Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്

മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്

  • മുഖക്കുരു മാറുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുന്നവരുണ്ട്. എന്നിട്ടും യാതൊരു പരിഹാരവും ഇല്ലെങ്കില്‍ ഇതിലുമപ്പുറം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗറിന്റെ ഉപയോഗം.
  • ഇതില്‍ അടങ്ങിയലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത്. പക്ഷേ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുകയും എണ്ണമയത്തെ കളയുകയും ചെയ്യുന്നു.
  • ആദ്യം തന്നെ തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും വെള്ളവും എടുക്കുക. രണ്ടും ഒരു ബോട്ടിലില്‍ കൃത്യമായി മിക്സ് ചെയ്യുക. ഇപ്പോള്‍ ടോണര്‍ റെഡി. ഇത് ഒരു പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്താകെ തേച്ച് പിടിപ്പിക്കാം. ടോണര്‍ ഉണങ്ങുന്നത് വരെ കാത്തു നില്‍ക്കണം. അതിനു ശേഷം മാത്രമേ മറ്റ് ഉല്‍പ്പന്നങ്ങള്‍ മുഖത്തുപയോഗിക്കാന്‍ പാടുകയുള്ളൂ.
  • ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഒരു ദിവസം കൊണ്ട് നിങ്ങള്‍ക്ക് മുഖക്കുരു മാറണം എന്നുണ്ടെങ്കില്‍ ഇടക്കിടക്ക് ഇത് മുഖക്കുരുവില്‍ തേച്ച് കൊടുക്കാവുന്നതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച ശേഷം ചര്‍മ്മത്തില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
  • ഇനി ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ അല്‍പം ഉള്ളി നീരിനൊപ്പം ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നിറം നല്‍കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. സണ്‍ബേണ്‍ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് ഉത്തമമാണ്.

ആര്യ ഉണ്ണി

കടപ്പാട്

2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top