Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / വായ്പ്പുണ്ണിന് നാട്ടിലെ വഴി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വായ്പ്പുണ്ണിന് നാട്ടിലെ വഴി

വായ്പ്പുണ്ണിന് നാട്ടിലെ വഴി

വായ്പ്പുണ്ണ് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. ഉറക്കം കൃത്യമല്ലാത്തതും വിറ്റാമിന്റെ അഭാവവും എല്ലാം പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകുന്നുണ്ട്. എന്നാല്‍ ചൂടുകാലത്താണ് ഏറ്റവും കൂടുതല്‍ വായ്പ്പുണ്ണെന്ന അസ്വസ്ഥത നമ്മളെ അലട്ടുന്നത്. ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മരുന്ന് കഴിച്ചും മറ്റും വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്ബോള്‍ അത് കൂടുതല്‍ അവസ്ഥ വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വായ്പ്പുണ്ണ് മാറ്റാന്‍ എപ്പോഴും നല്ലത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. ഇതിനാകട്ടെ യായൊതു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല. ഏത് പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ വായ്പ്പുണ്ണിന് പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തേന്‍

തേന്‍ ഉപയോഗിച്ച്‌ നമുക്ക് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കാവുന്നതാണ്. ഇത് വായിലെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും കുറക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ തേന്‍ വെക്കുമ്ബോള്‍ ഉണ്ടാവുന്ന നീറ്റവും വേദനയും അല്‍പം സഹിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പെട്ടെന്ന് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് തേന്‍ സഹായിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാലും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. തേങ്ങാപ്പാല്‍ കൊണ്ട് കവിള്‍ കൊള്ളാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇത് വായ്പ്പുണ്ണുള്ള ഭാഗത്ത് നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കുന്നതും നല്ലതാണ്. ഈ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേങ്ങാപ്പാല്‍. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

ടീട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ടും വായ്പ്പുണ്ണ് നമുക്ക് ഇല്ലാതാക്കാം. വായിലുണ്ടാവുന്ന അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടീ ട്രീ ഓയില്‍. വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഇത് വായിലുള്ള ബാക്ടീരിയയേയും ഫംഗസ് പോലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും പലപ്പോഴും അവസാന വാക്കാണ്. ഇതുപയോഗിച്ച്‌ വായ്പ്പുണ്ണ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു. മാത്രമല്ല വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കറ്റാര്‍ വാഴ പരിഹാരം കാണുന്നത്. പാര്‍ശ്വഫലങ്ങളാകട്ടെ ഒന്നുമില്ല. യാതൊരു വിധ സംശയവും കൂടാതെ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്.

തൈര്

തൈര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. തൈരും മോരും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ് തൈരും മോരും എല്ലാം വായ്പ്പുണ്ണിന്.

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് ബേക്കിംഗ് സോഡ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല വായ്പ്പുണ്ണെന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ മികച്ച്‌ നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. അല്‍പം ബേക്കിംഗ് സോഡ എടുത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് വായിലെ പുണ്ണിനു മുകളില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതും മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും പ്രശ്നത്തിന് പരിഹാരം നല്‍കുന്നു.

ഐസ്

പെട്ടെന്ന് മുറിവിന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഐസ്. ഐസ് ഉപയോഗിച്ച്‌ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും വേദനയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഒരു തുണിയില്‍ ഐസ് പൊതിഞ്ഞ് അത് വായില്‍ വെക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് മാറുന്നത് വരെ ചെയ്യുക. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ്

ഒരു പഞ്ഞിയില്‍ അല്‍പം ഹൈഡ്രജന്‍ പെറോക്സൈഡ് എടുത്ത് ഇത് മുറിവിനു മുകളില്‍ വെക്കാവുന്നതാണ്. മാത്രമല്ല വെള്ളത്തില്‍ ചാലിച്ച്‌ മൗത്ത് വാഷ് ആയി ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയും വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് വായ്പ്പുണ്ണ് മൂലമുള്ള നീറ്റലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വായ്പ്പുണ്ണ് മാറ്റുന്നതിന് മാത്രമല്ല വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും വായിലെ ഇന്‍ഫെക്ഷനും ബാക്ടീരിയ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നതിനായി സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി ഇത് കൊണ്ട് കവിള്‍ കൊണ്ടാല്‍ മതി. ഇത് വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വായ്പ്പുണ്ണിന്റെ മുറിവും വേദനയും എല്ലാം ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും വഴിവെക്കാതെ പെട്ടെന്ന് വായ്പ്പുണ്ണെന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

കടപ്പാട്:boldsky

3.5
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top