Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ലാപ്പ് ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിച്ചാല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലാപ്പ് ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിച്ചാല്‍

ലാപ്പ് ടോപ്പ് ആധുനിക മനുഷ്യന്റെ ഒരു അവശ്യഘടകമായി മാറിക്കഴിഞ്ഞു.. ഏകദേശം മൊബൈലിനോളം തന്നെ പ്രചാരം ലാപ്പ് ടോപ്പിനുണ്ട്.

ലാപ്പ് ടോപ്പ് ആധുനിക മനുഷ്യന്റെ ഒരു അവശ്യഘടകമായി മാറിക്കഴിഞ്ഞു.. ഏകദേശം മൊബൈലിനോളം തന്നെ പ്രചാരം ലാപ്പ് ടോപ്പിനുണ്ട്. മൊബൈല്‍ വിദ്യാഭ്യാസം കുറഞ്ഞവനും എളുപ്പമായി ഉപയോഗിക്കാം.പക്ഷെ ലാപ്പ് ടോപ്പ് വിദ്യാഭ്യാസമുള്ളവരുടെ സന്തതസഹചാരിയായിട്ടാണ് അറിയപ്പെടുന്നത്. കാരണം ലാപ്പ് ടോപ്പ് ഉപയോഗിക്കാന്‍ ചില അറിവുകള്‍ നിര്‍ബന്ധമാണ്. ആധുനിക മനുഷ്യന്‍ ലോകവുമായി ഇടപഴകുന്നത് പലപ്പോഴും ലാപ്പ് ടോപ്പിലൂടെയും മൊബൈലിലൂടെയുമാണ്. .

ഫ്രീക്വന്‍സികളില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു

പേര് സൂചിപ്പിക്കുന്നത് പോലെ ലാപ്പ്ടോപ്പ് മടിയില്‍ വെച്ച്‌ ജോലി ചെയ്യാവുന്ന ഒരു സംവിധാനമാണ്. ചാര്‍ജ് ഉണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കൊണ്ടു പോവാം. ഇന്റര്‍നെറ്റ് കണക്ഷനും കൂടിയായാല്‍ ഒരു മനുഷ്യന്‍ ഇരിക്കുന്നിടത്ത് ലോകം വന്നു നില്‍ക്കും.മടിയില്‍ വെച്ചു ജോലി ചെയ്യാം എന്നുള്ളതാണ് ലാപ്പ് ടോപ്പിന്റെ ഏറ്റവും വലിയ മെച്ചം. പക്ഷെ ഈ മെച്ചം പലപ്പോഴും വളരെ വലിയ ദുരന്തത്തിലേക്ക് വഴി തുറക്കാറുണ്ട്. സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുന്ന തിരക്കില്‍ ലാപ്പ് ടോപ്പിന്റെ ദൂഷ്യഫലങ്ങള്‍ പലരും കാണാതെ പോകുന്നു.
ലാപ്പ് ടോപ്പുകള്‍ വിവിധ ഫ്രീക്വന്‍സികളില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു
ഇവ മനുഷ്യശരീരത്തിനു നന്നെ ദോഷകരമാണ്.. മടിയില്‍ വെക്കുമ്ബോള്‍ അത് വയറിനോട് ചേര്‍ന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും ലാപ്പ് ടോപ്പ് മടിയില്‍ വെച്ചു ജോലി ചെയ്യരുത്.

ലാപ്പ് ടോപ്പ് മനുഷ്യശരീരത്തിനു ഏതൊക്കെ രീതിയില്‍ ഹാനികരമാണെന്നു നോക്കാം.

ലാപ്പ് ടോപ്പ് ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമാണ്. പക്ഷെ അത് സ്വീകരിക്കുകയും അതില്‍ നിന്നും ബഹിര്‍ഗമിക്കുകയും ചെയ്യുന്ന സിഗ്നലുകള്‍ ശരീരത്തിനു ഏറെ ദോഷകരമാണ്. ഒരുപാട് നേരം ലാപ്പ് ടോപ്പ് മടിയില്‍ വെച്ചിരുന്നു ജോലി ചെയ്യുന്നത് പ്രത്യുല്‍പ്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരില്‍ ഇത് ബീജത്തിന്റെ എണ്ണത്തില്‍ കുറവുണ്ടാക്കും. സ്ത്രീകളിലാണെങ്കില്‍ ഇത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും.അര്‍ജന്റീനയില്‍ നടന്ന ഒരു ഗവേഷണത്തില്‍ പുരുഷന്‍മാരുടെ മടിയില്‍ ഇരിക്കുന്ന ലാപ്പ് ടോപ്പ് ബീജകോശങ്ങളുടെ ഡിഎന്‍എ ഘടനക്ക് മാറ്റം വരുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവ വൃഷണങ്ങള്‍ക്കും ദോഷമാണ്. ലാപ്പ്ടോപ്പ് മടിയില്‍ വെച്ചു ജോലി ചെയ്യുന്നത് പ്രത്യുല്‍പ്പാദനത്തെ ഗൗരവമായി ബാധിക്കും.സ്വിസ് ഗവേഷകരായ ആന്‍ഡ്രിയസ് ആര്‍നോള്‍ഡും പീറ്റര്‍ ഇത്തിനും ലാപ്പ്ടോപ്പ് കാന്‍സറിനു കാരണമാവുന്നു എന്നു തെളിയിച്ചിട്ടുണ്ട്. ചൂടായിരിക്കുന്ന ലാപ്പ്ടോപ്പുകള്‍ ത്വക്കിനു ക്ഷതമുണ്ടാക്കുന്നു. കൂടാതെ ലാപ്പ്ടോപ്പില്‍ നിന്നും പ്രസരിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങള്‍ ജനിതക വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നത് വഴി ത്വക്ക് കാന്‍സറിനു കാരണമാവുന്നു.
പ്രസിദ്ധ ത്വക്ക് രോഗ വിദഗ്ദ്ധനായ ആന്‍ന്തണി ജെ മാന്‍സിനിയുടെ അഭിപ്രായത്തില്‍ ലാപ്പ്ടോപ്പ് ഉപയോഗം സ്കാമസ് സെല്‍ സ്കിന്‍ കാന്‍സറിനു വഴി തുറക്കുന്നു. ഇത്തരം കാന്‍സര്‍ സാധാരണ കാന്‍സറിനേക്കാള്‍ പതിന്‍മടങ്ങു അപകടകാരിയാണ്. കൂടാതെ ലാപ്പ്ടോപ്പ് ഏറെ നേരം മടിയില്‍ വെച്ചിരുന്നു ജോലിചെയ്യുന്നത് ടെസ്റ്റിസ് കാന്‍സറിനും അണ്ഡാശയ കാന്‍സറിനും ഇടയാക്കും എന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നടു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും

നിരന്തരമായ ലാപ്പ്ടോപ്പ് ഉപയോഗം നടുവു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും. കൂനിക്കടിയിരുന്നു ജോലി ചെയ്യുമ്ബോഴാണ് ഇങ്ങനെ ഉണ്ടാവുന്നത്. ലാപ്പ്ടോപ്പ് കട്ടിലില്‍ വെച്ച്‌ ഒരിക്കലും ജോലി ചെയ്യരുത്. മേശപ്പുറത്ത് വെച്ചു മാത്രം ജോലി ചെയ്യുക. മേശയുടെയും ജോലി ചെയ്യുന്ന ആളുടെയും ഉയരത്തിനാനുപാതികമായി കസേര തിരഞ്ഞെടുക്കണം.. കസേരയില്‍ നിവര്‍ന്നിരുന്ന് മാത്രം ജോലി ചെയ്യുക. ഇടക്കിടക്ക് ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കണം. കസേരയില്‍ നിന്നും എഴുന്നേറ്റ് കുറച്ച്‌ നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുക.രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരിക്കലും ലാപ്പ്ടോപ്പ് കിടക്കയില്‍ വെച്ച്‌ ജോലി ചെയ്യരുത്. സ്ക്രീനില്‍ നിന്നും വരുന്ന വെളിച്ചം ഉറക്കം വരാന്‍ സഹായിക്കുന്ന മെലാടോനിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുന്നു.. ഉറക്കം വരാന്‍ സഹായിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഹോര്‍മോണാണ് മെലാടോനിന്‍.
ഉറക്കക്കുറവ് അലട്ടുന്ന വ്യക്തിയാണെങ്കില്‍ ഒരിക്കലും ഉറങ്ങുന്നതിനു മുന്‍പ് ലാപ്പ്ടോപ്പില്‍ ജോലി ചെയ്യാന്‍ മുതിരരുത്. പകരം ഒരു പുസ്തകം വായിക്കുക..
കൈത്തണ്ടയിലുള്ള അക്യുപങ്ചര്‍ പോയിന്റില്‍ മസാജ് ചെയ്യുന്നത് ഉറക്കം വരാന്‍ സഹായിക്കും. ഏകദേശം ഇരുപത് മിനിറ്റോളം മസാജ് ചെയ്യുക. ഗാഢനിദ്ര ലഭിക്കും.
സ്ത്രീകള്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നതില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. ലാപ്പ്ടോപ്പ് ഏറെ നേരം മടിയില്‍ വെച്ചിരിക്കുന്നത് അണ്ഡോല്‍പ്പാദനം വൈകിക്കാന്‍ ഇടയാവുന്നു. അത് ക്രമം തെറ്റിയ ആര്‍ത്തവത്തിനു ഇടയാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായി സ്ത്രീകളുടെ പ്രത്യുല്‍പ്പാദനവ്യവസ്ഥ തകരാറിലാവുന്നു. ലാപ്പ്ടോപ്പ് ഏറെ നേരം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബൂദ്ധിമുട്ടാവുന്നു.

ഗര്‍ഭസ്ഥശിശുവിനു ദോഷം

ഗര്‍ഭിണികള്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിനു ദോഷം ചെയ്യും. ലാപ്പ്ടോപ്പില്‍ നിന്നുമുള്ള വൈദ്യുത കാന്തിക തരംഗങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ജന്മനാല്‍ തന്നെ പ്രശ്നമുണ്ടാകും അത് കൂടാതെ വളര്‍ച്ചയുടെ ഒാരോ ഘട്ടത്തിലും അവര്‍ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
വോള്‍ട്ടേജ് കൂടിയ ഇലക്‌ട്രിക്ക് കമ്ബിയെക്കാളും വീഡിയോ സ്ക്രീനിനെക്കാളും ഗര്‍ഭസ്ഥശിശുവിനു ദോഷം ചെയ്യുന്നത് ലാപ്പ്ടോപ്പുകളാണെന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കടപ്പാട്:boldsky
2.57142857143
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top