Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ബ്യൂട്ടി പാർലറിൽ പോകണമെന്നില്ല, വീട്ടിൽ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി സുന്ദരിയാകാം .
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബ്യൂട്ടി പാർലറിൽ പോകണമെന്നില്ല, വീട്ടിൽ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി സുന്ദരിയാകാം .

വീട്ടിൽ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി സുന്ദരിയാകാം. എന്താ വിശ്വാസം വരുന്നില്ലേ? സൗന്ദര്യം നമ്മുടെ മുഖത്തിനു തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ ചില സമയങ്ങളിൽ വലിയ ഭംഗി ഒന്നും വച്ചില്ലെങ്കിലും മുഖത്തെ പാടുകളിൽ നിന്നും ചുളിവുകളിൽ നിന്നും ഒന്നു രക്ഷപ്പെട്ടാൽ മതിയെന്നു ചിന്തിക്കുന്ന നിരവധി പെൺകുട്ടികൾ നമ്മുടെ ഇടയിലുണ്ട്. പാർലറുകളിൽ എത്ര ഫേഷ്യൽ ചെയ്താലും ചിലർക്കു സംതൃപ്തി ലഭിക്കണമെന്നും ഇല്ല.
പക്ഷേ ഈ ബ്യൂട്ടി ടിപ്സ് ഒന്നു പരീക്ഷിച്ചു നോക്കൂ, മാറ്റം കാണുമെന്നുറപ്പാണ്. നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്പൂൺ ഫേഷ്യൽ. വളരെ സിമ്പിളായതും വീട്ടിൽ ചെയ്യാനാകുന്നതുമായ ഈ ബ്യൂട്ടി ടിപ്സ് നിങ്ങളുടെ മുഖത്തെ പാടുകളും ചുളിവുകളും അകറ്റുകയും ചെയ്യും. രണ്ടു സ്പൂണും, ഒരു കപ്പ് െഎസ് ക്യൂബും , ഒരൽപം വെളിച്ചെണ്ണയും മാത്രം മതിയാകും ഇതിന്.
ആദ്യം ചെയ്യേണ്ടത് ഫേഷ്യൽ ചെയ്യുന്നതിനു മുമ്പു തന്നെ സ്പൂണുകൾ െഎസ് ക്യൂബുകൾ ഉപയോഗിച്ച് നന്നായി വ്യത്തിയാക്കണം. ശേഷം മുഖത്തു നന്നായി എതെങ്കിലും ക്രീം തേച്ചു പിടിപ്പിക്കുക. സ്പൂണുകൾ നന്നായി തെന്നി നീങ്ങുന്നില്ലെങ്കിൽ സ്പൂൺ വെളിച്ചെണ്ണയിൽ മുക്കിയതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
ആദ്യം നെറ്റിയുടെ ഭാഗത്തു നിന്നു താഴോട്ടും മുകളിലോട്ടും സ്പൂണുകൾ ഉപയോഗിച്ച് മസാജ് ചെയ്തു തുടങ്ങുക. പിന്നീട് കവിളിലും മൂക്കിന്റ ഇരു ഭാഗങ്ങളിലും കഴുത്തിലും മസാജ് ചെയ്യുക. 10-12 മിനിറ്റ് തുടർച്ചയായി ചെയ്ത ശേഷം നനഞ്ഞ ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കാം. മാറ്റം മിനിറ്റുകൾക്കുള്ളിൽ കാണാവുന്നതാണ്.
ആര്യ. ഉണ്ണി
കടപ്പാട്
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top