Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ദന്ത രോഗങ്ങള്‍ / മോണരോഗലക്ഷണങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മോണരോഗലക്ഷണങ്ങള്‍

പല്ലിനു ചുറ്റിനുമുള്ള മോണയുടെ നീര്കെട്ടലാണ് മോണരോഗം അഥവാ periodontis. പല്ലിനു ചുറ്റും അഴുക്കു (plaque )പറ്റിയിരുന്ന് അത് കട്ടിയുള്ള രൂപത്തിലേക്ക് calculus മാറുന്നതാണ് ഇതിന്റെ ആദ്യ പടി.

 

പല്ലിനു ചുറ്റിനുമുള്ള മോണയുടെ നീര്കെട്ടലാണ് മോണരോഗം അഥവാ periodontis. പല്ലിനു ചുറ്റും അഴുക്കു (plaque )പറ്റിയിരുന്ന് അത് കട്ടിയുള്ള രൂപത്തിലേക്ക് calculus മാറുന്നതാണ് ഇതിന്റെ ആദ്യ പടി. ഇതു നീക്കം ചെയ്യാത്ത പക്ഷം പല്ലിനുചുറ്റുമുള്ള മോണ കൂടുതല്‍ നശിക്കുകയും, അടിയിലെ എല്ലുകള്‍ കാലക്രമേണ ദ്രവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒടുവില്‍ 'ഒരു കേടുമില്ലാത്ത പല്ലുകള്‍ താനെ ഇളകി പ്പോയി' എന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ എത്തുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളെന്നോണം ബ്രഷ് ചെയ്യുമ്ബോള്‍ മോണയില്‍ നിന്നും രക്തം വരാം, ചെറിയ നീര് വീക്കമോ വേദനയോ അനുഭവപ്പെടാം. മോണ ഇറക്കം അഥവാ receeding gums പല ഭാഗങ്ങളിലും പ്രത്യക്ഷപ്പzടാ൦. ഇതിന്റെ ഭാഗമായി പല്ലു പുളിപ്പ് അനുഭവപ്പെടാ൦.
നമ്മള്‍ നിസ്സാരമാക്കി തള്ളിക്കളയുന്ന ഇത്തരം മോണരോഗലക്ഷണങ്ങള്‍ ശരീരത്തിലെ പല മാരകമായ രോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് പുതിയ പഠനങ്ങള്‍ തുറന്നു കാണിച്ചു തരുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ഇതില്‍ ചിലതാണ് ഹൃദ്രോഹം, പ്രമേഹം, അല്‍ഷിമേഴ്സ്, വൃക്ക രോഗങ്ങള്‍, വന്ദ്യത, preterm low birth weight അഥവാ തൂക്കം കുറഞ്ഞ കുഞ്ഞ് ജനിക്കുക, ശ്വാസകോശ സംബന്ധരോഗങ്ങള്‍ എന്നിവ. ഇവയെല്ലാം തന്നെ വ്യക്തമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
മോണരോഗം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളില്‍ ഒന്നാണെന്നും ഹൃദ്രോഗികളില്‍ മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷനും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോണരോഗത്തിന്റെ ഫലമായി വായിലെ ബാക്ടീരിയയും മറ്റു ടോക്സിന്‍സും നേരിട്ട് രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ആര്‍ട്ടറിയുടെ ഉള്‍വശങ്ങളില്‍ ചെന്ന് പറ്റിപ്പിടിച്ചു plaque അഥവാ thrombi ഉണ്ടാവുകയും തുടര്‍ന്ന് പ്രധാന രക്തക്കുഴലുകളുടെ വിസ്തീര്‍ണം കുറച്ച്‌, രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
Streptococcus sanguis, porphyromonas gingivalis തുടങ്ങിയ ബാക്ടീരിയകളാണ് ഇങ്ങനെ ഒരേ സമയം മോണയേ നശിപ്പിക്കുകയും രക്തക്കുഴലിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നവയില്‍ മുന്‍ നിരയില്‍.
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് ഇത് എങ്കിലും ഒരു മോണരോഗവിദഗ്തനില്‍ നിന്നും ആറ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ചെക്കപ്പ് നടത്തുന്നത് വഴി വായില്‍ നിന്നും രോഗാണുക്കള്‍ പടരുന്നത് (Bacteremea ) തടയാന്‍ സാധിക്കും. നമ്മളെല്ലാം അടിവരയിട്ടു ഓര്‍ക്കേണ്ട ചിലതുണ്ട്. ചെറുത് എന്ന് നമ്മള്‍ അനുമാനിക്കുന്നതാവു൦ വിപത്തുകള്‍ വരുത്തുന്നത്.
ഡോ .നിഥിന്‍
മോണരോഗവിദഗ്ധ൯, ഡെന്റിസ്റ്റ്
കടപ്പാട്
janam tv

 

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top