অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തിന് വെണ്ടയ്ക്ക കഞ്ഞിവെള്ളത്തില്‍..

പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ വരുന്ന രോഗങ്ങളായിരുന്നു, പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്.
ഇത്തരം രോഗങ്ങളില്‍ പ്രമേഹം പല രോഗങ്ങള്‍ക്കും കാരണമാകുന്ന രോഗാവസ്ഥയാണെന്നു പറയാം. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്.
പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്ക്കും ശരീരം ചെന്നെത്തുകയും ചെയ്യും.
പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്ബര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം ഉള്‍പ്പെടുന്നു. പാരമ്ബര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഇരട്ടിയാണ്. കാരണം ഒരു പരിധി വരെ ഇതിന്റെ ജീനുകള്‍ ഒരു തലമുറയില്‍ മറ്റൊരു തലമുറയിലേയ്ക്കുള്ള വാഹകരാണെന്നു വേണം, പറയാന്‍.
പ്രമേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവ ഉപയോഗിച്ചുള്ള വീട്ടു വൈദ്യങ്ങളുമുണ്ട്. ഇന്‍സുലിന്‍ കുത്തി വയ്പ്പു പോലുള്ള കാര്യങ്ങളിലേയ്ക്കു പോകാതെ ഈ പ്രശ്‌നം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചിലത്. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വെണ്ടയ്ക്ക

നാം കറിയ്ക്കും തോരന്‍ വയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. അല്‍പം വഴുവഴുപ്പുളള ഇത് പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. ഇതില്‍ പ്രമേഹവും പെടും. പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ചു പല തരത്തിലും പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധിയ്ക്കും. വെണ്ടയ്ക്ക വെള്ളത്തില്‍ മുറിച്ച്‌ അല്‍പ നേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്.

വെണ്ടയ്ക്ക, കഞ്ഞി വെള്ളം

വെണ്ടയ്ക്ക, കഞ്ഞി വെള്ളം എന്നിവ ഉപയോഗിച്ചും പ്രമേഹ നിയന്ത്രണത്തിനു പറ്റിയ മരുന്നുണ്ടാക്കാം. അരി നല്ലപോലെ തിളച്ച വെള്ളമോ അരി വാര്‍ത്തെടുക്കുന്ന കഞ്ഞിവെള്ളമോ എടുക്കാം. കഞ്ഞിവെള്ളം എടുക്കുന്ന ശീലമില്ലെങ്കില്‍ അരി നല്ലപോലെ വെന്തുവരുമ്ബോഴുള്ള വെള്ളം എടുക്കാം.

വെണ്ടയ്ക്ക

ഈ വെള്ളത്തിലേയ്ക്ക് നാലഞ്ചു വെണ്ടയ്ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിട്ടാല്‍ മതി. ഒരു ഗ്ലാസ് വെള്ളത്തില്‍ നാലഞ്ചു വെണ്ടയ്ക്ക എന്നതാണ് കണക്ക്.ഈ വെള്ളം നാലഞ്ചു മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിയ്ക്കുക. വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്ക്ക് ഇറങ്ങാനാണിത്.

പ്രമേഹത്തിന്

പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. വെണ്ടയ്ക്ക വേണമെങ്കില്‍ പിഴിഞ്ഞൊഴിച്ച്‌ ഈ വെള്ളം കുടിയ്ക്കുകയുമാകാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.

റാഡിഷ്

ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് റാഡിഷ്. വെളുത്ത റാഡിഷാണ് കൂടുതല്‍ സഹായിക്കുന്നത്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണ്. ഇതിലെ പല പോഷകങ്ങളും ധാതുക്കളുമല്ലൊം ശരീരത്തില്‍ നിന്നും ഷുഗര്‍ നീക്കാന്‍ നല്ലതുമാണ്.
രണ്ടോ മൂന്നോ റാഡിഷ്
രണ്ടോ മൂന്നോ റാഡിഷ് തൊലി കളഞ്ഞ് കഴുകുക.ഇത് ഗ്രേറ്റ് ചെയ്ത് ഇതിന്റെ നീരു പിഴിഞ്ഞെടുക്കുക. ധാരാളം വെള്ളമുള്ള ഒന്നായതു കൊണ്ടു തന്നെ ഇതില്‍ നിന്നും ധാരാളം വെള്ളം ലഭിയ്ക്കും.

റാഡിഷ് ജ്യൂസ്‌

രാവിലെ വെറുംവയറ്റില്‍ കാല്‍ ഗ്ലാസ് റാഡിഷ് ജ്യൂസ്‌ കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. ഇതും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

കറുവാപ്പട്ട

തേന്‍ പൊതുവേ മിതമായ തോതില്‍ കഴിച്ചാല്‍ പ്രമേഹത്തിനും പരിഹാരമാകും. ഇത് തനിയെയല്ല കഴിയ്‌ക്കേണ്ടതെന്നു മാത്രം. കറുവാപ്പട്ടയും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. കറുവാപ്പട്ട പൊടിച്ചത് അര ടീസ്പൂണും ഇത്ര തന്നെ തേനും കലര്‍ത്തി കഴിയ്ക്കാം. ഇതുപോലെ കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ക്കു കഴിയ്ക്കാം. ഇതും വെറുംവയറ്റിലാണ് കൂടുതല്‍ ഗുണം നല്‍കുക.

തൈരും തേനും

തൈരും തേനും ചേര്‍ത്തു കഴിച്ചാലും പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. 1 ടേബിള്‍ സ്പൂണ്‍ തൈരും ഇത്ര തന്നെ തേനും കലര്‍ത്തി കഴിയ്ക്കാം. വെറും വയറ്റില്‍ കഴിച്ചാല്‍ ഏറെ ഗുണകരമാണ്. ഇതും പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

പാവയ്ക്ക

പാവയ്ക്ക പൊതുവേ പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. വെറുംവയറ്റില്‍ പാവയ്ക്കാനീരു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ പാവയ്ക്ക പ്രത്യേക രീതിയില്‍ ജ്യൂസാക്കി കുടിയ്ക്കുന്നതും നല്ലതാണ്. പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര് ചേര്‍ത്താണ് ഈ പ്രത്യേക മരുന്നുണ്ടാക്കുന്നത്. 1-2 പാവയ്ക്ക, അര ചെറുനാരങ്ങ, കാല്‍ ടീസ്പൂണ്‍ മ്ഞ്ഞള്‍പ്പൊടി, ഒരു നുളള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്.
പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഉപ്പും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കാം.

നെല്ലിക്ക

പ്രമേഹത്തിനുളള മറ്റൊരു ഒറ്റമൂലിയാണ് നെല്ലിക്ക. ഇതും പല തരത്തിലും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. 5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും ബാക്കിയെല്ലാം ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം. പ്രമേഹം വരുതിയില്‍ നിര്‍ത്തുവാന്‍ ഈ പ്രത്യേക പാനീയം ഏറെ നല്ലതാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate