Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / യൗവ്വനവും തിളക്കവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

യൗവ്വനവും തിളക്കവും

ചര്‍മ്മത്തിന്റെ ക്ഷീണമകറ്റി ആരോഗ്യവും കരുത്തും തിളക്കവും ഉള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ചര്‍മ്മത്തിന്റെ ക്ഷീണമകറ്റി ആരോഗ്യവും കരുത്തും തിളക്കവും ഉള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിന് ഈ ഗുണങ്ങള്‍ ഇല്ലെങ്കില്‍ അത് ചര്‍മ്മത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. പ്രായക്കൂടുതല്‍ തോന്നുന്നതിനും ചര്‍മ്മത്തിന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങുന്നവരാണ് പലരും. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.
ചര്‍മസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് ഏതൊക്കെ വിധത്തില്‍ നമ്മുടെ ചര്‍മ്മത്തെ ബാധിക്കും എന്നു കൂടി അറിഞ്ഞിരിക്കണം. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയില്‍ ചര്‍മ്മത്തിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നാ‌ട്ടു മാര്‍ഗ്ഗങ്ങള്‍. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ വേണം എപ്പോഴും ചര്‍മ്മത്തിന് വേണ്ടി എന്ത് കാര്യവും ചെയ്യാന്‍. അല്ലെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മ വെക്കണം.

അള്‍ട്രാവയലറ്റ് രശ്മികള്‍

സൗന്ദര്യസംരക്ഷണത്തില്‍ കരുവാളിപ്പ് എപ്പോഴും പ്രശ്നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാവുന്നതാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്. ഇത് രണ്ടും കൊണ്ട് ചര്‍മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് മിക്‌സിയില്‍ നല്ലതു പോലെ അടിച്ച്‌ പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കുക. മുഖത്തും കഴുത്തിലും എല്ലാം തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏകദേശം 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച്‌ കരുവാളിപ്പ് അകറ്റുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കാം

ചര്‍മ്മത്തിലെ മൃതകോശങ്ങളും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. അതിന് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും മൂക്കിനിരുവശവും ഇത്തരത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പരിഹരിക്കാനും തിളക്കം നല്‍കുന്നതിനും രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.
പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് ഈ പറഞ്ഞ പൊടിക്കൈ.
പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് ഈ പറഞ്ഞ പൊടിക്കൈ.
പപ്പായ നല്ലതു പോലെ അരച്ച്‌ പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പപ്പായ.

ചര്‍മ്മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നതിന്

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് ഈര്‍പ്പം നിലനിര്‍ത്തുന്നതിന്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്ബര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്ബര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്. ഇത് കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈരും കുക്കുമ്ബറും.
കുക്കുമ്ബര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച്‌ മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച്‌ അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മാത്രമല്ല ചര്‍മ്മം വളരെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അമിത എണ്ണമയംഇല്ലാതാക്കാന്‍

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും അമിത എണ്ണമയം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്‌സ്ചുറൈസറും മതി. അത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്ത് ചെയ്യണം എന്ന് നോക്കാം.
മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും മുട്ടയിലൂടെ പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ചര്‍മ്മം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നല്ല സോഫ്റ്റ് ചര്‍മ്മത്തിന് വേണ്ടി നമുക്ക് ഇനി ചില പൊടിക്കൈകള്‍ ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്‌സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു.
അരക്കപ്പ് ഓട്‌സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച്‌ പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് ഉപയോഗിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ
കടപ്പാട്:boldsky
3.14285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top