Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഫങ്ങ്ഷണല്‍ മെഡിസിന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫങ്ങ്ഷണല്‍ മെഡിസിന്‍

കൂടുതല്‍ വിവരങ്ങള്‍

ഫങ്ഷണൽ മെഡിസിലേക്ക് മാറൂ ആരോഗ്യം കൂടെ വരും

നമ്മുടെ തന്നെ ജീവിതശൈലി കൊണ്ടു വിളിച്ചുവരുത്തുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഇന്ന് ആരോഗ്യരംഗത്ത് ഭീഷണിയുയർത്തി പെരുകി വരുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക ഏറെ വിഷമകരമായ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ തന്നെ ആരോഗ്യകരമായ ചിട്ടകൾ ഉൾപ്പെടുത്തുകയാണ് അഭികാമ്യം എന്ന് ഫങ്ഷണൽ മെഡിസിൻ ഉപയോക്താക്കളായ ഹീൽ വെൽനെസ്സ് നിർദ്ദേശിക്കുന്നു . വ്യായാമവും പ്രകൃതിഭക്ഷണ രീതിയുമെല്ലാം ഇതിൽ വിലപ്പെട്ട പങ്കാണു വഹിക്കുന്നത്. അതോടൊപ്പം, ഉപയോഗിക്കാൻ പറ്റുന്ന ചില പ്രത്യേക ഔഷധങ്ങൾക്കും പ്രമുഖ സ്ഥാനമുണ്ട്.

 

നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം.

അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗങ്ങളെ ഊർജവത്താക്കുകയാണു ഫങ്ഷണൽ മെഡിസിന്റെ ധർമം.

ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. പലപ്പോഴും രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു നിർത്താനാണിവ ഉപയോഗിച്ചു വരുന്നത്. ഇവിടെയാകട്ടെ ശാരീരിക പ്രക്രിയകൾക്ക് കരുത്തു പകരാനും.

ഫങ്ഷണൽ മെഡിസിൻ എങ്ങനെ ഫലപ്രദമാകുന്നു?

ഫങ്ഷണൽ മെഡിസിൻ ഫലപ്രദമാക്കുന്നതു പ്രധാനമായും അതിലെ പ്രകൃതിദത്ത ഗുണങ്ങളുടെ സാന്നിധ്യമാണെന്ന് ആധുനിക ഗവേഷകർ അഭിപ്രായപ്പെടുന്നു. ആരോഗ്യരംഗത്ത് പരസ്യവിപ്ലവങ്ങൾ നടക്കുന്ന പുതിയ കാലത്തു കബളിപ്പിക്കൽ വ്യാപകമാണ്. ഫങ്ഷണൽ മെഡിസിൻ പ്രയോഗങ്ങൾ രഹസ്യസൂത്രണങ്ങളല്ല, ആധുനിക കാലത്തെ ജനകീയ അറിവുകളാണിവ. പ്രാഥമികചികിത്സയെന്ന നിലയിലും രോഗപ്രതിരോധൗഷധമെന്ന നിലയ്ക്കും ഇതിനു പ്രസക്തിയുണ്ട്.

ഫങ്ഷണൽ മെഡിസിൻ  പ്രയോഗങ്ങൾ സമ്പൂർണ ചികിത്സയാണ്. അതേസമയം ചിലരിൽ ഫലപ്രദമാവുന്ന പല മരുന്നുകളും   മറ്റുള്ളവരിൽ ഗുണം നൽകില്ല.

ഒറ്റ മരുന്നാണെങ്കിൽ പോലും അത് എത്ര അളവിൽ വേണമെന്നും എത്രകാലം തുടരണമെന്നുമെല്ലാം ചികിത്സകൻ രോഗിയെ പരിശോധിച്ചു രോഗിയുടെ അവസ്ഥയും രോഗതീവ്രതയും മറ്റും പരിഗണിച്ചശേഷമാണു തീരുമാനിക്കുന്നത്. അതിനാൽ, ഇവയുടെ കൂടുതൽ ഉപയോഗങ്ങൾ വൈദ്യനിർദേശപ്രകാരം ആകുന്നതാണ് നല്ലത് എന്ന് ഹീൽ വെൽനെസ്സ് സമര്ഥിക്കുന്നുണ്ട്.

ഇന്നത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു ഭീകരനായിട്ടുണ്ട് കൊളസ്ട്രോൾ. ഇത്രമാത്രം അപകടകാരിയല്ല കൊളസ്ട്രോൾ. പക്ഷേ, കരളിന്റെ പ്രവർത്ത വൈകല്യങ്ങൾ മൂലം ശരിയായ ഉപാപചയം നടന്നില്ലെങ്കിൽ മലിനമായി അടിയുന്ന കൊളസ്ട്രോൾ മറ്റ് രോഗങ്ങളിലേക്ക് നയിക്കും. ഹൃദയത്തിലും രക്തക്കുഴലുകളിലും മറ്റും തടസങ്ങളുണ്ടാവാൻ ഇതു കാരണമായേക്കാം.

കൊളസ്ട്രോൾ അപകടകരമാവാതിരിക്കാൻ ശീലിക്കാവുന്ന ഫങ്ഷണൽ മെഡിസിൻ പലരിലും ഏറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.

നാം ഉറങ്ങുമ്പോൾ പോലും തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുപ്രധാന അവയവമാണ് ഹൃദയം. ആധുനിക ജീവിതശൈലിയിലെ അനാരോഗ്യ പ്രവണതകൾ ഹൃദയത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യായാമക്കുറവും ദഹനവൈകല്യങ്ങളും മാനസിക സമ്മർദ്ദങ്ങളുമൊക്കെയാണ് ഹൃദയത്തിന്റെ ശത്രുക്കൾ. ഇവ ഹൃദയപേശികളെയും രക്തക്കുഴലുകളെയും ക്ഷീണിപ്പിച്ചു കൊണ്ടു ക്രമേണ എപ്പോൾ വേണമെങ്കിലും നിലച്ചുപോകത്തക്ക വിധം ഹൃദയത്തെ രോഗഗ്രസ്തമാക്കുന്നു. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണശീലങ്ങളും സംഘർഷങ്ങളില്ലാത്ത മനസുമാണ് ഹൃദയത്തിന്റെ കാവൽഭടന്മാർ. അതോടൊപ്പം ഫങ്ഷണൽ മെഡിസിൻ ആധാരമാക്കിയുള്ള ചില ഔഷധങ്ങൾ കൂടിയാവാം.

രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യം നിരർഥകമായൊരു പ്രഖ്യാപനമായിരുന്നു. എന്നാൽ രണ്ടായിരത്തിമുപ്പതോടെ എല്ലാവർക്കും പ്രമേഹം എന്നതു സംഭവിക്കാൻ സാധ്യതയുള്ള ഒന്നായി വേണം കരുതാൻ! ഇന്നത്തെ കണക്കുകളും ജീവിതശൈലികളും അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ആധുനിക ഗവേഷണങ്ങൾ വഴി നൂതന ചികിത്സകൾ പ്രമേഹത്തിനു കണ്ടെത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രണത്തിലാക്കുക അത്ര എളുപ്പമല്ല. ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തന മാന്ദ്യമാണ് പ്രമേഹത്തിലേക്കു നയിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യകരമായ ഭക്ഷണശൈലിയും ആവശ്യത്തിന് വ്യായാമങ്ങളും ശീലമാക്കിയാൽ ഇതു പ്രതിരോധിക്കാം. അതോടൊപ്പം ഫങ്ഷണൽ മെഡിസിൻ നിർദ്ദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കാം എന്ന് ഹീൽ വെൽനെസ്സ് മാർഗ്ഗദർശനം നൽകുന്നു. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർക്ക് മുൻകരുതൽ അത്യാവശ്യമാണ്.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണു കരൾ. മൊത്തത്തിൽ ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന അവയവമെന്ന നിലയ്ക്ക് കരളിനെ കാത്തുസൂക്ഷിക്കേണ്ടത് ആരോഗ്യത്തിനും ആയുസിനും അത്യന്താപേക്ഷിതമാണ്. എന്നാൽ, അടുത്ത കാലത്തായി നമ്മുടെ ഇടയിൽ കണ്ടുവരുന്ന കരൾരോഗങ്ങളുടെ വർധനവ്, മാറിവരുന്ന ജീവിതശൈലിയുടെയും അശ്രദ്ധമായ ആരോഗ്യപരിപാലനത്തിന്റെയും ബാക്കിപത്രമാണ്.

ഫങ്ഷണൽ മെഡിസിന്റ്‌ വീക്ഷണത്തിൽ, പിത്തത്തിന്റെയും രക്തത്തിന്റെയും പ്രഭവകേന്ദ്രമായ കരളിലെ കോശങ്ങൾക്കു സംഭവിക്കുന്ന ശക്തിക്ഷയമാണ് കരൾരോഗങ്ങൾക്കു കാരണം. അതുകൊണ്ടുതന്നെ, ഈ കോശങ്ങളെ ഊർജവത്താക്കുന്ന ആഹാരങ്ങളും ജീവിതശൈലികളും കരൾരോഗങ്ങളെ ശമിപ്പിക്കാൻ ഉത്തമമാണ്. ഫങ്ഷണൽ മെഡിസിൻ അടിസ്ഥാനമാക്കുന്ന മരുന്നുകളും ഫലപ്രദമാണ്.

കരളിന്റെ രക്തശുദ്ധീകരണ പ്രക്രിയയെ സഹായിച്ചുകൊണ്ടാണ് ഇവ പല രോഗാവസ്ഥകളിലും ഫലപ്രദമാകുന്നത്. രോഗങ്ങളായി പ്രകടമായില്ലെങ്കിൽ പോലും ലിവർ ഫങ്ഷൻ ടെസ്റ്റിൽ തകരാറുകൾ കാണുന്നവർക്ക് ഈ മരുന്നുകൾ ഉപയോഗപ്പെടുത്താം.

കേരളത്തിലെ കണക്കുകൾ പ്രകാരം നൂറിൽ മുപ്പതു പേരെങ്കിലും ഉയർന്ന രക്തസമ്മർദ്ദക്കാരാണ്. അനാരോഗ്യകരമായ ജീവിതശൈലിയും സ്ഥിരമായ മാനസിക പിരിമുറുക്കവും പാരമ്പര്യവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് പ്രധാന കാരണക്കാർ. ഇവ തന്നെ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ബി പി ഉയർത്തുന്നതെങ്കിലും പൊതുവെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുന്നതും ഹൃദയത്തിന്റെ സമ്മർദ്ദം വർധിക്കുന്നതും ഇതിൽ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങളാണ്. ഇതു പരിഹരിക്കാൻ ഫങ്ഷണൽ മെഡിസിൻ പര്യാപ്തമാണ്.

സമ്പൂർണ്ണ ആരോഗ്യമെന്ന ലക്‌ഷ്യം - ഫംഗ്‌ഷണൽ മെഡിസിന്റെ അടിസ്ഥാനം

ശരീര ശുദ്ധീകരണത്തിന് ഏറ്റവും ഉചിതമായ ഒരു ചികിത്സ രീതി ആണ് ഫംഗ്‌ഷണൽ  മെഡിസിൻ.  ഈ ചികിത്സയിലൂടെ പൂർണമായ ആരോഗ്യവും പ്രതിരോധ ശേഷിയും വീണ്ടെടുക്കാൻ സാധിക്കുന്നു.  എല്ലാ രോഗങ്ങൾക്കും ഉള്ള ഒരു പ്രതിവിധി ആണ് ഫംഗ്‌ഷണൽ  മെഡിസിൻ.

ശരീരവുമായി ബന്ധപ്പെട്ട എല്ലാ  പ്രശ്നങ്ങൾക്കും ഈ ചികിത്സ രീതി സഹായിക്കുന്നു. സാധാരണ ചികിത്സ കൊണ്ട് അവശേഷിക്കുന്ന എല്ലാ അസുഖങ്ങളും ഒഴിവാക്കി ശരീരത്തെ കൂടുതൽ ആരോഗ്യപ്രദമാക്കാൻ  ഈ ചികിത്സരീതി സഹായിക്കുന്നു. ഫംഗ്‌ഷണൽ  മെഡിസിൻ  നിങ്ങൾക്ക്  ഒരു പുതിയ ആരോഗ്യകരമായ ഒരു  ജീവിതം ആണ് വാഗ്ദാനം  ചെയ്യുന്നത്. എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗ്‌ഷണൽ  മെഡിസിൻ രീതിലൂടെ പരിഹാരം ലഭിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുത്ത ചികിത്സാരീതിയാണ് ഫംഗ്‌ഷണൽ  മെഡിസിൻ. ഉത്തരാധുനികതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ ഉദയം കൊണ്ടതാണിത്. മോഡേൺ അലോപ്പതിയിലെ ന്യൂനതകൾ പരിഹരിക്കണമെന്ന ചികിത്സാരീതിയിൽ നിന്നാണ് ഫംഗ്‌ഷണൽ  മെഡിസിൻ പിറവിയെടുത്തത്.

ഫംഗ്‌ഷണൽ  മെഡിസിൻ ചികിത്സയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും നന്ദി പറയേണ്ടത് സമഗ്ര ആരോഗ്യം ലക്‌ഷ്യം വയ്ക്കുന്ന ഉത്സാഹികളായവരോടാണ്. സമ്പുഷ്ടമായ സംഭാവനകള്‍ കൊണ്ട് ഈ ചികിത്സാരീതിയെ വൈവിധ്യവത്കരിക്കുകയും ചെയ്തു അവർ. ഇന്നിപ്പോള്‍ ഒരു ബദല്‍ ചികിത്സാരീതിയായി ഫംഗ്‌ഷണൽ  മെഡിസിൻ പരക്കേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മോഡേണ്‍ മെഡിസിനും ഹോമിയോപ്പതിയും പഠിക്കുന്നതുപോലെ ഫംഗ്‌ഷണൽ  മെഡിസിൻ കോഴ്‌സ് പഠിച്ചിറങ്ങി സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള സംവിധാനവുമായി.

ഫംഗ്‌ഷണൽ  മെഡിസിന്റെ അടിസ്ഥാനതത്വങ്ങള്‍ - ഓരോ വ്യക്തിയും വ്യത്യസ്തമാണ് എന്നതുപോലെ ഓരോ രോഗവും രോഗകാരണങ്ങളും വ്യത്യസ്തമാണ് എന്നതാണ്.   വ്യക്തികളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ ചികിത്സാരീതികളും നിശ്ചയിക്കുക.  പരസ്പരബന്ധിയായ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവവും മനസിലാക്കി ചികിത്സ നടത്തുകയെന്നതാണ്  ഫംഗ്‌ഷണൽ  മെഡിസിന്റെ രീതി. രോഗനിര്‍ണയത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്, രോഗാവസ്ഥ എന്നത് പലപ്പോഴും ശാരീരികം മാത്രം ആയിരിക്കണം എന്നില്ല എന്ന് മനസ്സിലാക്കിയുള്ള  പരിശോധനയിലാണ്.

പ്രകൃതിദത്തമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്.  മധുരദ്രവങ്ങള്‍, ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു.

ഇന്ത്യയില്‍ ഈ ചികിത്സാരീതി എത്തുന്നത് അടുത്തകാലത്തായിരുന്നു. പിന്നീട് വിദ്യാസമ്പന്നരായവരുടെ നേതൃത്വത്തിൽ ഇന്നത്തെ വളര്‍ച്ച പ്രാപിച്ചു.അലോപ്പതി സമ്പ്രദായം ഉൾപ്പെടുത്തി ഫംഗ്‌ഷണൽ  മെഡിസിന്റെ പരിശീലനം, ഗവേഷണം എന്നിവ  ഊർജ്ജസ്വലമാക്കുകയുമുണ്ടായി.

അലോപ്പതിയിൽ ന്യൂനതകൾ  കണ്ടെത്തിയ ശേഷമാണ് രാജ്യത്ത് ഫംഗ്‌ഷണൽ  മെഡിസിൻ രീതിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്.  പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കാനും ചിട്ടപ്പെടുത്താനുമുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു. ഫംഗ്‌ഷണൽ  മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനും മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും  സംവിധാനങ്ങളുണ്ടായി. അതിന്റെ ഫലമായി പലയിടങ്ങളിലും ഫംഗ്‌ഷണൽ  മെഡിസിൻ ഗവേഷണ സ്ഥാപനങ്ങളും പരിശോധനാശാലകളും സ്ഥാപിക്കപ്പെട്ടു. ഇന്ന് അംഗീകൃത പ്രാക്ടീഷണര്‍മാരും ആശുപത്രികളും പഠന ഗവേഷണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഫംഗ്‌ഷണൽ  മെഡിസിൻ രാജ്യത്തെ ആരോഗ്യ സേവന സംവിധാനത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിട്ടുണ്ട്.

ഫംഗ്‌ഷണൽ  മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രിയം വര്‍ധിച്ചുവരുന്നുണ്ട്.  ഫംഗ്‌ഷണൽ  മെഡിസിൻ ചികിത്സയ്ക്ക് ഏറെ പ്രചാരമുള്ള രാജ്യങ്ങൾ ഇന്നുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ ശാസ്ത്രീയമായ അറിവ് ലഭ്യമാക്കാൻ കേരളത്തില്‍ ഇതുവരെ സൗകര്യമൊന്നുമുണ്ടായിരുന്നില്ല.  ഈ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം കേരളത്തില്‍ ഫംഗ്‌ഷണൽ  മെഡിസിൻ ചികിത്സ  ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

ഫങ്ഷണൽ മെഡിസിനിലൂടെ ജീവിതശൈലി രോഗങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കടന്നുവന്ന അപാകതകളാണ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം .

അനുദിനം മനുഷ്യജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്‌ ജീവിതശൈലി രോഗങ്ങള്‍. പ്രാരംഭഘട്ടത്തില്‍ ശാന്തസ്വഭാവമാണ്‌ കാണിക്കുന്നതെങ്കിലും പിന്നീട്‌ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതിനും ജീവിതശൈലി രോഗങ്ങള്‍ ഇടയാക്കും.

രക്‌താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളില്ലാത്തവര്‍ ഇന്ന്‌ അപൂര്‍വമാണ്‌.

ഇന്ന്‌ ചെറുപ്പക്കാര്‍ ജീവിതശൈലി രോഗങ്ങള്‍ക്ക്‌ അടിമകളാണ്‌. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കടന്നുവന്ന അപാകതകളാണ്‌ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം.

വില്ലനാകുന്ന ജീവിതത്തിരക്ക്‌

ഇന്ന്‌ പല രോഗങ്ങളുടെയും മുഖ്യകാരണം മാനസിക സംഘര്‍ഷങ്ങളാണ്‌. ജോലി സ്‌ഥലത്തെ തിരക്ക്‌, ചെയ്‌തു തീര്‍ക്കാനുള്ള ജോലിയെക്കുറിച്ചുള്ള മാനസികസമ്മര്‍ദം, വ്യക്‌തിഗതമായ തിരക്കുകളും സമ്മര്‍ദങ്ങളും തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളിലൂടെയാണ്‌ ഓരോ മനുഷ്യനും നീങ്ങുന്നത്‌. സമയക്കുറവിന്റെ പേരില്‍ ഭക്ഷണമൊഴിവാക്കുക, ഉറക്കം കുറയുക, ശരിയായ വ്യായാമമില്ലാതിരിക്കുക തുടങ്ങി ജീവിതശൈലി താളം തെറ്റുമ്പോഴാണ്‌ ഈ രോഗങ്ങള്‍ തലപൊക്കുന്നത്‌.

ഫങ്ഷണൽ മെഡിസിനിലെ ചികിത്സ

ഓരോ വ്യക്‌തിയുടെയും പ്രായം, ശാരീരികമായ പ്രത്യേകതകള്‍, പാരമ്പര്യം, മറ്റ്‌ രോഗങ്ങളുണ്ടെങ്കില്‍ അവയുടെ ചികിത്സയെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ്‌ ഫങ്ഷണൽ മെഡിസിനില്‍ ചികിത്സ നിശ്‌ചയിക്കുന്നത്‌. രോഗാവസ്‌ഥയെ വിശദമായി പഠനവിധേയമാക്കിയതിനു ശേഷമാണ്‌ ചികിത്സ ആരംഭിക്കുന്നത്‌. ഫങ്ഷണൽ മെഡിസിലെ ചികിത്സ മറ്റ്‌ ചികിത്സകളെ അപേക്ഷിച്ച്‌ വ്യത്യസ്‌തമാണ്‌.

രോഗിയെയല്ല ഇവിടെ ചികിത്സിക്കുന്നത്‌ രോഗത്തെയാണ്‌. രോഗിയുടെ പ്രത്യേകതകളെ വിശദമായി അപഗ്രഥിച്ചുകൊണ്ടാണ്‌ ചികിത്സ നല്‍കുന്നത്‌.

രോഗിയുടെ മാനസികവും ശാരീരികവുമായ അവസ്‌ഥകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഔഷധമാണ്‌ ഫങ്ഷണൽ മെഡിസിൻ വിഭാവനം ചെയ്യുന്നത്‌. ഒരു വ്യക്‌തിക്ക്‌ രോഗമുണ്ടാകുന്നത്‌ അയാളുടെ രോഗ പ്രതിരോധശേഷിയുടെ കുറവുകൊണ്ടാണ്‌. രോഗിയുടെ പ്രതിരോധശേഷി കുറഞ്ഞതിന്റെ കാരണങ്ങളെ മനസിലാക്കി പ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സയാണ്‌ ഫങ്ഷണൽ മെഡിസിനില്‍ ചെയ്യുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ പല കാരണങ്ങള്‍ കൊണ്ടും രോഗപ്രതിരോധശേഷി കുറയാം. പ്രായമനുസരിച്ച്‌ മരുന്നുകളിലും ചികിത്സയിലും വ്യത്യാസമുണ്ട്‌. മരുന്നുകളുടെ ആവര്‍ത്തിപ്പുകളിലാണ്‌ വ്യത്യാസമുണ്ടാവുക.

പാരമ്പര്യാധിഷ്‌ഠിതമായ കാരണങ്ങള്‍

ഒരു വ്യക്‌തിക്ക്‌ അയാളുടെ കുടുംബാംഗങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ പ്രാഥമിക ബന്ധുക്കളില്‍ (മാതാപിതാക്കള്‍, സഹോദരങ്ങള്‍) നിന്നും പാരമ്പര്യമായ പ്രത്യേകതകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ രോഗസാധ്യതയുണ്ട്‌. രോഗപ്രവണതയുണ്ടെങ്കിലും അത്‌ എപ്പോഴും പുറത്തുവരണമെന്നില്ല. ജീവിതശൈലി, ആഹാരരീതി, മാനസികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയിലൂടെയാണ്‌ പിന്നീട്‌ രോഗം പുറത്താവുന്നത്‌. ഒരു രോഗിയെ ചികിത്സിക്കുമ്പോള്‍ അയാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ നിരീക്ഷണവിധേയമാക്കുന്നത്‌.

രോഗികളുടെ മാനസികാവസ്‌ഥയാണ്‌ ഫങ്ഷണൽ മെഡിസിനിൽ പ്രധാനമായും ചികിത്സയില്‍ പഠനവിധേയമാക്കുന്നത്‌. വ്യക്‌തിപരമായ നിരീക്ഷണവും അപഗ്രഥനവുമാണ്‌ ചികിത്സയില്‍ ചെയ്യുന്നത്‌. മറ്റ്‌ ചികിത്സകളെ അപേക്ഷിച്ച്‌ ഫങ്ഷണൽ മെഡിസിനില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക്‌ കോണ്‍സ്‌റ്റിറ്റ്യൂഷണല്‍ ചികിത്സയാണ്‌ നല്‍കുന്നത്‌. രോഗിയുടെ അവസ്‌ഥകളെ വ്യക്‌തിഗതമായി മനസിലാക്കിയാണ്‌ മരുന്നു നല്‍കുന്നത്‌.

ഇത്‌ രോഗിയുടെ പ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നു. രോഗം കുറയ്‌ക്കുന്നത്‌ മരുന്നുകളല്ല. രോഗാവസ്‌ഥ മാറ്റുവാന്‍ കൃത്യമായ സംവിധാനം അല്ലെങ്കില്‍ രോഗപ്രതിരോധശേഷി മനുഷ്യശരീരത്തിലുണ്ട്‌.

അതോടൊപ്പം ചികിത്സയില്‍ രോഗവുമായി ബന്ധപ്പെട്ട അവയവത്തെ ശക്‌തിപ്പെടുത്താനുള്ള മരുന്നുകളും നല്‍കുന്നു.

ഫങ്ഷണൽ മെഡിസിനിലെ വിപ്ലവം

ഫങ്ഷണൽ മെഡിസിന്റെ കടന്നുവരവ്‌ ചികിത്സാരംഗത്ത്‌ വന്‍ വിപ്ലവം തന്നെയാണ്‌ നടത്തിയിട്ടുള്ളത്‌. ടെക്‌നോളജി വികസിക്കുന്നതിനനുസരിച്ച്‌ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്‌ത്ര ശാഖയാണ്‌ ഫങ്ഷണൽ മെഡിസിൻ. ടെക്‌നോളജിയുടെ ഒരു വലിയ വികാസമാണിത്‌. മറ്റ്‌ മരുന്നുകളില്‍ ഇതിന്റെ അളവിനനുസരിച്ചാണ്‌ ഗുണം. എന്നാല്‍ ഫങ്ഷണൽ മെഡിസിനില്‍ ഉണ്ടാകുന്നില്ല. അതിനാല്‍ വളരെ സുരക്ഷിതമായി ഏത്‌ അവസ്‌ഥയിലുള്ള രോഗിക്കും ചികിത്സ നല്‍കുവാന്‍ സാധിക്കും.

ചികിത്സ നേരത്തേ തുടങ്ങാം

ആരംഭഘട്ടത്തിലുള്ള ജീവിതശൈലി രോഗങ്ങളാണെങ്കില്‍ ഫങ്ഷണൽ മെഡിസിൻ ചികിത്സയിലൂടെ പൂര്‍ണമായി സുഖപ്പെടുത്തുവാന്‍ സാധിക്കും. മരുന്നുനല്‍കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്‌. രോഗിയുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടാക്കുകയാണ്‌ വേണ്ടത്‌. രോഗമുണ്ടാകുവാന്‍ എന്താണ്‌ കാരണമെന്ന്‌ രോഗിക്ക്‌ മനസിലാക്കി കൊടുക്കുന്നതിനോടൊപ്പം വ്യക്‌തമായ നിര്‍ദേശങ്ങളും നല്‍കുന്നു. ചികിത്സയിലൂടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച്‌ രോഗം പൂര്‍ണമായും ഭേദമാക്കുവാന്‍ സാധിക്കും. പിന്നീട്‌ അയാളുടെ ജീവിതരീതിയെ ആശ്രയിച്ചാണ്‌ രോഗമുണ്ടാകാനുള്ള സാധ്യത നില്‍ക്കുന്നത്‌.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ടത്‌

രോഗാവസ്‌ഥ ഡോക്‌ടറില്‍ നിന്നു മറച്ചുവയ്‌ക്കാതെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്‌നങ്ങളും തുറന്നു പറയുക. ഫങ്ഷണൽ മെഡിസിൻ ചികിത്സയില്‍ ഇത്‌ പ്രധാനമാണ്‌. ഭക്ഷണക്രമം, പാരമ്പര്യമായ പ്രത്യേകതകള്‍, മറ്റ്‌ രോഗവിവരങ്ങള്‍ തുടങ്ങിയയെല്ലാം ഇതില്‍ ഉള്‍പ്പെടും. രോഗം പൂര്‍ണമായി മാറുവാന്‍ മദ്യപാനം, പുകവലി തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. ഇത്‌ ചികിത്സയെ പ്രതികൂലമായി ബാധിക്കാനിടയാക്കും.

ഫങ്ഷണല്‍ മെഡിസിന്‍; രോഗിക്കൊപ്പം രോഗത്തിനൊപ്പം

രോഗം ശാരീരികവും മാനസികവുമായ സൗഖ്യമില്ലായ്മയുടെ പ്രകടമായ അടയാളങ്ങളാണ്. ജീവനും ജീവിതത്തിനും ഒരു നിയതമായ താളമുണ്ട്. ആ ജീവിതതാളത്തിന് ഭ്രംശം വരുന്നതെന്തും രോഗത്തിന്റെ താളക്കേടുകളായി നമ്മെ വേട്ടയാടും. ആ നിമിഷം തൊട്ടു ജീവിതത്തില്‍ അലോസരങ്ങള്‍ തുടങ്ങുകയായി. എങ്ങനെയും രോഗം മാറി കിട്ടി ഒന്ന് ആശ്വാസമായാല്‍ മതിയെന്നാവും. അസുഖം മാറുന്ന നിമിഷത്തിന്റെ സുഖത്തിനായുള്ള ശ്രമമായിരിക്കും തുടങ്ങുക.

യുദ്ധത്തിന് രാജാവ് ആദ്യമേ തന്നെ നേരിട്ടിറങ്ങാത്തതുപോലെയാണ് അസുഖവും. ആദ്യം പറഞ്ഞയക്കുക യോദ്ധാക്കളെയെന്ന പോലെ കുറച്ചു രോഗലക്ഷണങ്ങളെയാണ്. എല്ലാ അസുഖങ്ങളുടെയും പുറകില്‍ കാണും കുറെയധികം ലക്ഷണങ്ങള്‍.  അവിടെനിന്നു ആരംഭിക്കുകയായി യുദ്ധം, രോഗത്തോട് പടവെട്ടാന്‍ കണ്ണില്‍ കാണുന്ന മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ലക്ഷണം പറഞ്ഞു കിട്ടുന്ന മരുന്ന് വാങ്ങി കഴിക്കുന്നതാണ് ഒന്നാമത്തെ പടി. പിന്നീട് നമ്മളില്‍ കാണുക വിജയശ്രീലാളിതനായ ഒരു പോരാളിയെയാണ്. അസുഖത്തെ കൊന്നുകളഞ്ഞു, തുടര്‍ന്ന് ആശ്വാസവും ആഹ്ലാദവും.

എന്നാല്‍ പാതിജീവനോടെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു രോഗത്തെ എന്ന് തിരിച്ചറിയാന്‍ ഏറെ വൈകും, അപ്പോഴേയ്ക്കും അവന്‍ സര്‍വ്വ ശക്തിയും തോൽക്കാൻ തയ്യാറല്ലാത്ത മനസ്സുമായി മുന്നിലിങ്ങനെ വന്നു നില്‍പ്പുണ്ടാകും. എതിരെ കീഴടങ്ങാന്‍ തയ്യാറായി നമ്മളും. അതിനു മുമ്പ് ഏതു രക്ഷപെടാന്‍ ഒത്തിരി വഴികളുണ്ടാകും എന്നാല്‍ അത് തിരഞ്ഞെടുക്കുന്നിടത്തെ പാളിച്ചയാണ് പലപ്പോഴും നമ്മെ തോല്‍പ്പിക്കുന്നത്. നേരത്തെ കഴിച്ചു തീര്‍ത്ത മെഡിക്കല്‍ സ്‌റ്റോറിലെ മരുന്ന് പോലെ. രോഗത്തെ പൂര്‍ണ്ണമായും കൊല്ലാന്‍  രോഗിയുടെയും ഡോക്ടറുടെയും സഹകരണവും അര്‍പ്പണബോധവും കൂടിയേ തീരൂ.

സാമ്പ്രദായിക ആരോഗ്യശാസ്ത്രങ്ങളിലെല്ലാം തന്നെ ഡോക്ടര്‍ ആദ്യം ചോദിക്കുന്ന വിവരങ്ങള്‍ക്ക് അനുസൃതമായി ചികിത്സ നിശ്ചയിക്കുകയും തുടര്‍ന്ന് മരുന്ന് കഴിക്കുകയും ചെയ്യുന്ന രീതിയാണ്. എന്നാല്‍ ഫങ്ഷണല്‍ മെഡിസിന്‍ ഇവിടെ വ്യത്യസ്തമാവുന്നു. രോഗിയോടൊപ്പം നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, അവന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച്, ചികിത്സ വിധിക്കുന്നു. മുന്നോട്ടുള്ള ഓരോ ചുവടിലും ഇത് തുടരുന്നത് കൊണ്ട് രോഗിയുടെ പൂര്‍ണ്ണമായ സഹകരണവും ഇടപെടലും ഒപ്പമുണ്ടാകുന്നു.

രോഗിക്കു പുറമെ അവന്റെ കുടുംബത്തെയും ജീവിത ചുറ്റുപാടുകളെയും ഫങ്ഷണല്‍ മെഡിസിന്‍ വിലയിരുത്തുന്നു. സമ്പൂര്‍ണമായ ആരോഗ്യം നേടികൊടുക്കുക എന്ന ലക്ഷം മാത്രം.

ഇങ്ങനെ രോഗിയോടൊപ്പം നിന്ന് രോഗത്തെ നേരിടുന്നതിലൂടെ മറ്റു മാര്ഗങ്ങളെക്കാള്‍ കൂടുതാലായുള്ള സുഖപ്രാപ്തി വേഗത്തില്‍ ലഭ്യമാവുന്നു. ഹീല്‍ വെല്‍നെസ്സ് ഇതിനുള്ള സൗകര്യമാണ് നിങ്ങള്‍ക്കായി ഒരുക്കി തരുന്നത്. ഫങ്ഷണല്‍ മെഡിസിനിലൂടെ ഏതു അസുഖത്തെയും വേരോടെ നശിപ്പിക്കാനുള്ള സാധ്യത നമുക്ക് വേണ്ടെന്നു വയ്ക്കാനാവില്ല.

ജീവിതം സ്വസ്ഥവും ശാന്തവുമാക്കാൻ ഫങ്ഷണൽ മെഡിസിൻ

മരുന്നു കമ്പനികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചും പടക്ക വ്യവസായം പോലെ വളര്‍ന്നു പന്തലിക്കുന്ന ഇന്‍ഡ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയേയും കുറിച്ച് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ ലഭ്യമാകുന്ന വസ്തുതകൾ അതിഭീകരമാണ്. എന്നാല്‍ അടുത്തിടെ ഈ രംഗത്തേ ദുഷ്പ്രവണതകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളുവാനുള്ള ആവേശത്തിലാണ്  ചില ഘടകങ്ങളും വമ്പന്‍ സ്രാവുകളും.

അനാരോഗ്യപരമായ പ്രവണതകളെ ഏതാണ്ട് ഒരേ സ്വരത്തില്‍ അപലപിക്കുന്ന തരത്തില്‍ പ്രശസ്ത ഡോക്ടര്‍മാരും അഭ്യുദയകാംക്ഷികളും പ്രതികരിക്കണമെന്നു ചിന്തിച്ചു പ്രവര്‍ത്തിച്ചതിന്റെ അന്തിമഫലമാണ് ഫങ്ഷണൽ മെഡിസിൻ എന്ന നൂതന ചികിത്സാമാര്ഗം.

പരമ്പരാഗത രീതികളെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്ത്, അലോപ്പതിയെ  ആധുനീകരിച്ച്, അതിന്റെ  ഔഷധ സംഘാതത്തെ സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു മരുന്നു സംഘാതം ആയി വികസിപ്പിക്കാനുള്ള ശ്രമം – ഇതാണ്‌ ഫങ്ഷണൽ മെഡിസിനിന്റെ ബേസ് തീം.

ഇന്‍ഡ്യന്‍ മരുന്നു വ്യവസായത്തിന്റെ നട്ടെല്ല് എന്നു പറയുന്നത് മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത പ്രത്യേകതകളുള്ള പേറ്റന്റ് നിയമമാണ്. വികസിത രാജ്യങ്ങളില്‍ മരുന്നായി വികസിപ്പിക്കുന്ന ഒരു കെമിക്കല്‍ കോമ്പൌണ്ടിനോ ഒരു മോളിക്യൂളിനോ ആണ് സാധാരണയായി പേറ്റന്റു നല്‍കുക. ഇന്‍ഡ്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്നു ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്നു വ്യത്യസ്ഥമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മ്മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് ലഭിക്കും.

ഗവേഷണത്തിന്റെയോ, മൌലികമായ വ്യാപാര രീതികളുടേയോ യാതൊരു ബാധ്യതകളുമില്ലാതെ മരുന്നു പടച്ചു വിടുന്ന നമ്മുടെ മിക്ക കമ്പനികളും മാര്‍ക്കറ്റിന്റെ സ്വാഭാവികമായ ഒരു സന്ദിഗ്ധാവസ്ഥയെ ഇന്ന് അഭിമുഖീകരിക്കുന്നു. കോമ്പറ്റീഷന്റെ ആധിക്യം.

അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു പാരമ്പര്യ ചികിത്സകളെന്ന് അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും എന്നറിയാവുന്നവര്‍ ഫങ്ഷണൽ മെഡിസിന്‍ നല്ലനിലയില്‍ ധാര്‍മ്മികമായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്ന ഹീല്‍ ആന്‍ഡ്‌ വെല്‍നെസ്സ് തിരഞ്ഞെടുക്കുക തികച്ചും സ്വാഭാവികം.  ഈ സാഹചര്യത്തിൽ ഹീല്‍ ആന്‍ഡ്‌ വെല്‍നെസ്സ് അലോപ്പതിയും ഫങ്ഷണൽ മെഡിസിനും കൂട്ടിക്കലര്‍ത്തി പ്രയോഗിക്കുന്നു, തികച്ചും പൂര്‍ണ്ണമായ ആരോഗ്യം ലഭിക്കണം എന്ന  ലക്ഷ്യത്തോടെ തന്നെ.

പ്രശ്നമുള്ള അക്യൂട്ട് കേസുകള്‍ക്ക് അലോപ്പതിയില്‍ മാത്രമേ ചികിത്സയുള്ളൂ  – ക്രോണിക് ആയ ചില കേസുകള്‍ – പ്രത്യേകിച്ചു ഞരമ്പു സംബന്ധിയായ കേസുകള്‍ക്കു ഫങ്ഷണൽ മെഡിസിന്റെ അത്യാധുനിക ചികിത്സ ഗുണം ചെയ്യുന്നു. അള്‍ട്രാ മോഡേണ്‍ തെറാപ്പിയുടെ ചെലവില്ല – ഒപ്പം “വിശ്വാസം“ എന്ന പ്രഭാവം വേറെയും. ആയതിനാല്‍ ഹീല്‍ ആന്‍ഡ്‌ വെല്‍നെസ്സിനൊപ്പം ജീവിതം സ്വസ്ഥം ശാന്തം.

രോഗത്തെ അതിജീവിക്കാൻ ഫങ്ഷണൽ   മെഡിസിൻ

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. രോഗങ്ങളില്ലാത്ത അവസ്ഥയെ ആരോഗ്യമെന്നും പറയുന്നു. തിരക്കേറിയ ലോകത്ത് രോഗം വന്നാല്‍ എന്തായിരിക്കും സംഭവിക്കുക? ചിന്തിക്കാന്‍ പോലും ഇഷ്ടമില്ലാത്ത ഒരു കാര്യമായിരിക്കും ഇത്. രാവിലെ ഉണരുന്നത് തന്നെ അന്നന്ന് ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റും കയ്യില്‍ പിടിച്ചാകും. അതിനിടയ്ക്ക് വരുന്ന കാര്യങ്ങളെല്ലാം അസൗകര്യങ്ങളാണ്‌. അക്കൂട്ടത്തില്‍ അസുഖം എന്നത് ആലോചിക്കാന്‍ കൂടി വയ്യത്തതാവും,ആ വാക്ക് പോലും അസഹിഷ്ണുത ഉളവാക്കുന്നതാണ്.

അഥവാ എന്തെങ്കിലും വന്നാല്‍ തന്നെ, ഏറ്റവും എളുപ്പത്തില്‍ രാക്ഷപെടാനുള്ള വഴി തേടലാകും പിന്നിട്. കുറഞ്ഞ സമയപരിധിയ്ക്കുള്ളില്‍ മോചനം പ്രാപ്തമായ ചികിത്സ എതെന്നുള്ള അന്വേഷണത്തില്‍ ആദ്യം കയ്യില്‍ കിട്ടുന്നതെന്തും പരീക്ഷിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കും. അത്രമേലുണ്ടാകും രോഗത്തോടുള്ള വിയോജിപ്പ്. ഇങ്ങനെ തേടിപോകുന്ന ചികിത്സകളെല്ലാം രോഗകാലത്തെ അതിജീവിക്കാന്‍ ഉതകുന്നതാണോ എന്നൊന്നും ആരും ഓര്‍ക്കാറില്ല. ജീവിതത്തില്‍ ഏറി വരുന്ന തിരക്കുകളെയും ഇല്ലാതായികൊണ്ടിരിക്കുന്ന സമയത്തെയും പഴിക്കാന്‍ എളുപ്പമാണ്. എന്നാല്‍ എന്തെങ്കിലും മരുന്ന് കഴിച്ചാല്‍ അപ്രത്യക്ഷമാവുന്ന അസുഖം പിന്നീട് വരാന്‍ സാധ്യതയുണ്ടെന്ന കാര്യം ആരും ഓര്‍ക്കാറില്ല. രോഗം വന്നു അത് പൂര്‍ണ്ണമായും മാറിയില്ലെങ്കില്‍ വീണ്ടും വരും. ശരീരത്തില്‍ അതങ്ങനെ ഒളിച്ചിരുന്ന് വീണ്ടും നമ്മെ ആക്രമിക്കും.

രോഗകാലത്തെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ ഫങ്ങ്ഷണല്‍ മെഡിസിന്‍ ആണ് അത്യുത്തമം എന്ന് ഹീല്‍ വെല്‍നെസ്സ്  പറയുന്നു. പുതിയ കാലത്ത് അസുഖങ്ങള്‍ രൂപവും വേഷവും മാറി വന്നതോടെ ചികിത്സയിലും മാറ്റം വേണമെന്നാണ് ഇവര്‍ പറയുന്നത്. രോഗത്തോടൊപ്പം രോഗിയെ ചികിത്സിക്കുന്ന ഈ പുതിയ ചികിത്സ രീതി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഹീല്‍ വെല്‍നെസ്സ് മുന്നോട്ടു വയ്ക്കുന്നത്. ചികിത്സയുടെ പ്രധാന ഭാഗമാണ് 'ഹെല്‍ത്ത്‌ കോച്ചിംഗ്'. ഇതിലൂടെ രോഗികള്‍ക്ക് അവരുടെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും ചികിത്സകര്‍ നന്നായി മനസിലാക്കി കൊടുക്കുന്നു. അതിലൂടെ അവര്‍ക്ക് അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു.

അസുഖക്കാരന് അവന്റെ വ്യക്തിപരമായ ആവശ്യങ്ങളും മൂല്യങ്ങളും ചികിത്സയോടൊപ്പം ഉയര്ത്തിപിടിക്കാന്‍  സാധിക്കുന്നു എന്നതാണ് ഫങ്ങ്ഷണല്‍ മെഡിസിന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം ആരോഗ്യസ്ഥിതി മനസിലാക്കുന്ന ഒരാള്‍ക്ക് അയാളുടെ ജീവിതനിലവാരത്തിനൊപ്പം ചികിത്സ രീതിയും ആരോഗ്യവും കൊണ്ട് പോകാന്‍  സാധിക്കുന്നു. രോഗാവസ്ഥയില്‍ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്നൊന്നും ഡോക്ടര്‍മാര്‍ ഹെല്‍ത്ത്‌ കോച്ചിങ്ങിലൂടെ പറയുന്നില്ല, രോഗിയോടൊപ്പം അവനെ കേട്ട് നിന്ന് കൊണ്ട് അവനില്‍ ഒരു സ്വയംബോധം സൃഷ്ട്ടിക്കുക മാത്രമാണ് ഹീല്‍ വെല്‍നെസ്സ് പുതിയ ചികിത്സ രീതിയിലൂടെ ചെയ്യുന്നത്.  ഹെല്‍ത്ത്‌ കോച്ച് ഒരു തെറാപ്പിസ്റ്റോ  കൌണ്‍സിലറൊ അല്ല, രോഗിയെ പരിശോധിക്കുന്നുമില്ല. രോഗിയോടൊപ്പം നിന്ന് അവന്റെ ഭക്ഷണ കാര്യങ്ങളും വ്യായാമ കാര്യങ്ങളും ശ്രദ്ധിച്ച് അവരില്‍ രോഗത്തെ മറികടക്കാനുള്ള ആര്‍ജ്ജവം രൂപപെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഫംഗ്ഷണല്‍ മെഡിസിന്‍-അറിയേണ്ടതെല്ലാം

ആതുരസേവന രംഗത്തെ ഏറ്റവും നൂതനമായ കാല്‍വയ്പ്പാണ് ഫംഗ്ഷണല്‍ മെഡിസിന്‍. അസാധാരണ വ്യക്തിത്വവും ജീവിതരീതികളും പുലര്‍ത്തുന്നവരാണ് ഓരോ മനുഷ്യരും. ജീവിതരീതികള്‍, ദിനചര്യകള്‍, ചുറ്റുപാടുകള്‍, എല്ലാം വ്യത്യസ്തം. എത്രത്തോളം വ്യത്യസ്തരാണ് മനുഷ്യര്‍ അത്രത്തോളം തന്നെ വ്യത്യസ്തമാകും രോഗകാരണങ്ങളും. ഇതുതന്നെയാണ് ഫംഗ്ഷണല്‍ മെഡിസിന്റെ അടിസ്ഥാന തത്വവും. രോഗികളുടെ ഭക്ഷണ രീതികളില്‍ തുടങ്ങി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വരെ അപ്രതീക്ഷിത രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഫംഗ്ഷണല്‍ മെഡിസിനെ സംബന്ധിച്ചിടത്തോളം ഓരോ രോഗവും രോഗിയും വ്യത്യസ്തമാണ്.

ഫംഗ്ഷണല്‍ മെഡിസിനില്‍ രോഗിയുടെ സൂക്ഷ്മ വിശദാംശങ്ങള്‍, അതായത് ഹോര്‍മോണ്‍ ഉത്പാദനത്തിന്റെ തോതും ഘടനയും, രോഗി ജീവിക്കുന്ന ചുറ്റുപാടിന്റെ പ്രത്യേകതകള്‍, രോഗപ്രതിരോധശേഷി തുടങ്ങി മുന്‍കാല രോഗങ്ങള്‍ വരെ പരിശോധനക്ക് വിധേയമാക്കും. ഫംഗ്ഷണല്‍ മെഡിസിന്റെ ചികിത്സാ രീതിപ്രകാരം രോഗിയുടെ ശരീരത്തിലുണ്ടാകുന്ന ഓരോ ചെറിയ വ്യതിയാനങ്ങളും, സൂക്ഷ്മരോഗ ലക്ഷണങ്ങളും അതീവശ്രദ്ധയോടെ നിരീക്ഷിക്കപ്പെടുന്നു. ഇത് രോഗകാരണത്തെ യഥാവിധം മനസിലാക്കാനും, ഫലപ്രദമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള അവസരം ഒരുക്കുന്നു.
<br? പാരമ്പര്യ ചികിത്സാരീതികളില്‍ നിന്ന് ഫംഗ്ഷണല്‍ മെഡിസിനെ വ്യത്യസ്തമാക്കുന്ന മറ്റൊരുഘടകം അതിന്റെ ഹോളിസ്റ്റിക് അഥവാ സമഗ്രസമീപനം ആണ്. ശരീരത്തിലെ രോഗഗ്രസ്തമായ ഒരു പ്രത്യേക ഭാഗത്തെ ചികില്‍സിക്കുന്നതിനേക്കാള്‍ ഫലപ്രദമായ സമീപനം മുഴുവന്‍ ശരീരത്തെയും ആ രോഗം എങ്ങനെ ബാധിച്ചിരിക്കുന്നു അല്ലെങ്കില്‍ ചികിത്സാ നടപടികള്‍ ശരീരത്തിന് എന്ത് മാറ്റം വരുത്തി എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം.

ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ശരീരാവസ്ഥയുമായി താരതമ്യം ചെയ്ത രോഗിയുടെ ശാരീരിക പ്രവര്‍ത്തനക്ഷമത വിലയിരുത്തുക എന്നതാണ് ഫംഗ്ഷണല്‍ മെഡിസിന്റെ പ്രാഥമിക ചികിത്സാരീതി. ദഹനവ്യവസ്ഥ, പോഷക ആഗിരണം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, രോഗപ്രതിരോധ വ്യവസ്ഥയും അലര്‍ജികളും, ഹോര്‍മോണുകളുടെ ഉത്പാദനവും സന്തുലനവും തുടങ്ങി ആറ് പ്രധാനപ്പെട്ട മേഖലകളിലാണ് ഫംഗ്ഷണല്‍ മെഡിസിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

രോഗത്തിന്റെ മൂലകാരണങ്ങളെ അനാവൃതമാക്കി ഈ കാരണങ്ങളെ ചികില്‍സിച്ചു ഭേദമാക്കുകയാണ് ഫംഗ്ഷണല്‍ മെഡിസിന്റെ പ്രാഥമിക ഉത്തരവാദിത്തം.


ഫംഗ്ഷണല്‍ മെഡിസിന്‍ - 5 തത്വങ്ങള്‍

 

ശരീരത്തിനുണ്ടാകേണ്ട അളവറ്റ ഓജസ്സാണ് ആരോഗ്യം. ഫംഗ്ഷണല്‍ മെഡിസിന്‍ 'ജനകീയ' വൈദ്യശാസ്ത്ര രീതികളില്‍ നിന്നും വ്യത്യസ്തമാണ്. പരമ്പരാഗതമായി, അലോപ്പതിയായാലും ആയുര്‍വേദമായാലും മറ്റേതു ചികിത്സാരീതിയായാലും, ചികില്‍സിക്കുന്നയാള്‍ അഥവാ ഡോക്ടര്‍ രോഗിയുടെ രോഗലക്ഷണങ്ങള്‍ പഠിച്ച് രോഗം ഭേദമാക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയുക.

ഏറ്റവും പ്രാഥമികമായി മരുന്നുകളോ ഹോര്‍മോണ്‍ സപ്ലിമെന്റുകളോ ആയിരിക്കും ചികിത്സാ ഉപാധികള്‍. ലോ തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി മിക്ക രോഗങ്ങള്‍ക്കും ഇതേ മാതൃക തന്നെയാണ് പിന്‍തുടരുക. എന്നാല്‍ ചിരസ്ഥായിയായ അഥവാ വിട്ടുമാറാത്ത അസുഖങ്ങളിലേക്ക് വരുമ്പോള്‍ ഈ മാർഗങ്ങൾ പലതും പരാജയപ്പെടാറാണ് പതിവ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അലര്‍ജികള്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനവ്യവസ്ഥയിലെ തകരാറുകള്‍ തുടങ്ങിയ വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫംഗ്ഷണല്‍ മെഡിസിന് പ്രസക്തിയും പ്രാധാന്യവും.

ഫംഗ്ഷണല്‍ മെഡിസിന്‍ തത്വങ്ങള്‍ പ്രധാനമായും 5 എണ്ണമാണ് 

1. പരമ്പരാഗത ചികിത്സാരീതിയെ അപേക്ഷിച്ച് ഫംഗ്ഷണല്‍ മെഡിസിന്‍ വ്യക്തിനിഷ്ഠമാണ്. ഓരോ വ്യക്തിയും വ്യത്യസ്തമാണ് എന്നതുപോലെ ഓരോ രോഗവും രോഗകാരണങ്ങളും വ്യത്യസ്തമാണ്. വ്യക്തികളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ ചികിത്സാരീതികളും നിശ്ചയിക്കുക.

2. വളരെ ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറയാണ് ഫംഗ്ഷണല്‍ മെഡിസിനുള്ളത്. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം രോഗാവസ്ഥ എന്നത് പലപ്പോഴും ശാരീരികം മാത്രം ആയിരിക്കണം എന്നില്ല. ഒട്ടനവധി മറ്റു ഘടകങ്ങള്‍ രോഗത്തെ സ്വാധീനിക്കുന്നവയാണ്.

3. ശരീരത്തിന് അതിന്റേതായ രക്ഷാമാര്‍ഗങ്ങള്‍ ഉണ്ട്. ഒരു പരിധിവരെയുള്ള അപകടങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ശരീരത്തിന് കഴിയും. അതിനെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി എന്നുപറയാം.

4. കൂടാതെ പ്രായമേറുമ്പോള്‍ ഉണ്ടാകാനിടയുള്ള ഒട്ടുമുക്കാല്‍ എല്ലാ രോഗങ്ങളെയും ശരീരം തന്നെ പ്രതിരോധിച്ചുകൊള്ളും. 

5. രോഗമില്ലാത്ത അവസ്ഥയല്ല ആരോഗ്യം. മറിച്ച് ശരീരത്തിനുണ്ടാകേണ്ട അളവറ്റ ഓജസ്സാണ് ആരോഗ്യം.

ഈ രോഗത്തിന്റെ മരുന്നെന്ത് എന്നതിന് പകരം ഈ രോഗം ഉണ്ടാകാനുള്ള കാരണമാണ് ഫംഗ്ഷണല്‍ മെഡിസിന്‍ ചര്‍ച്ച ചെയ്യുക. ഫംഗ്ഷണല്‍ മെഡിസിന്‍ ഇപ്പോഴും കണ്ടെത്താന്‍ ശ്രമിക്കുക മൂലകാരണങ്ങളെയാണ്. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്നും, തുടര്‍ന്നുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ എന്ത് എന്നുമാണ് ആദ്യം കണ്ടെത്തുക. ഇതേത്തുടര്‍ന്നുമാത്രമേ ചികിത്സാനടപടികള്‍ ആരംഭിക്കുകയുള്ളു.

 

കടപ്പാട്-healwellnessnews.in

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ