অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുടിയഴകിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

മുടിയഴകിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

മുടിയഴകിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യത്തിന് പുറമേ ഒന്നും ചെയ്തിട്ടു കാര്യമില്ല. നിങ്ങൾ കഴിക്കുന്നതന്തോ അതാണ് മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.
മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ പോകുന്നു നല്ല
മുടിക്കുള്ള ‘’ടോണിക്കുകൾ’.
അഴകുള്ള മുടിക്ക് പ്രോട്ടീൻ
മുടിനാരിലെ മാംസ്യമായ കെരാറ്റിന്റെ നിർമ്മിതിക്ക് മാംസ്യം അത്യാവശ്യമാണ്. പ്രോട്ടീനിലുള്ള അമിനോ ആസിഡുകളാണ് കെരാറ്റിൻ വളർച്ചയ്ക്ക് സഹായിക്കുക. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നിലെ പ്രധാന ഘടകമാണ് കെരാറ്റിൻ. കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാനും കട്ടികുറയാനും ഇടയാക്കും.
പ്രോട്ടീൻ ഭക്ഷണം : കടല, പയർ, പരിപ്പ് തുടങ്ങിയ ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാൽ, പാലുൽപന്നങ്ങൾ.
കറുത്തിരുണ്ട മുടിക്ക്
വിറ്റമിനുകൾക്ക് മുടി വളർച്ചയിൽ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ച് വിറ്റമിൻ, എ, ബി. സി. ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നൽകും. വിറ്റമിൻ എ ചർമത്തെ ഈർപ്പമുള്ളതാക്കും. ഇത് മുടിവളർച്ച കൂട്ടുന്നതോടൊപ്പം മുടിയിഴയുടെ ആരോഗ്യത്തിന് സ്ഥിരത നൽകുന്നു.
വിറ്റമിൻ എ ഭക്ഷണം: മീൻ, പാൽ, പാലുൽപന്നങ്ങൾ, മുട്ട, കാരറ്റ്, പച്ചിലക്കറികൾ, കരൾ, വെണ്ണ.
നരയകറ്റാൻ
ബി വിറ്റമിനുകളിലെ ബി 3 (കാത്സ്യം പാൻറോ തെനിക് ആസിഡ്) ബി 5 ബി 6, ബി 7 എന്നിവയെല്ലാം മുടിയുടെ സുഹൃത്തുക്കളാണ്. ബി 3 മുടിവളർച്ച കൂട്ടുന്നതിനൊപ്പം മുടികൊഴിച്ചിലും നരയും പ്രതിരോധിക്കാൻ സഹായിക്കും.
ബി 5 ബി 6 എന്നിവ മുടിയുടെ മാംസ്യമായ കെരാറ്റിന്റെ സംയോജനത്തിന് സഹായിക്കുക വഴി മുടിക്ക് കരുത്തും ആരോഗ്യവും നൽകുന്നു. ബി 6 മുടിയുടെ ചെമ്പുനിറം കുറയ്ക്കാനും സഹായിക്കും. മുടി വളർച്ച കൂട്ടുന്നതിൽ ബി 6 —നേക്കാൾ ഒരുപടി മുന്നിലാണ് ബി 7 (ബയോട്ടിൻ).
വിറ്റമിൻ ബി ഭക്ഷണം: മുട്ടയുടെ മഞ്ഞക്കരു, കരൾ, മാംസം, സൂര്യകാന്തി, എണ്ണ, ധാന്യങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ.
അറ്റം പിളരാതിരിക്കാൻ
വിറ്റമിൻ സി മുടിയുടെ ആരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കെരാറ്റിനു വളരെ ഗുണം ചെയ്യുന്ന ഇത് മുടി തഴച്ചുവളരാനും അറ്റം പിളരാതിരിക്കാനും സഹായിക്കും.
വിറ്റമിൻ സി ഭക്ഷണം : പച്ചിലക്കറികൾ, പഴങ്ങൾ, നാരങ്ങ, നെല്ലിക്ക.
ചർമത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ വിറ്റമിൻ ഇ അടങ്ങിയ ഭക്ഷണം നല്ലതാണ്. ഇത് തലയോട്ടിയിലൂടെയുള്ള രക്തയോട്ടം കൂട്ടി മുടിയെ ജീവനുള്ളതാക്കും.
വിറ്റമിൻ ഇ ഭക്ഷണം : സോയബീൻ, പച്ചിലക്കറികൾ, വിത്തുകൾ, അണ്ടിപ്പരിപ്പുകൾ, പാലുൽപന്നങ്ങൾ.
ജീവനുള്ള മുടിക്ക്
ആരോഗ്യമുള്ള മുടിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മുടിയിഴകൾക്കാവശ്യമായ പ്രാണവായു നൽകുന്നത് ഇരുമ്പാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാൻ ഇടയാക്കും. മുടിയിഴയുടെ വ്യാസം കുറഞ്ഞ് പൊട്ടിപ്പോകാനും കാരണമാകും.
ഇരുമ്പടങ്ങിയ ഭക്ഷണം : പച്ചിലക്കറികൾ, ഉണക്കപഴങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചക്കര, മുട്ട, തണ്ണിമത്തൻ.
മുടി വേഗം വളരാൻ
മുടിക്ക് വേണ്ട അളവിൽ സിങ്ക് ലഭിക്കാത്തപ്പോഴാണ് കട്ടികുറഞ്ഞ് തവിട്ടു നിറമാവുക.തലയോട്ടിയിലെ എണ്ണ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സിങ്കായതിനാൽ വരണ്ടമുടിയെ ജീവസുറ്റതാക്കാൻ സിങ്കടങ്ങിയ ഭക്ഷണം നല്ലതാണ്. പച്ചക്കറികളിൽ സിങ്കിന്റെ അളവ് താരതമ്യേന കുറവാണ്.
കഴിക്കേണ്ട ഭക്ഷണം: കക്ക ഇറച്ചി, അണ്ടിപ്പരിപ്പുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, കരൾ, സൂര്യകാന്തി എണ്ണ.
മാംഗനീസ്, സെലിനിയം, ക്രോമിയം, കൊബാൾട്ട്, നിക്കൽ, സിലിക്കൺ, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവമുടി വളർച്ചയുടെ വേഗം കൂട്ടും. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതും പഴവർഗങ്ങൾ കഴിക്കുന്നതും ഈ ധാതു ലവണങ്ങൾ ലഭിക്കാൻ സഹായിക്കും.
സൂപ്പർടോണിക്
മുടിയുടെ മൊത്തമുള്ള ആരോഗ്യത്തിന് കാർബോഹൈഡ്രേറ്റ് നല്ലതാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ചേർന്നാൽ മുടിക്കുള്ള ‘’സൂപ്പർ ടോണിക്ക്’ആയി.
കാർബോഹൈഡ്രേറ്റ് ഭക്ഷണം : തവിടുകളയാത്ത ഗോതങ്ക്, ഓട്സ്, ചുവന്ന അരി,
മുടികൊഴിച്ചിൽ തടയാൻ
പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. സാധാരണഗതിയിൽ ദിവസം 100 മുടിയിഴ വരെ കൊഴിഞ്ഞു പോകാം. മുടി കൊഴിച്ചിൽ അതിൽ കൂടുതലായാലേ പ്രശ്നമുള്ളൂ. പോഷഹാകാരക്കുറവ്, വിവിധ രോഗങ്ങൾ, ക്രമാതീതമായി കൂടിയ താരൻ എന്നിവയെല്ലാം മുടി കൊഴിച്ചിൽ ഉണ്ടാക്കാം.
കൗമാരക്കാരിലെ പെട്ടെന്ന് വണ്ണം കുറയ്ക്കാൻ നടത്തുന്ന കഠിനമായ ആഹാരനിയന്ത്രണം ക്രമാതീതമായി മുടി കൊഴിയാനിടയാക്കാറുണ്ട്. ടെൻഷൻ അകറ്റി സന്തോഷത്തോടെയിരിക്കുക, പോഷഹാകാരം കഴിക്കുക എന്നിവയാണ് മുടികൊഴിച്ചിൽ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.
മുടികൊഴിച്ചിൽ തടയാൻ കഴിക്കാം : കുത്തരി, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ.
വ്യായാമം നല്ലത്
വ്യായാമം മുടിവളരാൻ പ്രത്യക്ഷ കാരണമാകില്ലെങ്കിലും പരോക്ഷമായി സഹായിക്കും. ഇത് ശരീരകോശങ്ങളിലൂടെയുള്ള രക്തയോട്ടം കൂട്ടും. തത്ഫലമായി മുടി വളർച്ച കൂടും. അരമണിക്കൂർ വീതം ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും വ്യായാമം ചെയ്താലെ ഫലമുള്ളൂ.
താരൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താരൻ രോഗമല്ല. തലയോട്ടിയിൽ കാണുന്ന ഫംഗസ് പോലുള്ള ഒരു സൂക്ഷ്മജീവി മാത്രമാണ്. ചെറിയ അളവിൽ തലയോട്ടിക്ക് സംരക്ഷണകവചമായി ഇത് പ്രവർത്തിക്കും. പ്രതിരോധ ശക്തി കുറയുമ്പോഴോ, ആൻറിബയോട്ടിക്കുകൾ പോലുള്ള ശക്തിയേറിയ മരുന്നുകൾ കഴിക്കുമ്പോഴോ താരൻ ക്രമാതീതമായി പെരുകി സെബോറിക് ഡെർമറ്റൈറ്റിസ് ആയി മാറും. അപ്പോഴാണ് ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവയുണ്ടാവുക.
വിറ്റമിൻ എ കാപ്സ്യൂളുകൾ അമിതമായി കഴിച്ചാലുണ്ടാകുന്ന ‘ഹൈപ്പർ വിറ്റമിനോസിസ് എ’മുടി കൊഴിയാനിടയാക്കും. പ്രോട്ടീൻ അമിതമായാലും മുടി കൊഴിയാം.
  • എണ്ണമയമുള്ള മുടിയുള്ളവർക്ക് താളി അത്ര നല്ലതല്ല. എണ്ണ ഗ്രന്ഥികളും താളിയുടെ തണുപ്പും കൂടെയാകുമ്പോൾ പേൻ, താരൻ, എന്നിവ കൂടാനിടയുണ്ട്.
  • ഗർഭനിരോധന ഗുളിക കഴിക്കുന്നവരിൽ ഹോർമോൺ വ്യതിയാനം മൂലം മുടി കൊഴിച്ചിലുണ്ടാകാം.
  • മുടിപ്പുറമേ പുരട്ടുന്ന ഷാമ്പൂപോലുള്ളവ മുടി വളർച്ച കൂട്ടില്ല.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate