അഞ്ചുമണിക്കൂറില്‍ താഴേ ഉറങ്ങുന്ന യുവാക്കളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ഇന്നത്തെ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിനിടെയില്‍ ഉറങ്ങാനുള്ള സമയം മിക്ക ചെറുപ്പക്കാര്‍ക്കും കിട്ടുന്നില്ല. ചെറുപ്പക്കാരായ യുവാക്കളിലെ ഉറക്കക്കുറവ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ഗവേഷകനായ മോയാ ബെന്‍സെറ്റ്സണ്‍ പറയുന്നത്.
1993-ല്‍ ജനിച്ച 50% പുരുഷന്മാരും 1943-ലും ഗോഥന്‍ബര്‍ഗില്‍ താമസിക്കുന്നവരിലുമായിരുന്നു പഠനം നടത്തിയത്. 1,463 പേരില്‍ 798 പേര് (55 ശതമാനം) പങ്കെടുത്തു. പങ്കെടുക്കുന്നവര്‍ ശാരീരിക പരിശോധനക്ക് വിധേയരായിരുന്നു. നിലവിലെ ആരോഗ്യനില, ശാരീരിക പ്രവര്‍ത്തനം, പുകവലി എന്നിവയില്‍ ഒരു ചോദ്യാവലി തയ്യാറാക്കിയാണ് പഠനം നടത്തിയത്. നാലു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അഞ്ചോ അതിലധികമോ മണിക്കൂര്‍, ആറുമണി, ഏഴു മുതല്‍ എട്ടു മണിക്കൂര്‍, എട്ട് മണിക്കൂറില്‍ കൂടുതല്‍. ഇങ്ങനെയായിരുന്നു ഗ്രൂപ്പുകള്‍ തിരിച്ചിരുന്നത്.
പുകവലി,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി ഇവയുള്ളവര്‍ക്ക് അഞ്ച് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയുന്നുള്ളൂവെന്ന് പഠനം തെളിഞ്ഞു.അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവര്‍ അഞ്ച് മണിക്കൂറില്‍ താഴേയാണ് ഉറങ്ങുന്നതെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകനായ മോയാ ബെന്‍സെറ്റ്സണ്‍ പറയുന്നു.
കടപ്പാട്:asianet news
അവസാനം പരിഷ്കരിച്ചത് : 2/16/2020