Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പ്രായം കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രായം കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം

ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇന്ന് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴമാണ്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ മനോഹരമായ ഇവ കേരളത്തിലും കൃഷിചെയ്യുന്നു. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജീവകങ്ങളാല്‍ സമ്ബുഷ്‌ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും.
ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ മുഖ സൗന്ദര്യം വര്‍ധിക്കാന്‍ ഇവ സഹായിക്കും. സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top