Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പ്രായം കുറയ്ക്കാന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രായം കുറയ്ക്കാന്‍

പ്രായം കുറയ്ക്കാന്‍ വെളിച്ചെണ്ണയും പച്ചപ്പാലും

ചര്‍മ, മുടി സംരക്ഷണത്തിന് ഏറെ സഹായകമാണ് വെളിച്ചെണ്ണ. പണ്ടുകാലം മുതല്‍ തന്നെ നാം ഉപയോഗിച്ചു പോരുന്ന ഒന്നാണ്. ഭക്ഷണത്തിനും ഒപ്പം ചര്മ , മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമായ ഒന്നാണിത്.
വെളിച്ചെണ്ണയിലെ ആരോഗ്യകരമായ കൊഴുപ്പാണ് ഇത്തരം ആരോഗ്യ ,സൗന്ദര്യ ഗുണങ്ങള്‍ നല്കുന്നത്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യ, ചര്മ, മുടി സംരക്ഷണത്തിന് ഒരുപോലെ ചേര്ന്ന ഒന്നുമാണ്.
ചര്മ്ത്തിലെ ചൊറിച്ചില്‍, അലര്ജി് പോലുള്ള പ്രശ്‌നങ്ങള്ക്കുയള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇതു കൂടാതെ ചര്മഗത്തിനു നിറം വര്ദ്ധി പ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ഇതിലെ മോണാസാച്വറേറ്റഡ് കൊഴുപ്പാണ് ഈ ഗുണം നല്കുൊന്നത്.
ചര്മെത്തിന് വെളുപ്പു നല്കാഈന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ. ചര്മം് വെളുപ്പിയ്ക്കാനുള്ള പല വഴികളും വെളിച്ചെണ്ണയില്‍ മറ്റു ചില ചേരുവകള്‍ ചേര്ത്തു ണ്ടാക്കാം.
വെളിച്ചെണ്ണ പോലെ തന്നെ ചര്മ് സംരക്ഷണത്തിന് ഏറെ സഹായമായ ഒന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്കുസന്നത്. ചര്മരത്തില്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്‌ട് നല്കു‍ന്ന ഒന്നാണിത്
വെളിച്ചെണ്ണയ്‌ക്കൊപ്പം നാരങ്ങാനീരും കലര്ത്തി  മുഖത്തു പുരട്ടുന്നത് പല ചര്മക സൗന്ദര്യ ഗുണങ്ങളും നല്കുകന്ന ഒന്നാണ്.

മുഖം വെളുക്കാന്‍

വെളിച്ചെണ്ണയില്‍ അല്പംെ ചെറുനാരങ്ങാനീരു പിഴിഞ്ഞു മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്പംപ കഴിയുമ്ബോള്‍ കഴുകിക്കളയാം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് വെളിച്ചെണ്ണയ്‌ക്കൊപ്പം ചേരുമ്ബോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. മുഖം വെളുക്കാന്‍ സഹായിക്കും. മുഖം വെളുക്കാനുള്ള സ്വാഭാവിക വഴിയാണിത്.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കാനുളള നല്ലൊരു വഴിയാണ് ഇത്. നാരങ്ങാനീരും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയും ഇത് നല്ലതാണ്. നാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടി ദിവസവും മസാജ് ചെയ്യുന്നത് മുഖത്തിന് തിളക്കം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു, മുഖത്തുണ്ടാകുന്ന അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം. നാരങ്ങാനീര് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കുന്നു. ഇത് മുഖത്തെ എണ്ണമയവും കുറയ്ക്കുന്നു. ഇതും വെളിച്ചെണ്ണയും ചേരുന്നതു മുഖത്തെ മുഖക്കുരുവും മറ്റും മാറാനുള്ള നല്ലൊരു വഴിയാണ്.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണയും നാരങ്ങാനീരും വെളിച്ചെണ്ണയിലെ സ്വാഭാവിക ഘടകങ്ങള്‍ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു. ഇതു വഴി പ്രായക്കുറവിനും സഹായിക്കുന്ന ഒന്നാണ്.
പ്രായം കുറയ്ക്കാന്‍ വെളിച്ചെണ്ണയും പച്ചപ്പാലും
തേനില്‍
വെളിച്ചെണ്ണ വെളുക്കാനും മറ്റു പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പല തരത്തില്‍ ഉപയോഗിയ്ക്കുന്നുണ്ട്.വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു
കഴിഞ്ഞ് കഴുകി കളയുക
മുട്ട
ചര്‍മത്തിന് പ്രോട്ടീനും അത്യാവശ്യമായ ഒന്നാണ്. മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച്‌ ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു സ്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക .
പാലുമായി ചേര്‍ത്ത്
തിളപ്പിയ്ക്കാത്ത പാലും മുഖത്തെ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലുമായി ചേര്‍ത്ത് വെളിച്ചണ്ണ മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിയുമ്ബോള്‍ കഴുകാം. ഇത് മുഖത്തിന് നിറം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.
വെളിച്ചെണ്ണയും മഞ്ഞളും
വെളിച്ചെണ്ണയും മഞ്ഞളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന നല്ലൊരു വഴിയാണ്.രോമം നീക്കാനും മുഖക്കുരു മാറാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണിത്. വെളിച്ചെണ്ണയില്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിയ്ക്കും,
പ്രായം കുറയ്ക്കുവാന്‍ പലരും കഷ്ടപെടാറുണ്ട്.പ്രധാനമായും നമ്മുടെ ചര്‍മത്തിലാണ് പ്രത്യക്ഷപ്പെടുക. ചര്‍മം അയഞ്ഞു തൂങ്ങുക, ഏജ് സ്‌പോട്‌സ് എന്നറിയപ്പെടുന്ന ചില കുത്തുകള്‍ പ്രത്യക്ഷപ്പെടുക, ചര്‍മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രായമേറുന്നുവെന്നു സൂചിപ്പിയ്ക്കുന്ന ലക്ഷണങ്ങള്‍.വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും.
റോസ്‌വാട്ടര്‍ ഇതിന് നല്ലൊരു മാര്‍ഗമാണ്. 2 ടീസ്പൂണ്‍ പനിനീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, അര ടീസ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖചര്‍മത്തിന് ഇറുക്കം നല്‍കും. മുഖത്തിന് മൃദുത്വവും യുവത്വവും നല്‍കും.
അതുപോലെ പാലും ഉപ്പും പാലും ഉപ്പും കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് കാല്‍ കപ്പ് പാലില്‍ 1 ടീസ്പൂണ്‍ കല്ലുപ്പു ചേര്‍ത്തിളക്കുക. ഇത് ഒരു പഞ്ഞി ഉപയോഗിച്ച്‌ മുഖത്തു പുരട്ടാം. ഇത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ പ്രായം കുറക്കുവാന്‍ നല്ലൊരു മാര്‍ഗമാണ്.
കടപ്പാട്: epaper
3.14285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top