অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രാഥമിക ആരോഗ്യ വിവരങ്ങള്‍

പ്രാഥമിക ആരോഗ്യ വിവരങ്ങള്‍

  1. വാര്‍ധക്യത്തിലും വ്യായാമം വേണം
  2. കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  3. ഉപ്പ് അമിതമായാൽ
  4. വാര്‍ധക്യത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാം
  5. നടക്കാം ആരോഗ്യത്തിലേക്ക്
  6. മൈലോപ്പതി അവഗണിക്കേണ്ട ഒന്നല്ല
  7. മാക്കുലാർ ഡീജനറേഷനെ സൂക്ഷിക്കണം
  8. എല്ലുകളുടെ കരുത്തിന് ചക്കപ്പഴം
  9. കുട്ടികളിലെ അലസനേത്രം
  10. സി.ഒ.പി.ഡിയെ സൂക്ഷിക്കുക
  11. കംപ്യൂട്ടറിനു മുന്നിൽ അല്‍പം കരുതൽ
  12. മഞ്ഞുകാലരോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം
  13. ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍
  14. അതിദുരിതം ആമവാതം
  15. കുട്ടികളിലെ കാവസാക്കി:
  16. ബിയര്‍ എന്ന അപകടകാരി
  17. ഡിപ്രഷൻ കുറയ്ക്കാൻ എള്ള്
  18. കുരുന്നു മനസ്സിന്‍റെ മുറിവുകള്‍
  19. ഉറക്കക്കുറവിന്‍റെ കാരണങ്ങള്‍
  20. കരുതല്‍ വേണം ഹീമോഫീലിയയ്‌ക്കെതിരെ
  21. വാര്‍ധിക്യത്തിലെ ചര്‍മ പരിചരണം
  22. സോറിയാസിസിന് ഹോമിയോ ചികിത്സ

വാര്‍ധക്യത്തിലും വ്യായാമം വേണം

വിശ്രമജീവിതത്തില്‍ വ്യായമത്തിനെന്തു പ്രാധാന്യം എന്നു ചിന്തിക്കാന്‍ വരട്ടെ. വ്യായാമം ഏതു പ്രായത്തിലും ആവശ്യമാണ്. പ്രത്യേകിച്ചും വാര്‍ധക്യത്തില്‍.  പ്രായമായവരില്‍ ശരീരബലം സാധാരണക്കാരേക്കാള്‍ കുറവായിരിക്കും. അവ നിലനിര്‍ത്താന്‍ ദിവസേനയുള്ള വ്യായാമം വളരെ പ്രധാനമാണ്. പ്രായമായവര്‍ക്ക് സാധാരണയായി നിര്‍ദേശിക്കുന്ന രണ്ടു വ്യായാമങ്ങളാണ് ഏയ്റോബിക് വ്യായാമവും സ്ട്രെങ്തനിങ് വ്യായാമവും.

ഏയ്റോബിക് വ്യായാമം –വാര്‍ധക്യത്തിലെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് ഏയ്റോബിക് വ്യായാമങ്ങള്‍ ശീലിക്കുന്നതാണ് ഉത്തമം. നടത്തം, സൈക്ലിങ് എന്നിവ പ്രായമായവര്‍ക്ക് ചെയ്യാവുന്ന ഏയ്റോബിക് വ്യായാമങ്ങളാണ്. നൃത്തവും ഏയ്റോബിക് വ്യായാമങ്ങളില്‍ ഉള്‍പ്പെടുന്നതാണെങ്കിലും പ്രായമായവര്‍ക്ക് ഇത് പലപ്പോഴും അനുയോജ്യമല്ല. ഏയ്റോബിക് വ്യായാമങ്ങളിലൂടെ ഹൃദയമിടിപ്പിന്‍റെയും ശ്വാസവായുവിന്റെയും തോത് വര്‍ധിക്കും. അതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കും. ഇതിലൂടെ ഹൃദയത്തിന് രക്തം പമ്പുചെയ്യാനുള്ള ശേഷി വര്‍ധിക്കും. 55 വയസിനുശേഷം ഏയ്റോബിക് വ്യായാമങ്ങള്‍ ദിവസവും ചെയ്യുന്നത് ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനു ഏറെ സഹായിക്കും.

സ്ട്രെങ്തനിങ് – പ്രായമായവരെ സംബന്ധിച്ച് അവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ബലക്കുറവ് അനുഭവപ്പെടാം. ശരീരത്തിലെ വിവിധ മസിലുകള്‍ക്കുണ്ടാകുന്ന ഈ ബലക്കുറവ് പരിഹരിക്കാന്‍ സ്ട്രെങ്തനിങ് വ്യായാമങ്ങളിലൂടെ സാധിക്കും. പ്രധാനയും അടിവയര്‍, നെഞ്ചിലെ പേശികള്‍, കൈമുട്ട്, തോളുകളിലെ പേശികള്‍ എന്നിവയ്ക്ക് സ്ട്രെങ്തനിങ് വ്യായാമങ്ങള്‍ നല്‍കുന്നത് വാര്‍ധക്യ സഹജമായ വേദനകള്‍ ഒഴിവാക്കുന്നതിനു സഹായകരമാണ്. വ്യായാമ കാര്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മടി കാണിക്കാറുള്ളത്. വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും വിശ്രമമില്ലാതെ ഓടി നടന്നു ചെയ്യുന്നതു സ്ത്രീകളാണല്ലോ. വീട്ടുജോലി ചെയ്യുന്നുണ്ട് , ഇനിയെന്തിനു വ്യായാമം എന്നു ചിന്തിക്കുന്നവരാണ് അധികവും. എന്നാല്‍ വിശ്രമജീവിതത്തിലും ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. അതിന് വാര്‍ധക്യത്തിലും വ്യായാമം കൃത്യമായി പിന്തുടരണം. പ്രായമായവരില്‍ എല്ലുകള്‍ക്കും മസിലുകള്‍ക്കുമുള്ള ബലം വളരെക്കുറവായിരിക്കും. അതുപോലെ ചലനശേഷിയും കുറവായിരിക്കും. ഇവയൊക്കെ നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണ്.

വ്യായാമത്തിന്‍റെ പ്രാധാന്യം

വാര്‍ധക്യത്തിലു ശരീരഭാരം കുറയുന്നത് പതിവാണ്. എന്നാല്‍ ഈ പ്രായത്തില്‍ ശരീരഭാരം അമിതമായി കുറയാതെ നിലനിര്‍ത്തേണ്ടതുണ്ട്. അതിന് വ്യായാമം കൂടിയേ തീരൂ. ശരീരത്തില്‍ മെറ്റബോളിസം ക്രമാതീതമായി കുറയുന്നത് വാര്‍ധക്യത്തിലാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും വ്യായാമത്തിനു ഏറെ പ്രാധാന്യമുണ്ട്. നല്ല ഉറക്കം ലഭിച്ചാല്‍ തന്നെ നല്ല ആരോഗ്യം നിലനിര്‍ത്താനാകും. പ്രായമായവരിലെ ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. നല്ലദഹന പ്രക്രിയയ്ക്കും വ്യായാമം ശീലമാക്കേണ്ടതുണ്ട്. പ്രമേഹം അല്‍ഷിമേഴ്സ്, അമിതവണ്ണം തുടങ്ങിയ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ വ്യായാമത്തിലൂടെ സാധിക്കും.

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് വ്യായാമം. വ്യായാമത്തിലൂടെ എന്‍ഡോര്‍ഫിന്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ സങ്കടം, ഉല്‍കണ്ഠ, ഭയം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.

വ്യായാമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രായാധിക്യം മൂലമുള്ള പലവിധ അസുഖങ്ങളുള്ളവരുണ്ടാകും. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണല്ത്തിനുമുമ്പുള്ള വ്യായാമമാണ് നല്ലത്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമം ചെയ്യരുത്. അഥവാ ഭക്ഷണം കഴിച്ചാല്‍ മൂന്നു മണിക്കൂറിനു ശേഷമേ വ്യായാമം ചെയ്യാവൂ. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതാണ് ഉത്തമം. വ്യായാമത്തിന്‍റെ സമയദൈര്‍ഘ്യം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. ദിവസവും 30മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.

വ്യായാമം വിരസമാകരുത്

ഓരോദിവസവും പുതുമ നിറഞ്ഞ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കണം. ഇത് വ്യായാമത്തിലെ ആവര്‍ത്തന വിരസത ഒഴിവാക്കും. ഫ്ളാറ്റുകളിലോ വില്ലകളിലോ താമസിക്കുന്നവര്‍ ഒരുമിച്ച് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വ്യായാമങ്ങള്‍ക്കൊപ്പം വിനോദങ്ങളും സംഘടിപ്പിക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തോടൊപ്പം മാനസിക ഉന്മേഷവും നല്‍കും. വിശ്രമ ജീവിതത്തിലെ ഒറ്റപ്പെടലുകള്‍ ഒഴിവാക്കാന്‍ വാര്‍ധക്യത്തിലും നല്ല സൌഹൃദങ്ങള്‍ കണ്ടെത്തണം. ഓരോരുത്തര്‍ക്കും യോജിക്കുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കി ചെയ്യാവുന്നതാണ്.

കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമ്മയുടെ നിറവാൽസല്യം ചുരത്തുന്ന അമ്മിഞ്ഞാപ്പാലിനോളം മേന്മ പാൽപ്പൊടികൾക്കില്ല. പക്ഷേ മുലയൂട്ടാനാകാത്തഅമ്മമാരുടെ മുന്നിലുള്ള ഏകമാർഗം പാൽപ്പൊടികളാണ്. കൂടാതെ യാത്രാവേളകളിലും മറ്റും സൗകര്യം നോക്കി ഇത്തരം പാൽപ്പൊടികൾ കൊടുക്കുന്നവരുമുണ്ട്. പാൽപ്പൊടികൾ ഉപയോഗിക്കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തിനു ഹാനികരമാകുമോയെന്നാണ് അമ്മമാരുടെ പ്രധാന സംശയം. അങ്ങനെ കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ കൊടുക്കുന്നവരുമുണ്ട്. എന്നാൽ ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ നിർബന്ധമായും നൽകരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഇതിലെ പ്രോട്ടീൻ, ഉപ്പ് ഘടകങ്ങൾ കുഞ്ഞുങ്ങൾക്ക് ദഹിക്കില്ലെന്നതാണു കാരണം. കൂടാതെ പശുവിൻപാലിൽ വൈറ്റമിൻ സി, അയൺ എന്നിവയുടെ അളവ് കുറവാണ്. പാൽപ്പൊടി തിരഞ്ഞെടുക്കുമ്പോൾ ശിശുരോഗവിദഗ്ധന്‍റെ നിർദേശം തേടുന്നതാണ് സുരക്ഷിതം. വിപണിയിൽ ലഭിക്കുന്ന പലവിധ ഉൽപന്നങ്ങളിൽ നിന്നു കുഞ്ഞിനു യോജിക്കുന്നതു വേണം തിരഞ്ഞെടുക്കാൻ. പ്രധാനമായും പശുവിന്‍റെ പാൽ അടിസ്ഥാനപ്പെടുത്തിയാണ് പാൽപ്പൊടികൾ രൂപപ്പെടുത്തുന്നത്. അമ്മിഞ്ഞപ്പാലിന് അനുയോജ്യമാകുന്ന വിധം പശുവിൻപാലിലെ കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, കൊഴുപ്പിന്‍റെ അളവ് എന്നിവ ക്രമീകരിച്ചും ധാതുക്കളും പോഷണങ്ങളും ചേർത്തുമാണ് പാൽപ്പൊടി തയാറാക്കുന്നത്. ഫസ്റ്റ് സ്റ്റേജ്, സെക്കൻഡ് സ്റ്റേജ് എന്നിങ്ങനെ കുഞ്ഞിന്‍റെ പ്രായമനുസരിച്ചും പാൽപ്പൊടികളിൽ വ്യത്യാസം കാണും. മുതിർന്ന കുട്ടികൾക്കായി പശുവിൻപാലിനേക്കാൾ കൂടുതൽ പ്രോട്ടീനും പോഷണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവകാശവാദമുള്ള പാൽപ്പൊടികളും രംഗത്തുണ്ട്. എന്നാൽ പോഷണത്തിനുവേണ്ടി പാലിനെ മാത്രം ആശ്രയിക്കേണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മറുപടി. കാൽസ്യവും അയണും ധാരാളമായി അടങ്ങിയ മറ്റ് ആഹാരങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയാണ് ഉചിതം. സോയബീൻസിൽനിന്നു പാൽപ്പൊടി തയാറാക്കുന്നുണ്ട്. പശുവിൻ പാലിനോട് അലർജിയുള്ള കുട്ടികൾക്കാണിതു നൽകുക.

രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം

മറ്റുളള എല്ലാ പോഷകങ്ങളെയുംപോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാന
പങ്കുണ്ട്.എന്നാൽ, അമിതമാകരുതെന്നു മാത്രം. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന്ആരും നിർദേശിക്കാറില്ല. കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം. രണ്ടുവയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്) ഏറ്റവും അത്യാവശ്യമാണ്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവുംഅവശ്യം. കുഞ്ഞുങ്ങൾക്കു ശുദ്ധമായ നാടൻ വെളിച്ചെണ്ണ ചേർത്ത് ചോറുകൊടുക്കാം. ശരീരത്തിന് എണ്ണ അവശ്യമാണ്. എന്നാൽ അമിതമാകരുതെന്നു മാത്രം.മറ്റുളള എല്ലാ പോഷകങ്ങളെയും പോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാനപങ്കുണ്ട്. ഫാറ്റ് സോലുബിൾ വൈറ്റമിൻസ് (കൊഴുപ്പിൽ (ഫാറ്റിൽ) മാത്രംഅലിയുന്ന വിറ്റാമിനുകൾ) നേരിട്ട് ആഗിരണം ചെയ്യണമെങ്കിൽ ഫാറ്റിന്‍റെ സാന്നിധ്യം അത്യന്താപേക്ഷിതം.പ്രോട്ടീനും കാർബോഹൈഡ്രേറ്റുംഫാറ്റുമാണ് ശരീരത്തിന് ഏറ്റവുമധികം വേണ്ട പോഷകങ്ങൾ. എന്നാൽ, പലപ്പോഴുംനമ്മുടെ ഭക്ഷണത്തിൽ എണ്ണയുടെ അളവു മാത്രം കൂടിപ്പോകുന്നു എന്നതാണു വാസ്തവം.അത് ആരോഗ്യജീവിതത്തിനു തന്നെ ഭീഷണിയായിത്തീരുന്നു.
മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതു വളരെ വേഗംശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വളരെപ്പെട്ടെന്നു ദഹിക്കും.പെട്ടെന്നു തൂക്കം കൂട്ടും. തലച്ചോറിന്‍റെ പ്രവർത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യപൂർണമായ പ്രവർത്തനത്തിനും എണ്ണ ആവശ്യമാണ്. 
ആഹാരത്തിൽ എണ്ണ തീരെ കുറഞ്ഞാൽ അതു ഡിപ്രഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു പഠനങ്ങൾ പറയുന്നു. ഡിപ്രഷനും പോഷകങ്ങളുടെ ആഗിരണവും തമ്മിലും ബന്ധമുണ്ട്. അതിനാൽ എണ്ണ തീരെ കുറയ്ക്കരുത്.
അതേസമയം എണ്ണ അധികമായി കഴിച്ചാൽ ചിലർക്കെങ്കിലും മലബന്ധവും ഡയേറിയയും  ഉണ്ടാ
കാറുണ്ട്.പ്രായമുളളവരെയാണു വെളിച്ചെണ്ണയുടെ അമിതോപയോഗം കൂടുതൽ ബാധിക്കുന്നത്.വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന് ആരോഗ്യവിദഗ്ധരും നിർദേശിക്കാറില്ല.കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം. 

രണ്ടു വയസുവരെ പൂരിതകൊഴുപ്പ് അത്യാവശ്യം

കൊച്ചുകുട്ടികൾക്കുപൂരിതകൊഴുപ്പ് അത്യാവശ്യമാണ്. 2 വയസുവരെ പ്രായമുളള കുട്ടികൾക്കുസാച്ചുറേറ്റഡ് ഫാറ്റ് ഏറ്റവും അത്യാവശ്യമാണ്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും അവശ്യം. കൊച്ചുകുട്ടികൾക്കു വെളിച്ചെണ്ണ ചേർത്തു ചോറു കൊടുക്കാം. പരിപ്പുംനെയ്യും ചേർത്തു കൊടുക്കാം. വെളിച്ചെണ്ണയിൽ പപ്പടം കാച്ചിക്കൊടുക്കാം.കുറുക്കു കൊടുക്കുമ്പോൾ വേണമെങ്കിൽ നെയ്യോ വെളിച്ചെണ്ണയോ ചേർത്തുകൊടുക്കാം. 
എണ്ണപ്പലഹാരങ്ങൾഅമിതമായാൽ പൊണ്ണത്തടി
കുട്ടികൾപതിവായി എണ്ണപ്പലഹാരങ്ങൾ ധാരാളം കഴിക്കുന്നു. പല മാതാപിതാക്കളും ടിഫിൻബോക്സുകളിൽ ബേക്കറി വിഭവങ്ങളാണു കൊടുത്തയയ്ക്കുന്നത്. ബേക്കറിവിഭവങ്ങളിൽ നിന്നുതന്നെകുട്ടികൾക്ക് അവരറിയാതെ അമിതതോതിൽ എണ്ണ കിട്ടുന്നുണ്ട്. അതിനാൽ അവരുടെ ശരീരഭാരം കൂടുന്നു, തടി കൂടുന്നു. ഒരു ഗ്രാം എണ്ണ 9 കാലറിയാണ്. ഏതുതരംഎണ്ണയായാലും കൊഴുപ്പായാലും ഒരു ഗ്രാമിൽ 9 കലോറി എന്ന തോതിൽ ഊർജംഅടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ എന്നത് 45 കലോറി വരും. ശരീരത്തിന് എത്രകൂടുതൽ കാലറി കിട്ടിയാലും അതു നമ്മൾ ചെലവാക്കിയില്ലെങ്കിൽ അതു ശരീരത്തിനുകൊഴുപ്പായി ശേഖരിച്ചു വയ്ക്കാൻ മാത്രമേ സാധിക്കുകയുളളൂ. എണ്ണകൂടുതലുളള ഭക്ഷണം കഴിച്ചാൽ നമ്മളറിയാതെ തന്നെ ശരീരത്തിന്‍റെ തൂക്കം കൂടും.കൊഴുപ്പ് അധികമായാൽ ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടും. ചിലർക്ക് വയറിലായിരിക്കും; പ്രത്യേകിച്ചു ആണുങ്ങൾക്ക്.

ഉപ്പ് അമിതമായാൽ

നാം ദിവസവും അകത്താക്കുന്ന ഉപ്പിന്‍റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്തവിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. 
ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂൺ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2–3 വയസാകുമ്പോൾ രണ്ടു ഗ്രാം ഉപ്പ്. 6–7 വയസാകുമ്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി.അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്‌ടമാകും
രക്‌തസമ്മർദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്‌തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്‌ടമാകും. 
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്‌തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്‌ഥ. ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. 
സോഡിയം വേണം
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്. 
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്‍റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ ധാരാളം കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുമ്പോൽ ശരീരത്തിൽ സോഡിയത്തിന്‍റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്‌തത്തിലെ വെള്ളത്തിന്‍റെ അളവു കൂടും. രക്‌തത്തിന്‍റെ വ്യാപ്തം കൂടും. അപ്പോൾ രക്‌തസമ്മർദം(ബിപി) കൂടും.
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്‌ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക. 
ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്‌ടപ്പെടും.അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്‌ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. 
ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ഇട്ടാൽ അളവിൽ കൂടാനുള്ള സാധ്യതയേറും.

പേരയിലയുടെ ഗുണങ്ങള്‍

പേരക്ക ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല പേരക്കയെപ്പോലെ തന്നെ ഗുണംനിറഞ്ഞതാണ് പേരയുടെ ഇലയും. എന്നാൽ പേരയുടെ ഇലയുടെ ഗുണങ്ങളെപ്പറ്റി ആരും തന്നെ അത്ര ബോധവാന്മാരല്ല. ഒരിലയിൽ എന്തിരിക്കുന്നു എന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ പേരയില നിസാരക്കാരനല്ല ആന്‍റിഓക്സിഡന്‍റുകളുടെ കലവറയാണ് പേരയില. തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്. പേരയിലയിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിന്‍ ബി. ഈ വിറ്റാമിന്‍ ബി ആണ് തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രയോജനകരവും. പേരയിലയിട്ടു നന്നായി തിളപ്പിച്ച ശേഷം ആ വെള്ളം തണുപ്പിച്ച ശേഷം അതുപയോഗിച്ച് തല മസ്സാജ് ചെയ്യുകയും തല കഴുകുകുകയും ചെയ്യുക. മുടികൊഴിച്ചിൽ നിൽക്കാൻ ഉത്തമ മാർഗ്ഗമാണിത്. പേരയില അരച്ച് തലയിൽ പുരട്ടിയാൽ താരനകലും പേരയുടെ നീര് തലയിൽ പുരട്ടിയാൽ പേൻ ശല്യവും ഇല്ലാതാകും. ദന്ത രോഗങ്ങൾ അകറ്റി ദന്തസംരക്ഷണം നൽകുന്നതിനും പേരയില ഉത്തമമാണ്. പല്ലുവേദന ,മോണപഴുപ്പ്,വായ്നാറ്റം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് പേരയില. പേരയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപ്പം ഉപ്പിട്ട് കവിൾക്കൊണ്ടാൽ പല്ലു വേദനയ്ക്കും മോണ പഴുപ്പിനും ശമനം കിട്ടും. പേരയുടെ തളിരിലകൾ വെറുതെ ചവച്ചാൽ വായ്നാറ്റം അകലും. വേദന സംഹാരിയായും പേരയില ഉപയോഗിക്കാം. മുഖക്കുരുമൂലമുണ്ടാകുന്ന കറുത്ത പാടുകളകറ്റാൻ പേരയില സഹായിക്കുന്നു. പേരയിലയിലെ ആന്‍റിസെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തും. അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും മുക്തി നേടാൻ പേരയില സഹായിക്കുന്നു. ചൊറിച്ചിലുള്ള ഭാഗത്ത് ഒരല്‍പം പേരയില അരച്ചിട്ടാൽ മതിയാകും.  പേരയില ഒരു വേദന സംഹാരിയായും ഉപയോഗിക്കാവുന്നതാണ് ഒരൽപം പേരയില എടുത്തു വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു മൂന്നു നേരം കുടിച്ചാൽ വയറു വേദന പമ്പകടക്കും. പേരയിലയിലെ ആന്‍റി ബാക്റ്റീരിയൽ ഘടകങ്ങൾ വയറിലെ ബാക്ടീരിയകളെ തുരത്തി ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ വർധിപ്പിക്കും. നമ്മുടെ ശരീരത്തിലെ സങ്കീർണ്ണമായ സ്റ്റാർച്ചുകളെ പഞ്ചസാരയായി മാറ്റുന്നത് തടയുന്നതു കൊണ്ട് പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്.മൂലം ശരീരഭാരം കുറയ്ക്കുവാനും സാധിക്കുന്നു .

പേരയില ചായ

പേരയില ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു.ഇതു മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ നമ്മുടെ കരൾ ശുദ്ധമാവും. ചായയിൽ തന്നെ വേണമെന്നില്ല തിളപ്പിച്ച വെള്ളത്തിൽ പേരയില ഇട്ടോ,പേരയില ഉണക്കിപ്പൊടിച്ചു വെള്ളത്തിൽ ചേർത്തോ കുടിച്ചാലും മേൽപറഞ്ഞ ഫലം ലഭിക്കും.

വിളർച്ച തടയാനും മുടിയഴകിനും നെല്ലിക്ക

ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങൾക്കു(ഡി ടോക്സിഫിക്കേഷൻ) 
നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങൾ പറയുന്നു. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങളെ നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായിക്കുന്നു. നെല്ലിക്കയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു.
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. ചർമത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിൻ സി ഗുണം ചെയ്യും. പ്രതിരോധശക്‌തി മെച്ചപ്പെടും. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്; ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്‍റി ഓക്സിഡന്‍റാണ്. ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങളാണ് ആന്‍റി ഓക്സിഡന്‍റുകൾ. നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു. കോശങ്ങളെ വിഷമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.
വിളർച്ച തടയാൻ നെല്ലിക്ക സഹായകം. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്‌താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയെന്നത് നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേർത്തു കഴിച്ചാൽ വിശപ്പില്ലാത്തവർക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. 
മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. 
കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്‍കുന്നു. കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം. 
പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ അളവ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്‍ക്കും. 
തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുല്‍പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.
നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടും. ആന്‍റി ഓക്സിഡന്‍റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ  രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.

എണ്ണ ഏതായാലും അളവു കുറച്ചുമതി

റൈസ് ബ്രാന് എണ്ണയും(തവിടെണ്ണ), സോയാബീന്‍ എണ്ണയും കടുകെണ്ണയും ആണ് എണ്ണകളില്‍ പൊതുവെ ആരോഗ്യത്തിനു ഗുണകരം. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള എണ്ണ പാചകത്തിന് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതാണു ഹൃദയത്തിനു സംരക്ഷണം നല്‍കുന്നത്, സ്ട്രോക്ക് വരാതെ നമ്മെ സംരക്ഷിക്കുന്നത്. ഒമേഗ 3 ത്രോബോട്ടിക് (രക്തം കട്ടപിടിക്കാതെ ശ്രദ്ധിക്കുന്നു) ആണ്. ആന്‍റി ഇന്‍ഫ്ളമേറ്ററി(രക്തക്കുഴലുകളിലും മറ്റും നീരുണ്ടാകാതെ സംരക്ഷണം നല്കുന്നു) ആണ്. അതു രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നു. ട്രൈഗ്ലിസറൈഡ്സ്, എല്‍ഡിഎല്‍ (ചീത്തകൊളസ്ട്രോള്‍) എന്നിവയുടെ തോത് കൂട്ടുന്നതു തടയുന്നു. അത്രമേല്‍ ഗുണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിന് ഉണ്ട്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഒമേഗ3ആവശ്യം. ഒമേഗ 3യുടെ കുറവ് ഓര്‍മക്കുറവിനും പഠനപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതായി വിവിധപഠനങ്ങള്‍ സൂചനനല്‍കുന്നു. നാഡികള്‍, ചര്‍മം,കോശഭിത്തി എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതം. ഹൃദയത്തിനുസംരക്ഷണം നല്‍കുന്ന എല്ലാ എണ്ണയും തലച്ചോറിനും സംരക്ഷണം നല്‍കും.അതിനാല്‍ ഒമേഗ3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയ എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കടുകെണ്ണയിലാണ് ഒമേഗ 3 ഏറ്റവും കൂടുതലുള്ളത്. കടുകെണ്ണയില്‍ പത്തുശതമാനത്തോളം ഒമേഗ 3 ഉണ്ട്. സോയാബീന്‍ എണ്ണയിലും ഒമേഗ 3 ഉണ്ട്. പാമോയിലില്‍ ഒമേഗ 3 വളരെ കുറവാണ്.

  • പാചകത്തിനു വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതില്‍ 90 ശതമാനവും പൂരിതകൊഴുപ്പാണുള്ളത്. പാമോയില്‍, വനസ്പതി ഇവയുടെ അളവും കുറയ്ക്കണം.
  • ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. സാധാരണയായി മിതമായി ജോലി ചെയ്യുന്ന, പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു ദിവസം 20 ഗ്രാം എണ്ണയാണ് ആവശ്യം. അതായത് 4 ടീസ് സ്പൂണ്‍ എണ്ണ. കഠിനമായി അധ്വാനിക്കുന്ന ഒരാള്‍ക്ക് 30-35 ഗ്രാം വരെ ആകാം. ഗര്‍ഭിണികള്‍ക്കു 35 ഗ്രാം വരെ ആകാം. പാലൂട്ടുന്ന അമ്മമാര്‍ക്കു 45 ഗ്രാം വരെ ആകാം. കുട്ടികള്‍ക്ക് 25 ഗ്രാം വരെ ആകാം. പ്രായമേറിയവര്‍ക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
  • പാചകത്തിനു നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവാണ് നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്‍റെ പരിധിയില്‍ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണത്തില്‍ കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാല്‍ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവില്‍ കുറവു വരുത്തണം.
  • എണ്ണയില്‍ വെള്ളം വീണാല്‍ കനച്ചു പോകും. ചീത്തയായ എണ്ണ പശപോലെ ഒട്ടും ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
  • ലൂസ് ഓയിലില്‍ മറ്റ് എണ്ണകള്‍ കലര്‍ത്താനുള്ള സാധ്യത (മായം ചേര്‍ക്കല്‍) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. മായം കലര്‍ന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.

കാൻസർ പ്രതിരോധിക്കാന്‍ സീതപ്പഴം

വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ധാരാളം ഊർജമടങ്ങിയ ഫലം. ക്ഷീണവും തളർച്ചയും പേശികളുടെ ശക്‌തിക്ഷയവും അകറ്റുന്നു. മധുരം കൂടുതലായതിനാൽ ശരീരത്തിന്‍റെ മെറ്റബോളിക് നിരക്ക് ( നാം കഴിക്കുന്ന ആഹാരം ദഹിച്ച് പോഷകങ്ങൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്ന പ്രവർത്തനമാണ് മെറ്റബോളിസം.) കൂട്ടുന്നു. വിശപ്പുണ്ടാക്കുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനിടയാകുന്നു. മെലിഞ്ഞവർ തടികൂട്ടാൻ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദം.

ഫലത്തിന്‍റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം, പക്ഷേ, കുരു കഴിക്കരുത്; ആരോഗ്യത്തിനു നന്നല്ല. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുമ്പു ശ്രദ്ധിക്കണം.
വിറ്റാമിൻ സി ആന്‍റി ഓക്സിഡന്‍റാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്‍റി ഓക്സിഡന്‍റുകൾ നിർണായകപങ്കു വഹിക്കുന്നു. പ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു രോഗാണുക്കളെ തുരത്തുന്നു സീതപ്പഴത്തിന്‍റെ ആന്‍റി ഓക്സിഡന്‍റ്ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. അവയിലുളള acetogenin, alkaloids എന്നിവ ആരോഗ്യമുളള കോശങ്ങൾക്കു കേടുവരുത്താതെ കാൻസർകോശങ്ങളെ മാത്രം നശിപ്പിക്കുന്നു. asimicin, bullatacin എന്നീ ആന്‍റി ഓക്സിഡന്‍റുകളും കാൻസറിനെതിരേ പോരാടുന്നു. ശരീരകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ ഇവ നിർവീര്യമാക്കുന്നു. 
സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്‍റി ഓക്സിഡന്‍റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. ഇതു കാഴ്ചശക്‌തി മെച്ചമോടെ നിലനിർത്തുന്നതിനു സഹായകം. 
സീതപ്പഴത്തിൽ നാരുകൾ ധാരാളം. അതു കുടലുകൾക്കു സംരക്ഷണം നല്‍കുന്നു. 
വിഷമാലിന്യങ്ങൾ കുടലിൽ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടൽ, കരൾ എന്നിവയെ സംരക്ഷിക്കുന്നു. സ്തനാർബുദത്തിൽ നിന്നു സംരക്ഷണം നല്‍കുന്നു

വാര്‍ധക്യത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാം

വാര്‍ധക്യം എന്നതുകൊണ്ട് നാം സാധാരണയായി ഉദ്ദേശിക്കുന്നത് 60 വയസ്സിനുശേഷമുള്ള കാലഘട്ടത്തേയാണ്. ആഹാരത്തെ സംബന്ധിച്ചിടത്തോളം 39 വയസ്സിനുശേഷം തന്നെ ഒരു വ്യക്തി  പ്രായമായതായി കണക്കാക്കപ്പെടുന്നു. ശരിയായ രീതിയിലുളള ആഹാരക്രമം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനു സഹായമാവുകയും നമ്മെ കൂടുതല്‍ നാള്‍ ചെറുപ്പമായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും പോഷാകാഹാരം ആവശ്യമാണ്. പ്രായമായവരില്‍ പോഷകാഹാരത്തിന്‍റെ പ്രാധാന്യം കൂടിവരുന്നു. നല്ല ഭക്ഷണം ഡോക്ടറെ അകറ്റുന്നു എന്നതാണ് ഈ പ്രായത്തിന്‍റെ ഒരു സവിശേഷത. 
ഊര്‍ജം അമിതമായാല്‍ പ്രായമാകുന്തോറും വ്യായാമം ചെയ്യാനുള്ള ഉന്മേഷം കുറഞ്ഞുവരുന്നു. 50 വയസ്സിനുമുകളില്‍ പ്രായമായവര്‍ രാവിലെ അരമണിക്കൂര്‍ നടക്കുന്നത് നന്നായിരിക്കും. വ്യായാമം ഇല്ലാത്തവര്‍ കലോറി കുറവുള്ള ആഹാരം കഴിക്കുന്നതാണ് നല്ലത്. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകുന്നു. പലരുടേയും സംശയം ഞങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. പക്ഷേ, വണ്ണം കൂടിവരുന്നു. ഇത് എന്തുകൊണ്ട്? കൂടുതല്‍ കലോറിയടങ്ങിയ ഭക്ഷണം കുറഞ്ഞ അളവില്‍ കഴിച്ചാലും തൂക്കം കൂടുന്നതായി കാണുന്നു. ഉദാഹരണത്തിന് ഒരു വട കഴിച്ചാല്‍ 270 കലോറിയും ഒരു ദോശ കഴിച്ചാല്‍ 85 കലോറിയും നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. അതായത് ഒരു വട കഴിക്കുന്നത് മൂന്ന് ദോശ കഴിക്കുന്നതിനു തുല്യമാണ്. എന്നാല്‍, ഈ സത്യം മനസ്സിലാക്കാതെ മൂന്നു ദോശയും അതിന്‍റെ കൂടെ ഒരു വടയും കഴിക്കാന്‍ നാം തയ്യാറാകുന്നു. .
കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിലുള്ള ആഹാരക്രമം ശീലിച്ചാല്‍ ഈ രോഗങ്ങളെ ഒന്നും ഭയപ്പടേണ്ട കാര്യമില്ല. നാരുകള്‍ കൂടുതലടങ്ങിയ ആഹാരങ്ങളായ ധാന്യങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ മുതലായവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായകമാകുന്നു. പ്രായമായവരില്‍ കാത്സ്യത്തിന്‍റെ ആവശ്യം വളരെ കൂടുതലാണ്. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് കാത്സ്യത്തിന്‍റെ കുറവുമൂലം എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പാലില്‍ കാത്സ്യത്തിന്‍റെ അളവ് വളരെ കൂടുതലാണ്. ഉറങ്ങുന്നതിനുമുമ്പായി ചെറുചൂടുള്ള ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിനും ആവശ്യമുള്ള കാത്സ്യം ശരീരത്തിന് ലഭിക്കുന്നതിനും സഹായകമാകുന്നു. ആഹാരത്തിനുമുമ്പും ആഹാരത്തിനുശേഷവും വെള്ളം ധാരാളമായി കുടിക്കുന്നത് വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തിന് നല്ലതാണ്. മോരുംവെള്ളം, പഴങ്ങളുടെ ജ്യൂസ്, പച്ചക്കറി സൂപ്പ്, പച്ചക്കറി ജ്യൂസ് ഇവ ധാരാളമായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു.

  • ആന്‍റി ഓക്‌സിഡന്‍റുകള്‍
  • ആന്‍റി ഓക്‌സിഡന്‍റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാന്‍സര്‍ രോഗത്തെ ഒരുപരിധിവരെ തടയുന്നതിന് സഹായിക്കുന്നു. പഴങ്ങളലും പച്ചക്കറികളിലുമാണ് ഇവ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഉദാഹരണമായി മാങ്ങ, ഓറഞ്ച്, ചെറി, പപ്പക്ക, സ്‌ട്രോബറി, മുന്തിരി, ഉണക്കമുന്തിരി, സവാള, ചീര, കാരറ്റ്, ഇലക്കറികള്‍, കൂണ്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, കടല്‍മത്സ്യം എന്നിവയില്‍.
  • എണ്ണയും ഉപ്പും
  • എണ്ണയും തേങ്ങയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ ആഹാരം നാവിന് നല്ല രുചികരമാണ്. എന്നാല്‍, അത് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നാം ചിന്തിക്കാറില്ല. ഉദാഹരണത്തിന് ആറ് ടേബിള്‍ സ്​പൂണ്‍ തേങ്ങ ചുരണ്ടിയതില്‍ 444 കലോറിയും ഒരു ടേബിള്‍ സ്​പൂണ്‍ എണ്ണയില്‍ 135 കലോറിയും ഒരു ടേബിള്‍ സ്​പൂണ്‍ പഞ്ചസാരയില്‍ 60 കലോറിയും ഊര്‍ജം അടങ്ങിയിരിക്കുന്നു. ഏതു എണ്ണ വേണമെങ്കിലും ഉപയോഗിക്കാം. ഉപയോഗിക്കുന്ന അളവാണ് പ്രധാനം. മൂന്നു പേര്‍ താമസിക്കുന്ന ഒരു വീട്ടില്‍ഒരു മാസം ഒന്നര കിലോ എണ്ണയുടെ ആവശ്യമേ ഉള്ളൂ. എന്നാല്‍ മൂന്നു കിലോ എണ്ണയില്‍ കൂടുതലാണ് ഒരു വീട്ടില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നതില്‍ അത്ഭുതമില്ല. പ്രായമായി വരുന്നതിനാല്‍ ഉപ്പിന്‍റെ അളവ് നന്നായി കുറയ്ക്കുക. എണ്ണയും ഉപ്പും കൂടുതലടങ്ങിയ ആഹാരങ്ങളായ അച്ചാര്‍, പപ്പടം, ഉപ്പ് ബിസ്‌കറ്റ് എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്. പഞ്ചസാരയും നെയ്യും കൂടുതലടങ്ങിയ മധുരപലഹാരങ്ങള്‍, എണ്ണയില്‍ പൊരിച്ചെടുത്ത സാധനങ്ങളായ വട, ബജി,പൂരി, പൊറോട്ട, ചിപ്‌സ്, കശുവണ്ടി, കൊഴുപ്പ് കൂടുതലുള്ള ആട്ടിറച്ചി, പന്നിയിറിച്ചി, മാട്ടിറച്ചി എന്നിവയുടെയെല്ലാം അളവ് നന്നേ കുറയ്ക്കുന്നതാണ് ഉത്തമം. ചായ, കാപ്പി, ശീതളപാനീയ ങ്ങള്‍ എന്നിവയും കുറയ്ക്കുന്നതാണ് നല്ലത്. കിഴങ്ങുവര്‍ഗങ്ങളുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നതിന് കാരണമാകുന്നു.കലോറി കൂടുതല്‍ അടങ്ങിയ പഴങ്ങളായ മാങ്ങ, സപ്പോട്ട, ഏത്തയ്ക്ക, കൈതച്ചക്ക, രസകദളി, കപ്പപഴം, ചക്കപ്പഴം ഇവയുടെ ഉപയോഗം കുറയ്ക്കുക. കലോറി കുറഞ്ഞ ഓറഞ്ച്, ആപ്പിള്‍, മൂസംബി, പേരയ്ക്ക, പാളയന്‍തോടന്‍പഴം, മുന്തിരി ഇവയില്‍ ഏതെങ്കിലും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രമേഹമുള്ളവര്‍ക്കും കലോറി കുറഞ്ഞ പഴത്തില്‍ ഏതെങ്കിലും ഒന്നു ദിവസേന കഴിക്കാവുന്നതാണ്. പൊതുവില്‍, കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, ധാന്യങ്ങളും പയര്‍ പരിപ്പ് വര്‍ഗങ്ങളും മത്സ്യവും പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം ശീലിക്കുന്നതാണ് വാര്‍ധക്യത്തിലും നല്ലത്

നടക്കാം ആരോഗ്യത്തിലേക്ക്

ആരോഗ്യം വിലമതിക്കാനാവാത്ത സമ്പത്താണ്. അതുള്ളവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. അവരുടെ ആയുസിന്‍റെ പുസ്തകം കനമുള്ളതായിരിക്കും. പക്ഷേ, രോഗങ്ങള്‍ അകന്നു നില്‍ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലിസ്വന്തമാക്കണം. ജീവിതശൈലി തെറ്റായതു കൊണ്ടുമാത്രം പിടിച്ചുവാങ്ങുന്ന രോഗങ്ങള്‍ അടുത്തിടെയായി ജീവിതശൈലീരോഗങ്ങള്‍ എന്നുള്ള ഓമനപ്പേരില്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്നുണ്ട്. അമിതവണ്ണം, അമിതഭാരം,ഉയര്‍ന്ന കൊളസ്ട്രോള്‍, രക്താദിസമ്മര്‍ദ്ദം എന്നിങ്ങനെ അതിനു പല രൂപഭാവങ്ങള്‍. നടത്തം ഉള്‍പ്പെടെയുള്ള വ്യായാമരീതികള്‍ ശീലമാക്കുന്നത് ആരോഗ്യജീവിതം ഉറപ്പാക്കും. പതിവായി അരമണിക്കൂറെങ്കിലും നടക്കണം, നന്നായി വിയര്‍ക്കട്ടെ. അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ദഹിക്കുന്നതിന് അതി സഹായകം. രാവിലത്തെ ഇളം വെയിലേറ്റ് നടന്നാല്‍ ശരീരത്തില്‍‍ വിറ്റാമിന്‍ ഡി യുടെ ഉല്‍പ്പാദനവും സാധ്യമാകും. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ വ്യായാമം പാടുള്ളൂ. ജിമ്മില്‍ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം. ജോഗിംഗ്, സൈക്കിള്‍ സവാരി, കളികള്‍, പൂന്തോട്ട പരിപാലനം എന്നിവയെല്ലാം വ്യായാമത്തിനുള്ള ഉപാധികള്‍ തന്നെ. നടത്തം ആര്‍ക്കും എപ്പോഴും ചെലവില്ലാതെ സാധ്യമാകും.

വ്യായാമം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ഓക്സിജന്‍  സമ്പന്നമായ രക്തം ശരീരത്തിലെമ്പാടും എത്തിക്കുമെന്നതിനാല്‍ എയ്റോബിക് വ്യായാമവും ഏറെ ഗുണകരം. ഇതു തുടങ്ങുംമുമ്പ് ഫിസിഷ്യന്‍റെ നിര്‍ദേശം തേടാവുന്നതാണ്. വ്യായാമത്തിനിടെ ശ്വാസം മുട്ടല്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ഫിസിഷ്യന്‍റെ സേവനം തേടുക. കാന്‍സര്‍, ഹൃദയരോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക്, ഡിമെന്‍ഷ്യ, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകമെന്നു പഠനങ്ങള്‍. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളുടെ വേഗം കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും വ്യായാമം സഹായകം.

പച്ചക്കറിത്തോട്ടം രൂപപ്പെടുത്തുന്നതു വഴി വ്യായാമം സാധ്യമാകും. അതിലുപരി മാനസികപിരിമുറുക്കം(സ്ട്രസ്) കുറയ്ക്കാനുള്ള നല്ല ഒരു ഉപായമായും അതു മാറും. പക്ഷേ ചെടികളോടും പച്ചക്കറികളോടുംമുള്ള സ്നേഹപരിചരണങ്ങള്‍ ശീലമാക്കണം. സ്ട്രസ് ഒഴിവാക്കിയാല്‍ ശരീരത്തിന്‍റെ  പ്രതിരോധശക്തി മെച്ചപ്പെടും. ഹൃദയാരോഗ്യത്തിനും അതു ഗുണകരം. നടത്തവും സ്ട്രസ് കുറയ്ക്കുന്നതിന് സഹായിക്കും. മനസിനെ ചിന്തകള്‍ അലട്ടുമ്പോള്‍ അരമണിക്കൂര്‍ നടന്നു നോക്കൂ. അതു മാനസിക പിരിമുറുക്കത്തിന് അയവുവരുത്തും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമം, ദിവസേന എട്ടു മണിക്കൂര്‍ ഉറക്കം. തുടങ്ങിയവയും സ്ട്രസ് കുറയ്ക്കാനുള്ള ഉപാധികള്‍ തന്നെ.

വ്യായാമത്തിനൊപ്പം മതിയായ വിശ്രമവും ആരോഗ്യജീവിതത്തിന് ആവശ്യം. ഉറക്കം വിശ്രമത്തിനുള്ള സ്വാഭാവിക ഉപാധിയാണ്. ഉറക്കക്കുറവ് ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യ തളര്‍ത്തും. മതിയായ ഉറക്കം സ്ട്രസ് കുറയ്ക്കുമെന്നു പഠനങ്ങള്‍. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും നീര്‍വീക്കം കുറയ്ക്കുന്നതിനും ഡിപ്രഷന്‍ തടയുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും എട്ടു മണിക്കൂര്‍ വരെ ഉറക്കം ആവശ്യമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

മൈലോപ്പതി അവഗണിക്കേണ്ട ഒന്നല്ല

ശരീ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യ​മുള്ള ​സു​ഷു​മ്‌​നാ​ ​നാ​ഡി​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​ഞെ​രു​ക്ക​വും​ ​രോ​ഗാ​വ​സ്ഥ​യും​ ​ആണ് ​മൈ​ലോ​പ്പ​തി​ ​എ​ന്ന് അ​റി​യ​പ്പെ​ടു​ന്നത്. മൈ​ലോ​പ്പ​തി എ​ന്ന​ത് നാം​ ​അ​ധി​കം​ ​കേൾ​ക്കാ​ത്ത​ ​പ​ദ​മാ​ണെ​ങ്കി​ലും ​​സ്പൈ​നൽ​കോ​ഡ് കം​പ്ര​ഷന്‍​ ​എ​ന്ന​ത് ഇ​ന്ന് സാ​ധാ​ര​ണ​ക്കാർ​ക്കു പോ​ലും​ ​അ​റി​യാ​വു​ന്ന​ ​ഒ​ന്നാ​ണ്.​ ​പ​ല​ ​കാ​ര​ണ​ങ്ങൾ​ ​കൊ​ണ്ട് ​ഇ​ത് സം​ഭ​വി​ക്കു​ന്നു.​ ​ഇ​തിൽ എ​ടു​ത്തു​പ​റ​യേ​ണ്ട​ത് അ​പ​ക​ട​ങ്ങളോ​ ​വീ​ഴ്ച​കളോ കാരണം ​ന​ട്ടെ​ല്ലി​ന് ക്ഷ​ത​ങ്ങ​ളു​ണ്ടാ​യി​ ​സു​ഷു​മ്‌​നാ​ ​നാ​ഡി​ക്ക് ഞെ​രു​ക്കം​ ​സം​ഭ​വി​ക്കു​ന്ന​താ​ണ്.​ ​മ​റ്റൊ​ന്ന് അ​ണു​ബാ​ധ​കൾ​ ​കൊ​ണ്ട് ​സം​ഭ​വി​ക്കു​ന്ന​ത്. ചെ​റു​പ്പ​കാ​ല​ങ്ങ​ളിൽ​ ​നി​സാ​രം എ​ന്ന് ക​രു​തു​ന്ന​ ​പ​ല​ ​വീ​ഴ്ച​ക​ളും പിൽ​ക്കാ​ല​ത്ത് ​ഗു​രു​ത​ര​മായ പ്ര​ശ്ന​ങ്ങൾ​ക്ക് കാ​ര​ണ​മാ​കാം.​ ​സു​ഷു​മ്‌​നാ​ ​നാ​ഡി​ ​ക​ട​ന്നു​പോ​കു​ന്ന​ ​ചാ​ലു​ ​പോ​ലെ​യു​ള്ള​ ​വ​ഴി​ ​ചു​രു​ങ്ങു​ന്ന​തു​ ​കാ​ര​ണം നാ​ഡി​ക്ക് ​ഞെ​രു​ക്കം സം​ഭ​വി​ക്കു​ക​യും ഇ​ത് മൈ​ലോ​പ്പ​തി​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും​ ​ചെ​യ്യും.

ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​മു​ഴ​കൾ​ ​വ​ള​രു​ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു.​ ​ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ ​രോ​ഗി​ക്ക് ശ​രീ​ര​ത്തി​ന്‍റെ സം​തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്നു.മൈ​ലോ​പ്പ​തി​ ​എ​ന്ന​ ​രോ​ഗാ​വ​സ്ഥ​യെതു​ടർ​ന്ന് ​രോ​ഗി​യു​ടെ​ ​പേ​ശി​കൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്നു. ചി​ല​ ​രോ​ഗി​ക​ളിൽ​ ​ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ ​ന​ട​ക്കു​മ്പോൾ ​കാ​ലു​കൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ബ​ല​ക്ഷ​യം​ ​അ​ല്ലെ​ങ്കിൽ​ ​വേ​ദന എ​ന്നി​വ​യൊ​ക്കെ​ ​മൈ​ലോ​പ്പ​തി​ ​മൂ​ലം​ ​പേ​ശി​ക​ളു​ടെ​ ​ബ​ലം​ ​കു​റ​യു​ന്ന​തു​കൊ​ണ്ട് സം​ഭ​വി​ക്കു​ന്ന​വ​യാ​ണ്. ദൈ​നം​ദിന ജീ​വി​ത​ത്തിൽ​ ​തു​ടർ​ന്നു​വ​രു​ന്ന പ​ല​ ​കാ​ര്യ​ങ്ങ​ളും ചെ​യ്യാൻ​ ​ബു​ദ്ധി​മു​ട്ടാ​യി​ ​തോ​ന്നാ​റു​ണ്ട്.

കാ​ലിൽ​ ​ചെ​രു​പ്പു​കൾ ധ​രി​ക്കു​മ്പോൾ പോ​ലും വ​ള​രെ​യ​ധി​കം​ ​ബു​ദ്ധി​മു​ട്ടു​കൾ​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രും​ ​ഇ​ക്കൂ​ട്ട​ത്തിൽ​ ​ഉ​ണ്ട്. സെർ​വൈ​ക്കൽ സ്പോൺ​ഡി​ലോ​സി​സ്, ലം​ബാർ സ്പോൺ​ഡി​ലോ​സി​സ് എ​ന്നി​വ​യെ​ല്ലാം​ ​ത​ന്നെ​ ​സു​ഷു​മ്‌നാ നാ​ഡി​ക്ക് ​മർ​ദ്ദം നൽ​കു​ന്ന​ ​രോ​ഗാ​വ​സ്ഥ​ക​ളാ​ണ്.​ ​ശ​രി​യായ രീ​തി​യി​ല​ല്ലാ​തെ​ ​അ​മി​ത​ഭാ​രം​ ​ചു​മ​ക്കു​ന്ന​വ​രി​ലും​ ​തെ​റ്റാ​യ​ ​ശ​രീ​ര​ഘ​ട​ന​യിൽ ഇ​രു​ന്ന് അ​ധി​ക​സ​മ​യം​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രി​ലും​ ​തേ​യ്‌​മാ​ന​ത്തി​നു​ള്ള​ ​സാ​ദ്ധ്യത വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​
​ഇ​തു​മൂ​ല​വും​ ​സു​ഷു​മ്‌​നാ​ ​നാ​ഡി​ക്ക് ഞെ​രു​ക്കം​ ​സം​ഭ​വി​ക്കാം. ക​ഴു​ത്തി​ലെ​ ​സു​ഷു​മ്‌​നാ​ ​നാ​ഡി​യു​ടെ ഭാ​ഗ​ത്തി​ന് സം​ഭ​വി​ക്കു​ന്ന​ ​ക്ഷ​ത​ങ്ങൾ​ ​മൂ​ലം ഇ​രു​ ​കൈ​ക​ളി​ലേ​ക്കും​ ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടു​ക​യും​ ഇ​തേ​ത്തു​ടർ​ന്ന് ത​രി​പ്പും​ ​മ​ര​വി​പ്പും​ ​ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.​ ​ഇ​ത് ​രോ​ഗി​യു​ടെ​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ച​ര്യ​ക​ളെ​ ​വ​ള​രെ​യ​ധി​കം​ ​ക​ഷ്ട​ത്തി​ലാ​ക്കു​ന്നു.​ ​

ക​ഴു​ത്തി​ന് വേ​ദ​ന​ ​വ​രു​ന്ന​തി​നോ​ടൊ​പ്പം​ ​ത​ന്നെ​ ​കൈ​കൾ​ക്ക് ശ​ക്തി​യി​ല്ലാ​താ​വു​ക​യും ​ചെ​യ്യു​ന്നു. മു​തു​കി​ന്‍റെ ഭാ​ഗ​ത്തു​ള്ള​ ​സു​ഷു​മ്‌​നാ​ ​നാ​ഡി​ക്ക് ക്ഷ​ത​ങ്ങൾ​ ​സം​ഭ​വി​ക്കു​ന്നു​ ​എ​ങ്കിൽ കാ​ലു​കൾ​ക്ക് ​ബ​ല​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടു​ക​യും അ​തി​ക​ഠി​ന​മാ​യ​ ​ന​ടു​വേ​ദ​ന​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്യു​ന്നു. ഇ​തു​ ​മാ​ത്ര​മ​ല്ല​ ​ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ​യും വി​സർ​ജ​ന​വ്യ​വ​സ്ഥ​യു​ടെ​യും പ്ര​വർ​ത്ത​ന​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ പ​ല​രി​ലും ല​ക്ഷ​ണ​ങ്ങൾ​ ​വ്യ​ത്യ​സ്ത​മാ​കാം. ന​ട്ടെ​ല്ലിൽ ഏൽ​ക്ക​പ്പെ​ടു​ന്ന ക്ഷ​ത​ങ്ങ​ളു​ടെ​യും,​ ​അ​ണു​ബാ​ധ​യു​ടെ​യും​ ​കാ​ഠി​ന്യം അ​നു​സ​രി​ച്ചാ​കും​ ​ഇ​ത് മാ​റു​ക. അ​പ​ക​ട​ങ്ങൾ​ ​കൊ​ണ്ട​ല്ലാ​തെ സു​ഷു​മ്‌​നാ​ ​നാ​ഡി​യു​ടെ ഞെ​രു​ക്കം​ ​സം​ഭ​വി​ക്കു​ന്ന​തി​ന്‍റെ പ്രാം​ര​ഭ​ ​ല​ക്ഷ​ണം​ ​കൈ​ക​ളിൽ ​വേ​ദ​ന​യും ത​രി​പ്പും അ​നു​ഭ​വ​പ്പെ​ടു​ക,​ ​കൈ​കൾ​ക്ക് ബ​ല​ക്ഷ​യം അ​നു​ഭ​വ​പ്പെ​ടുക എ​ന്നി​വ​യാ​ണ്. ചി​ല​ ​രോ​ഗി​ക​ളിൽ​ ​ക​ഴു​ത്തി​ന്‍റെ​ ​പിൻ​ഭാ​ഗ​ത്ത് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​വേ​ദ​ന​യും​ ​ഇ​തിന്‍റെ പ്രാ​രം​ഭ​ല​ക്ഷ​ണ​മാ​ണ്. ക​ഴു​ത്തിൽ​ ​തു​ട​ങ്ങു​ന്ന​ ​വേ​ദന പി​ന്നീ​ട് ​ഇ​രു​ ​തോ​ളി​നെ​യും​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കു​ന്നു.​

​ഇ​ത്ത​ര​ത്തി​ലു​ള്ള രോ​ഗി​കൾ​ക്ക് വേ​ദ​ന​ ​കാ​ര​ണം​ ​ഉ​റ​ക്കം​ ​ന​ഷ്ട​പ്പെ​ടു​ക​യും ത​ന്മൂ​ലം​ ​ശ​രീ​ര​ക്ഷീ​ണം​ ​അ​നു​ഭ​വി​ക്കേ​ണ്ടി​യും​ ​വ​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളിൽ ഒ​രു​ ​വ​ശം​ ​ച​രി​ഞ്ഞു​കി​ട​ക്കു​മ്പോൾ വേ​ദന അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഉ​റ​ക്ക​ത്തിൽ ​ച​ലി​ക്കു​മ്പോൾ​ ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​ണ് ഇ​തി​ന്‍റെ മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​പ്ര​ശ്നം.​ ​ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ ​ന​ടു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​വർ സാ​ധാ​ര​ണ​യാ​യി​ ​കൂ​ടു​തൽ​ ​വി​ശ്ര​മം നൽ​കു​ക​യും, കു​നി​യു​വാ​നും,​ ​നി​വ​രു​വാ​നും​ ​ശ്ര​മി​ക്കു​വാ​തി​രി​ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ ​എ​ന്നാൽ​ ​കൂ​ടു​തൽ​ ​ദി​വ​സ​ങ്ങൾ​ ​ഇ​ത് തു​ടർ​ന്നു​ ​ക​ഴി​ഞ്ഞാൽ വ​യ​റി​ലെ​യും പി​റ​കു​വ​ശ​ത്തെ​യും​ ​പേ​ശി​ക​ളു​ടെ ​ബ​ലം​ ​കു​റ​യു​ക​യും ത​ന്മൂ​ലം​ ​ന​ട്ടെ​ല്ലി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള​ ​കാ​ര്യ​ക്ഷ​മ​ത​യെ​ ​ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ന​ട്ടെ​ല്ലി​ന്‍റെ​ ​ഓ​രോക​ശേ​രു​വും ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഓ​രോ​ ​സ​ന്ധി​കൾ​ ​വ​ഴി​യാ​ണ്.​ ഈ ക​ശേ​രു​ക്കൾ​ക്ക് സം​ഭ​വി​ക്കു​ന്ന​ ​തേ​യ്‌​മാ​ന​വും ക്ഷ​ത​ങ്ങ​ളും ഈ​ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു.​ ​കു​റ​ച്ചു​ദൂ​രം​ ​ന​ട​ക്കു​മ്പോൾ ത​ന്നെ​ ​കാ​ലിൽ മു​ക​ളിൽ​നി​ന്നും​ ​താ​ഴേ​ക്ക് മ​ര​വി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും​ ​തു​ടർ​ന്ന് ​ദീർ​ഘ​നേ​രം ന​ട​ക്കാ​നാ​വാ​ത്ത​ ​അ​വ​സ്ഥ​യും​ ഈ രോ​ഗ​ത്തി​ന്‍റെ​ ​ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ ​ത​ന്നെ​ ​ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ്.

മാക്കുലാർ ഡീജനറേഷനെ സൂക്ഷിക്കണം

എ.എം.ഡി മാക്കുലയെ ബാധിക്കുന്ന സങ്കീർണവും ,പ്രായവും ആയി ബന്ധമുള്ളതും മാക്കുലയ്ക്ക് അധ:പതനം വരുത്തുന്നതുമായ ഒരു രോഗമാണ് മാക്കുല. മാക്കുല എന്നാൽ നിങ്ങളുടെ മുന്നിലുള്ള ചെറിയ വസ്തുക്കളും കാര്യങ്ങളും വ്യക്തമായി കാണാൻ സഹായിക്കുന്ന റെറ്റിനയുടെ മദ്ധ്യത്തിലുള്ള ചെറുതും നിർണായകവുമായ ഒരു ഭാഗമാണ്. നിങ്ങളുടെ മുന്നിൽ ഒരു പുസ്തകമിരുന്നാൽ അത് കാണാൻ മുഴുവൻ റെറ്റിനയും വേണമെങ്കിലും പുസ്തകത്തിൽ എഴുതിയിരിക്കുന്നത് വായിക്കാൻ നിങ്ങളെ സഹായിക്കുന്നത് മാക്കുലയാണ്. ചില ആളുകളിൽ എ എം ഡി സാവധാനത്തിൽ പുരോഗമിക്കുകയും കാഴ്ചയെ വലുതായി ബാധിക്കുകയുമില്ല. എന്നാൽ ചിലരിൽ വേഗത്തിൽ പുരോഗമിക്കുകയും കാഴ്ചയെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ കുറെ നാൾ കഴിയുമ്പോൾ മങ്ങിയ കാഴ്ച്ചയുടെ സ്ഥാനത്ത് കറുത്ത പൊട്ടുകളൊ ശൂന്യ സ്ഥലങ്ങളൊ ( സ്‌കോട്ടോമ ) കാണാൻ തുടങ്ങുന്നു.

എ എം ഡി പൂർണമായി അന്ധതയിലേക്ക് നയിക്കുന്നില്ല എന്നിരുന്നാലും ഇത് ജീവിതശൈലിയിൽ മാറ്റം വരുത്തുന്നു. നിങ്ങളുടെ നേരെ മുൻപിലുള്ള കാഴ്ച്ചയുടെ ഏരിയെ ബാധിക്കുമെന്നതിനാൽ മുൻപ് നിസ്സാരമായി ചെയ്തിരുന്ന വായന, എഴുത്ത്, മുഖം നോക്കൽ, ടെലിവിഷൻ കാണൽ, പാചകം ചെയ്യൽ, ഡ്രൈവിംഗ് മുതലായ കാര്യങ്ങൾ ചെയ്യുന്നതിനു ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ സ്വയം പര്യാപ്തത നിലനിർത്താൻ സാധിക്കുന്നു. ഇതിനായി പലതരത്തിലുള്ള ചികിത്സാരീതികൾ ഉണ്ട് ചിലവരിൽ ചികിത്സകൊണ്ട് ഫലപ്രദമായില്ലെങ്കിൽ കാഴ്ച്ചസഹായികളും പുനഃരധിവാസവും ആവശ്യമായി വന്നേക്കാം

റെറ്റിന
കണ്ണിന്‍റെ ഉൾഭാഗത്തുള്ള നേരിയ പാളികളോട് കൂടിയ ടിഷ്യൂ. റെറ്റിന ക്യമറക്കുള്ളിലെ ഫിലിം പോലെ പ്രവർത്തിക്കുന്നു. രെറ്റിനയ്ക്കുള്ളിലായിട്ടാണ് മാക്കുല സ്ഥിതി ചെയ്യുന്നത്

മാക്കുല
മാക്കുലയിലാണ് മില്യൺ കണക്കിനു പ്രകാശത്തെ ആഗിരണം ചെയ്യുന്ന നാഡികളുടെ അറ്റമുള്ളത്. ഇതിനെ ഫോട്ടോറെസ്‌പെറ്റേഴ്സ് എന്നു വിളിക്കുന്നു. ഇവരാണ് മസ്തിഷ്‌കത്തിലേക്ക് ചിത്രങ്ങൾ അയക്കുന്നതും നേരെ മുൻപിലുള്ള കാഴ്ച് സാധ്യമാക്കുന്നതും.

ബാധിക്കുന്ന ഘടകങ്ങൾ
പ്രായം: പ്രായം കൂടും തോറും അപകട സാദ്ധ്യതയും കൂടുന്നു. 45-55 വയസ്സ് പ്രായമുള്ളവരിൽ പത്ത് ശതമാനത്തിൽ താഴെ ഉള്ള ആളുകളെ എ എം ഡി ബാധിക്കുന്നു എഴുപത്തഞ്ച് വയസ്സിനു മുകളിലാകുമ്പോൾ ഇത് 40% പേരിലാണ്

പാരമ്പര്യം: കുടുംബങ്ങളിൽ ഈ രോഗമുണ്ടെങ്കിൽ പാരമ്പര്യമായി പകരാനുള്ള സാധ്യത കൂടുതലാണ്
ലിംഗം : സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു

പുകവലി : അപകട സാധ്യത ഇരട്ടിപ്പിക്കുന്നു
ആഹര രീതി : ആന്‍റി ഓക്‌സൈഡ് വിറ്റാമിനുകളും മിനറലുകളും കുറവുള്ള ഭക്ഷണം കഴിക്കുന്നത് മാക്കുലയെ കാര്യമായി ബാധിക്കും .
എ എം ഡി രണ്ട് തരം
എ എം ഡി രണ്ട് തരമുണ്ട് ഒന്ന് ഡ്രൈ എ എം ഡി രണ്ട് വെറ്റ് എ എം ഡി. ഇതിൽ ഡ്രൈ എ എം ഡി സാവധാനത്തിൽ പുരോഗമിക്കുന്നതും വെറ്റ് എ എം ഡി യേക്കാൾ അപകട സാധ്യത കുറഞ്ഞതുമാണ് എന്നിരുന്നാലും രണ്ട് തരത്തിലുള്ള എ എം ഡി കളും മാക്കുലയ്ക്ക് ഹാനികരമാണ്

ഡ്രൈ എ എം ഡി
മിക്ക സന്ദർഭങ്ങളിലും എ എം ഡി ആരംഭിക്കുന്നത് ഡ്രൈ എ എം ഡി യിലൂടെയാണ്. എകദേശം 80- 90% ആളുകളിലും സമാന രീതിയിൽ തന്നെ തുടരും. ഇത് ഒരു കണ്ണിലോ രണ്ട് കണ്ണിലോ ഉണ്ടാകാം. ഡ്രൈ എ എം ഡി യുടെ പ്രാരംഭഘട്ടം തുടങ്ങുന്നത് ഡ്രൂസൻ  എന്നു വിളിക്കുന്ന മഞ്ഞനിറത്തിലുള്ള ചെറിയ തരികളായിട്ടാണ്. ഇത് റെറ്റിനയുടെ താഴത്തെ പാളിയിൽ ശേഖരിക്കാൻ തുടങ്ങുകയും അതിന്‍റെ സാധാരണ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഈ തരികൾ ശേഖരിക്കപെടുന്ന കാര്യം സാധാരണ മനസിലാകുകയില്ല. തുടർന്ന് റെറ്റിനയുടെ പാളിക്ക് കേട് സംഭവിക്കുകയും അസാധാരണ അളവിലുള്ള ഡ്രൂസൻ ശേഖരിക്കപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ശേഖരണം മുകളിലുള്ള പാളിയെ തടസ്സപ്പെടുത്തുകയും ക്രമേണ ഇത് ഫോട്ടൊറെസ്പ്റ്റർ പാളിക്ക് കേടുവരുത്തുകയും നേരെ മുൻപിലുള്ള കാഴ്ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു

വെറ്റ് എ എം ഡി
വെറ്റ് എ എം ഡി പത്ത് ശതമാനം കേസുകളിൽ സ്വഭാവികമായി ഉണ്ടാകാമെങ്കിലും സാധാരണയായി ഇതുണ്ടാകുന്നത് ഡ്രൈ എ എം ഡിക്ക് ശേഷമാണ്. ഇത് കേവലം ആഴ്ചകൾക്കകം വേഗത്തിലും സ്ഥിരവും ഗുരുതരവുമായ സെന്‍റ്രൽ വിഷന്‍റെ നഷ്ടത്തിനിടയാക്കാം. കോറോയിഡൽ നിയോവാസ്‌ക്കുലറൈസേഷൻ (സി എൻ വി) എന്നു വിളിക്കുന്ന ഒരു പ്രക്രിയ കാരണം റെറ്റിനയ്ക്ക് കീഴിൽ പുതിയ അസാധരണമായ രക്ത ധമനികൾ വളരാൻ തുടങ്ങുകയും മരത്തിന്‍റെ വേരുകൾ വളർന്ന് വരുന്നതുപോലെ പുറത്തേക്ക് ഉന്തി നിൽക്കുന്നു. ഈ രക്ത ധമനികൾ അവയിലുള്ള രക്തവും ദ്രാവകവും റെറ്റിനയ്ക്ക് ഉള്ളിലേക്ക് കടത്തി വിടുന്നു ഇത് റെറ്റിനയുടെ മറ്റ് പാളികളെ ഉയർത്തുന്നു, ഒടുവിൽ ഫോട്ടോറെസ്പ്‌റ്റേഴ്സിനെ തടസപെടുത്തുകയും മസ്തിഷ്‌കത്തിലേക്ക് അയക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അത് സെൻട്രൽ വിഷ്വൽ ഫീൽഡിൽ ശൂന്യവും കുറഞ്ഞതുമായ പൊട്ടുകൾ ഉണ്ടാകാനിട വരുന്നു. വെറ്റ് എ എം ഡി ആഴ്ചകൾക്കൊ മാസങ്ങൾക്കുള്ളിലോ ഗുരുതരമായ കാഴ്ച്ച നഷ്ടം ഉണ്ടാക്കുന്നു അതായത് ആദ്യം കാഴ്ച്ച മങ്ങുകയും അതിനോടൊപ്പം തന്നെ നേരെയുള്ള വരകൾ വളഞ്ഞതായും കോണോടു കോണായതായൊ കാണുകയും ചിലപ്പോൾ കാഴ്ച്ചയിൽ ശൂന്യമായ ഭാഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഒരു കണ്ണിനെ മാത്രമായി ബാധിക്കുമ്പോൾ ചില ആളുകൾ അറിയാതെ പോകുന്നു. പിന്നീട് രണ്ടാമത്തെ കണ്ണിനെ കൂടി ബാധിക്കുമ്പോൾ ആയിരിക്കും ഇതിനെ പറ്റി മനസിലാക്കാനിട വരുന്നത്

രോഗ നിർണ്ണയം
ഒരു ഒഫ്താൽമോളോജിസ്റ്റ് (കണ്ണ് വിദഗ്ദൻ)നു മാത്രമെ കൃത്യമായ രോഗനിർണ്ണയം നടത്താൻ സാധിക്കുകയുള്ളു. ഒഫ്താൽമോളോജിസ്റ്റ് എ എം ഡി ഉള്ളതായി സംശയിക്കുന്നുവെങ്കിൽ ഒരു സമ്പൂർണ നേത്ര പരിശോധന ആവശ്യമായി വരും. 
കാഴ്ച്ച സഹായികളും പുനരധിവാസവും : ഉദാ: വായിക്കാനിഷ്ടമുള്ളവർക്ക് ഒരു മാഗ്നിഫയർ ഉപയോഗിക്കുകയോ ഓഡിയോബുക്കുകൾ കേൾക്കുകയോ ചെയ്യാവുന്നതാണ് ഇത് സ്വയം പര്യാപ്തത നിലനിർത്താൻ സഹായിക്കുന്നു.
എ എം ഡി രോഗനിർണ്ണയം ചെയ്യുന്നത് ഒരു സമ്പൂർണ്ണ നേത്ര പരിശോധനയ്ക്ക് ശേഷമാണ് എ എം ഡി ചികിത്സ എന്നാൽ രോഗിയും ഡോക്ടറും ഒത്തൊരുമിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാണ്. എ എം ഡി വളരെ സങ്കീർണമായ ഒരു രോഗമായതിനാൽ പുരോഗതി നിരന്തരമായി നിരീക്ഷിക്കണം.

എല്ലുകളുടെ കരുത്തിന് ചക്കപ്പഴം

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റമിന്‍ എ പോലെയുള്ള ആന്‍റി ഓക്സിഡന്‍റുകള് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിര സാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിജനറേഷനില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി ഹൃദയത്തിനു സംരക്ഷണം നല്‍കുന്നു. ചക്കപ്പഴത്തിലുള്ള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്‍റെ അളവു നിയന്ത്രിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികള്‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.

ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്‍റുകള്‍ ചര്‍മസംരക്ഷണത്തിനു സഹായകം. കാല്‍സ്യത്തിന്‍റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും കാല്‍സ്യം ആവശ്യം. കാല്‍സ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി , അണുബാധ എന്നിവയില്‍ നിന്നു ശരീരത്തിനു സംരക്ഷണം നല്‍കുന്നു. വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ മാനസികരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഫലപ്രദം. കാന്‍സര്‍ തടയുന്ന നിരവധി ഓക്സിഡന്‍റുകള്‍ ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്‍റുകളും ഫ്ളവനോയ്ഡുകളും കാന്‍സര്‍ പ്രതിരോധത്തിനും ഫലപ്രദം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവയും ചക്കപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്‍റെ അളവു കുറഞ്ഞ ഊര്‍ജ്ജദായകമായ ഫലമാണു ചക്കപ്പഴം. ഉയര്‍ന്ന അളവില്‍ ഊര്‍ജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോസ്,സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോള്‍, നാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാല്‍ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്‍റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്. ചക്കപ്പഴത്തിലെ ഇരുമ്പ് വിളര്‍ച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പര്‍ സഹായകം.

പേരയ്ക്ക : നാരുകളുടെ കലവറ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റായ ലൈകോപീന്‍ കോശങ്ങളെ സംരക്ഷിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കുന്നു. ചര്‍മത്തിന്‍റെ ആരോഗ്യസംരക്ഷണത്തിന് ഉത്തമം. പേരയ്ക്കയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള നാരുകള്‍ മലബന്ധം കുറയ്ക്കുന്നു.

100 ഗ്രാം പേരയ്ക്കയില്‍ 5.4 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു, കൂടാതെ അതില്‍ അടങ്ങിയിട്ടുള്ള പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്തുന്നു, വിശപ്പ് കൂട്ടുന്നു, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനക്രമക്കേടുകള്‍ക്കും പേരയ്ക്ക പ്രതിവിധിയായി ഉപയോഗിക്കാം. പേരയ്ക്ക തൊലി കളയാതെ കഴിക്കുന്നതാണ് ഉത്തമം. പക്ഷേ കഴുകി വൃത്തിയാക്കണം. പുറമെ നിന്നു വാങ്ങിയതാണെങ്കില്‍ ഉപ്പും മഞ്ഞള്‍പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഒരു മണിക്കൂറെങ്കിലും മുക്കി വയ്ക്കണം. പിന്നീടു ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കാം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണു പേരയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് പേരയ്ക്ക, ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിന്‍റെ നാലിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയിലുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്നു, ഫ്രീറാഡിക്കലുകളില്‍ നിന്നു കോശങ്ങളെ സംരക്ഷിക്കുന്നു. കാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു.  മുടികൊഴിച്ചില്‍ തടയുന്നതിനും വിറ്റാമിന്‍ സി ഗുണപ്രദം. പേരയ്ക്കയില്‍ കൊളസ്ട്രോള്‍ ഇല്ല. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവു തീരെകുറവ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പൈല്‍സ് ഭേദപ്പെടുന്നതിനു സഹായകം.

പേരയ്ക്കയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം, കരോട്ടിനോയ്ഡുകള്‍ എന്നിവ ഗാസ്ട്രോ എന്‍ട്രൈറ്റിസ് സുഖപ്പെടുത്തുന്നതിനു ഫലപ്രദം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഫലപ്രദം. അമിതഭാരം കുറയ്ക്കുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക. പേരയ്ക്കയും പേരയിലയും പ്രമേഹം കുറയ്ക്കുന്നതിനു ഫലപ്രദം. ചുമയും പനിയും കുറയ്ക്കുന്നതിനു പേരയിലയുടെ ജ്യൂസ് ഫലപ്രദം. ശ്വാസനാളത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കുന്നു. തൊണ്ടയില്‍ ബാക്ടീരിയയുടെ ആക്രമണം തടയുന്നു. ദന്തക്ഷയവും വായിലുണ്ടാകുന്ന മുറിവുകളും സുഖപ്പെടുത്തുന്നതിനും പേരയില ജ്യൂസ് ഫലപ്രദം.

കുട്ടികളിലെ അലസനേത്രം

അലസനേത്രം ഉണ്ടാകുന്നത് കണ്ണില്‍ നിന്നും തലച്ചോറിലേക്കു പോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതിനാലാണ്. കുട്ടികളില്‍‍ അലസനേത്രത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു നേത്രരോഗവിദഗ്ധന്‍റെ സഹായത്തോടെ വിശദമായ പരിശോധന നടത്തുക. കാഴ്ച മങ്ങല്‍, തലവേദന, കോങ്കണ്ണ് എന്നിവയാണ് അലസനേത്രത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

കാരണങ്ങള്‍

അലസനേത്രമുണ്ടാകുന്നത് കണ്ണില്‍ നിന്നും തലച്ചോറിലേക്കു പോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ്. തലച്ചോറ് കാഴ്ചശക്തി കൂടുതലുള്ള നേത്രമാണ് അധികസമയവും ഉപയോഗിക്കുന്നത്. അതമൂലം കാഴ്ചശക്തി കുറവുള്ള കണ്ണ് അലസനേത്രമായി തീരുന്നു. 3 മുതല്‍ 5 വയസ്സിനുള്ളില്‍ എല്ലാ കുട്ടികളെയും വിശദമായ നേത്ര പരിശോധനയ്ക്കു വിധേയമാക്കുകയാണെങ്കില്‍ അലസനേത്രം കണ്ടുപിടിക്കാന്‍ സാധിക്കും.

5 വയസിനുള്ളില്‍ ചികിത്സ ലഭിക്കുകയാണെങ്കില്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുവാന്‍ കഴിയും. 10 വയസിനുശേഷമാണ് അലസനേത്രം കണ്ടെത്തുന്നതെങ്കില്‍ ചികിത്സകൊണ്ട് ഫലം ഉണ്ടായിരിക്കുന്നതല്ല.

പ്രത്യേകശ്രദ്ധയ്ക്ക്

കുട്ടികള്‍ ജനിച്ച്(പ്രത്യേകിച്ച് പൂര്‍ണവളര്‍ച്ച എത്താതെ ജനിച്ച കുട്ടികള്‍) 3 മുതല്‍ 5 വയസിനുള്ളില്‍ എല്ലാ കുട്ടികളെയും മാതാപിതാക്കള്‍ നിര്‍ബന്ധമായും കണ്ണാശുപത്രിയില്‍ വിദഗ്ധ പരിശേധനയ്ക്ക് വിധേയമാക്കേണ്ടതാണ്

സി.ഒ.പി.ഡിയെ സൂക്ഷിക്കുക

എ​ന്താ​ണ് സി.​ഒ.​പി.​ഡി.?
ശ്വാ​സ​നാ​ളി ഭാ​ഗി​ക​മാ​യി അ​ട​യു​ന്ന വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​മാ​ണ് സി.​ഒ.​പി.​ഡി. (​ക്രോ​ണി​ക് ഒ​ബ്ജ​ക്ടീ​വ് പൾ​മൊ​ണ​റി ഡി​സീ​സ്).​അ​താ​യ​ത്, ഈ അ​സു​ഖ​ബാ​ധി​ത​രിൽ ശ്വാ​സ​നാ​ളി​യിൽ നീർ​ക്കെ​ട്ട് വ​ന്ന് സ്ര​വ​ങ്ങൾ നി​റ​ഞ്ഞ് ചു​രു​ങ്ങു​ന്ന​തി​നാൽ അ​തിൽ ഉൾ​ക്കൊ​ള്ളാ​വു​ന്ന വാ​യു​വി​ന്‍റെ അ​ള​വ് കു​റ​യു​ന്നു. അ​തി​നാൽ ശ്വാ​സ​കോ​ശ​ങ്ങ​ളിൽ നി​ന്ന് വേ​ണ്ട വി​ധ​ത്തിൽ വാ​യു പു​റ​ത്തു​പോ​കു​ന്നി​ല്ല. അ​താേ​ടെ ശ്വാ​സ​കോ​ശം നി​റ​ഞ്ഞ​താ​യി അ​നു​ഭ​വ​പ്പെ​ടും. നെ​ഞ്ചിൽ പി​ടി​ത്ത​വും തു​ടർ​ന്ന് ശ്വാ​സ​ത്തി​ന് ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ന്നു. സി.​ഒ.​പി.​ഡി. ഒ​രു പ​കർ​ച്ച​വ്യാ​ധി​യ​ല്ല.
രോ​ഗ​കാ​ര​ണ​ങ്ങൾ
സി.​ഒ.​പി.​ഡി.​യു​ടെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളിൽ ഒ​ന്നാ​ണ് പു​ക​വ​ലി. രോ​ഗം​ബാ​ധി​ക്കു​ന്ന​തിൽ ഭൂ​രി​ഭാ​ഗ​വും പു​ക​വ​ലി​ക്കു​ന്ന​വ​രോ അ​ത് ഉ​പേ​ക്ഷി​ച്ച​വ​രോ ആ​ണ്. മ​റ്റു​ള്ള​വർ വ​ലി​ച്ചു​വി​ടു​ന്ന പുക നി​ര​ന്ത​രം ശ്വ​സി​ക്കു​ന്ന​വർ​ക്കും രോ​ഗം ബാ​ധി​ക്കാം. ശ്വാ​സ​കോ​ശ​ങ്ങൾ​ക്ക് ത​ക​രാ​റു​ണ്ടാ​ക്കു​ന്ന വ​സ്തു​ക്കൾ നി​ര​ന്ത​ര​മാ​യി ശ്വ​സി​ക്കു​ന്ന​വർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​വാം. പാ​ച​കം, റൂം ഹീ​റ്റർ എ​ന്നി​വ​യു​ണ്ടാ​ക്കു​ന്ന പു​ക​യും ഇ​തി​ന് കാ​ര​ണ​മാ​കാം. ന​മ്മു​ടെ നാ​ട്ടിൽ സ്ത്രീ​കൾ സി.​ഒ.​പി.​ഡി. ബാ​ധി​ത​രാ​വു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. പൊ​ടി​യും പു​ക​യും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ള്ള സ്ഥ​ല​ങ്ങൾ, ക​മ്പ​നി​കൾ എ​ന്നി​വി​ട​ങ്ങ​ളിൽ വർ​ഷ​ങ്ങ​ളോ​ളം ജോ​ലി ചെ​യ്യു​ന്ന​വർ​ക്ക് ഇ​ത് ബാ​ധി​ച്ചേ​ക്കാം.
ജ​നി​ത​ക​പ​ര​മായ കാ​ര​ണം​കൊ​ണ്ടും​ സി.​ഒ.​പി.​ഡി. കാ​ണ​പ്പെ​ടു​ന്നു. ചെ​റിയ പ്രാ​യ​ത്തിൽ കാ​ണു​ന്ന സി.​ഒ.​പി.​ഡി. ഈ വി​ഭാ​ഗ​ത്തിൽ​പ്പെ​ടു​ന്നു.
ല​ക്ഷ​ണ​ങ്ങൾ
നാ​ല്പ​ത് വ​യ​സ്സിൽ കൂ​ടു​ത​ലു​ള്ള പു​ക​വ​ലി​ക്കാ​രി​ലാ​ണ് ഇ​ത് കൂ​ടു​ത​ലും കാ​ണു​ന്ന​ത്. തു​ടർ​ച്ച​യാ​യു​ള്ള ചു​മ, കി​ത​പ്പ്, ക​ഫ​ക്കെ​ട്ട്, വ​ലി​വ് തു​ട​ങ്ങി​യവ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. രോ​ഗം മൂർ​ച്ഛി​ക്കു​മ്പോൾ രോ​ഗി തീ​രെ​ന​ട​ക്കാൻ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​ന്നു. കാ​ലിൽ നീ​രും ര​ക്ത​ത്തിൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാൽ ന​ഖ​ങ്ങൾ​ക്കി​ട​യി​ലും വാ​യ​യി​ലും ഇ​ളം നീല നി​റ​വും കാ​ണ​പ്പെ​ടു​ന്നു.
സ്പൈ​റോ​മെ​ട്രി
പ്രാ​രം​ഭ​ദ​ശ​യിൽ എ​ല്ലാ രോ​ഗി​ക​ളി​ലും രോഗ ല​ക്ഷ​ണ​ങ്ങൾ പ്ര​ക​ട​മാ​യി കാ​ണാ​റി​ല്ല. സ്പൈ​റോ​മെ​ട്രി പ​രി​ശോ​ധന രോ​ഗ​നിർ​ണ​യ​ത്തി​നും എ​ത്ര​മാ​ത്രം രോ​ഗം ബാ​ധി​ച്ചു​വെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും ഉ​പ​ക​രി​ക്കു​ന്നു. നേ​ര​ത്തേ​യു​ള്ള രോ​ഗ​നിർ​ണ​യം രോ​ഗ​തീ​വ്രത കൂ​ട്ടാ​തി​രി​ക്കാ​നും ചി​കി​ത്സ ഗു​ണം ചെ​യ്യാ​നും ഉ​പ​ക​രി​ക്കു​മെ​ന്ന​തി​നാൽ സ്പൈ​റോ​മെ​ട്രി പ​രി​ശോ​ധന പ്രാ​ധാ​ന്യ​മർ​ഹി​ക്കു​ന്നു.
ചി​കി​ത്സ
ഫ​ല​പ്ര​ദ​മായ ആ​ധു​നിക ചി​കി​ത്സ​കൊ​ണ്ട് ആ​ശ്വാ​സം ല​ഭി​ക്കും. ശ​രി​യായ ചി​കി​ത്സ​യി​ലൂ​ടെ ശ്വാ​സോ​ച്ഛ്വാ​സം ആ​യാ​സ​ര​ഹി​ത​മാ​കു​ന്നു. ചുമ കു​റ​യു​ന്നു. രോ​ഗി​യു​ടെ പ്ര​വർ​ത്ത​ന​ക്ഷ​മത വർ​ധി​ക്കു​ന്നു. ദൈ​നം​ദിന ജീ​വി​ത​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം കൂ​ടു​ക​യും ചെ​യ്യു​ന്നു.
വ്യാ​യാമ മു​റ​കൾ
മി​ത​മായ രീ​തി​യി​ലു​ള്ള വ്യാ​യാമ മു​റ​കൾ ചി​കി​ത്സ​യിൽ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ദി​വ​സേന 15​-20 മി​നി​റ്റ് ന​ട​ത്തം ശീ​ല​മാ​ക്കു​ക. ശ്വ​സന വ്യാ​യാ​മം ഡോ​ക്ട​റു​ടെ നിർ​ദേ​ശ​പ്ര​കാ​രം ചെ​യ്യു​ക. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കാ​ക്കി​യു​ള്ള സൗ​ക​ര്യ​ങ്ങൾ വീ​ട്ടിൽ ചെ​യ്യു​ക. അ​ടു​ക്ക​ള​യി​ലും കു​ളി​മു​റി​യി​ലും കി​ട​പ്പ്മു​റി​യി​ലും അ​വ​ശ്യ​വ​സ്തു​ക്കൾ കൈ​യെ​ത്തു​ന്ന ദൂ​ര​ത്തു​ത​ന്നെ വ​യ്ക്കു​ക​യും കൈാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക. അ​ണു​ബാധ വ​രു​ന്ന അ​വ​സ്ഥ​യിൽ ആ​ന്‍റി ബ​യോ​ട്ടി​ക്കു​കൾ ഉ​പ​യോ​ഗി​ക്കാം.
അ​സു​ഖം അ​മി​ത​മാ​വു​ക​യും ജീ​വി​ത​രീ​തി​കൾ വി​ഷ​മാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്താൽ, വീ​ട്ടിൽ വ​ച്ച് ഓ​ക്സി​ജൻ കൊ​ടു​ക്കു​ന്ന​തി​നു​വേ​ണ്ട സൗ​ക​ര്യം ചെ​യ്യാം. ഓ​ക്സി​ജൻ സി​ലി​ണ്ട​റു​ക​ളും ഓ​ക്സി​ജൻ കോൺ​സെന്‍റ​റേ​റ്റ​റു​ക​ളും ഗാർ​ഹിക ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ന് ല​ഭ്യ​മാ​ണ്. അ​തി​രൂ​ക്ഷ​മായ ശ്വാ​സം​മു​ട്ട് ഉ​ണ്ടാ​കു​മ്പോൾ ഉ​ട​നെ ഡോ​ക്ട​റെ കാ​ണു​ക​യും ആ​സ്പ​ത്രി​യിൽ കി​ട​ന്നു​ള്ള ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. സി.​ഒ.​പി.​ഡി.​കൊ​ണ്ട് ഉ​ണ്ടാ​വു​ന്ന വെ​ല്ലു​വി​ളി​കൾ നേ​രി​ടുക സ​ന്തോ​ഷ​ത്തി​നും ഉ​ന്മേ​ഷ​ത്തി​നും വേ​ണ്ടി ജീ​വി​ത​ക്ര​മ​ങ്ങ​ളിൽ ചെ​റിയ മാ​റ്റ​ങ്ങൾ വ​രു​ത്തു​ക. ഇ​പ്പോൾ ല​ഭ്യ​മായ ഇൻ​ഹേ​ലർ രൂ​പ​ത്തി​ലു​ള്ള ആ​ധു​നിക മ​രു​ന്നു​ക​ളി​ലും വി​ശ്വാ​സ​മർ​പ്പി​ച്ച് ന​ല്ല നാ​ളെ​ക്കാ​യി കാ​ത്തി​രി​ക്കാം. ഒ​ന്നു മ​റ​ക്ക​രു​ത്: ചി​കി​ത്സ​യു​ടെ ഫ​ല​പ്രാ​പ്തി​ക്കു​വേ​ണ്ടി പു​ക​വ​ലി​യിൽ​നി​ന്ന് വി​ട്ടു​നി​ല്ക്കു​ക. വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ നിർ​ദേ​ശം പാ​ലി​ക്കു​ക, തു​ടർ​ച്ച​യായ ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും അ​ത്യാ​വ​ശ്യ​മാ​ണ്.
ശ്ര​ദ്ധി​ക്കേ​ണ്ടവ
അ​സു​ഖ​ത്തി​നു​മേൽ വി​ജ​യം നേ​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് ആ​ദ്യം വേ​ണ്ട​ത്. ചെ​ല​വ് കു​റ​ഞ്ഞ​തും ഫ​ല​പ്ര​ദ​വു​മായ ഒ​രു വ​ഴി​യാ​ണ് പു​ക​വ​ലി നിർ​ത്തൽ. പു​ക​വ​ലി​ക്കു​ന്ന രോ​ഗി​കൾ ഏ​ത് അ​വ​സ്ഥ​യി​ലും അ​ത് നി​റു​ത്തു​ന്ന​ത് ചി​കി​ത്സ​യ്ക്ക് ഗു​ണം​ചെ​യ്യും. ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് പു​ക​വ​ലി നി​റു​ത്താൻ ക​ഴി​യു​ന്നി​ല്ലെ​ങ്കിൽ അ​ത് നിർ​ത്താ​നു​ള്ള മാർ​ഗ​നിർ​ദേ​ശ​ങ്ങ​ളും ഫ​ല​പ്ര​ദ​മായ പു​തിയ മ​രു​ന്നു​ക​ളും ഇ​ന്ന് ല​ഭ്യ​മാ​ണ്. പു​ക​വ​ലി നി​റു​ത്തി വീ​ണ്ടു​മ​ത് തു​ട​ങ്ങി​യാ​ലും വി​ഷ​മി​ക്ക​രു​ത്. പു​ക​വ​ലി ഉ​പേ​ക്ഷി​ച്ച പ​ല​രും അ​നേ​കം ത​വണ ശ്ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​തിൽ വി​ജ​യം ക​ണ്ടെ​ത്തി​യ​ത്.

ഡോ​ക്ടർ നിർ​ദേ​ശി​ച്ച മ​രു​ന്നു​കൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക, ശ്വാ​സ​നാ​ളി​ക​ളി​ലെ വ്യാ​സം വർ​ധി​പ്പി​ക്കാ​നു​ള്ള ബ്രോ​ങ്കോ ഡൈ​ല​റ്റേ​ഴ്സ് ഉ​പ​യോ​ഗി​ക്കാം. ശ്വാ​സ​നാ​ളി​ക​ളി​ലെ നീർ​ക്കെ​ട്ട് ത​ട​യു​ന്ന​തി​നാ​യി ചെ​റിയ തോ​തി​ലേ​ക്കു​ള്ള സ്റ്റി​റോ​യി​ഡു​ക​ളും ഗു​ണം​ചെ​യ്യും. കു​റ​ഞ്ഞ അ​ള​വിൽ മ​രു​ന്നു​കൾ ഉ​പ​യോ​ഗി​ക്കാ​നും പെ​ട്ടെ​ന്നു​ള്ള ശ​മ​ന​ത്തി​നും ഇൻ​ഹേ​ലർ രൂ​പ​ത്തി​ലു​ള്ള മ​രു​ന്നു​കൾ ഉ​പ​ക​രി​ക്കും. ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് മ​രു​ന്നു​കൾ വ​ലി​ച്ചെ​ടു​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഇൻ​ഹേ​ല​റു​കൾ പൊ​ടി​രൂ​പ​ത്തി​ലു​ള്ള വ​ലി​ക്കു​ന്ന മ​രു​ന്നു​കൾ, നെ​ബു​ലൈ​സേ​ഷൻ എ​ന്നിവ ഉ​പ​യോ​ഗി​ക്കാം.

വീ​ട്ടി​ന​ക​ത്തെ വാ​യു ശു​ദ്ധ​മാ​യി വ​യ്ക്കാ​നും പു​ക, രൂ​ക്ഷ ഗ​ന്ധം എ​ന്നിവ ഒ​ഴി​വാ​ക്കാ​നും ശ്ര​മി​ക്കു​ക. വീ​ട്ടി​നു​ള്ളി​ലെ പൊ​ടി, പു​ക, പ​ട​ക്ക​പ്പുക എ​ന്നി​വ​യിൽ നി​ന്ന് വി​ട്ടു​നിൽ​ക്കാൻ ശ്ര​ദ്ധി​ക്കു​ക. ജ​ല​ദോ​ഷം, പ​നി എ​ന്നീ രോ​ഗ​മു​ള്ള​വ​രിൽ​നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക. പോ​ഷ​ക​ങ്ങൾ അ​ട​ങ്ങിയ ഭ​ക്ഷ​ണം വ​യർ നി​റ​ക്കാ​തെ കു​റ​ഞ്ഞ അ​ള​വിൽ പ​ല​ത​വണ ക​ഴി​ക്കു​ന്ന രീ​തി അ​വ​ലം​ബി​ക്കു​ക, പ്രോ​ട്ടീ​ന​ട​ങ്ങിയ ഭ​ക്ഷ​ണ​ങ്ങൾ ന​ല്ല​താ​ണ്. അ​മിത ഭാ​രം കു​റ​യ്ക്കു​ന്ന​ത് ചി​കി​ത്സ​യ്ക്ക് ഗു​ണം​ചെ​യ്യും.

കംപ്യൂട്ടറിനു മുന്നിൽ അല്‍പം കരുതൽ

കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കു കണ്ണുകൾക്കു പലവിധത്തിലുളള അസ്വസ്‌ഥതകളും ഉണ്ടാകാറുണ്ട്. കണ്ണിൽ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതിനാൽ മുൻകരുതൽ എന്ന നിലയ്ക്കു കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
* കണ്ണിനു കാഴ്ചക്കുറവോ മറ്റ് അസുഖങ്ങളോ അനുഭവപ്പെട്ടാൽ അവയ്ക്കു ചികിത്സ തേടണം.
* കംപ്യൂട്ടറിൽ തുടർച്ചയായി 15–20 മിനിട്ട് നോക്കിയശേഷം ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരിക്കണം. ദൂരെ ദിശയിലേക്ക്  ഇടയ്ക്കിടെ നോക്കണം.
* സാധാരണയായി ഒരു മിനിട്ടിൽ 20–22 തവണ കണ്ണുകൾ ചിമ്മാറുണ്ട്. കണ്ണു ചിമ്മുമ്പോൾ മാത്രമേ കണ്ണുനീർ കണ്ണുകളെ നനയ്ക്കാറുളളു. എന്നാൽ കംപ്യൂട്ടറിൽ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോൾ കണ്ണു ചിമ്മുന്നതിന്‍റെ തവണ കുറയുന്നു. അതിനാൽ വേണ്ടവിധത്തിൽ കണ്ണുനീർ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോൾ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണിൽനിന്നു വെളളം വരികയും ചെയ്യും. അതിനാൽ നിരന്തരം കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കാൻ ശ്രദ്ധപുലർത്തണം. കണ്ണിനു വരൾച്ച അനുഭവപ്പെടുന്നുവെങ്കിൽ കണ്ണുനീരിനു തുല്യമായ ചില മരുന്നുകൾ (Tear substitutes) ഒരു നേത്രരോഗവിദഗ്ധന്‍റെ നിർദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.
* സാധാരണ കാഴ്ചയുളളവർക്ക് സ്ക്രീനിൽ നിന്ന് 1 –1.5 അടി അകലെയിരുന്ന് ഉപയോഗിക്കാവുന്നതാണ്.

മൊബൈൽഫോൺ ആവശ്യത്തിനുമാത്രം - മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രംഉപയോഗിക്കുക. കൂടുതൽ നേരം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും കംപ്യൂട്ടറിൽ നോക്കുന്നതുമെല്ലാം ഒരേ ഫലമാണ് കണ്ണിനുണ്ടാക്കുന്നത്. മൊബൈലിൽ കൂടുതൽ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോൾ കണ്ണു ചിമ്മുന്നതു കുറയുന്നു. അതോടനുബന്ധിച്ചു കണ്ണിനു ചൂട്, കണ്ണിൽ നിന്നു വെളളം വരിക, തലവേദന എന്നിവയുമുണ്ടാകുന്നു. മൊബൈലിൽ കണ്ണുംനട്ട് ഗെയിം കളിക്കുന്നവർക്കും കാലക്രമത്തിൽ സംഭവിക്കുന്നത് അതുതന്നെ. മൊബൈലിൽ മെസേജുകളും മറ്റും ടൈപ്പ് ചെയ്യുമ്പോഴും മറ്റും നോർമൽ അല്ലെങ്കിൽ ലാർജ് ഫോണ്ട് സൈസ് ഉപയോഗിക്കുന്നതാണ് കണ്ണുകൾക്കു സുഖപ്രദം.

മഞ്ഞുകാലരോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം

വേനല്‍ക്കാലത്തിന് മുന്നോടിയായി മഞ്ഞുകാലം തുടങ്ങി. അതിരാവിലെയും വൈകുന്നേരങ്ങളിലുമുളള മഞ്ഞുവീഴ്ച പലവിധ രോഗങ്ങള്‍ക്കും കാരണമാകും.മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍. അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണം. കാലാവസ്ഥ മാറുമ്പോള്‍ മിക്കവര്‍ക്കും പനിവരുന്നത് പതിവാണ്. പനി മാറിയിട്ടും ചുമയും കഫക്കെട്ടും തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശ്വാസനാളിയിലുള്ള നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയുടെ ലക്ഷണമാകാം ഇത്തരം ബുദ്ധിമുട്ടുകള്‍. കഫക്കെട്ടും മറ്റ് പ്രശ്‌നങ്ങളും വൈറല്‍ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. വിട്ടുമാറാത്ത ചുമ ആസ്ത്മയുടെ കാരണമാകാം. ചിലര്‍ക്ക് സീസണലായി ആസ്ത്മ വരും. കൃത്യമായ മരുന്നിലൂടെ ആസ്ത്മ പൂര്‍ണമായും നിയന്ത്രിക്കാം. ഒരുമാസം ചുമ തുടരുക, ഭാരക്കുറവ്, കഫത്തില്‍ രക്തത്തിന്‍റെ അംശം എന്നിവയുണ്ടെങ്കില്‍ കഫം പരിശോധിക്കണം. ചിലപ്പോള്‍ ടി.ബി.യുടെ ലക്ഷണമാകാം. സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ഉള്ളവര്‍ക്ക് അത് കൂടാന്‍ ഇടയുണ്ട്. പുകവലികാരണമുണ്ടാകുന്ന ഇത്തരം പ്രശ്‌നം പ്രായംചെന്നവരിലാണ് കൂടുതലായുണ്ടാവുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള കുത്തിവെപ്പ് ഫലപ്രദമാണ്.

മുന്‍കരുതല്‍

  • ആരോഗ്യപ്രശ്‌നം ഒഴിവാക്കാന്‍ പൊടി, തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുക
  • ജോലിസ്ഥലത്തും യാത്രയിലും മുഖകവചം ഉപയോഗിക്കുക
  • പെര്‍ഫ്യൂം, ചന്ദനത്തിരി, കൊതുകുതിരി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക
  • തണുത്ത ഭക്ഷണവും ജങ്ക്ഫുഡും വേണ്ട. മുളപ്പിച്ച ധാന്യങ്ങള്‍, പച്ചക്കറി എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

  • സ്വയംചികിത്സ ഒഴിവാക്കുക. അസുഖം കണ്ടെത്താതെ ലക്ഷണങ്ങള്‍ക്കുമാത്രം മരുന്നുവാങ്ങിക്കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. താത്കാലികശമനം മാത്രമാണ്.
    സ്വയം ചികിത്സയിലൂടെ ലഭിക്കുക. ഡോക്ടറെക്കണ്ടുതന്നെ മരുന്ന് വാങ്ങുക.
  • ഡോക്ടറുടെ സേവനം ഉറപ്പാക്കുക. കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ അസുഖമകറ്റാം.
  • നേരത്തേ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പെട്ടന്ന് ആശ്വാസം നല്‍കുന്നതും അസുഖം തടയുന്നതുമായ മരുന്നുകള്‍ കൈയില്‍ കരുതുക.
  • പ്രതിരോധശേഷി കുറവുള്ളവരും പ്രായമേറിയവരും സി.ഒ.പി.ഡി. പോലുള്ള അസുഖമുള്ളവരും പ്രതിരോധകുത്തിവെപ്പെടുക്കുന്നത് നല്ലതാണ്

ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍

വേനല്‍ക്കാലം കഴിഞ്ഞെങ്കിലും നിങ്ങളുടെ ഡയറ്റില്‍ നിന്നും പഴങ്ങളും മറ്റും ഒഴിവാക്കരുത്. അത്രതന്നെ ശ്രദ്ധിക്കാത്തതും ആരോഗ്യത്തിന് വളരെ ഗുണപ്രദവുമായ വിവിധയിനം പഴങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ലഭ്യമാണ്. ഇവ ആരോഗ്യത്തിന് എത്രത്തോളം ഗുണപ്രദമാണെന്ന് നോക്കാം

  • പാഷന്‍ ഫ്രൂട്ട്

സുഗന്ധത്തോടുകൂടിയ മഞ്ഞ നിറത്തിലുള്ള പഴത്തില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയടങ്ങിയിരിക്കുന്നു. നാരുള്ള പഴങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഇവയുടെ സ്പാനിഷ് നാമം ലിറ്റില്‍ പോമഗ്രനേറ്റ് എന്നാണ്. പര്‍പ്പിള്‍ ഗ്രനേഡില എന്ന പേരില്‍ അറിയപ്പെടുന്ന ഇവയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പേരക്കയുടെ സ്വാദോടു കൂടിയ ഇവ പകുതിക്ക് മുറിച്ചാല്‍ കുരുക്കളോടു കൂടിയ പള്‍പ്പാണ് കാണുക. ഇത് ഉപയോഗിച്ച് ശീതള പാനീയങ്ങളും ഫ്രൂട്ട് സലാഡും ഉണ്ടാക്കാനാവും. കൂടാതെ കോഴിയിറച്ചി, മത്സ്യം എന്നിവയുടെ കൂടെയും ഉപയോഗിക്കാം.

  • സ്റ്റാര്‍ ഫ്രൂട്ട് (കരംമ്പോള)

പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്‍ തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം.

  • മാമ്പഴം

മാമ്പഴക്കാലം അവസാനിക്കാറായെങ്കിലും മാമ്പഴത്തിന്റെ സ്വാദ് നാവില്‍ നിന്ന് പോവില്ല. പഴുത്താല്‍ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ മാമ്പഴങ്ങള്‍ വിവിധ തരത്തിലുണ്ട്. വൈറ്റമിന്‍ എയും, സിയും പൊട്ടാസിയവുമെല്ലം അടങ്ങിയിട്ടുണ്ട്. മാമ്പഴം ഉപയോഗിച്ച് ജ്യൂസുകളും മില്‍ക്ക് ഷേക്കുകളുമൊക്കെ ഉണ്ടാക്കാം. ഐസ്‌ക്രീമുകളിലും ഫ്രൂട്ട് സലാഡുകള്‍ക്കും മാമ്പഴം സ്വാദ് കൂട്ടും. അച്ചാറിടാനും മറ്റും ഉപോയോഗിക്കാവുന്ന മാങ്ങ തന്നെയാണ് പഴങ്ങളിലെ താരം.

  • പപ്പായ

മധ്യഅമേരിക്കയിലാണ് ജനനമെങ്കിലും നമ്മൂടെ നാട്ടില്‍ ധാരളമുണ്ടാവുന്നവയാണ് പപ്പായ. കറുമൂസ എന്ന് നമ്മള്‍ വിളിക്കുന്ന പപ്പായയില്‍ വൈറ്റമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്നു. ഏഴ് ഇഞ്ചോളം നീളവും 20 ഇഞ്ചോളം വിതിയും വരെ വലുപ്പം വെയ്ക്കുന്ന ഇവ പ്രോട്ടീന്‍ സംമ്പുഷ്ടവുമാണ്. കൂടാതെ ദഹനത്തിന് വളരെ നല്ലതെന്ന പ്രത്യേകതയും പപ്പായക്കുണ്ട്.

  • മാതളനാരങ്ങ(ഉറുമാമ്പഴം)

ധാരളം ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയവയാണ് ഉറുമാമ്പഴം അഥവാ മാതളനാരങ്ങ. ആപ്പിളിന്റെ വിലപ്പത്തിലുള്ള ഇവയില്‍ കടും ചുവപ്പ് നിറത്തിലുള്ള നിരവധി കുരുക്കളാണ് ഉണ്ടാവുക. ഭക്ഷ്യയോഗ്യമായ മധുരമുള്ള ഈ കുരുക്കള്‍ കടിച്ചുമുറിച്ചു തിന്നാവുന്നവയാണ്. സലാഡുകളിലും മറ്റ് പഴങ്ങള്‍ക്കൊപ്പവും ഉറുമാമ്പഴം കഴിക്കാം. അരകപ്പ് ഉറുമമ്പഴക്കുരുക്കളില്‍ 80 കലോറിയോളം അടങ്ങിയിട്ടുണ്ട്

  • പേരക്ക

സ്റ്റ്രോബറി പഴത്തിന്റെ സ്വാദുള്ളതാണ് പേരക്ക. വെള്ള, മഞ്ഞ, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ അകമുള്ള വ്യത്യസ്ഥ ഇനങ്ങളിലുള്ള പേരയ്ക്കകളുണ്ട്. കുരുവുള്ളതും കുരു ഇല്ലാത്തവയുമുണ്ട്. വൈറ്റമിന്‍ എ, വൈറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം പേരക്കയിലുണ്ട്. ജാമുകളും, ജ്യൂസുകളും, ഡിസേര്‍ട്ടുകളുമുണ്ടാക്കാം.

  • കിവി

പെട്ടാസ്യവും നാരുകളും ധാരളമായി അടങ്ങിയ പഴമാണ് കിവി. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വൈറ്റമിന്‍ സിയും ഇവയിലടങ്ങിയിരിക്കുന്നു. കോഴിമുട്ടയുടെ ആകൃതിയിലുള്ള ഇവ തൊലി കളഞ്ഞ് ഉപയോഗിക്കാം. സലാഡുകളിലും ജ്യൂസുകളിലും ഇവ ഉപയോഗിക്കാറുണ്ട്. ഇറക്കുമതി ചെയ്യുന്ന പഴമായതിനാല്‍ നാട്ടിന്‍പുറങ്ങളിലെ കടകളില്‍ ഇവ സുലഭമല്ല.

മാതളനാരങ്ങയുടെ പോഷകഗുണങ്ങള്‍

ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകൾ, വിറ്റാമിൻ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം. തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം.
ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉല്‍പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഉത്തമമാണ്
വിവിധതരം കാൻസറുകളെ തടയാൻ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശകാൻസർ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങൾ പറയുന്നു.മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാമെന്നു വിദഗ്ധർ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്‍റെ അളവു കൂട്ടാം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ അളവു കുറയ്ക്കാം.. 

മാതളനാരങ്ങ അൽസ്ഹൈമേഴ്സ്, പൈൽസ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നു. ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.

കാൻസർ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവർ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അല്‍ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്‍റെ അളവു കൂട്ടാനും സഹായകം. രക്‌തത്തിന്‍റെ കൗണ്ട് നോർമൽ ആണെങ്കിൽ മാത്രമേ കീമോ നല്‍‍കുകയുളളൂ.

മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിർത്തും. രോഗപ്രതിരോധശക്‌തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.

ഗർഭിണികൾക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളർച്ച അകറ്റാൻ ഫലപ്രദം. രക്‌തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്‌ഥശിശുവിന്റെ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകർ പറയുന്നു. 

ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്‌തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്‌തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്‌ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ബിപി സാധാരണ തോതിൽ നിലനിർത്തുന്നതിനും സഹായകം. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല. വിലയേറിയ ഫലം. പക്ഷേ, അതിന്റെ ഗുണങ്ങൾ വിലമതിക്കാനാകാത്തതാണ്.

    അതിദുരിതം ആമവാതം

ആമവാതം സന്ധികളെ ബാധിക്കുന്ന രോഗമാണെങ്കിലും ശരീരത്തിലെ മറ്റ് അവയവങ്ങളെ ഇത് ബാധിച്ചേക്കാം. ഇതിനെ സൈനോവൈറ്റിസ് എന്നും പറയുന്നു. ശരീരത്തിലെ രണ്ട് അസ്ഥികള്‍ ചേരുന്നിടത്ത് അതിനുള്ളിലെ ഭാഗത്തെയാണ് സൈനോവിയല്‍ എന്നു പറയുന്നത്. ഈ സൈനോവിയലിന് സംഭവിക്കുന്ന നീര്‍ക്കെട്ടുമൂലം ഉണ്ടാകുന്ന ആമവാതമാണ് കൂടുതലായി കണ്ടുവരുന്നത്. സൈനോവൈറ്റിസ് കാരണം സന്ധികളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും തുടര്‍ന്ന് സന്ധികളിലെ അരുണാസ്ഥികള്‍ക്ക് ക്ഷതങ്ങള്‍ സംഭവിക്കുകയും ആ പ്രത്യേക സന്ധികളില്‍ തേയ്മാനം ഉണ്ടാവുകയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസായി മാറുകയും ചെയ്യുന്നു. സന്ധികളില്‍ വേദന തരുന്ന രോഗങ്ങള്‍ പലതും പിടിപെടുമെങ്കിലും അമിത ദുരിതം തരുന്നത് ആമവാതം തന്നെയാണ്. ഈ രോഗികളില്‍ സന്ധികളിലെ വീക്കം എടുത്തു പറയേണ്ട ഒന്നാണ്. ആമവാതം എന്നത് ഒരു പോളി ആര്‍ട്ടിക്കുലാര്‍ ആണ്. മൂന്നോ അതില്‍ കൂടുതലോ സന്ധികളെയോ രോഗം ബാധിക്കുമ്പോഴാണ് അതിനെ പോളി ആര്‍ട്ടിക്കുലാര്‍ എന്ന് പറയുന്നത്. വിരളമായിട്ടാണെങ്കിലും ചിലരോഗികളില് ഒരു സന്ധിയില് മാത്രവും ഈ രോഗം കണ്ടുവരാറുണ്ട്. ആമവാതം സന്ധികളെ ബാധിക്കുന്ന രോഗമായതിനാല് സന്ധിവേദന തന്നെയാണ് എടുത്തു പറയേണ്ട ലക്ഷണം. മറ്റൊരു പ്രധാന ലക്ഷണം മോര്ണിംഗ് സ്റ്റിഫ്നെസ് ആണ്. രാവിലെ ഉറക്കമുണരുമ്പോള് സന്ധികള് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതില്‍ പ്രധാനം. ചിലരോഗികളില്‍ രോഗത്തിന്‍റെ കാഠിന്യം അനുസരിച്ച് പുലര്‍ച്ചെയുള്ള ഈ അസ്വസ്ഥതകള് മാറാന്‍ അരമണിക്കൂര്‍ വരെ സമയം എടുത്തേക്കാം. ശരീരത്തിലെ ചെറു സന്ധികളെയും ആമവാതം ബാധിക്കുന്നു. പലപ്പോഴും ഒരു കൈ മാത്രമായി കഴപ്പോ, തരിപ്പോ, മരവിപ്പോ അനുഭവപ്പെടാറില്ല. മറിച്ച് ഇരു കൈകളിലും ഈ ബുദ്ധിമുട്ടുകള്‍ കണ്ടുവരുന്നവരുണ്ട്. കഴുത്തിലെ കശേരുക്കളെയും ഈ രോഗം ബാധിക്കുന്നു. കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുക, വല്ലാത്ത ഭാരം അനുഭവപ്പെടുക. എന്നിവയൊക്കെ ഈ രോഗം കഴുത്തിലെ കശേരുക്കളെ ബാധിച്ചു എന്നതിന്‍റെ ലക്ഷണങ്ങളാണ്. ആദ്യകാലങ്ങളില്‍ സന്ധിയുടെ നീര്‍ക്കെട്ട് മാത്രമായി തുടങ്ങുന്ന ഈ രോഗം കാഠിന്യം മൂര്‍ച്ഛിക്കുമ്പോള്‍ സന്ധികളുടെ വൈകല്യത്തിന് പോലും വഴിയൊരുക്കിയേക്കാം. ആദ്യകാലങ്ങളില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗം കടുത്ത് ആന്‍കൈലോസിസ് എന്ന അവസ്ഥ കൊണ്ടെത്തിക്കാം. ഈ അവസ്ഥ സന്ധികളെ പൂര്‍ണമായും അനക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇത് രോഗിയുടെ ചലനശേഷിയെപ്പോലും കാര്യമായി ബാധിക്കും.

പാരമ്പര്യമായി ഉണ്ടാകുന്ന ആമവാതത്തിന്‍റെ സ്ഥാനം വളരെ മുന്നിലാണ്. ചില വൈറസുകളുടെ ശല്യവും ഇതിനു കാരണമായി പഠനങ്ങള്‍ കാണിക്കുന്നു പുകവലിക്കുന്നവരിലും വളരെ കൂടുതലായാണ് ആമവാതം കണ്ടുവരുന്നത്. ശരീരത്തില്‍ വൈറ്റമിന്‍ഡിയുടെ അളവ് കുറവാണെങ്കിലും ഈരോഗം ഉണ്ടാകാമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഈ രോഗം പ്രധാനമായും സന്ധികളെയാണ് ബാധിക്കുന്നത്. എങ്കിലും ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്.

ഇതുള്ള രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തില്‍ ചുരുക്കം സംഭവിക്കുന്ന ഫൈബ്രോസിസ് എന്ന രോഗം ഉണ്ടാകാം. കരളില്‍ ഹെപ്പറ്റൈറ്റിസിനുള്ള സാദ്ധ്യതയും ഉണ്ട്. ക്ഷീണവും വിളര്‍ച്ചയും അനുഭവപ്പെടാം.

ആമവാതം ഉള്ള രോഗികളില്‍ അസ്ഥിശോഷണം കണ്ടു വരുന്നു. ആദ്യകാലങ്ങളില്‍ തന്നെ ഈ രോഗത്തിന് ചികിത്സ തേടുകയാണെങ്കില്‍ മറ്റു അവയവങ്ങളെ രോഗം ബാധിക്കുന്നതില്‍ നിന്നും തടയാനാകും. 40 വയസിനു മുകളിലുള്ള സ്ത്രീകളില്‍ ആമവാതം കൂടുതലായാണ് കണ്ടു വരുന്നത്. അമിതശരീരഭാരവും ഇതിന് കാരമണാവാം. ആമവാതം ബാധിച്ച രോഗികള്‍ ശരീരഭാരം വളരെയധികം കുറയ്ക്കുന്നത് ഉത്തമമാണ്. ശരീരത്തിന്‍റെ ഭാരം അമിതമാകുമ്പോള്‍ കാല്‍മുട്ടുകളിലെ സന്ധികളില്‍ അമിതമായി മര്‍ദം ഉണ്ടാവുകയും തന്മൂലം രോഗം മൂര്‍ച്ഛിക്കാനുള്ള സാദ്ധ്യത കൂടുകയും ചെയ്യുന്നു. തണുപ്പുള്ള കാലാവസ്ഥകളിലാണ് ആമവാതത്തിന്‍റെ വേദന കൂടുതലായി അനുഭവപ്പെടുന്നത്. തണുത്ത ആഹാര പദാര്‍ഥങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

വീടിനുള്ളിലും ചെരുപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. ആമവാതം ഉള്ള രോഗികള്‍ക്ക് ശരീരവേദനയാല്‍ രാത്രികാലങ്ങളില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നു. തന്മൂലം പകല്‍ സമയങ്ങളില്‍ ഉന്മേഷക്കുറവും അനുഭവപ്പെടുന്നു. ആമവാതം ഉള്ളരോഗികളില്‍ രോഗപ്രതിരോധശക്തി വളരെക്കുറവായിരിക്കും. അതുകൊണ്ടു തന്നെ രോഗങ്ങള്‍ പെട്ടെന്ന് പിടിപ്പെടും.ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ –സി ധാരാളമായി അടങ്ങിയ ഓറഞ്ച്, ആപ്പിള്‍, കോളിഫ്ളവര്‍, കാബേജ്, പയര്‍ എന്നിവയുടെ ഉപയോഗവും ഉത്തമമാണ്.

അറിയുക, തൈറോയിഡിന്‍റെ ഈ ലക്ഷണങ്ങള്‍

മനുഷ്യശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത:സ്രാവികളില്‍ വെച്ച് ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യന്‍റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും. തൈറോയ്ഡ് ഉണ്ടോയെന്ന് ഈ ലക്ഷണങ്ങള്‍ കൊണ്ട് മനസിലാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

ശരീരത്തിലുണ്ടാകുന്ന വ്യതിയാനം

തൈറോയ്ഡ് നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങളെ കണ്‍ട്രോള്‍ ചെയ്യുന്നു. നിങ്ങള്‍ക്കു തൈറോയ്ഡ് ഉണ്ടെങ്കില്‍ അതു ശരീരഭാരത്തെ ബാധിക്കുന്നു. ഹൈപറാക്ടീവ് തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീരഭാരം കുറയുകയും ഹൈപോആക്ടീവ് തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീരഭാരം കൂടുകയും ചെയ്യുന്നു.

മുടികൊഴിച്ചില്‍

മുടിവളരെ കട്ടിയായി പൊഴിയുന്നുണ്ടെങ്കില്‍ തൈറോയ്ഡ് ഉണ്ടാകാമെന്നു വിദഗ്ധര്‍ പറയുന്നു. ഹൈപര്‍ആക്ടീവ് തൈറോയ്ഡും ഹൈപോആക്ടീവ് തൈറോയ്ഡും ഒരുപോലെ മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

രുചിയിലെ മാറ്റം

തൈറോയ്ഡ് ഉള്ളവര്‍ക്കു ക്ഷീണം കൂടുതലായി കാണുന്നു. ഒന്നിനും രുചി ഇല്ലാതെ ഭക്ഷണം കഴിക്കുന്നതു തീരെ കുറവായിരിക്കും.

ആര്‍ത്തവപ്രശ്നങ്ങള്‍

റെഗുലര്‍ അല്ലാത്ത ആര്‍ത്തവം തൈറോയ്ഡിന്‍റെ പ്രധാന ലക്ഷണമാണ്. അമിത രക്തസ്രാവവും തീരെ രക്തസ്രാവമില്ലാത്തതും ഒരു ഡോക്ടറെ കണ്സള്‍ട്ട് ചെയ്ത് ക്രമമാക്കേണ്ടതാണ്.

അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്നത്

തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ അധികമാകുന്നതിന്‍റെ ലക്ഷണമാണ് അമിതമായി ചൂട് അനുഭവപ്പെടുന്നതും തണുപ്പ് അനുഭവപ്പെടുന്നതും. ഹോര്‍മോണില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം.

മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയും കഴപ്പും

മസിലുകള്‍ അതിഭയങ്കരമായ വേദനയും കഴപ്പും ഉണ്ടാകുന്നത് തൈറോയ്ഡ് ഉള്ളതിന്‍റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഒരു ഡോക്ടറെ സമീപിച്ച് ഇതിനു പ്രതിവിധിതേടുന്നതാണ് ഉത്തമം

മഞ്ഞപ്പിത്തം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

രക്തത്തിലെ ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി കൂടുന്നതാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തത്തിന്‍റെ ഒരു പ്രധാന കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ്. പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും ആണ് ഈരോഗം കൂടുതല്‍ പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ

നമ്മുടെ നാട്ടില്‍ പരക്കെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ വഴിയുണ്ടാകുന്ന മഞ്ഞപ്പിത്തം ഭയപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അതിജീവനശേഷിയുള്ള വൈറസുകളാണിവ. കാലാവസ്ഥമാറ്റങ്ങള്‍ പോലും അതിജീവിക്കാനുള്ള ശക്തി ഇവയ്ക്കുണ്ട്. ഒരേ സ്രോതസ്സില്‍ നിന്നു തുടങ്ങി പലരെയും ഒരേസമയം ബാധിക്കുന്ന രോഗമായി ഇത് മാറുന്നു.

ശുചിത്വം

ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകളുണ്ട്. രോഗി തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത് അപകടമാണ്. ഈച്ചകള്‍ വഴി രോഗം പകരുന്നതിന് അതുകാരണമാകും. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീ്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുന്നു. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. വ്യക്തിശുചിത്വം പാലിക്കാത്ത മേഖലകളില്‍ രോഗം വളരെ വേഗത്തില്‍ പകരും. യുവജനങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. ആധുനിക യുഗത്തില്‍ മനുഷ്യന്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനുദാഹരണമാണ് ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ ആക്രമണം കുട്ടികളില്‍ കുറഞ്ഞു വരുന്നത്.

രോഗാവസ്ഥ

ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാലുടന്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയില്ല. വളരെ സാവധാനത്തില്‍ മാത്രമേ ഇവപ്രകടമാക്കൂ. രോഗണു ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 7 ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി , മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിനൊപ്പം ചൊറിച്ചിലും ഉണ്ടാവുന്നു.

ചികിത്സ

ഹെപ്പറ്റൈറ്റിസ് എ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഈ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍ വീക്കവും ഗൌരവമുള്ളതല്ല. എന്നാല്‍ അപൂര്‍വം ചില രോഗികളില്‍ രോഗം കഠിനമായി കാണാറുണ്ട്. ഇങ്ങനെയുള്ളവര്‍ കൃത്യസമയത്തുതന്നെ വൈദ്യസഹായം തേടേണ്ടതാണ്. പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാല്‍ സമീപത്തു രോഗം എത്തിയെന്നറിയുമ്പോഴേ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ് ബി

അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗമാണിത്. മഞ്ഞപ്പിത്തത്തിലെ അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്‍റേത്. കരള്‍ കാന്‍സറിന് ഒരു പ്രധാനവഴികാട്ടിയാണ്  ഹെപ്പറ്റൈറ്റിസ് ബിവൈറസ്. ചില വ്യക്തികളില്‍ കരള്‍ വീക്കത്തോടൊപ്പം കടുത്ത മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടുകയും പിന്നീട് അത് മാറുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിഭാഗം വ്യക്തികളിലും രോഗലക്ഷണമൊന്നും കാണിക്കാതെ രോഗം പുരോഗമിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥ ഭാവിയില്‍ കരള്‍ കാന്‍സറിനും സിറോസിസിനും വഴി തെളിക്കുന്നു.

രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഹെപ്പറ്റൈറ്റിസ് ബി യുടെ പ്രത്യേകത. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച അഞ്ച് ശതമാനത്തിലധികം രോഗികളിലും വൈറസുകള്‍ ശരീരത്തില്‍ തങ്ങി നില്‍ക്കുന്നു. ഇത് ഭാവിയില്‍ പലരോഗങ്ങള്‍ക്കും കാരണമാകുന്നു.

ചികിത്സ

രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ ചികിത്സ നല്‍കുക. എന്നാല്‍ ദീര്‍ഘകാല രോഗത്തിന് ചികിത്സവേണം. അല്ലെങ്കില്‍ ഭാവിയില്‍ കരളിനെ ദോഷകരമായി ബാധിക്കും

ഹെപ്പറ്റൈറ്റിസ് സി

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു പൊതുജനാരോഗ്യപ്രശ്നമായി തീര്‍ന്നിരിക്കുകയാണ് ഹെപ്പറ്റൈറ്റിസ് സി. പതുങ്ങിയിരുന്നു ആക്രമിക്കുന്ന സ്വഭാവമാണ് ഈവൈറസിന്‍റേത്. ലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ രോഗിയാണെന്ന വിവരം ഭൂരിഭാഗം ആളുകള്‍അറിയുന്നില്ല. ഇവര്‍ ക്രോണിക്ക് ഹെപ്പറ്റൈറ്റിസ് എന്ന ദീര്‍ഘകാലരോഗത്തിന് അടിമകളാകുന്നു. രോഗം ബാധിച്ച് സാവധാനത്തില്‍ കരളിന് നീര്‍വീക്കമുണ്ടാക്കുന്നു. പിന്നീട് കരളിലെ കോശങ്ങള്‍നശിച്ചു തുടങ്ങും. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവര്‍ക്ക് ഭാവിയില്‍ സിറോസിസ്, കരള്‍ കാന്‍സര്‍ തുടങ്ങിയ കരള്‍ രോഗങ്ങള്‍ ഉണ്ടാകാം. കരളിന്‍റെ അവസ്ഥ പൂര്‍ണമായി നിലയ്ക്കുന്ന അവസ്ഥ വരെ ഉണ്ടാകാം.

ഹെപ്പറ്റൈറ്റിസ് ഡി

ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് സ്വതന്ത്രമായി രോഗമുണ്ടാക്കാന്‍ കഴിവില്ല. ബി, സി വൈറസുകളുടെ കൂടെ മാത്രമേ ഡി വൈറസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് സ്വന്തമായിനിലനില്‍ക്കാനാവില്ല. ഇതു ശരീരത്ത് പ്രവേശിച്ച് രണ്ടുമുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗംബാധിച്ചവരുടെ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി ക്ക് സമാനമാണ് ഡിയുടെ രോഗലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനിലൂടെ ഈ വൈറസില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

ഹെപ്പറ്റൈറ്റിസ് ഇ

ഹെപ്പറ്റൈറ്റിസ് എ യുമായി സമാനതകളുണ്ട് ഹെപ്പറ്റൈറ്റിസ് ഇ ക്ക്. പകര്‍ച്ചവ്യാധിയാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപകര്‍ച്ചയ്ക്ക് കാരണം. രണ്ടു മുതല്‍ ഒന്‍പത് ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തിങ്ങിക്കൂടിയ താമസം, വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക, തുടങ്ങിയവ ഈരോഗം പകരാന്‍ കാരണമാകുന്നു

ബീറ്റ്റൂട്ടിന്‍റെ ഗുണങ്ങള്‍

കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്. പാകപ്പെടുത്തിയും സാലഡ് രൂപത്തിൽ പച്ചയ്ക്കും ബീറ്റ്റൂട്ട് കഴിക്കാം. ജ്യൂസാക്കി കഴിക്കാം. ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്‌തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്‌താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്‍റെ നിർമാണത്തിന് ഇരുമ്പ് ആവശ്യമാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുമ്പ് വേണം. ഹീമോഗ്ലോബിന്‍റെ തോതു കുറയുമ്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിൽ ഇരുമ്പ് ഇഷ്‌ടംപോലെ; ബീറ്റ്റൂട്ടിൽ അടങ്ങിയ കോപ്പർ ഇരുമ്പിന്‍റെ ആഗിരണം കാര്യക്ഷമമാക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ ചുവന്നരക്‌താണുക്കൾക്കു പുതുജീവൻ നല്കാം, വിളർച്ചയിൽ നിന്നു രക്ഷനേടാം

ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്‍റെ തോതു കുറയ്ക്കുന്നതിന് ബീറ്റ്റൂട്ട് ഗുണപ്രദം. ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്സ്, ഫ്ളേവനോയ്ഡ്സ് എന്നിവ ചീത്ത കൊളസ്ട്രോളിന്‍റെ തോതു കുറയ്ക്കുന്നു. ബീറ്റ് റൂട്ടിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം. ട്രൈ ഗ്ലിസറൈഡ്സ്, ടോട്ടൽ കൊളസ്ട്രോൾ എന്നിവയുടെ തോതു കുറയ്ക്കുന്ന ബീറ്റ്റൂട്ട് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്‍റെ തോതു കൂട്ടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ബീറ്റ്റൂട്ടിൽ ഉയർന്ന തോതിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്നു. ഇവ രക്‌തധമനികളുടെ ഉൾവ്യാസം വർധിപ്പിക്കുന്നു. രക്‌തസമ്മർദം കുറയ്ക്കുന്നു. രക്‌തസമ്മർദം നിയന്ത്രിതമായാൽ സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയും. അതിനാൽ ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട്.

ബീറ്റ്റൂട്ടിലുളള ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ളമേറ്ററി തന്മാത്രകളും കാൻസർസാധ്യത കുറയ്ക്കുന്നു. കുടൽ, ശ്വാസകോശം, ആമാശയം, നാഡികൾ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾ ഒരു പരിധിവരെ തടയാനും ബീറ്റ്റൂട്ട് സഹായകമെന്നു പഠനങ്ങൾ പറയുന്നു. അതിലടങ്ങിയ ബീറ്റസയാനിൻ കാൻസർ മുഴകളുടെ വളർച്ച കുറയ്ക്കുന്നതായി യുഎസിൽ നടത്തിയ ഒരു പഠനം പറയുന്നു.

തലച്ചോറിലേക്കുളള രക്‌തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട് സഹായകം. പ്രായമായവരെ ഡിമെൻഷ്യ എന്ന ഓർമസംബന്ധമായ ആരോഗ്യപ്രശ്നത്തിൽ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം. ഗർഭിണികളുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് ഉത്തമം. ഗർഭസ്‌ഥശിശുവിന്‍റെ സ്പൈനൽ കോർഡിന്‍റെ രൂപപ്പെടലിനു സഹായിക്കുന്നു. 

ചർമത്തിന്‍റെ ആരോഗ്യത്തിന് ബീറ്റ്റൂട്ടിന്‍റെ ആന്‍റി ഇൻഫ്ളമേറ്ററിസ്വഭാവം സഹായകം. ചർമത്തിലെ പൊളളൽ, കുരുക്കൾ, എന്നിവ ഭേദപ്പെടുത്തുന്നു. രക്‌തശുദ്ധിക്കും സഹായകം. ചർമത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ആന്‍റി ഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ചർമത്തിനു തിളക്കം നല്‍കുന്നു, യുവത്വം നിലനിർത്തുന്നു. . വിപണിയിൽ നിന്നു വാങ്ങിയ ബീറ്റ്റൂട്ട് ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെളളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂറെങ്കിലും മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനു ശേഷമേ പാകം ചെയ്യാൻ എടുക്കാവൂ.

കുട്ടികളിലെ കാവസാക്കി:

നിസ്സാരമെന്നും അതീവഗുരുതരമെന്നും വിശേഷിപ്പിക്കാവുന്ന അപൂര്‍വ രോഗം

ഒരേസമയം നിസ്സാരമെന്നും അതീവഗുരുതരമെന്നും വിശേഷിപ്പിക്കാവുന്ന അപൂര്‍വ രോഗമാണ് കാവസാക്കി (kavasaki disease). രക്തക്കുഴലുകളില്‍ നീര്‍ക്കെട്ടുവന്ന് അപകടാവസ്ഥയിലാകുന്ന കുട്ടികളുടെ രോഗമാണിത്. അഞ്ചു വയസ്സിനു താഴെ, പ്രത്യേകിച്ചും 1-2 വയസ്സുള്ള കുട്ടികളിലാണു കാവസാക്കി രോഗം കൂടുതലായും കാണുക. എട്ടു വയസ്സിനു മുകളില്‍ സാധാരണ വരാറില്ല. ആണ്‍കുട്ടികളിലാണു സങ്കീര്‍ണതകള്‍ കൂടുതലായി കാണുക. 1967 – ല്‍ ജപ്പാനിലെ ഡോ. റ്റോമിസാകു കാവസാക്കി എന്ന ശിശുരോഗവിദഗ്ദനാണ് ഈ രോഗത്തെ വിപുലമായി വിശദീകരിച്ചത്.

പെട്ടെന്നുള്ള കടുത്തപനി

പെട്ടെന്നുള്ള കടുത്തപനിയോടെ ഭീതിപ്പെടുത്തുന്ന രീതിയിലായിരിക്കും രോഗത്തിന്‍റെ വരവ്. എങ്കിലും ഏതാനും ആഴ്ചകള്‍ക്കുശേഷം രോഗമ ശമിക്കുകയാണു പതിവ്. രോഗലക്ഷണങ്ങള്‍ക്കു മൂന്നു ഘട്ടങ്ങളുണ്ട്.

ഒന്നാം ഘട്ടം

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി. 102-102 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ. അഞ്ചുദിവസത്തോളം നില്‍ക്കും.

  • രണ്ടു കണ്ണും കടും ചുവപ്പാകും. പഴുപ്പോ സ്രവങ്ങളോ കാണില്ല.
  • ചുവന്നു വിണ്ടുകീറിയ ചുണ്ടുകള്‍. ചുവന്നു തുടുത്ത നാക്ക് (Strawberry Tongue) . വായ്ക്കകത്തും തൊണ്ടയിലും ചുവപ്പും നീര്‍ക്കെട്ടും.
  • ശരീരമാസകലം ചുവന്ന തടിപ്പുകള്‍. പ്രത്യേകിച്ചും ജനനേന്ദ്രിയത്തിലും നെഞ്ചിലും വയറിലും. പിന്നീട് കൈകാലുകളിലേക്കും മുഖത്തേക്കും വ്യാപിക്കും.
  • നീരുവന്നു ചുവന്ന കൈപ്പത്തിയും കാല്‍ വെള്ളയും. വേദനകാരണം കുഞ്ഞിനിഴയാനോ നടക്കാനോ കഴിയില്ല.
  • കഴുത്തിലെ കുഴലുകള്‍ക്കു (Lymph Node) വീക്കം. ക്ഷീണവും കടുത്ത അസ്വസ്ഥയും (Irritability).

രണ്ടാം ഘട്ടം : കൈകാലുകളിലെ പ്രത്യേകിച്ചും വിരലുകളിലെ ചര്‍മം ഈ ഘട്ടത്തില്‍ ഉരഞ്ഞുപോകും. ഇതു വലിയ തോതില്‍സംഭവിക്കാം.

  • സന്ധിവേദന, വയറുവേദന, വയറിളക്കം, ഛര്‍ദി. സങ്കീര്‍ണതകള്‍ കൂടുതലുണ്ടാവുക ഈ ഘട്ടത്തിലാണ്.

മൂന്നാം ഘട്ടം : രോഗം സങ്കീര്‍ണമായില്ലെങ്കില്‍ ചെറിയ രീതിയിലെങ്കിലും കുറഞ്ഞു തുടങ്ങും. എന്നിരുന്നാലും സാധാരണനിലയിലെത്തി കുട്ടി ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ രണ്ടു മാസമെങ്കിലും വേണ്ടിവരും.

പകരില്ല, പക്ഷേ

രോഗകാരണം ഇപ്പോഴും വ്യക്തമല്ല. ഒരു കുട്ടിയില്‍ നിന്നു മറ്റൊരു കുട്ടിയിലേക്കു രോഗം പകരുകയില്ല. എന്നിരുന്നാലും വീട്ടില്‍ ഒരു കുട്ടിക്ക് കാവസാക്കി രോഗം ഉണ്ടെങ്കില്‍ സഹോദരങ്ങള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്. ഏതോ പാരമ്പര്യഘടകം ഉള്‍പ്പെട്ടിട്ടുണ്ടാകും എന്നു കരുതപ്പെടുന്നു.

ഹൃദയത്തെ ബാധിച്ചാല്‍

ലക്ഷണങ്ങളില്‍ നിന്നാണ് രോഗം കണ്ടെത്തുന്നത്. സമാനലക്ഷണമുള്ള രോഗങ്ങളല്ലെന്നറിയാന്‍ രക്തം, മൂത്രം എന്നിവയുടെ പരിശോധനകള്‍ക്കു പുറമേ ഇ സി ജി എന്നീ പരിശോധനകളും വേണം. ഹൃദയപേശികള്‍ക്കു രക്തം എത്തിക്കുന്ന കൊറോണി ആര്‍ട്ടറികളില്‍ നീര്‍ക്കെട്ടുണ്ടാകുമ്പോഴാണ് രോഗം ഗുരുതരമാകുക. രോഗം ഹൃദയധമനികളെ ബാധിക്കുമെന്നതിനാല്‍എത്രയും പെട്ടെന്നു ചികിത്സ തേടുകയാണ് അഭികാമ്യം. ഹൃദയപേശികളെയും വാല്വുകളെയും രോഗം ബാധിക്കാം. ഹൃദയമിടിപ്പിലും താളപ്പിഴകള്‍ വരാം.

മികച്ച ചികിത്സയുണ്ട്

പനിമരുന്നുകള്‍ കൊണ്ടു പനി കുറയില്ല. പക്ഷേ കൃത്യമായ ചികിത്സ ലഭ്യമാണ്. എത്രയും വേഗം ചികിത്സ ആരംഭിക്കണം.  രോഗം ഹൃദയത്തെ ബാധിക്കാമെന്നതിനാല്‍ തുടര്‍ പരിശോധനകളും ചികിത്സകളും വേണ്ടിവന്നേക്കാം. ഈ രോഗം ചെറുപ്പത്തില്‍ വന്നിട്ടുള്ളവരില്‍ യൌവനത്തില്‍ ഹൃദയാഘാത സാധ്യത കൂടാമെന്നതിനാല്‍ കരുതല്‍ വേണം.

ഊര്‍ജസ്വലത നല്‍കും വൈറ്റമിന്‍ ഡി

സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നാണു വൈറ്റമിന്‍ ഡി അറിയപ്പെടുന്നത്. സൂര്യപ്രകാശമാണു ഈ പോഷകത്തിന്‍റെ പ്രധാന സ്രോതസ്സ്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വൈറ്റമിന്‍ ഡി ആവശ്യമാണ്. വൈറ്റമിന്‍ ഡി യുടെ അപര്യാപ്ത്ത തടയുന്നതിന് ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളു.

കരുതല്‍ നല്‍കാം

നാല്‍പത് ശതമാനത്തോളം ഇന്ത്യാക്കാരില്‍ വൈറ്റമിന്‍ ഡി യുടെ അപര്യാപ്തതയുണ്ടെന്നാണു വിദഗ്ധപഠനങ്ങള്‍ തെളിയിക്കുന്നത്. രക്തപരിശോധന വഴി വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത തിരിച്ചറിയാന്‍ സാധിക്കും.

  • ഓരോ പ്രായത്തിലും വ്യത്യസ്ത രീതിയിലാണു വൈറ്റമിന്‍ ഡി യുടെ അപര്യാപ്തത ബാധിക്കുന്നത്. കുട്ടിക്കാലത്തു വൈറ്റമിന്‍റെ അഭാവം മൂലം റിക്കറ്റ്സ് എന്ന അവസ്ഥയാണുണ്ടാവുക. മധ്യവയസ്സില്‍ ഓസ്റ്റിയോപൊറോസിസിനു വൈറ്റമിന്‍ ഡി യുടെ അപര്യാപ്തത കാരണമാവും. ഇത് എല്ലുകള്‍ക്ക് ഒടിവുകളുണ്ടാക്കും. ആര്‍ത്തവവിരാമത്തിനു ശേഷമാണ് സ്ത്രീകളില്‍ കൂടുതലും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത്.
  • വൈറ്റമിന്‍ ഡി, കാല്‍സ്യം ഇവ തമ്മില്‍ ബന്ധമുണ്ട്. വൈറ്റമിന്‍ ഡി യുടെ അപര്യാപ്തതയുള്ളവരില്‍ കാല്‍സ്യത്തിന്‍റെയും കുറവുണ്ടാകാനിടയുണ്ട്. പ്രായമേറുമ്പോള്‍ എല്ലുകള്‍ക്കു പൊട്ടല്‍ ഉണ്ടാകുന്നത് വൈറ്റമിന്‍ ഡി യുടെ കുറവ് മൂലമാകും. കാല്‍സ്യത്തിന്‍റെ അളവ് കുറയുന്നതോടെ ശരീരം പ്രവര്‍ത്തനത്തിനാവശ്യമായ കാല്‍സ്യം എല്ലുകളില്‍നിന്ന് ആഗിരണം ചെയ്യുന്നു ഇത് എല്ലുകള്‍ വേഗത്തില്‍ പൊട്ടാന്‍ ഇടയാക്കും.
  • എപ്പോഴും ക്ഷീണം, ഊര്‍ജസ്വലതക്കുറവ്, മൂഡ് വ്യതിയാനം ഇവയെല്ലാം വൈറ്റമിന്‍ ഡി യുടെ അപര്യാപ്തത കാരണമാകാം. ഇതു വിഷാദത്തിലേക്ക് നയിക്കാനും ഇടയുണ്ട്. സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ സൂര്യപ്രകാശത്തിന്‍റെ അഭാവത്തില്‍ കുറയും. ഇതു മൂഡ് വ്യതിയാനത്തിനു കാരണമാകും. ആഴ്ചകളോളം മൂഡ് വ്യതിയാനമുണ്ടായാല്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.
  • വൈറ്റമിന്‍ ഡി കിട്ടാനുള്ള ഏറ്റവും എളുപ്പവഴി സൂര്യപ്രകാശമേല്‍ക്കുക എന്നതാണ്. വെളുത്ത നിറമുള്ളവര്‍ പത്തുമിനിറ്റ് വെയില്‍ കൊണ്ടാല്‍ മതി. ഇരുണ്ട ചര്‍മമുള്ളവര്‍ക്കാണു വൈറ്റമിന്‍ അപര്യാപ്തത കൂടുതലുണ്ടാകാന്‍ സാധ്യത. കുറഞ്ഞത് 20-30 മിനിറ്റ് (പകല്‍ എട്ടിനും പത്തിനും ഇടയ്ക്കുള്ള സമയമാണ് ഉത്തമം) വെയില്‍ കൊള്ളുന്നതാണു നല്ലത്.
  • വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാന്‍ കഴിയുന്നില്ലെന്നോര്‍ത്തു വിഷമിക്കേണ്ട. ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ കഴിച്ചാല്‍ മതി. പ്രായം കൂടുന്തോറും വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവ് കുറഞ്ഞു വരും. സൂര്യപ്രകാശം ഏല്‍ക്കാതിരുന്നാല്‍ വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുകയും ചെയ്യും. ഇത്തരക്കാര്‍ക്കു വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ പ്രയോജനപ്പെടും.
  • നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഏറെയും ലഭിക്കുന്നത്. എന്നാല്‍ കുറച്ചു ഭക്ഷണ പദാരഥങ്ങളിലേ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ളൂ.അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിലുള്ള വൈറ്റമിന്‍ ഡി ഭക്ഷണത്തില്‍ നിന്നു കിട്ടാന്‍ സാധ്യത കുറവാണ്. ചൂര, അയല, മത്തി തുടങ്ങിയവയില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ടയുടെ വെള്ള, കോഡ് ലിവര്‍ ഓയില്‍, ചിക്കന്‍ ലിവര്‍ എന്നിവയിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കൂണ്‍, ധാന്യങ്ങള്‍, പച്ചനിറത്തിലുള്ള ഇലക്കറികള്‍, നട്സ് എന്നിവയിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

ബിയര്‍ എന്ന അപകടകാരി

വീര്യം കുറവാണ്. ആല്‍ക്കഹോളിന്‍റെ അളവ് വളരെ കുറച്ചേയുള്ളൂ എന്ന നിലയില്‍ ബിയറിന് സ്വീകാര്യത കൂടുതലാണ്. ബിയര്‍ ആരോഗ്യത്തിനു നല്ലതാണ് എന്ന തെറ്റിദ്ധാരണയുമുണ്ട്. പ്രമേഹരോഗികള്‍ക്ക് മദ്യം എന്ന പോലെ ബീയറും തീര്‍ത്തും നല്ലതല്ല. എന്നാല്‍ അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത കൂട്ടുമെന്നതാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ കുതിച്ചുയരാനുള്ള സാധ്യത കൂടുതലാണ്. ബിയറിലും എത്തനോള്‍ (ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ അത് അപകടകാരിയാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറില്‍ എത്തനോളിന്‍റെ അളവ് കുറവാണെന്നതു സത്യം തന്നെ. എന്നാല്‍ ശരീരത്തിന് ഹാനികരമാകുന്ന ഒരു പദാര്‍ഥം നേര്‍പ്പിച്ചു കഴിക്കുന്നത് നല്ലതല്ല. കഴിക്കുന്ന ബിയറിന്‍റെ അളവുകൂടുന്നതനുസരിച്ച് രക്ത്ത്തില്‍ കലരുന്ന എത്തനോളിന്‍റെ അളവും കൂടിവരും. ബിയറില്‍ രണ്ടുമുതല്‍ 12 ശതമാനം ആണ് ആല്‍ക്കഹോളിന്‍റെ അളവ്. വിസ്കി, വോഡ്ക പോലുള്ള മറ്റ് മദ്യങ്ങളില്‍ ഇത് 40 ശതമാനത്തോളമാണ്. പക്ഷേ കഴിക്കുന്ന ബിയറിന്‍റെ അളവ് കൂടിയിരിക്കുന്നതിനാല്‍ ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ബിയറും മദ്യവും സമാസമം നില്‍ക്കും.

എന്താണ് ബിയര്‍?

ബാര്‍ലി, ഗോതമ്പ്, അരി തുടങ്ങിയ പദാര്‍ഥങ്ങള്‍ ബ്രൂമിങ്, ഫെര്‍മെന്‍റേഷന്‍ തുടങ്ങിയ പ്രക്രിയയിലൂടെ പുളിപ്പിച്ചാണ് ബിയര്‍ ഉണ്ടാക്കുന്നത്. 12 ഔണ്‍സ് ബിയറില്‍ ശരാശരി 150 കാലറിയും 135 കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. പോഷക മൂല്യങ്ങളൊന്നും നല്‍കാതെ ശരീരത്തിന് കാലറി മാത്രം നല്‍കുന്ന മദ്യ ഉല്‍പന്നങ്ങളെ പൊതുവില്‍ ശൂന്യോര്‍ജം എന്ന് വിളിക്കുന്നു. ഇത് മറ്റ് ദൂഷ്യഫലങ്ങള്‍ക്കൊപ്പം തന്നെ ശരീരത്തില്‍ പോഷകങ്ങളുടെ അഭാവത്തിനും അതുമൂലമുള്ള സങ്കീര്‍ണതയ്ക്കും കാരണമാകുന്നു. ഒപ്പം കാലറി മൂലം ശരീരത്തില്‍ കൊഴുപ്പടിയുന്നതു മൂലമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ബിയര്‍ വഴിവയ്ക്കും.

പ്രമേഹ രോഗികള്‍ ബിയര്‍ കഴിച്ചാല്‍?

മദ്യപാനം പ്രമേഹരോഗികളില്‍ പല വിധത്തിലുള്ള സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു.

ഹൈപ്പര്‍ ഗ്ലൈസീമിയ

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടിയിരിക്കുന്ന അവസ്ഥയും മദ്യപാനികളായ പ്രമേഹരോഗികളില്‍ കൂടുതലാണ്. മദ്യത്തിലെ കാലറിയും കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവും മദ്യപിക്കുമ്പോള്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളും മദ്യപിക്കുന്ന സമയങ്ങളില്‍ പ്രമേഹത്തിന്‍റെ മരുന്നുകളും ഇന്‍സുലിനും ഒഴിവാക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാവുന്നു. ഇത് ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്.

ന്യൂറോപ്പതി

പ്രമേഹബാധിതരില്‍ സാധാരണയായി കാണപ്പെടുന്ന പ്രശ്നാണ് പ്രമേഹം നായീവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥ അഥവാ ഡയബറ്റിക് പെരിഫറല്‍ ന്യൂറോപ്പതി. കൈകാലുകളിലെ പുകച്ചില്‍, തരിപ്പ്, സ്പര്‍ശനശേഷി തിരിച്ചറിയാനുള്ള കഴിവ് കുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മദ്യപാനികളായ പ്രമേഹരോഗികളില്‍ ന്യൂറോപ്പതി കൂടുതലായി കാണപ്പെടുന്നു.

റെറ്റിനോപ്പതി

കാഴ്ചനഷ്ടപ്പെടുത്തുന്ന പ്രമേഹ നേത്രരോഗമായ ഡയബറ്റിക് റെറ്റിനോപ്പതി മദ്യപിക്കുന്ന പ്രമേഹരോഗികളില്‍ ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന് പുറമേയാണ് കരള്‍ രോഗങ്ങള്‍.തീവ്ര മദ്യപാനിയല്ലെങ്കിലും പതിവായി ബിയര്‍ കഴിക്കുന്ന പ്രമേഹരോഗികളില്‍ ഉയര്‍ന്ന കൊളസ്ട്രോളും പൊണ്ണത്തടിയും കൂടുതലായിരിക്കും. മദ്യപിക്കാതെ തന്നെ ലിവര്‍ സിറോസിസ് വരാന്‍ സാധ്യതയുള്ളവരാണ് പ്രമേഹരോഗികള്‍, അപ്പോള്‍ ബിയറോ മറ്റോ ഉപയോഗിക്കുകകൂടി ചെയ്താലോ?

ഡിപ്രഷൻ കുറയ്ക്കാൻ എള്ള്

എളളിലടങ്ങിയ മഗ്നീഷ്യം ശ്വസനവ്യവസ്‌ഥയുടെ ആരോഗ്യത്തിനു ഗുണപ്രദം. കുഞ്ഞുങ്ങളെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പർ ഉപയോഗിക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന പാടുകൾ, ചർമത്തിന്‍റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും സഹായകം. 

കരളിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും എളള് ഗുണപ്രദം. ആന്‍റിബയോട്ടിക്കുകളുടെ പാർശ്വഫലമായി വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ തടയുന്നതിനും എളെളണ്ണ സഹായകമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എളെളണ്ണയിലെ sesamol എന്ന ആന്‍റിഓക്സിഡന്‍റ് ഗാമാ റേഡിയേഷൻ മൂലം ഡിഎൻഎയ്ക്കു കേടുപാടു സംഭവിക്കുന്നതു തടയുന്നതായി ഗവേഷകർ വ്യക്‌തമാക്കുന്നു. 

എളളിൽ നാരുകൾ ധാരാളം ഉണ്ട്.  മലബന്ധം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും നാരുകൾ സഹായിക്കുന്നു. പല്ലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിനും എളള് സഹായകം. പല്ലിൽ പ്ലേക് രൂപപ്പെടുന്നതു കുറയ്ക്കുന്നു.

അമിതമായ ഉല്‍കണ്ഠയും ഡിപ്രഷനും കുറയ്ക്കുന്നതിന് എളളിലുളള sesamol ഉൾപ്പെടെയുളള പോഷകങ്ങൾ സഹായിക്കുന്നതായി ഗവേഷണങ്ങൾ വ്യക്‌തമാക്കുന്നു. മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് എളളിലടങ്ങിയ മഗ്നീഷ്യവും കാൽസ്യവും സഹായിക്കുന്നു. എളളിലടങ്ങിയ thiamin, tryptophan എന്നീ വിറ്റാമിനുകൾ മാനസികനില, ഗാഢനിദ്ര, വേദന കുറയ്ക്കൽ എന്നിവയ്ക്കു സഹായകമായ സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിനു സഹായകം.

എളളിലടങ്ങിയ ഫൈറ്റോ സ്റ്റീറോൾസ്, മഗ്നീഷ്യം, ഫൈറ്റിക് ആസിഡ് തുടങ്ങിയ ആന്‍റി കാൻസർ സംയുക്‌തങ്ങൾ കാൻസർപ്രതിരോധം മെച്ചപ്പെടുത്തുന്നു. എളളിലെ sesamol എന്ന ആന്‍റിഓക്സിഡന്‍റ് വിവിധതരം കാൻസറുകൾ തടയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിന്‍റെ സൗന്ദര്യവും കരുത്തും പ്രതിരോധശേഷിയും കൂട്ടുന്ന ധാന്യമാണ് എളള്.

നാരങ്ങാവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം.  കണ്ണിനും ചർമത്തിനും അതു ഗുണപ്രദം.
ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ നാരങ്ങാനീരു സഹായകം. ചെറു ചൂടുവെളളവുമായി കലർത്തി ഉപയോഗിക്കുന്നതു നെഞ്ചിരിച്ചിൽ, മനംപിരട്ടൽ എന്നിവ കുറയ്ക്കും. പതിവായി നാരങ്ങാവെളളം കുടിക്കുന്നതു മലബന്ധം കുറയ്ക്കാൻ സഹായകം. ചർമത്തിലുണ്ടാകുന്ന കറുപ്പുനിറവും ചുളിവുകളും മാറി ചർമം സുന്ദരമാകും. കണ്ണുകളുടെ തിളക്കം കൂടും. അതു സൗന്ദര്യം കൂട്ടും.

നാരങ്ങാനീരു പുരട്ടുന്നതു വായുടെയും പല്ലുകളുടെയും ആരോഗ്യത്തിനു ഗുണപ്രദം. പല്ലുവേദന കുറയ്ക്കും. മോണകളിലെ മുറിവുകൾ സുഖപ്പെടുത്തും. പതിവായി നാരങ്ങാനീരു കുടിക്കുന്നതു ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നതിനും സഹായകം.നാരങ്ങാനീരിനു ചിലതരം ബാക്ടീരിയയെ തടയുന്നതിനുളള ശേഷിയുണ്ട്. നാരങ്ങാനീരും ചെറുചൂടുവെളളവും ചേർത്തു കവിൾക്കൊളളുന്നതു തൊണ്ടയിലെ വ്രണങ്ങൾ, അണുബാധ, ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ എന്നിവയ്ക്കുളള പരിഹാരമാകും. അതുപോലെതന്നെ ചിലതരം കാൻസറുകളെ തടയാൻ നാരങ്ങയിലെ വിറ്റാമിൻ സി സഹായകമെന്നു പഠനം.

അമിതവണ്ണമുളളവർ പതിവായി നാരങ്ങാനീരും തേനും ചേർത്തു കഴിക്കുന്നതു ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നതിനു സഹായകം.  നാരങ്ങാനീരിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ബിപി കൂടുതലുളളവർ പതിവായി നാരങ്ങാനീരു കഴിച്ചാൽ ബിപി കുറയും; ഹൃദയാഘാതസാധ്യതയും.

നെഞ്ചിൽ കഫക്കെട്ടുളളവർ നാരങ്ങാനീരു ചൂടുവെളളത്തിൽ കലർത്തി കുടിച്ചാൽ ശ്വാസനാളത്തിൽ അടിഞ്ഞുകൂടിയ കഫം അലിഞ്ഞു പുറത്തുവരും. ശരീരത്തിലടിഞ്ഞു കൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനും നാരങ്ങാനീരു ഗുണപ്രദം. മൂത്രനാളിയിൽ അണുബാധയുണ്ടാകുന്നതു തടയാനും ഫലപ്രദം.

കുരുന്നു മനസ്സിന്‍റെ മുറിവുകള്‍

കുഞ്ഞുങ്ങളുടെ മനസ്സ് അതിമൃദുലമാണ്. ചെറുപ്രായത്തില്‍ ആ മനസ്സിലേല്‍ക്കുന്ന മുറിവുകള്‍ ഭാവി ജീവിതത്തെ ബാധിക്കും. കുഞ്ഞുമനസ്സിന് മുറിവേല്‍ക്കുന്ന കാരണങ്ങള്‍ അനവധിയാണ്. കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. അത് അവരുടെ വ്യക്തിത്വവികാസത്തെ സാരമായി ബാധിക്കും.

  • കുട്ടികളിലെ ജന്മനാ ഉള്ള ശാരീരിക വൈകല്യങ്ങള്‍.
  • അപകര്‍ഷതാബോധം.
  • കുട്ടിയുടെ കഴിവിലധികം പ്രതീക്ഷിക്കുക.
  • കുട്ടിയുടെ സര്‍ഗാത്മക കഴിവുകളെ അവഗണിക്കുക.
  • കുട്ടിയെ കുറ്റപ്പെടുത്തിയും താരതമ്യം ചെയ്തും സംസാരിക്കുക.
  • കുട്ടിയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുക.
  • പക്ഷപാതത്തോടെയുള്ള പെരുമാറ്റം.
  • മാതാപിതാക്കളുടെ ശാരീരിക-മാനസിക രോഗാവസ്ഥ.
  • മാതാപിതാക്കള്‍ തമ്മിലുള്ള കലഹം, വിവാഹമോചനം.
  • ആരോഗ്യകരമല്ലാത്ത കുടുംബാന്തരീക്ഷം/ ചുറ്റുപാടുകള്‍.
  • കുട്ടിക്ക് വീട്ടില്‍ നിന്നോ ചുറ്റുപാടില്‍ നിന്നോ ഏല്‍ക്കേണ്ടി വന്ന ശാരീരികമായോ മാനസികമായോ ഉള്ള പീഡനം.

ഇവയാണ് ലക്ഷണങ്ങള്‍

  • പഠനത്തിലെ പെട്ടെന്നുള്ള പിന്നാക്കവസ്ഥ/ താല്‍പര്യം കുറയുക.
  • കാരണമില്ലാതെയുള്ള ശാരീരികരോഗങ്ങള്‍.
  • ആത്മവിശ്വാസക്കുറവ്/ ഉത്സാഹമില്ലായ്മ.
  • ഓര്‍മ കുറയുന്നു, ശ്രദ്ധ നഷ്ടമാവുന്നു.
  • ഒറ്റയ്ക്കിരിക്കാനുള്ള താല്‍പര്യം. സ്കൂളില്‍ പോകാന്‍ ഭയം.
  • കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ വരുക.
  • പെട്ടെന്ന് ദേഷ്യപ്പെടുക, കരയുക, നിഷേധാത്മകമായി പെരുമാറുക.
  • ഭക്ഷണത്തോട് പെട്ടെന്നുള്ള താല്‍പര്യക്കുറവ് , ഉറക്കമില്ലായ്മ.

പരിഹാരമാര്‍ഗങ്ങള്‍

  • വീട്ടിലെ അന്തരീക്ഷം ശാന്തവും സന്തോഷകരവുമാക്കുക.
  • കുഞ്ഞുങ്ങളിലെ ജയം ആഘോഷമാക്കുന്നതുപോലെ പരാജയങ്ങളെ പോസിറ്റീവ് ആയി അഭിമുഖീകരിക്കാന്‍ കുട്ടിയെ ചെറുപ്പം മുതല്‍ പരിശീലിപ്പിക്കുക.
  • കുഞ്ഞുമായി തുറന്ന് സംസാരിക്കുക. അടുത്തിടപഴകുക. തങ്ങള്‍ എന്തിനും കൂടെ ഉണ്ടാവും എന്ന വിശ്വാസം കുട്ടിയില്‍ ഉളവാക്കുകയും ചെയ്യുക.
  • കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കാനും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാനും ശ്രദ്ധിക്കുക.
  • ആവശ്യമുള്ളിടത്ത് നോ എന്നാ പറയാനും കുട്ടികളെ പരിശീലിപ്പിക്കണം.
  • കുട്ടിയെ പരീക്ഷണവസ്തുവായി കാണാതിരിക്കുക.
  • കുട്ടിയെ ജീവിതനൈപുണികള്‍ (life skill) പരിശീലിപ്പിക്കുക.
  • കുട്ടിയുടെ കഴിവിനെ അംഗീകരിക്കുക. ന്യായമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുക.
  • കുട്ടികളുടെ മുമ്പില്‍ വച്ച് മാതാപിതാക്കള്‍ കലഹിക്കാതിരിക്കുക.

ഉറക്കക്കുറവിന്‍റെ കാരണങ്ങള്‍

ഉറക്കമില്ലായ്മയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. നിത്യവും കിടക്കുന്ന സ്ഥലം മാറുമ്പോഴും ദീര്‍ഘയാത്ര പോകുമ്പോഴും മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴുമെല്ലാം ഉറക്കം നഷ്ടപ്പെടാം. ഇത് താല്‍ക്കാലികമായ അവസ്ഥയാണ്. അത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ അത് പരിഹരിക്കപ്പെടുകയും ചെയ്യും. രോഗങ്ങളാണ് ഉറക്കം നഷ്ടപ്പെടുത്തുന്ന മറ്റൊരു കാരണം. സന്ധിവാതം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, കിഡ്നി പ്രശ്നങ്ങള്‍, കരളിനെ ബാധിക്കുന്ന സിറോസിസ് പോലുള്ള അസുഖങ്ങള്‍, ആസ്തമ തുടങ്ങിയ ശ്വാസകോശരോഗങ്ങള്‍, നാഡി തകരാറുകള്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനം. ചായ, കാപ്പി തുടങ്ങിയ ഉത്തേജക പാനീയങ്ങളുടെ അമിത ഉപയോഗവും ഉറക്കക്കുറവിന് ഇടയാക്കും.

ലൈഫ്സ്റ്റൈല്‍ മാറി ഉറക്കം പോയി

നേട്ടങ്ങളും വിജയങ്ങളും മാത്രം ലക്ഷ്യം വച്ചുള്ള ജീവിതരീതിയാണ് ഇന്നുള്ളത് അതിനായി രാത്രിയും പകലും വിശ്രമമില്ലാതെ ജോലിയെടുക്കുന്നു. ഫലമോ ഉറക്കം നഷ്ടവും. ജോലിക്കനുസരിച്ച് വിശ്രമം ഇല്ലാത്ത സ്ഥിതി. അതിന്‍റെ ഫലമായി ശരീരം ക്ഷീണിക്കുന്നു. രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

മാറിയ ഭക്ഷണരീതിയാണ് ഉറക്കക്കുറവിന്‍റെ മറ്റൊരു കാരണം രാത്രി വൈകിയുള്ള ഭക്ഷണശീലം അരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ബര്‍ഗറും കോളയും വറുത്തതും പൊരിച്ചതുമായ ആഹാരവസ്തുക്കളുമാണ് പലരുടെയും മുഖ്യഭക്ഷണം. നേരം തെറ്റിയ ഭക്ഷണം ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് ഉറക്കത്തെ ബാധിച്ച് പലവിധ അസുഖങ്ങളിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങള്‍

  • രാവിലെ എഴുന്നേല്‍ക്കുമ്പോഴഉള്ള ഉല്‍കണ്ഠ. വേണ്ടപോലെ ഉറങ്ങിയിട്ടില്ലല്ലോ എന്ന ആശങ്ക.
  • ദിവസം മുഴുവന്‍നീണ്ടു നില്‍ക്കുന്ന ക്ഷീണം.
  • രാത്രി ഞെട്ടി ഉണരുന്നത് പതിവാക്കുക.
  • സാഹചര്യങ്ങളോട് യഥാസമയം പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ.

ഇന്‍സോമ്നിയ

പ്രധാനപ്പെട്ട ഉറക്കപ്രശ്നങ്ങളിലൊന്നാണ് ഇന്‍സോമ്നിയ. ഇത് പ്രധാനമായും മൂന്ന് തരത്തിലുണ്ട്

  • കിടന്നാലും ഉറക്കം കിട്ടാത്ത അവസ്ഥയാണ്( Sleep Onset Insomnia) ഒന്ന്. ഉറങ്ങാന്‍ ആഗ്രഹിച്ചാലും ഉറക്കം വരാത്ത സ്ഥിതി. ജോലി സ്ഥലത്തെയും വീട്ടിലെയും പ്രശ്നങ്ങളും ടെന്‍ഷനും സമ്മര്‍ദ്ദവുമാണ് ഇത്തരം ഉറക്കമില്ലായ്മയുടെ കാരണം.
  • ഇടയ്ക്കിടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്(Sleep Maintenance Insomnia) അടുത്തത്. കിടന്നാല്‍ ഉറക്കം വരുമെങ്കിലും ഇടയ്ക്കിടെ എഴുന്നേല്‍ക്കും. അതുവഴി ഉറക്കം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ശ്വാസതടസ്സങ്ങള്‍, മൂത്രനാളിയിലെ പ്രശ്നങ്ങള്‍, മറ്റുരോഗങ്ങള്‍ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.
  • ഉറക്കം പൂര്‍ത്തിയാകാതെ നേരത്തെ എഴുന്നേല്‍ക്കുന്നവരാണ് (Early Awakening Insomnia) അടുത്ത വിഭാഗക്കാര്‍. അര്‍ധരാത്രി രണ്ടോ മൂന്നോ മണിയാകുമ്പോഴേക്കും ഇവര്‍ ഉണരും. പിന്നീട് ഉറങ്ങാന്‍ കഴിയില്ല.

ഹ്രസ്വകാല ഇന്‍സോമ്നിയ

സ്വാഭാവിക ഉറക്കരീതിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ഹ്രസ്വകാല ഇന്‍സോമ്നിയയുടെ പ്രധാന കാരണം. രണ്ടോ മൂന്നോ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ നീണ്ടു നില്‍ക്കുന്നതായിരിക്കും ഇത്. വേണ്ടപ്പെട്ട ആളുകളുടെ മരണവും അതില്‍ നിന്നുണ്ടാകുന്ന ദുഖവും ചെറിയ കാലത്തേക്ക് ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആധി, ഉല്‍കണ്ഠ, ദീര്‍ഘദൂര യാത്രകള്‍ തുടങ്ങിയവയും കുറച്ചുനാളത്തേക്ക് ഉറക്കം നഷ്ടമാക്കും.

ക്രോണിക് ഇന്‍സോമ്നിയ

വര്‍ഷങ്ങളോളം ഉറക്കമില്ലാത്ത അവസ്ഥയാണിത്. ആറുമാസത്തിലധികം ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ ക്രോണിക് ഇന്‍സോമ്നിയ സംശയിക്കാം. ഹ്രസ്വകാല ഇന്‍സോമ്നിയയ്ക്ക് ഇടയാക്കുന്ന കാര്യങ്ങളെല്ലാം ക്രോണിക് ഇന്‍സോമ്നിയയിലേക്ക് നയിക്കാം സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, വാതസംബന്ധമായ പ്രശ്നങ്ങള്‍. കിഡ്നി തകരാര്‍ തുടങ്ങിയ അസുഖങ്ങളും തീവ്ര വിഷാദവും (Chronic Depression) ഇതിന് കാരണമാകാം. 10-15 ശതമാനം പേരും ക്രോണിക് ഇന്‍സോമ്നിയ മൂലം ഉറക്കമില്ലാത്തവരാണ്.

ഉറക്കക്കുറവ് കണ്ടെത്തിയാല്‍

തുടര്‍ച്ചയായ ഉറക്കക്കുറവും ഉന്മേഷക്കുറവും ഉണ്ടെങ്കില്‍ സ്ലീപ് സ്പെഷ്യലിസ്റ്റിന്‍റെ ഉപദേശം തേടണം. പ്രധാന ആശുപത്രികളിലെല്ലാം ഇവരുടെ സേവനം ലഭിക്കും. ഏതുതരം ഉറക്കമില്ലായ്മയാണ് എന്ന് ആദ്യം ഇവര്‍ വിലയിരുത്തും. പലപ്പോഴും മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായവും വേണ്ടി വരും. ഉറക്കക്കുറവിന് സ്വയം ചികിത്സ ചെയ്യരുത്. ഉറക്കഗുളികകളോ കഫ് സിറപ്പുകളോ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്.

കരുതല്‍ വേണം ഹീമോഫീലിയയ്‌ക്കെതിരെ

മുറിവുകളില്‍ നിന്ന് രക്തപ്രവാഹം നിലയ്ക്കാത്ത അവസ്ഥ -രക്തം കട്ടപിടിക്കാതിരിക്കുന്ന ഈ അവസ്ഥയാണ് ഹീമോഫീലിയ'. ഇന്ത്യയില്‍ പതിനയ്യായിരത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ അസുഖത്തിന്റെ ചികിത്സ വളരെ ചെലവേറിയതാണ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ ഫൈബറിന്റെ അളവ് രക്തത്തില്‍ കുറയുന്നതാണ് ഹീമോഫീലിയയ്ക്ക് കാരണം. രക്തം കട്ടപിടിക്കാത്തതിനാല്‍ത്തന്നെ രോഗിക്ക് അപകടകരമാം വിധത്തില്‍ രക്ത നഷ്ടമുണ്ടാകുന്നു. സാധാരണയായി പുരുഷന്മാരിലും അപൂര്‍വമായി സ്ത്രീകളിലും ഹീമോഫീലിയ കാണപ്പെടാറുണ്ട്.  സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ എഴുപത്തി അയ്യായിരം പേര്‍ക്കാണ് ഈ അസുഖമുള്ളത്. സാധാരണ രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ഫാക്ടര്‍ 8, 9 എന്നിവയുടെ അളവിന്റെ പരിധി 50 മുതല്‍ 200 ശതമാനം വരെയാണ്. ഈ അളവ് ഒരു ശതമാനത്തില്‍ താഴെയാണെങ്കില്‍ വളരെ ഗുരുതരാവസ്ഥയിലുള്ള ഹിമോഫീലിയ ആണ്. 2 മുതല്‍ 5 ശതമാനം വരെ മിതാവസ്ഥയെന്നും 6 ശതമാനത്തിന് മുകളില്‍ സൗമ്യാവസ്ഥെയന്നും വിശേഷിപ്പിക്കാം. തലയിലുണ്ടാകുന്ന മുറിവോ രക്തസ്രാവമോ ഹീമോഫീലിയ രോഗികളെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ തത്സമയം ചികിത്സ ലഭിക്കുന്നില്ലെങ്കില്‍ അംഗവൈകല്യങ്ങളോ മരണം തന്നെയോ സംഭവിക്കാം. മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല, സന്ധികള്‍, മാംസപേശികള്‍, മറ്റു കോശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം അമിത രക്തസ്രാവം ഉണ്ടാവാന്‍ ഹീമോഫീലിയ കാരണമാകും. എ, ബി, സി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഹീമോഫീലിയ കാണപ്പെടുന്നത്. പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും മരുന്നുകളും മറ്റു മാര്‍ഗങ്ങളും വഴി അപകടത്തിന്‍റെ ഗുരുതരാവസ്ഥയെ കുറയ്ക്കാന്‍ സാധിക്കും. \'ഹീമോഫീലിയ -ബി\'യ്ക്ക് ജീന്‍ തെറാപ്പിയും വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
സംശയാസ്പദമായി രക്തസ്രാവം ഉള്ളവര്‍ വിശദമായ പരിശോധന നടത്തുക. ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗമായതിനാല്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കഴിവതും ഒഴിവാക്കുക. ഹീമോഫീലിയ അസുഖം ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അത് മൂടിവെയ്ക്കാതിരിക്കുക. അമ്മ ഹീമോഫീലിയ രോഗി ആണെങ്കില്‍ ഗര്‍ഭാവസ്ഥയിലുള്ള കുട്ടിക്ക് വേണ്ട ടെസ്റ്റുകള്‍ നടത്തി രോഗത്തില്‍ നിന്ന് രക്ഷിക്കുക. മുട്ടിലിഴയുന്ന പ്രായത്തില്‍ കുട്ടികള്‍ തട്ടി വീഴുമ്പോഴോ, കുത്തിവെപ്പ് എടുക്കുമ്പോഴോ ശരീരത്തില്‍ നീലനിറം (bruisse) കാണപ്പെട്ടാല്‍ അത് ഹീമോഫീലിയയുടെ ലക്ഷണമാവാന്‍ സാധ്യതയുണ്ട്. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ നിരവധി പ്രോട്ടീനുകളെ ഉത്പാദിപ്പിക്കാന്‍ \'വിറ്റാമിന്‍ -കെ\'യ്ക്ക് കഴിയും. അതിനാല്‍ വിറ്റാമിന്‍ \'കെ\' ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികള്‍, ധാന്യങ്ങള്‍, കാബേജ് കോളിഫ്‌ളവര്‍ എന്നീ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

പ്രതിരോധിക്കാം വ്യായാമത്തിലൂടെ

കൈമുട്ട്. കാല്‍മുട്ട്, കണങ്കാല്‍ എന്നിവിടങ്ങളിലേക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും. മസിലുകളുടെയും ജോയിന്‍റുകളുടെയും ബലവും ഫ്ലക്‌സിബിലിറ്റിയും കൂട്ടാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. ഇതുവഴി ജോയിന്‍റുകള്‍ക്കുണ്ടാകാവുന്ന അപകടങ്ങളുടെയുടെയും രക്തസ്രാവത്തിന്‍റെയും സാധ്യതകള്‍ കുറയ്ക്കാനും കഴിയും

വായ്പ്പുണ്ണ് മാറാന്‍ ചില ആയുര്‍‍വേദ പരിഹാരങ്ങള്‍

സാധാരണയായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് വായ്പ്പുണ്ണ്. ഇതിന് കാരണങ്ങള്‍ പലതാണ്.

കാരണങ്ങള്‍

നാക്കിലോ ചുണ്ടിലോ കവിളിലോ കടിയേല്ക്കുക, ചൂടുള്ള വസ്തുക്കളാല്‍ പൊള്ളലേല്‍ക്കുക, മൂര്‍ച്ചയുള്ള വസ്തുക്കളാല്‍ മുറിവേല്‍ക്കുക. ബ്രഷ് മുതലായ ഉറപ്പുള്ള വസ്തുക്കളാല്‍ ഉരഞ്ഞുപൊട്ടുക, പുകയിലയുടെ ഉപയോഗം എന്നിവ വായ്പ്പുണ്ണിന് കാരണമാകാം. കൂടാതെ പ്രത്യേക കാരണമില്ലാതെ തന്നെ ചിലര്‍ക്ക് ഇടയ്ക്കിടെ വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ഇവ പൊതുവേ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് ഭേദമാകുന്നു. പെട്ടെന്ന് ഭേദമാകാനും വേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും പല ചികിത്സകളും നിലവിലുണ്ട്. കൂടാതെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങളോ ഔഷധപ്രയോഗങ്ങളോ, പോഷകാഹാരക്കുറവോ, കുടലില്‍ ഉണ്ടാകുന്ന ചില രോഗങ്ങളോ, നീരിറക്കമോ അര്‍ബുദവും വാതരക്തവും പോലുള്ള രോഗങ്ങളോ, വിട്ടുമാറാത്ത വായ്പ്പുണ്ണിന് കാരണമാകും. അവയ്ക്ക് വിശദമായ രോഗനിര്‍ണയവും ചികിത്സയും അത്യാവശ്യമാണ്.

  • നെല്ലിയുടെയോ പേരയുടെയോ ഇല കഷായം വെച്ച് കവിള്‍ കൊള്ളുക
  • ത്രിഫല(കടുക്ക, താന്നിക്ക, നെല്ലിക്ക) ഇട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുക.
  • വെള്ളത്തില്‍ ചെറുനാരങ്ങ നീരും ഉപ്പും ചേര്‍ത്ത് കവിള്‍ കൊള്ളുക.
  • പുളിയുടെ തൊലി ഭസ്മമാക്കിയതും ഉപ്പും ചേര്‍ത്ത വെള്ളം കൊണ്ട് കവിള്‍ കൊള്ളുക.
  • നെല്ലിക്കയുടെ വേരിന്മേല്‍തൊലി തേന്‍ ചേര്‍ത്ത് പുരട്ടുക.
  • മാവിന്തൊലി കഷായം വെച്ച് കവിള്‍ കൊള്ളുക.
  • മോര് കവിള്‍ കൊള്ളുക.
  • വായില്‍ തേന്‍ പുരട്ടുക.
  • മരമഞ്ഞള്‍ തലി കഷായമാക്കി നന്നായി കുറുക്കി തേന്‍ ചേര്‍ത്ത് പുരട്ടുക.
  • വേപ്പിന്‍ തൊലി വായിലിട്ട് ചതച്ച് പതുക്കെ നീരിറക്കുക.
  • ആര്യവേപ്പിലയും കുരുമുളകും 3:1 അനുപാതത്തില്‍ പുളിച്ചമോരില്‍ രാവിലെയും വൈകിട്ടും സേവിക്കുക.
  • കൃഷ്ണതുളസിയില ചവച്ച് തിന്നുകയോ കഷായം വെച്ച് കുടിക്കുകയോ ചെയ്യുക. 10-14 ദിവസം കൊണ്ട് വായ്പ്പുണ്ണ് ശമിക്കുന്നില്ലെങ്കില്‍ അഥവാ തീവ്രമായ രോഗവസ്ഥകളില്‍ വൈദ്യ നിര്‍ദേശാനുസരണം ആവശ്യമായ പരിശോധനകളും ചികിത്സകളും ചെയ്യണം.

വാര്‍ധിക്യത്തിലെ ചര്‍മ പരിചരണം

മുഖം മനസ്സിന്‍റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്‍റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്‍റെ പരിപാലനത്തിലും സവിശേഷ ശ്രദ്ധയാവശ്യമാണ്. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്‍റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള വരള്‍ച്ച കൂടിയാകുമ്പോഴാണ് ചര്‍മത്തില്‍ പ്രായത്തിന്‍േറതായ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങുന്നത്. വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുതുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്. ചര്‍മത്തിന്‍റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്. അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചൂടുള്ള സൂര്യപ്രകാശം തട്ടുന്തോറും വൃദ്ധരുടെ ചര്‍മത്തിന്‍റെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ അധികമാകാനും ഇടയുള്ളതിനാല്‍ കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പരുത്തി വസ്ത്രം മാത്രം ഉപയോഗിക്കുക. വിപണിയില്‍ കിട്ടുന്ന പല സൗന്ദര്യവര്‍ധകങ്ങളിലുമുള്ള രാസഘടകങ്ങള്‍ ക്രമേണ തൊലിയുടെ ആരോഗ്യം തന്നെ നശിപ്പിക്കാനിടയുള്ളതിനാല്‍ കഴിയുന്നതും അതൊഴിവാക്കുന്നതാണ് നല്ലത്.

കിടപ്പിലായ പ്രായമായ രോഗികളുടെ ചര്‍മ പരിചരണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ശരീരഭാഗങ്ങള്‍ കിടക്കയിലും മറ്റും ഏറെനേരം സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ട് സമ്മര്‍ദം കൂടുതലായിരിക്കും. രക്തസഞ്ചാരം കുറയുകയും ചെയ്യും. അവിടെയൊക്കെ പെട്ടെന്ന് പൊട്ടിവ്രണങ്ങളുണ്ടാവാം. മലമൂത്ര വിസര്‍ജ്യങ്ങള്‍ തൊലിയില്‍ പറ്റിപ്പിടിച്ചിരുന്നാല്‍ അലര്‍ജിയോ അണുബാധയോ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് രണ്ടു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ശയനനില മാറ്റാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം.ജലാംശം കെട്ടി നില്‍ക്കാനിടയുള്ള വിരലിടകളും കക്ഷവും മറ്റും തുടച്ച് വൃത്തിയാക്കി പൗഡറിട്ട് സംരക്ഷിക്കണം. ഇളനീര്, മാമ്പഴം, കക്കിരി, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, തവിട്, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം വാര്‍ധക്യസഹജമായ ചര്‍മപരിണാമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും തൊലിക്ക് കൂടുതല്‍ മാര്‍ദവവും പ്രതിരോധശേഷിയും നല്‍കുകയും ചെയ്യും. കരിങ്ങാലിയും പതിമുകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുന്നതും തൊലിയുടെ ആരോഗ്യത്തിന് നല്ലതാണ്. ചിറ്റമൃത്, വേപ്പ്, കൊന്ന, മഞ്ചാടി, ത്രിഫല തുടങ്ങിയ പ്രകൃതിദത്ത ഔഷധങ്ങളും പ്രായമായ തൊലിയുടെ പ്രതിരോധശേഷിയുയര്‍ത്താന്‍ ഉപയോഗിക്കാറുണ്ട്

സോറിയാസിസിന് ഹോമിയോ ചികിത്സ

രോഗപ്രതിരോധത്തിന്‍റെ ചുമതലയുള്ള കോശങ്ങളുടെ തകരാറുകൊണ്ട് ഉണ്ടാകുന്ന ചര്‍മരോഗമാണ് സോറിയാസിസ്. ചര്‍മത്തിന്‍റെ ഏതുഭാഗത്തും ഈ രോഗം വരാമെങ്കിലും തല, പുറം, കൈകാല്‍മുട്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി കണ്ടു വരുന്നത്. ചിലരില്‍ നഖങ്ങളെയും രോഗം ബാധിക്കുന്നു.

ലക്ഷണങ്ങള്‍

  • രോഗബാധിത ചര്‍മം ചുവന്നു തടിക്കുകയും വെളുത്തശല്‍ക്കങ്ങള്‍ കൊണ്ട് പൊതിയുകയും ചെയ്യും.
  • ചെറിയ ശല്‍ക്കങ്ങളുടെ അടയാളങ്ങള്‍ ചര്‍മത്തില്‍ കണ്ടുവരുന്നു. പ്രത്യേകിച്ച് കുട്ടികളില്‍.
  • രോഗബാധിത ചര്‍മം വരണ്ട് കീറുന്നു ഇവയില്‍ നിന്ന് ചോരപൊടിയാം.
  • രോഗം ബാധിച്ച ഭഗങ്ങളില്‍ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു. രോഗം ഭേദമാകുമ്പോള്‍ ചര്‍മം സാധാരണ സ്ഥിതിയിലേക്കാവുകയും ചെയ്യും.

കാരണങ്ങള്‍

ചര്‍മത്തിന്‍റെ മേല്‍ഭാഗമായ എപ്പിഡെര്‍മിസിലെ പ്രധാന കോശങ്ങളാണ് കെരറ്റിനോസെറ്റുകള്‍. ഇവയുടെ വിഭജനത്തിലും വളര്‍ച്ചയിലുമുണ്ടാകുന്ന തകരാറുകളാണ് സോറിയാസിസിന് കാരണമാവുന്നത്. എപ്പിഡെര്‍മിസിലെ ഏറ്റവും താഴെയുള്ള അടിസ്ഥാന കോശങ്ങള്‍ക്ക് രൂപപരിണാമം സംഭവിച്ചാണ് ചര്‍മത്തിന്‍റെ മുകള്‍ത്തട്ടില്‍ എത്തുന്നത്. സാധാരണയായി ഈ പരിണാമത്തിന് ഒരു മാസം വരെ സമയമെടുക്കും. എന്നാല്‍ ഈ പ്രക്രിയ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സംഭവിക്കുമ്പോഴാണ് സോറിയാസിസ് രോഗമായി മാറുന്നത്. എന്നാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കാനുള്ള കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടുമില്ല.

രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍

പാരമ്പര്യം രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അച്ഛനും അമ്മയ്ക്കും സോറിയാസിസ് രോഗമുണ്ടെങ്കില്‍ മക്കള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

  • വൈറസ്, ബാക്ടീരിയ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
  • കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കാം.
  • അമിതവണ്ണം തെറ്റായ ആഹാരരീതികള്‍ തുടങ്ങിയവ.
  • പുകവലി, മദ്യപാനം എന്നിവ.
  • തണുത്തകാലാവസ്ഥ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

ചികിത്സ

സോറിയാസിസ് നിയന്ത്രിക്കാന് ഹോമിയോപ്പതി ഔഷധങ്ങള്‍ ഫലപ്രദമാണ്. അതിന് രോഗികളുടെ സഹകരണവും ക്ഷമയും വേണം. സോറിയാസിസിനു കാരണമായ രോഗപ്രതിരോധ തകരാറുകളെ നേരെയാക്കുകയാണ് ഹോമിയോപ്പതി ചികിത്സയിലൂടെ ചെയ്യുന്നത്. രോഗിയുടെ പാരമ്പര്യം, ശാരീരികവും മാനസികവുമായ അവസ്ഥ, ഹോര്‍മോണ്‍ നില, പരിസ്ഥിതി, ഭക്ഷണരീതികള്‍ തുടങ്ങി പലഘടകങ്ങള്‍ രോഗപ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കുന്നു. ഇവയെല്ലാം ഉള്‍ക്കൊണ്ടുള്ള ഒരു സമഗ്രചികിത്സയാണ് ഹോമിയോപ്പതി ചികിത്സയിലൂടെ നല്‍കുന്നത്.

ഭക്ഷണവും വ്യയാമവും

  • മിതമായ തോതില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് സോറിയാസിസ് സുഖപ്പെടാന്സഹായിക്കുന്നു.
  • പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കണം.
  • കൊഴുപ്പുകൂടിയ ഭക്ഷണവും ഉപ്പിന്‍റെ ഉപയോഗവും കുറയ്ക്കണം. ചിട്ടയായ വ്യായാമം, യോഗ തുടങ്ങിയവ ശീലമാക്കണം.
  • കുളിച്ചതിനു ശേഷം എണ്ണമയമുള്ള, ഔഷധച്ചേരുവയില്ലാത്ത ലേപനങ്ങള്‍ പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിന്‍റെ വരള്‍ച്ച മാറാന്‍ ഇത് സഹായിക്കുന്നു.

 

കടപ്പാട് : www.infomagic.com

 

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate