অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൃദ്രോഗം

ഹൃദ്രോഗം

ഹൃദയാഘാതം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1 - എന്താണ് ഹൃദയാഘാതം ?

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃധയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃധയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .

2- ഹൃധയാഘതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

3  -  എന്താണ് അന്‍ജൈന ?

ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേധനയാണ് അന്‍ജൈന. ഹൃധയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് സൂജന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്

4  -  അന്‍ജൈന എങ്ങനെയൊക്കെ അനുഭവപ്പെടാം ?

പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാഗം കയട്ടിവച്ചത് പോലെ തോന്നുക, നെഞ്ഞെരിച്ച്ചിലുണ്ടാവുക, നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്ന് വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 % പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്

5  -  വേദനയില്ലാതെ ഹൃദ്രോഗം വരുമോ ?

നെഞ്ചു വെധനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. നെഞ്ചു വേദന ഇല്ലാത്തത് കൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗവിവരം അറിയില്ല.  പിന്നീടെപ്പോഴെങ്കിലും ഇ സി ജി എടുക്കുമ്പോഴാകും രോഗവിവരം അറിയുക. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞു അത് മാറിയെന്നും വരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്‍റെതാണെന്നു പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് ഈ തരത്തില്‍ വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടു വരുന്നത്.

6  -  സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണോ ?

സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണെന്നൊരു ധാരണപൊതുവേയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ രോഗ നിരക്ക് കൂടിവരികയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആര്‍ത്തവ വിരാമാമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു കാരണം. അമിത മാനസിക സമ്മര്‍ദം, അമിത ജോലി, അമിത ഭക്ഷണം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകാം.

7  -  ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നതെങ്ങനെ ?

ഹൃദയധമനികള്‍ ചുരുങ്ങുന്നതുകൊണ്ടും ധമനികളില്‍ കൊഴുപ്പടിയുന്നത്കൊണ്ടും അവയുടെ ഉള്‍വ്യാസം കുറഞ്ഞു രക്തയോട്ടത്ത്തിനു തടസ്സമുണ്ടാകും. രക്തത്തിലെ ഒട്ടേറെ ഘടകങ്ങളുടെ ക്രമക്കേടുകള്‍ കൊണ്ട് ധമനികളില്‍ രക്തം കട്ടപിടിച്ചു ബ്ലോക്കുണ്ടാകാം. പലപ്പോഴും കുറെ നാളുകള്‍കൊണ്ടാണ് തടസ്സമുണ്ടാവുക. ചിലപ്പോള്‍ കൊറോണറി ധമനിയുടെ എന്‍ഡോത്തീലിയം എന്നാ നേര്‍ത്ത സ്ഥരത്ത്തിനു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ചു ബ്ലോക്ക്‌ ഉണ്ടാകുകയും ചെയ്യും. പ്രായമായവരില്‍ ബാഹ്യമായി യാതൊരു അസുഖവുമില്ലാതെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. അപൂര്‍വ്വമായി ഹൃധയധമനികളുടെ പെട്ടന്നുള്ള സങ്കോജം കൊണ്ടും ഹൃദയാഘാതം വരാം.

8  -  എന്തൊക്കെയാണ് അപകട കാരണങ്ങള്‍ ?

പുകവലി, കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം, വ്യായാമമില്ലായ്മ, ദുര്‍മേദസ്സ്, പാരമ്പര്യം, മാനസികസംഘര്‍ഷം  തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. പുതുതായി കണ്ടുപിടിച്ച ചില കാരണങ്ങളുമുണ്ട്. ഇന്‍സുലിന്‍ പ്രതിബന്ധ സിന്‍ഡ്രോം, ഹോമോ സിസ്റ്റിനീമിയ, ലൈപ്പോ പ്രോട്ടീന്‍ (എ) എന്നിവയാണവ. ഇന്ത്യക്കാരില്‍ ഹൃദ്രോഗം മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു.

9  -  പ്രമേഹം ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ ?

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസും  കൊഴുപ്പുകണികളും കുമിഞ്ഞുകൂടും.ഗ്ലൂക്കോസിനെ ശരീരവുമായി വിഘടിപ്പിക്കാന്‍ ഇന്‍സുലിന്‍ വേണം. രക്തത്തില്‍ ക്രമാതീതമായി ഉയര്‍ന്ന ഗ്ലൂക്കോസ് അഥവാ പഞ്ചസാര ഹൃദയം, കണ്ണ്, വൃക്ക, ഞരമ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. പ്രമേഹരോഗികളുടെ രക്തക്കുഴലുകളില്‍ കൊഴുപ്പു അടിഞ്ഞു കൊറോണറി ധമനികള്‍ ചുരുങ്ങി ഹൃദയപേശികള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹം ഒരര്‍തത്തില്‍ ധമനീരോഗം തന്നെയാണു.

10  -  എന്തൊക്കെയാണ് ഹൃദയപരിശോധനകള്‍ ?

സ്റ്റതസ്കൊപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെയുള്ള പല ഹൃദയപരിശോധനകളും നിലവിലുണ്ട്. ഒ.പി യില്‍ പെട്ടന്ന് രോഗം നിര്‍ണ്ണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന.രോഗിയെ ക്രമമായ വ്യായാമരീതിക്കുവിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റ്‌ ആണ് ടി.എം.ടി അഥവാ ട്രെഡ്മില്‍ ടെസ്റ്റ്‌. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍കൂടി ഒരു കത്തീറ്റ (ട്യൂബ് എന്ന് ലളിതമായി പറയാം) കടത്തിവിടുന്ന ഹൃദയപരിശോധനയാണ് കാര്‍ഡിയാക് കത്തീറ്റരൈസേഷന്‍. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്ങ്, സി.ടി. സ്കാനിങ്ങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ സ്കാനിങ്ങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.

11  -  എന്താണ് കൊറോണറി ആന്‍ജിയോഗ്രാഫി ?

കൊറോണറി രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ കൃത്യമായി കണ്ടെത്താനുള്ള ഏറ്റവും നല്ല പരിശോധനയാണ് ആന്‍ജിയോഗ്രാഫി. രോഗിയുടെ തുടക്കുമുകളില്‍ അടിവയറിന് കീഴെയായി കഴലഭാഗത്തുകൂടി കത്തീറ്റര്‍ കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. അവിടെ നിന്ന് ഹൃദയധമനികളുടെ തുടക്കസ്ഥാനത്തെത്തും. അയഡിന്‍ കലര്‍ന്ന ഡൈ ഇതിലൂടെ കടത്തിവിടും. ഇത് രക്തവുമായി കലര്‍ന്ന് കൊറോണറി ധമനിയില്‍ നിറയുന്നു. പ്രത്യേക എക്സറേ സംവിധാനമുപയോഗിച്ച് ഇതിന്‍റെ ചിത്രമെടുക്കുന്നു. ഡൈ കലര്‍ന്ന രക്തം ഒഴുകുന്നതിനാല്‍ കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായ ചിത്രങ്ങളാണ് ലഭിക്കുക. പരിശോധനക്ക് ആന്‍ജിയോഗ്രാഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ആന്‍ജിയോഗ്രാംഎന്നുമാണ് പറയുന്നത്. ഇപ്പോള്‍ ആന്‍ജിയോഗ്രാം കൂടുതലായും കയ്യില്‍ (റേഡിയല്‍ ആര്‍ട്ടറി) കൂടിയാണ് ചെയ്തുവരുന്നത്. ഇത് കൂടുതല്‍ സൗകര്യപ്രദമാണ്.

12  -  എന്താണ് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി ?

ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാമാര്‍ഗ്ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. നേര്‍ത്ത ട്യൂബ് ഹൃദയധമനിയിലേക്ക് കാലില്‍ കൂടിയോ കയ്യില്‍ കൂടിയോ കടത്തി ആണ് ഇത് ചെയ്യുന്നത് ട്യൂബിന്‍റെ അറ്റത്തു ചെറിയ ബലൂണും ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്ക് ട്യൂബ് എത്തുന്നത് എക്സ്-റെ സ്ക്രീനിംഗ് വഴി നിരീക്ഷിക്കാം. തുടര്‍ന്ന് ബലൂണ്‍ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇത് ധമനിയുടെ ഭിത്തിയിലേക്ക് തള്ളുകയും കൊറോണറിയിലൂടെ രക്തയോട്ടം സാധാരണ ഗതിയിലാവുകയും ചെയ്യുന്നു.

സ്റ്റൈന്റ്റിംഗ്   - ബലൂണ്‍ ചികിത്സക്ക് ശേഷം പ്രസ്തുത സ്ഥലത്ത് സ്റ്റൈന്‍റ് ( ലോഹ നിര്‍മ്മിതമായ സ്പ്രിംഗ് പോലുള്ള വസ്തു ) വെച്ച് പിടിപ്പിക്കുന്നു. ഇത് രക്തക്കുഴലിന്‍റെ തല്സ്ഥിതി നിലനിര്‍ത്തുവാനും വീണ്ടും അടഞ്ഞുപോകാതിരിക്കാനും സഹായിക്കുന്നു.

സ്റ്റൈന്‍റ്കള്‍ 2 തരം -

1 - ബേര്‍ മെറ്റല്‍ സ്റ്റൈന്‍റ് (നോണ്‍ മെഡിക്കേറ്റഡ സ്റ്റൈന്‍റ്)
2 - ഡ്രഗ് എലൂട്ടിംഗ് സ്റ്റൈന്‍റ് (മെഡിക്കേറ്റഡ സ്റ്റൈന്‍റ്)

ബേര്‍മെറ്റല്‍ അഥവാ നോണ്‍ മെഡിക്കേറ്റഡ സ്റ്റൈന്‍റ് ഉപയോഗിക്കുമ്പോള്‍ ബ്ലോക്ക്‌വീണ്ടും ഉണ്ടാവാനുള്ള സാധ്യത 15 മുതല്‍  20 ശതമാനം വരെയാണ്.  എന്നാല്‍ പ്രത്യേക മരുന്ന് കൊട്ടിങ്ങോട് കൂടിയ മെഡിക്കേറ്റഡ അഥവാ ഡ്രഗ് എലൂട്ടിംഗ് സ്റ്റൈന്‍റ് വയ്ക്കുമ്പോള്‍ ബ്ലോക്ക്‌ വരാനുള്ള സാധ്യത 5 മുതല്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്.

13  -  എന്താണ് ബൈപാസ് ?

ശസ്ത്രക്രിയ വഴി ഹൃദയത്തിനു ആവശ്യമായ രക്തം ലഭിക്കുന്നതിനായി മഹാ ധമനിയില്‍ നിന്ന് കൊറോണറി ധമനിയിലേക്ക് പുതിയ ധമനി തുന്നിച്ചേര്‍ത്തു അടഞ്ഞുപോയ ധമനിയെ ബൈപാസ് ചെയ്യുന്നു. സ്വശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഉപയോഗിക്കുക. നെഞ്ചില്‍ നിന്നോ കൈത്തണ്ടയില്‍ നിന്നോ കണങ്കാലില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളാണ് സാധാരണ ഉപയോഗിക്കാറ്. മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തില്‍ തന്നെ ശാസ്ത്രക്രിയ നടത്തുകയാണ് ബൈപാസിലെ പുതിയരീതി. ഈ രീതിയില്‍ ഗ്രാഫ്റ്റ് തുന്നിച്ച്ചെര്‍ക്കുമ്പോള്‍ ഹൃദയപ്രവര്‍ത്തനത്തിനു വിഘാതമൊന്നും ഉണ്ടാകുന്നില്ല.

14  -  ഹൃദയാഘാതം വരാതെ എങ്ങനെ സൂക്ഷിക്കാം ?

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത്  കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

15  -  എന്താണ് വ്യായാമത്തിന്റെ പ്രസക്തി ?

ആരോഗ്യമുള്ള ഹൃദയത്തിനു ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമം കൊണ്ട് രണ്ടാമതൊന്നു വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാം. ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രഷര്‍, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേധന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ.

16  -  ഹൃദയാഘാതം ഉണ്ടായാല്‍ ചെയ്യുന്ന അടിയന്തര ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് ?

ഹൃദയാഘാതം  ഉണ്ടായാല്‍ കൊറോണറി രക്തധമനികളിലെ തടസ്സം
മാറ്റുന്നതിന് രണ്ടു പ്രധാന ചികിത്സാ രീതികളാണ് ഇപ്പോള്‍ നിലവിലുള്ളത്.

1  - മരുന്ന് ചികിത്സ ( ത്രോംബോലിറ്റിക്ക് തെറാപ്പി )

വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ചികിത്സാ രീതികൊണ്ട്  ഏതാണ്ട് 60 ശതമാനത്തോളം രോഗികളില്‍ മാത്രമേ രക്തയോട്ടം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ, മാത്രമല്ല, പുനസ്ഥാപിച്ച രക്തയോട്ടം സാധാരണ രീതിയിലുള്ള തരത്തിലാവണമെന്നും ഇല്ല. മരുന്നു ചികിത്സയുടെ പരമാവധി പ്രയോജനത്തിനു ഹൃദയാഘാതം ഉണ്ടായതിന്‍റെ ആദ്യ മൂന്നു മണിക്കൂറിനുള്ളില്‍ ഈ ചികിത്സ കൊടുക്കാന്‍ കഴിഞ്ഞിരിക്കണം.

2  - ബലൂണ്‍ ചികിത്സ ( പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി )

ഹൃദയാഘാതം സംഭവിച്ച ഉടനെ പൂര്‍ണ്ണമായും അടഞ്ഞ രക്തധമനിയില്‍ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റൈന്‍റ്റും ഉപയോഗിച്ച് പൂര്‍ണ്ണമായും തടസ്സം നീക്കുന്നതിനെയാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ഈ ചികിത്സാ രീതികൊണ്ട് രക്തക്കുഴല്‍ തുറക്കുവാനുള്ള സാധ്യത 90 ശതമാനത്തില്‍ കൂടുതലാണ്

അടിയന്തര ചികിത്സ കഴിഞ്ഞു രോഗത്തിനു ആശ്വാസം വരുമ്പോള്‍ ചികിത്സ നിര്‍ത്തിക്കളയരുത്. തുടര്‍ന്നുള്ള പരിശോധനകളും ചികിത്സകളും ഹൃദയാഘാതശേഷമുണ്ടാകാനിടയുള്ള ഹൃദ്രോഗസങ്കീര്‍ണ്ണതകളെ കണ്ടെത്താനും ഭേദമാക്കാനും ഉപകരിക്കും.

ഹൃദയാഘാതം നിയന്ത്രിക്കാം

ഹൃദയാഘാതം ഉണ്ടാകുമ്പോഴാണ് 90 ശതമാനം പേരും തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവമുണ്ടെന്ന് മനസ്സിലാക്കുന്നത്. രോഗാവസ്ഥ നേരത്തെ കുപിടിച്ച് ചികിത്സ സമയോചിതമായി ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താന്‍ അകപ്പെട്ട മാരകാവസ്ഥണ്ടാകുന്നതും അപ്പോഴാണ്. ആരോഗ്യകാര്യത്തില്‍ എത്രത്തോളം ഉദാസീനരാണ് പലരും എന്നറിയുക ഈ സന്ദര്‍ഭത്തിലാണ്. ഉടന്‍ മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കംതട്ടാത്ത അവസ്ഥയിലെത്തി നമ്മള്‍.നേരത്തെ അറിയാംഒരാള്‍ക്ക് ഹൃദ്രോഗമോ അതിന്റെ ഉയര്‍ന്ന രൂപമായ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമെന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേ കാര്യമില്ല.

അയാളുടെ ജീവിതരീതിയും ആഹാരശൈലിയും ഭാരവും ശരീരവടിവും വ്യായാമനിലവാരവും ആപത്ഘടകങ്ങളുടെ അതിപ്രസരവും ഒക്കെ വിലയിരുത്തുമ്പോള്‍ അയാള്‍ ഹാര്‍ട്ട് അറ്റാക്കുാകാനുള്ള സാധ്യത ഏറെയുണ്ടെന്നു പ്രവചിക്കാന്‍ കഴിയും. വളരെ ചെറിയ പ്രായത്തില്‍പ്പോലും ഇന്ത്യക്കാര്‍ക്ക് (പ്രത്യേകിച്ച് കേരളീയര്‍ക്ക്) ഹൃദ്രോഗസാധ്യത വര്‍ധിച്ചുവരുന്നതായി കാണുന്നു. ഇന്ത്യയില്‍ താമസിക്കുന്നവരില്‍ മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാരിലും ഈ പ്രവണത കൂടുതലാണ്. ശക്തമായ പാരമ്പര്യപ്രവണത ഉള്ളവര്‍പോലും അപകടഘടകങ്ങളുടെ നേര്‍ക്ക് ലാഘവത്വം പുലര്‍ത്തുന്നു.

പ്രതിരോധ നടപടികള്‍

പ്രതിരോധമാണ് പ്രധാനം. രോഗം വന്നശേഷം ഹൃദയധമനികളില്‍ മിനുക്കുപണി ചെയ്ത് ആയുര്‍ദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിക്കുന്നതിനെക്കാള്‍ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്. എന്തും വന്നോട്ടെ, ആയുസ്സ് നീട്ടാന്‍ ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപാസ് സര്‍ജറിയുമൊക്കെ ഉണ്ടല്ലോ എന്ന ചിന്തയാണ് പലര്‍ക്കും. അതുകൊണ്ടുതന്നെ ജീവിതത്തിരക്കിനടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ല. രോഗം ഗുരുതരമായശേഷം എന്തൊക്കെ അത്യാധുനിക മിനുക്കുപണികള്‍ ചെയ്താലും ശരീരത്തെ പൊതുവായി രോഗാതുരമാക്കുന്ന പ്രതിഭാസങ്ങളെ എല്ലായ്പ്പോഴും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഹൃദയധമനികളിലെ ജരിതാവസ്ഥമൂലമുള്ള രോഗാതുരത പ്രതിരോധ നടപടികളിലൂടെ പിടിയിലൊതുക്കാം.

ഇതിന് അഞ്ചു കാരണങ്ങള്‍

ഒന്ന്: ഇത് പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥതന്നെ

.രണ്ട്: ക്രിയാത്മക പ്രവര്‍ത്തനശൈലിയിലൂടെ ഇതിനെ പിടിയിലൊതുക്കാം

.മൂന്ന്: ധമനികളിലെ അതീറോസ് ക്ലീറോസിസും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ട് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെനാളെടുക്കും.

നാല്: രോഗലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ പിന്നെ രോഗതീവ്രതയോ പെട്ടെന്നുള്ള മരണം തന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വമാണ്.

അഞ്ച്: കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന ജരിതാവസ്ഥ ഒരിക്കല്‍ വന്നാല്‍ ശാശ്വതമായ രോഗമുക്തി ലഭിക്കില്ല. അതുകൊണ്ട് രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണ്. അതിനുള്ള ചില പ്രധാന മാര്‍ഗങ്ങള്‍

മുന്‍കരുതലുകള്‍

1. പുകവലിക്കുന്നവരാണെങ്കില്‍, രോഗി ഡോക്ടറുടെ നിര്‍ദേശപ്രകാരം പുകവലി നിര്‍ത്തുകയും വേണം.

2. ജീവിത,ഭക്ഷണ ക്രമീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഡോക്ടറുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. എല്ലാ രോഗികളോടും വിശദീകരിക്കണം. ശരീരഭാര നിയന്ത്രണം, വ്യായാമം ചെയ്യുക, ഉപ്പിന്റെ വിനിയോഗം കുറയ്ക്കുക, മദ്യം വര്‍ജിക്കുക, ക്ഷീരഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും സുലഭമായി കഴിക്കുക എന്നിവ രോഗി അനുസരിക്കണം

.3. കൊളസ്ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ 100 മില്ലിഗ്രാമില്‍ താഴെ നില്‍ക്കത്തക്കരീതിയില്‍ ഭക്ഷണനിയന്ത്രണം വേണം. വേണ്ടിവന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നിന്റെ കൃത്യമായ ഉപയോഗം വേണം

.4. എല്ലാവരും കൃത്യമായി ആഴ്ചയില്‍ 5-7 ദിവസങ്ങളില്‍ 30-60 മിനിറ്റ് ഊര്‍ജസ്വലമായി വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമമുറകള്‍തന്നെ പ്രധാനം. നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ഡാന്‍സ് ചെയ്യുക ഇവയൊക്കെയാണ് എയ്റോബിക് വ്യായാമങ്ങള്‍.

5. ഓരോരുത്തരുടെയും ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവ് ഇവ കൃത്യമായി അളന്ന് അവ പരിധിക്കുള്ളില്‍ നിര്‍ത്തണം.

ബിഎംഐ 25ല്‍ താഴെയാവണം. അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാര്‍ക്ക് 90 സെന്റിമീറ്ററും സ്ത്രീകള്‍ക്ക് 80 സെന്റീമീറ്ററിലും കുറയണം.
7. പ്രമേഹരോഗമുണ്ടോയെന്ന് തിട്ടപ്പെടുത്തണം. രക്തത്തിലെ ഗ്ലൂക്കോസ് പരിധിക്കുള്ളില്‍ നിര്‍ത്തുന്നതോടൊപ്പം പ്രമേഹസൂചകമായ ഹീമോഗ്ലോബിന്‍ എ1സി(HbA1c) ആറുശതമാനത്തില്‍ താഴെ നിര്‍ത്തണം.

8. രക്തസമ്മര്‍ദമുണ്ടോയെന്ന് തിട്ടപ്പെടുത്തണം. രക്തസമ്മര്‍ദം 140/90ല്‍ താഴെയാവണം. പ്രമേഹരോഗികളുടെ രക്തസമ്മര്‍ദം 130/80ല്‍ കുറഞ്ഞിരിക്കണം.

ഹൃദയരക്ഷ

ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും ഹൃദയത്തെ രോഗാതുരതയില്‍നിന്നു പരിരക്ഷിച്ചേ പറ്റൂ എന്ന തിരിച്ചറിവ് ഇന്ന് ജനകീയമായിക്കഴിഞ്ഞു. ആയുസ്സിന്റെ ജീവജലം ഹൃദയത്തിലൂടെയാണല്ലോ അനുസ്യൂതം ഒഴുകുന്നത്. ആ പ്രവാഹത്തിനേല്‍ക്കുന്ന പാളിച്ചകള്‍ ജീവനെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും. ഹൃദയാരോഗ്യം സുരക്ഷിതമാക്കി, ജീവസ്രോതസ്സുകളെ പ്രോജ്വലമാക്കാനുള്ള മുന്‍കരുതലുകള്‍ ഒറ്റയ്ക്കെടുക്കുന്നതിനെക്കാള്‍ ഒത്തൊരുമിച്ച് എടുക്കുമ്പോഴാണ് കൂടുതല്‍ ഫലപ്രദമാകുന്നത്. പിച്ചവച്ചു നടക്കുന്ന കാലംമുതല്‍ മരിക്കുന്നതുവരെ ഹൃദ്രോഗ ഭീഷണി നിഴല്‍പോലെ നമ്മെ പിന്തുടരുകയാണ്. അതിനെ അതിജീവിച്ച് അതിജീവിച്ച് ഹൃദ്രോഗപീഡകളെ പടിപ്പുറത്തു നിര്‍ത്താന്‍ ക്രിയാത്മകനടപടികള്‍ വീട്ടിലും ജോലിസ്ഥലത്തും വിനോദരംഗങ്ങളിലും തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഇന്ന് കൂടിവരുന്നു.

ഹൃദ്രോഗഭീഷണികളെ അതിജീവിച്ച് സ്വന്തം ഹൃദയാരോഗ്യം മാത്രം കാത്തുപരിപാലിച്ചാല്‍ പോരാ, ചുറ്റുമുള്ള സമൂഹത്തിലും പരിസ്ഥിതിയിലും ആരോഗ്യപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ യത്നിക്കണം. പലപ്പോഴും നാം ഓരോരുത്തരെയും കുറ്റപ്പെടുത്തും, പുകവലിച്ച്, അപഥ്യമായ ഭക്ഷണംകഴിച്ച്, വ്യായാമരഹിതരായി സ്വയം ഹൃദ്രോഗിയായി മാറുന്നു എന്നു പറഞ്ഞ്. എന്നാല്‍, പരിസരവും ചുറ്റുപാടുകളും രോഗാതുരമെങ്കില്‍ ഒരുവന് സ്വയം ആരോഗ്യപൂര്‍ണമായി ജീവിതം നയിക്കാന്‍ സാധിക്കാതെവരും. ഈ യാഥാര്‍ഥ്യമാണ് ഈ വര്‍ഷത്തെ ഹൃദയാരോഗ്യദിന സന്ദേശം- "ജീവിത, ജോലി, കളി സ്ഥലങ്ങളില്‍ ഒത്തൊരുമിച്ച് ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാം.

ഓരോ വ്യക്തിക്കും, അവര്‍ ജീവിക്കുകയും ജോലിചെയ്യുകയും വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ആരോഗ്യപൂര്‍ണമെന്ന് ഉറപ്പുവരുത്താന്‍ അവകാശമുണ്ട്. എന്നാല്‍,ഏവരും അതിനായി പരിശ്രമിക്കുന്നുണ്ടോ? ഓരോ ഭവനത്തിലെയും ജീവിതാന്തരീക്ഷം ഹൃദയാരോഗ്യരക്ഷയ്ക്ക് അനുയോജ്യമെന്ന് ഉറപ്പുവരുത്താന്‍ അവരവര്‍തന്നെ മുന്‍കൈയെടുക്കണം. അയല്‍വീടുകളിലും പരിസരപ്രദേശങ്ങളിലും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സമൂഹ കൂട്ടായ്മകള്‍ പരിശ്രമിക്കണം. ആഗോളമായും രാജ്യാന്തരതലത്തിലും ജനങ്ങളെ ഹൃദ്രോഗത്തിലേക്കും വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികള്‍ ഭരണാധികാരികള്‍ സംവിധാനംചെയ്യണം. ഓരോരുത്തരും ചുറ്റുപാടുമുള്ള രോഗാതുരമായ പരിസ്ഥിതിയില്‍ അകപ്പെട്ട് രക്ഷപ്പെടാനാകാത്തവിധം കുടുങ്ങിപ്പോകുകയാണ്.

പല കാരണങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഹരിതാഭമായ പരിസ്ഥിതി ഇന്ന് കുറഞ്ഞുവരുന്നു. പഠനശാലകളിലെ ഭക്ഷണക്രമങ്ങള്‍ ആരോഗ്യപൂര്‍ണമല്ല. ഫാസ്റ്റ് ഫുഡ്, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗവും പരസ്യങ്ങളും വര്‍ധിച്ചുവരുന്നു. പാസീവ് സ്മോക്കിങ് നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കുന്നില്ല. വര്‍ധിച്ചുവരുന്ന ഹൃദ്രോഗഭീഷണി 17.3 ദശലക്ഷം ആളുകളെ പ്രതിവര്‍ഷം കൊന്നൊടുക്കി ഹൃദ്രോഗം ലോകത്തെ ഏറ്റവും ഭീഷണമായ രോഗാതുരതയായി മാറിക്കഴിഞ്ഞു. ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6 ദശലക്ഷമായി ഉയരും. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും '70നും ഇടയിലുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിക്കുന്നത്. മലേറിയ, എയ്ഡ്സ്, ക്ഷയം തുടങ്ങിയ മഹാമാരികള്‍കൊണ്ട് പ്രതിവര്‍ഷം 3.86 ദശലക്ഷം പേരെ മൃത്യുവിനിരയാകുന്നുള്ളൂവെന്ന് ഓര്‍ക്കണം. ഹൃദയധമനീരോഗങ്ങള്‍മൂലം മരിക്കുന്നവരില്‍ 80 ശതമാനവും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണ്. അതില്‍ ഭൂരിഭാഗവും ജോലിചെയ്യുന്ന പ്രായത്തിലുള്ളവരാണ്. നഗരവല്‍ക്കരണത്തിന്റെയും ദുരിതംഅശാസ്ത്രീയമായ നഗരവല്‍ക്കരണം ആരോഗ്യരംഗത്തെ ആപത്ക്കരമായ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.

1900ല്‍ ലോകജനസംഖ്യയുടെ 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളു. എന്നാല്‍, ഇന്ന് 50 ശതമാനം പേരും നഗരങ്ങളില്‍ വാസമുറപ്പിച്ചിരിക്കയാണ്. 2050ല്‍ ഇത് 75 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. ഇന്ത്യയിലെ നഗരവാസികളുടെ ഹദ്രോഗസാധ്യത 30 മടങ്ങായും ഗ്രാമീണരില്‍ ആറു മടങ്ങായും വര്‍ധിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരില്‍ ഹൃദ്രോഗം അതിഭീഷണമായ രീതിയില്‍ വര്‍ധിച്ചുവരികയാണ്. 2030 ആകുന്നതോടെ 36 ശതമാനത്തിലധികം ഇന്ത്യക്കാരും ഹൃദയധമനീരോഗങ്ങള്‍മൂലം മൃത്യുവിനിരയാകും. കൊഴുപ്പും വില്ലന്‍മലയാളികളിലെ കൊളസ്ട്രോള്‍ നില അപകടകരമാംവിധം വര്‍ധിക്കുന്നതായി അടുത്തകാലത്ത് നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നു.

മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ നിരീക്ഷണങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. ഒരുദിവസം കേരളീയര്‍ കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരമാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറയുന്നതായി കാണുന്നു. ഒപ്പം കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങളായ ഫാസ്റ്റ്ഫുഡും വറുത്തതും പൊരിച്ചതുമായ മറ്റിനങ്ങളും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ് 50 ശതമാനം കേരളീയര്‍ക്കും അധികരിച്ച കൊളസ്ട്രോളുണ്ടെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. 30 വയസ്സുകഴിഞ്ഞ ഭൂരിപക്ഷം കേരളീയരും കൊളസ്ട്രോള്‍ രോഗികളായിത്തീരുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ പലര്‍ക്കും കൊളസ്ട്രോള്‍ നിലവാരം ക്രമംതെറ്റുന്നതായി കണ്ടുവരുന്നതായി ഐസിഎംആര്‍ നടത്തിയ പഠനം തെളിയിക്കുന്നു. തികച്ചും ആപത്കരമായ ഈ പരിവര്‍ത്തനം കേരളത്തിലെ ആരോഗ്യസ്ഥിതിയുടെ സന്തുലിതാവസ്ഥതന്നെ തകിടംമറിക്കുന്നു. വരുംകാലങ്ങളില്‍ കേരളം ഹൃദ്രോഗചികിത്സക്കായി ഭീമമായ സംഖ്യ ചെലവിടേണ്ടിവരുമെന്നതില്‍ സംശയത്തിനു വകയില്ല.

സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുന്നുകഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും വേള്‍ഡ് ഹാര്‍ട്ട്ഫെഡറേഷന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മൃത്യുവിനിരയാകുന്നത്. ഹൃദയാഘാതംമൂലം ഒരു മിനിറ്റില്‍ ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്. ഋതുവിരാമം കഴിഞ്ഞാല്‍ ഹൃദ്രോഗസാധ്യത കുതിച്ചുകയറുകയാണ്. കുട്ടികളിലെ ഹദ്രോഗസാധ്യത ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ തുടങ്ങുകയാണ്. അമ്മയുടെ അശാസ്ത്രീയമായ ആഹാരശൈലിയും പോഷകദാരിദ്ര്യവും ഗര്‍ഭസ്ഥശിശുവിന്റെ ഭാരക്കുറവും ഭാരവര്‍ധനയുടെ രീതിയുമെല്ലാം ഭാവിയില്‍ ഉണ്ടാകാന്‍പോകുന്ന ഹൃദ്രോഗത്തിന്റെ വിത്തുകള്‍ പാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ ജന്മജാത ഹൃദ്രോഗവും സ്കൂള്‍ പഠനകാലത്തുണ്ടാകുന്ന വാതജന്യഹൃദയാഘാതവും കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഭീഷണിയാകുന്നു. പ്രതിരോധം പ്രധാനംവന്നുപെട്ടാല്‍ മരണം ഏതാണ്ട് സുനിശ്ചിതമാകുന്ന ഈ രോഗാതുരതയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങളിലൂടെ ഹൃദ്രോഗത്തെ 80 ശതമാനംവരെ പടിപ്പുറത്തു നിര്‍ത്താമെന്ന അറിവ് സമീപകാലത്ത് നടന്ന പല പഠനങ്ങളും സ്ഥിരീകരിച്ചു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങളെ കാലേക്കൂട്ടി കണ്ടുപിടിച്ച് അവയെ നിയന്ത്രണവിധേയമാക്കണം. ഹൃദ്രോഗപരിശോധയും ചികിത്സയും ഏറെ ചെലവുള്ളതാണ്. സാധാരണക്കാരന് അത് താങ്ങാന്‍ സാധിക്കില്ല. അപ്പോള്‍ പ്രതിരോധംതന്നെ ഏക രക്ഷ.

കടപ്പാട് :ഡോ. ജോര്‍ജ് തയ്യില്‍,എറണാകുളം ലൂര്‍ദ് ഹോസ്പിറ്റല്‍

സൃഷ്ടിക്കൂ, ഹൃദയസൗഹൃദ സമൂഹം

ഗായത്രി ജയരാജ്

സ്വന്തം ആരോഗ്യം സ്വയം സംരക്ഷിക്കണം, എത്രയോ കാലമായി ഇതു കേള്‍ക്കുന്നു. പക്ഷേ, ഒന്നു ചിന്തിച്ചു നോക്കൂ. നല്ല വായു ഇല്ല, ശുദ്ധജലം ഇല്ല, കീടനാശിനികള്‍ ചേര്‍ക്കാത്ത ഭക്ഷണമില്ല... ഇത്തരം ചുറ്റുപാടില്‍ ഒരാള്‍ എത്ര ശ്രദ്ധിച്ചാലും രോഗം വരാതിരിക്കുമോ? വേള്‍ഡ്ഹാര്‍ട് ഫെഡറേഷന്റെ ഇക്കൊല്ലത്തെ ഹൃദയദിന വിഷയവും അതു തന്നെ ഹൃദയസൗഹൃദ സമൂഹത്തെ സൃഷ്ടിക്കൂ. 

ഹൃദയസംബന്ധമായ രോഗങ്ങള്‍ (കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് സിവിഡി) ഒാരോ വര്‍ഷവും കവരുന്നത്1.73 കോടി ജീവനുകള്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതു ഹൃദ്രോഗം മൂലമാണെന്ന് അറിയാമല്ലോ. 2030 ആകുമ്പോഴേക്കും ഇത് 2.3 കോടിയാകും. 

ഹൃദയത്തെ അപകടത്തിലാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്നു തിരിച്ചറിയുക, പ്രതിരോധിക്കുക അതു തന്നെയാണു മരണ നിരക്ക് കുറയ്ക്കാനുള്ള ഏക മാര്‍ഗം. ജീവിതശൈലിയും ഹൃദ്രോഗബാധയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണത്തിനും ശീലങ്ങള്‍ക്കും താമസിക്കുന്ന ചുറ്റുപാടിനുമെല്ലാം 'ഹൃദയപ്രേമം' വേണം. അല്ലെങ്കില്‍ എന്തുചെയ്താലും ഫലമില്ല. 

നിങ്ങളുടെ വീടിന് ഹൃദയത്തെ 'ഇഷ്ടമാണോ'? 
തുടക്കം വീട്ടില്‍ നിന്നു തന്നെയാകട്ടെ. ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളാണോ നിങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത്? ജങ്ക്ഫുഡ് ധാരാളമുണ്ടോ? കൊഴുപ്പ് ഉപയോഗം കൂടുതലാണോ? പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടോ? ചോദ്യങ്ങളങ്ങനെ പലതാണ്. ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

  • പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അംശം കൂടിയ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
  • പച്ചക്കറികളും പഴങ്ങളും നിശ്ചയമായും ഭക്ഷണത്തിന്റെ ഭാഗമാക്കണം. പച്ചക്കറികള്‍ വേവിച്ചുമാത്രമല്ല, അല്ലാതെയും കഴിക്കണം. വൃത്തിയായി കഴുകിയതിനു ശേഷം ഉപയോഗിക്കാന്‍.
  • വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി വീട്ടില്‍ അടുക്കളത്തോട്ടമുണ്ടാക്കുകയെന്നതും പ്രധാനം.
  • കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഒരുപാട് ഭക്ഷണമല്ല, മിതമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണമാണു വേണ്ടതെന്ന് ഒാര്‍മിക്കുക.
  • മാംസ ഉപയോഗം കുറയ്ക്കുക.
  • കുട്ടികളെ നല്ല ഭക്ഷണശീലം പഠിപ്പിക്കുക. ബേക്കറി പലഹാരങ്ങളേക്കാള്‍ നാടന്‍ പലഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കുക.
  • ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • വീടിനുള്ളില്‍ ഒരു കാരണവശാലും പുകവലി അനുവദിക്കരുത്.
  • കുടുംബാംഗങ്ങളെല്ലാം ഊര്‍ജസ്വലമായ പ്രവര്‍ത്തികളിലും കളികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുക. ചടഞ്ഞിരുന്നു സദാ ടിവി കാണാതെ, പുറത്തിറങ്ങി നടക്കുകയോ ഒാടുകയോ സൈക്കിള്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുക. നടപ്പ് ശീലമാക്കുക.
  • രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കൃത്യമായി പരിശോധിച്ച് ഹൃദയാരോഗ്യത്തിനുള്ള വെല്ലുവിളികള്‍ മനസിലാക്കുക. ഇതനുസരിച്ചു ജീവിതശൈലിയില്‍ മാറ്റം വരുത്തുക.
  • കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും ബഹുമാനവും വളര്‍ത്തിയെടുക്കുക. എന്തുപ്രശ്നത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നു വന്നാല്‍ തന്നെ പിരിമുറുക്കം കുറയും.

സമൂഹം ശ്രദ്ധിക്കേണ്ടത് 
വ്യായാമത്തിനും കളികള്‍ക്കും നമ്മുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ ചെയ്യാനാകും. പ്രത്യേകിച്ചു ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. സമൂഹം ഒറ്റക്കെട്ടായി നിന്നു ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികവിനോദങ്ങളും വ്യായാമവും പ്രോല്‍സാഹിപ്പിക്കണം.
  • തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴില്‍ നിലവാരമുള്ള കളിസ്ഥലങ്ങള്‍ ഉണ്ടാക്കണം.
  • സ്കൂള്‍, ഒാഫിസ്, ആശുപത്രി കന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാന്‍ നടപടിയെടുക്കുക.
  • പൊതുസ്ഥലങ്ങളിലും സ്കൂള്‍, ഒാഫിസ്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും പുകവലി നിരോധിക്കുക.
  • ഇവിടങ്ങളിലെല്ലാം വ്യായാമത്തിന്റെ ഗുണങ്ങള്‍ അറിയിക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിക്കുക. ബോധവല്‍കരണം നടത്തുക.
  • ഒാഫിസുകളും മറ്റും ജീവനക്കാരുടെ ആരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക.
  • അലസമായ ജീവിതശൈലി ഒഴിവാക്കാന്‍ പരസ്പരം പ്രേരിപ്പിക്കുക.
  • മായവും കീടനാശിനിയും കലര്‍ന്ന ഭക്ഷണത്തിനെതിരെ കൂട്ടായ പ്രതിഷേധമുയര്‍ത്തുക.
  • ഹോട്ടലുകളിലും മറ്റും ഗുണനിലവാരമുള്ള ഭക്ഷണം മാത്രം വിതരണം ചെയ്യുന്നുവെന്ന് അധികൃതര്‍ ഉറപ്പു വരുത്തുക.
  • അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഹരിതവല്‍കരണത്തിനുമായി പരിശ്രമിക്കുക.

നിയമം ചെയ്യേണ്ടത് 

  • ഫാസ്റ്റ് ഫുഡ് ലഭ്യതയ്ക്കും പരസ്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക.
  • കീടനാശിനിയും മായവും കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ നിയമം പാസാക്കുക.
  • പുകവലി, പുകയില ഉപയോഗം എന്നിവ നിരോധിക്കുക.
  • പൊതുജനങ്ങള്‍ക്ക് ആരോഗ്യബോധവല്‍കരണം നല്‍കുകയും രോഗം വരാതെ നോക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുക.
  • തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുക.

ഹൃദയതാളം തെറ്റിക്കരുതേ...

രേഖ അഭിലാഷ്

മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന്‍ മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെ. ഈ അവസരത്തില്‍ ഹൃദയ രോഗങ്ങളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ഹോസ്പിറ്റലിലെ ക്ളിനിക്കല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.എം. സജീഷ് മനോരമ ഓണ്‍ലൈനുമായി സംസാരിക്കുന്നു. 

ഹൃദയവും രോഗങ്ങളും 
ഹൃദയത്തിന്റെ ഭിത്തികളിലൂടെ പോകുന്ന രക്തക്കുഴലുകളില്‍ (കൊറോണറി ധമനി) അകത്ത് കൊഴുപ്പ് അടിയുമ്പോള്‍ ഇവ പൂര്‍ണമായോ ഭാഗികമായോ അടയുന്നു. അങ്ങനെ അതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതു നെഞ്ചുവേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു. പെട്ടെന്ന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ ഇവിടുത്തെ മാംസപേശികള്‍ കേടായി തുടങ്ങും. ഇതിന്റെ ഫലമായി നെഞ്ചിന്റെ മധ്യഭാഗത്ത് വലിഞ്ഞു മുറുകുന്നതായും വേദനയായും നെഞ്ചില്‍ എന്തോ ഭാരം എടുത്തു വച്ചതുപോലെയുള്ള തോന്നലും കിതപ്പുമെല്ലാം അനുഭവപ്പെടുന്നു.താടിയെല്ലില്‍ കഴമ്പ്, നെഞ്ചിന്റെ മധ്യഭാഗത്ത് വേദന, ഇടതു കൈ തരിപ്പ്, അമിതമായി വിയര്‍ക്കല്‍, ഛര്‍ദിക്കാനുള്ള തോന്നല്‍, ശ്വാസ തടസം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമായേക്കാം. 

ഇവയെ സൂക്ഷിക്കുക 
40 വയസിനു മുകളില്‍ പ്രായമുള്ള പലരിലും പൊതുവായി കണ്ടുവരുന്ന രോഗങ്ങളാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ. പുകവലി, അമിത മദ്യപാനം, ഫാസ്റ്റ്ഫുഡ് എന്നിവയാണ് ഇപ്പറഞ്ഞ പല രോഗങ്ങളിലേക്കും വഴിതെളിക്കുന്നത്. ഇതു കൂടാതെ പാരമ്പര്യമായും ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം. കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ ഇത്തരം രോഗബാധിതരായുണ്ടെങ്കില്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കാനുള്ള സാഹചര്യവുമുണ്ട്. ഹൃദ്രോഗത്തിന് വഴിവെച്ചേക്കാവുന്ന ഇത്തരം കാരണങ്ങള്‍ നേരത്തേ തന്നെ കണ്ടു പിടിച്ച് ചികിത്സിക്കേണ്ടതാണ്. 

കുട്ടികളും ഹൃദയരോഗങ്ങളും 
ജന്‍മനാല്‍ തന്നെ ചില കുട്ടികളില്‍ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ഹൃദയതകരാര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഹൃദയത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളാണ് സാധാരണയായി കുട്ടികളില്‍ കണ്ടു വരുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപ്പ് വച്ചു നോക്കിയും എക്കോ കാര്‍ഡിയോഗ്രാഫിയിലൂടെയും മനസ്സിലാക്കാവുന്നതാണ്. തകരാര്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ ചികിത്സ തുടങ്ങി അത് ഭേദമാക്കാവുന്നതേയുള്ളു. 

ചികിത്സ എങ്ങനെ? 
ഇസിജി, എക്കോടെസ്റ്റ്, ട്രെഡ്മില്‍ ടെസ്റ്റ്, ആന്‍ജിയോഗ്രാം എന്നിവയാണ് സാധാരണയായി ചെയ്തുവരാറുള്ള രോഗ നിര്‍ണ്ണയ രീതികള്‍. നെഞ്ചുവേദനയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഒരു രോഗിയുടെ ഇസിജി എടുക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യുന്നത്. ഹൃദയത്തിന്റെ എവിടെയെങ്കിലും ബ്ളോക്കുകളോ, ഹൃദയമിടിപ്പിലുള്ള തകരാറുകളോ ഉണ്ടെങ്കില്‍ ഇസിജിയില്‍ മനസിലാക്കാവുന്നതാണ്. ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തന ക്ഷമതയും വാല്‍വുകളുടെ പ്രവര്‍ത്തനവും എക്കോടെസ്റ്റ് വഴി നിര്‍ണയിക്കാവുന്നതാണ്. ഇവ രണ്ടും റെസ്റ്റ് പീരീഡില്‍ ചെയ്യുന്ന ടെസ്റ്റുകളാണ്. നടക്കുന്ന സമയത്ത് എന്തെങ്കിലും വ്യതിയാനം കാണുന്നുണ്ടോ എന്നറിയാനാണ് ട്രെഡ്മില്‍ ടെസ്റ്റ് ചെയ്യുന്നത്. ഈ സമയത്ത് ഹൃദയത്തിന്റെ മിടിപ്പ് കൂടുകയും രക്ത സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. അപ്പോള്‍ ഹൃദ്രോഗത്തിന്റെ സൂചനയുണ്ടെങ്കില്‍ ഇസിജിയില്‍ തെളിയുകയും ചെയ്യും. 

ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ചിത്രം എടുക്കുകയാണ് ചെയ്യുന്നത്. കാലിന്റെയോ കൈയുടെയോ ഞരമ്പുകളിലൂടെ ഒരു വയര്‍ ഹൃദയത്തിലേക്ക് കടത്തി അത് വഴി ഒരു ഡൈ ഇന്‍ജക്ട് ചെയ്യുന്നു. ത്രോംബസ് ഉള്ള ഭാഗത്തുവച്ച് ഡൈ കടന്നു പോകാതെ തടസം സൃഷ്ടിക്കുന്നു. ഇങ്ങനെ ബ്ളോക്ക് ഉള്ള ഭാഗം കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ആന്‍ജിയോഗ്രാം ടെസ്റ്റിന്‍ ബ്ളോക്ക് ഗുരുതരം ആണെന്നു കാണുകയാണെങ്കില്‍ രോഗിയെ ഉടന്‍ തന്നെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരാക്കും. കൂടുതല്‍ ബ്ളോക്കുകളാണെങ്കില്‍ ബൈപ്പാസ് സര്‍ജറി ചെയ്യേണ്ടതായും വരുന്നു. ശരീരത്തിന്റെ മറ്റു ചില ഇടങ്ങളില്‍ നിന്നെടുക്കുന്ന ധമനിയുടെയോ സിരകളുടേയോ ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് ബൈപ്പാസ് ഓപ്പറേഷന്‍ ചെയ്യുന്നത്. 

ഭക്ഷണക്രമം എങ്ങനെ? 
കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടത്. മട്ടണ്‍, റെഡ്മീറ്റ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ സാച്ചുറേറ്റഡ് ആയി മാറും. ഈ എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവയില്‍ ഷുഗര്‍ കണ്ടന്റ് കൂടുതലാണ്, മാത്രമല്ല ഇവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവേഴ്സും കളറുകളും ഉപയോഗിക്കുന്നുമുണ്ട്. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകറ്റി നിര്‍ത്തണം. 

ചൂര, മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ഫ്രൈ ചെയ്യാതെ കറി വച്ചു കഴിക്കാവുന്നതാണ്. പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. കിഴങ്ങുവര്‍ഗങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മധുരം കുറഞ്ഞതരം പഴവര്‍ഗങ്ങള്‍ കഴിക്കാം. മുരിങ്ങ, ചീര തുടങ്ങിയ ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. നാരുകള്‍ കൂടതലായി അടങ്ങിയ ധാന്യവിഭവങ്ങള്‍ ഹൃദയത്തിനു നല്ലതാണ്. ഇത് ദഹനപ്രക്രിയയെ എളുപ്പത്തിലാക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 

വ്യായാമം ആവശ്യമോ? 
ചിട്ടയായ വ്യായാമത്തിലൂടെ ഒരളവു വരെ ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്. മാംസത്തിന്റെ ഒരു സഞ്ചിയാണ് നമ്മുടെ ഹൃദയം. ഹൃദയം നന്നായി നന്നായി പമ്പ് ചെയ്യപ്പെടണമെങ്കില്‍ കൃത്യമായി എന്നാല്‍ കാഠിന്യമേറാതെയുള്ള വ്യായാമം നല്‍കേണ്ടതാണ്. എല്ലാ ദിവസവും കുറഞ്ഞത് 45 മിനിട്ടെങ്കിലും നടക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് വ്യായാമം ലഭിക്കാതെ ഒരു സ്ഥലത്ത് ഇരുന്ന് മാത്രം ജോലിചെയ്യുന്നവര്‍ കൃത്യമായ വ്യായമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള സോഷ്യല്‍ ഗെയിമുകളുടെ ഭാഗമാകാം. ഒപ്പം ഇത് നമ്മുടെ സാമൂഹ്യപരമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍ú, നീന്തല്‍തുടങ്ങിയ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുക, ഓഫീസിലേക്കോ, ജോലിസ്ഥലത്തേക്കോ ഒക്കെ പോകുന്നത് ചെറിയ ദൂരമാണെങ്കില്‍ വാഹനം ഒഴിവാക്കി നടന്നു പോകുന്നതും സൈക്കിള്‍ ഉപയോഗിക്കുന്നതും പരോക്ഷമായി നല്ലൊരു വ്യായാമമാണ്. 

ഹൃദ്രോഗികള്‍ ഓര്‍മ്മിക്കേണ്ടത്? 
ഒരിക്കല്‍ ഹൃദ്രോഗമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ കൃത്യമായി മരുന്നുകള്‍ ആരംഭിക്കുകയും, ഗുരുതരമായ ബ്ളോക്കുകളാണെങ്കില്‍ എത്രയും പെട്ടെന്ന് അതിനുള്ള പരിഹാരമാര്‍ഗങ്ങളടങ്ങിയ ചികിത്സ നടത്തുകയും വേണം. വൈകുന്തോറും ഹൃദയ പേശികള്‍ കേടായി നാം നിത്യരോഗിയായി മാറുകയോ ഒരു ദിവസം പെട്ടെന്ന് ഹൃദയം നിന്നുപോയി മരണപ്പെടുകയോ ചെയ്തേക്കാം. വളരെ സുപ്രധാനമായ മറ്റൊരു കാര്യം ഒരു കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദ്ദേശമില്ലാതെ ഹൃദയരോഗത്തിനുള്ള മരുന്നുകള്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യാന്‍ പാടില്ല. കൃത്യമായ ചികിത്സ തക്കസമയത്ത് എടുക്കുകയും തുടരുകയും ചെയ്യുന്നതിലൂടെ ഇന്ന് നമുക്ക് ഹൃദയാരോഗ്യം ഫലപ്രദമായി സംരക്ഷിക്കുവാന്‍ സാധിക്കും. 

ഡോ.എം. സജീഷ്

ഹൃദ്രോഗസാധ്യത ശിശുക്കളില്‍ തുടങ്ങുന്നോ?

ഡോ. ജോർജ് തയ്യിൽ

ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് എത്ര നാള്‍ മുമ്പാണു ഹൃദ്രോഗത്തിലേക്കു നയിച്ച ഘടനാപരിവര്‍ത്തനങ്ങള്‍ ഹൃദയധമനിയില്‍ ആരംഭിച്ചത്? ഈ ചോദ്യത്തിന് ഉത്തരം തേടി ഗവേഷകര്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. എത്രയായാലും ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ മുമ്പല്ല, പ്രത്യുത ശൈശവകൌമാരപ്രായത്തില്‍ത്തന്നെ കൊറൊണി ബ്ളോക്കിന്റെ പ്രാരംഭപരിവര്‍ത്തനങ്ങള്‍ തുടങ്ങുന്നുണ്ടെന്നു പിന്നീടു തെളിഞ്ഞു. വാഹനാപകടത്തിലും മറ്റും മരണമടഞ്ഞ 10 നും 19 നും വയസിനിടയ്ക്കു പ്രായമുള്ള കുട്ടികളുടെ കൊറോണറിധമനികള്‍ ഛേദിച്ചു പരിശോധിച്ചപ്പോള്‍ വിസ്മയകരമായ ഘടനാപരിവര്‍ത്തനങ്ങള്‍ കാണുവാന്‍ സാധിച്ചു. അമേരിക്കയിലെ ക്ളിവ്ലെന്റ് ക്ളിനിക്കല്‍ നടന്ന പ്രസ്തുത ഗവേഷണങ്ങള്‍ ലോകശ്രദ്ധയെ ആകര്‍ഷിച്ചു. ഹാര്‍ട്ടറ്റാക്കിനു നിദാനമായ ഹൃദയധമനികളിലെ ജരിതാവസ്ഥയും തുടര്‍ന്നുള്ള ബ്ളോക്കും ചെറുപ്പം മുതലേ ഉണ്ടായിത്തുടങ്ങുന്നുവെന്ന വിജ്ഞാനം തുടര്‍ന്നുള്ള നൂറുകണക്കിനു പഠനങ്ങളിലേക്കുള്ള ചവിട്ടുപടിയായി. 

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ആരോഗ്യവും രൂപഘടനയും ഭാവിയില്‍ ഹൃദ്രോഗത്തിന്റെയും പ്രഷറിന്റെയും പ്രമേഹത്തിന്റെയും വിത്തുകള്‍ പാകുമെന്ന സിദ്ധാന്തവും ഈയടുത്ത കാലത്തു പ്രബലപ്പെട്ടു. വികസ്വരരാജ്യങ്ങളില്‍ മാതാവിന്റെ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പോഷകക്കുറവു ഗര്‍ഭസ്ഥശിശുവിന്റെ സമൂലമായ വളര്‍ച്ചയെ ബാധിക്കുമെന്നു തെളിഞ്ഞു. കുട്ടികളുടെ തൂക്കം, തൂക്കവര്‍ധനവിന്റെ രീതി, ശരീരത്തിന്റെ ഉപരിതലവ്യാപ്തി തുടങ്ങിയവ പിന്നീട് ഉണ്ടാകുവാന്‍ പോകുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍, ഇന്‍സുലിന്‍ വ്യതിയാനം , പ്രഷര്‍ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയാകട്ടെ ഹൃദയാഘാതത്തിലേക്കുള്ള വഴി വെട്ടിത്തുറക്കുകയും ചെയ്യുന്നു. 

തൂക്കവര്‍ധനവും ഹൃദ്രോഗവും 
അമേരിക്കയിലെ മിദിയാപോളിസില്‍ നടന്ന ബൃഹത്തായ പഠനങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളെ ഇരുപതു വര്‍ഷത്തോളം നിരീക്ഷിച്ചു. കുട്ടികളുടെ ചെറുപ്പത്തിലെയുള്ള തൂക്കവും ഒാരോ ഘട്ടത്തിലുള്ള വര്‍ധനവും ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദ്രോഗസാധ്യതയെപ്പറ്റി എന്തെങ്കിലും സൂചനകള്‍ നല്‍കുവാന്‍ പര്യാപ്തമാണോ എന്നതായിരുന്നു പഠനവിഷയം. കുട്ടികളുടെ ചെറുപ്പത്തിലുള്ള ഭാരവും ഭാരവര്‍ധനവിന്റെ തോതും ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുവാന്‍ പോകുന്ന കൊളസ്ട്രോളിന്റെയും പ്രഷറിന്റെയും ഇന്‍സുലില്‍ വിനിമയത്തിന്റെയും അളവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതായി തെളിഞ്ഞു. കൂടിയ ഇന്‍സുലിന്റെ അളവ് ദുര്‍മേദസിലേക്കും ദുര്‍മേദസ് ഹൃദ്രോഗത്തിലേക്കും വഴിതെളിക്കുന്നതായി കണ്ടു. അതുപോലെ പ്രഷറുള്ളവരില്‍ അമിതവണ്ണവും സ്ട്രോക്കും അധികമായി കണ്ടു. എത്ര വേഗത്തില്‍ കുട്ടികളില്‍ തൂക്കം കൂടുന്നു എന്നതും പിന്നീട് ഉണ്ടാകുവാന്‍ പോകുന്ന ഹൃദ്രോഗ സാധ്യതയ്ക്കു ശക്തമായ സൂചനകള്‍ നല്‍കുന്നു. 

കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചത് 
ന്യുഒാര്‍ളിയന്‍സില്‍ നടന്ന അമേരിക്കന്‍ കോളേജ് ഒാഫ് കാര്‍ഡിയോളജിയുടെ 60 ാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു ഗവേഷണ ഫലങ്ങള്‍ ഇത്തരുണത്തില്‍ അതീവ ശ്രദ്ധയാകര്‍ഷിക്കുന്നു. ആന്‍ ആര്‍ബറിലേ മിച്ചിഗണ്‍ യൂണിവേഴ്സ്റ്റിയില്‍ പതിനൊന്നു വയസുള്ള 1276 മിഡില്‍ സ്കൂള്‍ കുട്ടികളെ ഉള്‍പെടുത്തിയാണ് ഒരു പഠനം നടത്തിയത്. കഴിഞ്ഞ ഇരുപതുവര്‍ഷം കൊണ്ടു കുട്ടികളുടെ പൊണ്ണത്തടി ഏതാണ്ട് ഇരട്ടിയായി വര്‍ധിച്ചു എന്നതായിരുന്നു പ്രധാനമായി ഗവേഷകരെ ഇത്തരമൊരു പഠനത്തിനു പ്രേരിപ്പിച്ചത്. 

ലോകത്ത് ഏതാണ്ടു നൂറു കോടിയിലധികം പേര്‍ക്ക് അമിതഭാരമുണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പട്ടിണി രാജ്യമായ ഇന്ത്യയില്‍പോലും പത്തുകോടിയിലേറെ ആള്‍ക്കാര്‍ക്ക് അമിത ഭാരമോ പൊണ്ണത്തടിയോ ഉണ്ട്. കുട്ടികളിലെ സ്ഥിതിയും വിഭിന്നമല്ല. 

പള്‍സും വ്യായാമവും 
ഈയൊരു പശ്ചാത്തലത്തിലാണെന്നോര്‍ക്കണം മിച്ചിഗണ്‍ യൂണിവേഴ്സ്റ്റിയിലെ പ്രഖ്യാതപഠനങ്ങള്‍ നടന്നത്. മിഡില്‍ സ്ക്കൂളില്‍ പഠിക്കുന്ന പതിനൊന്നു വയസുകാരുടെ ഹൃദയാരോഗ്യത്തെ പ്രതിബിംബിക്കുന്ന "ഫിറ്റ്നസ്" മാനദണ്ഡങ്ങളായി രണ്ടു കാര്യങ്ങള്‍ ഗവേഷകര്‍ തിരഞ്ഞെടുത്തു. ഒന്ന് "ഹാര്‍ട്ട് റേറ്റ് റിക്കവറി" അഥവാ വ്യായമത്തിനുശേഷം വര്‍ധിച്ച ഹൃദയസ്പന്ദനവേഗത സാധാരണ നിലയിലെത്താനെടുക്കുന്ന സമയ ദൈര്‍ഘ്യം. ഈ സമയദൈര്‍ഘ്യം കൂടുന്നതോ കുറയുന്നതോ ഒരു കുട്ടിക്കു ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന ഹൃദ്രോഗത്തെപ്പറ്റിയുള്ള ശക്തമായ സൂചനകള്‍ മുന്‍കൂട്ടി നല്‍കുമെന്നു കണ്ടെത്തി. പഠനത്തില്‍ ഉള്‍പെടുത്തിയ 1276 കുട്ടികള്‍ക്കും ഭക്ഷണ ജീവിതശൈലികളെപ്പറ്റിയുള്ള ചോദ്യാവലി ആദ്യം നല്‍കി . അതിനുശേഷം മൂന്നുമിനിറ്റു പടികള്‍ വേഗത്തില്‍ കയറിയിറങ്ങുന്ന സാധാരണ സ്റ്റെപ്പ് ടെസ്റ്റ് നടത്തി പള്‍സ് വ്യായാമത്തിനു മുമ്പു ചെയ്യുമ്പോഴും വ്യായാമം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുശേഷവും കൃത്യമായി രേഖപ്പെടുത്തി. വ്യായാമത്തിന്റെ സമയത്തു രേഖപ്പെടുത്തിയ പള്‍സ് വ്യായാമം കഴിഞ്ഞശേഷം എത്ര പെട്ടെന്നോ താമസിച്ചോ പൂര്‍വനിലയിലാകുമെന്നതായിരുന്നു പഠനവിഷയം. വളരെ വൈകി പള്‍സിന്റെ അളവ് സാധാരണ നിലയിലായ കുട്ടികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്നു തെളിഞ്ഞു. ഇക്കൂട്ടര്‍ക്ക് അമിതവണ്ണവും വര്‍ധിച്ച കൊളസ്ട്രോളും വ്യായാമക്കുറവും കണ്ടെത്തി. 

വ്യായാമത്തിനുശേഷം പള്‍സ് സാധാരണ നിലയിലാകുന്നത് ഒരുവന്റെ ഹൃദയാരോഗ്യത്തിന്റെ കണ്ണാടിയാകുന്നു. നല്ല ട്രെയിനിങ് ഉള്ള അത്ലറ്റികള്‍ക്കും വ്യായാമം ചെയ്യുമ്പോള്‍ പള്‍സ് അനിയന്ത്രിതമായി കൂടാറില്ല. അതുപോലെ അവര്‍ വ്യായാമം നിര്‍ത്തുമ്പോള്‍ വര്‍ധിച്ച പള്‍സ് ഉടനടി സാധാരണ നിലയിലാകുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോള്‍ അത്ലറ്റുകള്‍ക്ക് വളരെ കുറഞ്ഞ പള്‍സാണു രേഖപ്പെടുത്തുന്നത്. അതായത് ട്രെയിനിങ് ഇല്ലാത്ത ഒരുവന്റെ ഹൃദയം നൂറു പ്രാവശ്യം മിടിച്ചുകൊണ്ടു ശാരീരികാവശ്യങ്ങള്‍ക്കു നല്‍കുന്ന രക്തം, നല്ല വ്യായാമശീലമുള്ള ഒരാള്‍ അമ്പതുപ്രാവശ്യം മിടിച്ചുകൊണ്ടു കൊടുക്കുന്നു. അപ്പോള്‍ ഹൃദയത്തിന് അത്രമാത്രം ആയാസമേ ഉണ്ടാകുന്നുള്ളു. ഇത്തരുണത്തില്‍ ഹാര്‍ട്ട് റേറ്റ് റിക്കവറി പരിശോധനയ്ക്കു പ്രസക്തിയേറുന്നു. 

കുട്ടികളിലെ നല്ല കൊളസ്ട്രോളും ഹൃദ്രോഗവും 
മിച്ചിഗണ്‍ യൂണിവേഴ്സ്റ്റിയില്‍ 1104 കുട്ടികളെ ഉള്‍പെടുത്തി നടത്തിയ രണ്ടാമത്തെ പഠനത്തില്‍ രക്തത്തിലെ നല്ല കൊളസ്ട്രോളായ സാന്ദ്രത കൂടിയ എച്ച് ഡിഎല്‍ ന്റെ അളവാണു തിട്ടപ്പെടുത്തിയത്. ഹൃദയധമനികളെ സമ്മര്‍ദത്തിലാക്കുന്ന ചീത്ത കൊളസ്ട്രോളായ സാന്ദ്രത കുറഞ്ഞ എല്‍ ഡി എല്‍ ന്റെ രക്തത്തിലെ അളവു കുറച്ചു ഹൃദയത്തെ അറ്റാക്കില്‍ നിന്നു പരിരക്ഷിക്കുകയാണ് എച്ച് ഡി എല്‍ ചെയ്യുന്നത്. ഒാക്സീകരണം സംഭവിച്ച എല്‍ഡിഎല്‍ അതീവ അപകടകാരിതന്നെ. 

പരീക്ഷണത്തില്‍ ഉള്‍പ്പെട്ട 16 ശതമാനം കുട്ടികള്‍ക്കും എച്ച്ഡിഎല്‍ 40 മില്ലിഗ്രാം ശതമാനത്തില്‍ കുറവായി കണ്ടു. സാധാരണ എച്ച് ഡിഎല്‍ 60 ല്‍ കൂടി നിന്നാല്‍ സുരക്ഷിതമാണ്. 40 ല്‍ കുറഞ്ഞാല്‍ ഹാനികരവും പരീക്ഷണത്തില്‍ ഉള്‍പ്പെട്ട എച്ച്ഡിഎല്‍ കുറഞ്ഞു കണ്ട കുട്ടികളില്‍ ചീത്ത എല്‍ഡി എല്‍ കൊളസ്ട്രോള്‍ ട്രൈഗിസറൈഡുകള്‍, രക്തസമ്മര്‍ദം, ഹാര്‍ട്ട്റേറ്റ് റിക്കവറി ഈ ഘടകങ്ങളെല്ലാം അവതാളത്തിലായി കണ്ടു. അതുപോലെ എച്ച്ഡിഎല്‍ കുറഞ്ഞുകണ്ട അമ്പതുശതമാനം കുട്ടികള്‍ക്കും മെറ്റബോളിക് സിന്‍ഡ്രോം ഉള്ളതായി കണ്ടു. 

രണ്ടുവയസ്സു മുതല്‍ കൊളസ്ട്രോള്‍ പരിശോധന 
ഈ രണ്ടു പഠനങ്ങളുടെയും വെളിച്ചത്തില്‍ മാതാപിതാക്കള്‍ക്കും സ്ക്കൂള്‍ അധികൃതര്‍ക്കുമായി പല സുപ്രധാന നിര്‍ദേശങ്ങളും ഗവേഷകര്‍ മുന്നോട്ടുവച്ചു. മാതാപിതാക്കള്‍ക്കോ, അടുത്ത ബന്ധുക്കള്‍ക്കോ ചെറുപ്രായത്തിലേ ഹാര്‍ട്ടറ്റാക്കുണ്ടായ കുടുംബ ചരിത്രം, കുടുംബത്തില്‍ പൊതുവായ കൊളസ്ട്രോള്‍ 240 ല്‍ കൂടുതലുള്ള അവസ്ഥ, ഈ പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടു വയസ്സുള്ള കുട്ടികളില്‍ വരെ കൊളസ്ട്രോള്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നു നാഷണല്‍ ഹാര്‍ട്ട് ലങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് നിഷ്കര്‍ഷിക്കുന്നു. മാതാപിതാക്കള്‍ക്കു ചെറുപ്പത്തിലേ ഹൃദ്രോഗമുള്ള അവസ്ഥ ,കുട്ടികള്‍ക്ക് മിതവണ്ണം, വ്യായമക്കുറവ്, വികലമായ ഭക്ഷണശൈലി തുടങ്ങിയവ ഉണ്ടെങ്കില്‍ സ്കൂളുകളില്‍ സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കണം. ശരീരത്തിന്റെ ആനുപാതികഭാരം(ബിഎംഐ)അരക്കെട്ടിന്റെ ചുറ്റളവ്, കൊളസ്ട്രോളും ഉപഘടകങ്ങളും പ്രഷര്‍ പ്രമേഹം ,ഹാര്‍ട്ട് റേറ്റ് റിക്കവറി തുടങ്ങിയവ കൃത്യമായി പരിശോധിക്കത്തക്കവിധത്തില്‍ സ്കൂളുകളിലെ കുട്ടികളുടെ ആരോഗ്യ പരിപാലനം സമഗ്രമാക്കണം. 
ഇതു ഭാവിയില്‍ ഉണ്ടാക്കന്‍ പോകുന്ന ഹൃദ്രോഗം, സ്ട്രോക്ക് രക്താതിമര്‍ദം, പ്രമേഹം എന്നിവയെപ്പറ്റി വസ്തുനിഷ്ഠമായ അറിവു ചെറുപ്പകാലത്തിലേ ലഭിക്കാന്‍ പര്യാപ്തമാകും അതിനു സാധിച്ചാല്‍ കാലേകൂട്ടി പ്രതിരോധനടപടികള്‍ ഊര്‍ജസ്വലമാക്കാന്‍ എളുപ്പമാകും. 

കുട്ടികള്‍ കൊളസ്ട്രോള്‍ മരുന്നു കഴിക്കുമ്പോള്‍‍ 
കുട്ടികളിലെ അമിതവണ്ണം ലോകമെമ്പാടുമുള്ള ഗവേഷകരെ ഒട്ടേറെ അസ്വസ്ഥരാക്കുന്നു. അമേരിക്കയില്‍ 30 ശതമാനത്തോളം കുട്ടികള്‍ക്ക് അമിതവണ്ണമുണ്ട്. മാത്രമല്ല, സാധാരണ മുതിര്‍ന്നവര്‍ക്കു മാത്രം കൊടുക്കുന്ന പ്രഷറിനും വര്‍ധിച്ച കൊളസ്ട്രോളിനും ടൈപ്പ് രണ്ട് പ്രമേഹത്തിനുമുള്ള ഔഷധങ്ങള്‍ ഇപ്പോള്‍ കുട്ടികള്‍ക്കും കൊടുക്കേണ്ട ദാരുണാവസ്ഥ വന്നു ചേര്‍ന്നിരിക്കുകയാണ്. അമേരിക്കയിലെ ആയിരക്കണക്കിനു കുട്ടികള്‍ ഇത്തരം മരുന്നുകള്‍ ദിവസവും സേവിക്കുന്നു. അമേരിക്കന്‍ അക്കാദമി ഒാഫ് പീഡിയാട്രിക്സിന്റെ പഠന പ്രകാരം എട്ടുവയസ്സുള്ള കുട്ടികള്‍ വരെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ പതിവായി കഴിക്കുന്നുണ്ട്. രക്തസമ്മര്‍ദത്തിനുള്ള മരുന്നകള്‍ സേവിക്കുന്ന 19 വയസിനു താഴെയുള്ളവരുടെ എണ്ണം 2005 നും 2007 നുമിടയ്ക്കുള്ള കാലയളവില്‍ 18 ശതമാനമായി ഉയര്‍ന്നു. വര്‍ധിച്ച കൊളസ്ട്രോളിനു മരുന്നു കഴിക്കുന്നകുട്ടികളുടെ സംഖ്യ പ്രസ്തുത കാലയളവില്‍ 12 ശതമാനമായി ഉയര്‍ന്നു. ടൈപ്പ് രണ്ടു പ്രമേഹത്തിന് ഔഷധസേവ നടത്തുന്നവരുടെ എണ്ണം 2001 07 കാലഘട്ടത്തില്‍ കുട്ടികളില്‍ 151 ശതമാനമായി ഉയര്‍ന്നു. അസിഡിറ്റിക്കു മരുന്നു കഴിക്കുന്ന കുട്ടികളുടെ സംഖ്യയും137 ശതമാനമായി വര്‍ധിച്ചു

ആസ്വദിക്കാം തുടര്‍ജീവിതം

ഹാര്‍ട്ട്അറ്റാക്കിനു ശേഷം പല രോഗികളും ജീവിതത്തോടു തന്നെ മുഖം തിരിച്ചമട്ടാണ്. എല്ലാ സന്തോഷങ്ങളും നഷ്ടമായി എങ്ങനെയെങ്കിലും ശിഷ്ടകാലം ജീവിച്ചു തീര്‍ത്താല്‍ മതിയെന്ന ഭാവം. അത്തരം ചിന്തകളെല്ലാം ഉപേക്ഷിക്കണം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷവും ആസ്വാദ്യകര മായ ജീവിതം നയിക്കാം. ജീവിതശൈലിയില്‍ അല്‍പം കരുതല്‍ പാലിക്ക ണമെന്നു മാത്രം. 

മരുന്നു തുടരാം 
ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നു ശസ്ത്രക്രിയ ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞാല്‍ സാധാരണജീവിതം നയിക്കാം. ചുരുക്കം ചില രോഗികള്‍ അതായത് അഞ്ജൈനയും ഹൃദയത്തിന്റെ പമ്പിങ് പ്രശ്നങ്ങളുമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മുതല്‍ പത്തുദിവസത്തോളം രോഗിക്ക് ആശുപത്രിവാസം വേണ്ടി വരും. ഗുരുതരപ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ സര്‍ജന്റെ നിര്‍ദേശപ്രകാരം പത്തു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ആകാം. 

വീട്ടിലെത്തിയാലും ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ശ്രദ്ധയോടെ തുടരണം. ചില ആളുകള്‍ വീട്ടിലെത്തിയാല്‍ മരുന്നുകള്‍ നിര്‍ത്തുന്ന പ്രവണത കാണാറുണ്ട്. എന്നാല്‍ ഭാവിയില്‍ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണിത്. മരുന്നു നില്‍ത്തിയാല്‍ രോഗം വഷളാകാം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍, ഹൃദമിടിപ്പു വര്‍ധിക്കാതെ സഹായിക്കുന്ന ഗുളികകള്‍, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന ഗുളികകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. കൊളസ്ട്രോളിനും രക്താതിസമ്മര്‍ദത്തിനുമുള്ള ഗുളികകളും മുടങ്ങാതെ കഴിക്കണം. ഇല്ലെങ്കില്‍ കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദവും പഴയ നിലയിലേക്കു പോകാം. ഗുളികകള്‍ കൃത്യമായി നിര്‍ദേശിക്കപ്പെട്ട ഡോസില്‍ കഴിക്കണം. 

ചെക്ക് അപ്പുകള്‍ തുടരണം 
ഡിസ്ചാര്‍ജ് ആയാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസം ഹോസ്പിറ്റലിലെത്തി തുടര്‍പരിശോധനകള്‍ ചെയ്യണം. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ഹൃദയസ്പന്ദനനിരക്ക്, രക്തത്തിലെ പഞ്ചസാര ഇവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കില്‍ ഇ സി ജി പരിശോധനയും നടത്താം. ചെക്കപ്പുകള്‍ മുടക്കരുത്.

ശ്രദ്ധയോടെ കഴിക്കാം 
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ രുചിയുള്ള ആഹാരം കഴിക്കാന്‍ പാടില്ല എന്നു കരുതരുത്. കൊളസ്ട്രോള്‍ നിയന്ത്രിച്ച് രുചിയോടെ കഴിക്കാം. എണ്ണയും കൊഴുപ്പും നന്നായി കുറച്ചു വേണം പാചകം ചെയ്യാന്‍. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കണം. പ്രമേഹരോഗികളാണെങ്കില്‍ പഞ്ചസാരയും കൊഴുപ്പും നന്നായി നിയന്ത്രിക്കണം. രക്താതിസമ്മര്‍ദവും പമ്പിങ് പ്രശ്നങ്ങളുമുള്ളവര്‍ ഉപ്പ് നിയന്ത്രിക്കണം. കൊളസ്ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ പൂര്‍ണമായി ഒഴിവാക്കണം. കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി തൊലി നീക്കി, എണ്ണ കുറച്ച് കറി വയ്ക്കാം. 

പപ്പടം, അച്ചാര്‍ എന്നിങ്ങനെ ഉപ്പ് അമിതമടങ്ങിയ ആഹാരം ഒഴിവാക്കണം. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്ക് മുട്ട വെള്ള മാത്രം കഴിക്കാം. ജങ്ക്ഫുഡുകള്‍ പൂര്‍ണമായി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇവയില്‍ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായുണ്ട്. ഇവയിലെ നാരുകള്‍ പഞ്ചസാരയെയും കൊളസ്ട്രോളിനെയും ക്രമീകരിക്കുന്നു.അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകള്‍ക്കു സംരക്ഷണം നല്‍കുന്നു. കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്കു പാട നീക്കി പാല്‍ കുടിക്കാം. ചായ, കാപ്പി എന്നിവ ദിവസവും മൂന്നു കപ്പില്‍ കൂടുതല്‍ പാടില്ല. ആവിയില്‍ പുഴുങ്ങിയ ഇഡഡ്ലി, പുട്ട് എന്നിവ സുരക്ഷിതമാണ്. 30 മില്ലിയില്‍ അധികം എണ്ണ ദിവസവും ആഹാരത്തില്‍ ചേരാന്‍ പാടില്ല. 

കുളിക്കുമ്പോള്‍‍
സാധാരണ പോലെ കുളിക്കാം. ഇളം ചൂടുവെള്ളം ഉപയോഗിക്കാം. അഞ്ജൈന വരാന്‍ സാധ്യതയുള്ളവര്‍ തലക്കു മുകളില്‍ കൈകള്‍ ഉയര്‍ത്തി വെള്ളം ഒഴിക്കുന്ന രീതി ഒഴിവാക്കണം. അത് ഹൃദയത്തിന് ആയാസമുണ്ടാക്കാം. മഗില്‍ വെള്ളം നിറയ്ക്കുന്നതിനു കൂടെക്കൂടെ കുനിയുന്നതും നല്ലതല്ല. സ്റ്റൂളിലിരുന്ന് മഗില്‍ വെള്ളം കോരി ഒഴിക്കാം. ഷവറിലെ കുളി ആയാസം ഒഴിവാക്കും. പുഴയിലും മറ്റും കുളി ഒഴിവാക്കണം. വെള്ളം നിറച്ച ബക്കറ്റ് വലിക്കാനും തള്ളാനും പാടില്ല. 

മറ്റു മുന്‍കരുതലുകള്‍ 
തലയുടെ മുകളിലേക്കു ഭാരം എടുത്തുയര്‍ത്തരുത്. ചെറിയ ഭാരം എടുക്കേണ്ടി വന്നാല്‍ രണ്ടു കൈകളിലുമായി താങ്ങണം. റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവ ബസ് ദൂരെ കാണുമ്പോള്‍ ചെയ്യുന്നതു ഹൃദയത്തിന് ആയാസമുണ്ടാക്കും. ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ലഘൂകരിക്കാന്‍ അവ മുന്‍കൂട്ടി ചെയ്യണം. 

യാത്ര ചെയ്യുമ്പോള്‍‍ 
രോഗം സുഖമായാല്‍ യാത്രയെ പേടിക്കേണ്ട. നടക്കാവുന്ന ദൂരമാണെങ്കില്‍ സാവധാനം നടക്കാം. പമ്പിങ് പ്രശ്നമുള്ളവര്‍ ബസിന്റെ പിന്‍സീറ്റിലുള്ള യാത്ര ഒഴിവാക്കണം. ശരീരത്തിന് അധികം ഉലച്ചില്‍ തട്ടാതെ യാത്ര ചെയ്യണം. ദൂരയാത്ര ട്രെയിനിലാക്കാം. സുഖമായിക്കഴിഞ്ഞ് ഡ്രൈവ് ചെയ്യാം. ഗുളികകള്‍ കയ്യില്‍ കരുതണം. 

നന്നായി ഉറങ്ങാം 
പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആറു മുതല്‍ എട്ടുമണിക്കൂര്‍ നല്ല ഉറക്കം വേണം. ഓരോരുത്തര്‍ക്കും സുഖകരമായ രീതിയില്‍ ചരിഞ്ഞോ നിവര്‍ന്നോ കിടക്കാം. ഉറക്കം കുറയുന്നത് രക്തസമ്മര്‍ദം ഉയരുന്നതിനു കാരണമാകാം. 

വേണം വ്യായാമം 
ഡിസ്ചാര്‍ജായിക്കഴിഞ്ഞ് ആദ്യ മൂന്നാഴ്ച നല്ല നിയന്ത്രണം വേണം. അതുകഴിഞ്ഞ് ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്യാം. ഉദാ : 15ാം ദിവസം മൂന്ന് സ്റ്റെപ്പ് കയറാം. അടുത്ത ദിവസം മൂന്നു കൂടി കൂട്ടി ആറു സ്റ്റെപ്. തുടര്‍ന്ന് 21ാം ദിവസം 21 സ്റ്റെപ്പ്. തുടക്കത്തില്‍ വീട്ടുമുറ്റത്തു മെല്ലേ പത്തു മിനിട്ടു നടക്കാം. ഈ സമയത്ത് ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിങ്ങനെ പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഓരോ ആഴ്ചയിലും അഞ്ചുമിനിറ്റു വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോള്‍ വ്യായാമസമയം 30 മിനിറ്റാക്കാം. നീന്തലും നല്ലൊരു വ്യായാമമാണ്.എന്നാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ വെയ്റ്റ്ലിഫ്റ്റിങ്, മസില്‍ബില്‍ഡിങ്, ജിംനേഷ്യത്തിലെ വര്‍ക്ക്ഔട്ടുകള്‍ എന്നിവ ചെയ്യാന്‍ പാടില്ല. വ്യായാമത്തിനു ശേഷം പള്‍സ്, രക്തസമ്മര്‍ദം ഇതെല്ലാം പരിശോധിക്കുന്നതു കൂടുതല്‍ നല്ലതാണ്. വ്യായാമത്തിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര, ചീത്തകൊളസ്ട്രോള്‍ എന്നിവയും കുറയും. നല്ല കൊളസ്ട്രോള്‍ വര്‍ധിക്കുകയും ചെയ്യും. ബോഡി മാസ് ഇന്‍ഡക്സ് (ശരീരഭാരാനുപാതം) 20നും 22നും ഇടയിലാകണം. 

ലൈംഗികതയെക്കുറിച്ചും ഭയം വേണ്ട 
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ മിക്കവരും ലൈംഗികതയെ ഭയപ്പെടുന്നതായി കാണാറുണ്ട്. ഹൃദയത്തിനായാസമുണ്ടാക്കുന്ന കടുത്ത വ്യായാമമാണു ലൈംഗികത എന്ന പേടിയാണു കാരണം. ആദ്യ ആറാഴ്ച കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കുന്ന തരം നിലകള്‍ ഒഴിവാക്കണം. 

ടെന്‍ഷനും ദുശീലങ്ങളും ഒഴിവാക്കാം 
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ പിരിമുറുക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മൂന്നാമത്തെ അറ്റാക്കില്‍ മരണം ഉറപ്പ് എന്നിങ്ങനെയുള്ള തെറ്റായ ധാരണകള്‍ പിരിമുറുക്കം കൂട്ടും. പിരിമുറുക്കം വര്‍ധിക്കുന്നതു ഹാര്‍ട്ട് അറ്റാക്കിലേക്കു വഴി തെളിക്കാം. വിനോദങ്ങളിലേക്ക് മനസിനെ തിരിച്ചുവിടണം. പ്രാര്‍ഥനയും യോഗയും ശ്വസനവ്യായാമ ങ്ങളും സമ്മര്‍ദത്തെ ലഘൂകരിക്കും.മദ്യവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യത്തിന്റെ അളവു കൂടുന്നതു വളരെ അപകടകരമാണ്. മിതമദ്യപാനവും ഹൃദയത്തിനു ദോഷകരമാണ്. പതിവായി മദ്യപിക്കുന്നവര്‍ ദിവസം 60 മില്ലിയില്‍ കൂടുതല്‍ മദ്യപിക്കരുത്. 

വിശ്രമം എത്ര കാലം 
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചിലര്‍ക്ക് ആറുമാസം വിശ്രമം വേണ്ടിവരും. മറ്റു ചിലര്‍ക്കു മൂന്നുമാസം മതിയാകും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കണം. കൃഷിപ്പണി, മരം മുറിക്കല്‍, പാറപൊട്ടിക്കല്‍, ഭാരമെടുക്കല്‍ എന്നിവ ചെയ്യുന്നവര്‍ക്ക് ഓഫീസ് ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ വിശ്രമം ആവശ്യമാണ്. 

കൈയില്‍ കരുതേണ്ട മരുന്നുകള്‍‍ 
ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ നിര്‍ബന്ധമായും കൈയില്‍ കരുതേണ്ട ചില മരുന്നുകളുണ്ട്. വേദനയ്ക്കു നല്‍കുന്ന മരുന്നുകളാണിവ. നൈട്രേറ്റ് വിഭാഗത്തിലെ സോര്‍ബിട്രേറ്റ്, ഐസോര്‍ഡില്‍, നൈട്രോഗിസറിന്‍ എന്നീ മരുന്നുകളാണിവ. ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ള ഓരോ രോഗിയുടെയും കൈയില്‍ ഇവയില്‍ ഏതെങ്കിലും ഗുളിക പത്തെണ്ണം വീതം ഉണ്ടാകണം. എത്ര അളവിന്റെ ഗുളിക കഴിക്കണമെന്നത് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിക്കും.യാത്രയ്ക്കിടയിലും ഒറ്റയ്ക്കായിരിക്കുമ്പോഴും വേദനയുണ്ടായാല്‍ ഗുളിക പെട്ടെന്ന് നാവിനടിയില്‍ വയ്ക്കണം. ഉമിനീരിലൂടെ രക്തത്തിലേയ്ക്കലിഞ്ഞിറങ്ങുന്ന തരം സവിശേഷ ഗുളികകളാണിവ. അഞ്ജൈന മൂലമുണ്ടാകുന്ന വേദന മാറുന്നതിന് ഈ ഗുളിക സഹായിക്കും. എന്നാല്‍ ഹാര്‍ട്ട് അറ്റാക്കു കഴിഞ്ഞാല്‍ ഈ ഗുളിക കഴിച്ചാലും വേദന മാറില്ല. വേദന മാറാതെ വരുമ്പോള്‍ അവസ്ഥ അല്‍പം ഗുരുതരമാണെന്നു മനസിലാക്കി എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചേരണം. സോര്‍ബിട്രേറ്റ് നാവിനടിയില്‍ വച്ചാല്‍ ചിലരില്‍ രക്തസമ്മര്‍ദത്തില്‍ ചെറിയ വ്യതിയാനം വരുന്നതായി കാണാറുണ്ട്. മറ്റു ചിലരില്‍ തലവേദനയാകും പ്രകടമാകുന്നത്. അതു കാര്യമാക്കേണ്ടതില്ല. 

ബൈപ്പാസും ആന്‍ജിയോപ്ളാസ്റ്റിയും എപ്പോള്‍? 
ഏതു ഘട്ടത്തിലാണ് ആന്‍ജിയോപ്ളാസ്റ്റിയും ബൈപ്പാസും ചെയ്യേണ്ടത്? ആശങ്കയുണര്‍ത്തുന്ന ഒരു ചോദ്യമാണിത്. ബൈപ്പാസ് ശസ്ത്രക്രിയ മാത്രമാണു പ്രതിവിധി എന്നു കരുതിയിരുന്ന പഴയകാലത്തു നിന്ന് ഹൃദയശസ്ത്രക്രിയാരംഗം ഇന്ന് ഏറെ വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ആന്‍ജിയോപ്ളാസ്റ്റി ഏറെ പ്രചാരത്തിലായിട്ടുണ്ട്. 

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ ഉടന്‍ ആശുപത്രിയിലെത്തുന്ന രോഗിയില്‍ ആദ്യം ചെയ്യുക പ്രൈമറി ആന്‍ജിയോപ്ളാസ്റ്റിയാണ്. പെട്ടെന്ന് കൊറോണറി ധമനിയിലെ തടസം മാറ്റി ഹൃദയപേശിയെ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമാര്‍ഗം പ്രൈമറി ആന്‍ജിയോ പ്ളാസ്റ്ററിയാണ്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് അവിടെ പ്രസക്തിയില്ല. അതിന്റെ ആവശ്യവും വരാറില്ല. എന്നാല്‍ വളരെ നീളം കൂടിയ ബ്ളോക്കാണെങ്കിലും ബ്ളോക്കുകളുടെ എണ്ണം കൂടുതലാണെങ്കിലും ബൈപാസ് വേണ്ടി വരും. 

പ്രൈമറി ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞ് ഏകദേശം മൂന്നാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ബൈപ്പാസ് ചെയ്യാനാകൂ. മാത്രമല്ല പ്രായംകൂടിയവരില്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു നിരവധി റിസ്ക്കുകളുമുണ്ട്. ശസ്ത്രക്രിയ ചെയ്യാന്‍ പേടിക്കുന്നവര്‍ ആന്‍ജിയോപ്ളാസ്റ്റി തിരഞ്ഞെടുക്കാറുണ്ട്. സ്റ്റെന്റുകളുടെ എണ്ണം കൂടുന്നതിനനസരിച്ച് ആന്‍ജിയോ പ്ളാസ്റ്റിയുടെ ചെലവും കൂടും. ചെലവു പ്രശ്നമില്ലെങ്കില്‍ ആന്‍ജിയോപ്ളാസ്റ്റി ചെയ്യാം. രോഗികളുടെ താത്പര്യത്തിനാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. 

ഡോ എം ആശിഷ് കുമാര്‍

പ്രായം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍

സന്തോഷ്ശിശുപാൽ

കഴിയുമെങ്കില്‍ എന്നെ രക്ഷിക്കണം ആ വൃദ്ധന്റെ വിതുമ്പിനിന്ന കണ്ണുകളില്‍ ജീവിക്കാനുള്ള കൊതിയുടെ തിളക്കം ഞാന്‍ കണ്ടു. നെഞ്ചുവേദനയുമായാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രേഖകള്‍ പ്രകാരം 87 വയസ്സുണ്ട്. എനിക്ക് അത്രയും ആയിട്ടില്ല. ഖുറാന്‍ വര്‍ഷപ്രകാരമാണ് അവര്‍ പറയുന്ന പ്രായം എന്ന് അദേഹം എന്നെ തിരുത്താന്‍ ശ്രമിക്കുന്നു. രക്ഷിക്കണമെങ്കില്‍ അടഞ്ഞിരിക്കുന്ന ഹൃദയധമനികള്‍ തുറക്കാനുള്ള ആന്‍ജിയോപ്ലാസ്റ്റി നടത്തണം. പക്ഷേ ഈ പ്രായത്തില്‍ ചെലവേറിയ ചികിത്സ എന്തിന് എന്ന് രോഗിയുടെ ബന്ധുക്കള്‍ , റിസ്കാണ്, എന്തിനീ പൊല്ലാപ്പ് എന്ന് ചില സഹപ്രവര്‍ത്തകര്‍. ഒരു നിമിഷം പ്രാര്‍ഥനയോടെ ഞാന്‍ എന്റെ അച്ഛന്റെ മുഖം മനസ്സില്‍ കണ്ടു. ഹൃദ്രോഗചികിത്സകനും ആന്‍ജിയോപ്ലാസ്ററിവിദഗ്ധനുമായ ഡോ. എന്‍ പ്രതാപ്കുമാര്‍ ഒാര്‍ക്കുന്നു. 

മറ്റ് ആരോഗ്യസ്ഥിതികളൊക്കെ അനുകൂലം. ജീവിക്കാനുള്ള അവകാശത്തെ എന്തിനു നിഷേധിക്കണം? ഒടുവില്‍ ബന്ധുക്കളെ പറഞ്ഞുസമ്മതിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തി. അദേഹം രക്ഷപ്പെട്ടു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും എന്നെ കാണാന്‍ വരും. ഒരു മകനോടുള്ളതില്‍ കവിഞ്ഞ് വാത്സല്യവുമായി മറ്റെന്തെങ്കിലും കവിഞ്ഞ ആദരവുമായി...... ഡോക്ടര്‍ പറഞ്ഞു. പ്രായം ചികിത്സയ്ക്കു തടസ്സമല്ല. 

പലപ്പോഴും ഹൃദ്രോഗങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കുന്നതില്‍ പ്രായം തടസ്സമാകുന്നുണ്ട്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന മറ്റ് രോഗവസ്ഥകളുടെ സാന്നിദ്ധ്യം അതിനു കാരണമാകും. പ്രത്യേകിച്ചും ഗുരുതരമായ വൃക്കരോഗങ്ങളും മറ്റും ഉള്ളവരില്‍ . എന്നാല്‍ നമ്മുടെ നാട്ടില്‍ അധികവും സംഭവിക്കുന്നത് അതല്ല. മറിച്ച് ഇനിയെന്തിനു ചികിത്സിക്കണമെന്നുള്ള ബന്ധുക്കളുടെ സമീപനം മുതല്‍ വിജയശതമാനം കുറയുമോ എന്നു ഭയക്കുന്ന ഡോക്ടര്‍മാരുടെ സമീപനം വരെ അതിനു കാരണമാകും. വ്യക്തിപരമായ അനുഭവത്തില്‍ 80 വയസ്സുകഴിഞ്ഞ 68 രോഗികളില്‍ ഹൃദയ ധമനികളിലെ അടവുമാറ്റിയിട്ടുണ്ട്. അത് പൂര്‍ണമായും വിജയകരവുമായിരുന്നുവെന്ന് ഡോ. പ്രതാപ്കുമാര്‍ പറയുന്നു. ഇതിനര്‍ഥം ഹൃദയധമനീരോഗങ്ങളുടെ ചികിത്സയില്‍ ഒരാളുടെ പ്രായമല്ല മൊത്തത്തിലുള്ള ആരോഗ്യമാണ് കണക്കാക്കേണ്ടത് എന്നത്രേ. 

ഹൃദയത്തിന്റെ പ്രായം 
പ്രായം ചോദിച്ചാല്‍ നമ്മളില്‍ പലരും പിണങ്ങും. ചിലപ്പോള്‍ കള്ളവും പറയും. ശരീരത്തില്‍ ആരോഗ്യത്തിന്റെ നീക്കിയിരിപ്പു കുറവാണെങ്കില്‍ പ്രായത്തിന്റെ കള്ളക്കണക്ക് ഫലിക്കില്ല. ആരോഗ്യത്തിന് എത്ര വയസ്സായി? എന്നചോദ്യം നമ്മള്‍ കേട്ടു ശീലിച്ചതല്ല. ആരോഗ്യത്തിന്റെ പ്രായം ഒരാളുടെ ഹൃദയത്തിന്റെ പ്രായം കൂടിയാണ്. ചെറുപ്പക്കാരനായ ഒരാളില്‍ വാര്‍ധക്യമുള്ള ഹൃദയവും വൃദ്ധനില്‍ ചെറുപ്പമുള്ള ഹൃദയവും കാണാം. പ്രായമേറിയ ചിലരില്‍ , ഹൃദയധമനിയിലെ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ബ്ലോക്ക് പരിശോധിക്കാന്‍ നടത്തുന്ന ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളുടെ മികച്ച ആരോഗ്യം കണ്ട് ഷോക്ക് അടിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. 

പ്രായം കൂടിവരുന്നത് ഹൃദയം വഴി തന്നെ. അതാണു സത്യം. വാര്‍ധക്യത്തിലെത്തുമ്പോള്‍ ക്ഷീണവും കിതപ്പും ഉത്കണ്ഠയും മാനസികസംഘര്‍ഷവും ഉറക്കമില്ലായ്മയും മുതല്‍ ചര്‍മത്തില്‍ എണ്ണമയം കുറയുന്നതുള്‍പ്പെടെ നൂറുകൂട്ടം പ്രശ്നങ്ങള്‍ പിറകേവരും. എന്നാല്‍ ഹൃദയം ആരോഗ്യപൂര്‍ണമായിരിക്കുകയും രക്തപ്രവാഹം കാര്യക്ഷമമായിരിക്കുകയും ചെയ്താല്‍ ഇവയെല്ലാം വലിയ അളവില്‍ തന്നെ പരിഹരിക്കാം. ചെറുപ്പം കാത്തു സൂക്ഷിക്കുകയും ചെയ്യാം. ഒരാള്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന കാലത്തോട് അനുബന്ധിച്ചുവരുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഹൃദ്രോഗവും മാനസിക സംഘര്‍ഷങ്ങളും തന്നെ ഇതില്‍ ഒരവസ്ഥ മറ്റൊന്നിനു കാരണമാകുന്നുവെന്നോ പരിപോഷിപ്പിക്കുന്നുവെന്നോ പറയാം. പേശികളുടെ പ്രവര്‍ത്തനവൈകല്യം, ധമനികളിലെ തടസ്സം എന്നീ രണ്ട് അപകടങ്ങളാണ് അമ്പതുവയസ്സ് പിന്നിടുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ടു സാധാരണകണ്ടു വരുന്നത്. ഹൃദയപേശികളുടെ പ്രവര്‍ത്തനവൈകല്യം കാരണം ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ അളവു രക്തം എത്തിക്കാന്‍ ഹൃദയത്തിന് കഴിയാതെ വരും. രക്തക്കുഴലുകളില്‍ തടസ്സമുണ്ടായാല്‍ ഹൃദയം വിചാരിച്ചാലും രക്തത്തിന്റെ ഒഴുക്ക് സുഗമാക്കാനാവുകയുമില്ല. 

കൊഴുപ്പ് വില്ലനാകുമ്പോള്‍‍ 
കഠിനാധ്വാനിയും ശ്രദ്ധാലുവുമായ ഒരു നിത്യഹരിതനായകനാണ് ഹൃദയം. ഒരു ദിവസം ഒരു ലക്ഷത്തിലധികം തവണ ചുരുങ്ങി സങ്കോചിക്കുന്ന ഹൃദയം ആറായിരം ലീറ്ററിലധികം രക്തം ഏതാണ്ട് അറുപതിനായിരം മൈല്‍ ദൂരത്തിലേക്ക് (ശരീരത്തിലെ മൊത്തം രക്തകുഴലുകള്‍ ഒന്നിനു പിറകേ ഒന്നായി ചേര്‍ത്തുവെച്ചാലുള്ള നീളം )എത്തിക്കുന്ന ജോലിയില്‍ വ്യാപൃതനാണ്. ഉടമസ്ഥന്‍ എത്ര അലസതകാണിച്ചാലും ഈ ജോലിയില്‍ ഹൃദയം പരമാവധി വീഴ്ച വരുത്താറില്ല. പക്ഷേ സുഗമമായ രക്തചംക്രമണം അനുവദിക്കാതെ ഹൃദയത്തെ വെല്ലുവിളിക്കുന്ന ഒരു വില്ലന്‍ കഥാപാത്രമുണ്ട്. അതാണ് കൊഴുപ്പ്. പുതിയ കാല സിനിമയിലെ വില്ലന്‍ കഥാപാത്രം പോലെ ഏറെക്കാലം നിശ്ശബ്ദനായി കൂടെ നടന്നിട്ട് മധ്യഘട്ടത്തിലെത്തുമ്പോഴായിരിക്കും സംഹാരശേഷിയോടെ ആഞ്ഞടിക്കുന്നത്. ചെറുപ്പം മുതലുള്ള സന്തുലിതമോ ആരോഗ്യകരമോ അല്ലാത്ത ഭക്ഷണശീലത്തിന്റെ പ്രതികൂലഫലം അനുഭവപ്പെടുക മധ്യവയസ്സിലായിരിക്കും. 

ഹൃദയം ക്ഷമിക്കാത്ത ഭക്ഷണക്രൂരതകള്‍‍ 
നേരത്തെ സന്തുലിത ഭക്ഷണം ശീലമാക്കാത്തവര്‍ക്കും മധ്യവയസ്സെത്തുന്നതോടെ ശ്രദ്ധാപൂര്‍വമായ ആഹാരക്രമം ശീലിച്ചു ഹൃദയാരോഗ്യം കാര്യക്ഷമമാക്കി ഹൃദയത്തെ ചെറുപ്പമാക്കിതന്നെ നിര്‍ത്താം. അതിലൂടെ ശാരീരിക ക്ഷമതയും ആയുസ്സും കാത്തുസൂക്ഷിക്കാനാവും . രുചിയും പോഷകഗുണവും തമ്മില്‍ ഒരു ബന്ധവുമില്ല. നമ്മില്‍ മിക്കവര്‍ക്കും രുചിയേറിയതെന്നാല്‍ മാംസഭക്ഷണവും വറുത്തതും പൊരിച്ചതും ഉപ്പുള്ളതും കൊഴുപ്പുള്ളതുമൊക്കെയാണ്. ഏതാണ്ടു നാല്‍പതുവയസ്സുവരെ രുചിക്കു പരമപ്രധാന്യം നല്‍കിയിട്ടുള്ള ആളാണു നിങ്ങളെങ്കിലും ഒരു പക്ഷേ ഹൃദയം നിങ്ങളോടു ക്ഷമിച്ചെന്നിരിക്കും. എന്നാല്‍ അതുകഴിഞ്ഞും രുചിയോടുമാത്രം കീഴടങ്ങി ജീവിക്കാനാണു ഭാവമെങ്കില്‍ ഹൃദയം അത്രപെട്ടെന്ന് ക്ഷമിച്ചെന്നുവരില്ല. കാരണം മാംസഹാരത്തിലും വറുത്തതിലും പൊരിച്ചതിലുമൊക്കെ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അപകടകാരിയായ കൊളസ്ട്രോളിനു വഴിവയ്ക്കും. 
മാംസാഹാരം ശീലിച്ചവര്‍ അത് ഒറ്റയടിക്ക് ഒഴിവാക്കണമെന്നില്ല. മറിച്ച് വല്ലപ്പോഴുമാക്കി ചുരുക്കി മത്സ്യം (എണ്ണയില്‍ വറുക്കാത്ത) കൂടുതല്‍ കഴിക്കാം. പച്ചക്കറികളും പഴങ്ങളുമൊക്കെ ആവശ്യംപോലെ കഴിക്കുക. ഇലക്കറികള്‍ നന്നായി കഴിക്കുക. അമിതഭക്ഷണം ഒഴിവാക്കി ഭക്ഷണസമയത്തില്‍ കൃത്യതപാലിക്കുക. 50 കഴിഞ്ഞവര്‍ ഇങ്ങനെയുള്ള സമീകൃതാഹാരത്തില്‍ ഉറച്ചുനിന്നാല്‍ ഹൃദയത്തിന്റെ പ്രായം ഒരു പത്തുവയസ്സെങ്കിലും കുറയ്ക്കാം . 

ഹൃദയം പരാതി പറയുന്നുണ്ടോ ശ്രദ്ധിക്കാം 
സര്‍വീസില്‍ നിന്നു വിരമിച്ച് ശരീരത്തിനു വിശ്രമം നല്‍കുന്നവര്‍ ഒാര്‍ക്കുക നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും മന്ദീഭവിക്കുകയാണ്. ഹൃദയപേശികള്‍ക്കു പണി കുറയും. പതിയെപ്പതിയെ അവയുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും. രക്തചംക്രമണവേഗം കുറയും. ശരീരകോശങ്ങളിലേക്ക് എത്തുന്ന ജീവവായുവിന്റെയും പോഷകങ്ങളുടെയും അളവു കുറയും. പ്രതിരോധശക്തി കുറയും. പെട്ടെന്നങ്ങു വയസ്സാകും. 

ഒന്ന് കാതോര്‍ക്കൂ, ഹൃദയം പരാതി പറയുന്നുണ്ടോയെന്ന്. നമുക്കുവേണ്ടി ഒരുപാട് അധ്വാനിക്കുന്ന ഹൃദയത്തിനുവേണ്ടി നമ്മള്‍ എന്താണു ചെയ്യുന്നത്? ദിവസവും അരമണിക്കൂറെങ്കിലും ഹൃദയത്തോടു ചേര്‍ന്ന് നടക്കാം. അതെ, നടത്തം, ഏതു പ്രായത്തിലും ഹൃദയം ഇഷ്ടപ്പെടുന്ന വ്യായാമം. രാവിലെയും വൈകിട്ടുമായി രണ്ടുനേരം നടന്നാല്‍ എല്ലാ വിരോധവും മായ്ച്ചുകളഞ്ഞ് ഹൃദയം നിങ്ങളെ പ്രണയിച്ചുതുടങ്ങും. അന്തരീക്ഷം മാലിന്യരഹിതമായിരിക്കുന്ന രാവിലെ അഞ്ചുമുതല്‍ ഏഴുവരെയുള്ള സമയാമാണ് നടക്കാന്‍ ഏറ്റവും നല്ലത്. ശരീരപേശികള്‍ക്കും സന്ധികള്‍ക്കും വരെ ഈ നടപ്പും വ്യായാമവും ഗുണകരമാണ്. ശ്വസനശേഷിയും മെച്ചപ്പെടും. മാത്രമല്ല നിങ്ങളുടെ ഹൃദയത്തിന് ഒരു പത്തുവയസ്സൂകൂടി വീണ്ടും കുറയും. സംശയിക്കേണ്ട ഡോ. പ്രതാപ് കുമാര്‍ പറയുന്നു. മനസ്സുണ്ടോ? വഴിയുണ്ട്. 

വാര്‍ധക്യം ശാരീരികമെന്നപോലെയോ അതിനേക്കാള്‍ ഉപരിയോ മാനസികവുമാണ്. പ്രായമായി ,എല്ലാം കഴിഞ്ഞുവെന്നു ചിന്തിക്കുന്നതിനുപകരം കൈയെത്തിപ്പിടിക്കാന്‍ പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തുക. ആവശ്യമുണ്ടെങ്കിലേ ആരോഗ്യത്തിനും ആവേശമുണ്ടാവൂ; മനസ്സ് സജീവമാക്കൂ. മനസ്സിനെ വിശ്രാന്തമാക്കുന്ന യോഗയും ധ്യാനവും ശീലിച്ചാല്‍ പതിന്മടങ്ങു ഗുണം കിട്ടും. ഇത്രയുമായാല്‍ ഹൃദയം പറയും എനിക്കു പ്രായം പത്തുകൂടി കുറഞ്ഞെന്ന്. സത്യസന്ധത മുതല്‍ പ്രണയംവരെ ഏതു കാര്യത്തിനും നെഞ്ചുതൊട്ട് ആണയിടുന്നവരല്ലേ നമ്മള്‍ അതേ വൈകാരികതയോടെ ഹൃദയത്തേയും സ്നേഹിക്കാം. 

ഹൃദയമന്ത്രം അറിയാം 
ഹൃദയം അതിന്റ യജമാനനായ നമ്മളോട് ഒാരോ മിടിപ്പിലും പ്രധാനമായി മന്ത്രിക്കുന്നത് ബിപിയും കൊളസ്ട്രോളും സാധാരണ നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തുക എന്ന ഹൃദയമന്ത്രമാണ്. അതു കേള്‍ക്കണം. ഒപ്പം ഹൃദയത്തോടു സ്നേഹമുള്ള പ്രമേഹരോഗി ഭക്ഷണത്തിനുമുമ്പുള്ള രക്തത്തിലെ പഞ്ചസാരനില (ഫാസ്റ്റിങ് ഷുഗര്‍) 100ല്‍ താഴെ കൊണ്ടുവരാനും ശ്രമിക്കണം.

ഹൃദ്രോഗം ചെറുക്കാന്‍ ആഹാര ക്രമീകരണം

മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.

ഭക്ഷണം, ഭക്ഷണരീതി, ഭക്ഷണശൈലി ഇവയിലുണ്ടായ മാറ്റങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി. ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ ഹൃദ്രോഹം തടയാന്‍ കഴിയുമെന്ന് പലപ്പോഴും മറന്നുപോകുന്നു.

ശരീരത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജനും പോഷകാംശങ്ങളും ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കോശങ്ങള്‍ ഇത് ശേഖരിക്കുന്നു. നേരിട്ടല്ലെന്നു മാത്രം. ദഹനശേഷമാണ് ഭക്ഷണം രക്തത്തില്‍ അലിഞ്ഞുചേരുന്നത്.

രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഇത് എത്തുന്നു. ശരീരത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രവര്‍ത്തനം നടത്തുന്ന അവയവമാണ് ഹൃദയം. അതുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് ഹൃദയാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

ഭക്ഷണരീതി

മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.

ഇതുകൊണ്ട് രണ്ടു പ്രയോജനങ്ങളാണുള്ളത്. ഒന്ന് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നു. രണ്ട് കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നു. രാത്രിയില്‍ അമിത ഭക്ഷണം കഴിക്കുന്നത് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും.

പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത് ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിനും കുടവയറിനും കാരണമാകുന്നു.

എണ്ണയുടെ ഉപയോഗം

സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ അത് കൂടുതല്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഹൃദയത്തിന്റെ സുഹൃത്ത് എന്നറിയപ്പെടുന്നത് ഒലീവ് ഓയിലാണ്. ഇതിന്റെ വിലയും മണവും രുചിയും നമ്മുടെ ശത്രുവാണെന്നു മാത്രം. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നുവോ അത്രയും നല്ലത്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം.

മത്സ്യവും മുട്ടയും കഴിക്കാം

ചിലയിനം മത്സ്യങ്ങളും മുട്ടയുടെ വെള്ളയും ഹൃദയത്തിന് നല്ലതാണ്. എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യം മുട്ടയുടെ വെള്ളയില്‍ നിന്നും ലഭിക്കുന്നു.

മീനെണ്ണയിലുള്ള ഒമേഗാ-3 ഘടകമാണ് ഹൃദയത്തിന് ഗുണം ചെയ്യുന്നത്. എന്നാല്‍ മറ്റെണ്ണകളില്‍ മുക്കി വറുത്തെടുത്ത ഫിഷ്‌ഫ്രൈയും മറ്റും ഗുണത്തിനുപകരം ദോഷമേ ചെയ്യൂ.

മീന്‍കറി വയ്ക്കുമ്പോള്‍ എണ്ണ കുറച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. ചെറു മത്സ്യങ്ങള്‍, മത്തി, ചൂര, അയല എന്നിവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

പഴങ്ങളും പച്ചക്കറികളും

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കാറില്ല. കാരണം പുറത്തുനിന്നു ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം കൂടുതലാണ്.

പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ് ഹൃദയാരോഗ്യത്തിന് നന്ന്. വീട്ടുമുറ്റത്തു ലഭിക്കുന്ന പപ്പായ, പേരയ്ക്ക തുടങ്ങിയ പഴങ്ങളും ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും ധാരാളം കഴിക്കണം.

ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ഉചിതം. ഇതിലൂടെ വിഷമയമില്ലാത്ത ഭക്ഷണം കഴിക്കാം. പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട് വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കണം.

പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ, സി, എ, സെലീനിയം എന്നിവ ധമനികളില്‍ അതിറോസ്‌ക്ലിറോസിസ് ഉണ്ടാവുന്ന പ്രക്രിയയെ തടഞ്ഞ് ഹൃദയാഘാതത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു.

എന്തു കഴിക്കണം

ഓരോരുത്തരും എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. ഇന്നതു വേണം ഇന്നതു വേണ്ട എന്നുവയ്‌ക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും ആരോഗ്യവും മനസിലാക്കി വേണം ഭക്ഷണക്രമം നിശ്ചയിക്കാന്‍.

മലയാളികളുടെ ഇപ്പോഴത്തെ ഭക്ഷണക്രമത്തില്‍ കുറഞ്ഞത് 4000 കലോറിയെങ്കിലും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കൃത്യമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
2. പ്രാതല്‍ നന്നായി കഴിക്കുകയും അത്താഴം കുറച്ചു കഴിക്കാനും ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
4. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക.
6. 20 വയസിനു ശേഷം ഇടയ്ക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കുക.
7. കൊഴുപ്പു കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക.
8. ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
9. ചെറു മത്സ്യങ്ങള്‍, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കടപ്പാട് :ഡോ. സജി ജോസ്

ഹൃദ്രോഗം വരാതിരിക്കാന്‍ വഴികളുണ്ട്

ഹൃദ്രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും പ്രതിരോധവും എപ്പോള്‍, എങ്ങനെ, ആരിലൊക്കെ തുടങ്ങണമെന്നതിനെപ്പറ്റി സാധാരണക്കാരുടെയിടയില്‍ ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുന്നു. 80 ശതമാനത്തോളം ഹൃദ്രോഗത്തെ തടയാനുള്ളമാര്‍ഗങ്ങള്‍ അറിവായിരിക്കുന്നു. എന്നതിന്റെ വെളിച്ചത്തില്‍ ഒന്നും ചെയ്യാതെ കണ്ണടച്ചിരുന്നിട്ടു കാര്യമില്ല. ഇതാ, നിങ്ങള്‍ക്കായി അഞ്ചു മാര്‍ഗനിര്‍ദേശങ്ങള്‍ 

1. ഗര്‍ഭിണിയുടെ ഭക്ഷണം 
ഹാര്‍ട്ടറ്റാക്കിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു ഹൃദയധമനികളില്‍ ബ്ളോക്കുണ്ടായത് എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ആരോഗ്യവും രൂപഘടനയും ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ വിത്തുകള്‍ പാകുമെന്ന സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ പോഷകാഹാരക്കുറവ് തന്നെ പ്രധാന കാരണം. അതുകൊണ്ടു ഗര്‍ഭിണി ഭക്ഷണം സമീകൃതമാക്കുന്നതിനുവേണ്ടി യത്നിക്കണം. 

അമേരിക്കന്‍ പീഡിയാട്രിക് അസോസിയേഷന്റെ നിര്‍ദേശപ്രകാരം രണ്ടുവയസ്സു കഴിഞ്ഞാല്‍ കുട്ടികളില്‍ കര്‍ശനമായ ഭക്ഷണക്രമീകരണം തുടങ്ങണം. ഉള്ളതെല്ലാം കുട്ടികളെ നിര്‍ബന്ധിച്ചു തീറ്റിക്കുന്ന മാതാപിതാക്കളുടെ ശീലം വെടിയണം. കുട്ടികളെ ഒരു മണിക്കൂര്‍ ദിവസേനകളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കണം. അതുകഴിഞ്ഞുമതി പഠനം. ജന്മനായുള്ള ഹൃദ്രോഗവും വാതപ്പനിമൂലമുള്ള റുമാറ്റിക് ഫീവറും കുട്ടികള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ജെനീറ്റിക് കൌണ്‍സലിങ്, പനിക്കുള്ള കൃത്യമായ ആന്റിബയോട്ടിക്ക് ചികിത്സ എന്നീ പദ്ധതികള്‍ സജീവമാക്കണം. 

2. നല്ല ശീലങ്ങള്‍ പാലിക്കാം 
പഥ്യമായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും പുകയില വിമുക്ത ജീവിതക്രമവുമാണ് ഏറ്റവും പ്രധാനം. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, കൊഴുപ്പില്ലത്ത മാംസം, മത്സ്യം എല്ലാം ദിവസേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കണം. പഞ്ചസാരയും ഉപ്പും പാടേ കുറയ്ക്കുക. അമിതഭാരം കര്‍ശനമായി കുറയ്ക്കണം. ദിവസേന 30 60 മിനിറ്റുവരെ ഊര്‍ജസ്വലമായ എയ്റോബിക് വ്യായാമമുറകള്‍ ചെയ്യണം. അവ ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താനും ഉത്തമമാണ്. പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ ഇവ ഉണ്ടോയെന്ന് പരിശോധിച്ച് അറിയുകയും വേണം. 

സാധാരണയുള്ള ആപത്ഘടകങ്ങളുടെ അഭാവത്തിലും ചെറുപ്പക്കാരില്‍ ചിലപ്പോള്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാം. ഫൈബ്രിനോജന്‍, സിആര്‍പി, ലൈപ്പോപ്രോട്ടീന്‍ എ തുടങ്ങിയവയുടെ ആധിക്യവും നല്ല കൊളസ്ട്രോളിന്റെ (എച്ച്. ഡി. എല്‍) കുറവും ഇതിനു കാരണമാകുന്നു. ഇതു പരിശോധിച്ചറിഞ്ഞാല്‍ ആവശ്യമെങ്കില്‍ പ്രതിരോധം ഉടന്‍ ആരംഭിക്കണം. 

3. മുറിവൈദ്യനാകേണ്ട 
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞാലേ അവയുണ്ടാകുമ്പോള്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ പറ്റു. ഇതേപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ടു കൃത്യമസമയത്തു ചികിത്സ ലഭിക്കാത്തവരും മരണപ്പെടുന്നവരും കുറവല്ല. 

മരണഭീതിയുളവാക്കുന്ന നെഞ്ചുവേദന, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്ന പ്രതീതി, ഭാരം നിറയുന്ന തോന്നല്‍, വേദന കരങ്ങളിലേക്കും കഴുത്തിലേക്കും താടിയിലേക്കും വയറ്റിലേക്കുമൊക്കെ പടരുന്നു. ശ്വാസതടസം, തളര്‍ച്ച, ശേഷിക്കുറവ്, ഉത്കണ്ഠ, കലശലായ വിയര്‍പ്പ്, ഒാക്കാനം, തലകറക്കം തുടങ്ങിയവയെല്ലാം ഒാരോ തീവ്രതയില്‍ ഒാരോരുത്തരിലും പ്രകടമാകുന്നു. മുറുവൈദ്യനാകാതെ ഉടന്‍ ആശുപത്രിയിലെത്തണം. 

4. സ്റ്റാറ്റിനും ആസ്പിരിനും 
ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാന്‍ കഴിയുന്ന പല ഒൌഷധങ്ങളും സുലഭമാണ്. എന്നുവച്ചാല്‍ ആപത്ഘടകങ്ങളെ ക്രമീകരിച്ചു രോഗാതുരത കുറച്ചു ഹൃദ്രാഗസാധ്യത നിയന്ത്രിക്കുന്നു. ഇതില്‍ പ്രധാനി സ്റ്റാറ്റിന്‍ തന്നെ. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വിപണിയില്‍ അരങ്ങേറിയ ഈ മരുന്നിനു മറ്റു പല സവിശേഷഗുണങ്ങളുമുണ്ട്. കൊറൊണറികളുടെ വീക്കവും വൈകല്യവും കുറച്ചു പ്ലാക്കുകളെ കൂടുതല്‍ സ്ഥിരപ്പെടുത്തുന്നു. അപ്പോള്‍ അവ പൊട്ടില്ല, അങ്ങനെ രക്തക്കട്ടയുണ്ടാവില്ല. അതുകൊണ്ടു സ്റ്റാറ്റിന്‍ കൊളസ്ട്രോള്‍ കുടുതലുള്ളവരിലും അല്ലാത്തവരിലും പ്രയോജനപ്പെടുന്നു. 

ഹാര്‍ട്ടറ്റാക്കിനു നിദാനമായ, രക്തക്കട്ടയുണ്ടാകുന്നതിനെ തടയുന്ന ആസ്പിരന്‍ ഗുളികകള്‍ പ്രധാനമാണ്. അപകടസാധ്യതയുള്ളവര്‍ ഇതു തീര്‍ച്ചയായും കഴിക്കണം. ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത ഹാര്‍ട്ടറ്റാക്കിനും സ്ട്രോക്കിനും കാരണമാകുന്നു. ദിവസേന 600 യൂണിറ്റ് വിറ്റാമിന്‍ ഡി സേവിക്കുക. അതുപോലെ ഫോളിക് ആസിഡ് ഗുളികകളും പ്രതിരോധത്തിനു ഗുണം ചെയ്യും. 

5. നേരത്തേ അറിയാം, തടയാം 
ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അറിയാന്‍ വഴികളുണ്ടെങ്കില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ചികിത്സകളും സമയോചിതമായി ചെയ്യുവാന്‍ പറ്റും. പ്രത്യേകിച്ച് ആരോഗ്യപൂര്‍ണരെന്നു കരുതുന്ന രോഗലക്ഷണങ്ങളില്ലാത്തവരില്‍ ഇത് ഏറെ പ്രയോജനപ്പെടും. പ്രത്യേക ഹൃദ്രോഗസൂചകങ്ങള്‍ രോഗസാധ്യതയെ വ്യക്തമാക്കുന്നവയാണ് . ലൈപ്പോപ്രോട്ടീന്‍ (എ), എന്‍ റ്റി പ്രോ ബി എന്‍ പി, എച്ച് എസ് സി ആര്‍പി തുടങ്ങിയ സൂചകങ്ങളുടെ അളവു രക്തത്തില്‍ തിട്ടപ്പെടുത്തുകവഴി ഭാവിയിലുണ്ടാകുവാന്‍ പോകുന്ന ഹൃദ്രോഗതീവ്രത കണ്ടുപിടിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി തരപ്പെടുത്തുകയും ചെയ്യാം. 

അതുപോലെ രക്തത്തില്‍ ട്രോപോണിന്റെ അളവു പരിശോധിക്കുകവഴി ഹൃദ്രോഗസാധ്യതയും തീവ്രതയും വിലയിരുത്തുവാന്‍ സാധിക്കും. പ്രത്യേകിച്ചു വയോധികരിലെ നിശബ്ദമായ ഹൃദ്രോഗത്തിന്റെ തീവ്രതമനസ്സിലാക്കാം. കൊറൊണറി ധമനികളിലെ കാല്‍സ്യം സ്കോര്‍ ആന്‍ജിയോഗ്രാഫി വഴി പരിശോധിച്ചറിഞ്ഞാല്‍ രോഗലക്ഷണങ്ങളില്ലാത്തവരിലെയും അപകടസാധ്യത മനസ്സിലാക്കി പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങാന്‍ പറ്റും. അരോഗദൃഢഗാത്രര്‍ എന്നു നാം കരുതുന്നവരില്‍ പോലും ഈ പരിശോധനകള്‍ ഏറെ പ്രയോജനം ചെയ്യും. 

ഡോ. ജോര്‍ജ് തയ്യില്‍

നമ്മുടെ ഹൃദയങ്ങള്‍ സംരക്ഷിക്കാന്‍

മലയാളികളുടെ ഹൃദയാരോഗ്യം അപകടകരമായവിധം കുറയുകയാണെന്നാണു സമീപകാല പഠനങ്ങള്‍ നല്‍കുന്ന സൂചന. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യമാണു ഭാരതം. 1960 ല്‍ 1.2 ശതമാനം മാത്രമായിരുന്ന ഹൃദ്രോഗനിരക്ക് രണ്ടായിരത്തിലായപ്പോള്‍ 9.4% ആയി വര്‍ധിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗനിരക്കുള്ളതു കേരളത്തിലാണ് (10.7%). നഗരവാസികളില്‍ നടത്തിയ പഠനങ്ങളാണിത്. ഗ്രാമങ്ങളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെയാണ് ഒന്നാമത്(7%)ഹൃദയാഘാതം മൂലം സംസ്ഥാനത്ത് ഏകദേശം 4000ത്തോളം പേരാണ് ഒരു വര്‍ഷം മരണപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഹൃദയദിനാചരണം നമുക്ക് കൂടുതല്‍ പ്രസക്തമാകുന്നത്. 

ഹൃദ്രോഗസ്വഭാവം മാറുന്നു 
ഹൃദ്രോഗനിരക്കില്‍ മാത്രമല്ല ഹൃദ്രോഗബാധയുടെ സ്വഭാവത്തിലും മലയാളികള്‍ക്കു പാശ്ചാത്യരെ ആപേക്ഷിച്ചു ചില പ്രത്യേകതകള്‍ ഉണ്ട്. കേരളത്തിലെ യുവാക്കളിലും സ്ത്രീകളിലും ഹൃദയാഘാതം കൂടിവരുന്നതാണു പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം. പാശ്ചാത്യ രാജ്യങ്ങളിലെ ചെറുപ്പക്കാരില്‍ ഹൃദ്രോഗനിരക്ക് ആറുശതമാനത്തില്‍ താഴെയുള്ളപ്പോള്‍, കേരളത്തില്‍ ഹൃദയാഘാതവുമായി എത്തുന്നവരില്‍ 1825% പേരും 40 വയസ്സിനു താഴെയുള്ള യുവജനങ്ങളാണ്. 

ആര്‍ത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളില്‍ ഹൃദയാഘാതം വിരളമായിരുന്നു. ഹൃദയസൌഹൃദ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനഫലമായാണു സ്ത്രീകള്‍ക്കു ഈ പ്രത്യേകസംരക്ഷണം ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലെ യുവതികളില്‍ പ്രത്യേകിച്ചും പ്രമേഹബാധിതരില്‍ ഹൃദ്രോഗം കൂടിവരുന്നു. 2001 2006 കാലയളവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളില്‍ എട്ടുശതമാനം പേര്‍ ആര്‍ത്തവവിരാമമാകാത്ത സ്ത്രീകളായിരുന്നു. 

ആദ്യ ഹൃദയാഘാതത്തിനുശേഷം വീണ്ടും അറ്റാക്കുണ്ടാകാനുള്ള സാധ്യത കേരളീയരില്‍ പാശ്ചാത്യരെക്കാള്‍ രണ്ടു മടങ്ങു കൂടുതലാണ്. കൂടാതെ ഹൃദയധമനിയില്‍ ഒന്നിലധികം ബ്ളോക്കുകള്‍ കാണാനുള്ള സാധ്യതയും കേരളത്തിലെ യുവാക്കളായ ഹൃദ്രോഗികളുടെ പ്രത്യേകതയാണ്. 

ഭക്ഷണം വ്യായാമക്കുറവ് 
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും പരമ്പരാഗത ഭക്ഷണരീതിയെ പുറന്തള്ളി കൊഴുപ്പും ഉപ്പും കൂടിയ മാംസ്യാഹാരത്തോടുള്ള അമിതതാല്‍പര്യവുമാണ് ഈ അപകടത്തിനു പിന്നിലെ പ്രധാന വില്ലന്‍. കായികാധ്വാനം തീരെയില്ലാത്ത, ഹ്രസ്വദൂരയാത്രയ്ക്കു പോലും വാഹനങ്ങളെ ആശ്രയിക്കുന്ന യുവത്വവും, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും, മലയാളികളുടെ വര്‍ധിച്ച മനോസംഘര്‍ഷവുമൊക്കെയാണു പ്രധാന പങ്കുവഹിക്കുന്നത്. പാശ്ചാത്യരില്‍ 50 ലും 60ലും ഒക്കെ ഉണ്ടാകുന്ന ഹൃദയാഘാതവും കുഴഞ്ഞുവീണുള്ള മരണവുമൊക്കെ മലയാളികളെ 40 വയസ്സിനു മുമ്പു കീഴ്പ്പെടുത്തുന്നു. 

സുരക്ഷ ഗര്‍ഭം മുതല്‍ 
ഹൃദ്രോഗസാധ്യത ഗര്‍ഭാവസ്ഥയില്‍ തന്നെ ആരംഭിക്കുമെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. മാതാവിന്റെ പോഷകക്കുറവുമൂലം ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന വളര്‍ച്ചക്കുറവ് ഭാവിയില്‍ ഹൃദ്രോഗസാധ്യത കൂട്ടും. കുട്ടികളുടെ ജനനസമയത്തെ ഭാരക്കുറവ്, ഭാരവര്‍ധനയുടെ തോത്, ശരീരത്തിന്റെ ഉപരിതലവ്യാപ്തി തുടങ്ങിയവ ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അസുഖങ്ങളുണ്ടാക്കുനുള്ള സാധ്യത കൂട്ടി ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴി തുറക്കുമത്രേ. ഗര്‍ഭാവസ്ഥയുടെ ആദ്യമൂന്നു മാസങ്ങള്‍ ഹൃദയരൂപീകരണത്തില്‍ അതിപ്രധാനമാണ്. ഈ സമയത്ത് മാതാവിനുണ്ടാകുന്ന ജര്‍മന്‍ മീസില്‍സ് പോലുള്ള ചില അണുബാധ, നിഷ്ക്രിയ പുകവലി, മദ്യപാനം , ചില മരുന്നുകളുടെ ഉപയോഗം, വര്‍ധിച്ച മനോസംഘര്‍ഷം എന്നിവ ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ക്കു കാരണമായേക്കാം. ഹൃദയാരോഗ്യ സുരക്ഷ ഗര്‍ഭാരംഭം മുതല്‍ തുടങ്ങണമെന്നു സാരം. 

കേരളത്തിലെ കുട്ടികളില്‍ കൊളസ്ട്രോളും പൊണ്ണത്തടിയും വ്യാപകമാകുന്നു. 10 വയസ്സുള്ള കുട്ടികള്‍ പോലും കൊളസ്ട്രോളിന്റെ മരുന്നു കഴിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. വ്യായാമരാഹിത്യവും കൊഴുപ്പും ഉപ്പും കൂടിയ മാംസ്യഭക്ഷണവും വര്‍ധിച്ച മനോസംഘര്‍ഷവും പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗവുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. 

ആധുനിക സ്ത്രീകളുടെ വര്‍ധിച്ച മനോസംഘര്‍ഷം, കൊളസ്ട്രോളും പൊണ്ണത്തടിയും (പ്രത്യേകിച്ചും വയറിനു ചുറ്റും കൊഴുപ്പടിയുന്നത്), നിഷ്ക്രിയ പുകവലി നിരക്കിലുള്ള പ്രമേഹബാധ, വ്യായാമരാഹിത്യം എന്നിവയാണു സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടൂന്ന കാരണങ്ങള്‍. ഭാരതീയരില്‍ പ്രത്യേകിച്ചും മലയാളികളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ നിരക്കിന്റെ കാരണങ്ങള്‍ തേടി നടത്തിയ ബൃഹത്തായ ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് പഠനത്തില്‍ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളായ കൊളസ്ട്രോള്‍, പൊണ്ണത്തടി, പ്രമേഹം രക്താതിസമ്മര്‍ദം, പുകവലി, വ്യായാമരാഹിത്യം, കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണരീതി, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം, വര്‍ധിച്ച മനഃസംഘര്‍ഷം എന്നിവ കേരളീയരില്‍ പാശ്ചാത്യരെ അപേക്ഷിച്ച് രണ്ടു മടങ്ങ് കൂടുതലാണെന്നു കണ്ടെത്തി. പഠനത്തില്‍ തെളിഞ്ഞ മറ്റൊന്ന് ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളെക്കുറിച്ചു വിദ്യസമ്പന്നര്‍ക്കു പോലും ശരിക്കും അറിവില്ല എന്നതാണ്. ആയതിനാല്‍ സമഗ്രമായ ഹൃദ്രോഗപ്രതിരോധബോധവല്‍ക്കരണത്തിലൂടെയെ കേരളീയരില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗം നിയന്ത്രിക്കാനാകൂ. ഹൃദ്രോഗസാധ്യത ഗര്‍ഭാവസ്ഥ മുതല്‍ ആരംഭിക്കുന്നതിനാല്‍ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളെ ചെറുപ്രായത്തില്‍തന്നെ കണ്ടെത്തി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. 

ഹൃദ്രോഗമകറ്റാന്‍ പഞ്ചശീലങ്ങള്‍ 
നമ്മുടെജീവിതത്തില്‍ അഞ്ചു ശീലങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താം.

ആഹാര ക്രമീകരണം 
പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ, കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണം ശീലമാക്കണം. ബേക്കറി പലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ കഴിവതും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കാം. 

ക്രമമായ വ്യായാമം 
ദിവസവും അര മണിക്കൂര്‍, ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യണം. നടത്തമാണ് ഏറ്റവും നല്ലത്. വ്യായമത്തിലൂടെ ഹൃദ്രോഗസാധ്യത 30% കുറയ്ക്കുവാന്‍ സാധിക്കും. 

ദുഃശീലങ്ങള്‍ അകറ്റുക 
പുകവലി പുകയില ഉപയോഗം വര്‍ജിക്കണം. പുകവലി സാമീപ്യം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിനാല്‍ തടയണം. അമിത മദ്യസേവയും ലഹരിവസ്തുക്കളുടെ ഉപയോഗവും ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും. 

യോഗയും ധ്യാനവും 
വര്‍ധിച്ച മനോസംഘര്‍ഷമാണു ഹൃദ്രോഗമുണ്ടാകുവാനുള്ള ഒരു പ്രധാന കാരണം. അഗാധവും നിഗൂഢവുമായ മനുഷ്യമനസ്സുകളെ ശാന്തിയുടെ സമതലത്തിലെത്തിക്കുന്ന യോഗയും ധ്യാനവും പ്രാര്‍ഥനയും ഹൃദയാഘാതസാധ്യത കുറയ്ക്കും. 

വര്‍ഷത്തിലൊരു വൈദ്യപരിശോധന 
25 വയസ്സു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ക്കൂടി വൈദ്യപരിശോധന നടത്തി, രക്തസമ്മര്‍ദം, ശരീരഭാരം പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങി ഹൃദ്രോഗസാധ്യത കൂട്ടൂന്ന ആപത്ഘടകങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

കാക്കുക, പെണ്‍ഹൃദയം

ഗായത്രി ജയരാജ്

ഒന്നല്ല, രണ്ടു കണ്ണും വേണം സ്ത്രീകളുടെ ആരോഗ്യത്തിലേക്ക്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിലേക്ക്. പുരുഷന്മാരിലാണു ഹൃദ്രോഗസാധ്യത കൂടുതലെന്ന മിഥ്യാധാരണ ഇനിയെങ്കിലും മാറ്റിവയ്ക്കൂ. നിങ്ങള്‍ക്കറിയുമോ? ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 52 ശതമാനവും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ മരിക്കുന്നു. പൊടുന്നനെയുണ്ടാകുന്ന ഹാര്‍ട്ടറ്റാക്കും മരണവും സംഭവിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണു കൂടുതല്‍. പ്രമേഹവും കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇനി ഹൃദയരോഗം ബാധിച്ചതിനു ശേഷമുള്ള മരണനിരക്കോ, അതും പുരുഷന്മാരേക്കാള്‍ എത്രയോ കൂടുതല്‍. ഒാരോ വര്‍ഷവും 86 90 ലക്ഷം സ്ത്രീകള്‍ ലോകത്താകമാനം ഹൃദ്രോഗവും സ്ട്രോക്കും മൂലം മരിക്കുന്നു. ലോകത്തിലെ മൂന്നിലൊന്നു ഹൃദ്രോഗികള്‍ ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ കേരളത്തിലും. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ മലബാര്‍ മേഖലയിലും. കേരളത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ അനുപാതത്തിലാണു ഹൃദ്രോഗം കണ്ടുവരുന്നതെന്ന പഠനവും ശ്രദ്ധിക്കാം. 

കുറച്ചു ഭയപ്പെടുത്താന്‍ വേണ്ടിത്തന്നെയാണ് ഈ കണക്കുകള്‍ പറയുന്നത്. അങ്ങനെയെങ്കിലും സ്ത്രീകളുടെ ഹൃദയം കാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമല്ലോ. എന്തെല്ലാം മാറ്റങ്ങള്‍ വന്നു എന്നു നാം അടിവരയിട്ടാലും വനിതകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇപ്പോഴും ചില കീറാമുട്ടി ധാരണകളും നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'സാ” മട്ടിലുള്ള അലസതയും തുടരുന്നു. അവള്‍ക്കെപ്പോഴും രോഗമാണ്, എന്തെങ്കിലും ചെറിയകാര്യം മതി അസുഖമാണെന്നും പറഞ്ഞു വിഷമിക്കാന്‍ എന്നെല്ലാം സ്ത്രീകളെ കളിയാക്കുന്നതു കേട്ടിട്ടുണ്ട്. ഒരു നിമിഷം ഒന്നാലോചിക്കൂ.. ഭര്‍ത്താവിനോ മക്കള്‍ക്കോ ഒരു ജലദോഷം വന്നാല്‍, അവരൊന്നു ചുമച്ചാല്‍, പനിച്ചു കിടന്നാല്‍ ഭാര്യയോ അമ്മയോ അവഗണിക്കാറുണ്ടോ? 

സ്ത്രീ ഹോര്‍മോണിന്റെയും (ഈസ്ട്രജന്‍) മറ്റും സുരക്ഷ കൊണ്ട് ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാള്‍ 10 കൊല്ലമെങ്കിലും കഴിഞ്ഞാണുണ്ടാവുകയെന്ന കണക്കുകള്‍ സ്ത്രീ ഹൃദയത്തെ കൈവിട്ടുകളയാനുള്ള എളുപ്പവഴിയായല്ല കണക്കാക്കേണ്ടത്. കൊളസ്ട്രോൾ‍, അമിത രക്തസമ്മര്‍ദം, ആര്‍ത്തവവിരാമം, പാരമ്പര്യം, പ്രമേഹം, വ്യായാമക്കുറവ്, അമിതവണ്ണം, മറ്റു ജീവിതശൈലീ പ്രശ്നങ്ങള്‍ തുടങ്ങിയവയെ പിന്‍പറ്റി സ്ത്രീകളില്‍ ഹൃദ്രോഗബാധയുണ്ടാകാം. 

സ്ക്രീനിങ് 
നിശ്ചിത ഇടവേളകളിലുള്ള കൃത്യമായ സ്ക്രീനിങ് അനിവാര്യം. കൊളസ്ട്രോൾ‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ തോത് പരിശോധിച്ചറിയണം. ഇവ തുടക്കത്തിലേ കണ്ടെത്താനായാല്‍ ജീവിതശൈലി, ഭക്ഷണ ക്രമീകരണത്തിലൂടെയും വിദഗ്ധ ചികില്‍സയിലൂടെയും നിയന്ത്രിച്ചു നിര്‍ത്താനാകും. സ്ത്രീകളുടെ ഇത്തരം ആരോഗ്യപരിശോധനകള്‍ക്കു പലവീടുകളിലും മുന്‍ഗണന നല്‍കുന്നില്ലെന്നതാണു സത്യം. അതിനാല്‍, രോഗം ഒരു പരിധി വിട്ടുകഴിയുമ്പോഴേ പലപ്പോഴും കണ്ടെത്തുന്നുള്ളൂ. 

കൊളസ്ട്രോള്‍
ഹൃദയരോഗമുണ്ടാക്കുന്ന പ്രധാന വില്ലന്മാരില്‍ ഒന്നാണു കൊളസ്ട്രോള്‍ എന്നു പറയുന്നു. (ഇത് ഇല്ലാത്തവരിലും ഹൃദ്രോഗമുണ്ടാകാമെങ്കിലും കൊളസ്ട്രോള്‍ കൂടിയ അളവില്‍ ഉണ്ടാകുന്നതു രോഗസാധ്യത കൂട്ടുന്നു). ഇതിന്റെ കൂടെ പുകവലി, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവ കൂടി ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. പാരമ്പര്യമായി ഹൃദയാഘാതം വരാറുള്ള കുടുംബത്തിലെ അംഗങ്ങള്‍ 30 വയസ്സുമുതല്‍ കൊളസ്ട്രോള്‍ കര്‍ശനമായി നിയന്ത്രിക്കണം. 

ടോട്ടല്‍ കൊളസ്ട്രോല്‍ 200ല്‍ താഴെ വരുന്നതാണു നല്ലത്. 200 239 പരിധിയില്‍ വരുന്നത് കൂടുതലാണ്. 240ല്‍ കൂടിയാല്‍ വളരെ കൂടുതലും. എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ 100ല്‍ താഴെ തുടരുന്നതാണു നല്ലത്. 100 129 ആയാല്‍ കൂടിത്തുടങ്ങുന്നതായി കണക്കാക്കാം. 130 159 എത്തിയാല്‍ കുറച്ചു കൂടുതലും 160189 ആയാല്‍ കൂടുതലും 190 നുമുകളില്‍ കടന്നാല്‍ വളരെ കൂടുതലുമാണ്. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ കാര്യത്തില്‍ അളവ് 40ല്‍ കുറയുന്നതു പ്രശ്നമാണ്. 40 60 ആയാല്‍ നല്ലത്. 60ല്‍ കൂടിയാൽ വളരെ നല്ലത്. ട്രൈഗിസറൈഡ്സ് 150ല്‍ താഴെ നില്‍ക്കുന്നതാണ് ഉത്തമം. 150199 ആയാല്‍ കുറച്ചു കൂടുതലാണ്. 200 499 ആയാല്‍ കൂടുതലും 500ല്‍ കൂടിയാല്‍ വളരെ കൂടുതലും. രക്്തത്തില്‍ കൊളസ്ട്രോള്‍ കൂടുന്നതനുസരിച്ചു ധമനികളില്‍ ഇവ അടിഞ്ഞു കൂടുന്നതും കൂടും (അതീറോസ്ക്ളീറോസിസ്). എല്‍ഡിഎല്‍ എന്തു ചെയ്യുമെന്നോ, ധമനികളുടെ ഉള്‍പ്പാളിക്കു വൈകല്യമുണ്ടാക്കും. അവിടെ കയറി അടിഞ്ഞടിഞ്ഞു കൂടുകയും അങ്ങനെ ഉള്‍വ്യാസം കുറയ്ക്കുകയും ചെയ്യും. ഇതോടെ രക്തപ്രവാഹം തടസ്സപ്പെടും. ഹൃദയപേശികള്‍ക്കു വേണ്ട്രത രക്തം ലഭിക്കാതെ വരുമ്പോള്‍ നെഞ്ചുവേദന തുടങ്ങാം. രക്തക്കട്ട രൂപപ്പെട്ടു ധമനി അടയുക കൂടി ചെയ്താല്‍ ഹൃദയാഘാതമുണ്ടാകുന്നു. തലച്ചോറിലേക്കു രക്തമെത്തിക്കുന്ന ധമനികളെയും അതീറോസ്ക്ളീറോസിസ് ബാധിക്കാം. ഇതു പക്ഷാഘാതത്തിനു കാരണമാകുന്നു. 

രക്തസമ്മര്‍ദവും പ്രമേഹവും 
രക്തസമ്മര്‍ദം കൂടുതലാകുന്നതു പലപ്പോഴും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ്. അമിത രക്തസമ്മര്‍ദം ഹൃദ്രോഗത്തിനു കാരണമാകുമെന്ന് അറിയാമല്ലോ. അമിതരക്തസമ്മര്‍ദം ഹൃദയപേശികളെ തകരാറിലാക്കാം (ഹൈപ്പര്‍ട്രോഫി, മയോപ്പതികള്‍). 

പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗസാധ്യത സ്ത്രീകളില്‍ കൂടുതലാണെന്നു പറഞ്ഞല്ലോ. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതു അതീറോസ്ക്ളീറോസിസ് മൂലമുള്ള കൊറോണറി ഹൃദ്രോഗങ്ങള്‍ക്കും ഡയബറ്റിക് കാര്‍ഡിയോമയോപ്പതിക്കും കാരണമാകാം. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കു ഡയബറ്റിക് കാര്‍ഡിയോമയോപ്പതി ഉണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും ഘടനയ്ക്കും തകരാറുണ്ടാക്കുന്ന രോഗാവസ്ഥയാണിത്. പ്രമേഹത്തിന്റെ ഭാഗമായുള്ള മെറ്റബോളിക് സിന്‍ഡ്രോമും സ്ത്രീകളില്‍ കൂടുതലാണ്. ഇതും ഹൃദയപ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുന്നു. മറ്റു കുടുംബാംഗങ്ങള്‍ക്കു പ്രമേഹമുണ്ടായാല്‍ സ്ത്രീകള്‍ എത്ര കരുതലോടെയാണു ഭക്ഷണവും മറ്റും ക്രമീകരിച്ചുകൊടുക്കുന്നതെന്നോര്‍ക്കുക. പക്ഷേ, അവരുടെ ഭക്ഷണത്തില്‍ സകല പഥ്യവും താളം തെറ്റും. 

ഗര്‍ഭകാലത്തു പ്രത്യേക ശ്രദ്ധ 
ഹൃദ്രോഗമുള്ള സ്ത്രീകളില്‍ പലര്‍ക്കും ഗര്‍ഭധാരണം നടത്തുന്നതിനും പ്രസവത്തിനും പ്രശ്നമുണ്ടാകാറില്ല. പല സ്ത്രീകളിലും ഗര്‍ഭകാലത്തു ഹൃദ്രോഗം പ്രകടമാകുന്ന അവസ്ഥയുണ്ട്. ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് ഹൃദ്രോഗബാധ, പക്ഷാഘാതം, ഹൃദയസ്പന്ദനത്തിലെ ഏറ്റക്കുറച്ചില്‍, ശ്വാസംമുട്ടല്‍, വാല്‍വ് ചുരുക്കം, ഹൃദയസങ്കോചനപ്രശ്നം എന്നിവയുള്ളവര്‍ക്കു ഗര്‍ഭാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടാകാം. ഗര്‍ഭിണികളില്‍ അപൂര്‍വമായെങ്കിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയരുത്. എന്നാല്‍ ഇത് അതീറോസ്ക്ളീറോസിസ് (ധമനികളില്‍ പ്ളേക്ക് അടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ) മൂലമല്ല ഉണ്ടാകുന്നത്. 

പാരമ്പര്യമായി ഹൃദ്രോഗ സാധ്യത, ജന്മനാ ഉള്ള ഹൃദ്രോഗം, പ്രമേഹം, പുകവലി തുടങ്ങിയവയാകാം കാരണങ്ങള്‍. ശ്വാസകോശധമനികളില്‍ രക്തസമ്മര്‍ദം അമിതമാകുന്ന പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ ഗര്‍ഭിണികളെ ഹൃദ്രോഗത്തിലേക്കു നയിക്കാം. അശുദ്ധരക്തം ശുദ്ധരക്തത്തില്‍ കലരുന്ന രോഗാവസ്ഥയും ഉണ്ടാകാം. വാതപ്പനി വന്നിട്ടുള്ളവരാണെങ്കില്‍ ഗര്‍ഭകാലത്തു പ്രത്യേക കരുതല്‍ ആവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ ഹൃദയരോഗമെന്തെങ്കിലും കണ്ടെത്തിയാല്‍ കൃത്യമായ ചികില്‍സയ്ക്കു പുറമെ ഭക്ഷണത്തിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കേണ്ടതായി വരും. മരുന്നുകളുടെ ഉപയോഗം വളരെ ശ്രദ്ധയോടെ വേണം താനും. 

ഗര്‍ഭകാലത്തിന്റെ അവസാനഘടത്തിലും പ്രസവം കഴിഞ്ഞ് അഞ്ചു മാസങ്ങള്‍ക്കിടയിലും ഹൃദയസങ്കോചന ശേഷി വല്ലാതെ കുറയുന്ന രോഗാവസ്ഥയ്ക്കു രെപിപാര്‍ടം കാര്‍ഡിയോ മയോപ്പതി എന്നു പറയുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന അമിത രക്തസമ്മര്‍ദത്തെ വളരെയേറെ സൂക്ഷിക്കണം. ഗര്‍ഭത്തിനു ശേഷം രക്തസമ്മര്‍ദം വളരെയധികം കൂടുന്ന ജെസ്റ്റേഷനല്‍ ഹൈപ്പര്‍ടെന്‍ഷനെ ശ്രദ്ധിക്കണം. 

ടാക്കോസുബോ കാര്‍ഡിയോമയോപ്പതി 
പിരിമുറുക്കമുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളിന്റെ അഗ്രഭാഗം ബലൂണ്‍ പോലെ വളരുന്നു. സാധാരണ ഹൃദയാഘാതങ്ങളില്‍ ഉണ്ടാകുന്നതു പോലെ രക്തക്കുഴലുകളില്‍ ബ്ളോക്കുകളുണ്ടാകാതെ തന്നെ പമ്പിങ് തടസ്സപ്പെടും. ഈ അവസ്ഥയാണു ടാക്കോസുബോ അഥവാ സ്ട്രെസ് കാര്‍ഡിയോമയോപ്പതി. ഹൃദയത്തിന്റെ മാംസപേശികള്‍ വികസിച്ച് രക്തത്തിന്റെ പമ്പിങ് തടസ്സപെടുകയാണിതില്‍. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഇവരില്‍ പലരും വേദന കടിച്ചമര്‍ത്തി സഹിച്ചു കഴിയുകയാണു പതിവ്. കുടുംബാംഗങ്ങള്‍ പലരും ഇക്കാര്യം ശ്രദ്ധിക്കാറുമില്ല. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, നെഞ്ചുവേദന തുടങ്ങി മരണം വരെ ഈ രോഗികള്‍ക്കു സംഭവിക്കാം. കൃത്യസമയത്തുള്ള ചികില്‍സ, സമാധാനപൂര്‍ണമായ വിശ്രമം തുടങ്ങിയവ അനിവാര്യം. 

ജീവിതശൈലി ഏറ്റവും പ്രധാനം 
ശരിയാണ്, വീട്ടിലെ പണികള്‍ എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ, കൊളസ്ട്രോളും പ്രഷറുമൊക്കെ കൂടുതല്‍. പല സ്ത്രീകളും പറുയന്നതാണിത്. വീട്ടുജോലികള്‍ക്കു സഹായവുമായി പല ഉപകരണങ്ങളും എത്തിയതോടെ ശരീരത്തിലെ മസിലുകള്‍ക്കു കൃത്യമായ ആയാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതാണ് ഒരു കാരണം. വ്യായാമക്കുറവ്, അമിതകൊഴുപ്പുള്ള ഭക്ഷണം, ശ്രദ്ധയില്ലാത്ത ജീവിതരീതി, കുറേ നേരമുള്ള ഇരിപ്പ്, നേരം തെറ്റിയുള്ള ആഹാരരീതി എന്നിവയെല്ലാം സ്ത്രീകളുടെ ആരോഗ്യത്തെ വട്ടംകറക്കുന്നു. ഫലമോ, അമിതവണ്ണവും മറ്റുജീവിതശൈലീ രോഗങ്ങളും. കണ്ടാല്‍ അമിതവണ്ണം തോന്നാത്തവരിലും ഈപ്രശ്നങ്ങളൊക്കെയുണ്ടാകാം. അത്തരക്കാരില്‍ വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പാണു (വിസറല്‍ ഫാറ്റ്) വില്ലന്‍. അതു മറ്റുള്ളവയേക്കാള്‍ കുഴപ്പവുമാണ്. സ്ത്രീകളുടെ അരക്കെട്ടിന്റെ വലുപ്പം 80 സെന്റി മീറ്ററില്‍ കൂടാതെ നോക്കണം. വീട്ടില്‍ മിച്ചം വരുന്ന ആഹാരം പാഴാക്കാതിരിക്കാന്‍ എല്ലാം സ്വയം കഴിക്കുന്ന രീതി സ്ത്രീകള്‍ മാറ്റേണ്ടത് അത്യാവശ്യം. അതുപോലെ, ചെറിയ വ്യായാമങ്ങള്‍ക്കും നടക്കാനും സമയം കണ്ടെത്തണം. 

ഗോ റെഡ് ക്യാംപെയ്ന്‍ 
അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്‍ നടപ്പാക്കുന്ന ഗോ റെഡ് ക്യാംപെയ്ന്‍ സ്ത്രീകളിലെ കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണമാണ്. ചുവപ്പ് നിറം ഹൃദ്രോഗമുണ്ടാക്കുന്ന അപകടങ്ങളുടെ പ്രതീകമായി കണക്കാക്കുന്നു, ശരിക്കും റെഡ് അലര്‍ട്. സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ബോധവതികളാകണം, ഹൃദയാരോഗ്യത്തില്‍ ശ്രദ്ധിക്കണം, രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്, സര്‍ക്കാരും സമൂഹവും സ്ത്രീകളുടെ ഹൃദയാരോഗ്യത്തില്‍ ശ്രദ്ധിക്കണം തുടങ്ങിയവാണു ക്യാംപെയ്ന്റെ ലക്ഷ്യം. 

സ്നേഹിക്കാം, പരിഗണിക്കാം 
ആദ്യം സ്ത്രീകള്‍ സ്വയം സ്നേഹിക്കണം. ഐ ലവ് യു എന്ന് നിങ്ങള്‍ എത്രയോവട്ടം പറയുന്നു. അങ്ങനെ ഐ ലവ് മി എന്നും പറയണം. സ്വയം ശ്രദ്ധിക്കാനും പരിഗണിക്കാനും സമയം കണ്ടെത്തണം. ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുക, മനസ്സിന് സന്തോഷം പകരുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക, അനാവശ്യപിരിമുറുക്കങ്ങളെ പടിക്കുപുറത്തു നിര്‍ത്തുക, മിതവും ഗുണമേന്മയുള്ളതുമായ ആഹാരം ശീലമാക്കുക. 

അമ്മമാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റൊരു പ്രധാന കാര്യം കൂടിചെയ്യാനുണ്ട്. അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു ശരിയായ പരിഗണനകൊടുക്കേണ്ടതിന്റെ ആവശ്യകത മകനെയും മകളെയും മനസ്സിലാക്കിയെടുക്കുക. 

കുടുംബാംഗങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കാണിക്കണം. പ്രത്യേകിച്ചു പങ്കാളികള്‍. വീട്ടുജോലിയും ഒാഫിസ് ജോലിയും ഒരുമിച്ചു ചെയ്യുന്ന, പലപ്പോഴും സമയവുമായി മല്ലിട്ടോടുന്ന സ്ത്രീകള്‍ അവരുടെ എത്രയോ സ്വപ്നങ്ങള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമായി മാറ്റിവച്ചിരിക്കുന്നു. അതുതിരിച്ചറിയണം. ഒരു ദിവസമെങ്കിലും സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ചെയ്തു നോക്കുകയും വേണം. എങ്കിലേ അതിന്റെപ്രയാസം അറിയാന്‍ കഴിയൂ. ആരോഗ്യപരിശോധനകള്‍ കൃത്യസമയത്തു നടത്താൻ പ്രേരിപ്പിക്കുക, ചികില്‍സ കൃത്യമായി ചെയ്യുക, പഥ്യം പാലിക്കുക എന്നിവയും പ്രധാനം.

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate