയസ്‌ വരെ പ്രായപരിധിയില്‍ വരുന്ന സ്‌ത്രീകളില്‍ അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ പകുതിയിലേറെയും സ്‌തനാര്‍ബുദം മൂലമുള്ളതാണ്‌.മുപ്പതു വയസിന്‌ മുകളില്‍ പ്രായമുള്ള സ്‌ത്രീകളിലാണ്‌ സ്‌തനാര്‍ബുദം പിടിപെടാന്‍ സാധ്യത.എന്നാല്‍ കേരളത്തില്‍ ഇരുപതു വയസ്‌ പ്രായമുള്ള പെണ്‍കുട്ടികളില്‍ വരെ സ്‌തനാര്‍ബുദം കണ്ടെത്തിയിട്ടുണ്ട്‌.35 വയസിനു മുകളില്‍ പ്രായമായ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം കൂടിവരുന്നു.പ്രായം കൂടുന്നതിന്‌അനുസരിച്ച്‌ സ്‌തനാര്‍ബുദത്തിനുള്ള സാധ്യതയും ഏറിവരുന്നു.സ്‌തനാര്‍ബുദം പകുതിയിലേറെയും അറുപത്‌ വയസിനുമേല്‍ പ്രായമായവരിലാണ്‌ കണ്ടുവരുന്നത്‌.സ്‌തനാര്‍ബുദം ഓരോ വ്യക്‌തിയിലും വ്യത്യസ്‌ത രീതിയിലാണ്‌ കാണപ്പെടുന്നത്‌. പ്രസവിക്കാത്തവരിലും മുലയൂട്ടാത്തവരിലും പ്രസവിക്കുകയും മുലയൂട്ടാതിരിക്കുകയും ചെയ്‌തവരിലുമാണ്‌ സ്‌തനാര്‍ബുദ സാധ്യത കൂടുതല്‍.സ്‌തനാര്‍ബുദം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഞെട്ടലുണ്ടാകും.എന്നാല്‍ സ്‌തനാര്‍ബുദത്തെ ഭയപ്പെടേണ്ടതില്ല.എന്താണ്‌ സ്‌തനാര്‍ബുദമെന്നും എന്താണ്‌ കാരണമെന്നും അറിഞ്ഞാല്‍ ഈ ഭീതി ഒഴിവാക്കാവുന്നതാണ്‌.സ്‌തനത്തിലെ ചില കോശങ്ങള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വളര്‍ച്ചയാണ്‌ സ്‌തനാര്‍ബുദമായി മാറുന്നത്‌.സ്‌ത്രീഹോര്‍മോണായ ഈസ്‌ട്രൊജനാണ്‌ ഇതിനു പിന്നില്‍.ജീവിതശൈലി, ഭക്ഷണം, വ്യായാമക്കുറവ്‌, ഭക്ഷണക്രമീകരണം തുടങ്ങിയവയെല്ലാം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്‌ കാരണമാവുകയും അത്‌ സ്‌തനാര്‍ബുദത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച സ്‌തനങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റ്‌ ഭാഗങ്ങളിലേക്കും പടരുന്നതാണ്‌ സ്‌തനാര്‍ബുദം ഗുരുതരമാകാന്‍ കാരണം.സ്‌തനത്തിലുണ്ടാകുന്ന ചെറിയ മുഴകളോ തടിപ്പുകളോ ആയിരിക്കും ആദ്യ ലക്ഷണം.എഴുപതു ശതമാനം ആളുകളിലും ഈ മുഴകള്‍ക്ക്‌ വേദന കാണില്ല.അതുകൊണ്ട്‌ തന്നെ സ്‌തനത്തിലുണ്ടാകുന്ന വേദനകള്‍ പലപ്പോഴും അറിയാതെ പോകുന്നു.സ്‌തനാര്‍ബുദത്തെ പ്രധാനമായും നാലുഘട്ടമായി തിരിക്കാം.രോഗത്തിന്റെ തീവ്രതയനുസരിച്ചാണ്‌ ഇങ്ങനെ തരംതിരിച്ചിട്ടുള്ളത്‌.ഇതില്‍ ആദ്യ ഘട്ടത്തില്‍ മുഴകള്‍ക്ക്‌ വലുപ്പം വളരെ കുറവായിരിക്കും.ഈ ഘട്ടത്തില്‍ രോഗം കണ്ടു പിടിച്ച്‌ ചികിത്സിച്ചാല്‍ ഭേദമാക്കാം.രാണ്ടാമത്തെ ഘട്ടത്തിലും ചികിത്സ ഫലപ്രദമാകും.മൂന്നും നാലും ഘട്ടത്തിലാണ്‌ രോഗമെങ്കില്‍ അത്‌ ഗുരുതരമാകും.എന്നാല്‍ രോഗം ഗുരുതരമാകുന്ന അവസ്‌ഥ ഉണ്ടാകാതിരിക്കാനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.മുന്‍കൂട്ടിയുള്ള പരിശോധനയില്‍ നിന്നും രോഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ്‌ സ്‌തനാര്‍ബുദത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്‌.നേരത്തേ അറിഞ്ഞാല്‍ ഒഴിവാക്കാം.സ്‌തനം മുറിച്ചു മാറ്റേണ്ടിവരുന്നതുപോലുള്ള സങ്കീര്‍ണതകളാണ്‌ സ്‌തനാര്‍ബുദത്തെ ഭീകരരോഗമായി മാറ്റുന്നത്‌.എന്നാല്‍ സ്‌തനം മുറിച്ചു മാറ്റാതെ തന്നെ ഇന്ന്‌ സ്‌തനാര്‍ബുദത്തിന്‌ പരിഹാരം കാണാനാവും. സ്‌തന ഭംഗിയില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകാതെ സ്‌തനം പുനസ്‌ഥാപിക്കാന്‍ സാധിക്കും. മുന്‍കൂട്ടിയുള്ള പരിശോധന അഥവാ സ്‌ക്രീനിംഗിലൂടെ സ്‌തനാര്‍ബുദ സാധ്യത മുളയിലേ നുള്ളിക്കളയാം. സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി സക്രീനിംഗ്‌ നടത്താം.ഇതിനായി മാമോഗ്രാഫിയും അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗുമുണ്ട്‌.ഇന്ന്‌ ഒട്ടുമിക്ക ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്‌. സാധാരണക്കാരന്‌ താങ്ങാവുന്ന ചാര്‍ജ്‌ മാത്രമേ ഈ പരിശോധനകള്‍ക്ക്‌ ഉള്ളു.കാന്‍സര്‍ വന്നാല്‍ എല്ലാം കഴിഞ്ഞു എന്ന ചിന്താഗതിയാണ്‌ ആദ്യം മാറ്റേണ്ടത്‌.ലോകം പഴയ ലോകമല്ല.അനുദിനം പുതിയ ചികിത്സാ മാര്‍ഗങ്ങളും കണ്ടെത്തലുകളും സ്‌തനാര്‍ബുദ രോഗത്തിന്‌ പരിഹാരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഇന്ന്‌ ഒട്ടുമിക്ക കാന്‍സര്‍ രോഗങ്ങളും ചികിത്സിച്ചു മാറ്റാന്‍ സാധിക്കും.സ്‌തനാര്‍ബുദം പ്രത്യേകിച്ചും.രോഗം വരുമ്പോള്‍ വരട്ടെ,അപ്പോള്‍ നോക്കാം എന്ന ചിന്ത പാടില്ല.രോഗം വരാതിരിക്കുന്നതാണ്‌ രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിലും നല്ലത്‌ എന്ന ചൊല്ല്‌ ഇവിടെ ഓര്‍ക്കുക.മുന്‍കൂട്ടി പരിശോധന നടത്തി രോഗം ഉണ്ടെന്ന്‌ കണ്ടെത്തിയാലുണ്ടാകുന്ന മാനസിക വിഷമം ഓര്‍ത്താണ്‌ പലരും സ്‌ക്രീനിംഗിന്‌ തയാറാകാത്തത്‌.എന്നാല്‍ രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റുകയും പിന്നീടുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും ചെയ്യാം.അമ്മയ്‌ക്കോ സഹോദരിക്കോ ആര്‍ത്തവസമാപ്‌തിക്കു മുമ്പ്‌ സ്‌തനാര്‍ബുദം ബാധിച്ചിരുന്നതായി അറിവുള്ളവര്‍ നിര്‍ബന്ധമായും സ്‌ക്രീനിംഗ്‌ നടത്തണം.

സ്‌തനാര്‍ബുദം ഇന്ന്‌ ജീവിതശൈലി രോഗത്തിന്റെ ഭാഗമായിരിക്കുന്നു.അല്‍പ്പമൊന്ന്‌ ശ്രദ്ധിച്ചാല്‍ സ്‌തനാര്‍ബുദം ഒഴിവാക്കാം.യഥാസമയത്തുള്ള സ്‌തനപരിശോധനയ്‌ക്കൊപ്പം ഹോര്‍മോണ്‍ വ്യതിയാനത്തിന്‌ കാരണമാകുന്ന ഘടകങ്ങള്‍ ഒഴിവാക്കുകയാണ്‌ വേണ്ടത്‌.പൊണ്ണത്തടിയാണ്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.സ്‌ത്രീകളില്‍ അമിതവണ്ണം സ്‌തനാര്‍ബുദത്തിന്‌ കാരണമാകുന്നുണ്ട്‌.അമിതവണ്ണമുള്ള സ്‌ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്‌.നമ്മുടെ തെറ്റായഭക്ഷരീതി തന്നെയാണ്‌ അമിതവണ്ണത്തിന്‌ കാരണമാകുന്നത്‌.അമിത വണ്ണമുള്ള സ്‌ത്രീകള്‍ ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള വ്യായാമം ശീലമാക്കണം.പാലും പാലുലപ്പന്നങ്ങളും സ്‌തനാര്‍ബുദത്തിന്‌ കാരണണമാകുമെന്നാണ്‌ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. പാലില്‍ അടങ്ങിയിരിക്കുന്ന ഇന്‍സുലിന്‍ ലൈക്ക്‌ ഗ്രോത്ത്‌ ഫാക്‌ടറാണ്‌ സ്‌തനാര്‍ബുദത്തിന്‌ കാരണമാകുന്നത്‌.ഈ ഘടകം ഹോര്‍മോണ്‍ വ്യതിയാനത്തിന്‌ വഴിതെളിക്കുന്നു. അമേരിക്കന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കാന്‍സര്‍ റിസര്‍ച്ചാണ്‌ ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയത്‌.തവിടു കളയാത്ത അരിയാണ്‌ കഴിക്കാന്‍ ഉത്തമം.പച്ചക്കറികള്‍ എല്ലാക്കൂട്ടവും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.നമ്മുടെ തനി കേരള ഉണ്‌ ആണ്‌ ഏറ്റവും ഉത്തമം.ശരീരത്തിന്‌ ആവശ്യമുള്ള ഘടകങ്ങള്‍ എല്ലാം ചേരും പടി ചേര്‍ന്നതാണ്‌ നാടന്‍ ഊണ്‌.ഫാസ്‌റ്റ് ഫുഡ്‌ ഒഴിവാക്കി തനി നാടന്‍ ഭക്ഷണത്തിലേക്ക്‌ മാറാന്‍ ശ്രമിക്കണം.വ്യായാമത്തിന്റെ കാര്യത്തില്‍ സ്‌ത്രീകള്‍ പൊതുവേ പിന്നോക്കമാണ്‌.വീടുവിട്ടാല്‍ ഓഫീസ്‌,ഓഫീസ്‌ വിട്ടാല്‍ വീട്‌.ഈ യാത്ര മിക്കപ്പോഴും വാഹനങ്ങളിലായിരിക്കും.ഇതുമൂലം ശരീരത്തിന്‌ ആവശ്യത്തിന്‌ വ്യായാമം ലഭിക്കാതെ വരുന്നു.ശരീരം വണ്ണം വയ്‌ക്കുന്നതിനും ഇടയാകും.അതിനാല്‍ സ്‌ത്രീകള്‍ നിര്‍ബന്ധമായും വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണം.ആധുനിക രീതിയിലുള്ള കാന്‍സര്‍ ചികിത്സ എന്നത്‌ നിരവധി ഘടകങ്ങള്‍ ഒരുമിച്ചുചേര്‍ത്തുകൊണ്ടുപോകേണ്ട ഒരു വലിയ സംഗതിയാണ്‌.ഇന്ന്‌ ഇതിനു പറയുന്നത്‌ കാന്‍സര്‍ മാനേജ്‌മെന്റ്‌ എന്നാണ്‌.കാന്‍സര്‍ മാനേജ്‌മെന്റ്‌ിന്റെ സര്‍വപ്രധാനമായ ലക്ഷ്യം രോഗത്തില്‍ നിന്നും പൂര്‍ണ മുക്‌തി നേടുക എന്നതാണ്‌.പുതിയ ചികിത്സാ സമ്പ്രദായങ്ങളും രീതിശാസ്‌ത്രങ്ങളും ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്‌ ശരീരാവയവങ്ങളെ എങ്ങനെയും സംരക്ഷിക്കുന്നതിനാണ്‌.രോഗത്തില്‍പ്പെട്ട വ്യക്‌തിയെ പൂര്‍ണമായും സുഖപ്പെടുത്തി വീണ്ടും പഴയതുപോലെ തന്നെയുള്ള കുടുംബ സാമൂഹിക ജീവിതത്തിന്‌ പ്രാപ്‌തമാക്കുന്നു.പരമാവധി മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കുന്നു.ഏത്‌ അവയവത്തെയാണ്‌ രോഗം ബാധിച്ചിട്ടുള്ളത്‌ എന്നതിന്റെ അടിസ്‌ഥാനത്തില്‍ അവയവാധിഷ്‌ഠിതവും വ്യവസ്‌ഥാഷ്‌ഠിതവുമായ സമീപനമാണ്‌ കാന്‍സര്‍ മാനേജ്‌മെന്റില്‍ സ്വീകരിക്കുന്നത്‌.ചികിത്സകന്റെ രീതിയനുസരിച്ചും സമീപനത്തില്‍ ഭേദങ്ങള്‍ ഉണ്ടാകാം എന്നു മാത്രം.രോഗിയുടെ വ്യക്‌തിപരവും രോഗി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സ്വഭാവപരവും ആയ പ്രത്യേകതകളും കാന്‍സര്‍ മാനേജ്‌മെന്റില്‍ പ്രധാനമാണ്‌.സ്‌തനാര്‍ബുദം സ്‌ഥിരീകരിച്ചാല്‍ രോഗിയില്‍ കടുത്ത വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.സ്‌തനം സ്‌ത്രീത്വത്തിന്റെ മാതൃത്വത്തിന്റെ ചിഹ്നമാണെന്നതാണ്‌ ഇതിനു കാരണം. ശരീരത്തിന്റെ ഏറ്റവും സുന്ദരമായ ഭാഗം എന്നെന്നേക്കുമായി നഷ്‌ടമായി പോകുന്നു എന്നതിനോട്‌ പൊരുത്തപ്പെട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല.ഈ ഭയംമൂലമാണ്‌ മുന്‍കൂട്ടിയുള്ള പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും ആരും തയാറാകാത്തത്‌.ഡോക്‌ടര്‍ നിര്‍ദേശിച്ച ഓപ്പറേഷന്‍ പോലും വേണ്ടെന്നു വച്ചവരുണ്ട്‌.മാറിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും നീക്കം ചെയ്‌താല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം കടുത്തതാണ്‌.സ്‌തനം നീക്കം ചെയ്‌തു കഴിഞ്ഞാല്‍ പാഡുകള്‍ പകരം ഉപയോഗിക്കേണ്ടിവരുന്നു.പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.മറ്റുള്ളവര്‍ ശ്രദ്ധിക്കുമല്ലോ എന്ന ചിന്തമൂലം മാനസിക സമ്മര്‍ദവും സ്‌ത്രീകള്‍ക്ക്‌ ഉണ്ടാകാം.ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ സ്‌തനപുനര്‍ നിര്‍മാണത്തിന്റെ പ്രസക്‌തി.ശസ്‌ത്രക്രിയയിലൂടെ സ്‌തനത്തിലെ കാന്‍സര്‍ ബാധിതപ്രദേശം നീക്കം ചെയ്യുന്നു.അങ്ങനെ രോഗംഭേദമാക്കിയ ശേഷമാണ്‌ സ്‌തനം പുനര്‍ നിര്‍മ്മിക്കുന്നത്‌.ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള മാംസപേശികള്‍ എടുത്ത്‌ അര്‍ബുദം മാറ്റിയ സ്‌ഥാനത്ത്‌ വച്ചു പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.കാന്‍സര്‍ ഓപ്പറേഷനോടൊപ്പം തന്നെ പുനര്‍നിര്‍മാണവും നടത്താവുന്നതാണ്‌.ഓപ്പറേഷനിലൂടെ സ്‌തനം നീക്കം ചെയ്‌ത് ഏറെകാലം കഴിഞ്ഞും പുനര്‍ നിര്‍മാണം നടത്താം.സര്‍ജറിക്കൊപ്പം പുനര്‍ നിര്‍മാണവും നടത്തുന്നതാണ്‌ നല്ലത്‌.ഇതുകൊണ്ട്‌ പല ഗുണങ്ങളും ഉണ്ട്‌.ഒരു തവണ അനസ്‌തേഷ്യ നല്‍കിയാല്‍ മതി.രണ്ടു തവണ ശസ്‌ത്രക്രിയ ഒഴിവാക്കാം.ആശുപത്രില്‍ നിന്നും മടങ്ങുമ്പോള്‍ തന്നെ പൂര്‍ണ ശരീര സൗന്ദര്യത്തോടെ മടങ്ങാം.രോഗം ബാധിക്കാന്‍ സാധ്യതയുള്ള സ്‌തനകോശങ്ങള്‍ മുഴുവന്‍ നീക്കി പുതിയ മാംസപേശികള്‍ വയ്‌ക്കാനാവുന്നതുകൊണ്ട്‌ അടുത്ത കോശങ്ങളില്‍ വീണ്ടും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാധ്യത കുറയുന്നു.
ആശുപത്രി ചെലവ്‌ ഗണ്യമായി കുറയുന്നു

സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാം; ചികിത്സിക്കാം


ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക രോഗങ്ങളില്‍ പ്രമുഖ സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാണെങ്കിലും പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. ഏകദേശം പത്ത് ശതമാനം സ്ത്രീകളിലും കാണുന്ന സ്തനാര്‍ബുദത്തിന് പിറകില്‍ പാരമ്പര്യമായി ലഭിക്കുന്ന ചില ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമ്മക്കോ മാതാപിതാക്കളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലോ 50 വയസ്സിനുള്ളില്‍ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. സ്തനകോശങ്ങളില്‍ കാണുന്ന ബി.ആര്‍.സി.എ 1, ബി.ആര്‍.സി.എ 2 എന്നീ ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗകാരണം. ആരംഭദശയില്‍ ഒരു ലക്ഷണവും കാണണമെന്നില്ളെന്നതാണ് ഈ രോഗത്തിന്‍െറ പ്രത്യേകത. പലപ്പോഴും രോഗം ഒരു ഘട്ടത്തിലത്തെുമ്പോള്‍ മാത്രമേ രോഗി വസ്തുതകള്‍ തിരിച്ചറിയുകയുള്ളു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ പ്രത്യേകിച്ച് രോഗസാധ്യതയുള്ളവര്‍ ആവശ്യമായ പരിശോധനകള്‍ നടത്തി രോഗബാധയില്ല എന്ന് ഉറപ്പ് വരത്തണം. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ള നമ്മുടെ സംസ്ഥാനത്തുപോലും ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത് വളരെ വൈകിയാണ് എന്നതാണ് വേദനാജനകമായ പരമാര്‍ഥം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലോ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമോ ‘മാമോഗ്രാം’ എന്ന സ്തനപരിശോധനക്ക് വിധേയമാകേണ്ടതാണ്. എന്നാല്‍, രോഗസാധ്യത കൂടുതലുള്ളവര്‍ 40 വയസ്സിനു മുമ്പുതന്നെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകണം. എളുപ്പത്തില്‍ ചെയ്യാവുന്നതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഈ പരിശോധന ഇന്ന് പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും ചെയ്യാവുന്നതാണ്.
വളരെ ലളിതമായ പരിശോധനയാണ് ‘മാമോഗ്രാം’. രണ്ട് പ്രതലങ്ങള്‍ക്കിടയില്‍ സ്തനങ്ങളെ അമര്‍ത്തി എക്സ്റേ ഫോട്ടോ എടുക്കുന്നു. അത്രമാത്രം. സാധാരണ ഓരോ സ്തനത്തിനും രണ്ട് എക്സ്റേകള്‍ വീതമാണ് എടുക്കുന്നത്. ഇവ പരിചയസമ്പന്നരായ റേഡിയോളജിസ്റ്റുകള്‍ പരിശോധിച്ച് രോഗസാധ്യത വിലയിരുത്തുന്നു. രോഗം ആരംഭത്തില്‍തന്നെ കണ്ടത്തെുകയാണെങ്കില്‍ കാലതാമസം കൂടാതെ ചികിത്സ ആരംഭിക്കാന്‍ കഴിയും. എന്നു മാത്രമല്ല, രോഗം ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതും തടയാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ മാമോഗ്രാം പരിശോധനാ റിപ്പോര്‍ട്ട് വെച്ചുമാത്രം രോഗം സ്ഥിരീകരിക്കാന്‍ കഴിയാതെ വരാം. അപ്പോള്‍ രോഗസ്ഥിരീകരണത്തിനുവേണ്ടി (Diagnostic Mammogram) കൂടുതല്‍ വിശദമായി മാമോഗ്രാം ചെയ്യുന്നു. സ്തനത്തിന്‍െറ പലവശങ്ങളില്‍നിന്നുള്ള എക്സ്റേകള്‍ കൂടുതല്‍ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്നു. എന്നിട്ടും രോഗസ്ഥിരീകരണം അസാധ്യമായാല്‍ യു.എസ്.ജി സ്കാന്‍, പി.ഇ.ടി, എം.ആര്‍.ഐ തുടങ്ങിയ പരിശോധനകള്‍ വേണ്ടിവന്നേക്കാം.
മാമോഗ്രാം പരിശോധന 100 ശതമാനം വിശ്വാസയോഗ്യമല്ല എന്നതാണ് സത്യം. പ്രായം കുറഞ്ഞവര്‍, ബന്ധുക്കളില്‍ സ്തനാര്‍ബുദമുള്ളവര്‍, ചില സ്ത്രീഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നവര്‍, സ്തനത്തില്‍ മുമ്പ് ‘ബയോപ്സി’ ചെയ്തവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരില്‍ ഏകദേശം ഏഴു ശതമാനം പേരില്‍ രോഗമില്ലാതെതന്നെ ‘രോഗമുണ്ടെന്ന്’ പരിശോധനാഫലം ചിലപ്പോള്‍ കിട്ടിയേക്കാം. വളരെയധികം മാനസിക സമ്മര്‍ദങ്ങള്‍ക്കും വ്യഥകള്‍ക്കും വഴിതെളിയുന്ന ഈ അവസ്ഥയില്‍ മറ്റു പരിശോധനകള്‍കൊണ്ട് രോഗം സ്ഥിരീകരിക്കാം. എന്നിരുന്നാലും അതുവരെ രോഗി മുള്‍മുനയിലായിരിക്കും. അതുപോലെതന്നെ രോഗമുള്ളവരില്‍ ഏകദേശം 20 ശതമാനത്തോളം രോഗികള്‍ക്ക് രോഗമില്ളെന്ന പരിശോധനാ ഫലവും ലഭിക്കാം.
ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് മാമോഗ്രാം പരിശോധന പ്രയോജനമില്ലാത്ത ഒന്നാണ് എന്നതല്ല. മറിച്ച് എല്ലാ പരിശോധനകള്‍ക്കും അതിന്‍േറതായ പരിമിതികളുണ്ട് എന്നതാണ്.
ഒരു പരിശോധനാ റിപ്പോര്‍ട്ട് കണ്ണടച്ച് വിശ്വസിക്കാതെ രോഗിയുടെ രോഗലക്ഷണങ്ങളുമായി ഒത്തുനോക്കിയും വിദഗ്ധ ദേഹപരിശോധനക്ക് വിധേയമാക്കിയും വേണം രോഗനിര്‍ണയം ചെയ്യേണ്ടത്. മാമോഗ്രാം 80 ശതമാനം രോഗികളിലും കൃത്യമായ ഫലം തരുന്നു എന്നുള്ളത് ഏറെ ആശ്വാസകരമാണ്. ഈ പരിശോധനക്കൊപ്പം ദേഹപരിശോധനയും മറ്റ് അനുബന്ധ പരിശോധനകളായ യു.എസ്.ജി സ്കാന്‍, എം.ആര്‍.ഐ, എഫ്.എന്‍.എ.സി, ബയോപ്സി തുടങ്ങിയവകൂടിയാകുമ്പോള്‍ രോഗനിര്‍ണയം ഏകദേശം 100 ശതമാനം കൃത്യതയില്‍ എത്തിച്ചേരും.
ലോകത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിന്. എന്നാല്‍, ഇന്ത്യയില്‍ ഈ സ്ഥാനം ‘ഗര്‍ഭാശയമുഖ’ കാന്‍സറിനാണ്. സ്തനാര്‍ബുദം രണ്ടാം സ്ഥാനത്താണ്. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും സ്തനാര്‍ബുദബാധ കൂടുകയും അത് മുമ്പത്തേക്കാളും പ്രായംകുറഞ്ഞവരില്‍ കാണപ്പെടുകയും ചെയ്യുന്നു. 25 വര്‍ഷംമുമ്പത്തെ കണക്കനുസരിച്ച് സ്തനാര്‍ബുദ രോഗികളില്‍ വെറും രണ്ടു ശതമാനം പേര്‍ 20-30 വയസ്സിനിടയിലും ഏഴു ശതമാനം പേര്‍ 30-40നും ഇടയിലുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം നാലു ശതമാനവും 16 ശതമാനവുമായി ഉയര്‍ന്നിരിക്കുന്നു. അതായത്, ചെറുപ്പക്കാരില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു എന്നര്‍ഥം. എന്നു മാത്രമല്ല, ചെറുപ്പക്കാരില്‍ രോഗതീവ്രതയും സങ്കീര്‍ണതകളും കൂടുതലായിരിക്കും. താമസിച്ചുള്ള വിവാഹം, താമസിച്ചുള്ള പ്രസവം, കുറച്ചുകാലം മാത്രം മുലയൂട്ടല്‍ എന്നിവയെല്ലാംതന്നെ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്തനത്തില്‍ കാണുന്ന എല്ലാ മുഴകളും അര്‍ബുദമല്ല. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. രോഗസാധ്യത കൂടിയവരും രോഗമുണ്ടോ എന്ന് സംശയിക്കുന്നവരും കാലതാമസം കൂടാതെ വിദഗ്ധ സഹായം തേടുന്നതാവും നല്ലത്.
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്)

20വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്വയം സ്തനപരിശോധന നടത്തണം

സ്ത്രീകള്‍ പൊതുവെ ദുര്‍ബലകളാണെന്നാണ് കേള്‍വി. അതിന്റെ കൂടെ അസുഖം കൂടി വന്നാലോ? പിന്നെ പറയേണ്ടുന്ന കാര്യമില്ല. സ്ത്രീകളില്‍ അര്‍ബുദത്തിന്റെ സാധ്യത കൂടി വരുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.സ്തനാര്‍ബുദം, ഗര്‍ഭാശയഗളകാന്‍സര്‍, തൈറോയ്ഡ്കാന്‍സര്‍, വായിലെ കാന്‍സര്‍, അണ്ഡാശയകാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയാണ് കേരളത്തിലെ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന കാന്‍സറുകള്‍. സ്ത്രീകളിലെ കാന്‍സറുകളില്‍ 50 ശതമാനത്തിലധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ടവയാണ്. സ്ത്രീകളിലെ ക്യാന്‍സര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണിവിടെ കുറിക്കുന്നത്.

സ്തനത്തിലെ വേദനയില്ലാത്ത മുഴകള്‍, സ്തനഞെട്ടില്‍ നിന്നും വരുന്ന ചുവന്ന നിറത്തിലുളള ദ്രവങ്ങള്‍ ഇവയാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. നിറമില്ലാത്തതും പാലുപോലെയുളളതുമായ സ്രവങ്ങള്‍ സ്തനാര്‍ബുദലക്ഷണമല്ല. കട്ടന്‍ ചായയുടെ നിറമുളള സ്രവവും പലപ്പോഴും കാന്‍സര്‍ ലക്ഷണമല്ല. അര്‍ബുദം മൂര്‍ഛിക്കുമ്പോള്‍ മുഴകള്‍ വലുതാകുകയും കക്ഷം, കഴുത്ത് എന്നിവയിലെ ലിംഫ് ഗ്രന്ഥികളിലേക്കും ശ്വാസകോശം, അസ്ഥി, തലച്ചോര്‍, കരള്‍, തുടങ്ങിയ ഏതെങ്കിലും ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയുമാകാം.

സ്തനാര്‍ബുദരോഗികളില്‍ 88 ശതമാനവും കുളിയ്ക്കുമ്പോള്‍ അവിചാരിതമായാണ് മുഴകള്‍ കണ്ടെത്തുന്നത്. ലജ്ജ, റേഡിയേഷനെയും ശസ്ത്രക്രിയയെയും കുറിച്ചുളള ഭയം ഇവ മൂലം പലരും ആരംഭത്തില്‍ ഡോക്ടറെ കാണുന്നില്ല. കാന്‍സര്‍ വരാനുളള സാധ്യത രണ്ടു സ്തനങ്ങളിലും തുല്യമാണ്.

മിക്കസ്ത്രീകള്‍ക്കും ആര്‍ത്തവസമയത്തും അല്ലാത്തപ്പോഴും ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളാല്‍ സ്തനത്തില്‍ വേദനയുണ്ടാകാം. ഇതിന് ചികിത്സ ആവശ്യമില്ല. സ്തനാര്‍ബുദം മൂര്‍ഛിക്കുമ്പോള്‍ മാത്രമേ വേദനയുണ്ടാകൂ. ആദ്യ ഘട്ടത്തില്‍ വേദന അനുഭവപ്പെടാത്തതു കൊണ്ടാണ് പലരും ചികിത്സക്കെത്താന്‍ വൈകുന്നത്. ആരംഭഘട്ടത്തില്‍ ചികിത്സ തുടങ്ങിയാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. വൈകിയാല്‍ ചികിത്സയ്ക്കുളള സമയവും ചിലവും കൂടും. ചികിത്സ ഫലപ്രദമാകാതെയും വരാം.

സ്തനാര്‍ബുദം നേരത്തെ നിര്‍ണയിക്കാന്‍ എല്ലാ മാസവും മുടങ്ങാതെ സ്വയം സ്തനപരിശോധന ചെയ്യണം. വര്‍ഷത്തിലൊരിക്കല്‍ ഒരു സര്‍ജനെ കണ്ട് പരിശോധിപ്പിക്കണം. 40 വയസു കഴിഞ്ഞ സ്ത്രീകള്‍ മാമോഗ്രം ചെയ്യണം. കുടുംബപാരമ്പര്യപ്രകാരം 40 വയസിനു താഴെ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍, ബേസ് ലൈന്‍ മാമോഗ്രം 30 വയസില്‍ ചെയ്യണം.

20 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും സ്വയം സ്തനപരിശോധന ചെയ്യണം. എല്ലാ മാസവും ആര്‍ത്തവത്തിനു ശേഷം ഏതെങ്കിലുമൊരു ദിവസമാണിതു ചെയ്യേണ്ടത്. ആര്‍ത്തവ സമയത്തോ, അതിനു മുന്‍പോ പരിശോധിക്കരുത്. കാരണം ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം സ്തനങ്ങളിലെ നീര്‍ക്കെട്ട് മുഴയായി തെറ്റിദ്ധരിക്കാം. ആര്‍ത്തവം നിലച്ച സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലും ഒരു ദിവസം ചെയ്താല്‍ മതായാകും. കുളിക്കുമ്പോള്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് സ്തനഞെട്ടുകള്‍ ഒരേ തരത്തില്‍ ആണോയെന്നു പരിശോധിക്കുക. ചിലരില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. എന്നാല്‍ മുഴകളോ, തടിപ്പോ, വീക്കമോ, നിറവ്യത്യാസമോ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം.

സോപ്പോ, എണ്ണയോ പുരട്ടിയ വിരലുകള്‍ കൊണ്ടു സ്തനം പരിശോധിക്കുക. ഇടതുസ്തനം പരിശോധിക്കാന്‍ വലതുകൈയും, വലതുസ്തനം പരിശോധിക്കാന്‍ ഇടതുകൈയും ഉപയോഗിക്കാം. ഇടതുസ്തനം പരിശോധിക്കുന്നതിന് ഇടതുകൈ ഉയര്‍ത്തി തലയുടെ പിറകില്‍ വയ്ക്കുക. വലതുകൈയിലെ പെരുവിരല്‍ ഒഴികെയുളള നാലു വിരലുകളുടെ ഉള്‍വശം കൊണ്ട് വൃത്താകൃതിയില്‍ സ്തനങ്ങളില്‍ ഓടിച്ചു പരിശോധിക്കുക. കക്ഷഭാഗവും പരിശോധിക്കണം. മേല്‍പ്പറഞ്ഞ പോലെ വലതുസ്തനവും പരിശോധിക്കുക. മുലഞെട്ടില്‍ അമര്‍ത്തി എന്തെങ്കിലും സ്രവം വരുന്നുണ്ടോയെന്ന് നോക്കുക.

എന്നാല്‍ മുഴയും സ്രവങ്ങളുമായി വന്നവരില്‍ ഏകദേശം 2 ശതമാനത്തില്‍ മാത്രമേ സ്തനാര്‍ബുദം കണ്ടെത്തിയുളളൂ. ബാക്കി 98 ശതമാനത്തിലും അപകടകാരികളല്ലാത്ത ട്യൂമറുകളായിരുന്നു. തെന്നിമാറുന്ന മുഴകളും നിരുപദ്രവികളാണ്. ചുരുക്കം ചിലരില്‍ മാത്രമേ അതു കാന്‍സറായി മാറുനുളളൂ. അതു പോലെ രക്തവും മറ്റു സ്രവങ്ങളും കണ്ടാലും വളരെ ചുരുക്കമായെ കാന്‍സര്‍ കാണപ്പെടുന്നുളളൂ.

70 ശതമാനം സ്തനാര്‍ബുദ രോഗികളില്‍ പ്രത്യേകിച്ച് ഒരു കാരണവും കാണുന്നല്ല. 30 ശതമാനം രോഗികള്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും റിസ്‌ക് ഫാക്റ്റര്‍ കാണുന്നുണ്ട്. അവിവാഹിതര്‍, മക്കളില്ലാത്തവര്‍, സ്തനാര്‍ബുദം ബാധിച്ചിട്ടുളള രോഗികളുടെ ബന്ധുകള്‍, ചില ഹോര്‍മോണ്‍ ചികിത്സ ചെയ്തിട്ടുളളവര്‍, ഭക്ഷണത്തുവ് കൊഴുപ്പ് അധികമായി ഉപയോഗിക്കുന്നവര്‍, മുലയൂട്ടാത്തവര്‍, അമിത ഭാരം ഉളളവര്‍ ഇവരിലൊക്കെ സ്തനാര്‍ബുദ സാധ്യത ല്‍പം കൂടുതലാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. പാരമ്പര്യമായും ഉണ്ടാകാറുണ്ട്.

രോഗത്തിന്റെ ഇനം, വലിപ്പം. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, രോഗവ്യാപ്തി, രോഗം എവിടെയൊക്കെവ്യാപിച്ചിട്ടുണ്ട് എന്നിവയ്‌ക്കെല്ലാം ചികിത്സയില്‍ പ്രാധാന്യമുണ്ട്. ശസ്ത്രക്രിയ, റേഡിയോതെറാപ്പി (റേഡിയേഷന്‍ ചികിത്സ), കീമോതെറപ്പി, (ഔഷധചികിത്സ), എന്നിവയും ഇവ കൂട്ടിക്കലര്‍ത്തിയുമാണ് സാധാരണ ചികിത്സാരീതികള്‍. ചിലര്‍ക്ക് ഹോര്‍മോണ്‍ ചികിത്സയും നല്‍കും.

സ്തനാര്‍ബുദം (Breast Cancer)

സ്തനാര്‍ബുദം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനും,സ്തനാര്‍ബുദം  നേരത്തെ കണ്ടു പിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഒക്കെ ഉതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ മാസം "സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം" ആയി ആചരിക്കപ്പെടുന്നു.


നേരത്തെ കണ്ടു പിടിച്ചു ചികില്‍സ നേടിയാല്‍ വലിയ ഒരു വിഭാഗം രോഗികളിലും പരിപൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു അര്‍ബ്ബുദം ആണ് സ്തനാര്‍ബുദം.ഇതാണ് വസ്തുത എങ്കിലും വളരെ താമസിച്ചു രോഗത്തിന്റെ മൂര്ധന്യാവസ്ഥയില്‍ മാത്രം വൈദ്യ സഹായം തേടി എത്തുന്ന സ്ത്രീകള്‍ വിദ്യാസമ്പന്നര്‍ ആയ കേരള സമൂഹത്തില്‍  പോലും അപൂര്‍വ സംഭവം അല്ല.ഏറ്റവും ഖേദകരം ആയ വസ്തുത ഈ സമയം കൊണ്ട് പലപ്പോളും അര്‍ബ്ബുദം സ്തനങ്ങളില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് കൂടി വ്യാപിചിട്ടുണ്ടാവും,ആയതിനാല്‍ തന്നെ ജീവന്‍ രക്ഷപെടുത്താന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരിക്കില്ല.


രോഗത്തെ കുറിച്ചും,രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞത,രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലും ഡോക്ടറുടെ അടുത്തു പോയി പരിശോധിക്കപ്പെടാന്‍ ഉള്ള വിമുഖത,രോഗം കണ്ടു പിടിക്കപ്പെട്ടാല്‍ അതിനുള്ള ചികില്‍സ കടുത്തത് ആയിരിക്കും എന്നുള്ള തോന്നലില്‍ നിന്നുടലെടുക്കുന്ന ഒരു തരം നിഷേധാല്‍മകത,എന്നിങ്ങനെ പല വ്യക്തിഗത കാരണങ്ങള്‍ കൊണ്ടും വൈദ്യ സഹായം തേടാന്‍ താമസം ഉണ്ടാവുന്നുണ്ട്.ഇത്തരം അനഭിലഷണീയമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് സഹായകമാവും അതിനു ബോധവല്‍ക്കരണ പരിപാടികള്‍ ഒരു വലിയ അളവില്‍ സഹായകരം ആവും.

എന്താണ് സ്തനാര്‍ബുദം ?

സ്തനങ്ങളിലെ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന അനിയന്ത്രിതവും അസ്വാഭാവികവും ആയ വളര്‍ച്ച ആണ് ഈ കാന്‍സറിനു കാരണമാവുന്നത്.മുലപ്പാല്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും,അവയില്‍ നിന്ന് മുല ഞെട്ടിലേക്ക് പാല്‍ കൊണ്ട് പോവുന്ന വാഹിനികളും,ഇവയ്ക്ക് ഇടയില്‍ ഉള്ള ബന്ധിപ്പിക്കുന്ന കോശങ്ങളും കൊഴുപ്പും  മറ്റും ചേര്‍ന്നതാണ് സ്തനങ്ങളുടെ ഘടന.ഇവയില്‍ ഏതു ഭാഗത്തെ കോശങ്ങള്‍ ആണ് കാന്‍സര്‍കോശങ്ങള്‍ ആയി മാറുന്നത് എന്നതനുസരിച്ച് പല വിധത്തില്‍ ഉള്ള സ്തനാര്‍ബുദങ്ങള്‍ ഉണ്ട്.സാധാരണയായി ഈ കാന്‍സര്‍  മുഴയുടെ (ട്യുമര്‍) രൂപത്തില്‍  ആണ് പ്രത്യക്ഷപ്പെടുക.

സ്തനാര്‍ബുദം - ചില സ്ഥിതി വിവരക്കണക്കുകള്‍

ലോകമെമ്പാടും ഉള്ള കണക്കുകള്‍ നോക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രത്യക്ഷമാവുന്ന കാന്‍സര്‍ രോഗങ്ങളില്‍ രണ്ടാം സ്ഥാനം ആണ് സ്തനാര്‍ബുദത്തിന്.

മരണഹേതു ആവുന്ന കാന്‍സര്‍ രോഗങ്ങളുടെ പട്ടിക നോക്കിയാല്‍ അഞ്ചാമതും.സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സര്‍ സ്തനാര്‍ബുദം തന്നെ.

ഒരു സ്ത്രീയുടെ ജീവിത കാലയളവില്‍ സ്തനാര്‍ബുദം ഉണ്ടാവാന്‍ ഉള്ള സാധ്യത ഏകദേശം പത്തു ശതമാനത്തിനു അടുത്താണ്. ഇന്ത്യയിലെ കണക്കെടുത്താല്‍ സ്ത്രീകളിലെ കാന്‍സര്‍ ബാധകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം2008 ല്‍ അമേരിക്കയില്‍  1,82,000  സ്തനാര്‍ബുദ രോഗികള്‍ കണ്ടു പിടിക്കപ്പെട്ട  സ്ഥാനത്ത് ഇന്ത്യയില്‍ 1,15,000 പുതിയ രോഗികളെ ആണ് കണ്ടു പിടിച്ചത്.

ജനസന്ഖ്യാനുപാതം നോക്കിയാല്‍ ഇന്ത്യയില്‍ രോഗബാധ മൂലം ഉള്ള ആരോഗ്യ പ്രശ്നം ചെറുതെന്ന് തോന്നാം. എന്നാല്‍ മറ്റൊരു താരതമ്യം നോക്കിയാല്‍, കണ്ടു പിടിക്കപ്പെട്ട രോഗികളിലെ മരണ നിരക്ക്  അമേരിക്കയില്‍ 20% ല്‍ താഴെ ആണ്.ഇന്ത്യയില്‍ ഈ മരണനിരക്ക് 80% ത്തോളം ഉയരുന്നു എന്നത്  സൂചിപ്പിക്കുന്നത് ഇവിടെ രോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടാവുന്നു അതോടൊപ്പം മരണ നിരക്ക് കുത്തനെ ഉയരുന്നു എന്ന വസ്തുതയെ ആണ്.

താരതമ്യേന കുറവാണ് എങ്കിലും സ്തനാര്‍ബുദം പുരുഷന്മാരിലും ഉണ്ടാവുന്ന രോഗം ആണ്.

ലക്ഷണങ്ങള്‍

സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തില്‍ പുതിയതായി ഉണ്ടാവുന്ന തടിപ്പ്/മുഴ/വീക്കം എന്നിവ.

സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും പെട്ടന്നുണ്ടാവുന്ന വത്യാസം.

സ്തനങ്ങളില്‍ വേദന.

സ്തനങ്ങളുടെ തൊലിപ്പുറത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍- നിറത്തില്‍ ഉള്ള വത്യാസം/ചുക്കി ചുളിയല്‍ (dimpling)/അസാധാരണമായ ചൊറിച്ചില്‍.

മുല ഞെട്ടില്‍ നിന്ന് സ്രവങ്ങള്‍/രക്തം എന്നിവ വരുക.

മുല ഞെട്ടു ഉള്ളിലേക്ക് വലിഞ്ഞു പോവുക.

മുലക്കണ്ണില്‍ ഉണ്ടാവുന്ന നിറം മാറ്റം/വൃണങ്ങള്‍

എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.


ഓര്‍ത്തിരിക്കേണ്ട കാര്യം മേല്‍പ്പറഞ്ഞതില്‍ ചില ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങളിലും ഉണ്ടാവാം ഉദാ: എല്ലാ മുഴയും കാന്‍സര്‍ ആവണം എന്നില്ല.ചിലപ്പോള്‍ രോഗമില്ലാത്ത അവസ്ഥയിലും ഇതിലെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം ഉദാ: മാസമുറയ്ക്ക്  മുന്‍പ് സ്തനങ്ങളില്‍ വേദന,തടിപ്പ് എന്നിവ കാണപ്പെടാം.ആയതിനാല്‍ എന്തെങ്കിലും സംശയം ഉള്ളപ്പോള്‍ അമിത ആകാംഷയുടെ ആവശ്യം ഇല്ല പക്ഷെ സംശയ നിവാരണത്തിന് ഒരു ഡോക്ടറുടെ സഹായം തേടണം.

സ്തനാര്‍ബുദ രോഗബാധയെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍

പ്രായം - പ്രായം കൂടുന്തോറും രോഗ സാധ്യത കൂടുന്നു.50 വയസ്സിനു മുകളില്‍  രോഗ സാധ്യത ഗണ്യമായി ഏറുന്നു

ഹോര്‍മോണുകളുടെ സ്വാധീനം -ദീര്‍ഘകാലം സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജെന്‍,പ്രോജെസ്ട്രോന്‍ എന്നിവയുടെ ഉയര്‍ന്ന അളവില്‍ ഉള്ള സാന്നിധ്യം രോഗ സാധ്യത കൂട്ടും.

താമസിച്ചു വിവാഹം കഴിക്കുന്നവരില്‍,നേരത്തെ മാസമുറ തുടങ്ങുന്നവരില്‍,താമസിച്ചു ആര്‍ത്തവവിരാമം ഉണ്ടാവുന്നവരില്‍ (55 നു ശേഷം ),അവിവാഹിതകളില്‍,കുട്ടികള്‍ ഇല്ലാത്തവരില്‍,വളരെ താമസിച്ചു ആദ്യ കുട്ടി ഉണ്ടാവുന്നവരില്‍(30 വയസ്സിനു ശേഷം),കുട്ടികള്‍ക്ക് അധിക കാലം മുലപ്പാല്‍ കൊടുക്കാത്തവരില്‍,ദീര്‍ഘകാലം ഈസ്ട്രജെന്‍,പ്രോജെസ്ട്രോണ്‍ ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചവരില്‍ ഒക്കെ ഇക്കാരണത്താല്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍ ആയിരിക്കും.

നിതകപരം/പാരമ്പര്യം- സ്തനാര്‍ബുദം ഒരു പാരമ്പര്യ രോഗം അല്ല എങ്കിലും അടുത്ത ബന്ധുക്കളില്‍ കാന്‍സര്‍ വന്നവര്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് സാധ്യത കൂടുതല്‍ ആയിരിക്കും.ഇത്തരം ജനിതകപരം ആയ സാധ്യത പത്തു ശതമാനത്തില്‍ താഴെയേ ഉള്ളൂ

ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ(BRCA 1,2 എന്നീ ജീനുകള്‍)

ജീവിത ശൈലി -അമിത വണ്ണം/വ്യായാമത്തിന്റെ അഭാവം, മദ്യപാനം  എന്നിവ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു.

അണുവികിരണം - അണുവികിരണം/റേഡിയെഷന്‍ എല്ക്കപ്പെട്ടവരില്‍ രോഗ സാധ്യത കൂടുന്നു.

എങ്ങനെ രോഗം കണ്ടു പിടിക്കാം? സ്തനാര്‍ബുദത്തെ നേരിടാന്‍ ഏറ്റവും ഫലപ്രദം ആയ മാര്‍ഗ്ഗം,നേരത്തെ രോഗം കണ്ടെത്തി ചികില്‍സ നേടുക എന്നതാണ്.ആയതിനാല്‍ രോഗലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണം,ആ അവബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം.ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് ഡോക്ടറുടെ സഹായം തേടണം.

സ്വയം പരിശോധന -

ഏതു പ്രായത്തില്‍ ഉള്ള സ്ത്രീയ്ക്കും സ്വയം പരിശോധനയിലൂടെ സ്തനങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താന്‍ കഴിയും.അതിനാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കുക.

കിടന്നു കൊണ്ടും കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊണ്ടും ഇത് ചെയ്യാവുന്നതാണ്.ആദ്യം സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും വത്യാസമുണ്ടോ,നിറ വത്യാസം ഉണ്ടോ,തൊലിപ്പുറത്ത് മാറ്റങ്ങള്‍ ഉണ്ടോ എന്നൊക്കെ കണ്ണാടിയില്‍ നോക്കി നിരീക്ഷിക്കാവുന്നതാണ്.

അതിനു ശേഷം തള്ള വിരല്‍ ഒഴികെ ഉള്ള നാല് വിരലുകള്‍ ഉപയോഗിച്ച് സ്തനം പരിശോധിക്കാം.ആര്‍ത്തവം കഴിഞ്ഞു പത്തു ദിവസത്തിനു ശേഷം ആണ് ഇത് ചെയ്യേണ്ടത്.ഇടതു കൈ വിരലുകള്‍ കൊണ്ട് മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചു വലത്തെ സ്തനം പരിശോധിക്കാം,ഇതേ പോലെ വലത്തെ കൈ കൊണ്ട് ഇടത്തെ സ്തനവും.കൂടാതെ കക്ഷത്തില്‍ തടിപ്പുണ്ടോ എന്നും പരിശോധിക്കണം.മലര്‍ന്നു കിടന്നു പരിശോധന നടത്തുമ്പോള്‍ തോളിനു അടിയില്‍ ഒരു തലയണ വെയ്ക്കുന്നത് കൂടുതല്‍ സൗകര്യപ്രദം ആയിരിക്കും.

ഡോക്ടറുടെ ക്ലിനിക്കല്‍ പരിശോധന -

നാല്പതു വയസ്സിനു മുകളില്‍ ഉള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ടു സ്തന പരിശോധന നടത്തേണ്ടതാണ്.രോഗ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആ പ്രായത്തിനും മുന്‍പ് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

സ്ക്രീനിംഗ് ടെസ്റ്റുകള്‍

ഏറ്റവും പ്രധാനം ആയ സ്ക്രീനിംഗ് ടെസ്റ്റ്‌ (അതായത് രോഗവും രോഗ ലക്ഷണവും ഉണ്ടാവുന്നതിനു മുന്‍പ് പോലും രോഗ സാധ്യത കണ്ടെത്താന്‍ ഉദ്ദേശിച്ചു നടത്താവുന്ന പരിശോധന) ആണ് മാമ്മോഗ്രാം.

ചെറിയ മുഴകള്‍ പോലും കണ്ടെത്താന്‍ സാധിക്കുന്ന ഒരു തരം എക്സ് േറ പരിശോധന ആണ് ഇത്.നാല്‍പ്പതു വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഈ പരിശോധന നടത്തേണ്ടതാണ്.വളരെ കുറച്ചു സമയത്തേക്ക് അല്പം അസ്വസ്ഥത ഉണ്ടാകാം എങ്കിലും അധികം വേദന ഒന്നും ഇല്ലാത്ത പരിശോധന ആണ് ഇത്.

ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ ആയതിനാല്‍ നൂറു ശതമാനം രോഗികളെയും കൃത്യമായി കണ്ടു പിടിക്കാന്‍ മാമ്മോഗ്രാമിനും കഴിയണം എന്നില്ല.

അതിനാല്‍ രോഗ ലക്ഷണം ഉള്ളവരില്‍ ആവശ്യം എങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അള്‍ട്രാസൗണ്ട്,എം ആര്‍ ഐ,ബയോപ്സി,FNAC തുടങ്ങിയ പരിശോധകളും ചെയ്യേണ്ടതായി വന്നേക്കാം.

മുന്‍പ് പ്രതിപാദിച്ച BRCA ജീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനകളും നിലവില്‍ ഉണ്ട്.

ചികില്‍സാ വിധികള്‍

ഏതു തരം സ്തനാര്‍ബുദം ആണെന്നതും,എത്രത്തോളം വ്യാപിച്ചു എന്നതും,സ്ത്രീയുടെ പ്രായവും ഒക്കെ കണക്കില്‍ എടുത്താണ് ചികില്‍സാ രീതി നിര്‍ണയിക്കുന്നത്.

ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യല്‍.

ശസ്ത്രക്രിയയിലൂടെ  സ്തനം നീക്കം ചെയ്യല്‍(ഭാഗികമോ/പൂര്‍ണമോ).

റേഡിയേഷന്‍ ചികില്‍സ.

കീമോതെറാപ്പി.

എന്നിവയെല്ലാം വിദഗ്ധ ഡോക്ടറുടെ തീരുമാനത്തിന് വിധേയമായി രോഗിയുടെ അവസ്ഥ അനുസരിച്ച് നടപ്പിലാക്കേണ്ടി വന്നേക്കാം.

രോഗം വരുന്നത് തടയാന്‍ ചില മുകരുതലുകള്‍

പൂര്‍ണ്ണ പ്രതിരോധം അസാധ്യം ആണെങ്കിലും ചില മുകരുതലുകള്‍ രോഗസാധ്യതകള്‍ കുറയ്ക്കുന്നു.

അമിത വണ്ണം ഒഴിവാക്കുക.

നിത്യേന ഉള്ള വ്യായാമം.

മദ്യപാനശീലം ഒഴിവാക്കുക.

പോഷകമൂല്യം ഉള്ള ഭക്ഷണക്രമം.

രോഗ സാധ്യത വളരെ കൂടുതല്‍ ഉള്ളവരില്‍ പ്രതിരോധ നടപടി ആയി ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ മുറിച്ചു മാറ്റി കൃത്രിമ സ്തനം വെച്ച് പിടിപ്പിക്കുന്നത് വികസിത രാജ്യങ്ങളില്‍ ഒക്കെ നടപ്പിലായി വരുന്നുണ്ട്.അടുത്ത കാലത്ത് പ്രമുഖ ഹോളിവുഡ് നടി ആന്‍ജലിന ജോലി ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവല്ലോ.

നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു കാന്‍സര്‍ ആണ് സ്തനാര്‍ബുദം. എന്നാല്‍ വൈകിയാണ് കണ്ടെത്തുന്നത് എങ്കില്‍ മാരകം ആവുകയും ചെയ്യാം എന്നൊരു കരുതല്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ഉറ്റവര്‍ക്കും  ഉണ്ടാവേണ്ടതുണ്ട്.

സ്തനാര്‍ബുദത്തിന് വാക്സിന്‍

സ്തനാര്‍ബുദം സ്ത്രീകളെ സംബന്ധിച്ച് പേടിസ്വപ്നമാണ്. എന്നാല്‍, സ്ത്രീകള്‍ക്ക് ആശ്വാസമായി സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പുതിയ വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. നിലവിലുള്ള വാക്സിനുകളേക്കാള്‍ ഫലപ്രദമാണ് പുതിയ വാക്‍സിനെന്നാണ് ഗവേഷകര്‍ പറയുന്നത്.

പുതിയ വാക്സിന്‍ കോശങ്ങളിലേക്ക് അര്‍ബുദത്തെ ചെറുക്കുന്ന ജീന്‍ കടത്തി വിടുന്നു. ഈ 
ജീന്‍ ശരീരത്തില്‍ കടന്ന ശേഷം പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്ന മാംസ്യം ഉല്പാദിപ്പിക്കുകയും അര്‍ബുദത്തെ നശിപ്പിക്കുന്ന കോശങ്ങളെ സൃഷ്ടിക്കുകയും ചെയ്യും.

നമ്മുടെ നിരീക്ഷണത്തില്‍ ഇത് മഹത്തായ കണ്ടുപിടിത്തമാണ്. കാരണം നാം ജീനുകള്‍ ശരീര കോശങ്ങളില്‍ കടത്തി വിടുന്നതില്‍ വിജയിച്ചു. നമ്മുടെ സ്വന്തം കോശങ്ങളില്‍ നിന്നാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡെട്രോയിറ്റ് സര്‍വാകലാശാലയിലെ വി എന്‍ വി പറഞ്ഞു.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ വിജയമായിരുന്നു. എലികളില്‍ എച്ച് ഇ അര്‍ 2 അര്‍ബുദം പരിഹരിക്കുന്നതില്‍ ഈ വാക്സിന്‍ ഫലം കണ്ടു. സ്തനാര്‍ബുദങ്ങളില്‍ 20-30 ശതമാനവും എച്ച് ഇ അര്‍ 2 അര്‍ബുദമാണ്.

മരുന്നുകള്‍ക്കെതിരെ പ്രതിരോധ ശക്തി കൈവരിച്ചിട്ടുള്ള എച്ച് ഇ അര്‍ 2 അര്‍ബുദത്തെ അകറ്റാനും ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഗവേഷകര്‍ പറഞ്ഞ

നടത്തം പതിവാക്കിയാല്‍ സ്തനാര്‍ബുദം തടയാമെന്ന്

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന രോഗമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞു. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളാണ് ഒരു പരിധിവരെ കാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നത്. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ കാന്‍mറിനെ ചെറുത്ത് തോല്‍പ്പിയ്ക്കാം. സ്ത്രീകള്‍ ഒരു ദിവസം കുറഞ്ഞത് ഒരു മണിയ്ക്കൂറെങ്കിലും നടക്കുന്നത് പതിവാക്കിയാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് അമേരിയ്ക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ ഒരുമണിയ്ക്കൂര്‍ നിത്യേന നടക്കുകയാണെങ്കില്‍ 14 ശതമാനം സ്തനാര്‍ബുദ സാധ്യത കുറയുമെന്നാണ് റിപ്പോര്‍ട്ട്. 17 വര്‍ഷമായി 73,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കാന്‍സര്‍ സാധ്യത കുറയുമെന്ന കാര്യം കണ്ടെത്തിയത്. ഒരു ആഴ്ചയില്‍ കുറഞ്ഞത് ഏഴ് മണിയ്ക്കൂര്‍ നടക്കണമെന്ന് പഠനത്തില്‍ പറയുന്നു. 1992, 1993 കാലഘട്ടം മുതലാണ് അമേരിയ്ക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇക്കാര്യം പഠന വിധേയമാക്കാന്‍ തുടങ്ങിയത്. ആളുകള്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയ ശേഷം അവരില്‍ എത്രപേര്‍ നിത്യേന നടക്കാറുണ്ടെന്നും, നീന്താറുണ്ടെന്നും അന്വേഷിച്ചു. മാത്രമല്ല ടിവി കാണാനും വായിക്കാനുമായി എത്രസമയം ചെലവഴിയ്ക്കാറുണ്ടെന്നും അന്വേഷിച്ചു. പഠനത്തില്‍ 49 ശതമാനം സ്ത്രീകള്‍ സ്ഥിരമായി നടക്കാറുള്ളവരാണെന്ന് കണ്ടെത്തി, സ്ത്രീകളെ നിത്യവും നടക്കാന്‍ പ്രേരിപ്പിയ്ക്കണമെന്നും രോഗങ്ങള്‍ കുറയാന്‍ ഇത് സഹായിക്കുമെന്നും അതിനായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അമേരിയ്ക്കന്‍ കാന്‍സര്‍ സോസൈറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ ആല്‍പ പട്ടേല്‍ പറഞ്ഞു.

സ്ത്രീകൾ ഭയക്കുന്ന കൊലയാളി ബ്രസ്റ്റ് കാൻസർ

സ്ത്രീകളിൽ ഇന്ന് കാണപ്പെടുന്ന ഏറ്റവും വലിയ രോഗമാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ. ശരിയായ രോഗനിർണയം സാദ്ധ്യമായിരുന്നിട്ടും പലരുടെയും അവഗണനയാണ് ഈ രോഗ വർദ്ധനയ്ക്കു പിന്നിലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കുളിക്കുന്നതിനിടയിലെ രണ്ടോ മൂന്നോ മിനിട്ടു മതി ഈ അസുഖം കണ്ടുപിടിക്കാൻ. തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദമാക്കാൻ  98 ശതമാനമാണ് ചാൻസ്.

സ്തനാർബുദം എന്നാൽ
സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന ഒരുതരം കാൻസറാണ് സ്തനാർബുദം. സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണിത്. വളരെ വിരളമായിട്ടാണെങ്കിലും പുരുഷന്മാരിലും ചിലപ്പോഴൊക്കെ സ്തനാർബുദം കണ്ടുവരാറുണ്ട്. നൂറ് സ്ത്രീകളിൽ ഈ അസുഖം വരുമ്പോൾ ഒരു പുരുഷനും ഈ രോഗം ഉണ്ടാകുന്നുവെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

സൂചനകളും ലക്ഷണങ്ങളും
സ്തനാർബുദത്തിന്റെ സൂചനകളും ലക്ഷണങ്ങളും പ്രധാനമായി അഞ്ചു തരത്തിലാണ് ഉണ്ടാവുക. സ്പർശിക്കുമ്പോൾ ഉണ്ടെന്ന് തോന്നുന്ന തരത്തിലുള്ള സ്തനത്തിലെ മുഴ, സ്തനത്തിന്റെ ആകൃതിയിൽ വരുന്ന മാറ്റം, മുലച്ചുണ്ടിൽ പൊടിഞ്ഞുവരുന്ന രക്തം, മുകളിലേക്കോ, അകത്തേക്കോ വളഞ്ഞിരിക്കുന്ന മുലക്കണ്ണുകൾ, ചർമ്മം ഇളകിപ്പോവുക, വേദന തോന്നുക. ഇതിലേതെങ്കിലും സ്തനത്തിൽ ഉണ്ടെന്ന് തോന്നിയാൽ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് സ്തനാർബുദം എളുപ്പത്തിൽ ബാധിക്കുക. പരമ്പരാഗതമായി ബാധിക്കുന്ന രോഗം കൂടിയാണിത്. അമിത വണ്ണമുള്ളവരിലും സ്തനാർബുദ സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ മാസമുറ ആരംഭിക്കുന്നതും വൈകിയുള്ള പ്രസവവുമൊക്കെ സ്തനാർബുദത്തിന് കാരണമായേക്കാവുന്ന കാര്യങ്ങളാണ്. 12 വയസാണ് ഒരു സാധാരണ പെൺകുട്ടിയിൽ മാസമുറ ആരംഭിക്കേണ്ട പ്രായം. 12 വയസിനു മുമ്പ് മാസമുറ ഉണ്ടായാൽ സ്തനാർബുദത്തിന് സാധ്യത കൂടും. 35 വയസിനു മുകളിൽ ആദ്യപ്രസവം നടക്കുന്ന സ്ത്രീകൾക്കും ഇതേ അപകട സാദ്ധ്യത നിലനിൽക്കുന്നുണ്ട്.  വിവാഹശേഷം ഗർഭധാരണം വൈകിപ്പിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഈ വാർത്തയ്ക്ക് പ്രസക്തിയും ഏറുന്നുണ്ട്.
ഒരിക്കലും ഗർഭം ധരിക്കാതിരിക്കുന്ന സ്ത്രീകളിലും സ്തനാർബുദത്തിന് സാധ്യത ഏറെയാണ്.

മുലയൂട്ടാത്ത അമ്മമാർ
മുലയൂട്ടിയാൽ സൗന്ദര്യം പോകുമെന്ന് ഭയക്കുന്ന അമ്മമാർക്കുള്ളതാണ് ഈ വിവരം. കൃത്യമായി കുട്ടികൾക്ക് മുല കൊടുക്കാത്ത സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുലയൂട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ  കുറയും. അത് കാൻസറിനെ പ്രതിരോധിക്കാൻ ശേഷി നൽകും.

മദ്യവും സ്ത്രീകളും
പ്രൊഫഷൻ സ്റ്റാറ്റസ് നിലനിറുത്താനും സമൂഹത്തിൽ തുല്യത ഉറപ്പുവരുത്താനുമായി മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു വരുന്ന നാടാണ് കേരളം. മിഡിൽ ക്ലാസ് ഫാമിലിയിൽ പോലും ഇന്ന് കോക്ടെയിൽ പാർട്ടികൾ സജീവമാണ്. അങ്ങനെയുള്ള പാർട്ടികളിൽ ഒരു ഗ്ലാസ് മദ്യം കൈയിലെടുക്കുമ്പോൾ ഓർക്കുക, നിങ്ങളും ബ്രെസ്റ്റ് കാൻസർ സാദ്ധ്യതാ ലിസ്റ്റിൽപ്പെട്ടിരിക്കുന്നുവെന്ന്.

എങ്ങനെ കണ്ടുപിടിക്കാം
വളരെ എളുപ്പം കണ്ടുപിടിക്കാവുന്ന രോഗമാണ് സ്തനാർബുദം. രോഗിക്ക് തന്നെ കണ്ടുപിടിക്കാവുന്ന അസുഖമാണ് ഇത്.  അതിനായി ചെലവഴിക്കേണ്ടത് അഞ്ചു മിനിട്ട് മാത്രം.
. കൈകൾ ഇടുപ്പിൽ തിരുകി ഒരു കണ്ണാടിയുടെ മുന്നിൽ നിവർന്ന് നിൽക്കുക.
. സ്തനങ്ങൾ സാധാരണ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമാണോയെന്ന് പരിശോധിക്കുക. മുഴയുണ്ടെങ്കിൽ പെട്ടന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
. കൈകൾ തലയ്ക്ക് മുകളിൽ ഉയർത്തിയിട്ട് സ്തനം വിശദമായി പരിശോധിക്കണം.
. കിടന്നുകൊണ്ട് വലതുകരം കൊണ്ട് ഇടതുസ്തനവും ഇടതുകരം കൊണ്ട് വലതുസ്തനവും പരിശോധിക്കണം. സ്തനങ്ങളുടെ കീഴ്ഭാഗം മുതൽ മേലറ്റം വരെയും ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്കും സ്തനം മുഴുവനായും വൃത്താകാരത്തിൽ പരിശോധിക്കണം. കൈയിലെ മൂന്നോ നാലോ വിരലുകൾ ചേർത്തുവച്ചാണ് പരിശോധന നടത്തേണ്ടത്.
. നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ സ്തനങ്ങളിൽ തൊട്ടുനോക്കണം.
. കുളിക്കുമ്പോൾ ഇപ്രകാരം തൊട്ടുനോക്കുന്നതാണ് ഉത്തമം.

ഇനി സ്തനാർബുദം തിരിച്ചറിയാൻ ചില ശാസ്ത്രീയ വശങ്ങളുമുണ്ട്.
മാമോഗ്രാം: സ്തനാർബുദം ഉണ്ടോ എന്ന് അറിയാനുതകുന്ന സ്തനങ്ങളുടെ ഒരുതരം എക്സ്റേ ആണ് മാമോഗ്രാം.
അൾട്രാസൗണ്ട്: ശബ്ദവീചികളുപയോഗിച്ച് കട്ടിയായ മുഴകളും ദ്രവം നിറഞ്ഞ മുഴകളും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ അൾട്രാസൗണ്ട് ഉപയോഗിക്കുന്നു.
ബയോപ്സി: സ്തനസെല്ലുകളുടെ സാമ്പിൾ ടെസ്റ്റിനായി എടുക്കുന്ന രീതിയാണിത്. കാൻസർ ബാധയുണ്ടോ എന്നറിയാൻ ഈ രീതി സഹായകമാകും.
. മാഗ്നറ്റിക് റിസോണൻസ് ഇമേജിംഗ് (എം.ആർ.ഐ): സ്തനത്തിന്റെ ഉൾവശം കാണിച്ചുതരാൻ പര്യാപ്തമായ രീതിയിലുള്ള കാന്തവും റേഡിയഷൻ തരംഗവുമാണ് എം.ആർ.ഐ സ്കാൻ.

ചികിത്സാരീതികൾ
ഓപ്പറേഷനാണ് സ്തനാർബുദത്തിലെ പ്രധാന ചികിത്സാരീതി. മുഴ ദോഷകരമല്ലാത്തതും വളരാത്തതുമാണെങ്കിൽ മരുന്ന് കൊണ്ട് അലിയിപ്പിക്കു രീതിയും നിലവിലുണ്ട്.
ലമ്പക്ടമി: ലമ്പക്ടമി പ്രകാരം ട്യൂമറും അതിനു ചുറ്റുമുള്ള കോശങ്ങളുടെ കുറേ ഭാഗവും മുറിച്ചു മാറ്റുന്നു.
മാസ്റ്റെക്ടോമി: ഓപ്പറേഷൻ വഴി സ്തനം പൂർണമായും മുറിച്ചു മാറ്റുന്ന രീതിയാണ് മാസ്റ്റെക്ടോമി.
സെന്റിനൽ നോഡ് ബയോപ്സി: വളരെക്കുറച്ചു മാത്രം ലിംഫ് നോഡുകൾ മുറിച്ചു മാറ്റുന്നരീതിയാണിത്. കാൻസറല്ലാത്ത മുഴകൾ ഇത്തരത്തിലാണ് നീക്കം ചെയ്യുക.
ഓക്സിലറി ലിംഫ്നോഡ് ഡിസക്ഷൻ: കാൻസർ ആണെന്ന് നിർണയിക്കപ്പെട്ടു കഴിഞ്ഞ മുഴകൾ നീക്കം ചെയ്യുന്ന രീതിയാണിത്. കൂടുതൽ ലിംഫ്നോഡുകൾ ഈ ഓപ്പറേഷൻ വഴി മുറിച്ചു മാറ്റപ്പെടുന്നു.
രണ്ട് സ്തനങ്ങളും മുറിച്ചു മാറ്റുക: ഒരു സ്തനത്തിൽ കാൻസർ ഉള്ളതായും അത് പടരുന്നതായും കണ്ടാൽ ചെയ്യുന്ന ഓപ്പറേഷനാണിത്. ഇതിലൂടെ കാൻസർ പടരുന്നത് തടയാനാകും.
റേഡിയേഷൻ തെറാപ്പി: കാൻസർ സെല്ലുകളെ നശിപ്പിക്കാൻ ശക്തിയേറിയ റേഡിയൻ ശരീരത്തിലേക്ക് കടത്തിവിടുന്ന രീതി.
കീമോ തെറാപ്പി: കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്നുപയോഗിക്കുന്ന രീതിയാണ് കീമോ തെറാപ്പി.
ഹോർമോൺ തെറാപ്പി: ഈസ്ട്രജൻ, പ്രോജസ്റ്റോൺ ഹോർമോണുകൾക്ക് ഹാനിരമാകുന്ന സ്തനാർബുദങ്ങളെ ചികിത്സിക്കാൻ ഈ രീതി ഉപയോഗിക്കുന്നു.
40 വയസു കഴിഞ്ഞ സ്ത്രീകൾ കൃത്യമായും സ്തനപരിശോധന നടത്തേണ്ടതാണ്. പ്രസവശേഷം മുലയൂട്ടൽ നിറുത്തയാലും വർഷം തോറും സ്തന പരിശോധന നടത്തിയാൽ അസുഖം വരാതെ സൂക്ഷിക്കാനാകും.

സ്തനാര്‍ബുദം തടയാന്‍ പത്തു ഭക്ഷണരീതികള്‍

ഇന്ന് ലോകത്ത് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും പ്രയാസമേറിയ രോഗമാണ് സ്തനാര്‍ബുദം. അടുത്ത അഞ്ച് വര്‍ഷത്തിനകം ലോകത്ത് എട്ടില്‍ ഒരു സ്ത്രീ സ്തനാര്‍ബുദ രോഗിയാകുമെന്നാണ്‌
ഐക്യരാഷ്ട്രസഭയുടെ കണക്ക്. സ്തനാര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വളരുമെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കില്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടെ സ്തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും സ്ഥിരമായ ചെക്കപ്പുകളുമാണ് രോഗത്തിനുള്ള പ്രതിവിധി എങ്കിലും അതോടൊപ്പം ഭക്ഷണക്രമത്തിലും സൂക്ഷിക്കണമെന്നാണ് ന്യൂട്രീഷന്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇവിടെയിതാ സ്തനാര്‍ബുദത്തെ തടയുന്ന പത്ത് പ്രധാന ഭക്ഷ്യവിഭവങ്ങളെ കുറിച്ചറിയാം.
ചെറുചന വിത്ത്

ചെറുചന വിത്തുകള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുകയാണ് ഒന്ന്. ഇത് വിത്തായിട്ടോ വിത്തില്‍ നിന്ന് സംസ്‌കരിച്ചെടുത്ത എണ്ണയോ ആവാം. ഒമേഗ ത്രി, നാര് എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ളതാണ് ചെറുചന വിത്തുകള്‍. ഇത് അര്‍ബുദ കോശങ്ങള്‍ വളരുന്നതില്‍ നിന്നും സംരക്ഷണ കവചം രൂപപ്പെടുത്താന്‍ സഹായിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തൈര് അടക്കമുള്ള ഭക്ഷണങ്ങളില്‍ ചെറുചന വിത്ത് ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ ചെറുചന വിത്തിന്റെ എണ്ണ സലാഡ് ഉണ്ടാക്കുന്നതിനോ ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കുകയോ ചെയ്യാം.
ചക്കക്കുരു

നാരുകളും സസ്യരാസകങ്ങളും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചക്കക്കുരു. കാന്‍സര്‍ ട്യൂമറിന്റെ വളര്‍ച്ചയോട് പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതുതന്നെ ധാരാളമായി കഴിക്കണമെന്നില്ല. ഒരല്‍പം പോലും ഫലം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

വെളുത്തുള്ളി
കാന്‍സറിനെ ചെറുക്കുന്ന അലിയം എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. സവാള, ചെറുഉള്ളി, ഉള്ളിത്തണ്ട് എന്നിവയും ഇതേഗണത്തില്‍ ഉള്‍പ്പെടും. ഇത് ട്യൂമര്‍ വളര്‍ച്ചയുടെ വേഗം കുറയ്ക്കുകയും ഇതുവഴി ചികിത്സയിലൂടെ വേഗത്തില്‍ രോഗം മാറ്റാനും സാധിക്കും. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ അടക്കമുള്ള മറ്റു കാന്‍സര്‍ രൂപങ്ങളെയും ഇത് ചെറുത്തു തോല്‍പിക്കും. ഇന്ത്യയിലെ മിക്ക ഭക്ഷണ ഇനങ്ങളിലും വെളുത്തുള്ളിയും സവാളയും കാണപ്പെടുന്നുണ്ട്.
മാതളനാരകം

സ്തനാര്‍ബുദം തടയുന്നതിന് ഏറ്റവും അധികം ആളുകള്‍ നിര്‍ദേശിക്കുന്നതാണ് മാതളനാരകം. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ പോളിഫിനോല്‍ ആസിഡാണ് മാതളനാരകത്തിലുള്ളത്. മാതളം എല്ലാദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
കോളിഫ് ളവര്‍ അടക്കമുള്ള പച്ചിലകളുള്ള പച്ചക്കറികള്‍

കാബേജ്, കോളിഫ് ളവര്‍ തുടങ്ങി ഇരുണ്ട പച്ചിലകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊരു ഡയറ്റ്. നാര്, വൈറ്റമിന്‍ ബി, സസ്യരാസകങ്ങള്‍ തുടങ്ങി ധാരാളം രാസത്വരകങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇവയില്‍.
കോര മത്സ്യം അഥവാ നവര


കോര, നവര, കിളിമീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മത്സ്യം ഒമേഗ 3, വൈറ്റമിന്‍ ബി 12, ഡി സാല്‍മണ്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ചില വൈറ്റമിന്‍ ബി 12 ഘടകങ്ങള്‍ കാന്‍സര്‍ ചികിത്സയ്ക്ക് നല്ലതാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ചൂടാക്കിയോ വറുത്തോ കോര മത്സ്യം കഴിക്കുന്നത് കാന്‍സര്‍ വളര്‍ച്ചയെ ചെറുക്കുമെന്നര്‍ത്ഥം.

ബ്രോക്കോളി

ക്രൂസിഫിറ എന്ന സസ്യ ഇനത്തില്‍ ഉള്‍പ്പെട്ട ബ്രോക്കോളി കോളിഫ് ളവര്‍ എന്നിവയുടെ ഗണത്തില്‍ പെട്ട മറ്റൊരു ഇനമാണ്. ഇവ അര്‍ബുദ കോശങ്ങളുടെ പലവിധത്തിലുള്ള വളര്‍ച്ചയും തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പലവിധം കാന്‍സറുകളെയും ചെറുത്തു തോല്‍പിക്കാന്‍ ബ്രോക്കോളി സഹായിക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ സ്ഥിരമായി കുടിക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇതിലെ സസ്യരാസകങ്ങളാണ് കോശവളര്‍ച്ചയെ തടയുന്നത്.
കുരുമുളക്

കുരുമുളക് സസ്യരാസകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ളതാണ്. കുരുമുളകിന്റെ ഏത് ഇനവും ഇതിന് സഹായിക്കുന്നുണ്ട്. പച്ച കുരുമുളകില്‍ ക്ലോറോഫിലും ചുവന്ന കുരുമുളകില്‍ കാപ്‌സൈനും ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍
മഞ്ഞള്‍ എന്ന സുഗന്ധദ്രവ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സാധാരണയായി കാന്‍സര്‍ സാധ്യത കുറയ്ക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അണ്ടിപ്പരിപ്പ്, പുളിഇഞ്ചി, പിന്നെ മറ്റു എല്ലാ വിധ ധാന്യങ്ങളും കാന്‍സറിനെ ചെറുക്കുമെന്നാണ് തെളിയിക്കപ്പെട്ട കാര്യം.

സ്ത്രീകള്‍ അറിയാന്‍; വൈന്‍ കഴിക്കൂ, സ്തനാര്‍ബുദത്തെ പ്രതിരോധിക്കൂ...

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

യു.കെയിലെ സ്ത്രീകള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ് സ്തനാര്‍ബുദം. ഇതിനെ പ്രതിരോധിക്കാനുള്ള പഠനങ്ങളും കാലങ്ങളായി അണിയറയില്‍ പുരോഗമിക്കുകയാണ്. അതില്‍ ഒരു പഠനം പറയുന്നത് സ്ത്രീകള്‍ വൈന്‍ കഴിക്കുന്നത്‌ ശീലമാക്കിയാല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം എന്നാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ദിവസവും ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് സ്തനാര്‍ബുദത്തെ അതിജീവിക്കാന്‍ 20 ശതമാനം സാധ്യത കൂടുതല്‍ ആണെന്നും ആഴ്ചയില്‍ മൂന്നര ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് അതിജീവന സാധ്യത 10 ശതമാനം സാധ്യത കൂടുതല്‍ ആണെന്നും പഠനം പറയുന്നു. എന്നാല്‍ അനാരോഗ്യകരമായ കെമിക്കലുകള്‍ അടങ്ങിയ ആല്‍ക്കഹോള്‍ ഉപയോഗം വിപരീത ഫലം ഉളവാക്കുകയും ചെയ്യും. നിലവില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് മദ്യപാനത്തെ ക്കുറിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ആരോഗ്യമുള്ള സ്ത്രീകള്‍ ആഴ്ചയില്‍ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കരുത് എന്ന് ഉപദേശിക്കാറുണ്ട്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം ചിലര്‍ മദ്യ ഉപയോഗം നിര്‍ത്തിയിട്ടുമുണ്ട്.

ഏഴു വര്‍ഷത്തിനുള്ളില്‍ സ്തനാര്‍ബുദം ബാധിച്ച 13,525 സ്ത്രീകളില്‍ ആണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്. അവരില്‍ ഭൂരിപക്ഷവും മദ്യം ഉപയോഗിക്കുന്നവരാണ്. അവരില്‍ ദിവസവും ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നവര്‍ക്ക് മറ്റു രോഗികളേക്കാള്‍ 20 ശതമാനം അതീജീവന ശേഷി ലഭിക്കുന്നു എന്ന് കണ്ടെത്തി. ആഴ്ചയില്‍ മൂന്നര ഗ്ലാസ് (ചെറിയ ഗ്ലാസ്) വൈന്‍ കഴിക്കുന്നവര്‍ക്ക് ഇത് 10 ശതമാനം ആണ്. പരിധിവച്ചുള്ള മദ്യപാനം രോഗികള്‍ക്ക് ഗുണം ചെയ്യും എന്നാണു പഠനത്തില്‍ കണ്ടെത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓണ്‍കോളജി തലവന്‍ ഡോ. പോല്‍ ഫറോ പറഞ്ഞു.

എങ്കിലും അതിജീവനത്തെ മറ്റു ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. പ്രായം, രോഗത്തിന്റെ സ്വഭാവം, ആരംഭത്തിലുള്ള പരിശോധന എന്നിവ അടിസ്ഥാനമാക്കി സ്ത്രീകളിലെ സ്തനാര്‍ബുദം വ്യത്യസ്തമായിരിക്കും. കൂട്ടത്തില്‍ അല്പം മദ്യപാനവും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണു ഗവേഷകര്‍ പറയുന്നത്.

സ്തനാര്‍ബുദത്തെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ?

ഏറ്റവും കൂടുതല്‍ സ്ത്രീകളെ കൊല്ലുന്നതെന്താണ്? ലിസ റോസന്‍ബോം ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ഓരോ പുതിയ രോഗിയോടും ചോദിച്ചിരുന്ന ചോദ്യമാണിത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഒരു സ്ത്രീ പറഞ്ഞ മറുപടി ലിസയ്ക്ക് മറക്കാനാകില്ല. “ശരിയായ ഉത്തരം ഹൃദ്രോഗമാണെന്ന് എനിക്കറിയാം, എങ്കിലും ഞാന്‍ സ്തനാര്‍ബുദം എന്നാണ് പറയുക”

അടിസ്ഥാനരഹിതമായി പേടിക്കാനുള്ള മനുഷ്യസ്വഭാവത്തെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. റോസന്‍ബോമിന്റെ രോഗിയുടെ ആദ്യ ഉത്തരം ശരിയാണ്. എല്ലാ കാന്‍സറുകളും ഒരുമിച്ചുചേര്‍ന്ന് കൊല്ലുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീകളെ ഹൃദ്രോഗം കൊല്ലുന്നു. എങ്കിലും സ്ത്രീകളുടെയിടയില്‍ ഏറ്റവുമധികം പേടിയുണര്‍ത്തുന്ന രോഗം സ്തനാര്‍ബുദമാണ്. “എന്തുകൊണ്ടാണ് ഹൃദ്രോഗത്തെ സ്ത്രീകള്‍ ഇത്ര വൈകാരികമായി കാണാത്തത്? ഹൃദ്രോഗത്തെ നമ്മള്‍ ചെയ്ത എന്തങ്കിലും പ്രവര്‍ത്തിയുടെ ദോഷഫലമായും സ്തനാര്‍ബുദത്തെ നമുക്കു സംഭവിക്കുന്ന ദുര്‍വിധിയായുമാണോ മനസിലാക്കുന്നത്?” റോസന്‍ബോം ചോദിക്കുന്നു.

ഇതിനുത്തരം എനിക്കറിയില്ല. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീകളും ഡോക്ടര്‍മാരും സ്തനാര്‍ബുദം ബാധിക്കാനും അതുമൂലം മരിക്കാനുമുള്ള സാധ്യതകളെ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെന്നാണ്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ വന്ന ഒരു പഠനം പറയുന്നത് നാല്‍പ്പതുകഴിഞ്ഞ സ്ത്രീകള്‍ ഇരുപതുശതമാനമെങ്കിലും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തങ്ങള്‍ സ്തനാര്‍ബുദം വന്നുമരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് എന്നാണ്. മാധ്യമങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം.

ഏഴുശതമാനം സ്തനാര്‍ബുദവും കണ്ടെത്തുന്നത് നാല്‍പ്പതുവയസില്‍ താഴെയുള്ള സ്ത്രീകളിലാണ് (രോഗത്തിന്റെ ശരാശരി പ്രായം 61 ആണ്). എന്നാല്‍ രോഗം ചെറുപ്പക്കാരികളില്‍ വരുമ്പോള്‍ മുതിര്‍ന്നസ്ത്രീകളിലെക്കാള്‍ പതിയെമാത്രമാണ് ചികിത്സകളോട് പ്രതികരിക്കുക. ചെറുപ്പത്തില്‍ സ്തനാര്‍ബുദം വന്നുമരിച്ചവരുടെ കഥകള്‍ ആളുകളില്‍ വല്ലാത്ത പേടികള്‍ നിറയ്ക്കും. ഒക്ടോബര്‍ മാസത്തില്‍ സ്ഥാനാര്‍ബുദ ബോധവത്ക്കരണം പ്രമാണിച്ച് വനിതാ മാസികകളില്‍ വരുന്ന കഥകളിലും ചെറുപ്രായത്തില്‍ കാന്‍സര്‍ വന്ന സുന്ദരികളായ സ്ത്രീകളുടെ കഥകള്‍ വായിക്കാം. ഇത്തരം ഒരു ദുരവസ്ഥ ഒഴിവാക്കാനായി ചെയ്യാവുന്ന കാര്യമായി ഈ കഥകള്‍ എല്ലാം പറയുന്നത് ഒരേ കാര്യമാണ്- നേരത്തെ പരിശോധിക്കുക, സ്ഥിരമായി പരിശോധിക്കുക.

സമയത്ത് നീക്കം ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഒരു രോഗമായത് കൊണ്ട് നിങ്ങള്‍ക്ക് ചിന്തിക്കനാവുക ഈ ഒരു ഓപ്ഷന്‍ മാത്രമാണ്. ഈ കഥകളില്‍ ഒരു ആശ്വാസവും ഉണ്ട്- നേരത്തെ കണ്ടുപിടിച്ചാല്‍ ഏത് കാന്‍സറും ഭേദമാക്കാവുന്നതാണ് എന്ന ആശ്വാസം.

എന്നാല്‍ ഇതിലുള്ള ഒരു പ്രശ്നം സ്തനാര്‍ബുദം എന്നത് ഒരു ഒറ്റ രോഗം മാത്രമല്ല എന്നതാണ്. ട്യൂമര്‍ ബയോളജിയിലെ ഗവേഷണങ്ങള്‍ നമുക്ക് മനസിലാക്കിത്തരുന്നത് എല്ലാ സ്തനാര്‍ബുദ കോശങ്ങളും ഹാനികരമായി വളരുന്നതല്ല എന്നാണ്. മെറ്റാസ്റ്റാസിസ് എന്ന പ്രക്രിയയിലൂടെ കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടര്‍ന്നാല്‍ മാത്രമേ അത് മരണകാരണമാകൂ. എല്ലാ സ്തനാര്‍ബുദവും സ്തനങ്ങള്‍ക്ക് വെളിയിലേയ്ക്ക് പോകുന്നവയല്ല എന്നിപ്പോള്‍ പഠനങ്ങളിലൂടെ അറിയാനായിട്ടുണ്ട്. അപകടകരമല്ലാത്ത ഒരു കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചതുകൊണ്ടും ജീവന്‍ രക്ഷിക്കാനാവണമെന്നില്ല.

ആരോഗ്യമുള്ള മനുഷ്യരെ രോഗികളും എന്നാല്‍ നന്ദിയുള്ള കാന്‍സര്‍ അതിജീവിച്ചവരുമാക്കി മാറ്റുകയാണ് മാമോഗ്രാഫി ചെയ്തത് എന്ന് പുതിയ ബിഎംജെ പഠനം പറയുന്നത്. പല ദശാബ്ദങ്ങളിലായി മാമോഗ്രാമുകള്‍ ചെയ്ത തൊണ്ണൂറായിരത്തിലധികം സ്ത്രീകളുടെയിടയില്‍ ഒരു പഠനം നടത്തി. എന്നാല്‍ ഈ ടെസ്റ്റുകള്‍ നടത്താത്തവരെക്കാള്‍ മരണസാധ്യത കുറയുകയൊന്നും ചെയ്തിട്ടില്ല. (ഇപ്പോഴും അപകടകരമായ കാന്‍സറുകളെയും അല്ലാത്തവയെയും തരംതിരിക്കാന്‍ ഇതുവരെ നമുക്ക് പറ്റിയിട്ടില്ല എന്നതാണ് ഒരു പ്രശ്നം. അതുകൊണ്ട് ഒരു കാന്‍സര്‍ കണ്ടെത്തിയാല്‍ അത് ഏറ്റവും അപകടകരമാണെന്ന് അനുമാനിച്ച് ചികിത്സിക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ.)

ഈ പഠനപ്രകാരം മാമോഗ്രാമുകള്‍ വഴി കണ്ടെത്തുന്ന കാന്‍സറുകളില്‍ അഞ്ചില്‍ ഒന്നുവീതം അനാവശ്യമായ ചികിത്സയാണ്. ചികിത്സയുടെ ആവശ്യമേ ഇല്ലായിരുന്ന സ്തനാര്‍ബുദങ്ങളാണിവ. എന്നാല്‍ ഈ സ്ത്രീകളെല്ലാം ചികിത്സ സ്വീകരിക്കുകയും അവരുടെ ഹൃദയങ്ങള്‍ തകരാറിലാവുകയോ എന്‍ഡോമെട്രിക്കല്‍ കാന്‍സറാവുകയോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വേദനയും നീരും ഉണ്ടാവുക തുടങ്ങിയ റിസ്ക്കുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

അമിതരോഗ നിര്‍ണ്ണയത്തിന്റെ തോത് സത്യത്തില്‍ ഇതിലും കൂടുതലാണ്. ഡക്റ്റല്‍ കാര്‍സിനോമ എന്ന കാന്‍സറിനു മുന്‍പുണ്ടാകുന്ന ഒരവസ്ഥയെയും കാന്‍സറായി മനസിലാക്കി കൂടുതല്‍ തീവ്രചികിത്സകള്‍ തേടുന്ന സ്വഭാവം രോഗികള്‍ക്കുണ്ട്.

കാഴ്ചപ്പാടുകള്‍ മാറേണ്ട സമയമായിരിക്കുന്നു. മാസികത്താളുകളിലും ബോധവല്‍ക്കരണ ബ്രോഷറുകളിലും മാമോഗ്രാഫി പരസ്യങ്ങളിലുമെല്ലാം വരുന്ന ലക്ഷ്യങ്ങള്‍ സത്യത്തില്‍ തെറ്റാണ്. അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജി ബിഎംജെയുടെ പഠനത്തെ വിമര്‍ശിക്കുന്നതും ഈ ലക്ഷ്യത്തിന്റെ പേരിലാണ്. എത്ര കാന്‍സറുകള്‍ കണ്ടെത്താനായി എന്നതാണ് പ്രധാനലക്ഷ്യമായതായി ബിഎംജെ കരുതുന്നത്. എന്നാല്‍ കൂടുതല്‍ കാന്‍സര്‍ രോഗികളെ സൃഷ്ടിക്കാനല്ല, ജീവനുകള്‍ രക്ഷിക്കാനാവണം നമ്മള്‍ ലക്ഷ്യമിടേണ്ടത്


കാന്‍സര്‍ ബാധിതരാകുന്നത് ആര്‍ക്കും ഇഷ്ടമല്ല. ഒരു കാന്‍സര്‍ മരണകാരണമായിരിക്കുകയും അത് നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ  നിങ്ങള്‍ അസുഖാവസ്ഥയിലേയ്ക്ക് പോകുന്നതും മരിക്കുന്നതും തടയാനാകുകയാണെങ്കിലാണ് കാന്‍സര്‍ രോഗനിര്‍ണ്ണയം കൊണ്ട് നിങ്ങള്‍ക്ക് പ്രയോജനം കിട്ടുക. ഇവിടെയാണ്‌ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത്. കാന്‍സര്‍ ചികത്സ ആളുകളെ തകര്‍ത്തുകളയുന്നതാണ്. അത് ജീവിതങ്ങളെ വല്ലാത്ത രീതിയില്‍ കുഴച്ചുമറിക്കും. ഏറ്റവും ആദ്യസ്റ്റേജിലുള്ള സ്തനാര്‍ബുദത്തിനുള്ള ചികിത്സയിലൂടെ പോലും നിങ്ങള്‍ക്ക് തലമുടി നഷ്ടപ്പെടാം, സ്തനങ്ങള്‍ ഭാഗികമായോ മുഴുവനായോ നഷ്ടപ്പെടാം. മാസങ്ങളോളം നീണ്ട ചികിത്സ നിങ്ങളെ തളര്‍ത്തിക്കളയും. കാന്‍സര്‍ ബാധിച്ചുള്ള മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപെടുകയാണെങ്കില്‍ ഈ ചികിത്സയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ ഒരിക്കലും മാരകമാകില്ലായിരുന്ന ഒരു കാന്‍സറായിരുന്നു നിങ്ങളുടേതെങ്കില്‍ ആകെ ഈ നേരത്തെയുള്ള രോഗനിര്‍ണ്ണയം ചെയ്യുന്നത് ആരോഗ്യമുള്ള ഒരാളെ രോഗിയാക്കുക എന്നത് മാത്രമാണ്. അത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് തോന്നുന്നില്ല.

സ്തനാര്‍ബുദം ചികിത്സിക്കാനാകുന്നത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോഴുള്ള മാമോഗ്രാഫി മാര്‍ഗരേഖകള്‍ പറയുന്നത് ഇത് ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക എന്നാണ്. മാമോഗ്രഫി നടത്തുന്നത് ജീവിതങ്ങള്‍ രക്ഷിക്കും എന്ന കാഴ്ചപ്പാടില്‍ ഭേദഗതികള്‍ വരുത്തേണ്ടിയിരിക്കുന്നു. ഏറ്റവും അപകടകാരി ഹൃദ്രോഗമാണെന്നിരിക്കിലും ആളുകളുടെ ഉള്ളിലുള്ള പേടിയുടെ കണക്കുകളെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്.

മാമോഗ്രാഫി ചില ജീവിതങ്ങള്‍ രക്ഷപെടുത്താന്‍ സഹായിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവര്‍ അപകടപ്പെടുത്തിയ സ്ത്രീകളുടെ എണ്ണമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ അതേ എന്ന് പറയേണ്ടിവരും.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate