Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് ചിലര്‍ക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് ചിലര്‍ക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. ഇന്നത്തെ കാലത്ത് നിരവധി മരുന്നുകള്‍ ഇതിനുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. അമിത ക്ഷീണവും മറ്റും ഇതിനുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി പല വിധത്തില്‍ മരുന്നുകള്‍ തേടുമ്ബോ‌ള്‍ അത് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

വായ്പ്പുണ്ണ് മാറാന്‍ എന്തൊക്കെ കാര്യങ്ങള്‍

  1. മോര് : വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളില്‍ നല്ല പുളിയുള്ള മോര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാന്‍ നല്ലതാണ്.
  2. തേന്‍: വായ്പ്പുണ്ണ് മാറ്റാന്‍ മറ്റൊരു പ്രതിവിധിയാണ് തേന്‍. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ഇത്തരം ഒറ്റമൂലികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാല്‍ നല്ലതാണ്.
  3. ബേക്കിംഗ് സോഡ: വായ്പ്പുണ്ണുള്ള ഭാഗത്ത് ബേക്കിം​ഗ് സോഡ പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടാന്‍ ശ്രമിക്കുക.
  4. തേങ്ങപ്പാല്‍: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവിശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.
  5. കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.
  6. തൈര്: വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
  7. ഉപ്പിട്ട വെള്ളം: ഉപ്പ് പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പിട്ട വെള്ളം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കടപ്പാട്:asianet news

2.8
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top