Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / രോമാഞ്ചം ഉണ്ടാകാനുള്ള കാരണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രോമാഞ്ചം ഉണ്ടാകാനുള്ള കാരണം

രോമാഞ്ചം ഉണ്ടാകാത്തവരായി ആരും കാണില്ല. വികാര തീവ്രതയുണ്ടാകുമ്ബോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്. എന്നാല്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

രോമാഞ്ചം ഉണ്ടാകാത്തവരായി ആരും കാണില്ല. വികാര തീവ്രതയുണ്ടാകുമ്ബോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്. എന്നാല്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. രോമാഞ്ചം ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന്. ചില പ്രത്യേക സാഹചര്യങ്ങളോടു ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. വല്ലാതെ തണുപ്പുള്ള സമയങ്ങളില്‍ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടാതിരിക്കാന്‍ ശരീരം തന്നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്.
മാനസികസമ്മര്‍ദ്ദം ഉണ്ടാകുമ്ബോള്‍ ചിലര്‍ക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട്. ഈ സമയങ്ങളില്‍ ശരീരം അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ രക്തത്തില്‍ കലരുമ്ബോള്‍ രോമാഞ്ചം ഉണ്ടാകും. രോമങ്ങളോടു ചേര്‍ന്നുള്ള വളരെ ചെറിയ മസിലുകള്‍ സങ്കോചിക്കുന്നതു മൂലമാണ് രോമാഞ്ചം ഉണ്ടാകുന്നത്. ഈ സങ്കോചം ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ചെറിയ തോതിലുള്ള താഴ്ച ഉണ്ടാക്കുന്നു. ഇത് തൊട്ടടുത്തുള്ള ചര്‍മ്മഭാഗത്തെ പുറത്തേക്ക് തള്ളുകയും രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. രോമാവൃതമായ ശരീരമുള്ള മൃഗങ്ങള്‍ക്ക് ഈ പ്രതിഭാസം ഗുണപ്രദമാണ്. ഇതു മൂലം അവയുടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പില്‍ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.മൃഗങ്ങള്‍ ഭയപ്പെട്ടിരിക്കുന്ന അവസരത്തില്‍ അല്ലെങ്കില്‍ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തില്‍ ഇതു സംഭവിക്കാറുണ്ട്. മുള്ളന്‍പന്നിയുടെ മുള്ളുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. തണുപ്പുമൂലം രോമാഞ്ചം ഉണ്ടാവുന്നതിലൂടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പില്‍ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
കടപ്പാട്:  -epapar
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top