Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / വാതരോഗങ്ങൾക്ക് ഒരു അന്തിമ പരിഹാരം
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വാതരോഗങ്ങൾക്ക് ഒരു അന്തിമ പരിഹാരം

കൂടുതല്‍ വിവരങ്ങള്‍

വിവിധതരം വാതരോഗങ്ങൾ

സന്ധിവാതം (Osteoarthritis)

ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടുംവേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നുകൈമുട്ട്കാല്‍മുട്ട്കൈപ്പത്തികാല്‍പാദം,ഇടുപ്പ്നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാംനാല്പതു വയസ്സ് കഴിഞ്ഞവരിലും,വണ്ണമുള്ളശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും,മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.
തണുപ്പ് കാലത്ത് കാല്‍മുട്ടിനോകൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദനപിടുത്തംസന്ധികളിലെ ചലനവള്ളികള്‍ (ligaments) ക്ക് പിടിത്തം,രാത്രിയിലുംതണുപ്പുകാലത്തും വേദന കൂടുകസന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുകകൈവിരലുകള്‍ക്ക് തരിപ്പ് തോന്നുകഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്നീരും പ്രത്യക്ഷപെടാംഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.

ആമവാതം (Rheumatoid Arthritis

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്‌ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്ന് പറയുന്നു.കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നുഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു,എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.
സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയുംഹൃദയംവൃക്കകണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നുരക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാംആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നുകൈകാല്‍ മുട്ടുകള്‍കണങ്കാല്‍,മണിബന്ധംവിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാംശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.

ലൂപസ് (Lupus)

ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കുംതൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍,സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാംമുടി കൊഴിച്ചില്‍കിഡ്നി പ്രശ്നങ്ങള്‍ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

ഗൌട്ട് (Gout)

ചില ആഹാരങ്ങള്‍കിഡ്നിലിവര്‍കൂണ്‍ ആല്‍കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടുംവേദനയും ഉണ്ടാക്കുന്നുസന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നുഇതിനു ഗൌട്ട് എന്ന് പറയുന്നു.യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നുപേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

നടുവേദന (Backpain)

വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദനനട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുകഡിസ്കുകള്‍ തേയുകതെന്നി മാറുക,കശേരുക്കള്‍ക്ക് പരിക്കുകള്‍വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നുസന്ധിവാതം (osteoarthritis) നട്ടെല്ലിനെയും ബാധിക്കാംഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകുംചുമയ്ക്കുമ്പോഴുംതുമ്മുമ്പോഴും പോലും വേദനയുണ്ടാകംഇത് കാലുകളിലേക്ക് ബാധിച്ചുകാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാംഈ അവസ്ഥയെ സയാറ്റിക്ക (sciatica) എന്ന് പറയുന്നു.
ഇന്നത്തെ ജീവിത ശൈലികൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍ഒട്ടും ജോലി ചെയ്യാതിരിക്കല്‍കൂടുതല്‍ ഭാരം പൊക്കുന്ന ജോലിഅമിത വണ്ണംമാനസിക സമ്മര്‍ദംഇവ കാരണമാകുന്നു പുകവലിമദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
കമ്പ്യൂട്ടര്‍ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാംഇത് നട്ടെല്ലുകളെയും ബാധിക്കാം.
ശരിയായ ഇരിപ്പ്ശരിയായ കിടപ്പ്കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുകകമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുകകഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുകഭാരം പൊക്കുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുകഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുകനല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുകഅര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദനപിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.

വാതരോഗം ലക്ഷണങ്ങൾ

പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നുണ്ട്. ആസ്ത്മ, അലര്‍ജി പോലെ കൂടുതലും തണുപ്പ് കാലത്താണ് വാത/സന്ധി രോഗങ്ങൾ കൂടുന്നത്. നമ്മുടെ നാട്ടില്‍ പണ്ടുമുതൽ ആയൂര്‍വേദം ആയിരുന്നു ഇതിനു ഫലപ്രദമായ ചികിത്സ.
കഠിനങ്ങളായ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍ ഇവയൊക്കെ ആയുർവേദത്തിൽ പതിവാണ്. പക്ഷെ ഒരു സാധാരണക്കാരനു താങ്ങാനാവാത്ത ചെലവും മറ്റു പല കാരണങ്ങളും കൊണ്ട് വേറെ വഴികൾ അന്യേഷിഷിച്ചു തുടങ്ങിയ അവസരത്തിൽ ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ പേർ സൗഖ്യം പ്രാപിക്കുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്നതാണ് പ്രധാനം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധിവേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. ഞരമ്പിന്റെ നിരന്തരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നശിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കാതെ വരും.
എന്താണ് വാതം (Arthritis)?
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം (inflammation) ആണ് വാതം.ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളുമാണ് ഇതിന്റെ ലക്ഷണങ്ങൾ.
പലതരം വാതരോഗങ്ങളുണ്ടെങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.

വാതം - പൊതുവേയുള്ള ലക്ഷണങ്ങള്‍

1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടുത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക
7) പനി, വായ്ക്കു അരുചി

വാതം - പൊതുവേയുള്ള കാരണങ്ങള്‍

 • കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
 • സന്ധികളിലെ നീർക്കെട്ട് , തേയ്മാനം
 • സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
 • സിനോവിയല്‍ ദ്രാവകം കുുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
 • പാരമ്പര്യം
 • ശരീരത്തിന്റെ ഭാരം കൂടുക
 • പരിഹാര മാര്‍ഗങ്ങള്‍

  1. മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരം നില നിര്‍ത്തുകയും ചെയ്യുക.
  2. ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
  3. അങ്ങനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
  4. കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
  5. വ്യായാമം നിര്‍ത്താതെ തുടരുക
  ചുരുക്കം
  ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആളുകൾക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു താല്പര്യം ഉണ്ടാകുകയും വേണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.
3.54761904762
ഷഹന Apr 01, 2019 11:01 PM

എനിക്ക് മൂന്നു മാസമായി പുറത്ത് വേദനയുണ്ട്.ഇപ്പോൾ നടക്കാൻ പോലും വളരെ ബുദ്ധിമുണ്ട്.കൈപത്തിക്കുള്ളിൽ ശക്തമായ വേദനയും ബലകുറവും ഉണ്ട്.ഇത് വാതം ആണോ?

Anonymous Feb 02, 2019 08:42 AM

ആമവാതം മാറി പോവാൻ എന്താണ് ചെയ്യേണ്ടത് ? പുറത്താണ് ജോലി അവിടെ ഇതിനായി എന്ത് ഒക്കേ മാർഗ്ഗമാണ് ചെയ്യേണ്ടത്

മീന Jan 05, 2019 08:59 PM

ആമ വാതം മാറാൻ എന്തു ചെയ്യണം

അനൂപ് Dec 28, 2018 04:00 PM

വയസ് 25 സന്ധികൾക്ക് ബലകുറവും പിടുത്തവും അനുഭവപ്പെടുന്നു എന്താണ് പരിഹാരം ? ദയവായി ഈ നമ്പർ ഇൽ ബന്ധപ്പെടുക 94*****16

nasiba Aug 25, 2018 06:12 PM

aamavatham maariyal veentum varumo

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top