Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ശരീരത്തില്‍ അയണ്‍ കുറഞ്ഞാല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശരീരത്തില്‍ അയണ്‍ കുറഞ്ഞാല്‍

ഗുണമേന്മയുള്ള പോഷകാഹാരങ്ങള്‍ കഴിക്കുന്നത് വഴി ശരീരത്തിന് ശരിയായ ആരോഗ്യം കൈവരിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും.

ഗുണമേന്മയുള്ള പോഷകാഹാരങ്ങള്‍ കഴിക്കുന്നത് വഴി ശരീരത്തിന് ശരിയായ ആരോഗ്യം കൈവരിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. - മെലിഞ്ഞ സ്ത്രീകളിലെ 7 ശീലങ്ങള്‍ എന്ന പുസ്തകത്തില്‍ സുബോദ് ഗുപ്ത പറഞ്ഞിരിക്കുന്നതാണ്.
പോഷകാഹാരം നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലെ മുഴുവന്‍ ആരോഗ്യത്തിനും ശക്തിയേകുന്ന ഒന്നാണ്. നമ്മുടെ ശരീരം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാനായി വൈറ്റമിനുകളും മിനറലുകളും ഒക്കെ വളരെയധികം അത്യാവശ്യമാണ്. മതിയായ അളവില്‍ ഇത്തരം പോഷകാഹാരങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭ്യമാകാതാകുമ്ബോള്‍ ശരീരം പ്രതികരിക്കുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പോഷകഘടകമാണ് അയണ്‍ അഥവാ ഇരുമ്ബ് സത്ത്. ശരീരത്തിലെ അയണിന്റെ അപര്യാപ്തത

അയണും നമ്മുടെ ആരോഗ്യവും:

ഓരോരുത്തരുടെയും ശരീരത്തില്‍ അയണ്‍ എന്ന ഘടകം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ അയണ്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.എന്‍സൈമുകള്‍ ദഹനപ്രക്രിയയേ എളുപ്പത്തിലാക്കുകയും നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന മറ്റു പ്രധാന പ്രതികരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
പ്രതിമാസകാലയളവില്‍ സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ നാളുകളില്‍ രക്തം നഷ്ടപ്പെടുമ്ബോഴുണ്ടാകുന്ന അസന്തുലിതാവസ്ഥയില്‍ പിടിച്ചു നിര്‍ത്താനായി ആവശ്യമായ അളവില്‍ അയണ്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.

അയണിന്‍റെ അപര്യാപ്തത :

ഇരുമ്ബ്സത്തയുടെ അപര്യാപ്തത ശരീരത്തില്‍ വിളര്‍ച്ചയും മറ്റ് രോഗാവസ്ഥകളും ഒക്കെ പ്രതിഫലിപ്പിക്കുന്നു. പോഷകക്കുറവിനാല്‍ ഉണ്ടാവുന്ന ഈ അവസ്ഥ പ്രത്യേകിച്ച്‌ സ്ത്രീകളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്..
ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ എന്ന ഘടകം ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും ഓക്സിജനെ കൂട്ടിക്കൊണ്ടുപോകുന്നു. ആവശ്യമായ അയണ്‍ ലഭ്യമായില്ലെങ്കില്‍ ശരീരത്തിന് ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഇത് ശരീരത്തില്‍ ഉണ്ടാകുന്ന പല ആരോഗ്യവൈകല്യങ്ങള്‍ക്കും കാരണമാകുകയും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തന സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ അയണിന്റെ കുറവുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ :

ശരീരത്തില്‍ അയണിന് അപര്യാപ്തമായ ഉണ്ടാകുമ്ബോള്‍ അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വളരെയധികം അയണ്‍ നഷ്ടപ്പെടുമ്ബോഴോ ഒക്കെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. ശരീരത്തില്‍ സാധാരണയായി അയണ്‍ നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ് .
1. ശരീരം ആവശ്യത്തിലധികം അയണിനെ വലിച്ചെടുക്കുന്നു:
ശരീരം ആവശ്യത്തിലധികം ആയണ്‍ വലിച്ചെടുക്കുന്ന പ്രതിസന്ധിഘട്ടങ്ങള്‍ ചിലപ്പോഴൊക്കെ ചിലരില്‍ ഉണ്ടാകാറുണ്ട്
ശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കുമൊക്കെ സാധാരണയായി അയണ്‍ കൂടുതലായി ആവശ്യമുണ്ട്. അവരുടെ ഇത്തരം വളര്‍ച്ചാ ഘട്ടത്തില്‍ ശരീരം അളവിലധികം ആയണിനെ വലിച്ചെടുക്കും. സാധാരണ രീതിയിലുള്ള ഒരു ഭക്ഷണക്രമത്തില്‍നിന്ന് ഇവര്‍ക്ക് ശരിയായ രീതിയിലുള്ള പോഷകാഹാരങ്ങള്‍ ലഭ്യമായെന്ന് വരില്ല.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ അയണ്‍ ആവശ്യമാണ്, ഇക്കാലയളവില്‍ ഇവരുടെ ഉള്ളിലുള്ള ഗര്‍ഭസ്ഥശിശുവിനെ വളരാനായി വളരെയധികം ഹീമോഗ്ലോബിന്‍ ആവശ്യമായിവരുന്നു..
രക്തം നഷ്ടപ്പെടുന്നത് വഴി:
ശരീരത്തിലെ രക്തം നഷ്ടപ്പെടുമ്ബോള്‍, ഓരോര്‍ത്തര്‍ക്കും ശരീരത്തിലെ അയണ്‍ കൂടിയാണ് നഷ്ടപ്പെടുന്നത്. രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ വളരെയധികം അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തില്‍ നിന്ന് ഓരോ തവണ രക്തം നഷ്ടപ്പെടുമ്ബോഴും ഓരോരുത്തരും അയണ്‍ നിറഞ്ഞ ദക്ഷണങ്ങള്‍ നിരവധി കഴിക്കേണ്ടതുണ്ട്. ആര്‍ത്തവവിരാമം മൂലമുള്ള രക്തസമ്മര്‍ദ്ദം മൂലം നിരവധി സ്ത്രീകള്‍ക്ക് രക്തം നഷ്ടപ്പെടുന്നു. ഇതവരില്‍ തളര്‍ച്ചയ്ക്കും ശരീരവിളര്‍ച്ചയ്ക്കും ഒക്കെ കാരണമാകുന്നു.
പെപ്റ്റിക്ക് അള്‍സര്‍, ഹയാറ്റല്‍ ഹെര്‍ണിയ, കോളന്‍ പോള്‍പ്പ്, കൊളൊറക്റ്റല്‍ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ശരീരത്തില്‍ ക്രമാതീതമായ രക്തസമ്മര്‍ദത്തിനു കാരണമാകുന്നു. ഇതു വഴി ശരീരത്തില്‍ അയണിന്റെ ലഭ്യതയ്ക്ക് കുറവുണ്ടാകുന്നു.ആസ്പിരിന്‍ പോലുള്ള പെയ്ന്‍ റിലീഫ് മരുന്നുകള്‍ പതിവായി ഉപയോഗിക്കുന്നത് വഴി ഗ്യാസ്ട്രോ വേന്റെ രക്തസ്രാവവും അനീമിയ ഉണ്ടാകാന്‍ കാരണമാകുന്നു. ആന്തരികമായ രക്തസ്രാവവും പ്രസവസമയത്ത് രക്തം നഷ്ടപ്പെടുകളുമാണ് സ്ത്രീകളിലുളവാക്കുന്ന സ്ത്രീകളില്‍ അയണിന് കുറവുണ്ടാക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങള്‍.
ഭക്ഷണത്തിലെ അയണിന്റെ കുറവ് :
നമ്മുടെ ശരീരത്തിന് ആവശ്യമായ ആയണ്‍ നമുക്ക് ലഭിക്കുന്നത് നാം ഭക്ഷിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗുണമേന്മ കുറവായതും പോഷകമില്ലാത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം നിങ്ങളുടെ ശരീരത്തില്‍ അയണിന്റെ കുറവുവരുത്തും.
മാംസം, ഇലക്കറികള്‍, മുട്ടകള്‍, എന്നിവയെക്കെ അയണ്‍ ധാരാളമായടങ്ങിരിക്കുന്ന ആഹാര വിഭവങ്ങളാണ്. ശിശുക്കളുടെയും കുട്ടികളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഇവയെല്ലാം ഉള്‍പ്പെടുന്ന ശരിയായ ഭക്ഷണക്രമം ആവശ്യമുണ്ട്.
ശരീരത്തിലെ അയണിന്റെ അപര്യാപ്തത

കുറവുണ്ടാകാനുള്ള മറ്റ് കാരണങ്ങള്‍ :

ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന അയണ്‍ നിങ്ങളുടെ ചെറുകുടലില്‍ ചെന്ന ശേഷം മാത്രമേ രക്തത്തിലേക്ക് അലിഞ്ഞുചേരുകയുള്ളൂ. സെലിക്ക് ഡിസീസ് എന്നത് കുടല്‍സമ്ബന്തമായ ഒരു രോഗമാണ്. ഇത് ദഹനേന്ദ്രിയത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവിനെ കഴിവിനെ ബാധിക്കുന്നു., ഇതുവഴി ശരീരത്തിലെ ആയണില്‍ അപര്യാപ്തത ഉണ്ടാവുന്നു. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം പ്രവര്‍ത്തനക്ഷമമാകുകയോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ചെയ്താല്‍ അയണ്‍ ഉത്പാദിപ്പിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.
മാംസം, ചിക്കന്‍, മത്സ്യം എന്നിവയില്‍ നിന്നുള്ള അയണ്‍ ശരീരത്തിന് കൂടുതല്‍ ഫലപ്രദമാണ്. സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 2 - 3 മടങ്ങ് കൂടുതല്‍ അയണ്‍ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്നു
ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ അയണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. സസ്യാഹാരിയയ ഒരാള്‍ ധാന്യങ്ങള്‍, ചീര, ബീന്‍സ് എന്നിവയൊക്കെ ഭക്ഷിക്കാന്‍ ശ്രമിക്കണം. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ ശരീരത്തില്‍ അയണിന്റെ അളവ് ഗണ്യമായി ഉയര്‍ത്താന്‍ സഹായിക്കുന്നു.തേയില, കോഫി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പാല്‍, ക്ഷീര ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പോഷകാഹാരങ്ങളില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍സ്, ഫൈറ്റേറ്റ്സ്, കാല്‍സ്യം എന്നിവപോലുള്ള ഘടകങ്ങള്‍ ശരീരത്തില്‍ അയണിന്റെ ആഗിരണം കുറയ്ക്കും..
ശരീരത്തിലെ അയണിന്റെ അപര്യാപ്തത

ഈ രോഗാവസ്ഥയുടെ ഇരകള്‍

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ശരീര പ്രശ്നമാണ് ഇതെങ്കിലും ചിലയാളുകള്‍ക്ക് ഇത് കൂടുതലായി കണ്ടുവരുന്നു. അപകടസാധ്യത കൂടുതലാതിനാല്‍ ഇവരില്‍ അയണിന്റെ ആവശ്യകത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്..
1. സ്ത്രീകള്‍:
സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ വേളയില്‍ ഒരുപാട് രക്തം നഷ്ടപ്പെടുന്നു. അതിനാല്‍ അവര്‍ക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഒക്കെഅയണിന്റെ ല്യഭ്യതയില്‍ കുറവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്

2. ശിശുക്കളും കുട്ടികളും:

ശിശുക്കളില്‍, പ്രത്യേകിച്ചും മാസം തികയാതെ പിറന്നുവീണ ശിശുക്കളിള്‍ക്ക് പൊതുവേ മുലപ്പാലില്‍ നിന്ന് വേണ്ടത്ര അയണ്‍ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരില്‍ ഇരുമ്ബിന്റെ അംശം കുറഞ്ഞുവരാന്‍ സാധ്യതയുണ്ട്. വളര്‍ച്ചാ ഘട്ടത്തില്‍ കുട്ടികള്‍ക്ക് അധികമായി അയണ്‍ ആവശ്യമാണ്. അയണ്‍ കുറവുള്ള കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളും വിട്ടുമാറാത്ത രോഗാവസ്ഥയുമൊക്കെ എപ്പോഴുമുണ്ടാകും.
കടപ്പാട്:boldsky
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top