Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ദന്ത രോഗങ്ങള്‍ / ദന്തസംരക്ഷണം -അറിയേണ്ടവ
പങ്കുവയ്ക്കുക

ദന്തസംരക്ഷണം -അറിയേണ്ടവ

കൂടുതല്‍ വിവരങ്ങള്‍

നിര തെറ്റിയ പല്ലുകള്‍:

കാരണങ്ങളും പ്രതിരോധ-ചികിത്സാ മാര്‍ഗങ്ങളും

നിരതെറ്റിയ പല്ലുകള്‍ കേരളീയരില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്.

ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റിയതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്ത് വയസാകുമ്പോള്‍ മുതല്‍ നല്ലൊരുപങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ ഏത് പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി.

വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ മുന്‍ നിരയിലെ പല്ലുകള്‍ നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. 'അഗ്ലീ ഡക്ലിങ്ങ്' എന്നാണ് ഈ അവസ്ഥക്ക് പറയുക. 7-12 വയസിലുള്ള കുട്ടികളില്‍ കോമ്പല്ല് വരുന്നതിന്റെ ഭാഗമായി കാണുന്ന ഒരു അവസ്ഥയാണ് ഇത്. കോമ്പല്ല് (സ്ഥിരദന്തം) വരുമ്പോള്‍ അത് മുന്‍ നിരയിലെ മറ്റുപല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതുകാരണം മുന്‍വരിയിലെ പല്ലുകള്‍ താല്‍ക്കാലികമായി ദിശതെറ്റുകയും ചെയ്യുന്നു. ഈ ഒരു സമയത്ത് കുട്ടികളെ കാണാന്‍ വികൃതമായതിനാല്‍ ഈ പ്രതിഭാസത്തെ അഗ്ലീ ഡക്ലിങ്ങ് എന്ന് പറയുന്നു. എന്നാല്‍ 13-14 വയസാകുമ്പോഴേക്കും സ്ഥിരദന്തങ്ങള്‍ വന്നുകഴിയും. അതോടെ ഒരുവിധം കുട്ടികളുടെയൊക്കെ ദന്തനിരകളുടെ അഭംഗി മാറുകയും ചെയ്യും. 14 വയസിന് ശേഷം കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊങ്ങിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികിത്സ നടത്തേണ്ടതുള്ളൂ.

എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 12-13 പ്രായത്തില്‍ പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിര ദന്തങ്ങളിലും ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. അതായത് അത്തരം പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ 13-14 വയസുവരെ കാത്തിരിക്കരുത് എന്നര്‍ത്ഥം. വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും സ്ഥായിയായ വൈകല്യത്തിന് തന്നെ കാരണമായേക്കാം.

നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള കാരണം

  • പാരമ്പര്യം: പല്ലിന്റെ എണ്ണത്തിലോ, വലിപ്പത്തിലോ, ആകൃതിയിലോ വരുന്ന അപാകത നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇത് പലപ്പോഴും പാരമ്പര്യമായി കാണുന്ന ഒരു വിശേഷ ലക്ഷണമാണ്.
  • ജന്മായുള്ള വൈകല്യം: ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം, ഇത് പലപ്പോഴും താടിയെല്ലുകളുടെ വളര്‍ച്ചയെ പ്രതകൂലമായി ബാധിക്കുകയും അതിനാല്‍ പല്ലുകള്‍ നിരതെറ്റി വരുന്നതിനും കാരണമാണ്. അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്.

പാല്‍പല്ലുകളുടെ അകാല നഷ്ടം, സമയമായിട്ടും പൊഴിഞ്ഞുപോകാത്ത പാല്‍പല്ലുകള്‍, ക്ഷതം മുതലായവയും കാരണമാകുന്നു.

വിരല്‍കുടിക്കല്‍, നാവ് ഉന്തല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പല്ലിന് മേലെ സമ്മര്‍ദ്ദം ചെലുത്തുകയും പല്ലിന്റെ സ്ഥാനമാറ്റം സംഭവിക്കുകയും ചെയ്യുന്നു.

ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. പോഷകക്കുറവും പ്രധാന കാരണമാണ്.

പാല്‍പല്ലുകളുടെ പ്രാധാന്യം

കുട്ടികളുടെ പാല്‍ പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-7 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.

പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വരാറുണ്ട്. പാല്‍പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കേടുമൂലം അവ എടുത്ത് കളയേണ്ടിവരിക, സമയമായിട്ടും പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതെയിരിക്കുക തുടങ്ങിയവയാണ് നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍.

നിരതെറ്റിയ പല്ലുകള്‍ ഉണ്ടാക്കുന്ന

ദൂഷ്യഫലങ്ങള്‍

  1. കാഴ്ചയിലുള്ള അപാകത: സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഉണ്ടാകാറുണ്ട്. അതായത് മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍.
  2. പ്രവര്‍ത്തന പ്രശ്‌നങ്ങള്‍: ശരിയായി സംസാരിക്കാന്‍ കഴിയാതെവരിക, ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണയാണ്. ഇത്തരത്തിലുള്ള ഏത് പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും.
  3. പല്ലിന്റെ കേട്: നിരതെറ്റിയ പല്ലുകളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മോണരോഗങ്ങള്‍, മുറിവ് ഉണ്ടാകാനുള്ള സാധ്യത, മാനസിക പ്രശ്‌നങ്ങള്‍, ആത്മവിശ്വാസക്കുറവ് മുതലായവും ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്.

പ്രതിവിധി

പുതുതായി വരുന്ന സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നുവെങ്കില്‍ അത് കണ്ടുപിടിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. അല്ലെങ്കില്‍ തെറ്റായ സ്ഥാനങ്ങളില്‍ തന്നെ പല്ല് വളരുകയും ഇത് പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകുവയും ചെയ്യും. അതായത് താടിയെല്ലിന്റെ ശരിയായ വളര്‍ച്ചക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുക, മറ്റ് പല്ലുകള്‍ വളര്‍ന്നുവരാന്‍ തടസമുണ്ടാവുക തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതുകൊണ്ട് ഉണ്ടാവാം. അതിനാല്‍ ചികിത്സകള്‍ നേരത്തെ തന്നെ തുടങ്ങണം. 7-13 വയസിന് ഇടയിലാണ് ഇത്തരം ചികിത്സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക.

താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവുമായ ചികിത്സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികിത്സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന ദന്തവൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചികിത്സാരീതിക്ക് പറയുന്ന പേരാണ് ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോഡോന്റിക് ട്രീറ്റ്‌മെന്റ്. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികിത്സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പിന്നീട് അതായത് 14 വയസിന് ശേഷം നടത്തുന്ന ദന്ത ക്രമീകരണം ചികിത്സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രദമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികിത്സകള്‍ ഗുണകരമാകാറുണ്ട്. പക്ഷെ, ചിലരുടെ കാര്യത്തില്‍ പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. ആയതിനാല്‍ കുട്ടികളുടെ ദന്തസംരക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ ബോധവാന്മാരാവേണ്ടതാണ്.

ദന്തക്ഷയ നിയന്ത്രണം

കുട്ടികളുടെ പല്ലിന് ദന്തക്ഷയം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടക്കുക. അഞ്ച് പല്ലുകളൊക്കെ വന്നുകഴിഞ്ഞാല്‍ ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കുള്ള മൃദുവായ ബ്രഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാവിലെ പാലൂട്ടുന്നതിന് മുമ്പും രാത്രി ഉറക്കുന്നതിന് മുമ്പും പല്ല് തേപ്പിക്കുക. അതുപോലെ തന്നെ മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുകയും വേണം.

അതിമധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കാതിരിക്കുക. പ്രത്യേകിച്ചും ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന പാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും.

ഒരുവയസിന് ശേഷം പഴച്ചാര്‍ നല്‍കുമ്പോള്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നല്‍കണം. അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പല്ല് നേരത്തെ കൊഴിഞ്ഞ് പോകാറുണ്ട്. ഇത് പുതിയ പല്ലുകള്‍ സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.

സമയവിവരപ്പട്ടിക അനുസരിച്ച് പാല്‍പ്പല്ല് പൊഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. പാല്‍പല്ല് അകാലമായി നഷ്ടപ്പെടല്‍ നിയന്ത്രിക്കുക, ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോ ട്രീന്റ്‌മെന്റ്, കമ്പിയിട്ട് ശരിയാക്കല്‍, ഓപ്പറേഷനുകള്‍ മുതലായവയും പ്രതിവിധിയാണ്.

ഉപസംഹാരം

നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്.

പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സിച്ചാല്‍ പിന്നീടുള്ള ചികിത്സാ രീതികളെ ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക. ഏത് പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം.

ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

പല്ല് രോഗമോ, മോണരോഗമോ വഴി പല്ലുകള്‍ നഷ്ടപ്പെട്ടാലും അപകടങ്ങള്‍ വഴി പല്ല് പൊഴിഞ്ഞുപോയാലും അതുണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ വളരെ വലുതാണ്. മുഖത്തെ ഭംഗിക്ക് പുറമെ മുഖം ഒട്ടുക, ചവക്കാനുള്ള ബുദ്ധിമുട്ട്, പല്ലുകള്‍ സ്ഥാനം തെറ്റുക, താടിയെല്ലുകളുടെ സന്ധികളുണ്ടാകാവുന്ന വേദന തുടങ്ങിയ ഒട്ടനേകം പ്രശ്നങ്ങള്‍ അതുണ്ടാക്കുന്നു.

കാലങ്ങളായി ബ്രിഡ്ജുകളും (നിലവിലുള്ള പല്ലുകളുടെ മേല്‍ഘടിപ്പിക്കുന്ന സ്ഥിര കൃത്രിമപ്പല്ലുകള്‍) ഡെഞ്ചറുകളും (എടുത്ത് വെക്കാവുന്ന സെറ്റ് പല്ലുകള്‍) ആണ് ഇങ്ങനെ നഷ്ടപ്പെട്ട പല്ലുകള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍. ഫിക്സ് ചെയ്യപ്പെടുന്ന പല്ലുകള്‍ യഥാര്‍ത്ഥ പല്ലുകളോട് വളരെ സാമ്യമുള്ളതാണെങ്കിലും പൂര്‍ണ്ണ ആരോഗ്യമുള്ള പല്ലുകളെ കവര്‍ ചെയ്ത് സപ്പോര്‍ട്ട് എടുക്കേണ്ടി വരുമെന്നുള്ളതാണ് ബ്രിഡ്ജുകളുടെ പ്രധാന പോരായ്മ. എന്നാല്‍ വെപ്പുപല്ലുകള്‍ (ഡെഞ്ചേഴ്സ്) ചിലര്‍ക്കെങ്കിലും അസൌകര്യം ഉണ്ടാക്കും. പലപ്പോഴും വായില്‍ ശരിക്കും ഉറച്ചിരിക്കാത്തതിനാല്‍ സംസാരിക്കുന്പോഴും ഭക്ഷണം കഴിക്കുന്പോഴും കൃത്രിമപല്ലുകള്‍ താഴെ പോവുമോ എന്ന ഉള്‍ഭയമാണ് മറ്റു ചിലര്‍ക്ക്. ചുരുക്കം ചിലരിലെങ്കിലും മോണയില്‍ അലര്‍ജിയും വേദനയും കൃത്രിമപല്ലുകള്‍ സ്ഥിരമായി ഉപയോഗിക്കാതിരിക്കാന്‍ ഒരു കാരണമായി കാണാറുണ്ട്.

സത്യത്തില്‍ പല്ലുകള്‍ നഷ്ടപ്പെടുന്നതോടു കൂടി ശരീരം, താടിയെല്ലുകള്‍ ഇനി എന്തിനാണെന്ന മട്ടില്‍ ചിന്തിച്ചു തുടങ്ങുന്നു. പല്ലുകളെ താങ്ങി നിര്‍ത്തി നമ്മുടെ ഭക്ഷണം ചവച്ചരക്കാനുള്ള സുപ്രധാന ധര്‍മ്മമാണല്ലോ അത് നിര്‍വഹിച്ചു പോന്നിരുന്നത്. അങ്ങനെ പല്ലുകള്‍ ഇല്ലാതാകുന്നതോടെ താടിയെല്ലുകള്‍ ചുരുങ്ങാന്‍ തുടങ്ങുന്നു.

എന്നാല്‍ മേല്‍പ്പറഞ്ഞ കൃത്രിമപ്പല്ലുകള്‍ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പ്രതിവിധിയായി അതേ സമയം താടിയെല്ലുകളുടെ തേയ്മാനം നൂറുശതമാനവും കുറച്ച് നഷ്ടപ്പെട്ടുപോയ പല്ലുകളുടെ സ്ഥാനത്ത് യഥാര്‍ത്ഥ പല്ലുകളെ പോലെ തന്നെ താടിയെല്ലുകളില്‍ സ്ഥിരമായി ഘടിപ്പിക്കാവുന്ന അതിനൂതന സംവിധാനമാണ് ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍.

മോഡേണ്‍ ഇംപ്ലാന്‍റോളജി പ്രാബല്യത്തില്‍ വന്നത്. 1980 മുതല്‍ പിന്നീട് ശരീരത്തോട് ഏറ്റവും യോജിക്കുന്ന പുതിയ വസ്തുക്കളുടെ കണ്ടുപിടുത്തത്തോടെ ഇതിന് കൂടുതല്‍ പ്രചാരം ലഭിക്കുകയുണ്ടായി

എന്താണ് ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍

സാധാരണ പല്ലുകളെ എല്ലുകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് താടിയെല്ലുകള്‍ക്കുള്ളിലെ 2/3 ഭാഗമുള്ള വേരുകളാണല്ലോ. കൃത്രിമപല്ലുകള്‍ക്ക് ഈ വേരുകളുടെ പകരക്കാരാണ് സത്യത്തില്‍ ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍ നഷ്ടപ്പെട്ട സ്ഥിരം പല്ലുകളോട് വളരെ സാദൃശ്യമുള്ള വെപ്പുപല്ലുകള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയാണ് ഡെന്‍റല്‍ ഇംപ്ലാന്‍റിന്‍റെ ധര്‍മ്മം.

ഡെന്‍റല്‍ ഇംപ്ലാന്‍റിന്‍റെ ഗുണഫലങ്ങള്‍

  1. യഥാര്‍ത്ഥ പല്ലുകളോട് വളരെയധികം സാദൃശ്യമുള്ളവയാണ് ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍. എല്ലുകളോട് ചേര്‍ത്തുവെക്കുന്നവയായതിനാല്‍ ഇവ സ്ഥിരമായി വായില്‍ ഉറച്ചുനില്‍ക്കുന്നു.
  2. ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍ എടുത്തുമാറ്റാവുന്ന കൃത്രിമപ്പല്ലുകളെ പോലെ വായില്‍ നിന്നും വഴുതി പോവാത്തതിനാല്‍ സംസാരശേഷി മികച്ചതാക്കാന്‍ സാധിക്കുന്നു.
  3. വേദനയോ മറ്റു അസൌകര്യമോ ഇല്ലാത്ത സാധാരണ പല്ലുകള്‍ കൊണ്ട് ചവക്കുന്നത് പോലെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു. വായയുടെ ശുചിത്വം നല്ലവണ്ണം സംരക്ഷിക്കാന്‍ സാധിക്കുകയും അതിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു.

ശരിയായ പരിചരണത്തിലൂടെ ഇംപ്ലാന്‍റുകള്‍ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താന്‍ കഴിയും.

ഇംപ്ലാന്‍റ് ചികിത്സയുടെ കുറവുകള്‍

  • സാധാരണ കൃത്രിമ പല്ലുകളെ അപേക്ഷിച്ച് ചെലവേറിയതിനാല്‍ എല്ലാവര്‍ക്കും ഈ ചികിത്സാ രീതി പ്രാപ്യമാക്കാനായിട്ടില്ല.
  • ചികിത്സക്ക് വേണ്ട കാലയളവ് താരതമ്യേന കൂടുതലാണ്.
  • വായില്‍ രൂപപരമായ വ്യത്യാസങ്ങളുള്ളവര്‍ക്ക് ഇംപ്ലാന്‍റ് ചികിത്സക്ക് ബുദ്ധിമുട്ടുണ്ട്.
  • മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇംപ്ലാന്‍റ് ചികിത്സ പൂര്‍ണ്ണ വിജയമാവണമെന്നില്ല.
  • താടിയെല്ലുകളുടെ ഘടന, മറ്റു പല പരിശോധനകള്‍ എന്നിവയെല്ലാമുള്ളതിനാല്‍ കൂടുതല്‍ തവണ ചികിത്സക്ക് വേണ്ടി ക്ലിനിക്കല്‍ വരേണ്ടിവരുന്നു.

ആര്‍ക്കെല്ലാം ഡെന്‍റല്‍ ഇംപ്ലാന്‍റ് ഉപയോഗപ്പെടുത്താം?

സാധാരണ ഗതിയില്‍ പല്ല് പറിക്കുവാനും ഡെന്‍റല്‍ സര്‍ജറി നടത്തുവാനും ആരോഗ്യമുള്ള ഏതൊരാള്‍ക്കും ഡെന്‍റല്‍ ഇംപ്ലാന്‍റും ഉപയോഗപ്പെടുത്താം. ഇംപ്ലാന്‍റ് ചെയ്യപ്പെടുന്നയാള്‍ക്ക് ആരോഗ്യമുള്ള മോണയും ആവശ്യത്തിന് ബലമുള്ള എല്ലുകളും നിര്‍ബന്ധമാണ്. ശരിയായ ദന്തശുചിത്വവും അത്യാവശ്യമാണ്. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍, പുകവലിക്കാര്‍, റേഡിയേഷന്‍ തെറാപ്പിക് വിധേയരായവര്‍ ഇവരുടേയും ആരോഗ്യസ്ഥിതി കണക്കിലെടുത്തേ ഈ ചികിത്സാരീതി പ്രയോജനപ്പെടുത്താന്‍ കഴിയൂ.

ഇനം തിരിച്ചുള്ള ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍

വായില്‍ ഇംപ്ലാന്‍റ് വെക്കുന്ന രീതിയനുസരിച്ച്

എ) എപ്പിഓസ്റ്റിയല്‍ ഇംപ്ലാന്‍റ്സ്
ബി) ട്രാന്‍സ്ഓസ്റ്റിയല്‍ ഇംപ്ലാന്‍റ്സ്
സി) എന്‍ഡോസ്റ്റിയല്‍ ഇംപ്ലാന്‍റ്സ്
ഇംപ്ലാന്‍റ് ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ക്കനുസരിച്ച്
എ) മെറ്റാലിക് ഇംപ്ലാന്‍റ്സ് 
ഉദാ: ടൈറ്റാനിയം
ബി) നോണ്‍-മെറ്റാലിക് ഇംപ്ലാന്‍റ്സ്
ഉദാ: സെറാമിക്, കാര്‍ബണ്‍
എല്ലുകളുമായുള്ള പ്രതിപ്രവര്‍ത്തനമനുസരിച്ച് 
എ) ബയോ ആക്ടീവ്
ഉദാ: ഹൈഡ്രോക്സി അപ്പറ്റൈറ്റ്
ബി) ബയോ ഇനെര്‍ട്ട്
ഉദാ: മെറ്റല്‍സ്
പല്ലുകളുടെ എണ്ണത്തിനനുസരിച്ച്
ചികിത്സാരീതികള്‍ അനുസരിച്ച്
ഇംപ്ലാന്‍റ് ചികിത്സാ ഏറ്റവും നല്ല തീരുമാനം
യഥാര്‍ത്ഥ പല്ലുകള്‍ നഷ്ടപ്പെട്ടാലും പല്ലുകളെ പോലെ തന്നെ താടിയെല്ലുകളില്‍ ഘടിപ്പിച്ചുവെക്കാവുന്നതാണ് ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍. ടൈറ്റാനിയം എന്ന ലോഹമാണ് പല്ലിന്‍റെ വേരിനുപകരമായി എല്ലില്‍ ഉറപ്പിക്കുന്നത്. ശരീരത്തിലെ അസ്ഥികളോട് ഏറ്റവും യോജിക്കുന്നത് ടൈറ്റാനിയമാണ്. മൂന്നുനാലുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഓഷ്യോ ഇന്‍റഗ്രേഷന്‍ വഴി ഇവ എല്ലുകളുടെ ഭാഗമാകും.
ഇംപ്ലാന്‍റ് ട്രീറ്റ്മെന്‍റിനെ നാലുഘട്ടങ്ങളായി ഭാഗിക്കാം
  1. ചികിത്സക്കുള്ള മുന്നൊരുക്കം
  2. ഇംപ്ലാന്‍റ് ഘടിപ്പിക്കല്‍
  3. ഇംപ്ലാന്‍റിന് പുറമെയുള്ള ക്രൌണ്‍/ബ്രിഡ്ജ് ഉറപ്പിക്കല്‍
  4. തുടര്‍ പരിചരണം

ചികിത്സക്കുള്ള മുന്നൊരുക്കം:

രോഗിയുടെ താടിയെല്ലിന്‍റെ എക്സ്റേ എടുക്കുന്നു. (ഒ.പി.ജി. എക്സ്റേ/സി.ബി.സി.ടി.), മോണയും ബാക്കി പല്ലുകളും പരിശോധിച്ച് വേണ്ട ചികിത്സ ചെയ്യുന്നു. എങ്ങനെ ഇംപ്ലാന്‍റ് ഘടിപ്പിക്കണമെന്ന് തീരുമാനിക്കുവാനായി നിലവിലുള്ള പല്ലുകളുടെ ഒരു മോഡല്‍ ഉണ്ടാക്കുന്നു. പല്ലുകള്‍ നഷ്ടപ്പെട്ട സ്ഥാനത്തെ എല്ലിന്‍റെ ബലവും വ്യാപ്തിയും പരിശോധിക്കുന്നു. ഇങ്ങനെ വ്യക്തമായ പ്ലാനിംഗോടുകൂടിയേ ഇംപ്ലാന്‍റ് സര്‍ജറിയിലേക്ക് കടക്കാന്‍ കഴിയൂ.

ഇംപ്ലാന്‍റ് ഘടിപ്പിക്കലും പുറമെയുള്ള ക്രൌണ്‍/ബ്രിഡ്ജ് തയ്യാറാക്കലും):

ഇംപ്ലാന്‍റ് ചെയ്യുന്ന ഭാഗത്ത് മരവിപ്പിച്ച ശേഷം പ്രത്യേകം മെഷീനറികളും ഡ്രില്ലുകളും ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അസ്ഥികളില്‍ ഡെന്‍റല്‍ ഇംപ്ലാന്‍റ് ഘടിപ്പിക്കുന്നു. ടൈറ്റാനിയം ഇംപ്ലാന്‍റ് അസ്ഥിയുമായി ചേരാന്‍ മൂന്നോ നാലോ മാസങ്ങള്‍ എടുക്കും. ഈ കാലയളവ് വ്യത്യസ്ത വ്യക്തികളില്‍ വ്യത്യസ്തമായിരിക്കും. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഇംപ്ലാന്‍റ് അസ്ഥികളുമായി ചേരുന്ന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്.

ഇംപ്ലാന്‍റ് അസ്ഥികളോട് നന്നായി ചേര്‍ന്നതിനുശേഷം അതിന് മുകളില്‍ അനാട്ട്മെന്‍റ് വെച്ചുപിടിപ്പിക്കുന്നു. പിന്നീട് അളവെടുത്ത് ഏറ്റവും നല്ല ലാബിലയച്ച് ക്രൌണ്‍ ഉണ്ടാക്കിയെടുക്കുന്നു. അതിനുശേഷം ക്രൌണ്‍ ബ്രിഡ്ജ് ഉറപ്പിക്കുന്നു.

തുടര്‍ പരിചരണം; ഇംപ്ലാന്‍റ് വെച്ചതിന് ശേഷം: ഇംപ്ലാന്‍റ് ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് വേണ്ടി രോഗികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ദന്തപരിചരണം നല്‍കിയാല്‍ ആജീവനാന്തം ഉറപ്പുള്ള പല്ലുകള്‍ ലഭിക്കും. കാഴ്ചയിലും ഉപയോഗത്തിലും യഥാര്‍ത്ഥപല്ലുകളോട് കിടപിടിക്കുന്നവയാണ് ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍. പുകവലി, എല്ലിനെ ബാധിക്കുന്ന രോഗികള്‍, റേഡിയേഷന്‍, നിയന്ത്രണാതീതമായ പ്രമേഹം എന്നിവ ഡെന്‍റല്‍ ഇംപ്ലാന്‍റിന് പ്രതികൂലമായ ഘടകങ്ങളാണ്. മെച്ചമായ ഡിസൈനിങ്ങും ഗ്രാഫ്റ്റ് മെറ്റീരിയല്‍സും ചികിത്സാ സംവിധാനങ്ങളും ഇന്നുള്ളതിനാല്‍ ഏതാണ്ട് എല്ലാ സാഹചര്യത്തിലും ഇപ്പോള്‍ ഇംപ്ലാന്‍റ്സ് ഉറപ്പിക്കാനവും.

ഇംപ്ലാന്‍റ് ഡെന്‍റസ്ട്രി ഇന്ന് ബഹുദൂരം മുന്നേറിയിരിക്കുന്നു. ഈ അടുത്തകാലത്തുണ്ടായ പുതുമയേറിയ ഇംപ്ലാന്‍റാണ് വൈറ്റ് കളേര്‍സ് പോളിമെറിക് ഇംപ്ലാന്‍റ്. ഗ്രേനിറത്തിലുള്ള ടൈറ്റാനിയം മെറ്റലിനുപകരം സ്പെഷ്യല്‍ പോളിമര്‍ കൊണ്ടുണ്ടാക്കപ്പെടുന്ന ഇവ എല്ലിനോട് നന്നായി യോജിക്കുകയും യഥാര്‍ത്ഥ പല്ലുകളുടെ തിളക്കം നല്‍കുകയും ചെയ്യുന്നു. പല്ലുകള്‍ നഷ്ടമായതിന്‍റെ അങ്കലാപ്പും വ്യഥയും അപകര്‍ഷതാ ബോധവും അതിജീവിച്ചുമുന്നേറാന്‍ പതിനായിരങ്ങളെ പ്രാപ്തരാക്കുന്ന ഒരു ആശ്വാസകവാടമാണ് ഇന്ന് ഡെന്‍റല്‍ ഇംപ്ലാന്‍റ്സ്. പുതിയ ആത്മവിശ്വാസത്തിലേക്ക് നിങ്ങള്‍ക്കായി ഒരു പുതുപുഞ്ചിരിയുടെ വാതില്‍ തുറക്കാന്‍ ഇവക്ക് സാധിക്കുന്നു.

http://www.utharadesam.com/article_details&article_id=879

പല്ല് വേദനയാണോ? പല്ല് പറിക്കും മുൻപ് ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കുക

ജീവിതത്തിൽ ഒരിക്കലെങ്കിലും പല്ല് പറിക്കേണ്ടി വരാത്തവർ ഉണ്ടാകില്ല. ചെറുപ്പത്തിൽ സാധാരണമായി പല്ല് പോകുന്നത് മുതൽ , പല്ല് വേദന, പല്ലിൽ ഓട്ട വരിക, കുട്ടികളാണെങ്കിൽ പുഴുപ്പല്ല് ഉണ്ടാകുക , പല്ലിൽ കമ്പി ഇടുന്നതിനായി പല്ല് പറിക്കേണ്ടി വന്നിട്ടുണ്ടാകും. അങ്ങനെ നോക്കുമ്പോൾ പല്ല് പറിക്കുന്നതിന്റെ വേദന അറിയാത്തവർ വിരളമാണ്. എന്നാൽ , പല്ല് പറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ പല്ലുമായി ബന്ധപ്പെട്ട് ഇല്ലതിരിക്കാൻ ശ്രദ്ധിക്കാം ഈ 10 കാര്യങ്ങൾ.

  1. വേദന വന്നതുകൊണ്ടു മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റിയെടുക്കാവുന്നതെയുള്ളൂ.
  2. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ എപ്പോൾ വേണമെങ്കിലും പല്ലെടുക്കാം
  3. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞിരിക്കുന്ന സമയത്തെ പല്ലെടുക്കാവൂ.
  4. മേല്‍വരിയിലെയോ താഴെവരിയിലെയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി, കണ്ണ്, തല എന്നിവയ്ക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാകില്ല.
  5. പല്ലെടുത്തു എന്ന് കരുതി തല അനക്കാതെ വയ്ക്കണം എന്ന് പറയുന്നത്, വെറും മിഥ്യാ ധാരണയാണ്
  6. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുണങ്ങില്ല. പ്രഷറുള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്‍ക്കാതെ വരും. അത് അറിഞ്ഞിരിക്കുക
  7. ഹൃദ്രോഗമുള്ളവര്‍ വിവരങ്ങള്‍ ഡോക്ടറോട് മുന്‍കൂട്ടി കണ്ട് സമ്മതം വാങ്ങിയ ശേഷം വേണം പല്ലെടുക്കാൻ. രക്ത വാതം, വാല്വിന് തകരാര് എന്നിവ ഉള്ളവർക്ക് പല്ലെടുക്കുന്നതിനു മുമ്പു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.
  8. എന്ത് രോഗമുള്ളവരും മരുന്ന് കഴിക്കുന്നവരും, പല്ലെടുക്കുന്നതിനു മുമ്പ് ഡോക്ടറോടു പറയണം.
  9. പല്ലെടുത്ത ദിനം തണുപ്പിച്ച ആഹാരങ്ങള്‍ മാത്രം കഴിക്കുക.24 മണിക്കൂറിനിടയില്‍ ചൂടുള്ളതു കഴിച്ചാല്‍ രക്തം വരാന്‍ സാധ്യതയുണ്ട്. ഈ സമയം കട്ടിയുള്ളത് കഴിക്കുകയോ, തല അനങ്ങിയുള്ള കഠിനജോലികള്‍ ചെയ്താലോ, കുട്ടികള്‍ ഓടിക്കളിച്ചാലോ രക്തം വന്നേക്കാം.
  10. പല്ലെടുത്ത ഭാഗത്ത് ചിലപ്പോള്‍ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ടു തൊട്ടുനോക്കാതിരിക്കുക.അങ്ങനെ സ്പര്‍ശിച്ചാല്‍ മുറിവുണങ്ങാന്‍ സമയമെടുക്കും.

പല്ലുകള്‍ സുന്ദരമാക്കാന്‍...!

പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൌന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ ഒരുപോലെ സൌന്ദര്യവും ആരോഗ്യവും തരുന്നു. ഇതിന് പല്ലുകളുടെ സംരക്ഷണത്തില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്കിത് ചെയ്യാനാകും. ഇത്തരത്തില്‍ ദന്ത സൌന്ദര്യത്തിനുതകുന്ന ഏതാണും ചില ടിപ്സുകളാണ് ഇപ്രാവശ്യം. പഴുത്ത മാവിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലിന്‍റെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുക. കടുക്ക കരിച്ചെടുത്ത കരി കൊണ്ട് രണ്ടുനേരവും പല്ല് തേയ്ക്കുക. പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക. ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക. പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത്പല്ല് തേയ്ക്കാം പല്ലിലെ കറ വിട്ടുമാറാന്‍  ചെറുനാരങ്ങാനീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുക. ഉണക്ക നെല്ലിക്ക കരിച്ചെടുത്ത് അതില്‍ ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. അതില്‍ പഴുത്ത മാവിന്‍റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്ക്കുക. പല്ല് വേദനയുള്ളവര്‍, ചതച്ചെടുത്ത ഗ്രാമ്പൂ, ഇഞ്ചി നീരും തേനും പുരട്ടി വേദനയുള്ള ഭാഗത്ത് വെയ്ക്കുക. പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുക. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ നിരയാവും. പച്ചക്കരിമ്പ് കഴിക്കുക. പല്ലിന് നിറവും ബലവും ലഭിക്കും. പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക. പല്ലുകള്‍ക്ക് നല്ല വെളുത്ത നിറം ലഭിക്കാന്‍ അല്പം ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുക. കൂടാതെ ദിവസവും ചുരുങ്ങിയത് രണ്ട് നേരമെങ്കിലും പല്ല് തേയ്ക്കുക.

ആയുര്‍വേദത്തിനും പറയാനുണ്ട്

ഡോ. എസ് സൂരജ്

ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലേക്കും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ആവശ്യമാണ്.

ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് കാരണം. ദന്തസംരക്ഷണത്തിന് ആയുര്‍വേദം ചില ചിട്ടകള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ പല്ലുവേദനയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. കൃമികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കൃമിദന്തം, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഉണ്ടാകുന്ന ചെറിയ ഇളക്കം, പുളിപ്പുപോലുള്ള വേദനകള്‍, പല്ലില്‍ വാതം കോപിച്ച് തണുത്ത ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശീതദന്തം, കഫദോഷം രക്തത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രണ്ടുമൂന്നു പല്ലുകളോട് ചേര്‍ന്ന് കുമിളകള്‍ ഉണ്ടാകുന്ന ദന്തകുക്കുടം, പല്ലിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന സുഷിരങ്ങള്‍, വീഴ്ചകള്‍ മൂലമോ മറ്റു കാരണങ്ങളാലോ പല്ലിന് ഇളക്കംതട്ടി മുറിവുകള്‍ ഉണ്ടായി പഴുപ്പ് മോണയിലേക്കു ഇറങ്ങുന്ന വിദര്‍ഫ ദന്തരോഗം തുടങ്ങിയവയെല്ലാം പല്ലുവേദനയ്ക്കു കാരണമാകാം. ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലേക്കും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ആവശ്യമാണ്.

പല്ലുവേദനയ്ക്ക്

  • ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട്് തിളപ്പിച്ച് കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്‍ത്ത് പേയിസ്റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്ക്കുക.
  • എരുക്ക്, ഏലിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.
  • ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച് മോണയില്‍ തേയ്്ക്കുക. കേടുള്ള പല്ലില്‍ വയ്ക്കാവുന്നതുമാണ്.
  • അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച് കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്ക്കുകയോ ചെയ്യുക.
  • ത്രിഫലചൂര്‍ണ്ണം തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്.

ശര്‍ക്കരദന്തം അഥവാ പ്ലാക്ക്

പഞ്ചസാരപോലെ പ്ലാക്ക് പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ് ശര്‍ക്കരദന്തം. ഇത് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യണം. പ്ലാക്കിന്റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ ചവര്‍ക്കാരം പൊടിച്ച് തേനും ചേര്‍ത്ത് കുഴച്ച് പല്ലില്‍ ഉരച്ചാല്‍ മതിയാവും.

പല്ലിന്റെ നിറവ്യത്യാസം

പല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.

1. ഇരട്ടിമധുരം, കായം, ചവര്‍ക്കാരം, പൊട്ടം, വിളാലരി ഇവ പൊടിച്ച് കിഴിയാക്കി പല്ലിനു മുകളില്‍ ചൂട് കൊടുക്കുക.
2. നാല്‍പാമര കഷായം കവിള്‍ കൊള്ളുക.

വായ്‌നാറ്റം

ദന്തരോഗങ്ങള്‍ക്കൊണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം. രോഗങ്ങളാണ് വായ്‌നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്‌നാറ്റം ഒഴിവാക്കാവുന്നതാണ്. വായ്‌നാറ്റം മാറാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

1. പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച് വായിലേക്ക് പുക പിടിക്കുക.
2. കാവിമണ്ണ്, ഇന്തുപ്പ്, കോലരക്ക് ഇവ പൊടിച്ച് സമം വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് മോണയില്‍ തേയ്ക്കുക.
3. ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുക.

വായ്പ്പുണ്ണ്

കവളിന്റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ് അള്‍സര്‍ അഥവാ വായ്പ്പുണ്ണ്. പഴകിയ ബ്രഷ് ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്റെ കുറവ്, പുളിയുള്ള വസ്തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.

വയറ്റിലെ അള്‍സര്‍ മുതല്‍ വന്‍കുടലിലെ കാന്‍സറിന്റെ വരെ ലക്ഷണമായും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്ണം, ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം എന്നിവയും അള്‍സറിനുള്ള കാരണങ്ങളാണ്. അള്‍സറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്.

1. കാവിമണ്ണ് തേന്‍ ചേര്‍ത്ത് പുരട്ടുക.
2. ത്രിഫലപ്പൊടി കഴിക്കുകയോ വെള്ളത്തിലിട്ട്് കവിള്‍ കൊള്ളുകയോ ചെയ്യുക.

വരള്‍ച്ച

വായ് വരണ്ടുണങ്ങിയിരിക്കുന്ന അവസ്ഥ. ദന്തരോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ് വായവരണ്ട് ഉണങ്ങുന്നത്. പ്രമേഹം, പനി, ഛര്‍ദി, ജലദോഷം എന്നിവയെല്ലാം വരള്‍ച്ചയുടെ കാരണങ്ങളാണ്. ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടാതെ വരുന്നതാണ് ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ് വരള്‍ച്ചയുടെ ചികിത്സ.
രാമച്ചം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വരള്‍ച്ച കുറയാന്‍ സഹായിക്കും.

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

ദന്തപരിചരണത്തെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന് പ്രഥമ സ്ഥാനമാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മലമൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പല്ലുകള്‍ വൃത്തിയാക്കലാണ്.

പേരാല്‍, നീര്‍മരുത്, കരിങ്ങാലി, മാവ്, ഉങ്ങ് തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത് അറ്റം ചതച്ച് പല്ലു തേയ്ക്കണമെന്നാണ്് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്. ഈ കമ്പിന് ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച് നീളവും ഉണ്ടായിരിക്കണം. ചുക്ക്, തിപ്പലി, കുരുമുളക് ഇവ പൊടിച്ചതോ ഏലയ്ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല് വൃത്തിയാക്കാന്‍.

പല്ല് തേയ്ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച് പറയുന്നതിനൊപ്പം പല്ല് തേയ്ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ 12 തവണ കുലുക്കുഴിയണം. ഗര്‍ഭാവസ്ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ് സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച് കുലുക്കുഴിയണം.

1. ഉമ്മിക്കരിയും ഉപ്പും ചേര്‍ത്ത്് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.
2. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കുറയ്ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.
3 വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
4. കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്്.
5. ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന് വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.
6. ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ് വൃത്തിയായി കഴുകണം.
7. പല്ലിന്റെ ഇടയില്‍ അവശിഷ്ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്. ഇത് ദന്തക്ഷയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
8. മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.
9. കൊച്ചു കുട്ടികള്‍ക്ക് കിടക്കാന്‍നേരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ് കഴുകിക്കണം.
10. ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന് ഗുണപ്രദമാണ്.

‘ആറു മാസം കൊണ്ട് സൂപ്പര്‍ ചിരി ഗ്യാരണ്ടി !’ …അയര്‍ലണ്ടിലെ ഡോ.ശില്‍പ്പ കല്ലറയ്ക്കലിന്റെ ദന്തചികിത്സാ രംഗത്തെ പുതിയ ടെക്‌നിക്കുകള്‍ ശ്രദ്ധേയമാവുന്നു

 

ഗാല്‍വേ:നുഷ്യരുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ചിരിക്കാന്‍ കഴിയുക എന്നത്. നല്ല ചിരി സമ്മാനിക്കാന്‍ മനസു മാത്രം നന്നായാല്‍ പോരാ. പല്ലുകളുടെ ഭംഗിയും കൂടി ചേരണം. പല കാരണങ്ങള്‍ കൊണ്ട് പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകുകയാണെങ്കില്‍ പുഞ്ചിരിയും പുറകോട്ട് പോകും.

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ജനിതക നിയമങ്ങള്‍ അനുസരിച്ച് അമ്മയുടെ താടിയുടെ ആകൃതിയും അച്ഛന്റെ പല്ലുകളും അതല്ലെങ്കില്‍ തിരിച്ചോ സംഭവിക്കാം. അതായത് ലഭ്യമായ സ്ഥലത്ത് പല്ലുകള്‍ ക്രമമായി അടുക്കി വയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അങ്ങനെ വരുമ്പോള്‍ അവയെ ശാസ്ത്രീയമായി ക്രമീകരിക്കുന്ന ശാസ്ത്ര വിഭാഗമാണ് ദന്തക്രമീകരണചികിത്സാരീതി അഥവാ ഓര്‍ത്തോഡോണ്ടിക്ക്.

ചെറിയ കാരണങ്ങള്‍ കൊണ്ട് പോലും മുഖത്തിന്റെ രൂപത്തില്‍ ഉണ്ടാകുന്ന സൗന്ദര്യക്കുറവ് പലരെയും നിരാശരാക്കാറുണ്ട്.വളരെ കുറഞ്ഞ സമയം കൊണ്ടും താരതമ്യേനെ കുറഞ്ഞ പണച്ചിലവിലും പരിഹരിക്കാവുന്ന ഈ സൗന്ദര്യക്കുറവ് ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ടതില്ലെന്ന ഉറപ്പുമായി അയര്‍ലണ്ടിലെ മലയാളിയായ ഓര്‍ത്തോഡോണ്ടിക്ക് വിദഗ്ദ ഡോ ശില്‍പ്പ കല്ലറയ്ക്കല്‍.

ദന്തനിരകളെ വരുതിയില്‍ നിര്‍ത്തി സുന്ദരമായ മുഖരൂപം വരുത്താന്‍ വെറും ആറ് മാസം കൊണ്ട് സാധിക്കുമെന്ന് ഡോ .ശില്പ്പ പറയുന്നത് പരിചരിച്ച രോഗികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടെയാണ്.ദന്ത ചികിത്സാ രംഗത്ത് മലയാളികളില്‍ പലര്‍ക്കും വിശ്വസിക്കാനാവാത്ത ഒരു കാലാവധിയാണിത്.ഡോ .ശില്‍പ്പ പറയുന്നു.സിക്‌സ് മന്ത്‌സ് സ്‌മൈല്‍ ബ്രെയ്‌സസ് എന്ന പേരിലാണ് അമേരിക്കയില്‍ അടക്കം ഈ ചികിത്സാ വിധി നിലവിലുള്ള രാജ്യങ്ങളില്‍ ഇതറിയപ്പെടുന്നത്.

പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച കമ്പി പല്ലില്‍ ക്രമീകരിച്ചു തന്നെയാണ് ഇവിടെയും ചികിത്സ.രണ്ട് വ്യത്യാസങ്ങളാണ് പരമ്പരാഗത രീതിയില്‍ നിന്നും ഈ രീതിയ്ക്കുള്ളത്.ഒന്നാമത് സാധാരണ കമ്പിയുടെയത്ര സമ്മര്‍ദം മോണയില്‍ ഈ കമ്പി ചിലത്തുന്നില്ല എന്നതാണ്.രണ്ടാമതായി ചികിത്സയ്ക്ക് വേണ്ട കുറഞ്ഞ സമയ പരിധി തന്നെ.കൂടാതെ ഈ ചികിത്സാരീതി ഇനാമാലിന്റെ പ്രതലത്തില്‍ ക്ഷതമുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുകയും പല്ലുകള്‍ക്കിടയില്‍ അപകടകരമായ ആവരണം രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.

ഉന്തിയ ദന്തനിര നേരെയാക്കുന്നതിന് കുട്ടികള്‍ക്കും(16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്)മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ മികച്ച ചികിത്സ ലഭ്യമാണ്. ഇതിനകം ആയിരക്കണക്കിന് പേര്‍ക്കാണ് ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സസ് ചികിത്സയുടെ ഗുണഫലം ലഭിച്ചിരിക്കുന്നത്. 

ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സസ് ചികിത്സ അമേരിക്കയിലാണ് ആദ്യമായി ആരംഭിച്ചത്.ദന്തസൗന്ദര്യ ചികിത്സാരംഗത്ത് അയര്‍ലണ്ടിനേക്കാള്‍ ഏറെ പുരോഗമിച്ച അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരു ആറ് മാസ സ്‌മൈല്‍ ടീമിനോടൊപ്പം ചേര്‍ന്ന് നേടിയ വിദഗ്ദ പരിശീലനം നേടി, ഈ ചികിത്സാ രീതി സ്വായത്തമാക്കിയ ഡോ. ശില്‍പ്പ റോസ് രഞ്ജിത്ത്, ഇന്ന് പൂര്‍ണ്ണ യോഗ്യതയും അംഗീകാരവും നേടിയ ഓര്‍ത്തോഡോണ്ടിക്ക് ട്രീറ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഡെന്റിസ്റ്റാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിഡിഎസ് ബിരുദം നേടിയ ഡോ. ശില്‍പ്പ, 2009 മുതല്‍ അയര്‍ലണ്ടില്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഓറല്‍ മാക്‌സില്ലോഫേഷ്യല്‍ സര്‍ജനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗാല്‍വേയിലെ എബിലിറ്റി വെസ്റ്റ് ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവി രഞ്ജിത്ത് ജോസഫ് കല്ലറക്കലിന്റെ ഭാര്യയാണ് ഡോ. ശില്‍പ്പ.

ഡോ:ശില്‍പ്പാ രഞ്ജിത്ത് എങ്ങനെയാണ് ഈ ചികിത്സാ രീതിയെ വിലയിരുത്തുന്നത് എന്ന് നോക്കാം 

എന്താണ് ഈ ചികിത്സാരീതിയുടെ സവിശേഷതകള്‍ ?
ആറ് മാസ സ്‌മൈല്‍ ഹ്രസ്വകാല ഓര്‍ത്തോഡോണ്ടിക്ക് ചികിത്സ എന്നത് പരമ്പരാഗത ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച ഒരു ആധുനിക ചികിത്സാ ശൈലിയാണ്.രോഗികള്‍ക്ക് സൗന്ദര്യമുള്ളതും,നേരെയുള്ളതും,ആരോഗ്യമുള്ളതുമായ പല്ലുകള്‍ ലഭിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഏറ്റവും ഫലപ്രദവുമായ ചികിത്സാ രീതി കമ്പിയിടലാണെന്ന് ലോകത്തെമ്പാടുമുള്ള ഓര്‍ത്തോഡോണ്ടിക്ക് വിദഗ്ദര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ പരിണിതഫലമായി കമ്പിയിടലിന്റെ മികച്ച വശങ്ങള്‍ സ്വീകരിച്ച് ചികിത്സയും ചികിത്സാ ഉപകരണങ്ങളും ആധുനികവല്‍ക്കരിച്ച് ഓരോരുത്തര്‍ക്കും അവരുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വിധം ദന്ത സൗന്ദര്യ പ്രശ്‌നം പരിഹരിക്കുകയും തൃപ്തികരമായ ബാഹ്യരൂപം നല്‍കുകയും ചെയ്യുകയെന്ന ദൗത്യമാണ് ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സ് ചികിത്സവഴി പൂര്‍ത്തികരിക്കുന്നത്. ഉന്തിയ പല്ലുകള്‍ നേരെയാക്കുന്നു എന്ന് മാത്രമല്ല മുകള്‍ നിരയിലെയും താഴത്തെ നിരയിലെയും പല്ലുകള്‍ ഒരേസമയം ചികിത്സിക്കുമ്പോള്‍ ആഹാരം ചവയ്ക്കാനും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. കൂടാതെ ഏറ്റവും പ്രധാനമായി ഈ ചികിത്സയില്‍, ആരോഗ്യമുള്ള പല്ലുകള്‍ പിഴുതു മാറ്റുന്നത് അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ.

കമ്പി ധരിക്കേണ്ടതുണ്ടോ?
ഉണ്ട്, മറ്റേതൊരു ചികിത്സയും പോലെ പല്ലിന്റെ നേരെയായ ഘടന നിലനിര്‍ത്തുന്നതിന് കമ്പി ധരിക്കേണ്ടതുണ്ട്. എടുത്ത് മാറ്റാനും വയ്ക്കാനും കഴിയുന്ന കമ്പി ധരിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി സ്ഥാപിക്കാവുന്ന കമ്പി ഇടാവുന്നതാണ്. നിങ്ങളുടെ താല്‍പ്പര്യവും പണവും അനുസരിച്ച് ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാണ്.

മുതിര്‍ന്നവരില്‍ കമ്പിയിടല്‍ കൊണ്ട് വെറും ആറ് മാസത്തിനകം എങ്ങനെയാണ് പല്ലുകള്‍ നേരെയാക്കുന്നത്?
കമ്പിയിടല്‍ കൊണ്ട് വേഗത്തിലും സുരക്ഷിതവുമായി നിങ്ങളുടെ പല്ല് നേരെയാക്കുന്നതിന് ആറ് മാസ സ്‌മൈല്‍ ടെക്‌നിക് ദന്ത ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.ആറ് മാസ സ്‌മൈല്‍സ് പേഷ്യന്റ്‌സ് ട്രേ കിറ്റ് നിങ്ങളുടെ അപ്പോയിന്റ്‌മെന്റുകള്‍ വേഗത്തിലുള്ളതും സൗകര്യപ്രദവും ആയിരിക്കുമെന്ന് ഉറപ്പാക്കുന്നു.

ആറ് മാസം കുറഞ്ഞ കാലയളവാണ്, പക്ഷെ ആറ് മാസക്കാലവും കമ്പി ഇടേണ്ടതുണ്ടോ?
വേണ്ട, ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ ലൂസിഡ് ലോക്ക് ക്ലിയര്‍ ബ്രാക്കറ്റുകളാണ് ഉപയോഗിക്കുന്നത്, പല്ലിന്റെ നിറത്തിലുള്ള വയറുകള്‍. പുറത്ത് കാണുകയുമില്ല.

ആറ് മാസത്തെ സ്‌മൈല്‍ ചികിത്സയും സാധാരണ കമ്പിയിടലും തമ്മില്‍ എന്താണ് വ്യത്യാസം ?
ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ കുറഞ്ഞ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്,ഒപ്പം ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ കുറഞ്ഞ ദൈര്‍ഘ്യം സൌകര്യവും സുരക്ഷയും വൃത്തിയും വര്‍ധിപ്പിക്കുന്നു.സാധാരണ ചികിത്സയിലെ കമ്പികള്‍ കൂടുതല്‍ മുറുക്കിയാണ് ഈ ചികിത്സ ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ.എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല,ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ അടിസ്ഥാന തത്വങ്ങളാണ് ഈ ചികിത്സയില്‍ ഉപയോഗിക്കുന്നത് ഈ ചികിത്സയില്‍ നിങ്ങളുടെ മുഖ സൌന്ദര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന വ്യത്യാസം മാത്രം.

ആറ് മാസ സ്‌മൈല്‍ ചികിത്സ പല്ലുകളെയോ പല്ലിന്റെ വേരിനെയോ മോണയെയോ നശിപ്പിക്കുമോ?
പരമ്പരാഗത കമ്പിയിടല്‍ ചികിത്സയില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഒരു അപകട സാധ്യതയും ഈ ചികിത്സയിലില്ല. ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ പല്ലുകളിലെ സമ്മര്‍ദ്ദം കുറവായതിനാലും പല്ല് പിഴുതാത്തതിനാലും. പരമ്പരാഗത രീതിയേക്കാള്‍ അപകട സാധ്യത തീരെ കുറവാണെന്ന് പറയാം.

എന്താണ് ഇത് കൊണ്ടുള്ള പ്രത്യേക പ്രയോജനം?
നിങ്ങള്‍ പ്രായപൂര്‍ത്തിയായ ആളും വളഞ്ഞതോ അകന്നതോ ആയ പല്ലുകള്‍ നേരെയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഈ ചികിത്സ പര്യാപ്തമാണ്. പ്രായപൂര്‍ത്തിയായ ഭൂരിപക്ഷം പേരും ആറ് മാസ സ്‌മൈല്‍ ചികിത്സയാണ് തെരഞ്ഞെടുക്കുന്നത്.

ചികിത്സയുടെ ചെലവെന്ത്?
പരമ്പരാഗത കമ്പിയിടല്‍, അലൈനര്‍ തെറാപ്പി, വീനെഴ്‌സ് തുടങ്ങിയ ചികിത്സകളേക്കാള്‍ താരതമ്യേന ചെലവ് കുറഞ്ഞതാണ് ആറ് മാസ സ്‌മൈല്‍ ചികിത്സ. ചികിത്സ ചെലവ് ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ അടയ്ക്കാവുന്നതാണ്.

ഡോ.ശില്‍പ്പ എവിടെയാണ് പ്രാക്റ്റീസ് ചെയ്യുന്നത് ?അപ്പോയിന്റ്‌മെന്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ടോ? 
കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ പല്ലുകള്‍ നേരെയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗാല്‍വെയിലെ കാസില്‍ ല്വോണ്‍ ഹൈറ്റ്‌സിലെ കാസില്‍ ല്വോണ്‍ ഡെന്റല്‍ പ്രാക്ടീസ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് 091 765171 എന്ന നമ്പരില്‍ വിളിക്കുക.

നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ

കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ നോക്കും? മുടിയും മറ്റും ശരിക്കാണോ, നന്നായി ഒരുങ്ങിയിട്ടുണ്ടോ എന്നൊക്കെ. ഒന്നു പുഞ്ചിരിച്ചുനോക്കൂ, നിങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തിനു പിന്നിൽ പല്ലുകളാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? ഭംഗിയായി പുഞ്ചിരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നല്ല ദന്തസംരക്ഷണം കൂടിയേ തീരൂ. പാൽപ്പല്ല് കൊഴിഞ്ഞിട്ടു മുളയ്‌ക്കുന്ന സ്ഥിരദന്തങ്ങൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കാനുള്ളവയാണ്‌. അതുകൊണ്ട് അവയ്‌ക്കു പ്രത്യേക ശ്രദ്ധനൽകണം. ഭക്ഷണം ചവയ്‌ക്കുകയും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനു പുറമേ, പല്ല് നിങ്ങളുടെ ചുണ്ടുകൾ, കവിളുകൾ എന്നിവയ്‌ക്ക് ഒരു താങ്ങാണ്‌. അങ്ങനെ അവ നിങ്ങളുടെ പുഞ്ചിരിയുടെ അഴകും ആകർഷണീയതയും വർധിപ്പിക്കുന്നു. നിങ്ങളുടെ പല്ലുകൾ വിലപ്പെട്ടതാണെന്ന കാര്യം മറക്കരുത്‌!

ദന്തസംരക്ഷണത്തിന്‌ എന്തുചെയ്യാൻ കഴിയും?

നിങ്ങൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടായിരിക്കണമെങ്കിൽ ആദ്യംതന്നെ ആഹാരത്തിൽ ശ്രദ്ധിക്കണം. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ പല്ലുകളുടെ വളർച്ച പൂർത്തിയാകുന്ന സമയംവരെയുള്ള അവയുടെ വളർച്ചയ്‌ക്ക് കാൽസ്യം, ജീവകങ്ങളായ എ, സി, ഡി എന്നിവയുൾപ്പെട്ട സമീകൃതാഹാരം സഹായകമാണ്‌.* നല്ല ഭക്ഷണശീലങ്ങൾ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു സഹായിക്കും. എന്നാൽ അധികം പഞ്ചസാര അടങ്ങിയ ആഹാരക്രമം ദോഷംചെയ്യും. പല്ലിൽ പൊത്തുകൾ ഉണ്ടാകുന്നതിന്‍റെ സാധ്യതയെ അതു വർധിപ്പിക്കും. പഞ്ചസാര കഴിക്കുന്നത്‌ ദന്തക്ഷയത്തിനിടയാക്കുമെന്ന് ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. എന്നിട്ടും ശരാശരി വടക്കേ അമേരിക്കക്കാരൻ വർഷം തോറും 50-60 കിലോഗ്രാം പഞ്ചസാര അകത്താക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു! പഞ്ചസാര പല്ലിന്‌ ദോഷം ചെയ്യുന്നത്‌ എന്തുകൊണ്ട്?

ദന്തക്ഷയത്തിനു കാരണം “മ്യൂട്ടൻസ്‌ സ്‌ട്രെപ്‌റ്റോകോക്കി, ലാകേടാബാസില്ലി” എന്നീ രണ്ടുതരം ബാകടീരിയയാണ്‌. ഇവ പല്ലിലുണ്ടാകുന്ന പ്ലാക്കിന്‍റെ ഭാഗമായിത്തീരുന്നു. ബാകടീരിയയും ഭക്ഷണാവശിഷ്ടങ്ങളും ചേർന്നുണ്ടാകുന്ന ഒട്ടുന്ന ഒരു നേർത്ത ആവരണമാണ്‌ പ്ലാക്‌. പഞ്ചസാര ഭക്ഷിക്കുന്ന പ്ലാക്‌ ബാകടീരിയ അതിനെ ഹാനികരമായ ചില അമ്ലങ്ങളാക്കി മാറ്റുന്നു, ഈ അമ്ലങ്ങൾ പല്ലുകൾക്കു കേടുവരുത്താൻ തുടങ്ങുന്നു. ചിലതരം പഞ്ചസാരകൾ വളരെ എളുപ്പത്തിൽ അമ്ലങ്ങളായി മാറ്റാവുന്നവയോ പല്ലിൽ ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലുള്ളവയോ ആണ്‌. ഇങ്ങനെ വരുമ്പോൾ ദന്തക്ഷയത്തിനു തുടക്കമിടാൻ പ്ലാക്കിന്‌ കൂടുതൽ സമയം കിട്ടുന്നു.* പ്ലാക്‌ നീക്കംചെയ്യാതിരിക്കുന്നപക്ഷം അത്‌ അവിടെയിരുന്നു കട്ടിപിടിച്ച് മോണയോടു ചേർന്നുള്ള ഭാഗത്തു പറ്റിപ്പിടിക്കുന്ന ടാർടർ അഥവാ കാൽക്കുലസ്‌ ആയിത്തീരാനിടയുണ്ട്.

ദന്തക്ഷയം വ്യാപിക്കുന്നതു തടയുന്നതിന്‌ പ്ലാക്കിനെയും പ്രത്യേകിച്ച് മ്യൂട്ടൻസ്‌ സ്‌ട്രെപ്‌റ്റോകോക്കി ബാകടീരിയയെയും നിയന്ത്രണവിധേയമാക്കേണ്ടത്‌ അനിവാര്യമാണ്‌. പുഞ്ചിരിയുടെ ഭംഗി നിലനിറുത്തണമെങ്കിൽ ദിവസവും വായ്‌ നന്നായി വൃത്തിയാക്കിയേ മതിയാകൂ. കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ഡെന്‍റൽ ആൻഡ്‌ ഓറൽ സർജറി ഇങ്ങനെ പറയുന്നു: “പല്ലിന്‍റെയും പല്ലിനു താങ്ങുനൽകുന്ന കലകളുടെയും ആരോഗ്യവും ഓജസ്സും നിലനിറുത്താനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനസംഗതി [പല്ലുതേക്കുന്നതും] ഫ്‌ളോസ്‌ ചെയ്യുന്നതും ആണ്‌.” പല്ലുതേക്കുകയും ഫ്‌ളോസ്‌ ചെയ്യുകയും (ഒരു പ്രത്യേകതരം നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്യൽ) ചെയ്യേണ്ട ഫലപ്രദമായ വിധങ്ങൾ ഈ പേജിലും തുടർന്നുവരുന്ന പേജിലും ചിത്രീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പല്ലു നന്നായി വൃത്തിയാക്കി പുഞ്ചിരിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്‌ നിങ്ങളുടെ ദന്തഡോകടർ മറ്റെന്തെങ്കിലും ഉപകരണങ്ങളോ രീതികളോ ശുപാർശചെയ്‌തേക്കാം.

പല്ല് ആവർത്തിച്ച് അമ്ലവുമായി സമ്പർക്കത്തിൽ വരുമ്പോൾ പല്ലിലെ ധാതുക്കൾ നഷ്ടപ്പെടുകയോ പല്ലിന്‍റെ ഇനാമൽ മൃദുവാകുകയോ ചെയ്യുന്നു. എന്നിരുന്നാലും അത്തരം ധാതുനഷ്ടം ദിവസവും പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എങ്ങനെ? നഷ്ടപ്പെടുന്ന ധാതുക്കൾ വീണ്ടും ലഭ്യമാക്കിക്കൊണ്ട് ഫ്‌ളൂറൈഡുകൾ ദന്തക്ഷയം തടയുന്നതിന്‌ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദന്തക്ഷയം തുടങ്ങിക്കഴിഞ്ഞാൽ വ്യാപിച്ചുകൊണ്ടിരിക്കുമെങ്കിലും ഫ്‌ളൂറൈഡുകൾപോലുള്ള ചില ഘടകങ്ങൾ പല്ലിനു ലഭ്യമാണെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ കഴിയും. അതേ പല്ലുകൾക്ക് സ്വയം ചികിത്സിക്കാനാകും!

പേടികൂടാതെ ദന്തഡോകടറുടെ അടുത്തേക്ക്

ഒരു സർവേയിൽ കുറെയാളുകളോട്‌ തങ്ങൾക്കു പേടിയുള്ള കാര്യങ്ങൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെട്ടു. പൊതുവേദിയിൽ സംസാരിക്കുന്നതു കഴിഞ്ഞാൽ പിന്നെ ദന്തഡോകടറെ സമീപിക്കുന്നതിനെയാണ്‌ അവർ ഭയപ്പെട്ടത്‌. ഇങ്ങനെ പേടിക്കുന്നതിൽ വല്ല കഴമ്പുമുണ്ടോ? സമ്പന്ന രാഷ്ട്രങ്ങളിൽ ഇപ്പോൾ ദന്തഡോകടർമാർക്ക് ദന്തചികിത്സയുമായി ബന്ധപ്പെട്ട മിക്ക സംഗതികളും രോഗിക്ക് കാര്യമായ ഒരു വേദനയും അസ്വസ്ഥതയും ഉണ്ടാകാത്ത വിധത്തിൽ ചെയ്യാൻ കഴിയുന്നുണ്ട്. വേഗത്തിൽ കിഴിക്കാനുള്ള ഡ്രില്ല്, ലോക്കൽ അനസ്‌തേഷ്യ, പുറമേ എന്തെങ്കിലും പുരട്ടിക്കൊണ്ട് ആ ഭാഗം മാത്രം മരവിപ്പിക്കൽ എന്നീ മാർഗങ്ങളാണ്‌ വേദന തീരെ കുറഞ്ഞ വിധത്തിൽ ചികിത്സിക്കാൻ അവരെ പ്രാപ്‌തരാക്കുന്നത്‌. നിങ്ങളുടെ പല്ലിന്‍റെ ചികിത്സയിലെ ഓരോ പടിയിലും എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുന്നത്‌ നിങ്ങളുടെ പേടി കുറച്ചൊക്കെ ലഘൂകരിക്കാൻ സഹായിച്ചേക്കും.

നിങ്ങൾ ദന്തഡോകടറുടെ ചികിത്സാമുറിയിൽ ചെല്ലുമ്പോൾ, സാധാരണഗതിയിൽ വൈദഗ്‌ധ്യം നേടിയ ഒരു ഹൈജിനിസ്‌റ്റ്‌ പല്ല് നന്നായി വൃത്തിയാക്കിയേക്കാം, ഡോകടറുടെ മേൽനോട്ടത്തിലായിരിക്കും ഇതു ചെയ്യുന്നത്‌. പല്ലുതേക്കുന്നതിലൂടെയും ഫ്‌ളോസ്‌ ചെയ്യുന്നതിലൂടെയും നീക്കംചെയ്യാൻ പറ്റാത്ത സ്ഥലങ്ങളിലുള്ള ടാർടർ, പ്ലാക്‌ എന്നിവ ഇതിലൂടെ നീക്കം ചെയ്യുന്നു. തുടർന്ന് പല്ലുകൾ പോളീഷ്‌ ചെയ്യുന്നു. പ്ലാക്‌ പറ്റിപ്പിടിക്കുന്നതു തടയാനും നിങ്ങളുടെ പുഞ്ചിരിയുടെ തിളക്കം കെടുത്തുന്നതരം കറകൾ നീക്കം ചെയ്യാനും വേണ്ടിയാണിത്‌.

ഫ്‌ളൂറൈഡ്‌ ദന്തക്ഷയത്തിനുള്ള സാധ്യത കുറയ്‌ക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ പലരാജ്യങ്ങളിലും ദന്തചികിത്സാവിദഗ്‌ധർ ഇത്‌ ജെൽ, ലായനി, വാർണിഷ്‌ എന്നീ രൂപത്തിൽ കുട്ടികളുടെ പല്ലിൽ തേക്കാറുണ്ട്. പലദേശങ്ങളിലും പൊതുജനങ്ങൾക്കുവേണ്ടി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഫ്‌ളൂറൈഡ്‌ അടങ്ങിയിട്ടുണ്ടായിരിക്കും, ടൂത്ത്‌പേസ്റ്റുകളിൽ മിക്കപ്പോഴും ഫ്‌ളൂറൈഡ്‌ കണ്ടുവരുന്നു, ഇതു ദന്തക്ഷയം കുറയ്‌ക്കാൻ സഹായിക്കും.

ദന്തഡോകടർക്കു ചെയ്യാൻ കഴിയുന്നത്‌

പല്ലിൽനിന്ന് ധാതുക്കൾ നഷ്ടപ്പെടുന്നതുമൂലം പല്ലിനുണ്ടാകുന്ന കേട്‌ കുറയ്‌ക്കുന്നതിനായി പ്രതിരോധ നടപടികൾ കൈക്കൊള്ളാനുള്ള കൂടുതലായ പരിശീലനം ഇന്ന് ദന്തവിദഗ്‌ധർക്കു കിട്ടിക്കൊണ്ടിരിക്കുന്നു. പല്ലിലെ കേടുകൾ തീരെ നിസ്സാരമായിരിക്കുമ്പോൾത്തന്നെ ചികിത്സിച്ചാൽ പലപ്പോഴും ദന്തക്ഷയം പരിഹരിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കേടുകൾ നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത്‌ ഒരു പതിവാക്കുന്നെങ്കിൽ ദന്തഡോകടറെ സന്ദർശിക്കുന്നത്‌ അസുഖകരമായ ഒരു അനുഭവം ആയിരിക്കാനിടയില്ല.

എന്നാൽ പ്ലാക്‌ ഉത്‌പാദിപ്പിക്കുന്ന അമ്ലം പല്ലിൽ പറ്റിപ്പിടിച്ചിരുന്നാൽ പല്ലിനു കേടുപിടിക്കും. ഇതു ചികിത്സിക്കാതിരുന്നാൽ പല്ലിൽ പൊത്തുണ്ടാകാനിടയുണ്ട്, ഇതു ശരിയാക്കേണ്ടത്‌ ആവശ്യമാണ്‌. പല്ലിന്‍റെ കേട്‌ പല്ലിനോടു ബന്ധപ്പെട്ട നാഡികൾ സ്ഥിതിചെയ്യുന്ന പൾപ്പിനെ (ദന്തമജ്ജയെ) ബാധിച്ചിട്ടില്ലെങ്കിൽ പല്ല് അടച്ചാൽ സാധാരണഗതിയിൽ കാര്യം ശരിയാകും.

പല്ല് അടയ്‌ക്കുന്നതിനുമുമ്പ് ദന്തഡോകടർ ഒരു ഡ്രിൽ ഉപയോഗിച്ച് പല്ലിന്‍റെ പൊത്ത്‌ വൃത്തിയാക്കുകയും അതിന്‌ ആകൃതിവരുത്തുകയും ചെയ്യുന്നു. തുടർന്ന് അടയ്‌ക്കാനുള്ള വസ്‌തുക്കൾ അതിലിട്ടു നിറയ്‌ക്കുന്നു. പല്ല് അടയ്‌ക്കാൻ ഉപയോഗിക്കുന്ന അമാൽഗം പെട്ടെന്ന് ഉറച്ചു കട്ടിയാകുന്നതാണ്‌, അത്‌ പൊത്തിൽ നിറച്ചിട്ട് വേണ്ടവിധത്തിൽ ആകൃതി വരുത്തിയെടുക്കുന്നു. എന്നാൽ പല്ല് അടയ്‌ക്കാൻ ഉപയോഗിക്കുന്ന കോംപോസിറ്റ്‌ റെസിനുകൾ ഉറയ്‌ക്കണമെങ്കിൽ ഒരു നീല ഫൈബർ-ഒപ്‌റ്റിക്ക് ലൈറ്റ്‌ കടത്തിവിടണം. പല്ലിലെ പൊത്തുകൾ അടയ്‌ക്കാതെ ഇട്ടേക്കുകയാണെങ്കിൽ കേട്‌ പൾപ്പിനെ ബാധിക്കാനിടയുണ്ട്, അങ്ങനെവരുമ്പോൾ റൂട്ട്-കനാൽ ചികിത്സ ചെയ്യുകയോ പല്ല് എടുത്തുകളയുകയോപോലും ചെയ്യേണ്ടതായിവന്നേക്കാം. റൂട്ട്-കനാൽ ചെയ്യുകയാണെങ്കിൽ പല്ല് എടുത്തുകളയുന്നത്‌ ഒഴിവാക്കാനായേക്കും. കാരണം കേടുവന്ന പല്ലിന്‍റെ ഉൾഭാഗത്ത്‌ മറ്റുവസ്‌തുക്കൾ ഇട്ട് അടച്ച് ഉറപ്പാക്കുന്നതാണ്‌ റൂട്ട്-കനാൽ ചികിത്സയിൽ ഉൾപ്പെടുന്നത്‌. ഗുരുതരമായി കേടുപറ്റിയ പല്ലുകളിൽ ഒരു മൂടിപോലെ ‘ക്രൗൺ’ (കൃത്രിമമായ ദന്തശീർഷം അഥവാ മകുടം) പിടിപ്പിക്കുകയോ എടുത്തുകളഞ്ഞശേഷം കൃത്രിമപ്പല്ലുകൾ വെക്കുകയോ ചെയ്യുന്നു.

ഇത്‌ ശ്രമത്തിനു തക്ക മൂല്യം ഉള്ളതായിരിക്കുന്നതിന്‍റെ കാരണം

ഇത്രയൊക്കെയായിട്ടും നിങ്ങൾക്ക് ഒരു ദന്തഡോകടറുടെ ചികിത്സതേടാൻ പേടിയാണെങ്കിലോ. അങ്ങനെയാണെങ്കിൽ ആദ്യംതന്നെ എന്തൊക്കെയാണ്‌ നിങ്ങളുടെ പേടി എന്ന് അദ്ദേഹത്തോടു തുറന്നു പറയുക. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുണ്ട് എന്ന് ഡോകടറെ അറിയിക്കാൻ എന്ത് അടയാളം (കൈ ഉയർത്തുന്നതുപോലുള്ളവ) ഉപയോഗിക്കും എന്ന് ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ ഡോകടറോടു പറയുക. നിങ്ങളുടെ ദന്തചികിത്സയിലെ ഓരോ പടിയും വിശദീകരിക്കാൻ ഡോകടറോട്‌ ആവശ്യപ്പെടുക. ഇനി, നിങ്ങളുടെ കുട്ടിയുടെ ദന്തപരിചരണത്തിന്‌ നിങ്ങൾക്കു ചിലതു ചെയ്യാനാകും, അവനോട്‌ എല്ലായ്‌പോഴും ദന്തപരിചരണത്തെപ്പറ്റി നല്ലതുമാത്രം പറയുക, കുസൃതികാണിക്കുമ്പോൾ ‘നിന്നെ ഇപ്പോൾത്തന്നെ പല്ലുപറിക്കുന്ന ആ ഡോകടറുടെ അടുത്തുകൊണ്ടുപോകും’ എന്നതുപോലുള്ള ഭീഷണികൾ മുഴക്കാതിരിക്കുക.

മൊൺട്രിയൽ സർവകലാശാലയിലെ ഓറൽ ഹെൽത്ത്‌ വിഭാഗത്തിന്‍റെ പ്രൊഫസർ ഡോ. ഡാനിയേൽ കാൻഡെൽമൻ പറയുന്നു: “ആരോഗ്യം തുളുമ്പുന്ന പ്രകൃതിദത്തമായ പല്ലുകളെ സംരക്ഷിക്കൂ, ജീവിതകാലം മുഴുവനും മുഖത്ത്‌ സുന്ദരമായ പുഞ്ചിരിയുടെ തിളക്കമുണ്ടാകട്ടെ, മൂല്യവത്തായ ഈ ലക്ഷ്യം കൈവരിക്കുക ഇന്ന് സാധ്യമാണ്‌.” അതേ, ദന്തസംരക്ഷണം ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌!

കുഞ്ഞിന്‍റെ മോണയ്‌ക്കുള്ളിൽ പല്ലുകൾ രൂപപ്പെടുന്ന ഗർഭാവസ്ഥയിലും ശൈശവകാലത്തും അമ്മ പിൻപറ്റിയ പോഷകാഹാരക്രമത്തിന്‍റെ സ്ഥായിയായ ഒരു രേഖയാണ്‌ പൂർണമായി വികാസംപ്രാപിച്ച പല്ലുകൾ. കൗമാരത്തിന്‍റെ ഒടുവിലോ ഇരുപതുകളുടെ പ്രാരംഭവർഷങ്ങളിലോ പല്ലുകളുടെ വളർച്ച അവസാനിക്കുന്നു.

സൈലിറ്റോൾ എന്ന പ്രകൃതിജന്യമായ പഞ്ചസാര ദന്തക്ഷയത്തിനു കാരണമാകുന്ന പ്ലാക്‌ ബാകടീരിയയെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നതായി ദന്തവിദഗ്‌ധർ കണ്ടുപിടിച്ചിട്ടുണ്ട്. സൈലിറ്റോൾ ചില ച്യൂയിംഗങ്ങളിൽ ഉപയോഗിച്ചുവരുന്നു.

കൃത്രിമപ്പല്ലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1993 ജൂൺ 8 ലക്കം ഉണരുക!യുടെ 10-12 പേജുകളിലെ “നിങ്ങൾക്കു കൃത്രിമപ്പല്ലുകൾ ആവശ്യമാണോ?” എന്ന ലേഖനം കാണുക.

പല്ലു തേക്കുമ്പോൾ

പല്ലു തേക്കുന്നതിന്‌ പല രീതികളുണ്ട്. പക്ഷേ ഇതു ശ്രദ്ധിക്കുക: പേസ്റ്റ് അൽപ്പം മാത്രം ഉപയോഗിക്കുക. പേസ്റ്റ് പല്ലിൽ ഉരയുന്ന പദാർഥമാണ്‌. “പല്ലിന്‍റെ ഭാഗങ്ങളെക്കാൾ നൂറുകണക്കിന്‌ മടങ്ങ് കടുപ്പമുള്ളതായിരിക്കാം” അത്‌.

1 ബ്രഷിന്‍റെ നാരുള്ള ഭാഗം പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്ത്‌ ഏതാണ്ട് 45 ഡിഗ്രി ചെരിവിൽ പിടിക്കുക. എന്നിട്ട് പല്ലിന്‍റെ വിളുമ്പുവരെ ബ്രഷ്‌ മൃദുവായി ചലിപ്പിക്കുക. പല്ലിന്‍റെ അകവും പുറവും വൃത്തിയാക്കുന്നെന്ന് ഉറപ്പുവരുത്തുക.

2 ചവയ്‌ക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കാൻ ഹ്രസ്വദൈർഘ്യത്തിൽ ബ്രഷ്‌ ചലിപ്പിക്കുക.

3 മുൻനിരപ്പല്ലുകളുടെ അകവശം വൃത്തിയാക്കാൻ, ബ്രഷ്‌ ഏതാണ്ട് കുത്തനെ പിടിക്കുക, എന്നിട്ട് പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്തുനിന്ന് പല്ലിന്‍റെ വിളുമ്പുവരെ തേക്കുക.

4 നാക്കിലും അണ്ണാക്കിലും ബ്രഷോടിച്ച് വൃത്തിയാക്കുക.

[കടപ്പാട്‌]

Courtesy www.OralB.com

ഫ്‌ളോസ്‌ ചെയ്യുമ്പോൾ

ദിവസവും ഫ്‌ളോസ്‌ ചെയ്യാനും ആഹാരം കഴിച്ചശേഷമെല്ലാം പല്ലുതേക്കാനും ദന്തവിദഗ്‌ധർ ശുപാർശചെയ്യുന്നു.

1 ഇരുകൈകളുടെയും നടുവിരലിൽ ഫ്‌ളോസ്‌ ചുറ്റുക, ഇടയ്‌ക്ക് അൽപ്പം സ്ഥലം വിടണം.

2 ഒരു കയ്യുടെ തള്ളവിരലും മറ്റേ കയ്യുടെ ചൂണ്ടുവിരലും ഉപയോഗിച്ച് ഫ്‌ളോസ്‌ വലിച്ചുപിടിക്കുക, പല്ലുകൾക്കിടയിൽ കടത്തുന്നതിന്‌ ഫ്‌ളോസ്‌ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുക.

3 ഫ്‌ളോസ്‌ C ആകൃതിയിൽ വളച്ചുപിടിക്കുക, എന്നിട്ട് ഓരോ പല്ലിന്‍റെയും വശങ്ങളിൽമുകളിലേക്കും താഴേക്കും ചലിപ്പിക്കുക. പല്ലും മോണയും ചേരുന്ന ഭാഗത്തിനു താഴെ മൃദുവായി ചലിപ്പിക്കുക, പക്ഷേ മോണയോടു ചേർത്ത്‌ അമർത്തുകയോ പല്ലും മോണയും ചേരുന്ന ഭാഗത്തിനു താഴെ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുകയോ ചെയ്യരുത്‌.

ഉറവിടം: ദ കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ഡെന്‍റൽ ആൻഡ്‌ ഓറൽ സർജറീസ്‌ ഗൈഡ്‌ റ്റു ഫാമിലി ഡെന്‍റൽ കെയർ

Courtesy www.OralB.com

കുഞ്ഞിപ്പല്ല്

പാല്‍ പല്ല് പോയിക്കഴിഞ്ഞുമതി പല്ലിനെ സംരക്ഷിക്കാന്‍ എന്നുകരുതരുത്. കുഞ്ഞിനെ ചവച്ചരക്കാന്‍ ശീലിപ്പിക്കുന്നതും സംസാരം സ്പുടമാക്കുന്നതും പുതിയപല്ലിനു വഴികാട്ടിയാകുന്നതും പല്ലിനുവരാന്‍ സ്ഥലം സംരക്ഷിക്കുന്നതും പാല്‍പല്ലാണ്.

നിങ്ങളുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടരാന്‍ മുന്നില്‍ നില്‍ക്കുന്നതാരാണ്? പല്ല്, അല്ലാതാര്. പല്ലിന് എത്ര ആരോഗ്യമുണ്ടോ അത്രയ്ക്ക് മനോഹരമായിരിക്കും നിങ്ങളുടെ ചിരി. പല്ലിനെ എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം പല്ലും നിങ്ങളെ സ്നേഹിക്കും. ചവച്ചരക്കാം, ഇഷ്ടമുള്ളതൊക്കെ കഴിക്കാം.

ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം?

പഞ്ചസാരയില്‍ ഉറുമ്പരിക്കുന്നതുപോലെ ഭക്ഷണശേഷം പല്ലില്‍ ബാക്ടീരിയകള്‍ ഉണ്ടാകും. പല്ലിന്റെ ഇനാമല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ആസിഡുകള്‍ക്ക് ബാക്ടീരിയകള്‍ കാരണമാകും. ദന്തസംരക്ഷണം കുഞ്ഞിപ്പല്ലുകള്‍ വന്നുതുടങ്ങുമ്പോഴേ തുടങ്ങണം. പാല്‍പല്ലല്ലേ, അതുപോയി പുതിയതുവരുമ്പോള്‍ ശ്രദ്ധിക്കാം എന്നു വിചാരിക്കരുത്.

കുഞ്ഞിന്റെ ദന്തസംരക്ഷണം എപ്പോള്‍ മുതല്‍ തുടങ്ങണം?

ആദ്യ പല്ല് പുറത്തേക്ക് വരുന്നതിനു മുമ്പേ തുടങ്ങണം. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍തന്നെ കുഞ്ഞിന്റെ പല്ലുകള്‍ രൂപപ്പെട്ടുതുടങ്ങും. കുഞ്ഞു മോണയില്‍ നിന്ന് അത് പുറത്തേക്കുവരാന്‍ ആറുമാസമെങ്കിലും എടുക്കും. പല കുഞ്ഞുങ്ങള്‍ക്കും ആദ്യ പല്ലുവരുന്ന സമയം വ്യത്യസ്തമായിരിക്കും. മൂന്നു വയസ്സാകുമ്പോഴേക്കും ഇരുപത് പല്ലുകളെങ്കിലും കുഞ്ഞിനുണ്ടാകും. പല്ലു തേപ്പിക്കുന്ന പ്രായമാകുന്നതിനു മുമ്പേ നനഞ്ഞ ഒരു വൃത്തിയുള്ള തുണികൊണ്ട് കുഞ്ഞിന്റെ മോണ തുടക്കുന്നത് പല്ലിലെ ബാക്ടീരിയ ആക്രമണം തടയും.

ഒരു വയസ്സ് കഴിയുമ്പോള്‍ ദിവസം രണ്ടു പ്രാവശ്യം പല്ലുതേപ്പിക്കണം. രണ്ടു വയസ്സുവരെ കുട്ടികള്‍ക്കുള്ള പേസ്റ്റു മാത്രമേ ഉപയോഗിക്കാവൂ അതില്‍ ഫ്ളൂറൈഡിന്റെ 500 പി.പി.എം ആണ്. ഓരോ തവണ ഭക്ഷണത്തിനുശേഷവും, പ്രത്യേകിച്ച് മധുര പലഹാരങ്ങള്‍ കഴിച്ചതിനുശേഷം കുട്ടികള്‍ പല്ലു തേയ്ക്കുന്നത് നല്ലതാണ്.

കുട്ടിയായാല്‍ പുഴുപ്പല്ലുണ്ടാകും എന്ന ചിന്തയാണ് പലര്‍ക്കും. പുഴുപ്പല്ലിന്റെ പ്രധാനകാരണം അനാരോഗ്യകരമായ ഭക്ഷണശീലമാണ്. കുപ്പിയില്‍ ജ്യൂസോ പാലോ കൊടുത്ത് കുട്ടിയെ ഉറക്കാന്‍ കിടത്തുന്നത് ഒഴിവാക്കണം. പല്ലില്‍ ബാക്ടീരിയ വളര്‍ന്ന് ഇനാമല്‍ നഷ്ട്ടപ്പെടും. കിടക്കുന്നതിനു മുന്‍പ് അല്‍പം ചൂടുവെള്ളം കുടിക്കാന്‍ കൊടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാം. കുട്ടികള്‍ വെള്ളത്തിനുപകരം ദിവസം മുഴുവന്‍ ജ്യൂസോ മറ്റ് മധുരമുള്ള വെള്ളമോ കുപ്പിയില്‍നിന്ന് കുടിക്കുന്നത് പല്ലിന് അനാരോഗ്യകരമാണ്. മുമ്പിലെ പല്ലുകള്‍ കേടുപിടിക്കാന്‍ ഇതുകാരണമാകും. കപ്പില്‍ നിന്നു തന്നെ വെള്ളം കുടിക്കാന്‍ ശീലിപ്പിക്കണം.

പല്ലുവേദനിക്കുന്നു

എന്ന് കുഞ്ഞ് പറയുന്നുണ്ടെങ്കില്‍ സമയം കളയാതെ കുഞ്ഞിനെ ഒരു ദന്തഡോക്ടറെ കാണിക്കണം. കേടായ പല്ലുകള്‍അടയ്ക്കാനും കേട് മറ്റ് പല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയാനും സമയത്തുതന്നെ ചികിത്സിക്കുന്നത് സഹായിക്കും. 40% കുട്ടികളിലെയും ദന്തരോഗങ്ങള്‍ സമയത്ത് ചികിത്സിക്കാത്തതു കൊണ്ടുണ്ടാകുന്നതാണ്. വേദന ഇല്ലെങ്കില്‍കൂടി ഇടക്ക് ദന്തഡോക്ടറെ കാണുന്നത് ചികിത്സയുടെ ഭീമമായ തുകയും വേദനയും കുറക്കും. ഓടിക്കളിക്കുമ്പോള്‍ വീണും പല്ലുകള്‍ക്ക് ക്ഷതം സംഭവിക്കാം. കളിക്കുമ്പോള്‍ വായില്‍ ഡെന്റല്‍ കെയര്‍ വയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.

പാല്‍പല്ല്

പാല്‍ പല്ല് പോയിക്കഴിഞ്ഞുമതി പല്ലിനെ സംരക്ഷിക്കാന്‍ എന്നുകരുതരുത്. കുഞ്ഞിനെ ചവച്ചരക്കാന്‍ ശീലിപ്പിക്കുന്നതും സംസാരം സ്പുടമാക്കുന്നതും പുതിയപല്ലിനുവഴികാട്ടിയാകുന്നതും പല്ലിനുവരാന്‍ സ്ഥലം സംരക്ഷിക്കുന്നതും പാല്‍പല്ലാണ്. തനിയെ കൊഴിയുന്നതുവരെ പാല്‍ പല്ല് ആരോഗ്യത്തോടെ ഇരിക്കണം. പല്ലുതേക്കാന്‍ പ്രായമാകുമ്പോള്‍ ഫ്ളോറിന്‍ അടങ്ങിയ ടൂത്പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ലുതേപ്പിക്കണം. കുട്ടികള്‍ ചിലപ്പോള്‍ ടൂത്ത് പേസ്റ്റിന്റെ പത വിഴുങ്ങാറുണ്ട്. അത് അധികമായാല്‍ പല്ലില്‍ വെള്ളയോ കറുപ്പോ നിറത്തിലുള്ള പാടുകള്‍ വരുത്തും. ഫ്ളൂറൈഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത് കുട്ടികളിലെ ദന്തക്ഷയം കുറയ്ക്കും. പല്ലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതിലും അപ്പുറമാണെങ്കില്‍ പല്ലിന് സംരക്ഷണം നല്‍കുന്ന ഒരു തരം പ്ലാസ്റ്റിക്ക് കോട്ടിംഗ് ഉണ്ട് അതുപയോഗിക്കാം.

നല്ല പല്ല്

ആറ്ഏഴ് വയസ്സുമുതല്‍ പാല്‍ പല്ലുകള്‍ കൊഴിഞ്ഞ് പോയിത്തുടങ്ങും. കുറച്ചു നേരത്തെ ആയാലും വൈകിയാലും സാരമാക്കേണ്ട. 13 വയസ്സാകുമ്പോഴേക്കും ഭൂരിഭാഗം പല്ലുകളും വന്നിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി. മോണയിലെ അവസാനത്തെ പല്ല് 17 വയസ്സിനും 21 വയസ്സിനും ഇടയില്‍ വരും.

എത്ര നന്നായി പല്ലുതേച്ചാലും പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിക്കുന്ന അഴുക്ക് പൂര്‍ണമായി പോകില്ല. പല്ലില്‍ അടിയുന്ന അഴുക്ക് കളയുന്നതിനുള്ള നല്ല മാര്‍ഗം ഫ്ളോസ് ഉപയോഗിക്കുക എന്നതാണ്. പല്ലിനിടയിലെ അഴുക്ക് കളയാനായി ഉണ്ടാക്കിയ പ്രത്യേകതരം നൂലാണ് ഫ്ളോസ്. നാല് വയസ്സുമുതല്‍ കുട്ടികളെ ഇതുപയോഗിക്കാന്‍ ശീലിപ്പിക്കണം.

പല്ല് ഇളകിപ്പോയാല്‍

കളിക്കിടയില്‍ കുട്ടികളുടെ പല്ലിളകിപ്പോകുന്നത് സാധാരണമാണ്. പല്ല് ചെറുതായി പൊട്ടിപ്പോയതാണെങ്കിലും പൂര്‍ണമായി ഇളകിപോയതാണെങ്കിലും ഉടനെ ഡോക്ടറുടെ അടുത്തെത്തിക്കണം. പല്ല് പൂര്‍ണമായി ഇളകിപ്പോന്നെങ്കില്‍ അതും ഡോക്ടറുടെ അടുത്തെത്തിക്കണം. പല്ല് തുടക്കാന്‍ പാടില്ല. വെള്ളത്തിലോ പാലിലോ ഇട്ട് ഒരു കവറിലാക്കി ആശുപത്രിയില്‍ എത്തിക്കുക.

പല്ലാഹാരം

കാല്‍സ്യം, ഫോസ്ഫറസ്, ഫ്ളോറൈഡ് എന്നീ ഘടകങ്ങളടങ്ങുന്ന ആഹാരമാണ് പല്ലിന്റെ ആരോഗ്യത്തിനു വേണ്ടത്. പാല്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. മധുരം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.

കടപ്പാട്: ഡോ.തോമസ് നെച്ചുപ്പാടം

പല്ല് പുലിയാണ്

മൂലകോശങ്ങള്‍ ശേഖരിക്കുക ആയാസകരമാണ്. പക്ഷെ പല്ല് മൂലകോശങ്ങളുടെ ഒരു നല്ല സ്രോതസ്സ് ആണെന്നത് ആശ്വാസകരമാണ്.

പ്രമേഹവും ഹൃദ്രോഗവും വരെ ചികിത്സിക്കുന്നതില്‍ പല്ലിനു കാര്യമായ പങ്കു വഹിക്കാന്‍ കഴിയും എന്നതാണ് രസകരം. അതെങ്ങനെയെന്നല്ലേ?

മൂലകോശങ്ങള്‍ എന്നു കേട്ടിട്ടുണ്ടല്ലോ. ശരീരത്തിലെ ഏതുതരം കോശ സമൂഹവും ആയിത്തീരാന്‍ കഴിവുള്ള നായക കോശങ്ങളാണിവ. ഈ കഴിവ് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവയ്ക്ക് സ്വയം നവീകരിക്കാനും വിഭജിച്ച് വര്‍ദ്ധിക്കുവാനും കഴിയും. മൂലകോശങ്ങള്‍ക്ക് രക്തം, ഹൃദയം, അസ്ഥി, ത്വക്ക്, പേശി, നാഡിവ്യവസ്ഥ തുടങ്ങിയവയ്ക്ക് രൂപം കൊടുക്കുന്ന കോശങ്ങളായി പരിണമിക്കുവാന്‍ കഴിയും.

മൂലകോശങ്ങള്‍ ശേഖരിക്കുക ആയാസകരമാണ്. പക്ഷെ പല്ല് മൂലകോശങ്ങളുടെ ഒരു നല്ല സ്രോതസ്സ് ആണെന്നത് ആശ്വാസകരമാണ്. ഇതു കാണപ്പെടുന്നത് ദന്തമജ്ജയിലാണ്. പല്ലിനുള്ളില്‍ കാണുന്ന മൃദു കോശ സമൂഹമാണിത്.

ദന്ത മജ്ജ മൂലകോശ ബാങ്ക്

ദന്ത മജ്ജയില്‍ നിന്ന് മൂലകോശം വേര്‍തിരിച്ചെടുത്ത് ഭാവി ഉപയോഗത്തിനായി സൂക്ഷിക്കുന്ന രീതിയാണിത്. ഇത്തരം ‘ബാങ്കു’കളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

ദന്ത മജ്ജയ്ക്കാവശ്യമായ മൂലകോശങ്ങള്‍?

ദന്തമൂലകോശങ്ങള്‍ സാധാരണയായി ലഭിക്കുന്നത് പാല്‍പല്ല്, ജ്ഞാനപ്പല്ല്, ഓര്‍ത്തോ ഡോണ്ടിക്ക് പ്രക്രിയകള്‍ക്കായി നീക്കം ചെയ്യുന്ന പല്ലുകള്‍ എന്നിവയില്‍ നിന്നാണ്.

എങ്ങനെ?

സ്റ്റെപ്പ് 1: പല്ലു ശേഖരിക്കല്‍: ദന്തഡോക്ടര്‍ പല്ലു ശേഖരിച്ച് ലബോറട്ടറിയില്‍ എത്തിക്കുന്നു.

സ്റ്റെപ്പ് 2: സംസ്ക്കരണം ലബോറട്ടറിയില്‍ സാങ്കേതിക വിദഗ്ധന്‍ പല്ലുകളിലെ മൃദുല ടിഷ്യൂ ശേഖരിച്ച് സംസ്ക്കരിച്ചെടുക്കുന്നു.

സ്റ്റെപ്പ് 3: സംസ്ക്കരിക്കപ്പെട്ട കോശങ്ങള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നു. തുടര്‍ന്ന് ആവശ്യമുള്ള കാലത്തോളം കേടു കൂടാതെ സൂക്ഷിക്കാം.

സ്റ്റെപ്പ് 4: നിങ്ങളുടെ മൂലകോശങ്ങള്‍ ഉപയോഗിക്കാം. ആവശ്യപ്പെടുന്ന പക്ഷം ലബോറട്ടറി നിങ്ങളുടെ തന്നെ മൂലകോശങ്ങള്‍ ചികിത്സ നടത്തുന്ന ആശുപത്രിക്ക് അയച്ചുകൊടുക്കുന്നു.

ദന്ത മൂല കോശങ്ങളുടെ ഗുണങ്ങള്‍

സാധാരണ മൂലകോശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ദന്തമൂലകോശങ്ങള്‍ക്ക് ചില മേന്മകളുണ്ട്:

ഇവയ്ക്ക് നാഡികോശങ്ങള്‍, പേശി കോശങ്ങള്‍, ഇന്‍സുലിന്‍ ഉത്പാദക കോശങ്ങള്‍ തുടങ്ങി വ്യത്യസ്ഥ കോശ സമൂഹങ്ങള്‍ ആയി രൂപാന്തരപ്പെടുവാന്‍ കഴിയുന്നു.

ഇവയുടെ ജൈവിക വസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള കഴിവ് സംയുക്ത കോശനിര്‍മ്മാണത്തിന് ഏറെ പ്രയോജനപ്പെടുന്നു.

ദന്തമൂല കോശങ്ങളുടെ സംഭരണം താരതമ്യേന എളുപ്പമാണ്. മജ്ജയില്‍ നിന്നും ഭ്രൂണത്തില്‍ നിന്നും മറ്റും ലഭിക്കുന്ന മൂലകോശങ്ങള്‍ ശേഖരിക്കുക ദുഷ്ക്കരമാണ്. ഇതിന് സര്‍ജറിയും ആവശ്യമാണ്. എന്നാല്‍ കളയുന്ന പല്ലുകളില്‍ നിന്നാണ് (പാല്‍പല്ല്, ജ്ഞാനപല്ല്, പറിക്കുന്ന പല്ലുകള്‍) ദന്തമൂല കോശങ്ങള്‍ ശേഖരിക്കുന്നത്.

ദന്തമൂലകോശങ്ങളുടെ സംഭരണം ധാര്‍മ്മിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഭ്രൂണത്തെ ദുരുപയോഗം ചെയ്യുന്നുമില്ല.

ദന്തമൂലകോശങ്ങളുടെ ഉപയോഗം

താടിയെല്ലിന്റെ രൂപീകരണം, ഹൃദയപേശികളില്‍ രക്തം ലഭിക്കാത്ത അവസ്ഥ പരിഹരിക്കല്‍, സ്ട്രോക്ക്, കരള്‍ വീക്കം ഇവയുടെ ചികിത്സ, അവയവ മാറ്റിവയ്ക്കലില്‍ സ്വീകര്‍ത്താവിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കല്‍ ഇവയിലെല്ലാം ദന്ത മൂലകോശങ്ങള്‍ ഫലപ്രദമാണ്. ഇവയ്ക്ക് പാന്‍ക്രിയാസ് കോശങ്ങളോട് സാദൃശ്യമുള്ള കോശങ്ങളായും പരിണമിക്കാന്‍ കഴിവുണ്ടെന്നാണ് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത്. ടൈപ്പ് 1 ഡയബെറ്റിസിന്റെ ചികിത്സയ്ക്ക് ഈ കണ്ടുപിടുത്തം ഏറെ ആശാവഹമാണ്. തരുണാസ്ഥി കോശങ്ങളുടെ നിര്‍മ്മാണത്തിനും പ്ലാസ്റ്റിക് സര്‍ജറിയിലും ദന്തമൂലകോശങ്ങള്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Dr. SAMPREETH MATHEW
(ORHTODONTIST IMPLANTOLOGIST)
DENTIQUE THE DENTAL STUDIO
Banerji road,Madhav Pharmacy Jn
Ernakulam
Ph:0484403322

ദന്ത രോഗങ്ങളില്‍ നിന്നും മോചനം

പല്ലുകള്‍ക്ക് സാധാരണയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന ദന്തല്‍ ക്ലിനിക്

ഫിറോസ് അഞ്ചുനേരം പല്ലുതേക്കും വായ വൃത്തിയായി സൂക്ഷിക്കും. ദുശ്ശീലങ്ങള്‍ ഒന്നുമില്ല. ഉമിക്കരിയും ഉപ്പും കുരുമുളകും ചേര്‍ത്ത സ്വന്തം പാല്‍പ്പൊടിയുടെ മാഹത്മ്യം വളരെയധികം കൂട്ടുകാര്‍ക്കു കാണിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ ഫിറോസിനു കലശലായ പല്ല് വേദന വന്നപ്പോഴാണ് അമിതമായി പല്ല് തേയ്ക്കുന്നതിന് ദോഷവശങ്ങളെപ്പറ്റി അദ്ദേഹത്തിനു മനസ്സിനു മനസ്സിലായത്. പല ചേരുവകളും പ്രകൃതിദത്തമാണെങ്കിലും അവയുണ്ടാക്കുന്ന തേയ്മാനം പുളിപ്പിലേക്കും വേദനയിലേക്കും നയിച്ചേക്കാം.

പല്ല് ശരീരത്തിലെ ഏറ്റവും കട്ടിയേറിയ ഇനാമെല്‍ പാളിയാല്‍ ആവരണം ചെയ്തിരിക്കുന്ന അവയവമാണെങ്കിലും കട്ടിയുള്ള ബ്രഷും ഉമിക്കരി കല്ലുപ്പ് മുതലായവ കൊണ്ട് ഉരസിയാല്‍ ഇനാമെല്‍ നഷ്ടമാകും. ഈ പ്രക്രിയയെ ഇനാമെല്‍ അബ്രെഷന്‍ എന്നു വിളിക്കുന്നു.

ചില പല്ലുകളുടെ വേദനമൂലമോ പുളിപ്പു കാരണമോ ഒരു ഭാഗം മാത്രം ചവയ്ക്കുവാന്‍ ഉപയോഗിച്ച് ഉപയോഗിക്കുന്ന വശം വെട്ടിത്തേഞ്ഞുപോകും. രാത്രിയില്‍ പല്ല് ഞെരിക്കുമ്പോഴും ദേഷ്യത്താല്‍ പല്ല് കടിക്കുമ്പോഴും മുറുക്കാന്‍ പാന്‍ ചവയ്ക്കുമ്പോഴും നാം അറിയാതെ പല്ലിന് തേയ്മാനം വര്‍ദ്ധിക്കുന്നുണ്ട്. ഇതിനെയാണ് അട്രീഷന്‍ എന്നു ഓമനപ്പേരിട്ടു വിളിക്കുന്നത്. പല്ലിന് അസാധാരണമായ രീതിയില്‍ ബലം വന്നാല്‍ മോണയോട്ചേരുന്ന ഭാഗത്ത് ഇനാമെല്‍ പൊട്ടിപ്പോകാനിടയുണ്ട്. ഇതാണ് അബ്ഫ്രാക്ഷന്‍. കോളകള്‍, ജ്യൂസുകള്‍ എന്നിവ ക്രമാതീതമായി ഉപയോഗിച്ചാല്‍ പല്ലിന്റെ ഇനാമലിലുള്ള കാത്സ്യം നഷ്ടപ്പെട്ടു പല്ലിന്റെ ഇനാമെല്‍ നശിക്കുന്ന പ്രക്രിയയാണ് ഇറോഷന്‍. എന്നു വിളിക്കുന്നു.

ഇത്തരമുള്ള ദന്തരോഗങ്ങള്‍ എല്ലാം തന്നെ പല്ലിന് പുളിപ്പ് ഉളവാക്കു. പിന്നീട് വേദനയിലേക്കും ദന്തക്ഷയത്തിലേക്കും നയിച്ചേക്കാം. സമയത്ത് കണ്ടെത്തിയാല്‍ സെറാമിക് ഫില്ലിംഗ് ഉപയോഗിച്ച് ഇനാമല്‍ നഷ്ടമായ ഭാഗം കൂട്ടിച്ചേര്‍ക്കാം എന്നാല്‍ ഇനാമെല്ലും പല്ലിന്റെയും ഭാഗമായ പല്ലും തേഞ്ഞുതീര്‍ന്ന് പല്ലിന് അണുബാധയേറ്റ വേദനയും ഉണ്ടാകും ഈ സ്ഥിതിയില്‍ റൂട്ട് കനാല്‍ ചികിത്സയും ക്യാപിങ്ങും അനിവാര്യമാകും.

3.05555555556
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
Amrutha Feb 28, 2018 02:56 PM

Pallu bresh upayogichu thechathinu sesham ki vachu thekkanoo.amarthi thechal pallu pondumoo

Athul May 17, 2017 08:52 PM

പല്ലിന് ക്ലിപ്പ് ഇട്ടു കഴിഞ്ഞാൽ വായ്പ്പുണ്ണ് വന്നാൽ എന്ത് ചെയ്യണം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top