Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മഴക്കാലത്ത് ഭക്ഷണം മിതമായി കഴിച്ചില്ലെങ്കില്‍!
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴക്കാലത്ത് ഭക്ഷണം മിതമായി കഴിച്ചില്ലെങ്കില്‍!

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച്‌ കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച്‌ കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോള്‍ ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം. മഴക്കാലം എത്തുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം.

വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകല്‍ ഉറക്കം പാടില്ല. ചാറ്റല്‍മഴ ഏല്‍ക്കരുത്. ചെരുപ്പില്ലാതെ നടക്കാന്‍ പാടില്ല. ആയാസകരമായ ജോലികള്‍ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയില്‍ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം.മഴക്കാലത്ത് ഒൗഷധക്കഞ്ഞി കുടിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച്‌ കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

കടപ്പാട്:east coast daily.

2.75
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top