Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മുളകില്ലാത്ത കറിയുണ്ടോ!
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുളകില്ലാത്ത കറിയുണ്ടോ!

എരിവിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. നമ്മുടെ തനതു വിഭവങ്ങള്‍ക്കെല്ലാം നല്ല എരിവും പുളിയുമുണ്ടായിരിക്കും.

എരിവിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. നമ്മുടെ തനതു വിഭവങ്ങള്‍ക്കെല്ലാം നല്ല എരിവും പുളിയുമുണ്ടായിരിക്കും. ഇതിനാല്‍ അടുക്കളത്തോട്ടത്തില്‍ നിന്ന് പച്ചമുളകിനെ മാറ്റി നിര്‍ത്താനാകില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, എന്നീ വിറ്റാമിനുകളും പൊട്ടാസ്യം, കോപ്പര്‍ എന്നിവയും പച്ചമുളകില്‍ ധാരാളം അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും പച്ചമുളക് സഹായിക്കും. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തിയും പച്ചമുളകിനുണ്ട്. കീടങ്ങളുടെ ആക്രമണം എളുപ്പത്തില്‍ പച്ചമുളക് തൈകളെ ബാധിക്കും. വളര്‍ച്ചയെത്തിയ മുളകുകള്‍ പെട്ടെന്നു നശിക്കാനും കീടങ്ങളുടെ ആക്രമണം കാരണമാകും. ഇതിനാല്‍ രോഗപ്രതിരോധ ശേഷിയുള്ള തൈകള്‍ വേണം നടാന്‍.മെക്‌സിക്കോയാണ് പച്ചമുളകിന്റെ ജന്മദേശം.
പ്രധാന ഇനങ്ങള്‍
മഞ്ജരി, ഉജ്ജ്വല, അനുഗ്രഹ, ജ്വാലാസഖി, ജ്വാലാമുഖി എന്നിവ നല്ലയിനം മുളകിനങ്ങളാണ്.
നടുന്ന രീതി
ഒരു സെന്റ് സ്ഥലത്തേയ്ക്ക് 4-5 ഗ്രാം വിത്ത് വേണം. ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60 സെ. മീ അകലത്തില്‍ പറിച്ചു നടണം. നടുമ്പോള്‍ വെയില്‍ കൂടുതലുണ്ടെങ്കില്‍ തണല്‍ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 15 ദിവസം കൂടുമ്പോള്‍ പച്ചില കമ്പോസ്റ്റ് , കടലപ്പിണ്ണാക്ക് പച്ച ചാണക മിശ്രിതത്തിന്റെ തെളിനീരൂറ്റി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് ധാരാളം പച്ചമുളക് ലഭിക്കാന്‍ സഹായകമാകും.
രോഗപ്രതിരോധം
മീലിമുട്ട, മണ്ഡരി, റേന്തമുണ്ട, നീരൂറ്റി കുടിക്കുന്ന മറ്റു കീടങ്ങള്‍ എന്നിവയാണ് മുളകിന്റെ പ്രധാന ശത്രുക്കള്‍. വേപ്പെണ്ണ – വെളുത്തുളളി മിശ്രിതം ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്. ശീമക്കൊന്നയിലകള്‍, 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് എന്നിവ രണ്ടാഴ്ച ഇടവിട്ട് തളിച്ചുകൊടുത്തു മണ്ഡരികളെ നിയന്ത്രിക്കാം. ഇലപ്പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതുകൊണ്ടാണ് ഇലകള്‍ മുരടിച്ചുപോകുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇവയെ കാണാം. ഇവയെ ഒഴിവാക്കാന്‍ 5% വേപ്പിന്‍കുരു സത്ത് ലായനിയോ 2 % വെളുത്തുള്ളി – വേപ്പണ്ണ മിശ്രിതമോ തളിച്ചു കൊടുക്കുന്നതിലൂടെ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ ഒഴിവാക്കന്‍ പറ്റും. ഇളം തളിരിലും പുതിയ ഇലകളിലും നീറൂറ്റി കുടിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ജീവിയെ കാണാം. ഇതാണ് ഇല ചുരുളാന്‍ കാരണം. ഇവയെ കണ്ടാല്‍ ഉടനെ തന്നെ ഞെക്കികൊല്ലണം. പുകയില കഷായം തളിക്കുന്നത് ഇവയെ അകറ്റാന്‍ ഉപകാരപ്പെടും. മുളകിന് ബാധിക്കുന്ന തൈ ചീയല്‍ ഒഴിവാക്കാന്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയില്‍(ഇരുപതു ശതമാനം വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് ചാണകപ്പൊടിയോടൊപ്പം ട്രൈകോഡര്‍മ ചേര്‍ക്കുന്നതും തൈ ചീയല്‍ അസുഖം ഒഴിവാക്കാം. വേനല്‍കാലത്ത് തൈ ചീയല്‍ അസുഖം വളരെകുറയായിട്ടാണ് കാണുന്നത്.
കടപ്പാട്:harithakeralamnews
2.78571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top