Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മുട്ടയില്‍ കുരുമുളകു ചേര്‍ത്തു കഴിക്കൂ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുട്ടയില്‍ കുരുമുളകു ചേര്‍ത്തു കഴിക്കൂ

ആരോഗ്യ ഗുണങ്ങളാല്‍ സമ്ബുഷ്ടമായ ഒന്നാണ് മുട്ട. കുട്ടികള്‍ക്കും മമുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്ക്കുവാന്‍ പറ്റുന്ന, പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം ധാരാളം അടങ്ങിയ ഒരു ഭക്ഷണ വസ്തു.

ആരോഗ്യ ഗുണങ്ങളാല്‍ സമ്ബുഷ്ടമായ ഒന്നാണ് മുട്ട. കുട്ടികള്‍ക്കും മമുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്ക്കുവാന്‍ പറ്റുന്ന, പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം ധാരാളം അടങ്ങിയ ഒരു ഭക്ഷണ വസ്തു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ ഗണത്തിലും വെജിറ്റേറിയന്‍ ഭക്ഷണ ഗണത്തിലും ഒരുപോലെ പെടുത്താന്‍ പറ്റിയ ഒന്നാണിത്.
മുട്ട പല രീതിയിലും കഴിയ്ക്കാം. ഇത് ബുള്‍സൈ ആയും പുഴുങ്ങിയും കറി വച്ചും ഓംലറ്റായും എഗ് ബുര്‍ജിയായുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ഇത് പച്ചയ്ക്കു കഴിയ്ക്കുന്ന ചിലരും ഉണ്ട്.
മുട്ട പാചകം ചെയ്യുന്ന രീതി മുട്ടയിലെ പോഷക ഘടകങ്ങളെ തീരുമാനിയ്ക്കുന്ന ഒന്നാണ്. മുട്ട എണ്ണ ചേര്‍ക്കാതെ പാചകം ചെയ്യുന്ന രീതിയാണ് കൂടുതല്‍ നല്ലത്. ഇതില്‍ തന്നെ മുട്ട കുരുമുളകു ചേര്‍ത്തു തയ്യാറാക്കുന്ന രീതി ഏറ്റവും ആരോഗ്യകരമെന്നു വേണം, പറയാന്‍.
രുചിയും എരിവും നല്‍കുന്നതിനപ്പുറം കുരുമുളകിന് ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പടുത്തുക, പ്രതിരോധ ശേഷി നല്‍കുക, അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കുക തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്.ഇതിലെ പെപ്പറൈന്‍ എന്ന ഘടകമാണ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നത്.
മുട്ട കഴിയ്ക്കുമ്ബോള്‍ കുരുമുളകു ചേര്‍ത്താണ് കഴിയ്ക്കുന്നതെങ്കില്‍ ഇതു നല്‍കുന്ന പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങളുണ്ട്‌ഇവ രണ്ടും ചേരുന്നത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.
മുട്ടയില്‍ കുരുമുളകു ചേര്‍ത്തു വേണം, കഴിയ്ക്കാന്‍

എല്ലിന്റെ ആരോഗ്യത്തിന്

മുട്ടയില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും കുരുമുളകും ചേരുമ്ബോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിയ്ക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതു കൊണ്ടു തന്നെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ മാറാന്‍ മുട്ട കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.

തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്

തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ് കുരുമുളകും മുട്ടയും. മുട്ട പുഴുങ്ങിയതിന് പ്രത്യേകിച്ചും തടി കുറയ്ക്കാന്‍ കഴിയും. മുട്ടയിലെ പ്രോട്ടീനുകളാണ് ഈ പ്രയോജനം നല്‍കുന്നത്. കുരുമുളക് ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത് ഇവ രണ്ടും ചേരുമ്ബോള്‍ പ്രയോജനം ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്.

പ്രതിരോധശേഷി

മുട്ടയും കുരുമുളകും ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കുന്നു.കുരുമുളക് ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ഒന്നാണ്. കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുള്ള മരുന്ന്.
മുട്ട ആരോഗ്യം നല്‍കും. ആരോഗ്യകരമായ ശരീരത്തിന് രോഗപ്രതിരോധശേഷിയമുണ്ടാകും. ഇതുകൊണ്ടുതന്നെ മുട്ടയും കുരുമുളകും ചേരുമ്ബോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ഊര്‍ജവും

ശരീരത്തിന് ഒരു ദിവസത്തേയ്ക്കുള്ള മുഴുവന്‍ ഊര്‍ജവും നല്‍കാന്‍ ഈ മുട്ട, കുരുമുളകു കൂട്ട് പ്രാതലിന് കഴിച്ചാല്‍ മതിയാകും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

ബ്രെയിന്‍

ബ്രെയിന്‍ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ പ്രോട്ടീനു സാധിയ്ക്കും. തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ് മുട്ടയും കുരുമുളകും. പ്രത്യേകിച്ചു പ്രായക്കൂടുതല്‍ കാരണമുള്ള തിമിരം പോലുള്ള പ്രശ്‌നങ്ങള്‍. മുട്ടയിലെ കരാട്ടനോയ്ഡുകള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.കോശനാശം തടയാന്‍ കുരുമുളകും മികച്ചതാണ്.

മസില്‍ വളര്‍ത്താന്‍

മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് കുരുമുളകും മുട്ടയും. പുഴുങ്ങിയ മുട്ടയില്‍ കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് മസിലുകളുടെ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ്.

അയേണ്‍

അയേണ്‍ സമ്ബുഷ്ടമായ ഭക്ഷണമാണ് മുട്ടയും കുരുമുളകും. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി ഓക്‌സിജന്‍ എല്ലാ അവയവങ്ങളിലേയ്ക്കും എത്തുന്നു. ഇത് ആന്തരികാവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്നു.

മുട്ട മഞ്ഞയില്‍

മുട്ട മഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന ഭയം പലര്‍ക്കുമുണ്ട്. മുട്ടയിലെ ഈ ദോഷം തീര്‍ക്കാനുളള ഏറ്റവും നല്ല വഴിയാണ് കുരുമുളകു ചേര്‍ക്കുന്നത്. ഇത് കൊളസ്‌ട്രോള്‍ കളയാന്‍ മികച്ച ഒരു മസാലയാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരവും.

മുട്ട ആരോഗ്യകരമാണെങ്കിലും

മുട്ട ആരോഗ്യകരമാണെങ്കിലും നല്ല പോലെ വേവിച്ചില്ലെങ്കില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയില്‍ നിന്നും അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. ഇതിനുള്ള പ്രതിവിധി കൂടിയാണ് ഇതില്‍ കുരുമുളകു ചേര്‍ക്കുന്നത്. ഇത്തരം അണുബാധകള്‍ തടയാനും വയറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കുരുമുളക്. സ്വാഭാവിക അണുനാശിനിയാണിത്.
കടപ്പാട്:boldsky
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top