অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാത്രിജോലിയുടെ ഭയാശങ്കകള്‍ ആയുര്‍വ്വേദ പ്രതിവിധികള്‍

രാത്രിയില്‍ ജോലി ചേയ്യേണ്ടിവരുക എന്നത് പൊതുവായ ഒരു കാര്യമാണ്. ചില പ്രത്യേക തൊഴില്‍ സംരംഭങ്ങളെ സംബന്ധിച്ച്‌ ഒട്ടുംതന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുതയാണിത്. ലോകമെമ്ബാടും ധാരാളം സ്ത്രീകള്‍ രാത്രിയുള്ള സമയക്രമത്തില്‍ ജോലി ചെയ്യുന്നു. അതിലൂടെ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളുടെ ഭയാശങ്കയില്‍ അവരില്‍ പലരും നിലകൊള്ളുന്നു. ഈ അവസ്ഥയുടെ ചില ലക്ഷണങ്ങളാണ് ചുവടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആയുര്‍വേദത്തില്‍ അതിനു ചില പ്രധിവിധികള്‍ ഉണ്ട്

"ഏകാഗ്രത ഇല്ലായ്മ, ശുണ്ഠി, ക്ഷിപ്രകോപം, നിദ്രാരാഹിത്യം അല്ലെങ്കില്‍ അസ്വസ്ഥമായ ഉറക്കം, മുടിപൊഴിച്ചില്‍, വരണ്ട് വിരസമായ ചര്‍മ്മം, തലവേദന, തലച്ചുറ്റ് തുടങ്ങിയവ." രാത്രി കാലങ്ങളില്‍ തുടര്‍ച്ചയായി ഉണര്‍ന്നിരിക്കുന്നതിലൂടെ ശരീര വരള്‍ച്ചയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു എന്ന് ആയുര്‍വ്വേദം വ്യക്തമാക്കുന്നു. രാത്രിയില്‍ ജോലിക്ക് പോകുന്നതിനുമുമ്ബ് ഒരു ടീസ്പൂണ്‍ നെയ് സേവിക്കുകയാണെങ്കില്‍, ഈ വരള്‍ച്ചയെ സന്തുലനപ്പെടുത്താന്‍ അത്യധികം പ്രയോജനപ്പെടും.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍

നാഡീവ്യവസ്ഥയില്‍ എടുത്തുപറയത്തക്ക പിരിമുറുക്കം സൃഷ്ടിക്കുവാന്‍ രാത്രിജോലി കാരണമാകും. സ്വാഭാവികമായ ശരീരപ്രവര്‍ത്തനങ്ങളെ അവയുടേതായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ കഴിയാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ (adaptogens) സേവിക്കുക എന്നതാണ് സ്ഥിരമായി നിലനില്‍ക്കുന്ന അത്തരം പിരിമുറുക്കത്തെ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അത്തരത്തിലുള്ള വളരെ പ്രസിദ്ധമായ ഒരു സമ്മര്‍ദ്ദ പരിഹാര ഔഷധമാണ് അശ്വഗന്ധം. ശരീരോര്‍ജ്ജത്തെ സഹായിക്കുവാന്‍ അതിന് കഴിയും. നാഡീവ്യവസ്ഥയെ ശാന്തമാക്കുവാനും, അങ്ങനെ സുഖകരമായ ഉറക്കം നേടിയെടുക്കുവാനും ഈ ഔഷധം സഹായിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്ന പൊടിക്കൈകള്‍ രാത്രി ജോലിക്കാരെ വളരെയധികം സഹായിക്കും.

മുടി കൊഴിച്ചില്‍

രാത്രിജോലി കാരണമായുള്ള അവ്യവസ്ഥയുടെ ഒരു ലക്ഷണമാണ് മുടികൊഴിച്ചില്‍. അതിനാല്‍ ഉചിതമായ പരിചരണം അക്കാര്യത്തില്‍ ആവശ്യമാണ്.ശിരോചര്‍മ്മത്തിലും തലമുടിയിലും സ്ഥിരമായി കേശതൈതലം പുരട്ടുക. ഭൃംഗാമലക തൈലം, ബ്രഹ്മി തൈലം തുടങ്ങിയവ ശുപാര്‍ശ ചെയ്യപ്പെടുന്നതും വളരെയധികം അറിയപ്പെടുന്നതുമായ ആയുര്‍വ്വേദ കേശതൈലങ്ങളാണ്.

തിരുമ്മുചികിത്സകള്‍

പ്രവര്‍ത്തി ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, ആഴ്ചാന്ത്യ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും കഴിയുന്നിടത്തോളം സമയം ഉറങ്ങുവാന്‍ ശ്രമിക്കുക.

ശരീരത്തിന് അയവ് നല്‍കുന്നതിനും, ശരീരവേദനകളെ പരിഹരിക്കുന്നതിനും, രക്തചംക്രമണത്തെ ഉയര്‍ത്തുന്നതിനുമായി ആഴ്ചയിലൊരിക്കല്‍ ശരീരമാസകലം ഉഴിച്ചില്‍ നടത്തുന്നതും, ആവി ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റീം തെറാപ്പി) ചെയ്യുന്നതും വളരെ പ്രയോജനപ്രദമാണ്.

അസ്വസ്ഥ നിദ്ര

രാത്രി സമയക്രമത്തില്‍ ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക അവ്യവസ്ഥയുടെ മറ്റൊരു ലക്ഷണമാണ് അസ്വസ്ഥമായ ഉറക്കം. അതിനാല്‍ ഉറങ്ങാന്‍ പോകുമ്ബോഴെല്ലാം മുറിയ്ക്കുള്ളില്‍ മതിയായ അന്ധകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.

മാത്രമല്ല സമാധാനപരമായ ഉറക്കം ലഭിക്കുന്നതിനുവേണ്ടി മറ്റ് ശല്യങ്ങളൊന്നും പരിസരത്ത് ഇല്ല എന്നും ഉറപ്പുണ്ടായിരിക്കണം. മൊബൈല്‍ ഫോണ്‍ പോലെയുള്ള സന്തതസഹചാരികളായ ഉപകരണങ്ങള്‍ ശല്യം ചെയ്യാതിരിക്കുന്നതിനുവേണ്ടി, അകലെ എവിടെയെങ്കിലും അവയെ സൂക്ഷിച്ചുവയ്ക്കുക.

യോഗചര്യ

വജ്രാസനം, പ്രാണായാമം തുടങ്ങിയ അടിസ്ഥാന ആസനങ്ങള്‍ ഏതാനും മിനിറ്റുനേരം എന്നും പരിശീലിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.

അസമയത്ത് മൂത്രമൊഴിക്കുവാനുള്ള പ്രവണത അനുഭവപ്പെടുന്നത് ഒഴിവാക്കുവാനും, ഏകാഗ്രനിലയെ വര്‍ദ്ധിപ്പിക്കുവാനും അത് സഹായിക്കും.

ഭക്ഷണചര്യ

അത്താഴം കഴിച്ചതിനുശേഷമാണ് സാധാരണയായി നമ്മള്‍ ഉറങ്ങാന്‍ പോകുന്നത്. എങ്കിലും, രാത്രിയുള്ള സമയക്രമത്തില്‍ ജോലിചെയ്യുന്ന ആളുകളെ സംബന്ധിച്ച്‌, അവരുടെ ചര്യകള്‍ തുടങ്ങുന്നത് ആ സമയം മുതലാണ്.

നിങ്ങളുടെ സമയക്രമം രാത്രി 7 മണിക്ക് ശേഷമോ അതിനെക്കാള്‍ താമസിച്ചോ ആണ് തുടങ്ങുന്നതെങ്കില്‍, ജോലിയൊക്കെ കഴിഞ്ഞശേഷം അര്‍ദ്ധരാത്രിയില്‍ അത്താഴം കഴിക്കാമെന്ന് വിചാരിക്കരുത്. പകരം അത്താഴം കഴിച്ചതിനുശേഷം ജോലി ആരംഭിക്കുക. വൈകുന്നേരം 4-5 മണിയോടുകൂടെ തുടങ്ങുകയും, 1 മണിയോടുകൂടി തീരുകയും ചെയ്യുന്നതാണ് നിങ്ങളുടെ സമയക്രമമെങ്കില്‍, 7.30-8 മണിയോടുകൂടി അത്താഴം കഴിക്കാന്‍ ശ്രമിക്കുക.

അത്താഴസമയം

അത്താഴം കഴിക്കുന്നതിന്റെ സമയം കൃത്യമായി പാലിക്കുക എന്നത് രാത്രി ജോലിക്കാരെ സംബന്ധിച്ച്‌ അത്യധികം പ്രാധാന്യമുള്ള കാര്യമാണ്.

ഉറക്കം തൂങ്ങുവാന്‍ സാധ്യതയുണ്ടാക്കും എന്ന് ചിന്തിക്കുന്നതിനാല്‍ പലരും അത്താഴം കഴിക്കുന്നത് ഒഴിവാക്കുന്നു. പക്ഷെ ആ അനുഷ്ഠാനം ഒട്ടുംതന്നെ ഉചിതമല്ലഅത്താഴം കഴിയുമ്ബോള്‍ ഉറക്കംതൂങ്ങുക എന്നത് നിങ്ങളെ സംബന്ധിച്ച്‌ പ്രധാനപ്പെട്ടതാണെങ്കില്‍, പച്ചക്കറിയോടൊപ്പം ചമ്ബാവരിച്ചോറ് കഴിക്കുന്നതുപോലെയുള്ള ലഘുഭക്ഷണം ശീലിക്കുക. അതുമല്ലെങ്കില്‍ ഉപ്പുമാവോ ഇഡ്ഡലിയോ കഴിക്കാം. പുളിച്ചുതികട്ടല്‍ ഒഴിവാക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്നതിനാല്‍, അതിനോടൊപ്പം പച്ചക്കറിഭക്ഷണം കഴിക്കുന്ന കാര്യം മറക്കരുത്.

എണ്ണകലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അല്ലായെങ്കില്‍ വയര്‍ ചീര്‍ത്തതുപോലെയും ഭാരിച്ചതുപോലെയുമുള്ള അനുഭവം സംജാതമാകും. പുളിച്ചുതികട്ടലിനും അത് കാരണമാകും.

ജലാംശം നിലനിറുത്തുക

ഉന്നര്‍ന്ന് ചുറുചുറുക്കോടെ സജീവമായിരിക്കുന്നതിനുവേണ്ടി ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ആളുകള്‍ വളരെയധികം കുടിക്കാറുണ്ട്. വാസ്തവത്തില്‍ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല. ചുറുചുറുക്ക് ഉണ്ടാകണമെങ്കില്‍ ശരീരത്തില്‍ ജലാംശം നിലനിറുത്തേണ്ടത് ആവശ്യമാണ്.

അതിനുവേണ്ടി ഓരോ അര മണിക്കൂര്‍ കഴിയുന്തോറും വെള്ളമോ പഴച്ചാറുകളോ കുറേശ്ശേ കുറേശ്ശേ പാനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍, വലിയ മാറ്റം പ്രതീക്ഷിക്കാം.

രാത്രിഭക്ഷണം

രാത്രിയില്‍ വിശപ്പ് അനുഭവപ്പെടുക എന്നത് തികച്ചും സ്വാഭാവികമാണ്. എപ്പോഴെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍, പിസകള്‍ക്കും ബര്‍ഗറുകള്‍ക്കും പകരം, വറുത്തെടുത്ത ബദാം, ചണവിത്ത്, ഉപ്പുമാവ്, പോഹ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ശരീരത്തിന്റെ ഭാരം പരിപാലിക്കുവാന്‍ മാത്രമല്ല, ശരീരം വളരെയധികം ചൂടാകുന്നത് ഒഴിവാക്കുവാനും അവ സഹായിക്കും.

നിരോക്‌സീകാരികള്‍

പല തരത്തിലുള്ള ആരോഗ്യ നേട്ടങ്ങളും പകര്‍ന്ന് നല്‍കുന്നതുകൊണ്ട് നിരോക്‌സീകാരികള്‍ ശരീരത്തിന് വളരെ പ്രധാനമാണ്. ബെറികള്‍, പച്ചില ഭക്ഷണങ്ങള്‍, നാരകവര്‍ഗ്ഗ ഫലങ്ങള്‍ തുടങ്ങിയ വര്‍ണ്ണോജ്ജ്വല ഭക്ഷണ ഇനങ്ങള്‍ അതിനുവേണ്ടി ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

രാത്രിയില്‍ ജോലി ചെയ്യുന്നത് കാരണമായി ആരോഗ്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭയാശങ്കകളെ ലഘൂകരിക്കാന്‍ ഈ പൊടിക്കൈകള്‍ക്ക് കഴിയും.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate