Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / വിറയല്‍ രോ​ഗം ബാധിച്ചാല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിറയല്‍ രോ​ഗം ബാധിച്ചാല്‍

ജീവിതത്തില്‍ എന്നെങ്കിലും പാര്‍ക്കിന്‍സണ്‍ എന്ന അസുഖത്തെക്കുറിച്ച്‌ കേള്‍ക്കാത്തവര്‍ വിരളമാണ്.

ജീവിതത്തില്‍ എന്നെങ്കിലും പാര്‍ക്കിന്‍സണ്‍ എന്ന അസുഖത്തെക്കുറിച്ച്‌ കേള്‍ക്കാത്തവര്‍ വിരളമാണ്. എന്തിനും ഏതിനും മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപകാരമായി വരുന്ന ശരീരാവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളേതായാലും അത് നിസാരവല്‍ക്കരിക്കരുത്. ഇതൊക്കെ വെറും ടെന്‍ഷന്‍ കൊണ്ട് തോന്നുന്നതാണെന്ന ബോധ്യം നിലനില്‍ക്കുന്നിടത്തോളം കാംല പ്രശ്നപരിഹാരത്തിനുള്ള അവസരങ്ങളാണ് നഷ്ടമാകുന്നതെന്ന് തിരിച്ചറിവ് ഉണ്ടാകണം.

പ്രായമായവരില്‍ മാത്രമല്ല, പ്രായഭേദമന്യേ ബാധിക്കുന്ന രോ​ഗമാണിത്. ഒരു കപ്പ് ചായയെടുക്കുമ്ബോള്‍, പേന നന്നായി പിടിക്കാന്‍ നോക്കുമ്ബോഴൊക്കെ ഇത്തരത്തില്‍ കൈവിറയല്‍ അനുഭവപ്പെട്ടാല്‍ കാര്യമാക്കേണ്ടതില്ല എന്നാലിത് തീവ്രമാകുമ്ബോഴാണ് ​ഗുരുതരമാകുക.

കൈവിറയല്‍ എന്നാലെന്താണ്?

ആരെയെങ്കിലും കണ്ടാല്‍ , ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുമ്ബോള്‍ ഒക്കെ ആള്‍ക്കാര്‍ക്ക് ഇത്തരത്തില്‍ കൈവിറയല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പേടി കൊണ്ട് മാത്രം വന്നതാണെന്ന് കരുതി ചികിത്സിക്കാതിരിക്കുമ്ബോഴാണ് ഇവയൊക്കെ ​ഗുരുതരമാകുക.

കൈകള്‍ക്ക് തുടര്‍ച്ചയായി വരു്ന്ന വിറയല്‍ ദൈനംദിന ജീവിതത്തെ ബാധിക്കുമ്ബോഴാണ് ഈ അസുഖം ​ഗുരുതരമാകുക. മസ്തിഷ്കത്തിലെ പ്രധാന ഭാ​ഗങ്ങള്‍ക്ക് വരുന്ന നാഡീവ്യവസ്തയ്ക്ക് വരുന്ന ചില അപചയത്തെ തുടര്‍ന്നാണിത് സംഭവിക്കുന്നത്.

ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുള്ള ചില മരുന്നുകളുടെ ഉപയൊ​ഗത്തെ തുടര്‍ന്നും ദീര്‍ഘകാലത്തേയ്ക്ക് ഈ രോ​ഗം വരാറുണ്ട്. ഈ രോ​ഗം ബാധിച്ച്‌ കഴിഞ്ഞാല്‍ ഇടവേളകളില്ലാതെ ഈ രോ​ഗം വന്നുകൊണ്ടിരിക്കും , വിശ്രമവേളകളിലടക്കം വിറയല്‍ നിര്‍ത്താതെ വരും. ടെന്‍ഷന്‍ അധികരിക്കുമ്ബോഴെല്ലാം ഇത്തരക്കാര്‍ക്ക് അസുഖം വളരെ കൂടു്നനതായി കണ്ട് വരാറുണ്ട്. ചലനങ്ങളിലെ ചടുലത നഷ്ട്ടപ്പെടുന്നത് പതിവാണ്. അതിനാല്‍ സാധാരണ കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഇത്തരക്കാര്‍ പാടുപെടും.

പാര്‍ക്കിന്‍സണ്‍ രോ​ഗം ബാധിച്ചര്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന മാര്‍​ഗങ്ങള്‍

ലാവെന്‍ഡര്‍ ഒായില്‍ എല്ലായ്പ്പോഴും കരുതുക എന്നത് വളരെ നല്ല മാര്‍​ഗമാണ്. വെള്ളവുമായി ഏതാനും തുള്ളി ലാവെന്‍ഡര്‍ യോജിപ്പിച്ച്‌ ഇന്‍ഹേലി​ങ് നടത്തുന്നത് വഴി ഒട്ടേറെ മാറ്റങ്ങളുണ്ടാകുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ഇത്തരത്തില്‍ ഒാരോ ദിനവും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഇന്‍ഹേലിംങ് നടത്തുന്നത് നാഡീ സംബന്ധമായ രോ​ഗങ്ങളെ കുറക്കാന്‍ അത്യുത്തമമാണ്. ലാവെന്‍ഡറിന്റെ ​ഗുണത്താല്‍ മനോസംഘര്‍ഷം, അമിതമായ ഉത്ഖണ്ഡ, അമിത ആകാംക്ഷ, എന്നിവയെയെല്ലാം പടിക്ക് പുറത്താക്കുന്നു. ഇത്തരത്തില്‍ ശരീരത്തില്‍ അത്ഭുതകരമായ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ലാവെന്‍ഡര്‍ ഉപയോ​ഗിക്കുന്നത് വഴി കഴിയുന്നു.

ഇതേപോലെ തന്നെ ഉപയോ​ഗിക്കാവുന്ന ഒന്നാണ് ചമോമില്‍ ഒായില്‍. ലാവെന്‍ഡര്‍ പോലെ ഒട്ടേറെ ​ഗുണങ്ങളുള്ളതണ് ഇതും. മാനസിഛ സംഘര്‍ഷത്തെ ലഘൂകരിച്ച്‌ നിങ്ങളെ ഊര്‍ജസ്വലരാക്കി തീര്‍ക്കും. ഇത്തരത്തിലൊന്നും അല്ലാതെ വിറ്റാമിന്റെ കുറവ് മൂലം വരുന്ന വിറയലും സധാരണമാണ്. ശരീരത്തിന് ആവശ്യത്തിനുള്ള വിറ്റാമിന്‍സ് ലഭിക്കാത്തതു മൂലം ഈ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടു്നനതാണ് ഭൂരിഭാ​ഗവും.

വിറ്റാമിന്‍ b 12 ന്റെ അഭാവമാണ് ഇതില്‍ പ്രധാനമായുള്ളത്. നാഡീ വ്യൂഹങ്ങളുടെ സു​ഗമമായ പ്രവര്‍ത്നത്തിന് സഹായകരമാകുന്ന ഈ വിറ്റാമിന്റെ അപര്യാപ്തത നമ്മുടെശരീരത്തെയും, പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നു. വിറ്റാമിന്‍ b 1 ന്റെ അഭാവവും വിറയലിന് കാരണമായി തീരുന്നുണ്ട്.

വിറ്റാമിന്റെ അപര്യാപ്തത

പോഷകസമ്ബുഷ്ടമായ ആഹാരത്തിലൂടെ ഈ വിറയല്‍ രോ​ഗത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താവുന്നതാണ്. ചീസ്, പാല്‍ ഉത്പന്നങ്ങള്‍, ഇലക്കറികള്‍, സൂര്യകാന്തി പുഷ്പത്തിന്റെ വിത്ത് ഉപയോ​ഗിക്കുന്നതു വഴിയൊക്കെ ഈ വിറ്റാമിന്റെ അപര്യാപ്തത നികത്തപ്പെടും. ന്നനിത്യേന ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. വിറ്റാമിനുകളും, മറ്റ് പോഷകങ്ങളും നിറഞ്ഞ സമ്ബുഷ്ടമായ ആഹാരരീതി പിന്തുടരുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. വിശക്കുമ്ബോളെന്തും കഴിക്കുന്ന രീത ിമാറ്റി നിര്‍ത്തി ആരോ​ഗ്യകരമായ ആഹാരരീതി തുടരാന്‍ പറയുന്നത് അതിനാലാണ്.

കൊളസ്ട്രോള്‍ അഘകരിക്കും, ശരീരത്തിന് ഹാനികരം എന്നെല്ലാം പറ‍ഞ്ഞ് നമ്മള്‍ മാറ്റി നിര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള , നമ്മുടെ നാടുകളില്‍ സുലഭമായി കിട്ടുന്ന വെളിച്ചെണ്ണ ഏറ്റവും നല്ല മരുന്നാണ്. വിര്‍ജിന്‍കോക്കനട്ട് ഒായില്‍ ആഹാരത്തില്‍ ദിനവും ഉള്‍പ്പെടുത്തുന്നത് വഴി വിറയല്‍ രോ​ഗം ബാധിച്ചവര്‍ക്ക് അവരുടെ രോ​ഗ ശമനത്തിനായി ഇീ എണ്ണ ഉപയോ​ഗിക്കാം. ആഹാരത്തില്‍ ഉള്‍പ്പെടുത്തിയോ, അതുമല്ലെങ്കില്‍ ഒാരോ ടീസ്പൂണ്‍ വീതമോ ഇത് കഴിക്കാവുന്നതാണ്. നിത്യേനയുള്ള ഉപയോ​ഗം വഴി കാര്യമായ മാറ്റം ഇീ അസുഖം ബാധിച്ചവരില്‍ കാണുവാന്‍ കഴിയും.

ഏറെ ലഭ്യതയുള്ള എന്നാല്‍നാം കാര്യമായ ശ്രദ്ധ കൊടുക്കാത്ത വെളിച്ചെണ്ണ പോലും ഇത്തരം രോ​ഗങ്ങള്‍ക്കുള്ള നല്ല മരുന്നാണ്. ആദ്യമാദ്യം ശരീരത്തില്‍ ഏതെങ്കിലും ഒരു ഭാ​ഗത്ത് മാത്രം പ്രകടമാകുന്ന വിറയല്‍ ക്രമേണ ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും എത്തുന്നു. ശരീരത്തിന്റെ തുലനാവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുന്നതിനാല്‍ ഇരിക്കുന്നതിനും, നടക്കുന്നതിനുമെല്ലാം രോ​ഗി വല്ലാത ബുദ്ധിമുട്ടും. ഈരോ​ഗത്തിന്റെ നാലാംഘട്ടം അധവാ അവസാന ഘട്ടത്തിലെത്തുമ്ബോള്‍ രോ​ഗിക്ക് എല്ലാ കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്നു. ഇരിക്കുന്നതിനും നടക്കുന്നതിനും എല്ലാം ഇത്തരത്തില്‍ മറ്റൊരാളുടെ സഹായം തേടേണ്ടി വരും.

മറവി രോ​ഗം

പാര്‍ക്കിന്‍സണ്‍ രോ​ഗം തീവ്രമാകുന്തോറും ഇതിന്റെ പ്രത്യാഘാതമെന്നോണം മറവിരോ​ഗവും, ചിലരില്‍ അപൂര്‍വ്വമായെങ്കിലും പെരുമാറ്റ വൈകല്യങ്ങളും കാണപ്പെടും ..പാര്‍ക്കിന്‍സണ്‍ രോ​ഗത്തിന്റെ അനുബന്ധമായി വരുന്ന മറവി രോ​ഗം എല്ലാവരിലും തന്നെ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ അപൂര്‍വ്വമായെങ്കിലും ചിലരില്‍ മറവി രോ​ഗവും തീവ്രമാകാരുണ്ട്. വീഴ്ച്ചയാണ് പാര്‍ക്കിന്‍സണ്‍ രോ​ഗികള്‍ നേരിടുന്ന മറ്റ് പ്രധാന പ്രശ്നഹ്ങളിലൊന്ന് ശരീരത്തിന്റെ ബാലന്‍സ് നഷ്ടപെടുന്നതിുട്ടനാല്‍ കൈകലുകള്‍ ഉറപ്പിച്ച്‌ വയ്ക്കാനാകാതെ മറിഞ്ഞ് വീഴും. പ്രാഥമികാവശ്യങ്ങല്‍ക് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു ..

പാര്‍ക്കിന്‍സണ്‍ രോ​ഗത്തിന്റെ ഭാ​ഗമായി ചിലരില്‍ ഭാഷ കൈകര്യം ചെയ്യുന്നതിനുള്ള കാലതാമസം, ആശയവിമയത്തിനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ സര്‍വ്വ സാധാരണമാണ് . ഇതെല്ലാം ചിലരോ​ഗികളില്‍ അങ്ങേയറ്റം തീവ്രമാകാറുമുണ്ട്. വികാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള കഴിവ് ഇത്തരം രോ​ഗം ബാധിച്ചവരില്‍ പലര്‍ക്കും നഷ്ട്ടമാകാറുണ്ട്. പാര്‍ക്കിന്‍സണ്‍ രോ​ഗം ബാധിച്ചവരില്‍ ഈ അവസ്ഥകളെല്ലലാം ഏറിയും കുറഞ്ഞുമിരിക്കും .

എല്ലാക്കാലത്തും പരിപൂര്‍ണ്ണമായി മാറ്റിയെടുക്കാനാകുന്ന രോ​ഗങ്ങളില്‍ പാര്‍ക്കിന്‍സണ്‍ രോ​ഗം കടന്നുവരാറില്ല, പകരം ചിട്ടയോടെയുള്ള ആഹാരക്രമവും, ചികിത്സയോടെയും ഒരു പരിധി വരെ ഈ രോ​ഗത്തിന്റെ തീവ്രത കുറക്കാനാകും. ലാവെന്‍ഡര്‍ ഒായില്‍ പോലുള്ളവ ക‍ൃത്യമായി ഉപയോ​ഗിച്ച്‌ ഒരു പരിധിവരെ രോ​ഗ ശമനത്തിന്റെ കാഠിന്യം കുറക്കാനാകും.

source: boldsky malayalam-epaper

4.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top