Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിച്ചാല്‍;
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിച്ചാല്‍;

എല്ലാ തരം പ്ലാസ്റ്റിക് ബോട്ടിലിലും ജഗ്ഗിലും എല്ലാം നാം വെള്ളം സൂക്ഷിക്കാറുണ്ട്.അത് ഉയര്‍ന്ന ഗ്രെഡ് ഉള്ളതോ അല്ലാത്തതോ ആകാം.

എല്ലാ തരം പ്ലാസ്റ്റിക് ബോട്ടിലിലും ജഗ്ഗിലും എല്ലാം നാം വെള്ളം സൂക്ഷിക്കാറുണ്ട്.അത് ഉയര്‍ന്ന ഗ്രെഡ് ഉള്ളതോ അല്ലാത്തതോ ആകാം..പ്ലാസ്റ്റിക് പത്രങ്ങള്‍ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.ഇതില്‍ ധാരാളം രാസവസ്തുക്കളും ബാക്ടീരിയയും അടങ്ങിയിരിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം!

1 ഹാനികരമായ വസ്തുക്കള്‍

പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ക്കു പുറമെ ഫ്ലുറോയിഡ്‌,ആര്‍സെനിക്,അലുമിനിയം തുടങ്ങിയ വസ്തുക്കള്‍ മനുഷ്യശരീരത്തിന് വളരെ      ദോഷകരമാണ്.പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന വിഷമാണ് നാം ദിവസവും ശരീരത്തില്‍  എത്തിക്കുന്നത്.

ഡയോക്സിന്‍ ഉത്പാദനം

ചൂട് കാലാവസ്ഥയില്‍ പ്ലാസ്റ്റിക് ഉരുകും.നാം പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിക്കുകയും കാറിലോ മറ്റോ വയ്ക്കുമ്ബോള്‍ അത് സൂര്യപ്രകാശം ഏല്‍ക്കുകയും ചെയ്യും.അങ്ങനെ ചൂട് ഏല്‍ക്കുമ്ബോള്‍ ഡയോക്സിന്‍ എന്ന വിഷ വസ്തു ഉണ്ടാകുകയും സ്തനാര്‍ബുദത്തിന് വരെ കരണമാവുകയും ചെയ്യുന്നു.

ബി പി എ രൂപപ്പെടുന്നു

ബൈഫെനി അഥവാ ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാകുകയും പല തരം ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം,അമിതവണ്ണം,വന്ധ്യതാ പ്രശനങ്ങള്‍,സ്വഭാവപ്രശനങ്ങള്‍ എന്നിവ പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്നു.അതിനാല്‍ വെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഉപേക്ഷിക്കുക

കരള്‍ രോഗത്തിനും ബീജങ്ങളുടെ ഉത്പാദനത്തെയും ബാധിക്കുന്നു.

പ്ലാസ്റ്റിക്കില്‍ പതാലേറ്റ് എന്ന രാസവസ്തുക്കള്‍ കരള്‍ ക്യാന്‍സറിനും ബീജങ്ങളുടെ എണ്ണം കുറയാനും കാരണമാകുന്നു.

വിറ്റാമിനുകള്‍ അടങ്ങിയ കുപ്പിവെള്ളം

നമുക്ക് ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വിറ്റാമിനുകള്‍ അടങ്ങിയ വെള്ളം ലഭിക്കാറുണ്ട്.ഇത് ആരോഗ്യകരം എന്ന നിലയില്‍ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.ഇതില്‍ ഫുഡ് ഡൈ കളും ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പും അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ ദോഷകരമാണ്.

പ്രതിരോധശേഷിയെ ബാധിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുമ്ബോള്‍ അത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ വളരെ ദോഷകരമായി ബാധിക്കുന്നു.പ്ലാസ്റ്റിക് കുപ്പികളിലെ രാസവസ്തുക്കള്‍ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ അസ്വസ്ഥമാക്കുന്നു.

ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബി പി എ കൂടുന്നതിനനുസരിച്ചു ഹൃദ്രോഗ സാധ്യതയും കൂടുതലാകുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.കൂടാതെ കുപ്പിവെള്ളത്തില്‍ രാസവസ്തുക്കള്‍ രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ടെന്‍ഷനും ഉണ്ടാകുന്നതായും പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം നിറയ്ക്കുന്നത് അപകടകരമായ ബാക്ടീരിയ ഉണ്ടാകാന്‍ കാരണമാകുന്നു.ജലദോഷം ,ഫ്ലൂ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ കുപ്പിവെള്ളത്തില്‍ കൂടെ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു.അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും ആരും ഉപയോഗിക്കാത്ത വിധത്തില്‍ ക്രെഷ് ചെയ്തു കളയേണ്ടതാണ്.കുപ്പിവെള്ളം ഇന്ന് ലോകം മുഴുവനും വില്‍ക്കുന്നു.പലചരക്കു വില്‍പ്പന കേന്ദ്രത്തിലും,കടകളിലും,സ്‌കൂളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,റെസ്റ്റോറന്റുകളിലും,ഗ്യാസ് സ്റ്റേഷനിലും എല്ലായിടത്തും കുപ്പിവെള്ളം സൂക്ഷിക്കുന്നു.എന്നാല്‍ ഇത് സുരക്ഷിതമാണോ?

സമീപ കാലങ്ങളില്‍ വെള്ളത്തെപ്പറ്റി പല വിദപ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്.ദൂരെ മലനിരകളില്‍ നിന്നും ശേഖരിക്കുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്ന കുപ്പിവെള്ളം ഏതെങ്കിലും സിറ്റി ടാപ്പില്‍ നിന്നും ശേഖരിക്കുന്നതാണെന്നു പലരും പറയുന്നു.മറ്റു ചിലര്‍ സിറ്റി ടാപ്പ് വാട്ടര്‍ ഫ്ലുറോയിഡ്‌ അടങ്ങയതിനാല്‍ ഇത് പല്ലിനും എല്ലിനും നല്ലതാണെന്നു പറയുന്നു.കുട്ടികളുടെ പല്ലുകള്‍ക്കും നല്ലതെന്നു അവര്‍ വാദിക്കുന്നു.എന്നാല്‍ കുപ്പിവെള്ളത്തെക്കുറിച്ചു ഏതാണ് സത്യം.മണ്ണിലേക്ക് ധാരാളം രാസവസ്തുക്കള്‍ കടന്നുപോകും,കുട്ടിക്കാലത്തു നമ്മുടെ സ്‌കൂള്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന ഒന്നാണ് കുറച്ചു ഉപയോഗിക്കുക,വീണ്ടും ഉപയോഗിക്കുക,റീസൈക്കിള്‍ ചെയ്യുക എന്നത് .ഇന്ന് ഭൂരിഭാഗം അമേരിക്കക്കാരും അവരുടെ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയതാണ് ഉപയോഗിക്കുന്നത്.ഓരോ ദിവസവും അമേരിക്കയില്‍ മാത്രം 60 മില്യണ്‍ പ്ലാസ്റ്റിക് കുപ്പികളാണ് വലിച്ചെറിയുന്നത്.ഇതില്‍ ഒരു ചെറിയ അംശം അതായത് ആറില്‍ ഒരു ഭാഗം മാത്രമേ റീസൈക്കിള്‍ ചെയ്യുന്നുള്ളു.നമ്മുടെ മണ്ണിലേക്ക് ധാരാളം രാസവസ്തുക്കള്‍ കടന്നുപോകും എന്നതില്‍ അതിശയിക്കേണ്ടതില്ല.അത് എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന് സങ്കല്പിച്ചു നോക്കൂ.

ഒരു ട്രില്യണ്‍ ഡോളര്‍ വ്യവസായമാണ് കുപ്പിവെള്ളം.പ്ലാസ്റ്റിക് മണ്ണില്‍ നശിക്കാതെ വര്ഷങ്ങളോളം കിടക്കുന്നു.അപ്പോള്‍ പ്ലാസ്റ്റിക്കില്‍ വിഷാംശങ്ങള്‍ കുറേശ്ശയായി മണ്ണിലൂടെയും,വായുവിലൂടെയും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു.ഇത് വീണ്ടും മനുഷ്യനെയും ജന്തുജാലങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.വെള്ളത്തിലൂടെയും വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങളിലൂടെയും മനുഷ്യന്റെ ഉള്ളില്‍ വീണ്ടും പ്രവേശിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും നാം ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാറുണ്ട്.കുപ്പിവെള്ളം കൂടുതലും പ്ലാസ്റ്റിക് കുപ്പികളിലാണ് നാം സൂക്ഷിക്കാറുള്ളത്.ഇത് ചൂടാകുമ്ബോള്‍ അല്ലെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്ബോള്‍ പ്ലാസ്റ്റിക് കുപ്പിയിലെ രാസവസ്തുക്കള്‍ സാവധാനം കുപ്പിയിലെ ഭക്ഷ്യവസ്തു അല്ലെങ്കില്‍ വെള്ളത്തിലേക്ക് പകരുന്നു.ഇവ നമ്മുടെ ശരീരത്തില്‍ കടന്ന് ആദ്യം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുന്നു.ഇത് പിന്നീട് ക്യാന്‍സര്‍ ആയി മാറുകയും ചെയ്യുന്നു.പ്ലാസ്റ്റിക് കുപ്പി പോലെ തന്നെ പ്ലാസ്റ്റിക് പത്രങ്ങളില്‍ മൈക്രോവേവ് ചെയ്യുന്നതും ഹാനികരണമാണ്.ഇതിലെ ചൂട് പുറത്തുപോകാതിരിക്കാന്‍ നാം മൂടി വയ്ക്കുകയും ചെയ്യുന്നു.സാധാരണ ബര്‍ണരില്‍ പകമാകുന്നതിനേക്കാള്‍ വേഗത്തില്‍ മൈക്രോവേവില്‍ ഭക്ഷണം തയ്യാറാകുകയും ചെയ്യുന്നു.ഇതെല്ലം നമ്മുടെ ശരീരത്തെ ഹാനികരമായി ബാധിക്കുന്നവയാണ്.

കടപ്പാട്: boldsky.com

3.125
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top