Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ബിപിക്കും ഷുഗറിനും കിടിലന്‍ ഒറ്റമൂലി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബിപിക്കും ഷുഗറിനും കിടിലന്‍ ഒറ്റമൂലി

ഇന്നത്തെ കാലത്ത് ബിപി എന്നത് വളരെ പരിഷ്കരിച്ച്‌ പറയേണ്ട ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ കാലത്ത് ബിപി എന്നത് വളരെ പരിഷ്കരിച്ച്‌ പറയേണ്ട ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുമ്ബോള്‍ അതിന്റെയെല്ലാം പരിണിത ഫലമാണ് പലപ്പോഴും ബിപി അഥവാ രക്തസമ്മര്‍ദ്ദം എന്ന കാര്യത്തില്‍ സംശയം വേണ്ട.
അതുകൊണ്ട് തന്നെ അതിനെ വേണ്ട വിധം ചികിത്സിക്കുന്നതിനും അല്‍പം കാലതാമസം പലരിലും നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം കൈവിട്ടു പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമ്ബോഴാണ് അത് പലപ്പോഴും പ്രശ്നങ്ങളെ കൂടുതല്‍ വിളിച്ച്‌ വരുത്തുന്നത്.
എന്നാല്‍ അധികം ശ്രദ്ധിക്കാതെ ഇരിക്കുമ്ബോള്‍ അത് അത്ര വലിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. പണ്ടുള്ളവര്‍ ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധിക്കാതെ വരുമ്ബോഴാണ് അവര്‍ ആരോഗ്യമുള്ളവരായി തീരുന്നത്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.
ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ ഇനി ഒരു അത്ഭുത ചെടിയുണ്ട്. അതാണ് നിത്യകല്ല്യാണി, അഥവാ ഉഷമലരി. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടായിട്ടും പലരും അവഗണിക്കുന്ന ചെടിയുടെ കൂട്ടത്തില്‍ പ്രധാനിയാണ് നിത്യ കല്ല്യാണി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അര്‍ബുദത്തിന് ഉണ്ട് പരിഹാരം

ഇന്ന് ലോകം ഭയക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലെ പ്രധാനിയാണ് അര്‍ബുദം. വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാര്യം കണ്ടെത്തിയിട്ടുള്ളത്. ക്യാന്‍സര്‍ ചികിത്സക്ക് ഇതിന്റെ ആല്‍ക്കലോയ്ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന പല മരുന്നുകളുടേയും കൂട്ടുകള്‍ ഇത്തരത്തില്‍ നിത്യകല്ല്യാണിയില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നതാണ്. ഈ ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു എന്നാണ് ഇത്തരമൊരു ചെടി ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കാം എന്ന നിഗമനത്തില്‍ എത്താന്‍ സഹായിച്ചത്. ഇതിലുള്ള വിഷാംശം നീക്കം ചെയ്യുന്നതിന് പ്രത്യേകം ശുദ്ധീകരിക്കണം എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രമേഹത്തെ നിയന്ത്രിക്കാന്‍

പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് നിത്യ കല്ല്യാണി. ഇല ഇടിച്ച്‌ പിഴിഞ്ഞ് നീര് കഴിച്ചാല്‍ മതി ഇത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹ നിയന്ത്രണത്തിനും ഏറ്റവും ബെസ്റ്റ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശവംനാറിച്ചെടി എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. നല്ല നാടന്‍ മരുന്നായി പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ചെടി. ആയുര്‍വ്വേദത്തില്‍ ഇതിനെക്കുറിച്ച്‌ പറയുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് ഒരു പരിഹാരം തന്നെയാണ് ഈ ചെടി.

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. ഡോക്ടറെ കാണാന്‍ ഓടും മുന്‍പ് ഒന്ന് ശ്രദ്ധിക്കാം. കാരണം നിത്യകല്ല്യാണിയില്‍ ഉണ്ട് ഇനി മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം. എത്ര വലിയ മൂത്രാശയ സംബന്ധമായ രോഗമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഓരോ ഇടങ്ങളിലും ഓരോ പേരുകളാണെങ്കിലും ഇലയും പൂവും ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും പ്രശ്നമുണ്ടാക്കുന്നില്ല എന്നതാണ് സത്യം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം‌

ബിപി അഥവാ രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്നു നിത്യകല്ല്യാണി എന്ന ഔഷധ സസ്യം. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പ‍ഞ്ചസാരയും നിയന്ത്രിക്കാന്‍ ഇതിനോളം നല്ലൊരു ഔഷധമില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടാക്കുന്നത് രക്തസമ്മര്‍ദ്ദത്തിലൂടെയാണ്. അതിനെ പരിഹരിച്ച്‌ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ശവംനാറിപ്പൂ എന്നറിയപ്പെടുന്ന നിത്യകല്ല്യാണി.

രക്തപ്രവാഹം നിര്‍ത്താന്‍

പലപ്പോഴും മുറിവില്‍ നിന്നുള്ള രക്തപ്രവാഹം പല വിധത്തിലുള്ള വലിയ രക്തപ്രവാഹത്തിലേക്കും തളര്‍ച്ചയിലേക്കും നിങ്ങളെ നയിക്കുന്നു. എന്നാല്‍ മുറിവില്‍ നിന്നുള്ള രക്തപ്രവാഹത്തെ ഇല്ലാതാക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും ഇനി നിത്യകല്ല്യാണിയുടെ ഇല അരച്ച്‌ വെച്ച്‌ കെട്ടിയാല്‍ മതി. ഇത് മുറിവിന് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു.

വയറിളക്കത്തിന് പരിഹാരം

വയറിളക്കം, കൃമിശല്യം എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നിത്യകല്ല്യാണി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ചെടി ചതച്ചി‌ട്ട വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ മതി ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൃമിശല്യത്തെ വരെ ഇല്ലാതാക്കുന്നു. വയറിളക്കം എന്ന അവസ്ഥ എത്ര ഭീകരമാണെന്ന് അനുഭവിച്ചവര്‍ക്കെല്ലാം അറിയാം. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ശവംനാറിചെടി അഥവാ നിത്യകല്ല്യാണി.

വിഷചികിത്സക്ക്

പാമ്ബിന്‍ വിഷം പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. പാമ്ബിന്‍ വിഷത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് നിത്യകല്ല്യാണിയില്‍ ഉണ്ട്. ഇത് എത്ര കൊടിയ വിഷമാണെങ്കില്‍ പോലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രണ്ട് നിറങ്ങളില്‍

രണ്ട് നിറങ്ങളിലാണ് ഈ ചെടി കാണപ്പെടുന്നത്. റോസ് നിറത്തിലും വെളുത്ത നിറത്തിലും ആണ് നിത്യകല്ല്യാണി ഉള്ളത്. ശ്രദ്ധിക്കേണ്ടത് ഇതിലെ വിഷാംശം നീക്കം ചെയ്യാന്‍ പ്രത്യേകം ശുദ്ധീകരിക്കണം എന്നതാണ്. ഉഷമലരി എന്നും ഇത് അറിയപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അലങ്കാരച്ചെടിയായും ഇത് അറിയപ്പെടുന്നു. എന്നാല്‍ ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ മറ്റ് ചെടികളെ തോല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ഏത് ചികിത്സക്കും സ്വയം മുന്‍കൈ എടുത്ത് ഇറങ്ങും മുന്‍പ് വിദഗ്ധരോട് അഭിപ്രായം ചോദിക്കാന്‍ മടിക്കേണ്ടതില്ല. അല്ലെങ്കില്‍ അത് നെഗറ്റീവ്ഫലമാണ് ഉണ്ടാക്കുക.
കടപ്പാട്:boldsky
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top