অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂക്കിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍

മൂക്കിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍

വരണ്ട മൂക്ക് ഒരു രോഗമല്ല.അതില്‍ വിഷമിക്കേണ്ടതുമില്ല.ഇത് നമുക്ക് കുറച്ചു അസ്വസ്ഥതകള്‍ ഉണ്ടാക്കും.സൈനസ് പ്രശ്‌നം ഉള്ളവര്‍ക്ക് തലവേദനയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും.നിങ്ങളുടെ മൂക്ക് വരണ്ടതോ കൂടുതല്‍ ഒഴുകുന്നതോ ആകുമ്ബോള്‍ അസ്വസ്ഥതയും വിഷമവും ഉണ്ടാക്കും.ചിലപ്പോള്‍ ഇത് കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടും ശ്വാസതടസ്സം വരെയും ഉണ്ടാക്കും.

വരണ്ട മൂക്കിന് വീട്ടുവൈദ്യം

വരണ്ട മൂക്ക് എന്നത്,നാസാരന്ദ്രം വരളുന്ന അവസ്ഥയാണിത്.ഇത് മൂക്കിന്റെ അകത്തെ ഭാഗമായ മ്യൂക്കോസയുടെ പുറം ഭാഗത്തെ ബാധിക്കുന്നു.

വരണ്ട മൂക്കിനുള്ള ഏറ്റവും മികച്ച പ്രതിവിധികള്‍ ഇവയാണ്.

വെളിച്ചെണ്ണ,സാലിന്‍ സ്പ്രേ,വിറ്റാമിന്‍ ഇ ഓയില്‍,ഒലിവെണ്ണ നല്ലെണ്ണ / എള്ളെണ്ണ,ആവി പിടിക്കല്‍,ഹ്യുമിഡിഫയര്‍,സൗന

വരണ്ട മൂക്കിന് വെളിച്ചെണ്ണ; ആവശ്യമുള്ളത്

വെര്‍ജിന്‍ വെളിച്ചെണ്ണ

ചെയ്യേണ്ടത്

ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ഓരോ മൂക്കിലും ഒഴിക്കുക.

എപ്പോഴെല്ലാം ചെയ്യണം;ദിവസവും ഒരു പ്രാവശ്യം ചെയ്താല്‍ മതിയാകും.

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു.

വെളിച്ചെണ്ണയ്ക്ക് അതിരുകളില്ലാത്ത പ്രയോജനങ്ങളാണ് ഉള്ളത്.മിക്കവാറും എല്ലാ പ്രശനങ്ങള്‍ക്കും പ്രതിവിധിയായി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.വെളിച്ചെണ്ണ നാസാരന്ദ്രങ്ങളില്‍ ഇറ്റിക്കുന്നത് വരള്‍ച്ച മാറ്റുകയും വരണ്ട കോശങ്ങള്‍ തമ്മിലുള്ള അന്തരം കുറച്ചു വേദന ശമിപ്പിക്കുകയും ചെയ്യുന്നു.ഇത് അമിതമായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക

വരണ്ട മൂക്കിന് സലൈന്‍ / ഉപ്പുവെള്ളം സ്പ്രേ

ആവശ്യമുള്ളവ

സ്പൂണ്‍ ഉപ്പ്

അര കപ്പ് വെള്ളം

സ്പ്രേ ബോട്ടില്‍

നിങ്ങള്‍ ചെയ്യേണ്ടത്

  1. ഉപ്പും വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക.
  2. തല നിലത്തേക്ക് താഴ്ത്തി ഉപ്പുവെള്ളം ഏതാനും തവണ മൂക്കിലേക്ക് സ്പ്രേ ചെയ്യുക.

നിങ്ങള്‍ക്ക് കൈയില്‍ കുറച്ചു ഉപ്പ്‌വെള്ളം എടുത്തു ശ്വസിക്കുകയാണെങ്കില്‍ സൈനസ് ക്യാവിറ്റിയില്‍ അത് എത്തും.10 സെക്കന്‍ഡ് കഴിഞ്ഞു തിരിച്ചു നിശ്വസിക്കാവുന്നതാണ്.

എപ്പോഴെല്ലാം ഇത് ചെയ്യണം

ദിവസവും മൂന്നു നാലു തവണ ഇത് ചെയ്യാവുന്നതാണ്.

ഉപ്പ്‌വെള്ളം വരണ്ട മൂക്കിനുള്ള വീട്ടുപാധിയാണ്.ഇത് വീട്ടില്‍ നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.ഉപ്പ്‌വെള്ളം ഒരു ഹ്യൂമിഡിഫയര്‍ ആയി പ്രവര്‍ത്തിക്കുകയും മൂക്കില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.ഇതുപയോഗിച്ചു വീട്ടില്‍ നിന്ന് തന്നെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പരിഹാരം ലഭിക്കും

ടേബിള്‍ സാള്‍ട്ടില്‍ മറ്റു ചില ഘടകങ്ങള്‍ കൂടി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നാസാരന്ദ്രങ്ങളെ അസ്വസ്ഥമാക്കാന്‍ ഇടയുണ്ട്.അതിനാല്‍ ടേബിള്‍ സാള്‍ട്ട് ഉപയോഗിക്കാതിരിക്കുക.

വരണ്ട മൂക്കിന് വിറ്റാമിന്‍ ഇ ഓയില്‍ ;ആവശ്യമുള്ളവ

വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍

ചെയ്യേണ്ടത്

  1. വിറ്റാമിന്‍ ഇ ഗുളിക മുറിക്കുക
  2. തല മുകളിലേക്ക് ഉയര്‍ത്തി രണ്ടോ മൂന്നോ തുള്ളി ഓയില്‍ മൂക്കിലേക്ക് ഒഴിക്കുക

ദിവസവും രണ്ടു തവണ ചെയ്യുന്നത് ഗുണകരമാണ്.വിറ്റാമിന്‍ ഇ ഗുളിക ചര്‍മ്മത്തിന് വളരെ മികച്ചതാണ്.ഇത് നാസാരന്ദ്രങ്ങളില്‍ ജലാംശം ഉണ്ടാക്കുകയും വരള്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണവും ആന്റി ഓക്സിഡന്റും മുറിവ് ഉണക്കുകയും നാസാരന്ദ്രത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

വരണ്ട മൂക്കിന് ഒലിവെണ്ണ;ആവശ്യമുള്ളവ

ഒലിവെണ്ണ ഡ്രോപ്പെര്‍; ചെയ്യേണ്ടത്

ഡ്രോപ്പെര്‍ ഉപയോഗിച്ച്‌ ഏതാനും തുള്ളി ഒലിവെണ്ണ മൂക്കില്‍ ഒഴിക്കുക.ദിവസവും രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്.വെളിച്ചെണ്ണയെപ്പോലെ ഒലിവെണ്ണയ്ക്കും നാസാരന്ദ്രത്തിലെ അസ്വസ്ഥതയും വീക്കവും വരള്‍ച്ചയും മാറ്റി ജലാംശം ഉള്ളതാക്കാന്‍ കഴിയും.

വരണ്ട മൂക്കിന് എള്ളെണ്ണ;ആവശ്യമുള്ളവ

എള്ളെണ്ണ ഡ്രോപ്പെര്‍;ചെയ്യേണ്ടത്

  1. തല മുകളിലേക്ക് ഉയര്‍ത്തി വച്ച്‌ ഏതാനും തുള്ളി എള്ളെണ്ണ മൂക്കില്‍ ഒഴിക്കുക.
  2. ശ്വാസം ഉള്ളിലേക്ക് വലിച്ചു എണ്ണ മൂക്കിനുള്ളിലേക്ക് കടത്തുക.

ദിവസവും രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്.എള്ളെണ്ണയിലെ വിറ്റാമിന്‍ ഇ വരണ്ട ചര്‍മ്മത്തില്‍ നല്ലൊരു മോയിച്യുറൈസര് ആയി പ്രവര്‍ത്തിക്കുന്നു.

ആവി പിടിക്കല്‍ ;ആവശ്യമുള്ളവ

ചൂട് വെള്ളം

വലിയ ബൗള്‍

വലിയ ടവ്വല്‍

ചെയ്യേണ്ടത്

  1. ബൗളില്‍ ചൂട് വെള്ളം ഒഴിക്കുക.
  2. തല ബൗളിനു മുകളിലേക്ക് കൊണ്ട് വന്നു ടവല്‍ മൂടി 10 മിനിറ്റ് നീരാവി ശ്വസിക്കുക.

ദിവസവും രണ്ടു മുതല്‍ നാലു പ്രാവശ്യം ചെയ്യാവുന്നതാണ്.വരണ്ട മൂക്കിന് ആശ്വാസം കിട്ടുന്ന ഏറ്റവു൦ എളുപ്പമുള്ള മാര്‍ഗമാണിത് .നീരാവി വരണ്ട മൂക്കിനെ മൃദുവാക്കുന്നു.

വരണ്ട മൂക്കിന് ഹ്യുമിഡിഫയര്‍

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തില്‍ മുറിയില്‍ ഹ്യുമിഡിറ്റി സൂക്ഷിക്കുന്നത് വരണ്ട മൂക്കിന് ആശ്വാസം നല്‍കും.ഇത് അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും നന്നായി ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യും.

വരണ്ട മൂക്കിന് സൗന

ഹീറ്റ് ബാത്ത് അഥവാ സൗന ബാത്ത് മൂക്കിന്റെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും ഇതില്‍ ഏതാനും തുള്ളി ഗന്ധമുള്ള ഓയില്‍ ഒഴിക്കുകയും ചെയ്താല്‍ നന്നായിരിക്കും

കടപ്പാട്: boldsky.com

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate