Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ സംരക്ഷണം

വയർ കുറയ്ക്കാം ചില പൊടികൈകൾ

വ്യായാമം വേണ്ട, ടപ്പേന്ന് കുടവയർ കുറയ്ക്കാം

വ്യായാമവും ഡയറ്റിങ്ങുമൊന്നുമില്ലാതെ കുടവയർ കുറയ്ക്കാമെന്ന് തമാശ പറഞ്ഞതല്ല. പരീക്ഷിച്ചുവിജയിച്ച ഈ കിടിലൻ വിദ്യകൾ ഇന്നു മുതൽ നിത്യജീവിതത്തിൽ ശീലിച്ചുനോക്കു, കുറയുമെന്ന് നൂറുശതമാനം ഉറപ്പ്!!!

1. നോ എന്ന വാക്കേ വേണ്ട!

വണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തോടു ‘നോ’ പറയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്നുതന്നെ ആ പണി നിർത്തിക്കോളൂ. ഭക്ഷണം ഉപേക്ഷിക്കുന്നതു വണ്ണം കുറയ്‌ക്കാൻ സഹായിക്കില്ല. എന്നാൽ, ഭക്ഷണം ഇടയ്‌ക്ക് ഒഴിവാക്കാതിരിക്കുക, പുറത്തുപോയി ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കെഴുതി വയ്‌ക്കുക എന്നീ കാര്യങ്ങൾ ചെയ്‌താൽ അമിതവണ്ണം പമ്പകടക്കുമത്രേ. തൂക്കം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് ഡയറിയെഴുത്ത് തുടങ്ങുകയാണ്. അന്നന്ന് ആവശ്യമായ കാലറി എത്രയെന്ന് അങ്ങനെ അറിയാം.

2. ചുവപ്പ് കണ്ടാൽ തീറ്റ കുറയും

ഭക്ഷണം കഴിക്കുമ്പോൾ ചുവന്ന പാത്രവും കപ്പും ഉപയോഗിക്കുക! നിരോധനം, അപകടം തുടങ്ങിയ സന്ദേശങ്ങളാണ് ചുവപ്പുനിറം അബോധമനസിൽ സൃഷ്‌ടിക്കുന്നതെന്നതിനാൽ ഭക്ഷണം കഴിക്കുന്നത് തനിയെ കുറയ്‌ക്കുമത്രേ.

3. കഴിക്കുന്നതിനൊക്കെ ഒരു പരിധി വേണ്ടേ!!

കഴിക്കുന്നതിന് ഒരു നിയന്ത്രണം വേണം. വിശക്കുമ്പോൾ വാരിവലിച്ച് കഴിക്കാതിരിക്കുക. അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവർഗങ്ങളും കുറയ്‌ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം.

4. നേരെ ഇരിക്കണം നേരെ നിൽക്കണം

ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടുനിവർന്നിരിക്കണം. വളഞ്ഞും ഒടിഞ്ഞും നിൽക്കുന്നതാണ് വയർ ചാടാൻ പ്രധാന കാരണം. കൂടുതൽ സമയം ഇരുന്നുള്ള ജോലിയാണെങ്കിൽ അര മണിക്കൂർ കഴിയുമ്പോഴും ഇരുന്നിടത്ത് ചടഞ്ഞ് കൂടിയിരിക്കാതെ ഒന്നേഴുന്നേൽക്കുക. കഴിയുമെങ്കിൽ ഇത്തിരി നടക്കാം. ഇത് കുടവയർ കുറയ്ക്കുക മാത്രമല്ല നട്ടെല്ലിന്റെ ആരോഗ്യ്തതിനും ഉത്തമമാണ്.

5. സോഡ ബെസ്റ്റാണ്!

കുടയവയർ കുറയാൻ സോഡ ബെസ്റ്റാണെന്ന് പണ്ടെ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ദിവസവും ഒരു സോഡ കുടിച്ചു നോക്കു, വയർ കുറയുന്നത് അനുഭവിച്ചറിയാം.

6. തണ്ണിമത്തൻ നിസ്സാരനല്ല

ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് ശീലമാക്കാം. കുടവയർ മാത്രമല്ല മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ കെൽപ്പുള്ള ആളാണ് തണ്ണിമത്തൻ.

7. കുടുകുടെ ചിരിക്കൂ, തടി കുറയ്‌ക്കാം

യുവത്വം കാത്തുസൂക്ഷിക്കാൻ, സുന്ദരനാവാൻ മസിലുപിടിച്ചു നടന്നിട്ടു കാര്യമില്ല. അതിനു ചിരിതന്നെ പറ്റിയ മരുന്ന്. ദേഷ്യം മാത്രമല്ല, ദുർമേദസ്സും ചിരിച്ച് ഇല്ലാതാക്കാം. പത്തു മിനിറ്റ് ചിരിച്ചാൽ മുപ്പതിലേറെ കാലറി കുറയും. നൂറുതവണ ചിരിക്കുന്നത് 15 തവണ സൈക്കിൾ ചവിട്ടുന്നതിനു തുല്യമത്രേ. അപ്പോൾ ഇന്ന് മുതൽ ചിരിച്ചു തുടങ്ങിക്കോളൂ.

8. അരിഭക്ഷണം കുറയ്ക്കുക

അരിഭക്ഷണം മൊത്തത്തിൽ ഒഴിവാക്കുന്നത് ബെസ്റ്റാണ്. എന്നാൽ, അരിഭക്ഷണം ഒഴിവാക്കാൻ കഴിയാത്തവർ നിർബന്ധമായും അളവ് കുറയ്ക്കണം. ഇനി നോക്കൂ, കുടവയർ കുറയുന്നുണ്ടോയെന്ന്.

ദിവസവും ഈ 5 കാര്യങ്ങൾ ചെയ്യാമോ? കുടവയർ പമ്പകടക്കും!

സിനിമാ നടിമാരുടെയും പരസ്യങ്ങളിലെ മോഡലുകളുടെയും മെലിഞ്ഞ വയർ കണ്ട് അസൂയ തോന്നുന്നുണ്ടോ? കഠിനമായ പരിശ്രമം കൊണ്ടുമാത്രമാണ് അവർ അസൂയാവഹമായ ശരീരഭംഗി സ്വന്തമാക്കുന്നത്. വർക്കൗട്ടിനൊപ്പം ഭക്ഷണത്തിലും വേണം കാര്യമായ ശ്രദ്ധ. കണ്ണിൽക്കണ്ടതൊക്കെ വാരിവലിച്ചു കഴിച്ച് പൊണ്ണത്തടിയായി പിന്നെ സ്വപ്നം കണ്ടിട്ട് കാര്യമുണ്ടോ? ഇനിയും വൈകിയിട്ടില്ല, പരീക്ഷിച്ചോളൂ ഈ 5 ഭക്ഷണങ്ങൾ. കൊഴുപ്പടിയാത്ത മനോഹരമായ വയർ എന്നും നിലനിർത്താനും ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി.

മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പ്രോട്ടീന്‍ പ്രദാനം ചെയ്യുന്നതുകൂടാതെ മെറ്റാബോളിസത്തെ പെട്ടെന്നു വർധിപ്പിക്കാനുള്ള കഴിവും മുട്ടയ്ക്കുണ്ട്. ഇനി കൊളസ്ട്രോൾ കൂടുതലുള്ളവരാണെങ്കിൽ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ള മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ളയിലാണ് ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് എന്നതിനാൽ ഭാരം കുറയ്ക്കുമ്പോൾ വെള്ള ഉപേക്ഷിക്കരുത്.

ഓട്സ്

വണ്ണം കുറയ്ക്കേണ്ടവർക്ക് അനുഗ്രഹമായ മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് മണിക്കൂറുകളോളം വയറിനുള്ളിൽ കിടക്കുമെന്നതിനാൽ പെട്ടെന്നു വിശപ്പു തോന്നില്ല. വയറിന്റെ വണ്ണം കുറയ്ക്കാൻ ഉത്തമം തന്നെയാണ് ഓട്സ്.

ബീന്‍സ്

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുന്നവര്‍ കാർബോഹൈഡ്രേറ്റിന്റെ കാര്യത്തിൽ ഒട്ടും വിട്ട‌ുവീഴ്ച്ച ചെയ്യരുത്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബീൻസ് ശരീരത്തിനു വേണ്ടത്ര കലോറി പ്രദാനം ചെയ്യുന്ന ഒന്നാണ്. സാലഡുകളിലും സൂപ്പുകളിലും ബീൻസ് ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ബീൻസിനുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിൽ നിന്നും ടോക്സിനുകളെ നീക്കം ചെയ്യുന്നതിലും ബീൻസിനു പ്രധാന പങ്കുണ്ട്.

കടലവര്‍ഗങ്ങൾ

ഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ എപ്പോഴൊക്കെ വിശക്കുന്നുവോ അപ്പോഴെല്ലാം ചോക്ലോറ്റുകളോ മറ്റു ബേക്കറി ഉൽപ്പന്നങ്ങളോ കഴിക്കുന്നതിനു പകരം ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് മുതലായവ കഴിക്കുക. ഇവയിൽ വലിയ അളവിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

ബെറിപ്പഴങ്ങൾ‌

ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങൾ.

മൂന്നു മാസം, ഉറപ്പാണ് വയറു കുറയും

 

സെൽഫി എടുക്കുന്നതിനിടെ ആരും തമാശ പറയരുത്. ചീത്ത കിട്ടുമെന്ന് ഉറപ്പ്. കഷ്ടപ്പെട്ട് വയറ് അകത്തേക്ക് വലിച്ചു പിടിച്ചു നിൽക്കുമ്പോഴാണ് ഓരോ പൊട്ടത്തമാശ.’’ എന്നു പറഞ്ഞു പലരും കണ്ണുരുട്ടി നോക്കുന്നതു കാണാം. മോഡേൺ ഡ്രസ്സണി ഞ്ഞു നടന്നിരുന്ന ആള്‍ പെട്ടെന്ന് ശാലീന സുന്ദരി ചുരിദാറിലേ ക്ക് കളം മാറുന്നെങ്കിൽ ഉറപ്പാണ് വയറു ചാടി എന്ന കോംപ്ളക്സ് ആണ് വില്ലൻ. കുടവയറിനെ ഒളിപ്പിച്ചു വയ്ക്കാൻ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ. ഒപ്പം ജീവിത ശൈലീ ക്രമീകരണവും ഉണ്ടെങ്കിൽ കുറഞ്ഞ നാളുകള്‍ക്കുളളിൽ വയർ എൽസിഡി ടിവി പോലെ ഫ്ളാറ്റാകും. ആറു കിലോവരെ ഭാരം കുറച്ച് കുടവയർ ഒതു ക്കാൻ കൂടി വന്നാൽ മൂന്നുമാസം മതി. അമിതവണ്ണമുളളവർക്ക് പന്ത്രണ്ട് മുതൽ പതിനഞ്ച് കിലോ വരെ കുറയ്ക്കേണ്ടി വന്നേ ക്കാം. വെറും ആറുമാസത്തിനുളളിൽ സാധിക്കാവുന്നതേയുളളൂ.

കാരണം ആദ്യം കണ്ടുപിടിക്കണം

∙അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു കൂടുതൽ പേരുടെയും കുടവയറിനു കാരണം. അമിതമായെത്തു ന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തിൽ സംഭരിക്കപ്പെടുന്നു. കുടലിൽ ഒമെന്റം എന്ന ഭാഗമുണ്ട്. ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇവിടെയാണ്. ഇതാണ് വയറുചാട്ടത്തിന് പ്രധാന കാരണം.

∙വ്യായാമമില്ലായ്മയും കുടവയറിനു കാരണമാകും. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ കുടവയറുണ്ടാകാനുളള സാധ്യത കൂടുതലാണ്.

∙ചിലരിൽ വയറിലെ മസിലുകളുടെ അമിതമായ അയവ് മൂലവും കുടവയറുണ്ടാകും. അസുഖങ്ങളും കുടവയറിന് കാരണമാകും.

∙അമിതവണ്ണമുളളവരിലാണു സാധാരണ കുടവയര്‍ കാണുക. വയർ മാത്രമാണ് കൂടുതലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഇത് രോഗലക്ഷണമാകാനാണു സാധ്യത. ലിവർ സിറോസിസ് പോലുളള അസുഖമുളളവരിൽ ഇങ്ങനെ കാണാറുണ്ട്. കുടവയറുളളവർക്കു ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവാനുളള സാധ്യത കൂടുമെന്ന് മറക്കേണ്ട.

∙നടുവേദനയ്ക്കുളള പ്രധാന കാരണങ്ങളിലൊന്നാണു ‌കുടവയർ. നടുവിന്റെ ഭാഗത്തു സ്വാഭാവികമായ ഒരു വളവുണ്ട്. അടി വയറ്റിലെ മസിലാണു നടുവ് നിവർത്തി നേരെ നിൽക്കാൻ നമ്മെ സഹായിക്കുന്നത്. വയര്‍ കൂടുന്നതിനനുസരിച്ച് നടുവിന് ആയാസം കൂടുകയും നടുവിന്റെ ഭാഗം കൂടുതൽ വളയുകയും ചെയ്യും. ഇതു നടുവിനു സമ്മർദ്ദമുണ്ടാക്കുകയും നടുവേദനയ്ക്കു കാരണമാകുകയും ചെയ്യും

ലൈഫ്സ്റ്റൈൽ മാറ്റിയേ പറ്റൂ

 

മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പായാൽ പിന്നെ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ക്രമീകരിക്കുമെന്ന പ്രതിജ്ഞയെടു ക്കുകയാണ്. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ശരീരത്തിലെ അമി തമായ കൊഴുപ്പ് ഇല്ലാതാക്കുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുളള സാധ്യത ഇല്ലാതാക്കുകയുമാണ് വേണ്ടത്. എത്ര കാലം കൊണ്ടാണു കുടവയർ ഉണ്ടായതെന്നതിന് അനുസരി ച്ചാണു കുറയ്ക്കാനെടുക്കുന്ന കാലയളവും. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.

വയറിലെ പേശികള്‍ക്ക് അയവുണ്ടാകുന്നത് കുടവയറിനു കാര ണമാകും. വയറിലെ പേശികളുടെ ദൃഢത വർധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്താൽ ഇതു തടയാനാവും. പ്രസവം കഴിയു മ്പോഴാണു ഭൂരിഭാഗം സ്ത്രീകളുടെയും വയർ ചാടുന്നത്. ഗർഭാ വസ്ഥയില്‍ വലിഞ്ഞു മുറുകിയ പേശികൾ പ്രസവത്തിനു ശേഷം അയയുന്നതാണ് ഇങ്ങനെ വയര്‍ ചാടാൻ ഇടയാക്കു ന്നത്. ഇങ്ങനെയുളളവർ യാതൊരു വ്യായാമവും ചെയ്യാതിരു ന്നാൽ ഈ വയർ അതേപടി നിലനിൽക്കും. കൃത്യമായി വ്യായാ മം ചെയ്താൽ മാത്രമേ വയർ പൂർവസ്ഥിതിയിലാക്കാൻ കഴിയൂ. പ്രസവശേഷം ആറുമാസം കഴിഞ്ഞു വ്യായാമം ചെയ്തു തുടങ്ങാം.

വയറിന്റെ അയഞ്ഞു തൂങ്ങിയ മസിലുകൾക്കു ദൃഢത നൽകാനുളള വ്യായാമങ്ങളിതാ

∙മലർന്നു കിടക്കുക. തല മുതൽ നെഞ്ച് വരെയുളള ഭാ‌ഗം ഉയർത്താൻ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവർ ഒരു കാൽ മാത്രം പൊക്കിപ്പിടി ച്ചാൽ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. ആവശ്യത്തിന് ഇട വേള നൽകി ദിവസം കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യണം. രണ്ടു കാലും ഉ‌യർത്തുമ്പോള്‍ വയറിലെ പേശികള്‍ മുറുകുന്നത് അറിയാനാവും. പതിവായി ചെയ്യുന്നതു കുടവയര്‍ കുറയാൻ സഹായിക്കും.

∙ മലർന്നു കിടന്ന് കാൽമുട്ട് മടക്കി പാദങ്ങൾ നിലത്ത് അമർത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കി യതോ വയ്ക്കുക. ശ്വാസം പിടിച്ചു വയർ പരമാവധി ഉളളി ലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കൻഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റ് നേരം ചെയ്യണം.

∙നിരപ്പായ തറയിലോ നിലത്തോ നിവർന്നു കിടക്കുക. കാലു കൾ മടക്കി പാദങ്ങൾ തറയിൽ അമർത്തി വയ്ക്കണം. ഉളളിലേ ക്കു ശ്വാസം വലിച്ചെടുത്ത് വയ‌ർ അകത്തേക്കു വലിച്ചു പിടിച്ചു കൊണ്ട് നടുവ് നിലത്ത് അമർത്തണം.

∙ശയനപ്രദക്ഷിണം വയർ കുറയ്ക്കാൻ പറ്റിയ വ്യയാമമാണ്. ഒരു നീളമുളള ഹാളിൽ കൈകളും കാലുകളും പിണച്ചു കൊണ്ട് ശയനപ്രദക്ഷിണം നടത്തുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉരുളുക. വെറും നിലത്തു കിടന്നോ ഇങ്ങനെ ഉരുളാം. കൈകളു ടെയും കാലുകളുടെയും സഹായമില്ലാതെ വയറിലെ പേശികളു ടെ സഹായത്തോടെ ഉരുളുന്നതു പേശികള്‍ക്കു ദൃഢത നൽകു കയും വയര്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

വേണം ഭക്ഷണ നിയന്ത്രണം

 

വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണനിയന്ത്രണത്തിലൂടെ കൊഴുപ്പ് അടി ഞ്ഞു കൂടുന്നത് ഒഴിവാക്കുകയും വേണം.

∙തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക. ബ്രൗൺ അരിയില്‍ നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. വെളുത്ത അരിയെ അപേക്ഷിച്ചു ഇതു ദഹിക്കാൻ താമസമെടുക്കും.

∙പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കണം. പഞ്ച സാര അമിതമായി കഴിക്കുന്നത് വയറിന്റെ അടിഭാഗം കൂടുത ലായി ചാടാൻ ഇടയാക്കും. സോഫ്റ്റ് ഡ്രിങ്ക്സിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങളും കുറയ്ക്കണം.

∙വണ്ണം കുറയ്ക്കാൻ വേണ്ടി ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇതു തെറ്റായ പ്രവണതയാണ്. ഒരിക്കലും വിശന്നിരിക്കരുത്. ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങ‌ളിലേർപ്പെടുകയാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിൽ വലിയ ഇടവേള വന്നാൽ ശരീരത്തി ലെത്തുന്ന കലോറി ചെലവാകാതിരിക്കാൻ ശരീരം ശ്രമിക്കും. പകരം കലോറി കുറവുളള തണ്ണിമത്തൻ, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.

∙ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.

∙ദിവസവും അഞ്ചോ ആറോ നട്സ് കഴിക്കണം. ഇതിലടങ്ങിയി ട്ടുളള പോഷകങ്ങള്‍ ശരീരത്തിനു ഗുണകരമാണ്.

∙പോഷക പ്രദമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമുളള എനർജി കിട്ടാനും പിന്നീടുളള സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുളള പ്രവണത കുറയ്ക്കാനും സഹായിക്കും.

∙പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പയർ പരിപ്പ്, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതാണു ഉത്തമം. പാൽ, മുട്ടയുടെ വെളള, മീൻ ഇവ ആവശ്യമായ പ്രോട്ടീൻ നല്‍കും.

വ്യായാമം ചെയ്യുമ്പോൾ

 

വയറിന്റെ മസിലുകൾക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ‌്ഡൊമിനല്‍ മസിലിനെ ‌കരുത്തുളള‌ താക്കുന്ന വ്യായാമങ്ങളാണു വേണ്ടത്. അമിതമായ കൊഴുപ്പ് കത്തിച്ചു കളയുന്നതാണ് ഇത്തരം വ്യായാമങ്ങൾ ചെയ്യുക.

∙നടത്തം പോലെയുളള വ്യായാമങ്ങൾ വയറിന്റെ മസിലു കൾക്കു ചെറിയ തോതിൽ മാത്രമേ പ്രയോജനം നൽകൂ. നീന്തലാണ് ഏറ്റവും നല്ല വ്യായാമം. സൈക്ലിങ്, ജോഗിങ് എന്നീ എക്സർസൈസുകളും വയറിന് നല്ല വ്യായാമം നൽകും.

∙ഏതു വ്യായാമം ചെയ്യുമ്പോഴും 5 മിനിറ്റ് കഴിഞ്ഞ് ക്ഷീണം തോന്നിയാൽ നിർത്തുക. ഒറ്റത്തവണ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. പകരം ദിവസവും മൂന്ന് ഘട്ടമായി ഇരുപത് മിനിറ്റ് നേരം വീതം വ്യായാമം ചെയ്ന്നതാണ് ഉത്തമം. ഇതിനു കഴിയാത്തവർ രാവിലെയും വൈകിട്ടും വ്യായാ മം ചെയ്താൽ മതിയാകും.

വണ്ണം കുറയ്ക്കാൻ 5 സിംപിൾ ടിപ്സ്

 

അമിതഭാരം നിങ്ങൾക്കൊരു പ്രശ്‌നമാണോ? ഈ പുതു വർഷം ഭക്ഷണ ക്രമീകര ണത്തിനായി നീക്കിവ യ്‌ക്കണം എന്നു നിങ്ങൾ തീരുമാനമെടു ത്തിട്ടുണ്ടോ? ഇതു നിങ്ങൾക്കു സഹായക മാകും.വണ്ണം കുറയ്‌ക്കാം, ചെറിയ ചില ക്രമീകരണ ത്തിലൂടെ. ഇതാ അഞ്ചു വഴികൾ. പഞ്ചസാര, എണ്ണ, തേങ്ങ എന്നിവ മാത്രമാണ് നിയന്ത്രണ രേഖയിൽ വച്ചിരിക്കുന്നത്. കുറയുന്ന ശരീരഭാരത്തിന് ആനുപാതിക മായി പ്രമേഹം, രക്‌താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയുക യാണ് എന്ന വൻനേട്ടവുമുണ്ട്.

  1. നാലു ചായ മൂന്നാക്കുക, അതിൽ ഒരെണ്ണം പഞ്ചസാരയില്ലാതെ കുടിക്കുക. ഈയൊരു വർഷംകൊണ്ട് ഒൻപതു കിലോ കുറയ്‌ക്കാം. (മുടങ്ങാതെ എല്ലാ ദിവസവും നാലു ചായ വീതം കുടിക്കുന്നവർ ക്കാണ് ഈ കണക്ക് കൃത്യമായി ബാധകമാവുക. 100 മി.ലി. പാലും ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും അടങ്ങിയ ഒരു ഗ്ലാസ് ചായയിൽ 120 കലോറി ഉണ്ട് എന്നതിനെ അടിസ്‌ഥാന മാക്കിയാണ് ഈ കണക്ക്).
  2. ദിവസവും വൈകിട്ട് ചായയ്‌ക്കൊപ്പം രണ്ടു വട, അല്ലെങ്കിൽ രണ്ട് ഏത്തയ്‌ക്കാ അപ്പം, അല്ലെങ്കിൽ രണ്ടു ബജി കഴിക്കുന്ന ശീലമു ണ്ടെങ്കിൽ അത് ഇന്നുതന്നെ നിർത്തുക. പകരം രണ്ടു ചെറുപഴം കഴിക്കുക. ഒരു മാസം കൊണ്ട് ചുരുങ്ങിയത് ഒന്നര കിലോഗ്രാം ഭാരം കുറയ്‌ക്കാം (രണ്ടു വടയിലും കൂടി 500 കലോറി ഉള്ളപ്പോൾ രണ്ടു ചെറുപഴത്തിലും കൂടി 100 കലോറി മാത്രം. അപ്പോൾ ഒരു ദിവസം 400 കലോറി ലാഭിക്കുന്നു. ഒരു മാസം 12,000 കലോറി.7000 കലോറി ഒരു കിലോഗ്രാമിനു തുല്യമാണ്).
  3. ഊണിനു ശേഷം മധുരപലഹാരത്തിനു പകരം ഒരു ചെറുപഴം.ഭക്ഷണം കഴിഞ്ഞാൽ മധുരപലഹാര ങ്ങളെന്തെങ്കിലും കഴിക്കുക പലരുടെയും ദൗർബല്യമാണ്. ഒരു ലഡുവിൽ 350-400 കലോറി, ഒരു ജിലേബിയിൽ 600 കലോറി, ഒരു കഷണം കേക്കിൽ 280 കലോറി വീതം അടങ്ങിയിരിക്കുന്നു. അതിനു പകരം ഒരു ചെറുപഴമാണു (50 കലോറി) കഴിക്കുന്നതെങ്കിൽ അതുവഴി മാത്രം ദിവസം വലിയൊരളവു കലോറി കുറയ്‌ക്കാം.
  4. ദിവസവും ഒരു കഷണം വറുത്ത മീൻ പതിവായി കഴിക്കുന്നവർ അത് ആഴ്‌ചയിലൊരിക്കലാക്കി കുറച്ചാൽ അതുവഴി ഒരു മാസം മുക്കാൽ കിലോഗ്രാം ഭാരം കുറയ്‌ക്കാം. ഒരു കഷണം വറുത്ത മീനിൽ 220 കലോറി (75 ഗ്രാം മീൻ, 15 ഗ്രാം എണ്ണ എന്നു കണക്കാക്കി) ഉണ്ട്. ഒരാഴ്‌ചയാകുമ്പോൾ 1540 കലോറി. വറുത്ത മീൻ ആഴ്‌ചയിൽ ഒന്നായി കുറയ്‌ക്കുമ്പോൾ 1320 കലോറി ലാഭിക്കുന്നു. ഒരു മാസമാകുമ്പോൾ 5280 കലോറി. അതായത് ഏതാണ്ട് മുക്കാൽ കിലോ.
  5. നാലു പേരുള്ള ഒരു വീട്ടിൽ മാസം നാലു ലിറ്റർ പാചക എണ്ണ ഉപയോ ഗിക്കുന്നു എന്നിരിക്കട്ടെ. ഇതു രണ്ടു ലിറ്ററായി കുറച്ചാൽ ഓരോരുത്തർക്കും ചുരുങ്ങിയത് അര കിലോഗ്രാം വീതം ഭാരം കുറയ്‌ക്കാനാകും. കാരണം ഒരു ലിറ്റർ പാചക എണ്ണയിൽ 9000 കലോറിയുണ്ട്. അതേ പോലെ തന്നെ നാലംഗ ങ്ങളുള്ള ഒരു വീട്ടിൽ ഒരു മാസം മുപ്പതോ, അതിലധികമോ തേങ്ങ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് 20 ആയി കുറയ്‌ക്കുക.

പൊണ്ണത്തടി കുറയ്ക്കാം, കരുതലോടെ

 

നാലാളുടെ മുന്നിലൂടെ നടക്കേണ്ടിവന്നാൽ ശ്വാസം ഉള്ളിലേക്കെടുത്ത് ഒറ്റനടത്തം. പിന്നെ ആരും കാണുന്നില്ലെന്ന ഉറപ്പിൽ പതിയെ ശ്വാസം വിടും. അതോടെ നിവരുകയായി കുടപോലെ കുടവയർ. ഗ്ലാമറൊക്കെയുണ്ടെങ്കിലും ആത്മവിശ്വാസം കെടുത്തുന്ന കുടവയറിനെ എങ്ങനെയൊക്കെ കുറയ്‌ക്കാം എന്ന നെട്ടോട്ടത്തിലാണ് ഇന്നത്തെ യുവത്വം. രോഗമില്ലാത്ത അവസ്‌ഥയാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണമെന്നു കരുതുന്നവരാണേറെ. ‘രോഗമൊന്നുമില്ല. കുടവയർ മാത്രമേയുള്ളൂ...’ എന്ന് ആശ്വസിക്കാൻ വരട്ടെ. ഇന്നു കുടവയർ രോഗാവസ്‌ഥയുടെ ലക്ഷണമാണ്. ഫാസ്‌റ്റ് ഫുഡ് ജീവിതശൈലിമൂലം കുടവയറിനെ സ്‌ഥായിയായ രോഗാവസ്‌ഥയുടെ ഗണത്തിലാണ് ആധുനിക വൈദ്യശാസ്‌ത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊഴുപ്പ് വില്ലൻ

അമിതഭക്ഷണവും വ്യായാമക്കുറവുമാണ് കുടവയറിനു പിന്നിലെ വില്ലന്മാർ. വയറിനുള്ളിലും പുറത്തും കൊഴുപ്പ് അടിയുന്നതാണ് ഇതിനു കാരണം. തുടക്കത്തിൽ കുടവയർ ആരും അത്ര കാര്യമാക്കാറില്ലെങ്കിലും നാലുപേർ പറയുമ്പോഴാണ് ഇതേക്കുറിച്ച് ആളുകൾ ബോധവാന്മാരാകുന്നത്. എന്നാൽ, കുടവയർ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാണെന്ന് എത്രപേർക്കറിയാം? കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദ്രോഗം, വയറിനുള്ളിലെ ക്ഷയം, വയറിനുള്ളിലെ വലിയ മുഴകൾ, പാൻക്രിയാസ് തുടങ്ങിയ ഗ്രന്ഥികളിലുണ്ടാകുന്ന അർബുദം തുടങ്ങിയവയുടെ ലക്ഷണമാകാം കുടവയർ. ഇത്തരം രോഗമുള്ളവരുടെ ആമാശയ അറകളിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നതും കുടവയറുണ്ടാക്കും. മുതിർന്നവരിൽ വയറിനുള്ളിലെ പേശികളുടെ ബലക്കുറവും ചുരുക്കം ചിലരിൽ എൻഡോക്രൈൻ - സിൻഡ്രം എക്‌സ് എന്ന രോഗാവസ്‌ഥയും കുടവയറിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുടവയറും രോഗലക്ഷണം

യൂറോപ്യൻ കാർഡിയോളജി കോൺഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം ഹൃദ്രോഗ സാധ്യതയുള്ള ഒൻപതു കാരണങ്ങളിൽ അഞ്ചാമത്തേത് കുടവയറാണ്. ജീവിതരീതിയിൽവന്ന മാറ്റങ്ങളും ഫാസ്‌റ്റ് ഫുഡും ഇതിൽ പ്രധാനം. മദ്യപാനം, ഗർഭനിരോധന ഗുളികകൾ, മാനസിക സംഘർഷം, ഇൻസുലിൻ എന്നിവയും കുടവയറുണ്ടാക്കും. ഭക്ഷണം ക്രമീകരിച്ചിട്ടും കുടവയറും വണ്ണവും കുറയുന്നില്ലെങ്കിൽ എൻഡോക്രൈൻ രോഗത്തിനുള്ള സാധ്യതകൂടി പരിശോധിക്കണം.

കുടവയർ എങ്ങനെ കുറയ്‌ക്കാം

കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമാണ് കുടവയർ കുറയ്‌ക്കാനുള്ള ഏകമാർഗം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എയ്‌റോബിക്‌സ് വ്യായാമമുറകളും യോഗയും വയർ കുറയ്‌ക്കാൻ ഏറെ പ്രയോജനം ചെയ്യും. നാരുള്ള പച്ചക്കറി, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി അന്നജം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുന്നതും നല്ലതാണ്. വയറിനുള്ളിലെ കൊഴുപ്പ് നീക്കംചെയ്യുന്ന ചെലവേറിയ ലൈപ്പോസക്ഷൻ ശസ്‌ത്രക്രിയ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഭക്ഷണനിയന്ത്രണവും വ്യായാമവും മാത്രമാണ് കുടവയർ കുറയ്‌ക്കുന്നതിനുള്ള ഏക മാർഗമെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം.

വയർ കുറയ്‌ക്കാൻ വ്യായാമം

വയർ കുറയ്‌ക്കുന്നതിനുവേണ്ടി മാത്രം കൊച്ചുകുട്ടികൾ ഉൾപ്പെടെ ഫിറ്റ്‌നസ് സെന്ററുകളിൽ കയറിയിറങ്ങുന്നവരുടെ എണ്ണം ഇന്നു വർധിക്കുകയാണ്. ‘ഈറ്റിങ് ഔട്ട്’ ശീലമാക്കിയവരിലും ബേക്കറി പലഹാരങ്ങൾ സ്‌ഥിരമായി കഴിക്കുന്നവരിലുമാണ് കുടവയർ കൂടുതലെന്ന് ഫിറ്റ്‌നസ് പരിശീലകർ പറയുന്നു. വയർ കുറയ്‌ക്കുന്നതിന് പ്രത്യേകം വ്യായാമമുറകളാണ് നൽകുന്നത്.

കാർഡിയോ എക്‌സർസൈസ്

ശരീരത്തിലെ അമിത കൊഴുപ്പ് കത്തിച്ചുകളയുന്ന വ്യായാമമുറയാണിത്. ഓട്ടം, നടത്തം, സൈക്ലിങ്, നീന്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ദിവസവും ഒരു മണിക്കൂറെങ്കിലും ഇത്തരം വ്യായാമം ചെയ്യണം.

മസിൽ ക്രഞ്ചസ്

യന്ത്രങ്ങളുടെ സഹായത്തോടെയുള്ള വ്യായാമമുറകളാണിത്. വയറിനുള്ളിലെ പേശികളുടെ ബലം കൂട്ടുകയാണ് ഇത്തരം വ്യായാമങ്ങളുടെ ലക്ഷ്യം. നിവർന്നുനിന്നശേഷം കൈകൾ കാൽവിരലുകൾ തൊടുന്ന തരത്തിലുള്ള വ്യായാമവും ഗുണം ചെയ്യും.

ഭക്ഷണക്രമം

അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവർഗങ്ങളും കുറയ്‌ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം.

ആയുർവേദത്തിൽ രണ്ടുതരം

ഇംഗ്ലിഷിൽ പോട്ട് ബെല്ലിയെന്ന് അറിയപ്പെടുന്ന കുടവയർ ആയുർവേദത്തിൽ രണ്ടുതരമാണ്. ആരോഗ്യമുള്ളവരിൽ കുടവയറും രോഗാവസ്‌ഥയിലെ കുടവയറും. ഉദരപേശികളിൽ കൊഴുപ്പ് അടിയുന്നതാണ് പോട്ട് ബെല്ലിയുടെ പ്രധാനകാരണം. ഉദരസംബന്ധമായ രോഗമുള്ളവർക്കും ഇതുണ്ടാകും. കുടവയറിന് ചില മരുന്നുകളും ഉദ്ദർത്തനം (കിഴിപ്രയോഗം) പോലുള്ള ചികിൽസ നൽകാറുണ്ടെങ്കിലും സമീകൃത ആഹാരത്തോടൊപ്പം വ്യായാമം ചെയ്യുന്നതു മാത്രമാണ് ശാശ്വതപരിഹാരം നൽകുന്നത്. ദിവസം രണ്ടുനേരം അരവയർ ഭക്ഷണം കഴിക്കുന്നതിനൊപ്പം കാൽവയർ വെള്ളം കുടിക്കുന്നതാണ് ഉത്തമം. മാംസാഹാരം തുടങ്ങി കട്ടിയേറിയ ആഹാരം കഴിക്കുകയാണെങ്കിൽ മറ്റു ഭക്ഷണം ഒഴിവാക്കുന്നതും വയർ കുറയാൻ സഹായിക്കും.

വണ്ണം കുറയ്ക്കാൻ 6 ഭക്ഷണശീലങ്ങൾ

 

രാവും പകലും കഠിനമായി വ്യായാമം ചെയ്താൽ മാത്രം വണ്ണം കുറയില്ല. ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തണം. ശരീരത്തെ വിഷവിമുക്തമാക്കുന്ന ഭക്ഷണങ്ങളാണ് വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുന്നവർ തിരഞ്ഞെടുക്കേണ്ടത്. ഇവ നിങ്ങളുടെ ഉൗർജം വർധിപ്പിക്കുകയും ശരീരത്തെ മലിനവിമുക്തമാക്കുകയും മാത്രമല്ല ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകളെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുകയും ചെയ്യും. അപ്പോൾ ഒട്ടും വൈകേണ്ട ഇൗ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ ശീലമാക്കി ഭാരത്തോട് ഗുഡ്ബൈ പറയാം.

ഉള്ളി

ഇനി ഉള്ളിയെടുക്കുമ്പോൾ കരയുന്നതിനു പകരം നന്ദി പറയാം. കാരണം ശരീരഭാരം കുറയ്ക്കുന്നതിൽ ഉള്ളിയ്ക്ക് പ്രധാനപങ്കുണ്ട്. സൾഫർ അടങ്ങിയ അമിനോ ആസിഡ് ഏറെയുള്ള ഉള്ളി ആരോഗ്യത്തിന് വളരെ നല്ലതാണ്. കരളിനെ വിഷമുക്തമാക്കുന്നതിൽ ഉള്ളിയിലെ സൾഫറിന് പ്രധാന പങ്കുണ്ട്.

ഇഞ്ചി

മെറ്റാബോളിസത്തെ സഹായിക്കുന്നതിൽ മുമ്പനാണ് ഇഞ്ചി. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതോടെ ശരീരത്തിലെ അനാവശ്യ ടോക്സിനുകൾ ഇല്ലാതാകും. ഇഞ്ചി കഴിക്കുന്നതിലൂടെ വിശപ്പു വർധിക്കുകയും ചെയ്യും.

കൈതച്ചക്ക

വണ്ണം കുറയ്ക്കണമെന്നു കരുതി മധുരത്തിനോട് പൂർണമായും ബൈ പറയേണ്ട. കൈതച്ചക്ക ദഹനപ്രക്രിയയ്ക്ക് ഉത്തമ ഭക്ഷണമാണ്. കൂടാതെ ഇവയിലടങ്ങിയ പ്രോട്ടീൻ ശരീരത്തിലെ അമിത കൊഴുപ്പുകളെ ഇല്ലാതാക്കുകയും വയർ എരിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും.

കറുവാപ്പട്ട

പ്രാതലിനും ചായയ്ക്കുമെല്ലാം കൂടെ അൽപം കറുവാപ്പട്ട ചേർക്കുന്നത് മെറ്റാബോളിസത്തെ സഹായിക്കും. കറുവാപ്പട്ടയിൽ ഭൂരിഭാഗവും ഇരുമ്പും കാല്‍സ്യവും മാംഗനീസുമാണ്. ഫാറ്റി ആസിഡ് അടങ്ങിയ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിൽ പ്രധാനിയാണ്.

നാരങ്ങ

നാരങ്ങവെള്ളം ദാഹിക്കുമ്പോൾ മാത്രം ശീലമാക്കേണ്ട. ശരീരഭാരം കുറയുന്നവർക്കും നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരങ്ങയിലെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങള്‍ രക്തത്തെ ശുചീകരിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം ഒരു സ്പൂണ്‍ നാരങ്ങാനീരു കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും.

ഗ്രീൻ ടീ

ശരീരത്തിലെ ചീത്ത ടോക്സിനുകളെ ഇല്ലാതാക്കുന്നതിന് ഉത്തമമാണ് ഗ്രീൻ ടീ. കൊഴുപ്പുകൾ അകറ്റുക മാത്രമല്ല കാൻസർ, അൾഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള കഴിവും ഗ്രീൻ ടീയ്ക്കുണ്ട്.

ഒരൊറ്റ മിനിറ്റിൽ കുടവയർ കുറയും

 

എന്താക്കെ ചെയ്തിട്ടും കുടവയർ കുറയുന്നില്ലേ? വിഷമിക്കേണ്ട, ഇതാ ഒരു സന്തോഷവാർത്ത. വ്യായമവും ഡയറ്റിങും ഒന്നും വേണ്ട, ഒരൊറ്റ ഇഞ്ചക്ഷനിൽ നിങ്ങളുടെ കുടവയർ കുറയും. ഹർവാർഡ്, എംഐറ്റിയി സർവകലാശാലകളിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ.

ഇന്നത്തെ ജീവിതശൈലിയിൽ കുടവയർ ഇല്ലാത്തവർ വിരളമാണ്. വ്യായമമില്ലായ്മയും വാരിവലിച്ചുള്ള ഭക്ഷണരീതിയുമാണ് അമിതകൊഴുപ്പിന് കാരണമാകുന്നത്. എന്നാൽ പാരമ്പര്യം ചിലർക്ക് കുടവയറിന് കാരണമാകാറുണ്ട്. എല്ലാതരത്തിലുള്ള കുടവയറിനും പരിഹാരമാണ് ഈ പുതിയ ഇഞ്ചക്ഷൻ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശരീരത്തിലെ കൊഴുപ്പിനെ അലിയിപ്പിച്ചുകളയുവാൻ പാകത്തിലുള്ള കൃത്രിമ ഡിഎൻഎയെ ഉത്പാദിപ്പിക്കുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത് .ശരീരത്തിന് ആവശ്യമായ ഊർജം സൂക്ഷിച്ചു വയ്ക്കുകയും ആവശ്യമില്ലാത്തവ അലിയിപ്പിച്ചുകളയാനും ഇവയ്ക്ക് സാധിക്കും.

കുടവയറിനെ വെറുമൊരു സൗന്ദര്യ പ്രശ്നമായി കരുതുന്നവരാണ് ഏറെയെന്നും പഠനം പറയുന്നു. എന്നാൽ അപകടകരമായ ജീവിതശൈലീരോഗങ്ങൾ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണത്രേ അമിത കൊഴുപ്പടിയൽ. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദം, ഫാറ്റി ലിവർ തുടങ്ങി അനേകം രോഗങ്ങളാണ് കുടവയറുള്ളവരെ കാത്തിരിക്കുന്നത്. എന്തായാലും പുതിയ ചികിത്സാരീതിയിലൂടെ അതിവേഗം കൊഴുപ്പ് അലിയിപ്പിക്കുന്ന വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടണിലെ സ്ത്രീ-പുരുഷന്മാരിൽ പുതിയ ചികിത്സ വിജയകരമായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാത്തിരിക്കാം, എത്രയും വേഗം ഇന്ത്യയിലും എത്താൻ.

5 മിനിറ്റ് കൊണ്ട് കുടവയർ കുറയ്ക്കാം

 

സുന്ദരവയർ എന്ന സ്വപ്നം കണ്ട് പട്ടിണി കിടന്നാൽ മാത്രം പോരാ. ശരീരത്തിൽ കൂടുതലുള്ള കൊഴുപ്പ് അലിയിക്കാൻ വ്യായാമവും വേണം. ദിവസവും അഞ്ച് മിനിറ്റ് മെനക്കെടാൻ തയാറാണെങ്കിൽ ആരും കൊതിക്കും വയർ നിങ്ങൾക്കും സ്വന്തമാക്കാം. ഇനി ഉള്ള ആകാരഭംഗി നില നിർത്താനോ? അതിനും വ്യായാമം തന്നെ ഉത്തരം. നടപ്പും ഓട്ടവും എല്ലാം നല്ല വ്യായാമങ്ങളാണ്. രാവിലെയോ വൈകുന്നേരമോ സമയം പോലെ വ്യായാമം ചെയ്ത് ആകാരഭംഗി സ്വന്തമാക്കാം. വീട്ടിലിരുന്ന് തന്നെ. ഇതാ, സുന്ദര വയറിന് 5 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന നാല് വ്യായമങ്ങൾ :

ടേബിൾ ടോപ്പ് ക്രഞ്ചസ്

ആദ്യം കാല് ടേബിൾ ടോപ്പ് പോലെ മടക്കി വച്ച് മലർന്നു കിടക്കുക. തുടക്കക്കാർക്ക് കസേര ഉപയോഗിക്കാം. കൈമുട്ടുകൾ വശത്തേക്കു വച്ച് തല കൈകൾ കൊണ്ട് താങ്ങി പിടിക്കുക. കഴുത്തിനു സ്ട്രെയിൻ വരാതിരിക്കാനാണിത്. താടിയെല്ലിനും നെഞ്ചിനുമിടയിൽ ഗ്യാപ് വേണം. ശ്വാസം പുറത്തേക്കു വിട്ട് ചുമൽ ഉയർത്തുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിൽ വരിക. ഓരോ പ്രാവശ്യവും ചെയ്യുമ്പോഴും തല തറയിൽ മുട്ടേണ്ടതില്ല. തുടക്കത്തിൽ 3 - 4 തവണ ചെയ്യാം. പിന്നീട് 20 തവണ ആവർത്തിക്കുക.

റിവേഴ്സ് ക്രഞ്ച്

തറയിൽ മലർന്നു കിടക്കുക. കാലുകൾ മുകളിലേക്ക് ഉയർത്തി പിടിക്കുക. കാൽ വിരലുകൾ സീലിങ്ങിനു നേരേ നീട്ടി പിടിക്കുക. കൈകൾ വശങ്ങളിലേക്കോ തലയ്ക്കു മേലെയോ പിടിക്കുക. കൈകൾ അനക്കേണ്ട, ശ്വാസം പുറത്തോട്ടു വിട്ട് അരക്കെട്ട് (ഹിപ്) തറയിൽ നിന്ന് പതുക്കെ സീലിങ്ങിനു നേരെ ഉയർത്തുക. ശ്വാസം ഉള്ളിലേക്കെടുത്ത് തിരിച്ചു വരിക. വയറിന്റെ അടിഭാഗത്തിനുള്ള വ്യായാമമാണിത്. ചുമലോ കൈകളോ ഉപയോഗിക്കരുത്. വയറുകൊണ്ട് ചെയ്യുന്നതിന്റെ ഫലം കുറയും.

ബൈ സൈക്കിൾ ലെഗ് ക്രഞ്ച്

മുഖം സീലിങ്ങിനു നേരേ ആക്കി മലർന്നു കിടക്കുക. മുട്ടു മടക്കി ടേബിൾ ടോപ്പ് പിടിക്കണം. ചുമൽ തറയിൽ നിന്ന് ഉയർത്തി പിടിക്കുക. വയർ ഉള്ളിലേക്ക് വലിച്ചു പിടിക്കണം. ശ്വാസം വിട്ടു കൊണ്ട് ചുമൽ കാലിന്റെ എതിർമുട്ടിന്റെ വശത്തേക്കു തിരിക്കുക. മറ്റേ കാൽ നീട്ടി പിടിക്കുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിലേക്കു വരിക. ശ്വാസം പുറത്തേക്കു വിട്ട് അടുത്ത വശത്തേക്ക് ഇതുപോലെ ആവർത്തിക്കുക.

പ്ലാങ്ക്

ഒരു തടിക്കഷണം പോലെ ശരീരം പിടിക്കുന്നതുകൊണ്ടാണീ വ്യായാമത്തിന് പ്ലാങ്ക് എന്നു പേര്. കൈമുട്ട് ഊന്നി കമിഴ്ന്നു കിടക്കുക. ശരീരം കൈമുട്ടിലും കാൽ പാദത്തിലും താങ്ങുക. അരക്കെട്ട് പൊങ്ങി നിൽക്കരുത്. വയർ മുറുക്കി പിടിച്ച് ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. തുടക്കക്കാർ 10 സെക്കൻഡ് നേരം പിടിച്ചു നിൽക്കുക. (30 സെക്കൻഡ് വരെയാകാം). 10 സെക്കൻഡ് കഴിഞ്ഞ് വിശ്രമിച്ചിട്ട് 4—5 തവണ ആവർത്തിക്കാം. നടുവിന് സ്ട്രെയിൻ തോന്നുന്നെങ്കിൽ വയർ ഒന്നുകൂടി അമർത്തി പിടിക്കുക. സ്ട്രെയിൻ കുറയും. കൈകൾ മുട്ടു മടക്കാതെ പിടിച്ചും ഈ വ്യായാമം ചെയ്യാം.

സുന്ദരവയറിന് 10 വ്യായാമങ്ങൾ

 

വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പകറ്റാനും രൂപഭംഗി വരുത്താനും വ്യായാമത്തിലൂടെ കഴിയും. പക്ഷേ, ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ വയർ ഫ്ളാറ്റാക്കി എടുക്കാമെന്നു കരുതരുത്. ഏതാനും മാസങ്ങൾ വേണ്ടി വരും.

വ്യായാമമെന്നാൽ കാർഡിയോ വ്യായാമവും (എയറോബിക്സ്) കണ്ടീഷനിങ് വ്യായാമവും (മസിൽ സ്ട്രെങ്തനിങ്) വ്യായാമവും ഉൾപ്പെടുന്നതാണ്. ഇതു രണ്ടും ചെയ്താലേ കൊഴുപ്പ് നീങ്ങി മസിലുകൾ ടോൺ ചെയ്ത് വയർ സുന്ദരമാവൂ.

കാർഡിയോ വ്യായാമമാണ് കൊഴുപ്പ് എരിച്ചു കളയുന്നത്. സൈക്ലിങ്, നൃത്തം, ജോഗിങ്, നടത്തം....തുടങ്ങിയവയെല്ലാം കാർഡിയോ വ്യായാമങ്ങളാണ്. ഇതിൽ നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുക. 15—30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ നിരക്ക് വർധിക്കണം. ആയാസം തോന്നണം. ചെറിയ കിതപ്പു തോന്നണം. പക്ഷേ, കിതപ്പു കാരണം സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആകരുത്, അങ്ങനെ വന്നാൽ ഹൃദയത്തിന് അമിത സ്ട്രെയിൻ ആയെന്നാണ് അർഥം. അമിതക്ഷീണം, തളർച്ച ഇവ തോന്നരുത്.

കണ്ടീഷനിങ് വ്യായാമം തുടക്കക്കാർ 10 മിനിറ്റ് നേരം ചെയ്തു തുടങ്ങി ദിവസം അരമണിക്കൂർ നേരത്തേക്ക് ചെയ്യാം. കാർഡിയോ വ്യായാമവും കണ്ടീഷനിങ് വ്യായാമവും ഒന്നിടവിട്ട ദിവസങ്ങളിൽ മാറി മാറി ചെയ്യുന്നതാവും സൗകര്യപ്രദം. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ കൊഴുപ്പ് മാത്രമായി കുറയ്ക്കാൻ പറ്റില്ലെന്നും ഓർക്കുക. വ്യായാമം ചെയ്യുമ്പോഴും മൊത്തത്തിലാണ് കൊഴുപ്പ് കുറയുന്നത്.

വ്യായാമം ഇഷ്ടത്തോടെ ചെയ്യണം. ഒരു ചടങ്ങായി കാണരുത്. ഹെവി ഭക്ഷണം കഴിച്ചു കഴിഞ്ഞാണെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞ് മാത്രം വ്യായാമം ചെയ്യുക. ഇടയ്ക്ക് ദാഹിച്ചാൽ വെള്ളം കുടിക്കാം. ഏറ്റവും യോജിച്ച ഒരു സമയം കണ്ടെത്തുക. എല്ലാ പണിയും കഴിഞ്ഞിട്ട് വ്യായാമം ചെയ്യാമെന്നു വിചാരിച്ചാൽ നടക്കില്ല. ദിവസവും വ്യായാമം ചെയ്യുക. മുടക്കം വരരുത്. ഇഷ്ടമാണെങ്കിൽ വ്യായാമസമയത്ത് ശബ്ദം കുറച്ച് പാട്ടു വയ്ക്കാം.

ആഴ്ചയിൽ ആറുദിവസം വ്യായാമം ചെയ്യുക. ഒരു ദിവസം വിശ്രമിക്കാം. വ്യായാമത്തിനു മുമ്പായി ശരീരം മൊത്തമായി ഒരു വാമിങ് അപ് ചെയ്യണം. വയറിനുള്ള കണ്ടീഷനിങ് വ്യായാമങ്ങൾ ആണ് ഇനി പറയുന്നത്. ഇവയെല്ലാം മസിൽ സ്ട്രെങ്തനിങ് വ്യായാമങ്ങളാണ്.

1. ട്രഡീഷനൽ ക്രഞ്ചസ്

വയറിനുള്ള ഏറ്റവും ഫലപ്രദമായ വ്യായാമമാണിത്. തുടക്കത്തിൽ നിലത്ത് കാലുകൾ മടക്കി വച്ച് മലർന്നു കിടക്കുക. കൈമുട്ടുകൾ വശത്തേക്കു വച്ച് തല കൈകൾ കൊണ്ട് താങ്ങി പിടിക്കുക. കഴുത്തിനു സ്ട്രെയിൻ വരാതിരിക്കാനാണിത്. തല തറയിൽ തൊടരുത്. താടിയെല്ലിനും നെഞ്ചിനുമിടയിൽ ഗ്യാപ് വേണം. ശ്വാസം പുറത്തേക്കു വിട്ട് ചുമൽ ഉയർത്തുക. ഉയരുമ്പോഴും ചിൻ ആൻഡ് ചെസ്റ്റ് ഗ്യാപ് വേണം. താടി സീലിങ്ങിനു നേരെ വരണം.

ശ്വാസം അകത്തേക്കെടുത്ത് താഴുക. ഓരോ പ്രാവശ്യവും ചെയ്യുമ്പോഴും തല തറയിൽ മുട്ടേണ്ടതില്ല.

തുടക്കത്തിൽ 3 - 4 തവണ ചെയ്യാം. പിന്നീട് 20 തവണ ആവർത്തിക്കുക.

2. ടേബിൾ ടോപ്പ് ക്രഞ്ചസ്

ക്രഞ്ചസ് തന്നെ, കാല് ടേബിൾ ടോപ്പ് പോലെ മടക്കി വച്ച് ചെയ്യുന്നതാണിത്. തുടക്കക്കാർക്ക് കസേര ഉപയോഗിക്കാം. ശ്വാസം പുറത്തേക്കു വിട്ട് ചുമൽ ഉയർത്തുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിൽ വരിക.

  1. ലെഗ് ക്രോസ്ഡ് ക്രഞ്ചസ് 
    തറയിൽ മലർന്നു കിടക്കുക. ഒരു കാല് മറ്റേ കാലിൽ ക്രോസ് ചെയ്തു വയ്ക്കുക. ശ്വാസം പുറത്തേക്കു വിട്ട് ചുമലും കാലും തറയിൽ നിന്നുയർത്തുക. ശ്വാസം അകത്തേക്ക് എടുത്തു താഴുക. കാല് 8—10 സെന്റീമീറ്റർ വരെ ഉയർന്നാൽ മതി.

4. ബൈ സൈക്കിൾ ലെഗ് ക്രഞ്ച്

തുടക്കം—മുഖം സീലിങ്ങിനു നേരേ ആക്കി മലർന്നു കിടക്കുക. മുട്ടു മടക്കി ടേബിൾ ടോപ്പ് പിടിക്കണം. ചുമൽ തറയിൽ നിന്ന് ഉയർത്തി പിടിക്കുക. വയർ ഉള്ളിലേക്ക് വലിച്ചു പിടിക്കണം. ശ്വാസം വിട്ടു കൊണ്ട് ചുമൽ കാലിന്റെ എതിർമുട്ടിന്റെ വശത്തേക്കു തിരിക്കുക. മറ്റേ കാൽ നീട്ടി പിടിക്കുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിലേക്കു വരിക. ശ്വാസം പുറത്തേക്കു വിട്ട് അടുത്ത വശത്തേക്ക് ഇതുപോലെ ആവർത്തിക്കുക.

5. സൈഡ് ട്വിസ്റ്റ് ക്രഞ്ചസ്

തറയിൽ മലർന്നു തല കൈകളിൽ താങ്ങി പിടിക്കുക. തുടക്കം ട്രഡീഷണൽ ക്രഞ്ചസിലെ പോലെ ശ്വാസം പുറത്തേക്കു വിട്ട് ചുമൽ എതിർമുട്ടിന്റെ ദിശയിലേക്കു തിരിക്കുക. ശ്വാസം എടുത്ത് ആദ്യ പൊസിഷനിലേക്കു വരിക. എതിർ ദിശയിലും ഈ വ്യായാമം ചെയ്യുക. 20 തവണ വരെ ചെയ്യാം.

6. സൈഡ് ലൈൻ ക്രഞ്ച്

തറയിൽ വശം ചെരിഞ്ഞ് കിടക്കുക. താഴത്തെ കൈ കൊണ്ട് തല താങ്ങി പിടിക്കുക. മറ്റേ കൈ ചെവിക്കു നേരേ മുകളിലൂടെ നീട്ടി പിടിക്കുക. ശ്വാസം പുറത്തേക്കു വിട്ട് തലയും താഴത്തെ ചുമലും തറയിൽ നിന്നുയർത്തുക. മുകളിലെ കൈ ചെവിയുടെ ലെവലിൽ നിന്ന് പൊങ്ങിപ്പോകരുത്. ശ്വാസം ഉള്ളിലേക്കെടുത്ത് താഴുക. മറ്റേ വശത്തു ചെരിഞ്ഞു കിടന്നും വ്യായാമം ആവർത്തിക്കുക.

7. റിവേഴ്സ് ക്രഞ്ച്

തറയിൽ മലർന്നു കിടക്കുക. കാലുകൾ മുകളിലേക്ക് ഉയർത്തി പിടിക്കുക. കാൽ വിരലുകൾ സീലിങ്ങിനു നേരേ നീട്ടി പിടിക്കുക. കൈകൾ വശങ്ങളിലേക്കോ തലയ്ക്കു മേലെയോ പിടിക്കുക. കൈകൾ അനക്കേണ്ട, ശ്വാസം പുറത്തോട്ടു വിട്ട് അരക്കെട്ട് (ഹിപ്) തറയിൽ നിന്ന് പതുക്കെ സീലിങ്ങിനു നേരെ ഉയർത്തുക. ശ്വാസം ഉള്ളിലേക്കെടുത്ത് തിരിച്ചു വരിക. വയറിന്റെ അടിഭാഗത്തിനുള്ള വ്യായാമമാണിത്. ചുമലോ കൈകളോ ഉപയോഗിക്കരുത്. വയറുകൊണ്ട് ചെയ്യുന്നതിന്റെ ഫലം കുറയും.

8. ടോ റീച്ച് ക്രഞ്ച്

മുകളിൽ പറഞ്ഞ വ്യായാമത്തിന്റെ മറ്റൊരു രൂപമാണ്. തറയിൽ മുഖം സീലിങ്ങിനു നേരേ വരുംവിധം മലർന്നു കിടക്കുക. കാലുകൾ പൊക്കി പിടിക്കുക— സീലിങ്ങിനു നേരേ. ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് ഉയർത്തി കൈകൾ കൊണ്ട് കാൽ വിരലുകൾ തൊടാൻ ശ്രമിക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് താഴോട്ടു വരിക. ഡബിൾ ക്രഞ്ച് ഇഫക്ടാണീ വ്യായാമത്തിന്. രണ്ടു വശത്തു നിന്നുമുള്ള ക്രഞ്ച് ആണ്. മുഴുവൻ വയറിനും വ്യായാമം കിട്ടുന്നു.

9. സ്റ്റാൻഡിങ് സൈഡ് ക്രഞ്ച്

വയറിന്റെ വശങ്ങൾക്കുള്ള വ്യായാമമാണ്. ഇരു കൈകളിലും ഒരു കിലോയുടെ ഡംബ് ബെൽ പിടിച്ച് (പകരം ഒരു ലിറ്റർ വാട്ടർ ബോട്ടിലും ആകാം) നിവർന്നു നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് വശത്തേക്ക് മെല്ലേ വളയുക. ശ്വാസം വിട്ടുകൊണ്ടു നേരേ നിൽക്കുക. മറ്റേ വശത്തേക്കും ആവർത്തിക്കുക.

10. പ്ലാങ്ക്

ഒരു തടിക്കഷണം പോലെ ശരീരം പിടിക്കുന്നതുകൊണ്ടാണീ വ്യായാമത്തിന് പ്ലാങ്ക് എന്നു പേര്. കൈമുട്ട് ഊന്നി കമിഴ്ന്നു കിടക്കുക. ശരീരം കൈമുട്ടിലും കാൽ പാദത്തിലും താങ്ങുക. അരക്കെട്ട് പൊങ്ങി നിൽക്കരുത്. വയർ മുറുക്കി പിടിച്ച് ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. തുടക്കക്കാർ 10 സെക്കൻഡ് നേരം പിടിച്ചു നിൽക്കുക. (30 സെക്കൻഡ് വരെയാകാം). 10 സെക്കൻഡ് കഴിഞ്ഞ് വിശ്രമിച്ചിട്ട് 4—5 തവണ ആവർത്തിക്കാം. നടുവിന് സ്ട്രെയിൻ തോന്നുന്നെങ്കിൽ വയർ ഒന്നുകൂടി അമർത്തി പിടിക്കുക. സ്ട്രെയിൻ കുറയും. കൈകൾ മുട്ടു മടക്കാതെ പിടിച്ചും ഈ വ്യായാമം ചെയ്യാം.

കുടവയറിനു പിന്നിലെ 5 കാരണങ്ങൾ

 

അഴകളവുകളുടെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ ശ്രദ്ധയില്ലാത്തവരായി മാറുകയാണോ? അടുത്ത കാലത്തെ ചില പഠനങ്ങൾ വിരൽചൂണ്ടുന്നത് ഈ കാര്യത്തിലേക്കാണ്.

മലയാളി സ്ത്രീകൾക്കിടയിൽ അമിതവണ്ണം (ഒബീസിറ്റി) കൂടുന്നു. വയറിന്റെ ഭാഗത്തെ കൊഴുപ്പടിഞ്ഞുണ്ടാകുന്ന ’അബ്ഡോമിനൽ ഒബീസിറ്റി വല്ലാതെ വർധിച്ചിരിക്കുന്നു, ’പോട്ട് ബെല്ലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കുടവയർ.

കേരളീയ സ്ത്രീകളിൽ പകുതിയോളം പേർക്ക് അബ്ഡോമിനൽ ഒബീസിറ്റിയുണ്ടെന്ന് ചില മെഡിക്കൽ പഠനങ്ങൾ. ഇന്ത്യയിൽ സ്ത്രീകളിലെ ഒബീസിറ്റിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനവും മലയാളികൾക്കാണ്. പഞ്ചാബ് മാത്രമാണ് ഇക്കാര്യത്തിൽ നമ്മുടെ തൊട്ടു മുന്നിൽ.

ഹെൽത്ത് ക്ലബുകളും ജിംനേഷ്യങ്ങളും നഗരങ്ങളിൽ മുളച്ചു പൊങ്ങുന്നുണ്ടെങ്കിലും നഗരങ്ങളാണ് ഒബീസിറ്റിയുടെ തോതിൽ മുന്നിലെന്നതും ശ്രദ്ധേയം. കൊച്ചിയിലെ ആളുകൾക്കിടയിൽ അമിതവണ്ണം കൂടുന്നതായി അടുത്തകാലത്ത് ചില പഠനങ്ങൾ വന്നിരുന്നു. നഗരങ്ങളിലെ ആഡംബര ജീവിതശൈലിയും അമിതഭക്ഷണവും ജങ്ക്ഫുഡുമെല്ലാം ഇതിന്റെ കാരണമാണ്.

കുടവയറിനെ (അബ്ഡോമിനൽ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി സ്ത്രീകൾ കരുതിയാൽ അതു വലിയ മണ്ടത്തരമാണെന്നോർക്കുക. അപകടകരമായ ജീവിതശൈലീരോഗങ്ങൾ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയൽ. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദം, ഫാറ്റി ലിവർ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ള സ്ത്രീകളെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരൾരോഗങ്ങൾ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ടെന്ന് ഡോക്ടർമാർ.

കുടവയറിനു പിന്നിലെ 5 കാരണങ്ങൾ ഇവയാണ്

1 ആരോഗ്യകരമല്ലാത്ത ഡയറ്റ്: മൈദ, തവിടു നീക്കിയ അരി, വൈറ്റ് ബ്രെഡ് തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോൾ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു.

2 വ്യായാമമില്ലായ്മ: പതിവായി വ്യായാമം ചെയ്യുമ്പോൾ അധിക കാലറി ഉപയോഗിച്ചു തീരുന്നു. ഹൃദയവും ആരോഗ്യത്തോടെയിരിക്കുന്നു. വ്യായാമക്കുറവു കാരണമാണ് ശരീരത്തിലെ എക്സ്ട്രാ കാലറി നേരെ ഫാറ്റായി അടിയുന്നത്. ഇത് ആദ്യം തന്നെ വയറിന്റെ ഭാഗത്ത് അടിയുന്നു.

3 പാരമ്പര്യം: ശരീരത്തിൽ ഏതു ഭാഗത്താണ് കൊഴുപ്പടിയുന്നതെന്നു തീരുമാനിക്കുന്നതിൽ പാരമ്പര്യമായ പങ്കുണ്ട്. ചില സ്ത്രീകൾക്ക് വയറിലാണ് ആദ്യം കൊഴുപ്പടിയുക. ചിലർക്ക് ബട്ടക്സ്, കാൽ വണ്ണകൾ ഇവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത് ഇങ്ങനെയാണ്.

4 സ്ട്രെസ്: ഉയർന്ന മാനസിക സമ്മർദമുള്ളവരിൽ കൊഴുപ്പ് കൂടുതലായി അടിയുന്നുവെന്ന് പഠനങ്ങൾ. ഉയർന്ന ടെൻഷനിലായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോണും ഇൻസുലിനും ഉൽപാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും ആർത്തി തോന്നുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നതു വഴി വയറിൽ കൊഴുപ്പടിയുന്നു.

5 കുറഞ്ഞ മെറ്റബോളിക് നിരക്ക്: ചില സ്ത്രീകളിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് പതുക്കെയായിരിക്കും. ഇത് കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കിൽ പിടിച്ചു നിൽക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്. ഇതും വയറിൽ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.

6 ദിവസം കൊണ്ട് വയറു കുറയ്ക്കാം

 

വയറൊന്ന് ഒതുങ്ങിക്കിട്ടാൻ പെടാപ്പാട് പെടുകയാണോ? 6 ദിവസം കൊണ്ട് വയർ കുറയാനുള്ള കിടിലൻ ആറ് കാര്യങ്ങൾ ഇതാ

1 ഉപ്പ് വേണ്ട

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഫ്ലൂയിഡിന്റെ അംശം ശരീരത്തിൽ കുറയും. സാലഡിനുപയോഗിക്കുന്ന പച്ചക്കറികളിലാണെങ്കിലും ഉപ്പിടാതെ കഴിക്കു.

2 ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാം

റൊട്ടി, പാസ്ത എന്നിവയൊക്കെ സ്ഥിരമായി കഴിക്കേണ്ട. ഏത് ഭക്ഷണം കഴിക്കാൻ എടുത്താലും അതിലെത്ര കാർബോഹൈഡ്രേറ്റിന്റെ അളവ് പ്രശ്നമാണെന്ന് മനസിൽ കുറിക്കുക. ഫാറ്റ് കുറവുള്ളതും പ്രൊട്ടിൻ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാം. നട്ട്സ്, ചീസ്, ബ്രൗൺ റൈസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

3 പാൽ അമിതമാകരുത് പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര പ്രശ്നമാണെ... അതുകൊണ്ട് പാൽ കുടിക്കുന്നത് നിയന്ത്രിക്കാം. പകരം ലാക്ടോസിന്റെ അളവുതാരതമ്യന കുറഞ്ഞ തൈരും ചീസും ഉപയോഗിക്കാം.

4 പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

എല്ലാ പഴങ്ങളും നല്ലതാണോ? ഗ്ലൂക്കോസിന്റെയും ഫ്രാക്ടോസിന്റെയും അളവുകുറവുള്ള പഴങ്ങൾ വേണം ഈ 6 ദിവസം കഴിക്കാൻ തിരഞ്ഞെടുക്കുന്നത്. മുന്തിരി, ഒാറഞ്ച്, നാരങ്ങ (സിട്രസ് ഫ്രൂട്ട്സ് ) കൂടുതൽ കഴിക്കാം. ആപ്പിൾ,പിയർ പഴങ്ങൾ നല്ലതാണ് പക്ഷെ വയറുകുറയണമെങ്കിൽ ഇവയൊടു ഗുഡ്ബൈ പറഞ്ഞു നോക്കു...

5 എരിവ് വേണ്ട...

മസാലയിൽ മുങ്ങിപൊങ്ങിയ സ്വാദ് വേണ്ട....സ്പൈസി ഫുഡ് ഉള്ളിൽ ചെല്ലുമ്പോൾ വയറിനുള്ളിൽ ആസിഡിന്റെ അളവ് കൂടുകയാണ്. 6 ദിവസം കൊണ്ട് വയർകുറയണമെങ്കിൽ എരിവ് ഒഴിവാക്കിയെ പറ്റു. ഫ്രഷ് ഹെർബ്സ് കൊണ്ട് ഭക്ഷണം അലങ്കരിച്ച് ആസ്വദിക്കൂ.

6 കട്ട് ദ ക്രാപ്....

കഫീൻ(C),റിഫൈൻഡ് ഷുഗർ(R),ആൽക്കഹോൾ(A),പ്രോസസ്ഡ് ഫുഡ്(P) എന്നിവയൊന്നും പാടില്ല.

വിവരങ്ങൾക്ക് കടപ്പാട് : മലയാള മനോരമ

3.07692307692
Irshad Jul 30, 2018 09:41 PM

How to low in my buttocks

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ