Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബ്യൂട്ടി ടിപ്സ്

സൗന്ദര്യ സംരക്ഷണത്തില്* പൊതുവായതും എളുപ്പം ചെയ്യാവുന്നതുമായ ചില കാര്യങ്ങള്*.

 

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്

 

ഏറെപ്പേരെയും അലട്ടുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് വലയം. 

വെള്ളരിക്ക വട്ടത്തില് നേര്*മയായി അരിഞ്ഞ് രണ്ട് കണ്പോളകള്*ക്കും മുകളില് വെച്ച് 15 മിനിട്ട് കിടക്കുക. 

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമെടുത്ത് വട്ടത്തിലരിഞ്ഞ് രണ്ട് കണ്ണുകളിലും വെച്ച് പത്ത് മിനിട്ട് കിടക്കുക. 

ക്യാരറ്റ് നന്നായി അരച്ച് തേനും നാരങ്ങാ നീരും ചേര്*ത്ത് കണ്ണിനു ചുറ്റും പുരട്ടുക. ഒരു മാസം തുടര്*ച്ചയായി ഇങ്ങനെ ചെയ്താല്* കണ്ണിന് ചുറ്റുമുള്ള കറുപ്പിന് ശമനം കിട്ടും.

മുഖക്കുരു തടയാന്

കൗമാര പ്രായക്കാരെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. 

എണ്ണമയമുള്ള ചര്*മ്മത്തിലാണ് മുഖക്കുരു ധാരാളമായി കാണുന്നത്. 

വീര്യം കുറഞ്ഞ ഗ്ലിസറിന്* സോപ്പിട്ട് മുഖം കഴുകുക. ഒരു ചെറുനാരങ്ങയുടെ നീരില്* രണ്ട് തുള്ളി തേനൊഴിച്ച് രാവിലെയും വൈകീട്ടും പതിവായി തേച്ചാല്* മുഖക്കുരു ഒഴിവാക്കാം. 

ഒരുപിടി തുളസിയില പിഴിഞ്ഞ് നീരെഴുത്ത് മുഖത്തു തേയ്ക്കുക. 

തണുത്ത വെള്ളം കൊണ്ട് പല പ്രാവിശ്യം മുഖം കഴുകുക. 

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

ശരീര ദുര്ഗന്ധം അകറ്റാന്

വിയര്*പ്പ് മൂലമുണ്ടാകുന്ന ശരീര ദുര്*ഗന്ധമകറ്റാന്* ചില എളുപ്പ മാര്*ഗ്ഗങ്ങള്*

കുളിക്കുന്ന വെള്ളത്തില്* രണ്ട് തുള്ളി യൂഡികൊളോണും ഏതാനും തുള്ളി നാരങ്ങാ നീരും ചേര്*ത്ത് കുളിക്കുക. 

വിയര്*പ്പ് കൂടുതലായി ഉണ്ടാകുന്ന ഭാഗങ്ങളില്* ഗ്ലിസറിന്* സോപ്പ് തേച്ച് കുളിക്കുക. ടാല്*ക്കം പൗഡര്* ശരീരത്തില്* നന്നായി പൂശിയതിനു ശേഷമേ പുറത്തിറങ്ങാവൂ.

സൗന്ദര്യ സംരക്ഷണത്തിന്റെ നുറുങ്ങുകള്‍

ചുളിവുകളും കറുത്തപാടുകളുമകറ്റാന്‍
ശരീരം ആരോഗ്യത്തോടെ നിന്നാല്‍ മാത്രംപോരാ അവ ഭംഗിയോടെ നിലനിര്‍ത്തുകയും വേണം.
പ്രായമാകുംതോറും ശരീരത്തില്‍ ചുളിവുകളും കറുത്ത പാടുകളും ചിലരില്‍ കൂടുതലായി കാണാറുണ്ട്. ഇതുണ്ടാവാനുള്ള പ്രധാന കാരണം സൂര്യകിരണങ്ങളാണ്. സണ്‍സ്ക്രീനുകള്‍ ചെറു പ്രായത്തിലേ പുരട്ടുന്നതുകൊണ്ട് സൂര്യകിരണങ്ങള്‍ മൂലമുണ്ടാകുന്ന ചര്‍മത്തിലെ മാറ്റങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചര്‍മത്തിന് യോജിച്ചതാണോ ആവശ്യത്തിനുള്ള സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉണ്ടോ എന്നൊക്കെ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
കാലാവസ്ഥയ്ക്കനുസരിച്ച് ചര്‍മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മഞ്ഞുകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറവായിരിക്കും. അതിനാല്‍ ശരീരത്തില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നതിന്റെ അളവ് കൂടും. കുളി കഴിയുമ്പോള്‍ നനവ് മുഴുവനായി ശരീരത്തില്‍ നിന്ന് വലിഞ്ഞുപോവുന്നതിന് മുമ്പ് മോയ്‌സ്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നത് ഉചിതമായിരിക്കും.
ചൂടുകാലത്തും മഴക്കാലത്തും ചര്‍മത്തില്‍ നനവ് തങ്ങി നില്‍ക്കുന്നതിനാല്‍ പൂപ്പല്‍ പോലുള്ള ത്വക് രോഗങ്ങള്‍ കൂടുതലായി കാണാറുണ്ട്. അതിനാല്‍ നനവ് തുടച്ചുമാറ്റുകയും പൗഡര്‍ ഉപയോഗിച്ച് നനവില്ലാതെ ചര്‍മം സംരക്ഷിക്കുകയും വേണം.
ഒപ്പം ഭക്ഷണരീതി, മാനസിക സംഘര്‍ഷങ്ങള്‍ ഇവയും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ചിട്ടയായ ഭക്ഷണ ക്രമവും മനശാന്തിയും ചര്‍മ സംരക്ഷണത്തിന് അത്യാവശ്യമാണ്.

ഷാംപുവിന് പകരം താളി ഉപയോഗിക്കാം

തലയുടെ സംരക്ഷണത്തിനും തലമുടി സമൃദ്ദമായി വളരാനും കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളി നല്ലതാണ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്.

എണ്ണ തേച്ചുകുളി

എന്നും രണ്ടുനേരവും കുളിക്കുന്ന ശീലമാണ് മലയാളികളുടെ സൗന്ദര്യരഹസ്യം എന്ന് പരസ്യമായി പറയാറുണ്ട്. വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. എണ്ണ തേച്ചുകുളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. തണുത്ത എണ്ണ അത്രവേഗം ദേഹത്ത് പിടിക്കില്ല. അതിനാല്‍ ഒഴിഞ്ഞ പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. തീയണച്ച് പാത്രത്തിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാറിയാല്‍ 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിക്കാം. രാവിലെയുള്ള കുളിയാണ് നല്ലത്. വൈകീട്ടാണെങ്കില്‍ അസ്തമയത്തിനു മുന്‍പ് കുളിക്കണം.ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്. മുടിയിഴകള്‍ ജീവനില്ലാത്ത കോശങ്ങളായതിനാല്‍ അവയില്‍ എണ്ണ തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടില്ല.ദേഹത്തെ മെഴുക്ക് കളയാന്‍ ചെറുപയര്‍പൊടി ഉപയോഗിക്കാം. സാധാരണ ബാത്തിങ് സോപ്പുകളില്‍ കാസ്റ്റിങ്‌സോഡ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടും ജൈവമായ പൊടികളാണ് തേച്ചുകുളിക്കാന്‍ നല്ലത്. ചെറുപയര്‍ ഒന്ന് ചൂടാക്കിയെടുക്കുക. അപ്പോള്‍ മിക്‌സിയില്‍ നന്നായി പൊടിക്കാന്‍ കഴിയും. ഈ പൊടി അരിച്ചെടുത്ത് സൂക്ഷിക്കാം. വരണ്ട തൊലിയുള്ളവര്‍ക്ക് കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കാം.

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാനും ഇന്ന് നിരവദിയാണ് മാര്‍ഗ്ഗങ്ങള്‍. ചര്‍മത്തിന്റെ നിറം പൂര്‍ണമായും പാരമ്പര്യമായി കിട്ടുന്നതാണ്. എങ്കിലും ശുദ്ധമായ കുങ്കുമപ്പൂ 24 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്. രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക.
പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ് പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്?പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം. തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്?പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ് പാക്ക് ഇടാം.
കൈമുട്ട്, കാല്‍മുട്ട് എന്നീ സന്ധികളില്‍ ചര്‍മം ഇരുണ്ടും കടുപ്പമേറിയും കാണാം. ഏലാദിതൈലം, നാല്‍പാമരാദിതൈലം, ദിനേശവല്യാദിതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പരുപരുപ്പ് കുറയ്ക്കും. തണുപ്പ് കൂടുതലുളള കാലാവസ്ഥയില്‍ നല്ലെണ്ണയാണ് ദേഹത്ത് പുരട്ടാന്‍ നല്ലത്. ചര്‍മത്തില്‍ വരള്‍ച്ചയും മൊരിയും ഉണ്ടെങ്കില്‍ പടോലകേരഘൃതം പുരട്ടാം. കൊച്ചുകുട്ടികളില്‍ ഇതിന്റെ ഫലം വേഗം കാണാം. കുളി കഴിഞ്ഞാലും പടോലകേരഘൃതം രണ്ടു തുള്ളി എടുത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനില്‍ക്കാന്‍ ഇത് സഹായിക്കും.

അഞ്ജനം കൊണ്ടിനി കണ്ണെഴുതാം

മറ്റുള്ളവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് കണ്ണുകളിലൂടെയാണ്.കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം കൊണ്ട് എഴുതുന്നത് നല്ലതാണ്. കണ്‍മഷി ഉണ്ടാക്കുന്നതിന് പാരമ്പര്യമായി ഒരു നാടന്‍രീതി ഉണ്ട്. അഞ്ജനക്കല്ല്  മൃദുവായി പൊടിച്ചെടുക്കുക. പൊടി എള്ളെണ്ണയില്‍ കുഴച്ച് കുഴമ്പുപരുവത്തിലാക്കണം. ഒരു ഓട്ടുവിളക്കില്‍ ഈ കുഴമ്പ് തേച്ച് പിടിപ്പിക്കണം. നല്ലെണ്ണയില്‍ നനച്ച തിരി കത്തിച്ച് ഇതിനുനേര്‍ക്ക് കാണിക്കുക. തേച്ച അഞ്ജനക്കുഴമ്പ് നന്നായി കറുത്താല്‍ തണുക്കാന്‍ വെക്കണം. പിന്നീട് ഇത് ചൂരണ്ടിയെടുത്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് കണ്ണെഴുതാം. സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്കും രാത്രി ഉറക്കം കുറഞ്ഞവര്‍ക്കും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ കാണാറുണ്ട്. തൈരിന്റെ തെളിയില്‍ തൈരിന് മീതെ ഊറിനില്‍ക്കുന്ന വെള്ളം ഏലാദിചൂര്‍ണം യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഈ പ്രശ്‌നം കുറയുന്നതു കാണാം. തിളപ്പിക്കാത്ത പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കും.

മുഖം മിനുക്കാന്‍ മഞ്ഞള്‍

മുഖത്തിന് കാന്തി നല്‍കാന്‍ മഞ്ഞളിനോളം കേമന്‍ മറ്റാരുമില്ല. ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍.  എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം. ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും   സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.

പല്ലുകള്‍ക്ക് തിളക്കം നല്‍കാന്‍

പണ്ടുകാലത്ത് പഴുത്ത മാവിലയോ ഉമിക്കരിയോ ആണ് പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇക്കാലത്ത് അത്തരം പഴയ ശീലങ്ങള്‍ തുടരുന്നവര്‍ അപൂര്‍വമാണിന്ന്. ദശനകാന്തിപോലുള്ള ചൂര്‍ണങ്ങള്‍ ഉപയോഗിക്കുന്നതും പല്ലിന് നല്ലതാണ്. പല്ലുകളുടെ ഭംഗിക്കും ആരോഗ്യത്തിനും ഇത്തരം ചൂര്‍ണങ്ങള്‍ ഗുണം ചെയ്യും. വീട്ടില്‍ പൊടിച്ചെടുത്തതൊ വിപണിയില്‍ ലഭ്യമായതൊ ആയ ചൂര്‍ണങ്ങള്‍ തെരഞ്ഞെടുക്കാം. ടൂത്ത്ബ്രഷില്‍ പേസ്റ്റിനു പകരം ചൂര്‍ണം ഉപയോഗിക്കുക. രാസവസ്തുക്കളടങ്ങിയ ടൂത്ത്‌പേസ്റ്റിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചൂര്‍ണങ്ങള്‍ത്തന്നെ.

മുഖക്കുരു അകറ്റാം, മുഖകാന്തി നേടാം

കൗമാരകാലത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ വലയ്ക്കുന്ന പ്രശ്‌നമാണ് മുഖക്കുരു. കണ്ണാടിക്കു മുന്നില്‍ എത്ര സമയമാണ് ഓരോ കുട്ടികളും ചെലവഴിക്കുന്നത്. ഒരു വിധപ്പെട്ട ക്രീമുകളെല്ലാം തന്നെ പരീക്ഷണ വിധേയമാകുന്ന കാലവുമാണിത്.
സര്‍വസാധാരണമായ മുഖക്കുരു ഗുരുതരമായ രോഗമൊന്നുമല്ല. എന്നാല്‍, മുഖക്കുരുവും മായാത്ത കലകളുംമൂലം മനസ്സ് നീറിക്കഴിയുന്നവരേറെയാണ്. സാധാരണരീതിയില്‍ കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കള്‍ മുതല്‍ കൂടുതല്‍ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തില്‍ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കാം. പേരു മുഖക്കുരുവെന്നാണെങ്കിലും കവിളുകളില്‍, കഴുത്തില്‍, നെഞ്ചത്ത്, മുതുകില്‍, തോള്‍ഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഖക്കുരു മുളയ്ക്കുന്ന പ്രായമെന്നാണ് പൊതുവില്‍ ടീനേജിനുള്ള വിശേഷണം. എന്നാല്‍ മുഖക്കുരുവിന് അങ്ങനെ പ്രായഭേദമൊന്നുമില്ല. 14 വയസ്സു മുതല്‍ 40 വയസ്സുവരെ ആര്‍ക്കും ഏതുസമയത്തും മുഖക്കുരുവുണ്ടാകാം.
ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയില്‍നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചര്‍മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേര്‍ന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങള്‍ വളരെവേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും.
ഈ മൃതകോശങ്ങളും സെബവും ചേര്‍ന്ന് കട്ടിപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചര്‍മത്തില്‍ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോആക്‌നസ ബാക്ടീരിയ കട്ടിപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളര്‍ന്നു പെരുകാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമായ ഉത്തരമില്ല.

വടുക്കളായ് മാറുന്ന മുഖക്കുരു

ശരീരത്തിലോ ചര്‍മകോശങ്ങളിലോ മുറിവുകളുണ്ടായി ഉണങ്ങുമ്പോഴാണ് സാധാരണയായി വടു അഥവാ കല രൂപമെടുക്കുക. മുറിവിന്റെയോ കോശത്തിനു നടത്തിയ അറ്റകുറ്റപ്പണികളുടെയോ ശേഷിപ്പുകൂടിയാണിവ. മുഖക്കുരു ഉണ്ടാവുന്ന രോമകൂപങ്ങളില്‍ അടിയുന്ന സെബം, ബാക്ടീരിയ, മൃതകോശങ്ങള്‍ എന്നിവയ്‌ക്കെതിരായ ശരീരത്തിന്റെ തീവ്രവും രൂക്ഷവുമായ സ്വാഭാവിക പ്രതികരണവും നീര്‍ക്കെട്ടുമാണ് ചര്‍മത്തില്‍ മുറിവുകളുണ്ടാവാന്‍ കാരണമാവുന്നത്.
ഇത്തരത്തില്‍ ഒട്ടേറെ വ്യത്യസ്തസ്വഭാവങ്ങളുള്ള കലകള്‍ രൂപപ്പെടാമെങ്കിലും സാധാരണയായി രണ്ടുതരത്തിലുള്ളവയാണ് കണ്ടുവരുന്നത്: മൃതകോശങ്ങള്‍ നഷ്ടമാവുന്നതുവഴി ചര്‍മത്തിലുണ്ടാകുന്ന ചെറിയ കുഴികളുടെ രൂപത്തിലുള്ള കലകള്‍, കൂടുതലായി കോശങ്ങള്‍ രൂപപ്പെടുന്നതുവഴിയുണ്ടാകുന്ന കട്ടികൂടിയ ഭാഗങ്ങള്‍മൂലമുണ്ടാകുന്ന വടുക്കള്‍. മൃതകോശങ്ങള്‍ അടര്‍ന്നുപോകുന്നതുമൂലമുണ്ടാവുന്ന കലകള്‍ ചിക്കന്‍പോക്‌സ് പോലുള്ള അസുഖങ്ങള്‍ ബാധിച്ചുണ്ടാകുന്ന പാടുകള്‍ക്ക് സമാനമാണ്. ഇത്തരം കലകളാണ് മുഖക്കുരുമൂലം കൂടുതലായി ഉണ്ടാവുന്നത്.
മുഖക്കുരു ഉണങ്ങുമ്പോഴാണ് പരന്ന ചുവപ്പുനിറമുള്ള പാടുകള്‍ ഉണ്ടാവുന്നത്. ഇവ ശരിക്കുള്ള കലയല്ല. സാധാരണ ഗതിയില്‍ നാല് ആറ് ആഴ്ചകള്‍ക്കുള്ളില്‍ കലകളൊന്നും ശേഷിപ്പിക്കാതെ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതിന് പ്രത്യേകിച്ച് മരുന്നുകളൊന്നും ഉപയോഗിക്കേണ്ടിയും വരാറില്ല.
എന്നാല്‍ ഇതിന് പ്രതിവിധി എന്ന പേരിലുള്ള ലേപനങ്ങളും ക്രീമുകളും ഇന്ന് നല്ലൊരു ബിസിനസ്സായി മാറിക്കഴിഞ്ഞു.

പാടു മാറ്റാനും ചികില്‍സ

മുഖക്കുരുക്കലകള്‍ മായ്ച്ചുകളയുക ഇന്നൊരു പ്രശ്‌നമല്ല. ചെറിയ തോതിലുള്ള ചികിത്സ മുതല്‍ ലഘുശസ്ത്രക്രിയകള്‍ വരെ മാര്‍ഗങ്ങള്‍ നിരവധിയാണ്. ചര്‍മത്തിന്റെ സ്വഭാവം, ചികിത്സ വഴി നിങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാവണമെന്ന് അഭിലഷിക്കുന്ന മാറ്റം, ചെലവ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചുവേണം ഏതുതരത്തിലുള്ള ചികിത്സ തേടണം എന്നു തീരുമാനിക്കാന്‍.
മുഖക്കുരു കലകള്‍ മൂലം മനസ്സുമടുത്ത് എടുത്തുചാടി എന്തെങ്കിലുമൊരു തീരുമാനം എടുക്കുംമുമ്പ് വിദഗ്ധനായ ഒരു ചര്‍മ ശുശ്രൂഷകനെ കാണണം. ചെലവ്, ചികിത്സയ്ക്കു വിധേയരാകേണ്ടിവരുന്ന സമയം, ചികിത്സമൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ? ചികിത്സകൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ കൈവരിക്കാനാവും തുടങ്ങി നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കത്തക്കവിധം ഒരു മനസ്സുതുറന്ന ചര്‍ച്ചതന്നെ നടത്തുക. മുഖത്തെ കലകള്‍മാറ്റി തെറ്റില്ലാത്ത സൗന്ദര്യം കൈവരിക്കാന്‍ കഴിയുമെങ്കിലും മുഖക്കുരു ഉണ്ടാകും മുമ്പുണ്ടായിരുന്ന ചര്‍മഭംഗി വീണ്ടെടുക്കാമെന്നു കരുതുന്നത് മൗഢ്യമാവും.
കൊളാജന്‍ ഇന്‍ജക്ഷന്‍, ഓട്ടോലോഗസ് ഫാറ്റ് ട്രാന്‍സ്ഫര്‍, കെമിക്കല്‍ പീലിംഗ്, ക്രയോതെറാപ്പി, ഡെര്‍മാബ്രേഷന്‍, മൈക്രോ ഡെര്‍മാബ്രേഷന്‍, ചര്‍മശസ്ത്രക്രിയകള്‍, ലേസര്‍ ചികിത്സ തുടങ്ങി പലമാര്‍ഗങ്ങളും ഇതിന് അവലംബിക്കാറുണ്ട്. ഒന്നിലേറെ മാര്‍ഗങ്ങള്‍ കലര്‍ത്തിയുള്ള ചികിത്സകളും ഗുണകരമാണ്.
മുഖക്കുരു ഉള്ളവരുടെ ശ്രദ്ധയ്ക്ക്
ദിവസവും രണ്ടുമൂന്നു തവണയെങ്കിലും ഇളംചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് മുഖം കഴുകിയശേഷം സാവധാനം തുടച്ചുവൃത്തിയാക്കുക.
കൂടുതലായി യാത്ര ചെയ്യുന്നയാളാണെങ്കില്‍ മുഖം കൂടുതല്‍ തവണ കഴുകി വൃത്തിയാക്കണം.
പോഷകഗുണങ്ങളടങ്ങിയ ഭക്ഷണവും ശരിയായ വ്യായാമവും ശീലമാക്കുക. ചര്‍മസംരക്ഷകനെയോ ത്വക്‌രോഗ വിദഗ് ധനെയോ കണ്ട് അദ്ദേഹത്തിന്റെ ഉപദേശാനുസരണം മാത്രമേ പ്രതിവിധികള്‍ ചെയ്യാന്‍ പാടുള്ളൂ. മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഹെയര്‍ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പറ്റുമെങ്കില്‍ ഹെയര്‍ ഓയില്‍ ഉപയോഗിക്കാതിരിക്കുക. കാരണം വിശ്വസനീയമല്ലാത്ത പല കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഉള്ളതിനാല്‍ അതു വാങ്ങി ഉപയോഗിച്ച് ത്വക്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുത്. വെറുതെയിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ് നുള്ളുകയോ ചെയ്യരുത്. ഇത് മുഖത്ത് മാറാത്ത പാടുകളുണ്ടാക്കും.മുഖത്തു നിന്നും മുഖക്കുരു നീക്കാനാണ് ഇതു ചെയ്യുന്നതെങ്കിലും അങ്ങനെ ചെയ്യുന്നത് മുഖക്കുരു പടരാനും ഇടയാക്കാം. വിദഗ്ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളില്‍ച്ചെന്ന് ഫേഷ്യല്‍, സാവുന, ബ്ലീച്ചിംഗ്, മസാജ് എന്നിവ നടത്താതിരിക്കുക. പരസ്യങ്ങളുടെ പുറകെ പാഞ്ഞ് ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത് പരീക്ഷിക്കരുത്. മുഖകാന്തി വര്‍ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല. എല്ലാതരം ചര്‍മങ്ങള്‍ക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നറിയുക.

സിനിമാ താരങ്ങളുടേതു പോലെ മുഖസൗന്ദര്യം സ്വന്തമാക്കാന്‍ വെറുതേയെങ്കി ലും ആഗ്രഹിക്കാത്തവര്‍ കുറവായിരി ക്കും. കണ്ണാടിയുടെ മുന്നില്‍ നിന്ന് ആവുന്നത്രയും മിനുങ്ങിയൊരുങ്ങാന്‍ ശ്രമിക്കാത്തവരുണ്ടാകില്ല. പൗഡറും ഫെയ്സ് ക്രീമും മാറിമാറി പരീക്ഷിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മിനക്കെടാത്തവ രും ചുരുക്കം. ഇത്രയൊക്കെയായിട്ടും ബ്യൂട്ടി പാര്‍ല റുകളില്‍ പോകാന്‍ മടിയായിരുന്നു കേരളീയര്‍ക്ക്. മുടി വെട്ടാന്‍ സലൂണുകളില്‍ പോകുന്നതുപോലെത്തന്നെയാണ് മുഖസൗന്ദര്യം നിലനിര്‍ത്താന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതെന്നു മനസിലാക്കാന്‍ പിന്നെയും കുറേ വര്‍ഷങ്ങള്‍ വേണ്ടിവന്നു. 
മുഖക്കുരുവും പാടുകളും മാറ്റാനും മുടിയുടെ സംരക്ഷണത്തിനും നവവധുവിനെ ഒരുക്കാനും ബ്യൂട്ടിഷ്യന്‍ നിര്‍ബന്ധമെന്ന രീതിയിലേക്ക് ലൈഫ്സ്റ്റൈല്‍ മാറിയതോടെ സൗന്ദര്യ സംരക്ഷണം നേരംപോക്കല്ലാതായി. ബ്യൂട്ടി കെയര്‍ എന്നതു പ്രൊഫഷനായി മാറി. ബ്യൂട്ടീഷ്യന്‍ കോഴ്സുകള്‍ പഠിക്കാന്‍ ധാരാളം പേര്‍ തയാറായി. ഏറെയും പെണ്‍കുട്ടികള്‍. ബ്യൂട്ടീഷ്യന്‍ കോഴ്സ് എന്‍സിവിടി അംഗീകരിച്ചതോടെ, സര്‍ട്ടിഫൈഡ് കോസ്മെറ്റോളജിസ്റ്റുക ളും ബ്യൂട്ടി തെറാപ്പിസ്റ്റുകളും ബ്യൂട്ടീഷ്യന്മാരും പഠിച്ചിറങ്ങി. ബ്യൂട്ടി പാര്‍ലറുകളും മസാജിങ് സെന്‍ററുക ളും ഇല്ലാത്ത ഗ്രാമങ്ങള്‍ പോലും വിരളം. ഈ മേഖലയില്‍ മത്സരം കൂടിയപ്പോഴാണ് സൗന്ദര്യ സംര ക്ഷണത്തിനു പുത്തന്‍ ടെക്നിക്കുകള്‍ കൊണ്ടുവരാന്‍ തുടങ്ങിയത്. ഫാഷന്‍ ട്രെന്‍ഡുകള്‍ ആദ്യം തിരിച്ചറിഞ്ഞ് അവതരിപ്പിക്കുന്നതില്‍ സിനിമാ മേക്കപ്പ്മാനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. ഈ സ്റ്റൈലുകള്‍ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇരുപത്തിനാലു വര്‍ഷത്തോളം സിനിമാ താരങ്ങളുടെ ഹെയര്‍സ്റ്റൈലിസ്റ്റായിരുന്ന സുബ്രഹ്മണ്യന്‍ തൃപ്രയാര്‍ ചെയ്തതും അതാണ്. ബ്യൂട്ടി കെയറിലെ സിനിമാറ്റിക് ട്രിക്കുകള്‍ പുതുതലമുറയ്ക്കു പകര്‍ന്നുകൊടുക്കാന്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. പ്രശസ്തരായ മേക്കപ്പ് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കാനെത്തി. സുബ്രന്‍സ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി അക്കാഡമി എന്ന സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയവരില്‍ പലരും ഇപ്പോള്‍ കേരളത്തി ലെ അറിയപ്പെടുന്ന ബ്യൂട്ടീഷ്യന്മാര്‍. മറ്റു സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്ന ബ്യൂട്ടിഷ്യന്മാരും ഇവിടെ പഠിക്കാന്‍ എത്തുന്നു. 
ബ്യൂട്ടീഷ്യന്‍ എന്ന പ്രൊഫഷന്‍റെ ആകര്‍ഷണം ജോലിയുടെ ചുറ്റുപാടും പ്രതിഫലവുമാണ്. ബ്രൈഡല്‍ മേക്കപ്പിനു മിനിമം ചാര്‍ജ് ആയിരത്തഞ്ഞൂറ് രൂപ. ഒരു സിനിമാതാരത്തിന്‍റെ ഹെയര്‍ കട്ടിങ്ങിനു മാത്രം, പ്രശസ്തരായ സ്റ്റൈലിസ്റ്റുകള്‍ക്കു ലഭിക്കുന്നതു പതിനായിരങ്ങള്‍. സാധാരണ ബ്യൂട്ടി പാര്‍ലറില്‍ ഇരുനൂറ്റന്‍പതു രൂപയ്ക്ക് ഒരു ഓര്‍ഡിനറി ഫേഷ്യല്‍ ചെയ്യാം. മറ്റേതു പ്രൊഫഷനേക്കാ ളും ശമ്പളം ഉറപ്പ് എന്നതാണ് ബ്യൂട്ടീഷ്യന്‍ കോഴ്സിന് ഇത്രയധികം സ്റ്റുഡന്‍റ്സ് എത്തുന്നതിന്‍റെ കാരണം. എന്നിട്ടും, ഏതു ബ്യൂട്ടിപാര്‍ല റില്‍ അന്വേഷിച്ചാലും ജോലിക്ക് ആളെക്കിട്ടാനില്ലെന്ന പരാതി ബാക്കി.
ആധികാരികമായ രീതിയില്‍, ചിട്ടകളോ ടെ ചര്‍മപരിചരണം പഠിച്ചവരായിരിക്കണം യഥാര്‍ഥ ബ്യൂട്ടീഷ്യന്മാരെന്നു പറയു ന്നു സുബ്രഹ്മണ്യന്‍. പ്രവൃത്തി പരിചയമാണ് അതിനുള്ള ഒരേയൊരു വഴി. ഒരാളില്‍ നിന്നു വ്യത്യസ്തമാണ് മറ്റൊരാളു ടെ ചര്‍മവും മുടിയും. വിവിധ രീതികളിലുള്ള സംരക്ഷണമാണ് ഇതിനാവശ്യം. കുറേ ചായം മുഖത്തു തേച്ചതുകൊണ്ടോ, ഫെയ്സ് പായ്ക്ക് ഇട്ടതുകൊണ്ടോ സൗന്ദര്യം വര്‍ധിക്കില്ല. ഇതിനെല്ലാം ശാസ്ത്രീയമായ രീതികളു ണ്ട്. ബ്യൂട്ടീഷ്യന്‍ അറിഞ്ഞിരിക്കേണ്ട ത് ഇതാണ്. അതു കഴിഞ്ഞാണു സ്പെഷ്യലൈസേഷന്‍. 
വല്യേട്ടനടക്കം നിരവധി ചിത്രങ്ങളില്‍ മേക്കപ്പ്മാന്‍ പി.വി. ശങ്കറിനൊപ്പം പ്രവര്‍ത്തിച്ചു സുബ്രഹ്മ ണ്യന്‍. ഇപ്പോഴും സിനിമാതാര ങ്ങളുടെ പ്രിയപ്പെട്ട ഹെയര്‍ സ്റ്റൈലിസ്റ്റാണ്. തൃശൂര്‍ തൃപ്രയാറില്‍ നിന്നാ ണ് സുബ്രഹ്മണ്യന്‍റെ പ്രൊഫഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ എറണാകുളത്തു കലൂര്‍ ജഡ്ജസ് അവന്യൂവിലും ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്റ്റാന്‍ഡിനു സമീപം ഠാണ ജുമാ മസ്ജിദിനടുത്തും ബ്യൂട്ടീഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂഷനു ബ്രാഞ്ചുകള്‍. നാലു മാസ ത്തെ കോഴ്സും രണ്ടു മാസത്തെ പ്രായോഗിക പരിശീലനവും. പ്രൊഫഷണലുകള്‍ക്ക് സ്പെഷ്യലൈസേഷന്‍, അഞ്ചു ദിവ സത്തെ കോഴ്സ്. സബ്ജക്റ്റുകള്‍ ഏറെ, പ്രൊഫഷണല്‍ ബ്യൂട്ടി മേക്കപ്പ്, പ്രൊഫഷണല്‍ ഹെയര്‍ കട്ടിങ്, ഹെയര്‍ റീബോണ്ടി ങ്, ഹെയര്‍ സ്മൂത്തനിങ്, ഷ്വാര്‍കോ ഫ് സ്ട്രെയ്റ്റ് തെറാപ്പി, വോള്യമൈസിങ്, ബൗണ്‍സിങ്, ടെകസ്ചറൈസിങ്, ഹെയര്‍ സ്പാ, സ്പെഷ്യല്‍ ഫേഷ്യല്‍സ്... 
യുകെയിലേക്കും അമേരിക്കയിലേ ക്കും ബ്യൂട്ടീഷ്യന്മാരായി പോകുന്നവരും ഇവിടെ പരിശീലനം തേടിയെത്തുന്നു. പാലാ പ്രവിത്താനം സ്വദേശിനി പ്രിയ ഷാജി അടുത്തയാഴ്ച ലണ്ടനിലേക്കു പോകുന്നത് ഇവിടെ നിന്നു പ്രായോഗി ക പരിശീലം നേടിയ ശേഷമാണ്. ബ്യൂട്ടീഷന്‍ കോഴ്സുകള്‍ക്കു രണ്ടു ബാച്ചാ ണ് ഇവിടെയുള്ളത്. രാവിലെ 10.30 മുതല്‍ 1.30 വരെ. ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് അഞ്ചു വരെ. പ്രൊഫഷണലുകള്‍ക്ക് സ്പെഷ്യലൈസേഷന്‍ ഇതിനിടെ. ഫാക്വല്‍റ്റികള്‍ പ്രശസ്തരായ മേക്കപ്പ്മാന്‍മാര്‍.

സുബ്രന്‍സ് ബ്യൂട്ടി ടിപ്സ്

ഹെയര്‍ റീ ബോണ്ടിങ് 
മുടിയുടെ സൗന്ദര്യം ഫാഷനബ്ളാക്കുന്ന രീതിയാണിത്. കെമിക്കല്‍ ഹെയര്‍ ട്രീറ്റ്മെന്‍റ്. ഇത് മുടിക്ക് തിളക്കവും ഭംഗിയും നല്‍കുന്നു. നോര്‍മല്‍ ഹെയര്‍ ഉള്ളവര്‍ക്കാണ് ഇത് അനുയോജ്യം. ഹെയര്‍ റീ ബോണ്ടിങ് ചെയ്തതിനു ശേഷം ഹെയര്‍ ട്രീറ്റ്മെന്‍റ് നിര്‍ബന്ധം. കെമിക്കല്‍ ട്രീറ്റ്മെന്‍റിന്‍റെ ദൂഷ്യഫല ങ്ങള്‍ മുടിയെ പരുപരുത്തതാക്കാതിരിക്കാനാണിത്. 
ഹെയര്‍ റീബോണ്ടിങിനു ശേഷം മുടി സംരക്ഷിക്കാനുള്ള ഏഴ് എളുപ്പവഴികള്‍.
1) പ്രോട്ടീന്‍ ഷാംപൂ ഉപയോഗിക്കുക. 
2) ഹെയര്‍ കണ്ടീഷണര്‍ മാസത്തില്‍ 
രണ്ടു തവണ മാത്രം ഉപയോഗിക്കുക. 
3) ടവല്‍കൊണ്ടു തുടച്ച മുടിയില്‍ ഹെയര്‍ 
സിറം ഉപയോഗിക്കുക. 
4) പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഹെയര്‍ 
ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. 
5) പ്രകൃതിദത്തമായ ഹെയര്‍മാസ്ക്കുകള്‍ 
ഉപയോഗിക്കുക. 
6) പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഹെയര്‍ 
സ്റ്റീം ചെയ്യുക. 
7) വിറ്റാമിനുകളുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ 
കഴിക്കുക. 

നാട്ടുപാരമ്പര്യപ്രകാരം ചെമ്പരത്തിത്താളിയും പ്രകൃതിദത്തമായ പൊടികളും ചേര്‍ത്തു മുടി മിനുക്കിയിരുന്ന രീതിയുടെ പുതിയ പതിപ്പുകളാണ് മുടിയിലെ പുത്തന്‍ പരീക്ഷണങ്ങള്‍. ചുരുണ്ട മുടി നീട്ടി വളര്‍ത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഹെയര്‍ സ്ട്രെയ്റ്റനിങ്, സ്ട്രെയ്റ്റ് തെറാപ്പി എന്നിവയാണ് ഹെയര്‍ ബ്യൂട്ടി കെയറിലെ മറ്റു രണ്ടു വിഭാഗങ്ങള്‍.

മുടികൊഴിച്ചിലിനുള്ള കാരണങ്ങള്‍

താരനാണ് പ്രധാന കാരണം. പൊടിയും മാലിന്യങ്ങളും താരനു കാരണമാകുന്നു. മുളക്, ഉപ്പ്, പുളി എന്നിവയുടെ അമിതമായ ഉപയോഗം. കൊഴുപ്പേറിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണസാധന ങ്ങള്‍. മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. ഋതുഭേദത്തിനൊപ്പം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മുടിയില്‍ തെറ്റായ രീതിയില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ഇവയും മുടികൊഴിച്ചിലുണ്ടാകും. 

മുടികൊഴിച്ചില്‍തടയാന്‍

ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും പച്ചക്കറിക ളും ഇലകളും ഉള്‍പ്പെടുത്തുക. ദിവസവും 10 - 12 ഗ്ലാസ് വെള്ളം കുടിക്കുക. വിറ്റാമിന്‍ ബിയുടെ കുറവുണ്ടാകാതെ സൂക്ഷിക്കണം. പയറു വര്‍ഗങ്ങള്‍, കശുവണ്ടി, കപ്പലണ്ടി, പാല്‍ എന്നിവ ഭക്ഷിക്കുന്നതു ശീലമാക്കുക.

പ്രകൃതിദത്ത മാര്‍ഗങ്ങള്‍ :

ബീറ്റ്റൂട്ട് അരച്ച് തലയില്‍ തേച്ച് അഞ്ചു മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ താരന്‍ മാറും. വാഴപ്പഴം തലയില്‍ത്തേയ്ക്കുന്നതും നല്ലതാണ്. ഒരു ഗ്ലാസ് ക്യാരറ്റ് നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മുടി സമൃദ്ധമായി വളരും. ചീര, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തലമുടി കഴുകുന്ന വെള്ളത്തില്‍ രണ്ടു തുള്ളി പനിനീര്‍ ചേര്‍ത്താല്‍ മുടിക്ക് തിളക്കവും മിനുസവും ലഭിക്കും.

കടപ്പാട്-http://smfgroup.blogspot.in

3.1935483871
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ