Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ബിപി, കൊളസ്ട്രോള്‍, ഷുഗര്‍; എതാണ് കൃത്യമായ അളവുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബിപി, കൊളസ്ട്രോള്‍, ഷുഗര്‍; എതാണ് കൃത്യമായ അളവുകള്‍

ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്.

ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്‌ ജീവിത ശൈലി രോഗങ്ങളില്‍ പല അവസ്ഥകള്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് ബിപി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ.
ജീവിത ശൈലി രോഗങ്ങളില്‍ വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് വര്‍ദ്ധിക്കുമ്ബോള്‍ ജീവിതവും ആരോഗ്യവും കൈ വിട്ട് പോവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശരീരത്തില്‍ ഇവയെല്ലാം കൂടിയത് മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളൂ. എന്നാല്‍ ഇത് കൂടിയാലും കുറഞ്ഞാലും ഉള്ള അളവ് എത്രയെന്ന് പലര്‍ക്കും അറിയില്ല.‌ശരീരത്തിലെ നോര്‍മല്‍ അളവുകള്‍ എത്രയെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും. ആരോഗ്യമുള്ള ശരീരമാണെങ്കില്‍ ചില കണക്കുകൂട്ടലുകള്‍ ഉണ്ടാവും. എന്നാല്‍ ഇവ അനാരോഗ്യത്തിലേക്കാണ് എത്തുന്നതെങ്കിലോ അത് അല്‍പം പ്രശ്നമുണ്ടാക്കുന്ന അളവിലേക്ക് മാറുന്നു. ഭക്ഷണത്തിലൂടേയും വ്യായാമത്തിലൂടെയും എല്ലാം ശരീരത്തില്‍ ഈ പറഞ്ഞ വസ്തുക്കളെല്ലാം കൃത്യമായി നിലനിര്‍ത്താവുന്നതാണ്. എന്താണ് ശരീരത്തിലെ കൃത്യമായ രീതിയിലുള്ള അളവ് എന്ന് നോക്കാം.

ബിപി

ശരീരത്തിലെ കൃത്യമായ ബിപിയുടെ അളവ് എത്രയെന്ന് പലര്‍ക്കും അറിയില്ല. സാധാരണ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് എന്ന് പറയുന്നത് സിസ്റ്റോളിക് 120 എം എം മെര്‍ക്കുറിയില്‍ ഡയസ്റ്റോളില് 80 എം എം എന്ന അളവിലും ആയിരിക്കണം. ഇതില്‍ കൂടി 140 ആവുമ്ബോള്‍ അത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലാണ് എന്നാണ് കാണിക്കുന്നത്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കാരണം അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ 70 mg മുതല്‍ 140 mg വരെയാണ്. ഈ ഗ്ലൂക്കോസ് നിലയില്‍ മാറ്റങ്ങളുണ്ടായാല്‍ അത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയും കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇതൊരിക്കലും ഒരു കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ എപ്പോഴും ശരീരത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. പല ആരോഗ്യ പ്രതിസന്ധികളും പലപ്പോഴും ഹൃദ്രോഗം പോലുള്ള അവസ്ഥകളിലേക്കും കൊളസ്ട്രോള്‍ നിങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ നോര്‍മല്‍ കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് 70 മില്ലിഗ്രാം ആയിരിക്കാന്‍ ശ്രദ്ധഇക്കണം. പ്രത്യേകിച്ച്‌ ഹൃദ്രോഗികളും വൃക്കരോഗികളും ‌ഈ ഒരു ലെവല്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അനാരോഗ്യത്തിലേക്ക് നയിക്കുന്ന കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് പലപ്പോഴും 100 മില്ലിഗ്രാമില്‍ കൂടുതലാണ്.

ബി എം ഐ

ശരീരത്തിന്‍റെ ബി എം ഐ അഥവാ ബോഡി മാസ് ഇന്‍ഡക്സ് എന്നിവ വളരെയധികം ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അളവാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീര ഭാരത്തെ നമ്മുടെ ഉയരത്തിന്റെ ഇരട്ടി കൊണ്ട് ഹരിച്ചാണ് ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കുന്നത്. ആരോഗ്യകരമായ ജീവിതവും ഭക്ഷണ രീതിയും ആണ് ശീലിക്കുന്നതെങ്കില്‍ ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കുന്നത്. പൊണ്ണത്തടിയേയും നമുക്ക് ഇതിലൂടെ കണക്കാക്കാവുന്നതാണ്.

വയറിന്റെ ചുറ്റളവ്

നമ്മുടെ വയറിന‍്‍റെ ചുറ്റളവ് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പുരുഷന്‍മാരില്‍ ഇത്90 സെന്റി മീറ്ററും സ്ത്രീകളിലാണെങ്കില്‍ ഇത് 80 സെന്റി മീറ്ററും ആയിരിക്കണം. ഇതില്‍ കൂടുതലും കുറവും ഉണ്ടാവുന്നത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്. പലപ്പോഴും ഹൃദയാഘാതം, കൊളസ്ട്രോള്‍ എന്നിവക്കെല്ലാം ഇതുമായി ബന്ധമുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഹിമോഗ്ലോബിന്‍

ഹിമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്ബ് അ‌‌ടങ്ങിയ പ്രോട്ടീന്‍ ആണ് ഹിമോഗ്ലോബിന്‍. ശരീരത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കുന്നത് ഹിമോഗ്ലോബിനാണ്. പുരുഷന്‍മാരില്‍ ഹിമോഗ്ലോബിന്‍റെ അളവ് 13.5 മുതല്‍ 17.5 ഗ്രാം വരെയാണ്. സ്ത്രീകളിലാകട്ടെ 12.0 മുതല്‍ 15.5 ഗ്രാം വരെയാണ്. ഇതാണ് കൃത്യമായ അളവ് എന്ന കാര്യം മറക്കരുത്. വിളര്‍ച്ച പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഇതിന്‍റെ അളവില്‍ മാറ്റം വന്നാല്‍ കാരണമാകുന്നു.
കടപ്പാട്:boldsky
2.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top